തിരുവനന്തപുരം: ലോട്ടറി വിഷയത്തിലും ചന്ദനമാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലും തന്റെ മകന്റെ പങ്ക് അന്വേഷിക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദനമാഫിയയ്ക്കും ലോട്ടറിമാഫിയയ്ക്കും എതിരേ നിയമസഭയിലും പുറത്തും താന്‍ നടത്തിയ പോരാട്ടങ്ങളുടെ രേഖകള്‍ സഹിതമായിരുന്നു വി.എസ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഖണ്ഡിക്കാന്‍ രംഗത്തെത്തിയത്.
ലോട്ടറി മാഫിയ മകന് പണം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകനുള്‍പ്പെടെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് വേണ്ടി താന്‍ ആവശ്യപ്പെടുകയാണെന്ന് വിഎസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കുമെന്നും വി.എസ്. പറഞ്ഞു.
ചന്ദനമാഫിയയില്‍ നിന്ന് മകന്‍ പണം വാങ്ങിയെന്ന ആരോപണം ഏത് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷേനതാവ് എഴുതിത്തരട്ടെയെന്നും ആ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താന്‍ താന്‍ തയാറാണെന്നും വി.എസ് പറഞ്ഞു. കെപിപി നമ്പ്യാരുടെ ആരോപണം അദ്ദേഹം തന്നെ വിഴുങ്ങിയതാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഒരു സാധാരണ ഇന്ത്യന്‍ പൌരനെന്ന പരിഗണനമാത്രമേ തന്റെ മകനും സര്‍ക്കാര്‍ നല്‍കുന്നുള്ളു. മകനെതിരായ വ്യക്തിപരമായ ആരോപണങ്ങള്‍ നിയമപരമായി നേരിടണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയുള്ള ആര്‍ക്കും നടപടി സ്വീകരിക്കാവുന്നതാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ലോട്ടറി കേസില്‍ അന്വേഷണം വന്നാല്‍ എ. രാജ അകത്തായതുപോലെ ചിദംബരവും അകത്താകുമെന്ന് വി.എസ് പറഞ്ഞു. താനയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് ചിദംബരം പറയുമ്പോള്‍ വി.എസിന്റെ കത്ത് കിട്ടിയെന്നും അന്വേഷണത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നുമാണ് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് പ്രതിബദ്ധത ജനങ്ങളോടല്ല, മാര്‍ട്ടിനോടും കൂട്ടരോടുമാണ്. ചെന്നിത്തല വേണ്ടെന്ന് പറഞ്ഞിട്ടും പ്രമേയം പാസാക്കിയിട്ടും ലോട്ടറിക്കേസ് വാദിച്ച സിംഗ്വിയെ വീണ്ടും കോണ്‍ഗ്രസിന്റെ വക്താവാക്കിയെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ലോട്ടറിക്കേസ് താനെന്തിന് അട്ടിമറിക്കണമെന്ന് വി.എസ് ചോദിച്ചു. അന്യസംസ്ഥാന ലോട്ടറിക്കെതിരേ നിരന്തരം താന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. ലോട്ടറി വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പകര്‍പ്പും വി.എസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. അല്ലാതെ ഇന്നലെ ഒരു എംഎല്‍എ ഉന്നയിച്ച ചോദ്യമല്ല ലോട്ടറി വില്‍പന നിര്‍ത്താനിടയാക്കിയതെന്നും അങ്ങനെയെങ്കില്‍ അവര്‍ അത് ഡല്‍ഹിയില്‍ പോയി ചോദിക്കട്ടെയെന്നും ഇന്ത്യ മുഴുവന്‍ രക്ഷപെടുമല്ലോയെന്നും വി.എസ് ചോദിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന താന്‍ അന്ന് നിശബ്ദനായാല്‍ യുഡിഎഫ് ഭരണകാലത്ത് ചന്ദന മാഫിയയ്ക്ക് ചന്ദനക്കൊള്ള നടത്തി വിഹരിക്കാമായിരുന്നു എന്നാണ് യുഡിഎഫ് ഇപ്പോള്‍ കുറ്റസമ്മതം നടത്തുന്നത്. ചന്ദനമാഫിയയ്ക്കെതിരെ 2003 മുതല്‍ താന്‍ നിശബ്ദനായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ 2004 ലും 2005 ലും ചന്ദനമാഫിയയ്ക്കെതിരേ താന്‍ സ്വീകരിച്ച നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാമെന്നും വി.എസ് പറഞ്ഞു.
തന്റെ ശ്രമഫലമായി അനധികൃത ചന്ദനഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടതും വി.എസ് ഓര്‍മിപ്പിച്ചു. ഇത്തരം മാഫിയയ്ക്കെതിരേ ഒരു വാക്കും ഉന്നയിക്കാത്ത പ്രതിപക്ഷം വെറുതെ ആരോപണമുന്നയിക്കുകയാണെന്നും വി.എസ് പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ വ്യാജതെളിവുകള്‍ നിര്‍മിക്കുന്നത് കോണ്‍ഗ്രസ് പാരമ്പര്യമാണ്.
ബൊഫോഴ്സ് അഴിമതിയുന്നയിച്ച വി.പി. സിംഗിനെ താറടിക്കാന്‍ അദ്ദേഹത്തിന്റെ മകന് ഒരു ബാങ്കില്‍ വന്‍തുക നിക്ഷേപമുണ്ടെന്ന ആരോപണം പിന്നീട് പ്രധാനമന്ത്രിയായ നരസിംഹറാവു കെട്ടിച്ചമച്ചതും വി.എസ് ചൂണ്ടിക്കാട്ടി.
അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും വിലങ്ങ് വെക്കുമെന്ന നിലപാടും വി.എസ് ആവര്‍ത്തിച്ചു. കിളിരൂര്‍ വിഐപിയെയും ലൈംഗീക അരാജകത്വം കാട്ടിയിട്ടുള്ള വിഐപികളെയും വെറുതെ വിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വരും നാളുകളില്‍ ഇക്കാര്യം വ്യക്തമാകുമെന്നും വി.എസ് പറഞ്ഞു.

No comments:
Post a Comment