Monday, August 8, 2016

അടിയന്തരാവസ്ഥക്കാലത്തെ പിണറായി വിജയന്റെ നിയമസഭാ പ്രസംഗം

പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത് 1970 ലാണ്. കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന്. അടിയന്തരാവസ്ഥമൂലം 1977 വരെ ആ സഭ നീണ്ടു. പക്ഷേ 1975 സപ്തംബര്‍ 28നുശേഷം ആ സഭാരേഖകളില്‍ പിണറായി വിജയന്‍ എന്ന പേര് മറ്റുള്ളവരുടെ പ്രസംഗത്തില്‍ മാത്രം. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ ആദ്യം തന്നെ ജയിലിലടയ്ക്കപ്പെട്ട 10 പ്രതിപക്ഷ എംഎല്‍എമാരിലൊരാളായിരുന്നു അദ്ദേഹം. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകമാത്രമേ ചെയ്തുള്ളുവെങ്കിലും പിണറായിയെ ക്രൂരമായി മര്‍ദ്ദിച്ചാണ് ജയിലിലടച്ചത്. അടിയന്തരാവസ്ഥയുടെ സെന്‍സറിങ്ങ് മൂലം വാര്‍ത്ത പോലും പുറത്തുവന്നില്ല. നിയമസഭയില്‍ പലവട്ടം പ്രതിപക്ഷ നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടടക്കം ഉന്നയിച്ചെങ്കിലും അതും പുറത്തുവന്നില്ല. ആ സഭ പിരിയുംവരെ പിണറായി ജയിലില്‍ തന്നെ തുടര്‍ന്നു. 

പിന്നീട് അടുത്ത സഭയിലേക്കും പിണറായി ജയിച്ചുകയറി–കൂത്തുപറമ്പില്‍ നിന്നുതന്നെ.
ആ സഭാ സമ്മേളനത്തില്‍ 1977 മാര്‍ച്ച് 30 നു ചെയത പ്രസംഗത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് തനിക്ക് ലോക്കപ്പിലേറ്റ ഭീകര മര്‍ദ്ദനതതിന്റെ ചിത്രം അദ്ദേഹം വരച്ചുകാട്ടി. സഭ ഞെട്ടലോടെ കേട്ട ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം:(സഭാരേഖകളില്‍ നിന്ന്)

ശ്രീ. പിണറായി വിജയന്‍: സര്‍, ഈ വോട്ട് ഓണ്‍ അക്കൌണ്ടിനെ ആദ്യമായി എതിര്‍ക്കുകയാണ്. 101 കോടി 23 ലക്ഷത്തിന്റെ ചെലവാണ് ഇതില്‍ ഇപ്പോള്‍ കൊടുത്തിട്ടുള്ളത്. ഇവിടെ വളരെ വമ്പിച്ച ഒരു സംഖ്യ ചെലവാക്കാന്‍ പോവുകയാണെന്ന മട്ടില്‍ പറയുന്നത് കേട്ടു. അതില്‍ തന്നെ 69 കോടി 79 ലക്ഷം പബ്ളിക് ഡെറ്റ് റീപേയ്മെന്റിനു വേണ്ടിയാണ്. ബാക്കി ഏകദേശം 31 കോടിയാണുള്ളത്. വോട്ട് ഓണ്‍ അക്കൌണ്ടില്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം മറ്റു പ്രശ്നങ്ങളിലേക്ക് കടന്നുകൊണ്ട് ഇപ്പോള്‍ സംസാരിക്കണമെന്ന് ഞാനുദ്ദേശിക്കുന്നില്ല. 

1975 സെപ്തംബര്‍ 28നുശേഷം ഈ നിയമസഭയില്‍ ആദ്യമായി സംസാരിക്കുന്ന ഒരാളെന്നുള്ള നിലയില്‍ മറ്റു ചില കാര്യങ്ങള്‍ ഈ സഭയുടെ മുമ്പാകെ എനിക്ക് പറയാനുണ്ട്. എന്റെ പേര് പല ഘട്ടങ്ങളിലും 1975 സെപ്തംബര്‍ 28നുശേഷം ഈ സഭയില്‍ വന്നിട്ടുണ്ടായിരിക്കും. ഇന്നലെയും വന്ന മറുപടിയില്‍ പല ഘട്ടങ്ങളിലായി പറഞ്ഞതാണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയുകയും ചെയ്തു. എന്നെ ഈ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റുകാരെ മിസ പ്രകാരം അറസ്റ്റ് ചെയ്ത 1975 സെപ്തംബര്‍ 28–ാം തീയതി രാത്രിയാണ് വീട്ടില്‍വെച്ചു പിടിച്ചത്. എന്റെ വീട് ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ തലശ്ശേരി പൊലീസ് സര്‍ക്കിള്‍ ഏരിയയിലാണ്. എന്നെ പിടിക്കാന്‍ വന്നത് കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമനാണ്. എന്റെ വീട്ടില്‍വന്ന് കതകില്‍ തട്ടി വിളിച്ചു. ഞാന്‍ കതകു തുറന്നു. 
ചോദിച്ചു:
എന്താണ്? 
'അറസ്റ്റ് ചെയ്യാനാണ്''. 
എന്താണ് നിങ്ങള്‍ വന്നത്? 
'സ്പെഷ്യല്‍ ഇന്‍സ്ട്രക്ഷന്‍ ഉണ്ട്' 
ആരില്‍നിന്നുള്ള ഇന്‍സ്ട്രക്ഷന്‍? 
'എസ്പിയില്‍നിന്ന്. നിങ്ങളെ ഇവിടെ വന്ന് അറസ്റ്റ് ചെയ്യാന്‍ പറഞ്ഞിരിക്കുന്നു'. 

കൂട്ടത്തില്‍ കൂത്തുപറമ്പ് സബ് ഇന്‍സ്പെക്ടറുമുണ്ട്. വലിയ ഒരു സംഘം പൊലീസ് പാര്‍ട്ടിയുമുണ്ട്. ഞാന്‍ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റതാണ്. ഡ്രസ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് പോവകുയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ എത്തുന്നതുവരെ വളരെ മാന്യമായ പെരുമാറ്റം തന്നെ. സ്റ്റേഷനില്‍ എത്തി. കീശയില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് വേണമോ എന്നു ചോദിച്ചു, വേണമെന്നു പറഞ്ഞു, കൊടുക്കുകയും ചെയ്തു. ലോക്കപ്പ് ചെയ്യണമെന്നു പറഞ്ഞു. ഞാന്‍ ചോദിച്ചു. വേണമോ? വേണം, അങ്ങനെയാണ് ഞങ്ങളുടെ നിയമം? 

അങ്ങനെ ലോക്കപ്പ് ചെയ്യാന്‍ പോകുന്ന ഘട്ടത്തില്‍ ഒരു പൊലീസുകാരന്‍ പറഞ്ഞു, ഷര്‍ട്ട് അഴിക്കണം. സാധാരണ ക്രിമിനല്‍സിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ വേണമോയെന്ന് ഞാന്‍ ചോദിച്ചു. അതിന് പൊലീസ്കാരന്‍ ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയുകയില്ല, ഇന്‍സ്പെക്ടറോട് പറയാന്‍ പറഞ്ഞു. ഇന്‍സ്പെക്ടറോട് ഞാന്‍ ചോദിച്ചു. ഞങ്ങളെല്ലാം പൊളിറ്റിക്കല്‍ വര്‍ക്കേഴ്സ് അല്ലേ ഷര്‍ട്ട് അഴിക്കണമോ എന്ന്. അപ്പോള്‍ അയാള്‍ പൊലീസുകാരനോട് പറഞ്ഞു ഷര്‍ട്ട് അഴിക്കേണ്ട ഷര്‍ട്ട് ഇട്ടുകൊണ്ട് ലോക്കപ്പില്‍ കഴിയട്ടേ എന്ന്. ലോക്കപ്പിലേക്ക് പോകുന്ന പോക്കില്‍ എനിക്ക് ഒരു പായ് തന്നു. അതുംകൊണ്ട് ഞാന്‍ ലോക്കപ്പു മുറിയില്‍ കടന്ന് പായിട്ട് ഇരുന്നു. 

രണ്ടു മിനിട്ടു കഴിഞ്ഞില്ല. ലോക്കപ്പു മുറി അടച്ചു. മുറിയുടെ മുമ്പിലത്തെ ലൈറ്റ് ഓഫ് ചെയ്തു. ലോക്കപ്പ് മുറിയില്‍ ലൈറ്റില്ല. മങ്ങിയ വെളിച്ചം മാത്രമേ ഉള്ളു. രണ്ടു ചെറുപ്പക്കാര്‍ – ആ സ്റ്റേഷനില്‍ ഉള്ളവരല്ല, പുറത്തുനിന്ന് ഇതിനായിട്ട് പ്രത്യേകം കൊണ്ടുവന്നവരാണെന്ന് പിന്നീടു ഞാന്‍ മനസ്സിലാക്കി. ലോക്കപ്പ് മുറി തുറന്ന് അകത്തുകടന്നു. ഞാന്‍ ഇരിക്കുകയായിരുന്നു, എഴുന്നേറ്റു നിന്നു. 
ഒരാള്‍ വന്നു ചോദിച്ചു, എന്തടോ പേര്? 
ഞാന്‍ പറഞ്ഞു വിജയന്‍.
എന്ത് വിജയന്‍? 
പിണറായി വിജയന്‍. 

രണ്ടാളുകളും അപ്പുറവും ഇപ്പുറവുമായി നില്‍ക്കുകയാണ്. പിണറായി വിജയന്‍ എന്ന് ഞാന്‍ പറഞ്ഞു, ഒരാള്‍ ആവര്‍ത്തിച്ചു. 

ഓ..... പിണറായി വിജയന്‍ എന്നു  പറയുകയും വീണ്ടും ആവര്‍ത്തിക്കുകയും അടി വീഴുകയും ചെയ്തു. 

അവര്‍ രണ്ടുപേര്‍ ആദ്യറൌണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാന്‍ വീഴുന്നുണ്ട്, എഴുന്നേല്‍ക്കുന്നുണ്ട്. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, 'നീ ആഫീസര്‍ക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു.  പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളു. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവര്‍ പോയി. 
ഞാന്‍ പിറ്റേദിവസംവരെ അങ്ങനെ കിടന്നു. അതിനിടക്ക് ഷര്‍ട്ട് പോയിട്ടുണ്ട്, ബനിയന്‍ പോയിട്ടുണ്ട്, മുണ്ടു പോയിട്ടുണ്ട്, ഡ്രായര്‍ മാത്രം അവശേഷിച്ചു. അതാണ് ആ ലോക്കപ്പില്‍വെച്ച് എനിക്കുണ്ടായത്. പിറ്റേദിവസം കാലത്ത് ആദ്യ റൌണ്ടു തല്ലാന്‍ കൊണ്ടുവന്ന പൊലീസ് പാര്‍ടിയെ മുഴുവനായിട്ടു മാറ്റി. പിറ്റേദിവസം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വന്നു. അവരെ എനിക്കറിയാവുന്നതാണ്. അവര്‍ വളരെ മര്യാദയില്‍തന്നെ. എനിക്ക് ഇങ്ങനെ സംഭവിച്ചതില്‍ അനുതാപം രേഖപ്പെടുത്തുന്ന മട്ടില്‍ ചില പൊലീസുകാര്‍ വന്നു. 'നിങ്ങള്‍ക്കു ചായ വേണമോ', ഇങ്ങനെയുള്ള മര്യാദകളാണ് പിന്നെ. 

അവിടെനിന്ന് രാവിലെ 10 മണിക്ക് കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ എത്തി പൊലീസ് സ്റ്റേഷനില്‍ കയറുമ്പോള്‍ കണ്ണൂരിലെ പ്രസിദ്ധനായ മറ്റൊരു സബ് ഇന്‍സ്പെക്ടര്‍ ഉണ്ട്. പുലിക്കോടന്‍ നാരായണന്‍. എന്നെ കണ്ടാല്‍ തന്നെ അന്ന് സത്യം ആര്‍ക്കും മനസിലാകും. കാരണം നടക്കാന്‍ കഴിയുകയില്ല. എടുത്താണ് പൊലീസ് ജീപ്പില്‍ കയറ്റിയത്. അവിടെനിന്ന് ഇറങ്ങിപ്പോകുമ്പോഴുമെല്ലാം പിടിച്ചിരിക്കുകയാണ്, നടന്നുപോകാന്‍ പറ്റുകയില്ല. സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ പറഞ്ഞു, വിജയന്റെ മുഖം മാറിയല്ലോ? അപ്പോള്‍ രണ്ടാമത്തെ റൌണ്ട് അടിവരാന്‍ പോവുകയാണെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്തോ രണ്ടാമത്തെ റൌണ്ട് അടി ഉണ്ടായില്ല. 

അവിടെനിന്ന് രാത്രി 12 മണിയോടുകൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ഡെപ്യൂട്ടി ജയിലറാണ് അഡ്മിഷന്‍ നടത്തേണ്ടത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, 'എന്റെ ദേഹത്ത് തല്ലിന്റെ പാടുണ്ട്, നിങ്ങള്‍ കാണുന്നുണ്ടല്ലോ, അത് രേഖപ്പെടുത്തണമെന്നു പറഞ്ഞു''. അയാള്‍ പറയുകയാണ് വുണ്‍ഡ്സ് ഇഞ്ചുറി ഉണ്ടെങ്കില്‍ മാത്രമേ റിക്കാര്‍ഡ് ചെയ്യാന്‍ ഒക്കുകയുള്ളു. ഞാന്‍ ഷര്‍ട്ട് നീക്കി കാണിച്ചു. കണ്ടാല്‍ ആര്‍ക്കും മനസിലാകും. 'എന്നാല്‍ അയാള്‍ വുണ്‍ഡ്സ് ഇല്ലെന്ന് പറഞ്ഞു. പൊലീസുകാര്‍ അടിച്ചതിന്റെ പാടുകള്‍ കാണിച്ചത് റിക്കാര്‍ഡുചെയ്യാന്‍ അയാള്‍ തയ്യാറായില്ല. എന്റെ ഇടത്തെ കാലിന്റെ അടിഭാഗം ഒടിഞ്ഞുകിടക്കുകയാണ് പൊട്ടിയിരിക്കുയകാണെന്നാണ് എനിക്ക്  തോന്നിയത്. എന്നാല്‍ ഡെപ്യൂട്ടി ജയിലര്‍ അത് വുണ്‍ഡ്സ് അല്ലെന്ന് പറഞ്ഞ് റിക്കാര്‍ഡ് ചെയ്തില്ല. ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അത് ഒരു ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ്. അവിടെനിന്ന് എന്നെ എന്റെ കൂടെയുള്ള സഖാക്കള്‍ എടുത്ത് എട്ടാം ബ്ളോക്കിലേക്ക് കൊണ്ടുപോയി. അവിടെ ചന്ദ്രശേഖരനും ശങ്കരന്‍കുട്ടിയും ഉണ്ട്. അവരുടെ ബ്ളോക്കിലേക്ക് എടുത്തുകൊണ്ടുപോയി. 
പിറ്റേദിവസം രാവിലെ ഡോക്ടര്‍ അടക്കം വന്ന് എന്നെ ആശുപത്രിയിലാക്കുകയും ചെയ്തു. അവിടെവെച്ച് കാലില്‍ പ്ളാസ്റ്റര്‍ ഇട്ടു. ആറാഴ്ചക്കാലം പ്ളാസ്റ്റര്‍ കാലില്‍ കിടന്നു. മാസങ്ങളോളം പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. കുടിക്കുന്നതുപോലും മറ്റുള്ളവരുടെ സഹായത്തോടുകൂടിയാണ്. ഇതേപ്പറ്റി ഞാന്‍ മുഖ്യമന്ത്രിക്കെഴുതി, അന്നിവിടെ സ്പീക്കര്‍ ഇല്ല, ഡെപ്യൂട്ടി സ്പീക്കര്‍ക്കെഴുതി. ആരില്‍നിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല. ഇങ്ങനെയൊന്നു സംഭവിച്ചല്ലോ എന്നു കാണിച്ചുകൊണ്ടുള്ള ഒരു മറുപടിപോലും അവര്‍ എഴുതാന്‍ തയ്യാറായില്ല. ഞാന്‍ റിട്ടു പെറ്റീഷന്‍ കൊടുത്തു. 

