ചര്‍ച്ചയില്‍ ഉടനീളം സ്മാര്‍ട്ട് സിറ്റി മാതൃക മാത്രമാണ് ഉദാത്തം എന്ന നിലപാടിലായിരുന്നു കാളിദാസന്‍. 10 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷക്കരണ നിയമത്തെ മറികടക്കാനാണ് സെസ് അപേക്ഷകര്‍ വരുന്നത് എന്നായിയിരുന്നു കാളിദാസന്റെ പ്രധാന വാദം. എന്നാല്‍ വരുന്നത് IT സെസുകളാണെന്നും അവക്ക് 25 ഏക്കര്‍ മതിയെന്നും ഞാന്‍ വ്യക്തമാക്കിയപ്പോള്‍ എന്തിനാണ് IT വ്യവസായത്തിന് 25 ഏക്കര്‍ എന്നായി കാളിദാസന്‍. 25 ഏക്കര്‍ സ്ഥലം IT സെസുകള്‍ ലഭിക്കാനുള്ള മാനദണ്ഡത്തിന്റെ ഭാഗമാണ് എന്ന് വിശദീകരിച്ചപ്പോള്‍ കാളിദാസന്‍ നയം മാറ്റി. ഇത്തരത്തില്‍ ഉള്ള സെസ് അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാരാണ് അവര്‍ അവിടെ ബില്‍ഡിംഗ് പണിത് വില്‍ക്കുന്നവരാണ് സംസ്ഥാന്‍ ഗവണ്‍മന്റ് നല്‍കുന്ന ഇളവുകള്‍ ഒന്നും വേണ്ടെങ്കില്‍ അവര്‍ എന്തിന് സെസ് എന്ന ലേബലിനു വേണ്ടി ശ്രമിക്കുന്നു എന്നായി . എന്നാല്‍ സെസില്‍ ഒരുപാട് കേന്ദ്ര ഇളവുകള്‍ ഉണ്ടെന്നും അവ ലഭിക്കാന്‍ സെസ് പദവി വേണമെന്നും വിശദീകരിച്ചപ്പോള്‍ കാളിദാസന്റെ മറുപടി ഇങ്ങനെ
ഇതു വരെ ഒരു IT കമ്പനിയും സര്‍ക്കാരിനു അപേക്ഷ നല്കിയതായി അറിവില്ല. DIC പോലെ IT Infrastructure നിര്‍ മ്മിച്ചു പരിചയമുള്ള ഒരു കമ്പനിയും അപേക്ഷ നല്കിയതായി അറിവില്ല. സ്മര്‍ ട്ട് സിറ്റി നിര്‍മ്മിക്കുന്നത്, DIC പോലെ IT Infrastructure നിര്‍ മ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.അറിഞ്നിടത്തോളം പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകരുമാണ്, ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അവര്‍ക്കെന്തിനാണ്, I T കമ്പനികള്‍ക്ക് നല്‍കേണ്ട ഇളവുകള്‍
സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിക്കുന്ന SEZ കള്‍ കേന്ദ്ര സര്‍കാര്‍ ആ പദവി നല്കി കഴിഞ്ഞാല്‍ കേരള സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ IT Infrastructure നിര്‍മിച്ചില്ലെങ്കിലും IT കമ്പനികള്‍ വന്നില്ലെങ്കിലും , കേരള സര്‍ക്കാരിനു ഒരു നിയന്ത്രണവും ചെലുത്തനാവില്ല.കേരളത്തില്‍ ഇപ്പോഴുള്ള പ്രശ്നം , സ്വന്തം അധികാരപരിധിയില്‍ ഇല്ലാത്ത ഒരു വകുപ്പില്‍ വ്യവസായ വകുപ്പു മന്ത്രി അമിത താഅല്‍പ്പര്യം കാണിക്കുന്നതു കൊണ്ടുണ്ടായതാണ്.
