Wednesday, August 27, 2008

ഭൂപരിഷ്കരണത്തില്‍നിന്ന് കാര്‍ഷിക പരിഷ്കരണത്തിലേക്ക്

ഡോ. തോമസ് ഐസക്

ഭൂപരിഷ്കരണത്തിലൂടെ ലഭിച്ച ഭൂമിയുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുക എന്നുള്ളതാണ് ഇന്നത്തെ സുപ്രധാന കടമകളില്‍ ഒന്ന്. ഭൂപരിഷ്കരണത്തിനുശേഷം കാര്‍ഷികോല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും ഗണ്യമായി കേരളത്തില്‍ ഉയര്‍ന്നില്ല എന്നത് ഒട്ടേറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. കേരളത്തിലെ കാര്‍ഷിക മുരടിപ്പിന് കാരണം ഭൂപരിഷ്കരണമാണെന്നുവരെ വാദിക്കുന്ന ചില വിദ്വാന്മാരുണ്ട്.

1970കളുടെ മധ്യംമുതലുണ്ടായ കാര്‍ഷികമുരടിപ്പാണ് ഈ വിശദീകരണത്തിന് വഴിയൊരുക്കിയത്. എന്നാല്‍, 1980 കളുടെ അവസാനം പ്രത്യക്ഷപ്പെട്ട കാര്‍ഷിക ഉണര്‍വ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. ഭൂമി ലഭിച്ച കൃഷിക്കാരന്‍ കൂടുതല്‍ ഉയര്‍ന്ന വിലകിട്ടുന്ന വാണിജ്യവിളകളില്‍ നടത്തുന്ന മുതല്‍മുടക്കിന് ഫലംമുണ്ടാകണമെങ്കില്‍ കാലതാമസം വരും. അതിനാലാണ് 1970കളില്‍ കാര്‍ഷികവളര്‍ച്ച മന്ദഗതിയിലായത്.

എന്നാല്‍, പുതുതായി നട്ട തെങ്ങും റബറുമെല്ലാം ഫലംതരാന്‍ തുടങ്ങിയതോടെ കാര്‍ഷികവളര്‍ച്ചയും സാധാരണ നിലയിലായി. എങ്കിലും കേരളത്തിലെ ഭൂപരിഷ്കരണം ബംഗാളിലെന്നപോലെ കാര്‍ഷികവളര്‍ച്ചയില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇതിന് ഒരുകാരണം നമ്മുടെ വാണിജ്യവിളകളുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത് വിദേശ കമ്പോളത്തിലെ പ്രവണതകളാണെന്നതാണ്. ആഗോളവല്‍ക്കരണ ഇറക്കുമതിനയം നാണ്യവിളകളുടെ വില കുത്തനെ ഇടിച്ചു. കൃഷി അനാദായകരമായി.

80കളുടെ അവസാനം കേരളത്തിലെ കാര്‍ഷികമേഖലയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കുതിപ്പ് 90കളുടെ അവസാനത്തോടെ അപ്രത്യക്ഷമായി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രഥമ കടമയാണെന്ന് ഉറപ്പിക്കുന്ന സ്ഥിതിവിശേഷമാണിത്. നാം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയത് ഭൂപരിഷ്കരണമാണ്. ഇതോടൊപ്പം നടപ്പാക്കേണ്ട മറ്റുപല കാര്‍ഷിക പരിഷ്കരണനടപടികളും കേരളത്തില്‍ നടപ്പാക്കിയില്ല.

ബംഗാളിലാകട്ടെ വികേന്ദ്രീകൃതാസൂത്രണമടക്കമുള്ള നടപടികള്‍ ഭൂപരിഷ്കരണത്തിന്റെ തുടര്‍ച്ചയായി നടപ്പാക്കി. കൃഷിക്കാരന് കൃഷിഭൂമി കിട്ടിയതുകൊണ്ട് മാത്രമായില്ല. കൃഷി അഭിവൃദ്ധിപ്പെടണമെങ്കില്‍ ആവശ്യമായ വെള്ളവും വളവും വിത്തും വായ്പയും വിപണനസൌകര്യങ്ങളുമെല്ലാം നല്ലരീതിയില്‍ ലഭ്യമാകണം. ഇക്കാര്യങ്ങളില്‍ നാം വേണ്ടത്ര ശ്രദ്ധചെലുത്തിയിട്ടില്ല. ഉദാഹരണമായി നമ്മുടെ നെല്‍വയലേലകളുടെ കാര്യമെടുക്കാം.