ഹൈക്കോടതിയില്‍ വിചാരണക്ക് വന്ന അവസരത്തില്‍ ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റിനു വിട്ടു. അതിന്റെ യാതൊരാവശ്യവുമില്ല. ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റു വന്നു. അയാള്‍ അതില്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് എന്നെ തല്ലിയിട്ടേ ഇല്ലെന്നു പറഞ്ഞു. അയാള്‍ക്ക് അതെങ്ങനെ പറയാന്‍ സാധിച്ചു എന്ന് എനിക്കറിഞ്ഞുകൂടാ. ജയിലില്‍ കൊണ്ടുവരുമ്പോള്‍ അയാള്‍ക്ക് യാതൊരു പരിക്കുമില്ലെന്ന് ജയിലര്‍ പറഞ്ഞു. ഇതിനെപ്പറ്റി ഹൈക്കോടതിയുടെ ഫൈന്റിംഗ് ഉണ്ട്. ഹൈക്കോടതി ചോദിച്ചു, അങ്ങനെയാണെങ്കില്‍ എങ്ങനെ പരിക്കു വന്നു എന്ന്. പൊലീസ് സ്റ്റേഷനില്‍വെച്ച് തല്ലിയിട്ടില്ലെന്ന് ഡെപ്യൂട്ടി ജയിലര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും. ഇതു ഹൈക്കോടതി പറഞ്ഞതാണ്: ഡെപ്യൂട്ടി ജയിലര്‍ അത്രമാത്രമുള്ള സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് ഈ രീതിയിലുള്ള അഫിഡവിറ്റു കൊടുക്കാന്‍  ഇടയായത്. റിട്ട് അവസാനം ഡിസ്പോസലായി. ആ കാര്യത്തില്‍ ഹൈക്കോടതി പറഞ്ഞു, ഇതു വളരെ ഗുരുതരമാണ് ഈ സംഭവത്തെപ്പറ്റി ഗവര്‍മെണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന്, ഞങ്ങള്‍ക്ക് ഇന്നത്തെ ഘട്ടത്തില്‍– അന്നത്തെ ഘട്ടം ഒരു പ്രത്യേക ഘട്ടമാണ്– ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്നു പറഞ്ഞു. 'ഏതായാലും ഗവര്‍മെണ്ട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്' എന്നു പറഞ്ഞു. 

പിന്നെ ഞാന്‍ കേട്ടത് ഒരു അന്വേഷണം ഇതില്‍ നടന്നു എന്നാണ്. എന്നോട് ആരും ഇതേവരെ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു ദിവസം കോഴിക്കോട് ഡിഐജി വന്നിരുന്നു. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, 'അന്വേഷിക്കാന്‍ വന്നതാണോ' എന്ന് 'ഹേയ് ഒന്നുമല്ല, ഞാന്‍ ഇങ്ങനെ ഇവിടെ ഉണ്ടെന്നറിഞ്ഞു കണ്ടുപോകാം എന്നു വിചാരിച്ചു വന്നതാണ്' എന്നാണ് പറഞ്ഞത്. ഇതേവരെ ഒരാളും എന്നോട് അന്വേഷിച്ചിട്ടില്ല. റവന്യൂ ബോര്‍ഡ് മെമ്പറെ അന്വേഷിക്കുവാന്‍ നിയോഗിച്ചു എന്നു പറഞ്ഞുകേട്ടു. ആ അന്വേഷണവും കഴിഞ്ഞു എന്നു പറഞ്ഞുകേട്ടു. ഒരു വ്യക്തിയും ഇതേവരെ ഈ തീയതി വരെ എന്നോട് ചോദിക്കാന്‍ തയ്യാറായില്ല. ഇതാണ് എനിക്കുണ്ടായ അനുഭവം. ഞാന്‍ ഈ സഭയിലെ എല്ലാ അംഗങ്ങളോടും പറയുകയാണ്. നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, നമ്മളെല്ലാം ചേരിതിരിഞ്ഞ് പല രീതിയിലും വാദിക്കുന്നവരാണ്. പക്ഷേ ഒരു പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാന്‍ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പൊലീസ് സള്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കുമാത്രം അല്ലെങ്കില്‍ കണ്ണൂര്‍ ഡിഎസ്പി തോമസിനു മാത്രമായി തല്ലാനുള്ള ധൈര്യം കിട്ടിയെന്നാണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഒരിക്കലുമല്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് പലതും നടത്താന്‍ കഴിയും. അപ്പോള്‍ അതല്ല. അങ്ങനെയല്ല. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ക്കെതിരായി എന്തെങ്കിലും നടപടി വരുമായിരുന്നു. ഒരു നടപടിയുമില്ല. ഇന്ന് തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ആ ബലറാം. അന്ന് എന്റെ വീട് സര്‍ച്ചുചെയ്യുമ്പോള്‍ ആ ഏരിയായില്‍ അദ്ദേഹം സര്‍ക്കിള്‍ ഇന്‍സ്പെക്ടറല്ല. എന്നെ തല്ലി കഴിഞ്ഞപ്പോള്‍ 'നീപോയി തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാകുക' എന്നു പറഞ്ഞ്തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആക്കിയിരിക്കുകയാണ്. ഇത് മാന്യതയാണോ? അതുകൊണ്ട് ഈ നിയമസഭയിലെ അംഗങ്ങളോട് എനിക്ക് പറയുവാനുള്ളത് നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, ചേരിതിരിഞ്ഞ് വാദിക്കുന്നവരാണ്. പക്ഷേ രാഷ്ട്രീയമായി ഇങ്ങനെ എതിര്‍ക്കാന്‍ ശ്രമിക്കരുത്. ഇതാര്‍ക്കും ഭൂഷണമല്ല. നിങ്ങളാരും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. 

മി. കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മള്‍ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാന്‍ ശ്രീ അച്ചുതമേനോന് എഴുതിയ കത്തില്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാര്‍ക്കും അടക്കി നിര്‍ത്താന്‍ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്ററ് പാര്‍ടിയില്‍ ആര്‍ക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പില്‍ വച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാര്‍ടിയില്‍ നില്‍ക്കുന്നത്. അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏല്‍പ്പിച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെകൂടി നിര്‍ത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കികളയാമെന്നാണെങ്കില്‍ അത് അപ്പോള്‍ ഒതുങ്ങും. പിന്നീട് കൂടുതല്‍ ശക്തിയോടുകൂടിതന്നെ രംഗത്തുവരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു. 
പിണറായി :പഴയ ചിത്രം പിണറായി :പഴയ ചിത്രം
ഇത് ഭൂഷണമല്ല, ഇത് രാഷ്ട്രീയമല്ല, ഇത് അന്തസിന് ചേര്‍ന്നതല്ല. ഇന്ന് നിങ്ങള്‍ മുഖ്യമന്ത്രിയാണ്. ഇനിയും ഇത് ആവര്‍ത്തിക്കാനാണോ നിങ്ങളുടെ ശ്രമം? ഇനിയും ഈ രീതിയില്‍ സംഭവങ്ങള്‍ കൊണ്ടുപോകാനാണോ ശ്രമം? ഇനിയും ഈ രീതിയില്‍ പൊലീസുകാരെ കയറൂരി വിടാനാണോ ഭാവം? ഈ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരഞ്ഞെടുപ്പിന്റെ കൌണ്ടിംഗ് നടന്ന ദിവസം തലശ്ശേരിയില്‍ ലാത്തിച്ചാര്‍ജു നടത്തി. എത്ര പ്രാവശ്യം? ആറേഴുപ്രാവശ്യം ലാത്തിചാര്‍ജ് ചെയ്തു. ഞങ്ങളുടെ നാലു നിയോജകമണ്ഡലങ്ങളുടെ വോട്ട് തലശ്ശേരിയില്‍ വെച്ചാണ് എണ്ണുന്നത്. തലശ്ശേരി, പെരുങ്ങളം, കൂത്തുപറമ്പ്, പേരാവൂര്‍ ഈ നാലു നിയോജകമണ്ഡലങ്ങളിലെ വോട്ട് എണ്ണുന്നതുകൊണ്ട് ആയിരക്കണക്കിനാളുകള്‍ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ആ ആയിരക്കണക്കിന് ആളുകളെ ആറേഴു പ്രാവശ്യം ഈ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജുചെയ്തു. എന്തിന് ലാത്തിച്ചാര്‍ജു നടത്തി? രണ്ടു മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് മൂന്നു പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകന്‍മാരെ അവിടെത്തെ പൊലീസ് ലോക്കപ്പില്‍ ഉടുതുണിയില്ലാതെ നിര്‍ത്തിയ മഹാവീരനാണ് ആ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു കേസില്‍ സാക്ഷിയായി പോയി എന്നുള്ളതുകൊണ്ട് സാക്ഷികളെ പിടിച്ചുകൊണ്ടുപോയി കഴുത്തിനു കയറിട്ടു കുടുക്കി കപ്പിയില്‍കൂടി മുകളിലേക്ക് വലിച്ചു കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ ഭീകരമായ രംഗം സൃഷ്ടിച്ച വീരനാണ് ഈ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. 

അങ്ങനെയുള്ള ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് താങ്ങും തണലുമായി ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ടായിരുന്നു അക്കാലത്ത്. ആ ആഭ്യന്തരമന്ത്രിതന്നെ ഇന്ന് മുഖ്യമന്ത്രിയായിരിക്കുകയാണ്. ആ പാരമ്പര്യം നിങ്ങള്‍ തുടരരുത്. ആ പാരമ്പര്യം അതേ രീതിയില്‍ നിങ്ങള്‍ നടപ്പാക്കരുത്. പൊലീസുകാരന്‍ പറയുന്ന എന്തും വിശ്വസിച്ചുകൊണ്ടാണ് നിങ്ങള്‍ ഇവിടെ ഭരണം നടത്തിയത്. എന്നെ അറസ്റ്റുചെയ്തത് പൊലീസുകാരന്‍ പറഞ്ഞു, ശിവപുരം പാര്‍ടി ഓഫീസില്‍വെച്ചാണ് എന്ന്. എപ്പോള്‍? രാവിലെ 5.15ന് ഞാന്‍ അതിനടുത്ത ദിവസങ്ങളിലൊന്നും ശിവപുരത്തു പോയിട്ടില്ല. പൊലീസുകാരന്‍ പറയുമ്പോള്‍ ശിവപുരം പാര്‍ടി ഓഫീസില്‍ ആയി. മി. കരുണാകരന്‍ പറയുമ്പോള്‍ ശിവപുരം പാര്‍ടി ഓഫീസ് ഗവര്‍മെണ്ട് റിക്കാര്‍ഡില്‍ വരുമ്പോള്‍ ശിവപുരം പാര്‍ടിഓഫീസില്‍വെച്ച് അറസ്റ്റ് ചെയ്തു എന്നായി. ഇത് മര്യാദയല്ല. ഇന്നാട്ടിലെ സാധാരണ പ്രതിപക്ഷപാര്‍ടി പ്രവര്‍ത്തകന്‍മാര്‍ക്ക് മര്യാദയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുകയില്ലെന്നു വന്നാല്‍ അതു വളരെ മോശമായ സ്ഥിതിവിശേഷമാണ്. ഇവിടെ ഏകഛത്രാധിപതിയെപ്പോലെ വാണതിന്റെ അനുഭവം എന്താണെന്ന് നിങ്ങള്‍ ഓര്‍ക്കണം. ആ അനുഭവത്തില്‍നിന്നും പാഠം പഠിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. അവര്‍ ഇന്ന് ആരുമില്ലാത്ത സ്ഥിതിയിലായിരിക്കുന്നു. ആരുമില്ലാത്ത സ്ഥിതിയിലായിരിക്കുന്നു എന്നു മാത്രവുമല്ല കൂടെ നില്‍ക്കുന്നവര്‍പോലും ഇന്ന് അവരെ എതിര്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. വയലാര്‍ രവിയും ഉണ്ണികൃഷ്ണനും സഞ്ജയ്ഗാന്ധിയെ പുറത്താക്കണമെന്നു പറയുന്ന കാര്യം പണ്ട് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ? ഇന്ന് അത് പറഞ്ഞില്ലേ? 50 എം പി. മാര്‍ ഒപ്പിട്ടു കൊടുത്തില്ലേ, പുറത്താക്കണമെന്ന് പറഞ്ഞ്.

ഇത്തരമൊരു അവസ്ഥയില്‍ നമ്മുടെ ഈ രാജ്യം എത്തിയിരിക്കുകയാണ് അതുകൊണ്ട് നിങ്ങള്‍ ചുവരെഴുത്തു പഠിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണം. ഇവിടെ നമ്മുടെ മന്ത്രിസഭയ്ക്കുതന്നെ ഇപ്പോള്‍ എന്തു പറ്റി? പണ്ടു ഡല്‍ഹിയില്‍ വച്ചല്ലേ കാര്യങ്ങള്‍ തീരുമാനിക്കാറ്. കേരള കോണ്‍ഗ്രസ് ചേരണമോ വേണ്ടയോ എന്ന് ഡല്‍ഹിയില്‍വെച്ച് തീരുമാനിക്കും. കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ആരാണെന്ന് ഡല്‍യില്‍വെച്ച് തീരുമാനിക്കും. ഇപ്പോഴോ? ഇപ്പോള്‍ മോണോആക്ടാണ് കരുണാകരനും സി എച്ച് മുഹമ്മദ്കോയയും കൂടി എല്ലാ മന്ത്രിമാരുടെയും പാര്‍ട്ട് എടുത്തുകൊള്ളും. അങ്ങനെയുള്ള അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കൂടെ നില്‍ക്കുന്നവര്‍ എത്രകണ്ട് കൂടെ നില്‍ക്കുമെന്ന് മര്യാദയ്ക്ക് നോക്കിക്കണ്ട് നില്‍ക്കണം. ഡല്‍ഹിയില്‍വെച്ച് തീരുമാനിക്കാന്‍ ഇപ്പോള്‍ അവിടെ ആരുമില്ലെന്ന അവസ്ഥ വന്നിരിക്കുകയാണ്. ഇത് മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ഭരണമായിരിക്കണം നടത്തേണ്ടതെന്നു മാത്രമേ ശ്രീ കരുണാകരനോട് എനിക്ക് പറയാനുള്ളു. 

ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായിതന്നെ പറയും. അത് പൊലീസിനെ വിട്ടുതല്ലി ശരിപ്പെടുത്തിക്കളാമെന്നാണെങ്കില്‍ അത് നടക്കുകയില്ല. അങ്ങനെ കഴിയുകയില്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം ശ്രീ. കരുണാകരന്‍ ഓര്‍ക്കണം. 
ഇത്തരം പൊലീസ് മന്ത്രിമാര്‍ക്ക്, പൊലീസിനെവിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക് ഈ നാട്ടില്‍ എന്തു സംഭവിച്ചു കേരളത്തില്‍ എന്തു സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം. അതനുസരിച്ച് ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളു. ഈ വോട്ടു ഓണ്‍ അക്കൌണ്ട് ഞാന്‍ ശക്തിയായി എതിര്‍ക്കുകയാണ്.