കാളിദാസന്‍ നിലവിലുള്ള സ്വകാര്യ സെസ് അപേക്ഷകരെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യം ഉള്ളവരായി മാത്രം കാണാന്‍ ശ്രമിക്കുകയാണ് ഇവിടെ ഉണ്ടായത്. മാത്രവുമല്ല സ്വകാര്യം സംരംഭകര്‍ സര്‍ക്കാരിന് പ്രയത്ന ഓഹരി തരണം എന്ന നിബന്ധന മഹത്തരമാണ് എന്നും പറയുക ഉണ്ടായി. കൂടാതെ ഇത്തരക്കാര്‍ ആദ്യം 70% പ്രദേശവും IT വ്യവസായത്തിന് അനുകൂലമാക്കിയതിന് ശേഷം സെസ് പദവി വേണമെങ്കില്‍ ആവശ്യപ്പെടട്ടെ എന്നും വാദിച്ചു.
എന്നാല്‍ സെസ് അപേക്ഷകര്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചാല്‍ അവരുടെ ഭൂമി ഭൂപരിഷ്ക്കരണ നിയമം വഴി തിരിച്ചെടുക്കാം എന്നതും 30% അനുബന്ധ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സെസ് ആനുകൂല്യം ഉണ്ടാകില്ല എന്നതും ഒന്നും ഉള്‍ക്കൊള്ളാന്‍ കാളിദാസന്‍ തയ്യാറായില്ല. മാത്രവുമല്ല വ്യവസായ വകുപ്പ് മന്ത്രി IT വകുപ്പില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ വ്യവസായ വകുപ്പ് അവിഹിതമായി IT വകുപ്പില്‍ ഇടപെടുന്നു എന്ന് ആരോപണം ഒരു കോണില്‍ നിന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് എന്റെ ചിന്തിക്കുന്ന യന്ത്രം നന്നായി പ്രവര്‍ത്തിക്കത്ത് കൊണ്ടാണ് എന്നായിരുന്നു കാളിദാസന്റെ മറുപടി. കാളിദാസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്
1)എന്തുകൊണ്ട് സ്വകാര്യ സംരംഭകര്‍ IT വകുപ്പിനെ സമീപിക്കാതെ വ്യവസായ വകുപ്പിനെ സമീപിച്ചു
2) എന്തുകൊണ്ട് IT അപേക്ഷകള്‍ IT വകുപ്പിലേക്ക് അയച്ചില്ല
3) എന്റുകൊണ്ട് IT പദ്ധതികളാണ് സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യം എന്ന് വ്യവസായ മന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു
തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മുഴുവന്‍ കരീമിന്റെ IT ഇല്‍ ഉള്ള അമിത താല്‍പര്യമായിരുന്നു കാളിദാസന്റെ മുഖ്യ ആയുധം. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സെസ് നയം പ്രഖ്യാപിക്കുകയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള സമിതി 10 അപേക്ഷകള്‍ കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ വന്ന ഒരു ദേശാഭിമാനി വാര്‍ത്തയില്‍ 10 അപേക്ഷകളില്‍ 7 എണ്ണം IT വകുപ്പ് വഴിയും രണ്ടെണ്ണം വ്യവസായ വകുപ്പു വഴിയും ഒരെണ്ണം പൊതുമേഖല സ്ഥാപനത്തിന്റെതുമാണ്.
ദേശാഭിമനി വാര്‍ത്ത
സെസ് : 10 സംരംഭം വഴി 6100 കോടി നിക്ഷേപം
ദേശാഭിമാനി, സെപ്തം.30, 2008
തിരു: പ്രത്യേക സാമ്പത്തികമേഖലാ പദവിക്ക് അപേക്ഷിച്ച പത്ത് വ്യവസായസംരംഭംവഴി സംസ്ഥാനത്തെത്തുന്നത് 6109 കോടി രൂപയുടെ നിക്ഷേപം. ഒന്നരലക്ഷത്തോളം തൊഴിലവസരവും ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. പത്ത് അപേക്ഷയും ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.
കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയശേഷം വ്യവസായസംരംഭകര്‍ സംസ്ഥാന സര്‍ക്കാരുമായി കരാറിലെത്തണം. മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ച സെസ് നയം അടിസ്ഥാനമാക്കിയായിരിക്കും കരാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശചെയ്ത പത്ത് വ്യവസായപദ്ധതിയില്‍ എട്ടും 30 ഏക്കറില്‍ താഴെമാത്രം ഭൂമി ആവശ്യമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും ഐടി പദ്ധതികളും ഐടി അധിഷ്ഠിത സേവനപദ്ധതികളും.