ഏലായിലെ കൃഷിയുടെ വിജയത്തിന് നിര്‍ണായക പങ്ക് തലക്കുളത്തിനും അധികമഴവെള്ളം ഒഴുകിപ്പോകാനുള്ള തോടിനും വേനല്‍ക്കാലത്തെ ജലസേചനത്തിനുള്ള ചാലുകള്‍ക്കും ഉണ്ട്. ഇവയെല്ലാം ജന്മിത്തകാലത്ത് കൃഷിക്കാരുടെ നിര്‍ബന്ധിതവേലയിലൂടെയാണ് നിലനിര്‍ത്തിയിരുന്നത്.

എന്നാല്‍, ജന്മിയുടെ ഭൂമി കൃഷിക്കാര്‍ക്ക് നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും വേണ്ടുന്ന തലക്കുളവും തോടും ചാലും ആരും ശ്രദ്ധിക്കാതെയായി. പലയിടത്തും തോടുകള്‍ റോഡായി. തലക്കുളം നികന്നു. ചാലുകള്‍ നാമാവശേഷമായി. പഴയ ജന്മിവ്യവസ്ഥയിലെ സമ്പ്രദായങ്ങള്‍ക്കുപകരം സ്ഥലജല മാനേജ്മെന്റിന് പുതിയ ജനകീയസ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെപോയതിന്റെ ദുര്യോഗമാണ് ഇത്. ഈ സ്ഥിതിക്ക് എന്താണ് പരിഹാരം?

ഏലായിലേക്ക് വെള്ളമൊഴുകിവരുന്ന പുരയിടങ്ങളുടെയും കുന്നിന്‍ചെരിവുകളുടെയും അതിരുകള്‍ കണ്ടെത്തി ഓരോ നീര്‍ത്തടത്തെയും വേര്‍തിരിച്ചെടുക്കണം. ഓരോ നീര്‍ത്തടത്തിലും മണ്ണൊലിപ്പ് തടയുന്നതിനും വെള്ളം പരമാവധി സൂക്ഷിക്കുന്നതിനും ജലനിര്‍ഗമനത്തിനും ജലസേചനത്തിനുമുള്ള സൌകര്യമുണ്ടാക്കുന്നതിനും പരിപാടി തയ്യാറാക്കണം.

മണ്ണിന്റെയും വെള്ളത്തിന്റെയും നിലയ്ക്ക് അനുയോജ്യമായ കൃഷിസമ്പ്രദായം ആവിഷ്കരിക്കണം. ഏലായില്‍ നെല്ലിന് തുടര്‍വിളകള്‍ കൃഷിചെയ്യണം. പുരയിടങ്ങളിലെ തെങ്ങ് അഭിവൃദ്ധിപ്പെടാനും ഇടവിളകള്‍ കൃഷിചെയ്യണം. ഇതിനൊക്കെ ശാസ്ത്രീയ പരിപാടി തയ്യാറാക്കണം. ഇതാണ് നീര്‍ത്തടവികസന പരിപാടി. മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വലിയതോതിലുള്ള മനുഷ്യാധ്വാനം വേണം. അവ ഓരോ കൃഷിക്കാരനും സ്വയം പണംമുടക്കി ചെയ്യാന്‍ തയ്യാറാവില്ല. എന്നാല്‍, അതിനുള്ള വലിയൊരവസരം ദേശീയ തൊഴിലുറപ്പുപദ്ധതിയിലൂടെ ലഭിച്ചിരിക്കുകയാണ്.

നീര്‍ത്തടാടിസ്ഥാനത്തില്‍ ആണെങ്കില്‍ മണ്ണ്-ജല സംരക്ഷണ നടപടികള്‍ ദേശീയ തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തി സ്വകാര്യഭൂമിയില്‍പോലും ചെയ്യാനാകും. ഭക്ഷ്യസുരക്ഷ ഒരു ദേശാഭിമാനപ്രശ്നമായി മനസ്സിലാക്കി കൂലിവേലയ്ക്കായി പണിയെടുക്കുന്നവര്‍ക്കു പുറമെ മുഴുവന്‍ ബഹുജനങ്ങളെയും ഈ ജനകീയ യജ്ഞത്തില്‍ അണിനിരത്താനാവണം. മുകളില്‍പ്പറഞ്ഞ കാര്‍ഷികമുന്നേറ്റത്തിന് കാര്‍ഷികബന്ധങ്ങളില്‍ ചില ഭേദഗതികള്‍ വേണ്ടിവരും.