Read more: http://www.deshabhimani.com/special/news-special-24-05-2016/563154

Sunday, November 9, 2014

'ചുംബനലഹള'യ്ക്കു കാത്തിരിക്കുന്ന നവോത്ഥാനകേരളം

അയിത്തവും തീണ്ടലുമടക്കമുളള 'സദാചാര'നിഷ്ഠകള്‍ സംരക്ഷിക്കാന്‍ വേലിപ്പത്തലും വളളിച്ചൂരലും വടിവാളും യഥേഷ്ടം പ്രയോഗിച്ചിരുന്ന സവര്‍ണപ്പടയുടെ ചരിത്രമറിയുന്നവര്‍ക്ക് മറൈന്‍ ഡ്രൈവിലെ ശിവസേന - യുവമോര്‍ച്ചാ അഴിഞ്ഞാട്ടവും അവര്‍ക്കു ലഭിച്ച പോലീസ് സംരക്ഷണവും അത്ഭുതക്കാഴ്ചയല്ല. ജാതിക്കോയ്മയുടെ കല്പനകള്‍ നിഷ്ഠുരമായ കീഴ്‌വഴക്കങ്ങളാക്കി മാറ്റിയത് കേവലം കൈയൂക്കും ആയുധബലവും കൊണ്ടല്ല. രാജാവും പോലീസും കോടതിയുമടങ്ങുന്ന അധികാരസ്ഥാപനങ്ങളുടെ നിതാന്ത്രജാഗ്രതയും സാസ്‌ക്കാരികശാസനകള്‍ക്ക് തുണയുണ്ടായിരുന്നു. ഈ രസച്ചേരുവ തന്നെയാണ് പുതിയകാലത്തെ 'സദാചാരഗുണ്ട'കളുടെയും തുറുപ്പുചീട്ട്. അതുകൊണ്ട് 'സദാചാര'പ്പോലീസിനെതിരെ പ്രതിഷേധിക്കാന്‍ പരസ്യചുംബനമെന്ന സമരമുറ തിരഞ്ഞെടുത്തവര്‍ക്കെതിരെ ഗുണ്ടകള്‍ക്കും പോലീസിനും പോലീസിനെ നിയന്ത്രിക്കുന്നവര്‍ക്കും തോളോടുതോള്‍ ചേരാതെ വയ്യ. പക്ഷേ, നവോത്ഥാനചരിത്രം പഠിപ്പിക്കുന്നത് ഗുണ്ടകളുടെ കൈയൂക്കും അധികാരത്തിന്റെ നിഷ്ഠുരതയും ജയിച്ച കഥയല്ല. 

അനാചാരങ്ങളുടെ കാര്‍ക്കശ്യങ്ങളൊക്കെയും സ്വാഭാവികമായി ഏറ്റുവാങ്ങിയിരുന്ന സമൂഹത്തിലേയ്ക്ക് കാറ്റും വെളിച്ചവുമായി നവോത്ഥാനചിന്തകള്‍ പ്രവേശിച്ചത് വെജിറ്റേറിയന്‍ സമരമുറകളിലൂടെ മാത്രമായിരുന്നില്ല. തല്ലിയൊതുക്കിയും ചവിട്ടിത്തേച്ചും തെരുവു ഭരിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ മാനസാന്തരം വന്ന് പശ്ചാത്താപവിവശരായി പിന്മാറിയിട്ടുമില്ല. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ വളര്‍ന്നു വന്ന കായികമായ ചെറുത്തുനില്‍പ്പുകളും തിരിച്ചടികളും കരുത്താര്‍ജിച്ചപ്പോള്‍ ഗുണ്ടകള്‍ വാലും ചുരുട്ടി പിന്മാറി. അവരുടെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു. ഏതു നിലയ്ക്കു നോക്കിയാലും അടിച്ചവര്‍ക്കു മേല്‍ അടികൊണ്ടവര്‍ നേടിയ കായികാധിപത്യം കൂടിയാണ് നവോത്ഥാനം. 'സദാചാരഗുണ്ട'കള്‍ക്കെതിരെ ഡിവൈഎഫ്‌ഐയും പിണറായി വിജയനും നടത്തുന്ന താക്കീതിന്റെ സ്വരത്തിലുളള പ്രതികരണങ്ങളില്‍ നാം വായിക്കുന്നത് ഈ ചരിത്രാനുഭവത്തില്‍ നിന്നുയരുന്ന രണഭേരിയാണ്. 

യുവമോര്‍ച്ചയുടെയും ശിവസേനയുടെയും ഗുണ്ടകളെ വെല്ലുവിളിച്ച് ചുംബനസമരത്തിനു തയ്യാറായവരുടെ തന്റേടത്തിന്റെ വേരുകള്‍ നവോത്ഥാനത്തിനു വേണ്ടിയുളള വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ ചരിത്രസ്മൃതികളിലാണ് ചുറ്റിപ്പടര്‍ന്നു കിടക്കുന്നത്. സമരക്കാരുടെ പ്രായമോ വര്‍ഗമോ രാഷ്ട്രീയചായ്‌വോ ചായ്‌വില്ലായ്മയോ ഇവിടെ പരിഗണനാവിഷയമേയല്ല. നൂറ്റാണ്ടുകള്‍ നീണ്ട കായകല്‍പചികിത്സയിലൂടെ പേശീബലമുറച്ച സാംസ്‌ക്കാരിക രാക്ഷസീയതയെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുക വഴി കൊച്ചിയിലെ ഇത്തിരിപ്പോന്ന പിള്ളേര്‍, തങ്ങളുടെ തലമുറയ്ക്കു വേണ്ടി നവോത്ഥാനപോരാട്ടങ്ങളുടെ പതാക ഏറ്റു വാങ്ങുകയായിരുന്നു. ജീവിതം തന്നെ ചരിത്രേതിഹാസമാക്കി മാറ്റിയ പലരെയും തല്ലി തലപിളര്‍ത്തിയ കൊടുംഭീകരത ഇവരെയും തല്ലിയോടിക്കാന്‍ ശ്രമിച്ചത് സ്വാഭാവികം മാത്രം. പക്ഷേ, ചെയ്യാനുറച്ചതു ചെയ്തു കാണിക്കാനുളള 'വകതിരിവില്ലായ്മ'യ്ക്ക് മറൈന്‍ ഡ്രൈവിലെ പോലീസ് വാനുള്‍പ്പടെ വേദിയായി. ചെറുബാല്യം വിടാത്തവരുടെ ഇത്തരം 'വകതിരിവില്ലായ്മ'കള്‍ ചരിത്രത്തിലുനീളം മുതിര്‍ന്നവരുടെ ആചാരനിഷ്ഠയെ പ്രകോപിപ്പിച്ചിട്ടുണ്ട്. 

വകതിരിവില്ലായ്മയുടെ ലക്ഷണങ്ങള്‍.. അന്ന്..

'നമ്പൂതിരിമാരുടെ വക ശ്രീശങ്കരാചാര്യര്‍' എന്ന പത്രം 1917 ആഗസ്റ്റില്‍ അധികാരികള്‍ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കി:
''ഈ മാസം 15ന് പകല്‍ നാലു മണിക്ക് ചെങ്ങന്നൂര്‍ എച്ച്ജി സ്‌ക്കൂളില്‍ പഠിക്കുന്ന ഏതാനും ഈഴവ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂള്‍ വിട്ടുവരുമ്പോള്‍ തങ്ങള്‍ക്കു പബ്ലിക്ക് റോഡില്‍ക്കൂടി നടക്കാന്‍ അവകാശമുണ്ടെന്നും മറ്റും വീരവാദം പറഞ്ഞുകൊണ്ട് ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തിന്റെ കിഴക്കുപുറത്തെ മതിലിനരികില്‍ക്കൂടി പോയി ക്ഷേത്രം തീണ്ടി തൊടാന്‍ ഭാവിക്കയും അതിന്നു ചിലര്‍ തടസ്ഥം പറയുകയും ചെയ്തതായി അവിടെ നിന്നും ഒരു ലേഖകന്‍ ഞങ്ങള്‍ക്കെഴുതിയിരിക്കുന്നു. തീണ്ടലുളള ജാതിക്കാര്‍ക്ക് പബ്ലിക് റോഡില്‍ക്കൂടി നടക്കാന്‍ ഗവര്‍മ്മെണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രം തീണ്ടത്തക്കവണ്ണം ക്ഷേത്രത്തോട് സമീപിക്കുന്നതിന് ഗവര്‍മ്മെണ്ടനുവാദമില്ലെന്നുളളത് ഈ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ജാതിഭ്രാന്തു പിടിച്ചു മര്യാദയും വകതിരിവും ഇല്ലാതെ നടക്കുന്ന ഈ കൂട്ടരെ മര്യാദ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു അധികൃതന്മാരെ അറിയിച്ചു കൊളളുന്നു''. 
'ജാതിഭ്രാന്തി'നു പകരം 'കാമഭ്രാന്ത്' എന്ന് അവസാനവാചകം തിരുത്തിയാല്‍, 'സദാചാര' പോലീസുകാരെ ന്യായീകരിച്ച് ശോഭാസുരേന്ദ്രനും എം ടി രമേശും കെ. സുരേന്ദ്രനുമൊക്കെ അവതരിപ്പിക്കുന്ന വാദങ്ങളുടെ  വണ്‍ലൈനായി. പവിത്രമായി കരുതി പരിപാലിച്ചുപോന്ന ആചാരങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മേല്‍പറഞ്ഞ പത്രം പുലര്‍ത്തിയ അസഹിഷ്ണുതയാണ് നാഗ്പൂര്‍ ആചാര്യന്മാരുടെ 'മോഡിഫൈഡ്' ഭൂതഗണങ്ങളും പങ്കുവെയ്ക്കുന്നത്. 

കായികശക്തി യഥേഷ്ടം ഉപയോഗിച്ച് ആചാരങ്ങള്‍ അണുവിട തെറ്റാതെ പുലര്‍ത്തിപ്പോന്ന കാലം മാറിയതിന്റെ സൂചനയും മേലുദ്ധരണിയിലുണ്ട്. "മര്യാദ"യും "വകതിരിവും" പഠിപ്പിക്കാനുളള ചുമതല അധികൃതരെയാണ് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. അതൊരു സാമൂഹ്യമാറ്റത്തിന്റെ ദൃഷ്ടാന്തമാണ്. ആ മാറ്റം സാധ്യമാക്കിയ ചരിത്രവീഥികളിലൂടെ പുതിയ തലമുറ കണ്ണു തുറന്നു നടക്കണം. അത്യാവശ്യം പരിചയപ്പെട്ടിരിക്കേണ്ട ഒരുപാടു മുഖങ്ങള്‍ ആ വഴിയില്‍ കാണാം. ഉഴുതുമ്മല്‍ കിട്ടന്‍, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍ എന്നിവരെ പരിചപ്പെടുമ്പോള്‍ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവിനെ മുഖാമുഖം കാണാം. ആരായിരുന്നു അവരെന്നല്ലേ? 

നവോത്ഥാന കേരളം - കായികമായ പ്രത്യാക്രമണങ്ങളുടെ സൃഷ്ടി

പശുക്കറവയുടെ ചരിത്രം

തന്റെ ആത്മകഥയില്‍ (എന്റെ സ്മരണകള്‍) കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ഇങ്ങനെ പറയുന്നു. .
''പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുളളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു. ......... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു''
'രണ്ടു സമുദായ പരിഷ്‌കര്ത്താക്കള്‍' എന്ന പുസ്തകത്തില്‍ കെ സി കുട്ടനും ഇക്കാര്യം വിവരിക്കുന്നുണ്ട്. 
''പശുക്കളെ ആര്‍ക്കും വളര്‍ത്താം. പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുളള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം''...
ഇതായിരുന്നു 1900കളില്‍ നിലനിന്ന 'സദാചാരം'. അതു നിലനിര്‍ത്തിയതോ, കൈയൂക്കിന്റെ പ്രയോഗത്തിലും. അത്തരം ആചാരങ്ങള്‍ നൂറു കണക്കിനുണ്ട്. പശുവിനെ വളര്‍ത്തിയാല്‍ മതി കറക്കരുത് എന്ന ചിട്ട അവര്‍ണന്‍ തെറ്റിച്ചാല്‍ മര്‍ദ്ദനമായിരുന്നു ശിക്ഷ. ഈ 'സദാചാരം' കെട്ടുകെട്ടിക്കാന്‍ രംഗത്തിറങ്ങിയവരില്‍ പ്രമുഖനായിരുന്നു ചേര്‍ത്തലയില്‍ ജീവിച്ചിരുന്ന ഉഴുതുമ്മല്‍ കിട്ടന്‍ എന്ന സാമൂഹ്യപരിഷ്‌കര്‍ത്താവ്. 

പശുക്കറവയ്ക്ക് അവര്‍ണര്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ ചങ്കൂറ്റവും മെയ്ക്കരുത്തുമുളളവരെ അദ്ദേഹം സംഘടിപ്പിച്ചു. ഈഴവനായ അയല്‍ക്കാരന്റെ പശു പ്രസവിച്ചപ്പോള്‍ പാലു കറക്കാന്‍ ധൈര്യം നല്‍കി. പൂവാലിപ്പശുവിന്റെ തീണ്ടിയശുദ്ധമാക്കാത്ത പൈമ്പാലും കാത്തിരുന്ന സവര്‍ണപ്രമാണി കോപാകുലനായതു സ്വാഭാവികം. ഏതാനും ഗുണ്ടകളെയും കൊണ്ട് 'ഗോപാലക'നെ തല്ലാനെത്തിയ പ്രമാണിയെ കാത്തിരുന്നത് പത്തറുപതു മല്ലന്മാരുടെ മറ്റൊരു സംഘം. തല്ലിയാല്‍ തല്ലുന്നവരുടെ എല്ലു നുറുങ്ങുമെന്നു മനസിലാക്കി പിന്‍വാങ്ങിയ ആ സവര്‍ണ പ്രമാണിയുടെ പേര്, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍.

പുലയന്മാരുടെ തിരിച്ചടികള്‍

ഇനി ഗോപാലദാസിനെ പരിചയപ്പെടാം. പുലയസ്ത്രീകള്‍ കല്ലുമാല ധരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന കാലം. അപരിഷ്‌കൃതമായ ആചാരമാണിതെന്നും മാല വലിച്ചെറിയണമെന്നും ഉദ്‌ബോധിപ്പിച്ച് പുലയര്‍ക്കിടയില്‍ സാമുദായിക പരിഷ്‌കരണത്തിനിറങ്ങിയ പുരോഗമനവാദിയായിരുന്നു ഗോപാലദാസ്. അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് ഫലമുണ്ടായി. പുലയസ്ത്രീകള്‍ കല്ലുമാല വലിച്ചെറിയാന്‍ തുടങ്ങി. ഇതിനോട് സവര്‍ണരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് 'ചങ്ങനാശേരി' എന്ന പുസ്തകത്തില്‍ സി. നാരായണ പിളള ഇങ്ങനെ പറയുന്നു: 
''പുലയസ്ത്രീകളുടെ നിര്‍ദ്ദോഷമായ ഈ ആഭരണപരിത്യാഗം ആഭിജാത്യമുളള ചില നായര്‍ പ്രമാണിമാരെ ക്ഷോഭിപ്പിച്ചു. അവര്‍ പുലയസ്ത്രീകളെ വീണ്ടും കല്ലുമാലകള്‍ അണിയുവാന്‍ പ്രേരിപ്പിക്കുന്നതിന് എതിര്‍പ്രക്ഷോഭണം തുടങ്ങി. അവിവേകിയായ ഒരു നായര്‍ കല്ലുമാല പ്രക്ഷോഭണം നടന്നുകൊണ്ടിരുന്ന ഒരു പുലയമായോഗത്തില്‍ കടന്നു ചെന്ന് അവരുടെ നേതാവിനെ നിര്‍ദ്ദയം പ്രഹരിക്കാന്‍ കൂടി മടി കാണിച്ചില്ല. ഈ സംഭവമാണ് പുലയര്‍ ലഹളയ്ക്കു കാരണമായത്''.
മേലാളന്മാരുടെ അസഹിഷ്ണുതയുടെ അര്‍ത്ഥശൂന്യത 'നിര്‍ദ്ദോഷമായ ആഭരണപരിത്യാഗം' എന്ന പ്രയോഗത്തിലൂടെ നാരായണപിളള വരച്ചിടുന്നു. നിര്‍ദ്ദോഷമെന്ന് ഒറ്റവാക്കില്‍ വിലയിരുത്താവുന്ന പ്രവര്‍ത്തനങ്ങളെ കൊടിയ അസഹിഷ്ണുതയോടെ ആയുധങ്ങളും കൈക്കരുത്തുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സവര്‍ണഭീകരതയെ ചരിത്രത്തിലുടനീളം നമുക്കു കാണാം. മറൈന്‍ ഡ്രൈവില്‍ കണ്ടതും മറ്റൊന്നല്ല. 

ഗോപാലദാസിനെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ യോഗസ്ഥലത്തിലേയ്ക്ക് അതിക്രമിച്ചു കയറിയ ആയുധധാരികളായ ചട്ടമ്പിമാരെ സംഘടിതരായ പുലയര്‍ തിരിച്ചടിക്കുകയും ചട്ടമ്പിമാരില്‍ ഒരാളിന്റെ വീടിനു തീവെയ്ക്കുകയും ചെയ്ത സംഭവം നസ്രാണി ദീപികയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 

രണ്ടാം പുലയലഹള

നെയ്യാറ്റിന്‍കര ഊരൂട്ടമ്പലത്ത് പെണ്‍പളളിക്കൂടത്തില്‍ കുട്ടികളെ ചേര്‍ക്കാനെത്തിയ പുലയരെ നായന്മാര്‍ ചേര്‍ന്നു തല്ലിയതാണ് രണ്ടാം പുലയലഹളയ്ക്കു കാരണമായത്. എസ്എന്‍ഡിപിയോഗത്തിന്റെ മുഖപ്രസിദ്ധീകരണമായ വിവേകോദയം ദൈ്വമാസികയുടെ 1914 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. 
''...പുലയര്‍ക്കെതിരെയായി ഇപ്പോള്‍ ലഹള നടത്തുന്ന ആളുകളുടെ താങ്ങായി നില്‍ക്കുന്നത് സ്ഥലത്തെ ചില നായര്‍ ഗൃഹസ്ഥന്മാരാണെന്നും അവരുടെ ചാര്‍ച്ചയും വേഴ്ചയും പ്രേരണയും വര്‍ഗസ്‌നേഹവും ജാത്യസൂയയും കൊണ്ട് മജിസ്‌ട്രേറ്റ് പോലീസുകാര്‍ മുതലായ എല്ലാ സര്‍ക്കാരുദ്യോഗസ്ഥന്മാരും പുലയര്‍ക്കു വിരോധമായി നീചമായി പ്രവര്‍ത്തിച്ചു വരുന്നതായും പുലയരുടെ നീതിക്കായിട്ടുളള നിലവിളി മിക്കവാറും വനരോദനമായിത്തീരുന്നതായും കേള്‍ക്കുന്നതും ശരിയാണെങ്കില്‍ ഈ അരാജകത്വത്തെപ്പറ്റി ഞങ്ങള്‍ ആശങ്കപ്പെടുന്നു. ഗൃഹസ്ഥന്മാരും ഉദ്യോഗസ്ഥന്മാരുമായി സ്ഥലത്തുളള നായന്മാരുടെ പ്രേരണയാലും അവരുടെ പ്രീതിയ്ക്കു വേണ്ടിയും ചുരുക്കം ചില വിവരമില്ലാത്ത ഈഴവരും മുഹമ്മദീയര്‍ മുതലായ പലവര്‍ഗക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു'' 
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് എന്ന കാരണം പറഞ്ഞ് ലോവര്‍ സെക്കന്ററി ഗേള്‍സ് സ്‌ക്കൂളില്‍ ഈഴവപ്പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച കാലമാണിത് എന്നോര്‍ക്കണം. Admission of Ezhava girls into the LSGS Crangannore is out of question എന്നെഴുതിയാണ് അപേക്ഷകള്‍ നിരസിച്ചിരുന്നത്. വിശദീകരണങ്ങള്‍ക്കൊന്നും പഴുതില്ലാത്ത ഉഗ്രശാസനം. ഈ ശാസനയ്ക്ക് ഇരയാണെങ്കിലും പുലയന്റെ കാര്യം വരുമ്പോള്‍ ഈഴവരും സദാചാരപ്പോലീസാകും. തനിക്കു താഴെയുളളവനെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാനുളള വകുപ്പും ചട്ടവും ജാതിവ്യവസ്ഥയുടെ ആണിക്കല്ലായിരുന്നു. 

ക്ഷേത്രത്തില്‍ നിന്നിറങ്ങിവരവെ വഴിയരികില്‍ നിന്ന ഈഴവസ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ച നമ്പൂതിരിയും, ആധാരത്തില്‍ 'താന്‍' എന്നെഴുതിയതില്‍ പ്രകോപിതനായി പാലക്കാട് സബ് കോടതിയില്‍ കേസിനുപോയ ധര്‍മ്മോത്തു പണിക്കരും, തീയനാണെന്നു തെറ്റിദ്ധരിച്ച് ചാവക്കാട്ടെ നായര്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചവരും, കൊടുങ്ങല്ലൂര്‍ കാവിനു സമീപമുളള പൊതുവഴിയില്‍ക്കൂടി നടന്ന അയ്യപ്പുണ്ണിയെ തല്ലിച്ചതച്ച നാരായണക്കൈമളും, ഇടപ്പളളിയിലൊരു നായരുടെ ചായക്കടയില്‍ ചെന്ന് ചായ ചോദിച്ച ഈഴവനില്‍ നിന്ന് ഒരു രൂപ പിഴയും ഇടപ്പളളി ഗണപതിയ്ക്കുളള വിളക്കിനും അപ്പത്തിനും കൂടി നാലണയും പിടുങ്ങിയ പോലീസുകാരനും ''പൂര്‍വാചാരങ്ങളെ ദ്വേഷിക്കാതെ അവരവരുടെ കൃത്യങ്ങളെ ശരിയായി അനുഷ്ഠിക്കുന്നിടത്തോളം ഗുണമായ നില മറ്റൊന്നും തന്നെ ഇല്ലെ''ന്ന് മുഖപ്രസംഗത്തിലൂടെ ഉദ്‌ഘോഷിച്ച വിദ്യാഭിവര്‍ദ്ധിനിയെന്ന പ്രസിദ്ധീകരണവുമൊക്കെ ചരിത്രത്തിലെ പല വഴികളിലും നിന്ന് സദാചാരപ്പോലീസു കളിച്ചവരാണ്. ക്ഷേത്രോത്സവത്തിനിടെ തേരിന്റെ കയറില്‍ തൊട്ടെന്നാരോപിച്ച് ഈഴവരെ സംഘം ചേര്‍ന്നു തല്ലിയ കല്‍പ്പാത്തിയിലെ പട്ടന്മാരും കളിച്ചത് അതേ കളി തന്നെ. അവര്‍ണരുടെ ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തെ നല്ലൊരു വിഭാഗം സവര്‍ണരുള്‍പ്പെടെ അനുകൂലിച്ച കാലത്ത് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച 'സ്വരാജ്യം' പത്രത്തിന്റെ വെല്ലുവിളി ഇങ്ങനെയായിരുന്നു: 
''ഈഴവര്‍ക്കു കൊടുക്കണം; ക്ഷേത്രപ്രവേശനമല്ല. അടികൊടുക്കണം''.
ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍ 

ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് പി. കൃഷ്ണപിളളയും എകെജിയും ഈ അടി ഏറ്റുവാങ്ങിയിട്ടുണ്ട്. അയിത്തത്തിനും തീണ്ടലിനുമെതിരെ സമരം ചെയ്യണമെന്ന കെപിസിസി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. പ്രമേയം അവതരിപ്പിച്ചത് കെ. കേളപ്പന്‍. ഈ പ്രവര്‍ത്തനങ്ങളൊന്നും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാന്‍ പറ്റില്ല എന്നു വാദിച്ച് സമരത്തെ എതിര്‍ക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം സവര്‍ണഹിന്ദുക്കള്‍ ശ്രമിച്ചിരുന്നു. 

സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന ഭീഷണിയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിനെതിരെ അണിനിരന്ന യാഥാസ്തിതികരും മുഴക്കിയത്. മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ സദാചാരഗുണ്ടകളുടെ പഴയ പതിപ്പ്. സത്യഗ്രഹികളെ തടയാന്‍ അമ്പലത്തിനു ചുറ്റും അവര്‍ മുളളുവേലിയും കെട്ടി. ലക്ഷ്യം നേടാതെ സമരം അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അമ്പലത്തില്‍ ചാടിക്കയറി പി. കൃഷ്ണപിളള ശ്രീകോവിലിനു മുന്നിലെ മണിയടിച്ചത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു മറുപടി. പിന്നീട് എകെജിയ്ക്കും മര്‍ദ്ദനമേറ്റു. അതോടെ ക്ഷേത്രമുറ്റം സംഘര്‍ഷക്കളമായി. മുളളുവേലി സമരക്കാര്‍ പിഴുതെറിഞ്ഞു. ഒരു പ്രതിബന്ധവുമില്ലാതെ ആര്‍ക്കും ഗോപുരനടയിലെത്താമെന്ന അവസ്ഥ വന്നതോടെ അധികൃതര്‍ അമ്പലം അടച്ചിട്ടു.

ദുരാചാരങ്ങളെ പ്രവൃത്തികൊണ്ടു നേരിട്ടവരും റാഡിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന സമരമുറകള്‍ സ്വീകരിച്ചരും അതതുകാലത്തെ സദാചാരഗുണ്ടകളുടെ തല്ല് യഥേഷ്ടം കൊണ്ടിട്ടുണ്ട്. ആരും തല്ലു ഭയന്ന് ഓടിയില്ല. ചെയ്യാന്‍ തീരുമാനിച്ചത് ചെയ്യാതിരുന്നില്ല. മറൈന്‍ ഡ്രൈവില്‍ സമരം ചെയ്യാനെത്തിയവരെ, നവോത്ഥാനപ്പോരാളികളായി അടയാളപ്പെടുത്തുന്നതിനു കാരണവും മറ്റൊന്നല്ല. 

മറ്റൊന്നു കൂടി പറയണം. റാഡിക്കല്‍ സമരമുറകളെ ഉള്‍ക്കൊളളാന്‍ വിമുഖത കാട്ടിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ചരിത്രത്തിലുണ്ട്. ചെറായി കടപ്പുറത്ത് അയ്യാരു എന്ന പുലയക്കുട്ടി വിളമ്പിയ പായസം കഴിച്ച്, നവോത്ഥാനപ്രക്ഷോഭത്തിന്റെ പുതിയ മുഖം തുറക്കാനൊരുങ്ങിയ കെ. അയ്യപ്പനെ ഉപദേശിക്കാന്‍ ''മാറ്റുവിന്‍ ചട്ടങ്ങളെ'' എന്ന് പില്‍ക്കാലത്ത് ഗര്‍ജിച്ച സാക്ഷാല്‍ കുമാരനാശാന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. ''അഭിപ്രായക്കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് പ്രവൃത്തി ലോകത്തിലേയ്ക്ക് കിഴുക്കാംതൂക്കായി ചാടി ആത്മനാശം ചെയ്യരുത്'' എന്നായിരുന്നു വിവേകോദയത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം ''ചെറുമക്കാരോട് ഉപദേശി''ച്ചത്. ആദരീണയനായ കുമാരനാശാന്റെ ഉപദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെ തളളിക്കളഞ്ഞ് അയ്യപ്പനും സംഘവും സമരവുമായി മുന്നോട്ടു പോയി.

കൈയൂക്കു കൊണ്ട് നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു ആചാരവും ഇന്ന് പൊതുമണ്ഡലത്തില്‍ പാലിക്കപ്പെടുന്നില്ല. ചരിത്രപുസ്തകങ്ങളിലേയ്ക്കും അപൂര്‍വം ചിലരുടെ മനസുകളിലേയ്ക്കുമായി അവ ഒതുങ്ങിപ്പോയി. പക്ഷേ, ആ കൈയൂക്കിനെ നയിച്ച ആധിപത്യവാഞ്ച പലരിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. നവോത്ഥാനശ്രമങ്ങളുടെ ഫലമായി കിരീടവും ചെങ്കോലും പോയ അതേ അധികാരം, മോദിപ്രഭാവത്തില്‍ നടത്തുന്ന ഉയര്‍ത്തെഴുന്നേല്‍പ്പു ശ്രമങ്ങളാണ് കേരളത്തിലെ സദാചാരപ്പോലീസു കളി. 

ദുരഭിമാനക്കൊലകളും സംഘപരിവാറും

മനസാക്ഷിയെ ഞെട്ടിക്കുന്ന ദുരഭിമാനക്കൊലകള്‍ മാസത്തില്‍ അഞ്ചു വീതം അരങ്ങേറുന്ന ഹരിയാനയിലും പഞ്ചാബിലും ദില്ലിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ ബിജെപിയും ബജ്‌റംഗദളും ശിവസേനയുമൊക്കെയുണ്ട്. ചോര മരവിപ്പിക്കുന്ന ഈ പൈശാചികതയ്‌ക്കെതിരെ ഒരു സംഘപരിവാറുകാരനും കൈയൂക്കുകൊണ്ടോ അല്ലാതെയോ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചതിന്റെ ഒരുദാഹരണവും നമുക്കു മുന്നിലില്ല. പ്രണയിച്ച് വിവാഹിതരാകുന്ന പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഖാപ് പഞ്ചായത്തിന്റെ ഗോത്രനീതിയില്‍ സ്ഥാനമില്ല. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും വട്ടം കൂടിയിരുന്ന് മക്കള്‍ക്ക് വധശിക്ഷ വിധിക്കുകയും ഒരു പശ്ചാത്താപവുമില്ലാതെ അതിക്രൂരമായ കൊലപാതകം ആസ്വദിക്കുകയും ചെയ്ത സംഭവങ്ങള്‍ എത്രയോ നടന്നിരിക്കുന്നു. ''മാ നിഷാദ'' എന്ന് ചൂണ്ടുവിരല്‍ നീട്ടിപ്പറയാന്‍ തന്റേടമുളള ഒരു ന്യൂജെനറേഷന്‍ വാത്മീകിയും നാഗപ്പൂരിലെ ചിതല്‍പ്പുറ്റു പൊളിച്ച് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 

കൗമാരക്കാരായ ആണും പെണ്ണും മറൈന്‍ ഡ്രൈവില്‍ ചുണ്ടിലും കവിളിലും ചുംബിക്കുമ്പോഴും പ്രണയവിവാഹത്തിന് മുതിരുമ്പോഴും വെല്ലുവിളിക്കപ്പെടുന്നത് ''പിതാ രക്ഷതി കൗമാരേ'' എന്ന സ്മൃതിവാക്യമാണ്. പിതാവ്, ഭര്‍ത്താവ്, പുത്രന്‍ എന്നീ രൂപഭാവങ്ങളിലാണ് പെണ്‍മനസിനും ശരീരത്തിനുംമേല്‍ പുരുഷാധികാരം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അലിഖിതമായൊരവകാശം സഹോദരനും എഴുതിക്കൊടുത്തിട്ടുണ്ട്. ഇക്കൂട്ടരിലൂടെ പാര്‍ട്രിയാര്‍ക്കി നടത്തുന്ന കണ്ണില്‍ച്ചോരയില്ലാത്ത അധികാരപ്രയോഗത്തെയാണ് 'സംസ്‌ക്കാരം' എന്ന ഓമനപ്പേരില്‍ സംഘപരിവാരം വ്യവഹരിക്കുന്നത്.

ഹിംസാത്മകമായ ആണ്‍കരുത്തിന്റെ ബലത്തില്‍ പലപേരുകളില്‍ സംഘപരിവാര്‍ സമാഹരിച്ചു നിര്‍ത്തിയിരിക്കുന്ന സംഘടനാസംവിധാനത്തിന് ഒറ്റ നിയോഗമേയുളളൂ. പാട്രിയാര്‍ക്കിയുടെ സ്വച്ഛന്ദമായ അധികാരപ്രയോഗത്തിന് എന്തുവിലകൊടുത്തും സംരക്ഷണമൊരുക്കുക. അങ്ങനെ പാട്രിയാര്‍ക്കിയുടെ ഗുണ്ടാപ്പടയായതു കൊണ്ടാണ് ഖാപ് പഞ്ചായത്ത് നടത്തുന്ന കൊലപാതകോത്സവങ്ങളുടെ നിര്‍മ്മാര്‍ജനം സംഘപരിവാറിന്റെ അജണ്ടയല്ലാത്തത്. സദാചാരപ്പോലീസിനു നേരെ ഉയരുന്ന ഏതു വെല്ലുവിളിയെയും കായികമായി അവര്‍ ചെറുക്കാനിറങ്ങുന്നതിനു കാരണവും മറ്റൊന്നല്ല.