രണ്ടു പദ്ധതിയാണ് വ്യവസായവകുപ്പ് മുഖേന വന്നത്. ഏഴു പദ്ധതി ഐടി വകുപ്പുവഴിയുള്ളതാണ്്. ഒന്ന് കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റേതും. പള്‍പ്പ് ഫാക്ടറിക്കായാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് അപേക്ഷ സമര്‍പ്പിച്ചത്. കമ്പനിയുടെ കൈവശമുള്ള 126 ഹെക്ടറിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2.05 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയില്‍ 1050 നേരിട്ടുള്ള തൊഴിലും 20,000 പരോക്ഷതൊഴിലുമാണ് വാഗ്ദാനം.
എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് ആലുവയില്‍ 12.17 ഹെക്ടറില്‍ ഐടി കമ്പനിക്കാണ് സെസ് പദവിക്കായി അപേക്ഷിച്ചത്. 279 കോടി രൂപയാണ് മുതല്‍മുടക്ക്. 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിനാണ് ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് അപേക്ഷിച്ചത്. 113 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന വ്യവസായസംരംഭംവഴി 6000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനംചെയ്യുന്നു.
ആലുവയില്‍ 30.76 ഹെക്ടറില്‍ ഐടി വ്യവസായത്തിനാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് അപേക്ഷിച്ചിരിക്കുന്നത്. 243.16 കോടി രൂപ ഇവിടെ മുതല്‍മുടക്കും. 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ആലുവയില്‍തന്നെ എംഎം ടെക് ടവേഴ്സ് 14 ഹെക്ടറില്‍ ഐടി സംരംഭമാണ് ആരംഭിക്കുന്നത്. 400 കോടി രൂപ അവര്‍ നിക്ഷേപിക്കും. 10,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിട്ടുണ്ട്.
സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ കിന്‍ഫ്രയുടെ 10 ഹെക്ടറില്‍ സ്ഥാപിക്കുന്ന ഐടി-ഐടി അധിഷ്ഠിത വ്യവസായത്തിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 52 കോടി അവര്‍ മുതല്‍മുടക്കും. 3000 തൊഴിലാണ് വാഗ്ദാനം.
കൊച്ചിന്‍ ടെക്നോപാര്‍ക്ക് ആലുവ ചെങ്ങമനാട് വില്ലേജില്‍ സെസ് ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കുന്നത് 12.15 ഹെക്ടറിലാണ്. 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന സ്ഥാപനം 165 കോടി രൂപ നിക്ഷേപമിറക്കും.
ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ പുതുക്കാട്ട് സ്ഥാപിക്കുന്ന ഐടി സംരംഭത്തിനായി പത്ത് ഹെക്ടറിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 177.37 കോടി മുതല്‍മുടക്കും. 10,000 പേര്‍ക്ക് തൊഴിലാണ് വാഗ്ദാനം.
എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.
ഈ വാര്‍ത്തയോടെ വ്യവസായ വകുപ്പ് IT SEZ അപേക്ഷകള്‍ കൈകാര്യം ചെയ്തു എന്ന കാളിദാസന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കാളിദാസന്‍ ഇങ്ങേ പ്രതികരിച്ചു

ചീഫ് സെക്രട്ടറി തിരഞെടുത്ത 10 അപേക്ഷകളില്‍ 7 എണ്ണവും ഐ റ്റി വകുപ്പ് വഴി വന്നതാണ് 2 എണ്ണം മാത്രമെ വ്യവസായ വകുപ്പ് വഴി വന്നിട്ടുള്ളു എന്നതു ഇതു വരെ ആരും പറഞ്ഞിട്ടില്ല. ഇതു സത്യമാണെങ്കില്‍ കരീം ഐ റ്റി വകുപില്‍ അനാവശ്യമായി ഇടപെടുക തനെയായിരുനു. ഐ റ്റി വ്യവസായം കരീമിന്റെ വകുപ്പല്ല. അതിനു പ്രത്യേകമായി ഒരു വകുപ്പുണ്ട്. കേരളത്തിന്റെ നന്‍മയണ്, ലക്ഷ്യമിടുന്നതെങ്കില്‍ മറ്റു വകുപ്പുകളിലെ പദ്ധതികല്‍ക്കു വേണ്ടിയും കരീം വാദിക്കണമായിരുന്നു.ഇതില്‍ മനസിലാക്കാന്‍ പറ്റാത്ത വിഷയമൊന്നുമില്ല. ഐ റ്റി വകുപ്പ് ഒരു പ്രത്യേക വകുപ്പാക്കിയ അന്നു മുതല്‍ തുറ്റങ്ങിയ കലിപ്പാണ്. അതു മറുമെന്നും തോന്നുന്നില്ല.