രണ്ട് ഗൌരവമായ പ്രശ്നങ്ങളുണ്ട്. കേരളത്തിലെ കൃഷിയിടങ്ങളുടെ വലിപ്പം നന്നേ ചെറുതാണ് എന്നതാണ് ഒന്നാമത്തേത്. തന്മൂലം ആധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനും വിപണനത്തിനും മറ്റുമുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാനോ കഴിയുന്നില്ല. വലിപ്പച്ചെറുപ്പവ്യത്യാസമില്ലാതെ ഇടനാടിലും തീരപ്രദേശത്തുമുള്ള ഭൂ ഉടമസ്ഥര്‍ കൂലിവേലക്കാരെ നിര്‍ത്തിയാണ് കൃഷിപ്പണി ചെയ്യിക്കുന്നത്.

സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്നവരുടെ തോത് കുറഞ്ഞുവരികയാണ്. ഇതിനുകാരണം ഇവര്‍ ജന്മിമാരായതുകൊണ്ടല്ല; കാര്‍ഷികേതര മേഖലകളില്‍ സ്വയംതൊഴിലിനോ ശമ്പളപ്പണിക്കോ പോകുന്നതുകൊണ്ടാണ്. കേരളത്തിന്റെ ഗ്രാഗര അവസ്ഥ (അതായത് ഗ്രാമവും നഗരവും കൂടിച്ചേര്‍ന്നുള്ള അവസ്ഥ) ഇത്തരത്തില്‍ നാട്ടിന്‍പുറത്തുപോലും കാര്‍ഷികേതര തൊഴിലുകള്‍ കണ്ടെത്താന്‍ സഹായകരമാണ്.

ഈ പശ്ചാത്തലത്തില്‍ കൃഷിക്കാരുടെ കൂട്ടായ്മ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍, കൂട്ടുകൃഷി പ്രായോഗികമല്ല എന്നതാണ് കേരളത്തിന്റെ അനുഭവം. ഈ പശ്ചാത്തലത്തില്‍ സുപ്രധാനമായ കാര്‍ഷിക പരിഷ്കാരമായിരുന്നു 1987ലെ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ കൃഷിമന്ത്രി വി വി രാഘവന്‍ ആവിഷ്കരിച്ച ഗ്രൂപ്പ് ഫാമിങ് സമ്പ്രദായം. ഭൂമിയുടെ ഉടമസ്ഥതയില്‍ മാറ്റം വരുത്താതെ കാര്‍ഷികപ്രവൃത്തികള്‍ കൂട്ടായി ചെയ്യുന്ന രീതിയാണിത്.

ഗ്രൂപ്പ്കൃഷി സമ്പ്രദായത്തോടെ ആധുനിക ശാസ്ത്രസങ്കേതങ്ങളും കൂട്ടിച്ചേര്‍ത്താല്‍ ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ വര്‍ധന നേടാനാകും. ഇതായിരുന്നു ഗാലസ പരീക്ഷണം. നെല്‍കൃഷിയില്‍ മാത്രമല്ല, മറ്റ് വിളകളുടെ കാര്യത്തിലും ഗ്രൂപ്പ് കൃഷി സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇടവിളകളുടെയും തുടര്‍വിളകളുടെയും കാര്യത്തില്‍ ഗ്രൂപ്പ് കൃഷി ഫലപ്രദമാകണമെന്നില്ല.

തുടര്‍ച്ചയായ പരിചരണവും മേല്‍നോട്ടവും പച്ചക്കറിപോലുള്ള വിളകള്‍ക്കുവേണം. ഈ സാഹചര്യത്തിലാണ് കര്‍ഷകത്തൊഴിലാളികളുടെ സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മറ്റ് സ്വാശ്രയസംഘങ്ങള്‍ തുടങ്ങിയ കൂട്ടായ്മകളുടെ അടിസ്ഥാനത്തില്‍ പുരയിടങ്ങളിലും വയലുകളിലും കൃഷിചെയ്യുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാകുന്നത്. ഇപ്പോള്‍തന്നെ കേരളത്തിലെ ഗ്രാമീണകുടുംബങ്ങളില്‍ ഏഴുശതമാനത്തോളം ഭാഗികമായെങ്കിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നു എന്നാണ് ഒരുകണക്ക്.