ചുംബനസമരത്തിനിറങ്ങിയവരും സമരത്തെ പിന്തുണച്ചവരും അറിഞ്ഞോ അറിയാതെയോ വെല്ലുവിളിച്ചത് മനുസ്മൃതിയാല്‍ നിര്‍വചിക്കപ്പെട്ട പിതാവിനെയും പുരുഷനെയുമാണ്. കൗമാരം വിട്ടൊഴിയാത്ത ഏതാനും പേര്‍ പൊതുനിരത്തില്‍ പരസ്യമായി ചുംബിക്കാനിറങ്ങിയതോടെ ഭാരതീയസംസ്‌ക്കാരത്തിന്റെ വിരാടപുരുഷത്വം അശ്ലീലതയുടെ വിശ്വരൂപം കാട്ടി. പക്ഷേ, അതിന്റെ പേക്കൂത്തുകള്‍ക്ക് പഴയ രൗദ്രഭാവമില്ല. പ്രത്യയശാസ്ത്ര ന്യായീകരണങ്ങള്‍ പലതും പരിഹാസ്യമാവുകയും അവമതിയേറ്റുവാങ്ങി പിന്തിരിയുകയും ചെയ്യുന്നു. എന്നാല്‍ കേരളസമൂഹത്തില്‍ ആരോഗ്യകരമായ സ്ത്രീപുരുഷബന്ധം വളരുന്നതിന് വിഘാതം സൃഷ്ടിക്കുന്നതും ഈ സാംസ്‌ക്കാരികശാഠ്യങ്ങളാണ് എന്നതും കാണാതെ പോകരുത്. 

ഇനി വേണ്ടത് 'ചുംബനലഹള'

'നായരീഴവ ലഹള'യും 'പുലയലഹള'യുമൊക്കെ കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്. ഈ യാഥാര്‍ത്ഥ്യത്തിന്റെ ഹൃദയത്തില്‍ തൊട്ടുകൊണ്ടാണ് 'ഹാ ലഹളേ, നീ തന്നെ പരിഷ്‌കര്‍ത്താവ്' എന്ന് വിവേകോദയത്തിലെഴുതിയ ലേഖനത്തിന് കുമാരനാശാന്‍ തലക്കെട്ടു നല്‍കിയത്. ''ജാതിവഴക്കു മൂത്ത് തമ്മില്‍ത്തല്ലാരംഭിച്ച് നടപ്പായതിനുശേഷം ഇപ്പോള്‍ ഏത് ഉയര്‍ന്ന ജാതിക്കാരനെയും എത്ര താഴ്ന്ന ജാതിക്കാരന്‍ തന്നെ തല്ലിയാലും - എത്ര എല്ലു നുറുങ്ങത്തക്കവിധം തല്ലിയാലും - അതുകൊണ്ട് ജാതിഭ്രഷ്ട് ഇല്ലെന്ന് തീര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു'' എന്നായിരുന്നു ആശാന്റെ നിരീക്ഷണം. ജാതിയുടെ പേരു പറഞ്ഞ് അന്യോന്യം തല്ലാനിറങ്ങിയപ്പോഴാണ് ജാതിഭ്രഷ്ടിന്റെ യുക്തികള്‍ കാലഹരണപ്പെട്ടത്. 'സദാചാരപ്പോലീസു' കളിക്കാനുളള മനോഭാവത്തെ ചരിത്രത്തിന്റെ ഷോക്കേസിലേയ്ക്കു മാറ്റുന്നതിലും 'എല്ലു നുറുങ്ങുന്ന തല്ലു'കള്‍ക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനുണ്ട്.

ചുംബനസമരം അത്തരമൊരു മുഖമടച്ച പ്രഹരമായിരുന്നു. അതു സൃഷ്ടിച്ച അലയൊലികള്‍ ഹൈദരാബാദിലേയ്ക്കും കൊല്‍ക്കൊത്തയിലേയ്ക്കുമൊക്കെ പടര്‍ന്നു. സദാചാരപ്പോലീസിനെതിരെ അഖിലേന്ത്യാവ്യാപകമായ പ്രക്ഷോഭത്തിന് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സജ്ജമായി. സദാചാരപ്പലീസിംഗിനെതിരെ പിണറായി വിജയന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് നവോത്ഥാനകേരളം കാതോര്‍ത്തിരുന്ന പ്രതികരണമായി. ഡിവൈഎഫ്‌ഐയുടെ പ്രാദേശികപ്രവര്‍ത്തകരുടെ പേരില്‍ ആരോപിക്കപ്പെട്ട സദാചാരപ്പോലീസുകളിക്കെതിരെ എം ബി രാജേഷിന്റെ തുറന്ന വിമര്‍ശനമുണ്ടായി. സംഘപരിവാര്‍ മനോഭാവത്തിനെതിരെ കോഴിക്കോട്ട് ഡിവൈഎഫ്‌ഐ സ്‌നേഹശൃംഖലയൊരുക്കി. ചുംബനസമരത്തിനെതിരെ രംഗത്തുവന്ന കെഎസ്‌യുവിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാം ചൊരിഞ്ഞ വിമര്‍ശനവും തുടര്‍ചലനങ്ങളുണ്ടാക്കി. 

ക്ഷേമസൂചികകളിലും സാമൂഹ്യപുരോഗതിയിലും സംഘടിതമായ അവകാശപോരാട്ടങ്ങളിലുമൊക്കെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ് കേരളം. പക്ഷേ, ലിംഗനീതിയില്‍ ഇന്ത്യയിലെ പൊതുസ്ഥിതിയില്‍ നിന്ന് ഏറെയൊന്നും ഭേദമല്ല. ലിംഗം പേറുന്നവന്റെ നീതി തന്നെയാണ് ഇവിടെയും നടപ്പാകുന്നത്! നവോത്ഥാന മുന്നേറ്റങ്ങളുടെ അടുത്ത ലക്ഷ്യമാകേണ്ടത് സ്ത്രീപുരുഷ ബന്ധത്തിലുളള ആരോഗ്യകരമായ പരിവര്‍ത്തനമാണ്. അതു സാധ്യമാകണമെങ്കില്‍ സംഘപരിവാര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്രിയാര്‍ക്കിയുടെ രാഷ്ട്രീയത്തിനെതിരെയുളള സമരം നാനാമുഖങ്ങളിലൂടെ വികസിക്കണം. നവോത്ഥാനപാരമ്പര്യങ്ങളെ പിന്‍പറ്റുന്ന എല്ലാവരും അണിനിരക്കുന്ന പ്രസ്ഥാനം രൂപപ്പെടണം. ഒരു ചെറുസംഘമുണ്ടാക്കിയ ചുംബനസമരത്തിന് സംവാദങ്ങളുടെയും സംഘര്‍ഷത്തിന്റെയും ആവേശകരമായ വേലിയേറ്റം സൃഷ്ടിക്കാനാകുമെങ്കില്‍, ഒരു മഹാപ്രസ്ഥാനം നേതൃത്വം നല്‍കുന്ന 'ചുംബനലഹള'യുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ വിവരണാതീതമായിരിക്കും. നവോത്ഥാന പ്രക്ഷോഭങ്ങളുടെ നേരവകാശികളായ കേരളത്തിലെ യുവത ഇന്നല്ലെങ്കില്‍ നാളെ ആ ലഹള നടത്തുക തന്നെ ചെയ്യും.

അവലംബം:
1. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പി ഭാസ്‌കരനുണ്ണി, കേരള സാഹിത്യ അക്കാദമി
2. കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, പി. ഭാസ്‌കരനുണ്ണി, കേരള സാഹിത്യ അക്കാദമി
3. 1988ലെ നവയുഗം വാര്‍ഷികപതിപ്പില്‍ പവനന്‍ എഴുതിയ ''അയ്യപ്പന്റെ ആദ്യസമരം'' എന്ന ലേഖനം.

Wednesday, January 2, 2013

ഇന്ദുവിന്റെ മരണം - കേരള കൗമുദി (ഫ്ലാഷ് റിപ്പോര്‍ട്ട്)


ഇന്ദു കൊലകേസ്: വഴുതിമാറിയ കാമുകൻ ഒടുവിൽ വലയിൽ കുരുങ്ങി (
http://news.keralakaumudi.com/news.php?nid=4e05d9916c387c890219331b388e875c)

തിരുവനന്തപുരം: "ഞാൻ പ്രൊഫസറാണ്; പ്രതിയല്ല! ഒരു പ്രതിയോടെന്നതു പോലെ നിങ്ങൾ എന്നോടു സംസാരിക്കരുത്. പറയാനുള്ളതെല്ലാം ഞാൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. "കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന ഇന്ദു ട്രെയിൻ യാത്രയ്ക്കിടെ ആലുവാപ്പുഴയിൽ വീണു മരിച്ച സംഭവത്തിൽ കൊലയാളിയെന്ന് ഫ്ളാഷ് തുടക്കം മുതൽ വാദിച്ച സുഭാഷ് 2011 ഏപ്രിൽ 29 ന് ഫ്ളാഷ് ലേഖകനോടു തട്ടിക്കയറിയത് ഇങ്ങനെ!

'സുഭാഷിന്റെ പച്ചക്കള്ളം പൊലീസിന് പരമസത്യം' എന്ന തലക്കെട്ടോടെയാണ് ഇന്ദുവിന്റെ കാമുകനും എൻ.ഐ.ടി അസി. പ്രൊഫസറുമായ സുഭാഷിന്റെ ഈ പ്രതികരണം സഹിതം കേസിലെ ദുരൂഹതകൾ ഫ്ളാഷ് പിറ്റേന്ന് വായനക്കാ‌ർക്കു മുന്നിൽ വെളിപ്പെടുത്തിയത്. സംഭവം നടന്നിട്ട് അപ്പോൾ ഒരാഴ്ച പോലുമായിരുന്നില്ല. പിന്നീട് ഓരോ ദിവസവും ഇന്ദു കേസിന്റെ കൂടുതൽ വിശദാംശങ്ങളും, പൊലീസ് മന:പൂർവമോ അല്ലാതെയോ അവഗണിച്ച തെളിവുകളും വസ്തുതകളും ഞങ്ങൾ പുറത്തുവിട്ടു. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഇന്ദു കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ രാത്രിയിൽ ആലുവാപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. കോളിളക്കമുണ്ടാക്കിയ ഇന്ദു കേസിൽ കൊലപാതക സാധ്യത വെറും പത്തു ശതമാനമെന്നു പൊലീസ് പറഞ്ഞപ്പോൾ അതു വിശ്വസിക്കാൻ ഫ്ളാഷ് തയ്യാറായിരുന്നില്ല.

പിന്മാറാതെ പിന്തുടർന്നു

സുഭാഷ് പൊലീസിനോടു പറഞ്ഞതിൽ സത്യത്തേക്കാൾ കൂടുതൽ പച്ചക്കള്ളങ്ങളായിരുന്നുവെന്ന് ഫ്ളാഷിന് ഉറപ്പായിരുന്നു. അങ്ങനെ കരുതുന്നതിനുള്ള കാരണങ്ങളും ഞങ്ങൾ നിരത്തി. സുഭാഷും ഇന്ദുവും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് വേണ്ടത്ര തെളിവുകൾ കിട്ടിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെപ്പറ്റിയും, സുഭാഷിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ അവഗണിച്ചതിനെപ്പറ്റിയും ഫ്ളാഷ് തുടർച്ചയായി ചോദ്യങ്ങളെയ്തു.

ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട്ടും സ്വദേശമായ തിരുവനന്തപുരത്തും ഇന്ദുവിന്റെ പ്രതിശ്രുത വരൻ അഭിഷേകുമായി ബന്ധപ്പെട്ടും ഫ്ളാഷ് ടീം നടത്തിയ വിശദമായ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ തുട‌ർച്ചയായി പുറത്തു വന്നുകൊണ്ടിരുന്നു. പൊലീസോ പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘമോ ഈ റിപ്പോർട്ടുകളിലെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകാതിരുന്നിട്ടും ഞങ്ങൾ പിൻവാങ്ങിയില്ല.

ഹൈക്കോടതി ഇടപെട്ടു
കേസ് തേഞ്ഞുമാഞ്ഞു പോകുമെന്ന ഘട്ടമായപ്പോൾ അന്വേഷണം പുതിയ സംഘത്തെ ഏല്പിക്കണമെന്ന് ആവശ്യമുന്നയിച്ചതും ഫ്ളാഷ് തന്നെ. ഇന്ദു കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഫ്ളാഷ് ഉന്നയിച്ച പല ചോദ്യങ്ങൾക്കും അന്നും ആരും ഉത്തരം കണ്ടെത്തിയിരുന്നില്ല. സുഭാഷിനെ നുണപരിശോധനയ്ക്കു വിധേയനാക്കി സത്യം ചുഴിഞ്ഞെടുക്കാനുള്ള പൊലീസിന്റെ നീക്കവും പാളി. ഒടുവിൽ, കേസിൽ പുതിയ അന്വേഷണം നടത്താൻ ഹൈക്കോടതി ഇടപെടേണ്ടിവന്നു. ഫ്ളാഷ് ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ഹൈക്കോടതിയും അന്വേഷകരോടു ചോദിച്ചത്. ഇപ്പോൾ, ഇന്ദുവിന്റെ മരണം നടന്ന് ഒന്നേമുക്കാൽ വ‌ർഷത്തിനു ശേഷം സുഭാഷ് അറസ്റ്റിലായപ്പോൾ ജയിച്ചതു സത്യം മാത്രമല്ല, ഫ്ളാഷ് കൂടിയാണ്.

കുമാരപുരം മോസ്ക് ലെയ്നിലെ വൈശാഖിൽ കൃഷ്ണൻ നായരുടെയും ഓമനക്കുഞ്ഞമ്മയുടെയും ഏക മകളും, കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷക വിദ്യാ‌ർത്ഥിയുമായിരുന്ന ഇന്ദുവും (25), അതേ കോളേജിൽ അസി. പ്രൊഫസർ ആയ ബാലരാമപുരം തൈയ്ക്കാപ്പള്ളി രോഹിണിയിൽ സുഭാഷും പരിചയപ്പെട്ടത് ട്രെയിൻ യാത്രയ്ക്കിടയിലാണ്. പിന്നീട് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഇവരൊരുമിച്ചായി. വെറും പരിചയത്തിൽ തുടങ്ങിയ സൗഹൃദം, പ്രണയത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും വഴിമാറാൻ അധിക കാലം വേണ്ടിവന്നില്ല. ഇതിനിടെ, ഇന്ദുവിന്റെ വീട്ടുകാരുമായും സുഭാഷ് സൗഹൃദം സ്ഥാപിച്ചു. യാത്രകളിൽ മകൾക്കു തുണയായി ഒരു അധ്യാപകനുണ്ടല്ലോ എന്ന മനസ്സമാധാനമായിരുന്നു, അവസാനം വരെ ഇവരുടെ രഹസ്യബന്ധം അറിയാതിരുന്ന അച്ഛനമ്മമാർക്ക്!

ദുരൂഹതകളുടെ ട്രെയിൻ യാത്ര
2011 ഏപ്രിൽ 24 ഞായറാഴ്ചയായിരുന്നു ഇന്ദുവും സുഭാഷുമൊത്തുള്ള അവസാനത്തെ ട്രെയിൻ യാത്ര. രാത്രി എട്ടേമുക്കാലിന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട മംഗലാപുരം എക്സ്‌പ്രസിൽ ഇന്ദു കയറിയത് പേട്ട സ്റ്റേഷനിൽ നിന്നാണ്. ഇന്ദുവിനെ യാത്രയാക്കാനെത്തിയുന്ന അച്ഛനോട് പേട്ടയിൽ വച്ച് കുശലം ചോദിക്കുന്പോഴും ശുഭരാത്രി ആശംസിച്ചു പിരിയുന്പോഴും സുഭാഷ് ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം! കാരണം, ആ യാത്രയിൽ മംഗലാപുരം എക്സ്‌പ്രസ് ആലുവാപ്പുഴ പാലം കടക്കുന്പോൾ വാതിൽക്കൽ നിന്ന് കാമുകിയെ പുഴയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്താനുള്ള പദ്ധതികളെല്ലാം സുഭാഷ് നേരത്തേ ആസൂത്രണം ചെയ്തിരുന്നു.