10 ഇല്‍ 7 ഉം IT വകുപ്പ് നല്‍കിയ അപേക്ഷയാണ് എന്നതിനെക്കാള്‍ 2 അപേക്ഷ വ്യവസയ വകുപ്പില്‍ നിന്നും വന്നു എന്നത് വ്യവസായ മന്ത്രി IT വകുപ്പില്‍ താല്‍പര്യം കാണിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ് . അതിനാല്‍ ഇത് എങ്ങനെ വന്നു എന്ന് കണ്ടെത്താനുള്ള ശ്രമം ഞാന്‍ നടത്തില്‍ . സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വ്യവസായ വകുപ്പ് അയച്ച അപെക്ഷകള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവ എര്‍ണ്ണാകുളത്ത് വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിന്‍ഫ്രയുടെ കീഴില്‍ 99 വര്‍ഷത്തെ ലീസില്‍ സ്ഥലം വാങ്ങിയുട്ടുള്ള ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് (12 ഹെക്ടറില്‍) and സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (10 ഹെക്ടറില്‍ )
ഈ രണ്ട് സ്ഥാപനങ്ങളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവ വ്യവസായ വകുപ്പ് സെസ് അപേക്ഷക്ക് അയച്ചത്
സെസ് അപേക്ഷകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ക്ക് കുറെക്കൂടി വ്യക്തത കൈവന്നു. എനിക്ക് ലഭിച്ച വിവരങ്ങള്‍ അനുസ്സരിച്ച് എല്ല സെസ് അപേക്ഷകരും ആദ്യം സമീപിച്ചത് വ്യവസായ വകുപ്പിനെ തന്നെയാണ്. അതില്‍ IT അപേഷകള്‍ വ്യവസായ വകുപ്പ് IT വകുപ്പിലേക്ക് അയച്ചു കൊടുത്തു. മറ്റ് അപേക്ഷകള്‍ വ്യവസായ വകുപ്പ് നേരിട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് അയച്ചു കൊടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. IT വകുപ്പില്‍ കിട്ടിയ അപെക്ഷകള്‍ IT വകുപ്പും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് അയച്ചുകൊടുത്തു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് വിവിധ അപേക്ഷകരില്‍ നിന്ന് 10 അപേക്ഷകള്‍ തിരഞ്ഞെടുത്ത് ക്യാബിനറ്റിന് നല്‍കിയത്.
എന്തുകൊണ്ട് വിവിധ അപേക്ഷകര്‍ വ്യവസായ വകുപ്പിനെ ആദ്യം സമീപിക്കുന്നു എന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്. സെസിന്റെ നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്. കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റുകളിലും മറ്റും സെസ് അപേക്ഷ നല്‍കാന്‍ വ്യവസായ വകുപ്പിനെ സമീപിക്കാനാണ് എഴുതിയിട്ടുണ്ടാകുക. എന്നാല്‍ കേരളത്തില്‍ IT ക്ക് പ്രത്യേക വകുപ്പുള്ളതിനാല്‍ ഈ അപേക്ഷകള്‍ വ്യവസായ വകുപ്പ് IT വകുപ്പിലേക്ക് അയക്കുന്നു.
No comments:
Post a Comment