ഇത് ഭൂരഹിതരുടേയം നാമമാത്ര കൃഷിക്കാരുടേയും സംഘകൃഷിയിലൂടെ കൂടുതല്‍ വ്യവസ്ഥാപിതമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിയമവിരുദ്ധമായ പാട്ട വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിന് തുല്യമാണ് ഇത് എന്ന വിമര്‍ശനം ഉണ്ട്. ഈ പ്രവണതയെ പഴയ ജന്മിവ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായി കണക്കാക്കേണ്ടതില്ല. ഭൂമി പാട്ടത്തിന് നല്‍കുന്നത് ജന്മിമാരല്ല; മറ്റു മേഖലകളില്‍ സ്വയംതൊഴിലിനോ ശമ്പളപ്പണിക്കോ പോകുന്ന ചെറുകിട ഭൂ ഉടമസ്ഥരാണ്. കാര്‍ഷിക മേഖലയില്‍ കൃഷിക്കാര്‍തമ്മില്‍ അന്യോന്യം തൊഴില്‍ചെയ്ത് സഹായിക്കുന്ന ഒട്ടേറെ പരമ്പരാഗത സമ്പ്രദായങ്ങള്‍ ഉണ്ടല്ലോ. അവയുടെ ഒരു സമകാലീന ആവിഷ്ക്കാരമായിട്ടുവേണം ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഭാഗമായി ഭൂരഹിതരുടേയും നാമമാത്ര കൃഷിക്കാരുടേയും സംഘകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനെ കാണേണ്ടത്.

ഇത്തരത്തില്‍ കാര്‍ഷിക മേഖലയിലെ ഉല്പദനക്ഷമത ഉയര്‍ത്തുന്നത് ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയുള്ള ദേശാഭിമാനപരമായ കടമ മാത്രമല്ല. കാര്‍ഷിക മേഖലയില്‍ കര്‍ഷക - കര്‍ഷകത്തൊഴിലാളി ഐക്യം ശക്തിപ്പെടുത്തുന്നതിനുകൂടി അത് ആവശ്യമാണ്. കേരളത്തിലെ കൃഷിക്കാര്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ കൂലിവേലയ്ക്ക് ആളെനിര്‍ത്തി പണിയെടുപ്പിക്കുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇത് മൂലം കര്‍ഷകത്തൊഴിലാളിക്ക് കൂലി സംബന്ധിച്ച് ചെറുകിട ഭൂ ഉടമസ്ഥരോടുപോലും തര്‍ക്കമുണ്ടാകും.

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനടിസ്ഥാനത്തില്‍ കൂലി ഉയര്‍ന്നേ തീരൂ. പക്ഷേ അതോടൊപ്പം ഉല്പാദനക്ഷമത വര്‍ധിക്കുന്നില്ലെങ്കില്‍ കൃഷിക്കാരന്‍ കൂടുതല്‍ തൊഴിലാളികളെ വേണ്ടുന്ന വിളകളില്‍നിന്നുതന്നെ പിന്‍വാങ്ങുകയോ കൃഷിതന്നെ വേണ്ടെന്നു വയ്ക്കുകയോ ചെയ്യും.

ഭൂമിയില്‍നിന്നുള്ള ഉല്പാദനം കുറഞ്ഞാലും ഭൂമി തരിശിടേണ്ടിവന്നാലും അവര്‍ അതൊരു പ്രശ്നമായി കാണുന്നില്ല. കാരണം കേരളത്തിലെ ഭൂമിവില കുത്തനെ ഉയരുകയാണല്ലോ. ഇന്ന് ഭൂമിയില്‍നിന്ന് കാര്‍ഷിക വരുമാനം കിട്ടിയില്ലെങ്കിലും നാളെ ഭൂമി വില്‍ക്കുമ്പോള്‍ നല്ല വിലകിട്ടും എന്നുറപ്പാണ്. ഇത്തരമൊരു ദൂഷിതവലയത്തിലാണ് കേരളത്തിലെ കൃഷി.

ഈ പശ്ചാത്തലത്തിലാണ് ഉല്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം കേരളത്തിലെ കാര്‍ഷിക പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു മുഖ്യ കണ്ണിയായിത്തീരുന്നത്. കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുന്നതിന് ഇത് ആവശ്യമാണ്. അങ്ങനെ ഉല്പാദനക്ഷമതയുടെ മുദ്രാവാക്യം കര്‍ഷകസംഘത്തിന്റെയും കര്‍ഷകത്തൊഴിലാളിയൂണിയന്റെയും കടമയായി മാറുന്നു. (അവസാനിക്കുന്നില്ല)

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)