ഇന്ദുവിനും തനിക്കും കോഴിക്കോട്ടേക്ക് എ.സി കോച്ചിൽ ടിക്കറ്റ് റിസ‌ർവ് ചെയ്തത് സുഭാഷ് തന്നെയാണ് 63, 64 ബർത്തുകൾ. കായംകുളം വരെ സൈഡ് സീറ്റുകളിൽ അഭിമുഖമായിരുന്ന് സംസാരിച്ച തങ്ങൾ പിന്നീട് ഉറങ്ങാൻ കിടന്നെന്നും, ട്രെയിൻ കല്ലായിയിലെത്തിയപ്പോഴാണ് ഇന്ദുവിനെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്നുമാണ് സുഭാഷിന്റെ മൊഴി. താഴത്തെ ബർത്തിലായിരുന്നു ഇന്ദു. സുഭാഷ് മുകളിൽ. കല്ലായിയിൽ വച്ച് സുഭാഷ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി, റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട് കോഴിക്കോട്ടിറങ്ങി പൊലീസിൽ പരാതി നൽകി. ഒപ്പം, ഇന്ദുവിന്റെ അച്ഛനെ വിളിച്ച് വിവരമറിയിക്കാനും, മകൾക്ക് ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞ് സമാധാനിപ്പിക്കാനും സുഭാഷ് മറന്നില്ല.

സഹിക്കാനായില്ല, ആ ആഹ്ളാദം
സുഭാഷ് പറഞ്ഞ കഥയനുസരിച്ച് ഇരുവരും കായംകുളം വരെ വീട്ടുകാര്യങ്ങളും കോളേജിലെ കാര്യങ്ങളും പറഞ്ഞ് ഗുഡ്നൈറ്റ് ആശംസിച്ച് ഉറങ്ങാൻ കിടന്നു. സുഭാഷ് ഉറക്കത്തിലായിരുന്ന സമയത്ത്, ട്രെയിൻ എറണാകുളം വിട്ടപ്പോൾ ഇന്ദു ഉണ‌ർന്നെഴുന്നേൽക്കുകയും, വണ്ടി ആലുവാപ്പുഴയ്ക്കു മീതെയായപ്പോൾ നദിയിലേക്കു ചാടുകയും ചെയ്തു! വളരെ സന്തോഷവതിയായാണ് ഇന്ദു വീട്ടിൽനിന്നു പുറപ്പെട്ടതെന്ന് അച്ഛൻ കൃഷ്ണൻനായർ പറയുന്നുണ്ട്. അഭിഷേകുമായി വിവാഹം നടക്കുന്നതിൽ ആഹ്ളാദവതിയായിരുന്നു ഇന്ദു. കൂട്ടുകാരെ കാണിക്കാൻ മോതിരംമാറൽ ചടങ്ങിന്റെ ആൽബവും കൂടെ കരുതിയിരുന്നു. വിവാഹ വസ്ത്രങ്ങളെടുക്കാനും ആഭരണങ്ങൾ വാങ്ങാനും പോയപ്പോഴെല്ലാം ഇന്ദുവിന്റെ സന്തോഷവും ഉത്സാഹവും വീട്ടുകാർ കണ്ടിരുന്നതുമാണ്. യഥാർത്ഥത്തിൽ, ഇന്ദുവിന്റെ ഈ സന്തോഷംതന്നെയാണ് സുഭാഷിൽ പ്രതികാരം വളർത്തിയത്. അത്രയും കാലം ഇന്ദുവിൽനിന്ന് താൻ ആവോളം അനുഭവിച്ചിരുന്ന അനുഭൂതികളെല്ലാം മറ്റൊരാൾക്കു കൂടി പങ്കുവയ്ക്കുന്നതിൽ ഇന്ദുവിന് ഒരു മടിയുമില്ലാതിരുന്നത് അയാൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

എന്നിട്ടും പൊലീസ് അനങ്ങിയില്ല

ഏപ്രിൽ 24ന് ട്രെയിൻ യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായതിനെക്കുറിച്ചും, പിന്നീട് മേയ് ഒന്നിന് ആലുവാപ്പുഴയിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിനെക്കുറിച്ചും സുഭാഷ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ആയ സുഭാഷിനെ വിശദമായി ചോദ്യംചെയ്യാൻ അന്ന് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. സംഭവത്തിലെ ദുരൂഹത മുഴുവൻ മറനീക്കിക്കൊണ്ട് 2011 ഏപ്രിൽ 27 മുതൽ 30 വരെയും മേയ് ഒന്നു മുതൽ 17 വരെയും ഫ്ളാഷ് തുടർച്ചയായി റിപ്പോർട്ടുകൾ നൽകി. സംഭവദിവസം രാത്രി മഗംലാപുരം എക്സ്‌പ്രസ് ആലുവാപ്പുഴ കടക്കുന്പോൾ എ.സി കന്പാർട്ടുമെന്റിന്റെ വാതിലിനരികെ രണ്ടു പേർ നിൽക്കുന്നത് നിഴൽ പോലെ കണ്ടിരുന്നെന്ന് പുഴയിൽ മണൽ വാരാനെത്തിയ രണ്ടുപേർ പറഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവർ അവഗണിച്ചു. സുഭാഷിന്റെ മൊഴിയനുസരിച്ച് കായംകുളത്തു വച്ച് ഉറങ്ങാൻ കിടന്നതിൽപ്പിന്നെ അയാൾ ഇന്ദുവിനെ കണ്ടിട്ടില്ല!
ഫ്ളാഷിലെ തുടർച്ചായ റിപ്പോർട്ടുകളും, കേസിലെ പഴുതുകളെക്കുറിച്ചുള്ള വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ കുറച്ചൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. ഒരിക്കൽ പറഞ്ഞ നുണകളിൽ ഉറച്ചുനിന്ന സുഭാഷിനെക്കൊണ്ട് സത്യം പറയിക്കാൻ അവർക്കാർക്കും കഴിഞ്ഞതുമില്ല. സംഭവത്തിന് സാക്ഷികളില്ലെന്ന ധൈര്യത്തിൽ സുരക്ഷിതനായി വിലസിയ സുഭാഷിനെ കുടുക്കാൻ കേസ് പുതിയൊരു സംഘം അന്വേഷിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി ഇടപെടേണ്ടിവന്നു.

അന്നത്തെ സംശയങ്ങൾ, ഇന്ന് സത്യങ്ങൾ!
സംഭവ ദിവസത്തെ ട്രെയിൻ യാത്രയിൽ, വാതിലിനോടു ചേർന്നുള്ള ബർത്തിലായിരുന്നു ഇന്ദുവും സുഭാഷും. എ.സി കന്പാർട്ട്മെന്റ് ആയതുകൊണ്ട് യാത്രക്കാർ അധികനേരം ഉണർന്നിരിക്കില്ല. സഹയാത്രികർ ഉറങ്ങാൻ കിടന്നാൽപ്പിന്നെ രണ്ടുപേർക്ക് സ്വസ്ഥമായി എ.സി കോച്ചിലിരുന്ന് സംസാരിക്കാനുമാവില്ല. ഈ സാഹചര്യം നേരത്തേ മനസ്സിലാക്കി, കൊലപാതകം ആസൂത്രണം ചെയ്ത സുഭാഷ് ഇന്ദുവിനെ തന്ത്രപൂർവം വാതിലിനടുത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും, ട്രെയിൻ ആലുവാ പാലത്തിനു മീതെ പായുന്പോൾ പുഴയിലേക്കു തള്ളിയിടുകയും ചെയ്തുവെന്നായിരുന്നു അന്നു മുതൽ ഫ്ളാഷിന്റെ നിഗമനം.

കായംകുളത്തുവച്ച് തങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുന്പ്, ട്രെയിൻ ആലുവയിൽ എപ്പോഴെത്തുമെന്ന് ഇന്ദു ചോദിച്ചിരുന്നെന്നും, ആ സമയം കണക്കാക്കി അവൾ മൊബൈലിൽ അലാറം സെറ്റ് ചെയ്തിരുന്നുവെന്നും മറ്റും സുഭാഷ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്ദു ആലുവാപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇതെല്ലാമെന്ന് ഇപ്പോൾ തെളിഞ്ഞു.

ഇന്ദുവിനെ കാണാതായി, ആറുദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. അതായത്, മേയ് ഒന്നിന്. ആദ്യം കണ്ടംതുരുത്തിൽ നാട്ടുകാർ മൃതദേഹം കണ്ടെങ്കിലും പിന്നീട് കോഴിക്കടവിൽനിന്നാണ് ജഡം കരയ്ക്കെടുത്തത്.
മൃതദേഹത്തിൽ, തലയ്ക്കു പിൻവശത്തായി ആഴത്തിൽ മുറിവേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. ട്രെയിനിൽ നിന്ന് പുഴയിലേക്കു ചാടുന്ന ഒരാളുടെ തലയുടെ പിൻഭാഗത്ത് മുറിവുണ്ടാകാൻ സാധ്യതയില്ലെന്നും, ഊക്കോടെ പിടിച്ചുതള്ളിയപ്പോൾ പാലത്തിന്റെ ഭാഗങ്ങളിലോ തൂണിലോ ഇടിച്ചുണ്ടായതാകാം ഈ മുറിവെന്നും ഫ്ളാഷ് ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇന്ദുവിന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് ആലുവാപ്പുഴയെക്കുറിച്ച് അവളെഴുതിയ കവിത കണ്ടെടുത്ത പൊലീസ്, ആലുവാപ്പുഴയിൽ അലിഞ്ഞു ചേരണമെന്നത് അവളുടെ ആഗ്രഹമായിരുന്നുവെന്ന വിചിത്രമായ നിഗമനത്തിലെത്തുകയും, കൊലപാതക സാധ്യത പാടേ തള്ളിക്കളയുകയും ചെയ്തു! ഇപ്പോൾ സുഭാഷിന്റെ അറസ്റ്റിനെത്തുടർന്ന് അന്വേഷകസംഘം വെളിപ്പെടുത്തിയ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ, ഇന്ദുവിന്റെ ശിരസ്സിലേറ്റ മുറിവിനെക്കുറിച്ച് ഫ്ളാഷ് ഉന്നയിച്ച സംശയങ്ങൾ സത്യമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

അഭിഷേകുമായി വിവാഹം നിശ്ചയിക്കുകയും, വിവാഹസാരിയും ആഭരണങ്ങളും വാങ്ങുന്നതുൾപ്പെടെ എല്ലാ ഒരുക്കങ്ങളും നടത്തുകയും, സുഹൃത്തുക്കളെ കല്യാണത്തിനു ക്ഷണിക്കുകയും ചെയ്ത ഇന്ദു അതിൽ നിന്നു പിന്മാറേണ്ട ഒരു സാഹചര്യവുമില്ല. മാത്രമല്ല, അഭിഷേകുമായുള്ള വിവാഹത്തിന് എന്തെങ്കിലും ഇഷ്ടക്കേടുണ്ടെന്ന് ഇന്ദു ഒരു വാക്കു പറഞ്ഞാൽ, വീട്ടുകാർ അവളെ അതിനു നിർബന്ധിക്കില്ല. ഏകമകളായതുകൊണ്ടു മാത്രമല്ല, സ്വന്തം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീട്ടിൽ അത്രയ്ക്കു സ്വാധീനവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു അവൾക്ക്.

വിവാഹനിശ്ചയത്തിനു ശേഷം ഇന്ദു അഭിഷേകിനെ ദിവസവും ഫോണിൽ വിളിക്കുന്നതും ആഹ്ളാദത്തോടെ സംസാരിച്ചിരുന്നതും വീട്ടുകാർക്ക് അറിയാം. അവസാനദിവസം കോഴിക്കോട്ടേക്കു ട്രെയിൻ കയറുന്നതിനു മുന്പും ഇന്ദു അഭിഷേകിനെ വിളിച്ചിരുന്നു. കാർ ‌ഡ്രൈവ് ചെയ്യുകയാണെന്നും, കുറച്ചുകഴിഞ്ഞ് വിളിക്കാമെന്നും പറഞ്ഞ് അഭിഷേക് അപ്പോൾ കട്ട് ചെയ്തു. പക്ഷേ, പിന്നീട് രാത്രിയിൽ പല തവണ ഇന്ദുവിന്റെ നന്പരിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. യാത്ര തുടങ്ങി, അല്പസമയത്തിനകം തന്നെ ഫോൺ ഓഫാക്കാൻ സുഭാഷ് ഇന്ദുവിനോട് പറഞ്ഞെന്നു വേണം കരുതാൻ.

അഭിഷേകുമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തെക്കുറിച്ചോർത്ത് ഇന്ദു മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നും, ട്രെയിനിൽ വച്ച് ഉറങ്ങാൻ കിടക്കുന്പോൾ, തനിക്ക് ആരുമില്ല എന്ന അർത്ഥത്തിൽ എസ്.എം.എസ് അയച്ചുവെന്നും സുഭാഷ് പൊലീസിനോടു പറഞ്ഞിരുന്നു. ഐ ആം വിത്ത് യൂ എന്ന്, ഇന്ദുവിന് ധൈര്യം പക‌ർന്നുകൊണ്ട് സുഭാഷ് തിരിച്ചും മെസേജ് അയച്ചത്രേ. പക്ഷേ, ഈ എസ്.എം.എസുകളൊന്നും ഇന്ദുവിന്റെ മൊബൈൽ ഫോൺ വിളികളും മെസേജുകളും പരിശോധിച്ച അന്വേഷക സംഘത്തിന് കണ്ടെത്താനായില്ല. ഇന്ദു ആത്മഹത്യ ചെയ്യുക തന്നെയായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ സുഭാഷ് ചമച്ച നുണക്കഥകളായിരുന്നു ഇവയെല്ലാം.

ഇന്ദുവിനെ കാണാനില്ലെന്ന് അച്ഛൻ കൃഷ്ണൻനായരെ ആദ്യം വിളിച്ചറിയിച്ചത് സുഭാഷ് ആയിരുന്നു. കോഴിക്കോട്ട് പരാതി നൽകിയപ്പോൾ പൊലീസിനോടു പറഞ്ഞ നുണകളെല്ലാം സുഭാഷ് ഇന്ദുവിന്റെ അച്ഛനോട് ആവർത്തിച്ചു. സുഭാഷിനെ അതിരു കവിഞ്ഞ് വിശ്വസിക്കുകയും, അയാളെ മകളുടെ വിശ്വസ്ത സുഹൃത്തായി കരുതുകയും ചെയ്ത വീട്ടുകാർക്ക് അപ്പോഴൊന്നും ആ വാക്കുകളിൽ സംശയം തോന്നിയതേയില്ല. സുഭാഷുമായി ഇന്ദുവിനുണ്ടായിരുന്ന രഹസ്യബന്ധത്തെക്കുറിച്ചും അവർ ഒന്നുമറിഞ്ഞില്ല! പിന്നീട് അന്വേഷണത്തിൽ വെളിച്ചത്തു വന്ന വസ്തുതകളിൽ നിന്ന്സുഭാഷിന്റെ തനിനിറം വ്യക്തമായതിനെ തുടർന്നാണ് ഇന്ദുവിന്റെ അച്ഛൻ കൃഷ്ണൻനായർ ഇയാൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഒഴുകിത്തീരാത്ത പ്രണയദാഹം, ദുരന്തനായികയായി ഒടുക്കം
പരിചയപ്പെട്ട നാൾ മുതൽ ഇന്ദു ഒരു ദൗർബല്യമായിരുന്നു സുഭാഷിന്. സുന്ദരിയായ ഇന്ദു തുടക്കത്തിൽ സുഭാഷിനെ ഒരു അധ്യാപകനോടുള്ള ബഹുമാനത്തോടെയാണ് കണ്ടിരുന്നതെങ്കിലും, അവളെ വശത്താക്കുന്നതിലും പതിയെപ്പതിയെ തന്റെ ഇംഗിതങ്ങൾക്കു വശംവദയാക്കുന്നതിലും അയാൾ വിജയിച്ചു. പരസ്പരം അടുത്തപ്പോൾ സുഭാഷ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും, ജാതിവ്യത്യാസമുള്ളതുകൊണ്ട് വീട്ടുകാർ സമ്മതിക്കാൻ ഒരു സാധ്യതയുമില്ലെന്ന് അവൾ തീർത്തുപറഞ്ഞു. അതേസമയം, രഹസ്യ പ്രണയബന്ധവും ശാരീരികബന്ധവും തുടരുന്നതിൽ ഇന്ദു എതിർപ്പു പ്രകടിപ്പിച്ചതുമില്ല. ഒരേസമയം സുഭാഷുമായുള്ള ബന്ധവും, പ്രതിശ്രുത വരൻ അഭിഷേകുമായുള്ള പ്രണയവും തുടരുകയായിരുന്നു ഇന്ദു.

കോഴിക്കോട്ട്, കോളേജിനോടു ചേർന്നുള്ള ഹോസ്റ്റലിലായിരുന്നു ഇന്ദുവിന്റെ താമസം. സുഭാഷ് ആകട്ടെ, കുറേയകലെ വീടെടുത്ത് താമസിച്ചു. അവധിദിവസങ്ങളിലും മറ്റും മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരുമിച്ചു താമസിക്കാനുള്ള സൗകര്യത്തിനായിരുന്നത്രേ ഇത്. പല ദിവസങ്ങളിലും ഇന്ദു സുഭാഷിനൊപ്പമാണ് കഴിഞ്ഞിരുന്നത് എന്ന വിവരം സുഹൃത്തുക്കൾക്കും കോളേജിലെ ചില അധ്യാപകർക്കും അറിയാമായിരുന്നെങ്കിലും ആരും ഇവരുടെ സ്വകാര്യതയിൽ കൈകടത്തിയില്ല.

പ്രണയം മറച്ചുവച്ചു, ലഹരി പങ്കുവച്ചു
സത്യത്തിൽ, കോഴിക്കോട് എൻ.ഐ.ടിയിൽ എത്തുന്നതിനും, സുഭാഷിനെ പരിചയപ്പെടുന്നതിനും ഏറെ മുന്പുതന്നെ ഇന്ദുവിന് അഭിഷേകിനെ പരിചയമുണ്ടായിരുന്നു. ഇന്ദു തക്കലയിൽ എം.ടെക്കിനു പഠിക്കുന്പോൾ അവിടെത്തന്നെ എം.ബി.എ വിദ്യാർത്ഥിയായിരുന്നു അഭിഷേക്. ആ പരിചയം പിന്നീട് മൊബൈൽ ഫോണിലൂടെയുംഇമെയിലുകളിലൂടെയും പ്രണയത്തോളം വളർന്നെങ്കിലും ശാരീരിക ബന്ധത്തിലെത്തിയിരുന്നില്ല. അതായത്, ഇന്ദുവിനോട് സുഭാഷിനുണ്ടായിരുന്നത് പരിശുദ്ധ പ്രണയം മാത്രം. ഇന്ദുവാകട്ടെ, സുഭാഷിനെ പരിചയപ്പെടുകയും ആ ബന്ധം അരുതാത്ത വഴികളിലേക്കെല്ലാം വളരുകയും ചെയ്തിട്ടും അഭിഷേകുമായുള്ള പ്രണയം തുടർന്നു. വിവാഹം കഴിക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും സുഭാഷുമായി ഇന്ദു ദീർഘകാലത്തെ രഹസ്യബന്ധം തുടർന്നത് അയാൾ സമ്മാനിച്ച ലൈംഗികാനുഭൂതികൾ വേണ്ടെന്നുവയ്ക്കാൻ കഴിയാത്തതു കൊണ്ടാകാം.

അതേസമയം, അഭിഷേകുമായുള്ള വിവാഹബന്ധം ഇന്ദു ആഗ്രഹിച്ചിരുന്നതാണ്. വിവാഹാലോചനയുടെ ഒരു ഘട്ടത്തിലും ഇന്ദു വീട്ടിൽ ഏതെങ്കിലും വിധത്തിലുള്ള ഇഷ്ടക്കേട് പ്രകടിപ്പിക്കുകയോ സുഭാഷിന്റെ കാര്യം പറയുകയോ ചെയ്തില്ലെന്നു മാത്രമല്ല, ആഹ്ളാദവതിയായിരിക്കുകയും ചെയ്തു. വീട്ടുകാർ വിസമ്മതിക്കുമെന്ന് ഇന്ദു നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് സുഭാഷിന് വിവാഹാലോചനയുമായി ഇന്ദുവിന്റെ വീട്ടുകാരെ സമീപിക്കാൻ ധൈര്യം വന്നതുമില്ല.

പ്രതികാരത്തിന്റെ വഴിയിലൂടെ
മനസ്സില്ലാമനസ്സോടെയല്ല, വലിയ സന്തോഷത്തോടെയാണ് ഇന്ദു അഭിഷേകുമായുള്ള വിവാഹത്തിനൊരുങ്ങുന്നത് എന്ന സത്യം സുഭാഷിനെ ഭ്രാന്തു പിടിപ്പിച്ചു. മേയ് പതിനാറിനു നിശ്ചയിച്ചിരുന്ന വിവാഹത്തിന് കൂട്ടുകാരെയും അധ്യാപകരെയും മറ്റും നേരത്തേ ക്ഷണിക്കുകയും, യാത്രപറയുകയും ചെയ്തിരുന്ന ഇന്ദുവിന് യഥാർത്ഥത്തിൽ വീണ്ടുമൊരിക്കൽക്കൂടി കോളേജിലേക്കു പോകേണ്ട കാര്യമുണ്ടായിരുന്നില്ല. കാമുകിയുമൊത്തുള്ള പ്രണയകാലവും, ആരെയും പേടിക്കാതെ ഒരുമിച്ചുള്ള താമസവും അവസാനിക്കാൻ പോവുകയാണെന്നു തിരിച്ചറിഞ്ഞതോടെ അവളെ വകവരുത്താൻ സുഭാഷ് പദ്ധതി തയ്യാറാക്കി.
തുടർന്ന് തന്റെ ഒരു ആഗ്രഹാം വിശ്വസനീയമായി അവതരിപ്പിച്ചു: ഇന്ദുവിനെ അഭിഷേക് സ്വന്തമാക്കുന്നതിനു മുന്പ് ഒരിക്കൽക്കൂടി ഒരുമിച്ച് യാത്രചെയ്യണം! കാമുകന്റെ ആഗ്രഹത്തിനു പിന്നിലെ ക്രൂരമായ ചതി മനസ്സിലാക്കാതിരുന്ന ഇന്ദു അതു സമ്മതിച്ചു. അങ്ങനെ, വഴിമാറിയൊഴുകിയ പ്രണയകഥയിലെ ദുരന്തനായികയായി ആലുവാപ്പുഴയിലൊടുങ്ങുകയും ചെയ്തു.

ഇന്ദുവിന്റെ മരണം - മനോരമ വാര്‍ത്തകള്‍


2012 ഡിസംബര്‍ 30ലെ മനോരമ വാര്‍ത്തകള്‍



ഇന്ദുവിന്റെ മരണം - മാതൃഭൂമി വാര്‍ത്തകള്‍ 2


ഇന്ദുവിന്റെ മരണം സുഭാഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും
Posted on: 09 May 2011


തിരുവനന്തപുരം: ഗവേഷക വിദ്യാര്‍ത്ഥിനി കുമാരപുരം സ്വദേശിനി ഒ.കെ. ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് എന്‍.ഐ.ടി അധ്യാപകന്‍ സുഭാഷിന്റെ മൊഴികള്‍ ക്രൈംബ്രാഞ്ച് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു. സുഭാഷിന്റെ മൊഴികളില്‍ നിരവധി വൈരുധ്യങ്ങളുണ്ടെങ്കിലും ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ ലഭിച്ചിട്ടില്ല. പഠിച്ചു പറയുന്നതുപോലെ ഒരേ കാര്യങ്ങള്‍ തന്നെ ഇയാള്‍ ആവര്‍ത്തിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സുഭാഷിനെ നാര്‍ക്കോ അനലിസിസിന് വിധേയമാക്കുന്നതിനെക്കുറിച്ച് അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.

മൊഴികളിലെ അവ്യക്തത മാറാന്‍ ഇത് വേണ്ടി വരുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ അന്വേഷിച്ച റെയില്‍വേ പോലീസ് സംഘവും നാര്‍ക്കോ അനാലിസിസിന്റെ സാധ്യതകള്‍ പരിശോധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പുതിയ അന്വേഷണ സംഘവും സുഭാഷിനോട് കോഴിക്കോട് വിട്ട് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇയാളെ വീണ്ടും ചോദ്യം ചെയേ്തക്കും. ഇന്ദു തീവണ്ടിയില്‍ നിന്ന് വീഴുന്നത് കണ്ടൂവെന്ന് മൊഴിനല്‍കിയ മണല്‍വാരല്‍ തൊഴിലാളികളെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. തീവണ്ടിയില്‍ നിന്നും പുഴയിലേക്ക് എന്തോ വീഴുന്നത് കണ്ടു എന്നും ഈ സമയത്ത് ഒരാള്‍ വാതിലില്‍ നിന്നിരുന്നുവെന്നുമാണ് ഇവര്‍ പറഞ്ഞത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ക്കൂടിയാവും സുഭാഷിനെ വീണ്ടും ചോദ്യം ചെയ്യുക. 

ഇന്ദുവിന്റെയും സുഭാഷിന്റെയും മൊബൈലുകളില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസേജുകളെ സംബന്ധിച്ചും വ്യക്തമായ വിവരം നല്‍കാന്‍ സുഭാഷ് തയാറാവുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ദുവിന്റെയും സുഭാഷിന്റെയും പശ്ചാത്തലങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനായി കോഴിക്കോട്ടും തിരുവനന്തപുരത്തും രണ്ട് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഇന്ദുവിന്റെ മരണം: അന്വേഷണ ചുമതല ഡി.ഐ.ജി. ശ്രീജിത്തിന്
Posted on: 06 May 2011


തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശിനി ഇന്ദു ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡി.ഐ.ജി. ശ്രീജിത്തിന്. ക്രൈംബ്രാഞ്ചിന്റെ കൊച്ചി, കോഴിക്കോട് എസ്.പി.മാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡി.ഐ.ജി. ശ്രീജിത്തിന് മേല്‍നോട്ടച്ചുമതലയാണ് നല്‍കിയിട്ടുള്ളത്.

നിലവില്‍ റെയില്‍വേ പോലീസാണ് അന്വേഷണം നടത്തുന്നത്. റെയില്‍വേ പോലീസ് യുവതിയെ കാണാനില്ലെന്നതരത്തിലാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഇത് ദുരൂഹമരണമാക്കി ക്രൈംബ്രാഞ്ച് വീണ്ടും രജിസ്റ്റര്‍ ചെയ്യും.

ഇന്ദുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ദുവിന്റെ മരണം: ഫയല്‍ ക്രൈം ബ്രാഞ്ചിന് കൈമാറി
Posted on: 06 May 2011


കോഴിക്കോട്: എന്‍.ഐ.ടി.യിലെ ഗവേഷകയായ ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഫയല്‍ റെയില്‍വേ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.

റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ.അനിലിന്റെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച രാവിലെയാണ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ ഫയല്‍ കോഴിക്കോട് റെയില്‍വേ പോലീസ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ദൂതന്‍ വഴി കൊടുത്തുവിട്ടത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സെന്റ് എം പോള്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെക്കുന്നതോടെയേ അന്വേഷണ സംഘത്തിന്റെ പൂര്‍ണരൂപം വ്യക്തമാവൂ. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം സൂപ്രണ്ട് സി.എം.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാവും അന്വേഷണത്തിന് നേതൃത്വം വഹിക്കുകയെന്നാണ് സൂചന.

അതേസമയം, ഇന്ദു സഞ്ചരിച്ചിരുന്ന ട്രെയിനില്‍ പ്രതിശ്രുത വരനായ അഭിഷേകിന്റെ പേരില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത വിവരം തെറ്റിദ്ധാരണമൂലം ഉണ്ടായതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു അഭിഷേക് ഡോക്ടറായ അച്ഛനു വേണ്ടി ഇന്റര്‍നെറ്റ് മുഖേന റിസര്‍വ് ചെയ്ത ടിക്കറ്റാണ് അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം സൃഷ്ടിച്ചത്. അഭിഷേക് റിസര്‍വ് ചെയ്ത ടിക്കറ്റില്‍ ഡോക്ടറായ അച്ഛന്‍ തന്നെയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍, പേരിലെ സമാനതയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

ഇന്ദുവിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്‌
Posted on: 05 May 2011


പ്രതിശ്രുതവരനും സംശയത്തിന്റെ നിഴലില്‍

തിരുവനന്തപുരം/കോഴിക്കോട്: കോഴിക്കോട്ടേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ. ഇന്ദു (25) ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട്ടെ ക്രൈം ബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സൂപ്രണ്ട് സി.എം. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് തയ്യാറായിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. നിലവില്‍ യുവതിയെ കാണാതായി എന്ന രീതിയില്‍ റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്ത കേസ് ക്രൈം ബ്രാഞ്ച് വീണ്ടും രജിസ്റ്റര്‍ ചെയ്ത് ദുരൂഹമരണത്തിന്റെ വകുപ്പിലേക്കു മാറ്റേണ്ടിവരും. ഇതിനുശേഷം മാത്രമേ കേസന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിക്കുകയുള്ളൂ.
മരിച്ച ഇന്ദുവിന്റെ ഡയറിയിലെ മൂന്നു പേജുകള്‍ കീറിമാറ്റിയ നിലയില്‍ കണ്ടെത്തിയതും പ്രതിശ്രുതവരനായ അഭിഷേകും ഇതേ ട്രെയിനില്‍ യാത്രചെയ്യാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നുവെന്നതുമാണ് റെയില്‍വേ പോലീസിന്റെ അന്വേഷണത്തിലെ പുതിയ കണ്ടെത്തലുകള്‍. എന്നാല്‍, റിസര്‍വ് ചെയ്ത ടിക്കറ്റില്‍ അഭിഷേകിനു പകരം മറ്റാരോ ആണ് സഞ്ചരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ദുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാന്‍ കോടിയേരി തീരുമാനിച്ചത്. ഇന്ദുവിന്റെ അച്ഛന്‍ കെ. കൃഷ്ണന്‍ നായര്‍, വല്യച്ഛന്‍ കെ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ചൊവ്വാഴ്ച മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ച് പരാതി നല്‍കിയിരുന്നു. നിലവില്‍ റെയില്‍വേ പോലീസാണ് കേസന്വേഷിക്കുന്നത്.
ഏപ്രില്‍ 24ന് രാത്രി തിരുവനന്തപുരം-മംഗലാപുരം എക്‌സ്​പ്രസില്‍ യാത്രചെയ്യുമ്പോഴാണ് കുമാരപുരം മോസ്‌ക് ലെയ്ന്‍ 'വൈശാഖി'ല്‍ കൃഷ്ണന്‍ നായരുടെയും ഓമനക്കുഞ്ഞമ്മയുടെയും മകളായ ഇന്ദുവിനെ കാണാതായത്. നാലാം ദിവസം ആലുവാപ്പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. ഇന്ദു ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസെത്തിയിട്ടുള്ളത്.

എന്നാല്‍, തന്റെ ഏക മകള്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടി. മെയ് 16ന് ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. കൊട്ടാരക്കര സ്വദേശി അഭിഷേകുമായുള്ള വിവാഹം അവളുടെ പൂര്‍ണസമ്മതത്തോടെയാണ് നിശ്ചയിച്ചത്.

കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗവേഷകയായ ഇന്ദു വളരെ സന്തോഷത്തോടെയാണ് വീട്ടില്‍നിന്നു യാത്ര പുറപ്പെട്ടത്. എന്‍.ഐ.ടി.യില്‍ അധ്യാപകനായ സുഭാഷും തീവണ്ടിയില്‍ ഒപ്പമുണ്ടായിരുന്നുവെന്നറിയാന്‍ കഴിഞ്ഞു. ഇന്ദുവിന്റെ മരണത്തില്‍ സുഭാഷിന് പങ്കുള്ളതായി സംശയമുണ്ടെന്ന് കൃഷ്ണന്‍ നായര്‍ പരാതിയില്‍ പറഞ്ഞു.ഇന്ദുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് പറയുന്നതെങ്കിലും മുഖത്തും പുറത്തുമുള്ള ചുവന്ന പാടുകള്‍ വീഴ്ച്ചയില്‍ പറ്റിയാതാവാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റെയില്‍വേ പോലീസ് വ്യക്തമാക്കി. ഡോക്ടര്‍മാരില്‍നിന്ന് ഇതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് റെയില്‍വേ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ദു മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Posted on: 03 May 2011


കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ എന്‍.ഐ.ടി.യിലെ ഗവേഷക ഇന്ദു മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമറിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ദുവിന്റെ പിറകുവശത്തും ക്ഷതമേറ്റതായി സൂചനയുണ്ട്. ട്രെയിനില്‍ നിന്ന് വീഴുമ്പോള്‍ പാലത്തിന്റെ തൂണില്‍ത്തട്ടി ഉണ്ടായ ക്ഷതമായിരിക്കാം ഇതെന്നാണ് പോലീസിന്റെ നിഗമനം.

എന്നാല്‍ ആത്മഹത്യയാണോ എന്ന കാര്യം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാവില്ല. അതിന് കൂടുതല്‍ അന്വേഷണം വേണ്ടിവരും. മുങ്ങിമരണം ഏത് സാഹചര്യത്തിലും സംഭവിക്കാമെന്നും പോലീസ് പറയുന്നു.

സംഭവത്തിനുപിന്നില്‍ കൂടെയുണ്ടായിരുന്ന എന്‍.ഐ.ടി.യിലെ അധ്യാപകന്‍ സുഭാഷിന്റെ പ്രേരണയുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനായി സുഭാഷിന്റെയും ഇന്ദുവിന്റെയും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഇരുവരുടെയും മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ സന്ദേശങ്ങള്‍ സൈബര്‍സെല്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ ഞായറാഴ്ചയാണ് ട്രെയിനില്‍ നിന്ന് ഇന്ദുവിനെ കാണാതായത്. പിന്നീട് ദിവസങ്ങളായി നടന്ന തിരച്ചിലിനിടയില്‍ വ്യാഴാഴ്ച ആലുവയ്ക്കടുത്ത് പെരിയാറില്‍ ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്ദുവിന്റെ മരണം: തെളിവെടുപ്പ് തുടരുന്നു
Posted on: 01 May 2011


തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുമാരപുരം മോസ്‌ക് ലെയ്ന്‍ വൈശാഖത്തില്‍ ഒ.കെ ഇന്ദുവിന്റെ സുഹൃത്തുക്കളില്‍ നിന്നും സഹയാത്രികരില്‍ നിന്നും റെയില്‍വേ പോലീസ് തെളിവെടുപ്പ് തുടരുന്നു. ഇന്ദു യാത്ര ചെയ്തിരുന്ന തിരുവനന്തപുരം- മംഗലാപുരം എക്‌സ്​പ്രസിലെ എ.സി. സ്ലീപ്പര്‍ ബി-1 കോച്ചിലെ യാത്രികരില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരത്ത് തെളിവെടുപ്പ് നടന്നു.

റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചിലരുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സഹയാത്രികരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ഇന്ദുവിനൊപ്പം ഉണ്ടായിരുന്ന ബാലരാമപുരം സ്വദേശി സുഭാഷിന്റെ മൊഴിയും തമ്മില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒത്തുനോക്കുകയാണ്. മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും. അതേസമയം ഇന്ദു ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനവും ശക്തമായിട്ടുണ്ട്. റെയില്‍വേ പോലീസ് ഡി.സി.ആര്‍.ബി എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് അന്വേഷണം നടക്കുന്നത്.

ഇന്ദുവിന്റെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാലരാമപുരം സ്വദേശി സുഭാഷുമായിട്ടുള്ള അടുപ്പം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായത്. പെരിയാറില്‍ നിന്നും വ്യാഴാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയിരുന്നു.

ഗവേഷകയുടെ മരണം: സുഭാഷിനെ വീണ്ടും ചോദ്യം ചെയ്തു
Posted on: 01 May 2011


മൊബൈല്‍ ഫോണുകള്‍ പരിശോധനക്കയയ്ക്കും.


കോഴിക്കോട്: എന്‍.ഐ.ടിയിലെ ഗവേഷക ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ സുഭാഷിനെ പോലീസ് വീണ്ടും ചോദ്യംചെയ്തു.

റെയില്‍വേ ഡി.വൈ.എസ്.പി സുനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ശനിയാഴ്ച കോഴിക്കോട്ട് സുഭാഷിനെ ചോദ്യംചെയ്തത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് പോലീസ് പറഞ്ഞു.

ഇതോടൊപ്പം ഒരു റെയില്‍വേ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരില്‍ നിന്നും തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ച മൊഴി എടുത്തിട്ടുണ്ട്.

ഇന്ദു ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. എന്നാല്‍, സുഭാഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാനുള്ള സാധ്യതകളും പോലീസ് പരിശോധിച്ച് വരികയാണ്. സുഭാഷും ഇന്ദുവും അയച്ച എസ്.എം.എസുകളില്‍ ഈ രീതിയിലുള്ള എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകളിലെ എസ്.എം.എസുകള്‍ മായ്ച്ചു കളഞ്ഞതിനാല്‍ അവ കണ്ടെടുക്കുന്നതിനായി സൈബര്‍ സെല്ലിന് കൈമാറും. ഇതിനായി ഇന്ദുവിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ സുഭാഷിന്റെ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ ശനിയാഴ്ച കോടതിയില്‍ നിന്നും പോലീസ് വാങ്ങിയിട്ടുണ്ട്. സുഭാഷിനെ ബന്ധപ്പെടാന്‍ ഇന്ദു പ്രത്യേക സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ സയന്റിഫിക്ക് വിദഗ്ധരുടെ അഭിപ്രായം അറിയാനായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.

സുഭാഷിന്റെ ലാപ് ടോപ്പും ഇന്ദുവിന്റെ രണ്ട് ഡയറികളും പോലീസ് പരിശോധനയ്ക്ക്എടുത്തിരുന്നു. എന്നാല്‍, ഇവയില്‍ നിന്ന് ഇന്ദുവും സുഭാഷുമായുള്ള പ്രണയത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇന്ദുവിന്റെ ഡയറിയില്‍ നിന്ന് ഗവേഷണം സമ്പന്ധിച്ച നോട്ടുകളും കവിതകളും മാത്രമാണ് ലഭിച്ചത്.

ഇന്ദു ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി സുഭാഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് റയില്‍വേ എസ്.പി. പി.കെ.അനില്‍ പറഞ്ഞു. എന്നാല്‍, ഈ മൊഴി എത്രമാത്രം വിശ്വാസ്യ യോഗ്യമാണെന്ന് പറയാനാവില്ല. അഭിഷേകുമായുള്ള വിവാഹബന്ധത്തില്‍ വീട്ടുകാരോട് ഇന്ദു യാതൊരു തരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു സൂചനകളും വീട്ടുകാര്‍ക്ക് നല്‍കിയിട്ടുമില്ല.

ഗവേഷകയുടെ മരണം: അധ്യാപകനെതിരെ പ്രേരണാക്കുറ്റത്തിന് സാധ്യത പരിശോധിക്കുന്നു
Posted on: 30 Apr 2011


കോഴിക്കോട്: എന്‍.ഐ.ടി. ഗവേഷക ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനായ സുഭാഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനുള്ള സാധ്യത പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി സുഭാഷില്‍നിന്നും ഇന്ദുവിന്റെ സഹപാഠികളില്‍ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു.

ഇന്ദുവിന്റെ ബാഗില്‍നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും പോലീസ് ശേഖരിച്ച സാധനങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു മൊഴിയെടുക്കല്‍. ഇന്ദുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുഭാഷിന്റെ മൊഴികളില്‍ ചിലതില്‍ വൈരുദ്ധ്യമുള്ളതായും അന്വേഷണസംഘം വ്യക്തമാക്കി.

മൃതദേഹം കണ്ടെടുത്തതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ആലുവയില്‍ തന്നെയാണെങ്കിലും കേസ് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തിന് ഡിവൈ.എസ്.പി. സുനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നേതൃത്വം നല്കുമെന്ന് റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനില്‍ വ്യക്തമാക്കി.

ഇന്ദുവിന്‍േറത് മുങ്ങിമരണം തന്നെയാണെന്ന് ഇതിനകം ബോധ്യമായിട്ടുണ്ട്. തീവണ്ടിയില്‍ നിന്ന് ചാടിയതാണോ അറിയാതെ വീണതാണോ, ആരെങ്കിലും തള്ളിയിട്ടതാണോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. രണ്ട് പ്രണയങ്ങള്‍ക്ക് ഇടയില്‍പ്പെട്ടുള്ള മാനസിക സമ്മര്‍ദത്തിലായിരുന്നു ഇന്ദുവെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടതായി പോലീസ് പറയുന്നു. അധ്യാപകനായ സുഭാഷും ഇന്ദുവും തീവണ്ടിയില്‍ രാത്രി 11 വരെ സംസാരിച്ചതും വിവാഹവുമായി ബന്ധപ്പെട്ട വിഷയം തന്നെയായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മരണത്തിന് ഇടയാക്കുന്ന രീതിയില്‍ സുഭാഷ് എന്തെങ്കിലും പറഞ്ഞതായി തെളിഞ്ഞാല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്ദുവിനെ അപായപ്പെടുത്തിയതാകാമെന്ന് ബന്ധുക്കള്‍
Posted on: 29 Apr 2011


കോഴിക്കോട്: ഗവേഷണ വിദ്യാര്‍ഥിയായ ഇന്ദു ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ട്രെയിനില്‍നിന്ന് പെരിയാറില്‍ വീണ സംഭവത്തിനു പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു.

ടോയ്‌ലറ്റ് വാതിലെന്ന് കരുതി ബോഗിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയതോ ആരെങ്കിലും അപായപ്പെടുത്തിയതോ മാത്രമായിരിക്കും സംഭവിച്ചത് എന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍. സംശയങ്ങള്‍ ഉന്നയിച്ച് പോലീസില്‍ പരാതി വീണ്ടും നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

ഗവേഷക ആത്മഹത്യ ചെയ്തതാണെന്ന് സംശയം; അന്വേഷണം തുടരും
Posted on: 29 Apr 2011


കോഴിക്കോട്: മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ആലുവയ്ക്കടുത്ത് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗവേഷക ഇന്ദു ആത്മഹത്യ ചെയ്തതാണെന്ന് സംശയമുള്ളതായി പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങാത്തതുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസന്വേഷണം വരും ദിവസങ്ങളിലും ഊര്‍ജിതമായി തുടരുമെന്ന് റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനില്‍ വ്യക്തമാക്കി.

സന്ദേശങ്ങള്‍ നീക്കം ചെയ്ത നിലയില്‍ കണ്ടെത്തിയ ഇന്ദുവിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ആറു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടും ഇതിനകം ലഭിക്കും. ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതോടെ അന്വേഷണത്തില്‍ സാരമായ പുരോഗതി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇന്ദുവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത എന്‍.ഐ.ടിയിലെ അധ്യാപകനും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുമായ സുഭാഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. അതോടൊപ്പം, ട്രെയിനിലെ സഹയാത്രികരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പ്രതിശ്രുത വരനില്‍ നിന്നും മൊഴിയെടുത്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലും മരണത്തിനിടയായ സാഹചര്യവും കണക്കിലെടുത്താണ് മരണം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. എന്നാല്‍, ഇത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ.

ഇന്ദുവിന്റെ പക്കല്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ അവസാനം വന്ന കോള്‍ ഇന്ദുവിന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍േറതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ദു അവസാനമായി വിളിച്ചത് സ്വന്തം വീട്ടിലേക്കാണെന്നും അന്വേഷണ സംഘം പറഞ്ഞു. ഇന്ദുവിന്റെ മൊബൈലില്‍ നിന്ന് പുറത്തേക്ക് അയച്ച സന്ദേശങ്ങള്‍ മാത്രമാണ് ദുരൂഹമായിട്ടുള്ളത്. ഇവ നീക്കം ചെയ്തിട്ടുമുണ്ടായിരുന്നു. ഇവ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ സൈബര്‍ ഫോറന്‍സിക് സംഘത്തിന് നല്‍കിയിട്ടുള്ളത്.

ഇന്ദുവിന്റെ മരണം: ഞെട്ടലോടെ അഭിഷേകിന്റെ കുടുംബം...
Posted on: 29 Apr 2011


കൊട്ടാരക്കര: അവിശ്വസനീയതയോടെയാണ് അഭിഷേകിന്റെ കുടുംബം ആ വാര്‍ത്ത കേട്ടത്.... മകന്റെ ഭാര്യയാകാന്‍ പോകുന്ന യുവതിയുടെ തിരോധാനം വരുത്തിയ ഞെട്ടല്‍ കൊട്ടാരക്കര താഴത്ത് കുളക്കട ഗീതാഞ്ജലിയില്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഒടുവില്‍ ആലുവ പുഴയില്‍ കണ്ട മൃതദേഹം ഇന്ദുവിന്‍േറതാണെന്ന വാര്‍ത്ത വന്നതോടെ സന്തോഷം അലയടിക്കേണ്ട വീട് ശോകമൂകമായി...

തീവണ്ടിയാത്രയ്ക്കിടെ കാണാതായ എന്‍ജിനീയറിങ് ഗവേഷക തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍നായരുടെ മകള്‍ ഇന്ദുവുമായുള്ള അഭിഷേകിന്റെ വിവാഹം മെയ് 16 നാണ് നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും ചെയ്തുതീര്‍ത്തിരുന്നു. ഇതിനിടയിലേക്കാണ് ഞെട്ടലായി ആ സന്ദേശം എത്തിയത്. കാത്തിരിപ്പിനൊടുവില്‍ മൃതദേഹം സംബന്ധിച്ച അഭ്യൂഹങ്ങളും. മൃതദേഹം ഇന്ദുവിന്‍േറതു തന്നെഎന്ന സ്ഥിരീകരണം വ്യാഴാഴ്ച വൈകിയാണ് എത്തിയത്. ആശ്വാസവാക്കുകളുമായി എത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ദുഃഖം പങ്കുവയ്ക്കുകയാണ് കുടുംബം.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഇവരുടെ വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചത്. മെയ് 16 ന് തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബില്‍ നടത്താനായിരുന്നു തീരുമാനം. തീയതി അടുത്തതിനാല്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തുതീര്‍ത്തിരുന്നു. ക്ഷണക്കത്ത് തയ്യാറാക്കി. അടുത്ത ബന്ധുക്കളെ ക്ഷണിച്ചും തുടങ്ങി. നാട്ടുകാരെയും സുഹൃത്തുക്കളെയും ബുധനാഴ്ച മുതല്‍ ക്ഷണിക്കാനിരുന്നതാണ്. എല്ലാം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ച് ആപത്തുകള്‍ ഒഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് കുടുംബാംഗങ്ങള്‍ കഴിഞ്ഞിരുന്നത്. ഒടുവില്‍ പ്രാര്‍ത്ഥനകള്‍ എല്ലാം വെറുതെയായി. വിവാഹവസ്ത്രം വാങ്ങി വീട്ടില്‍ എത്തിയപ്പോഴാണ് ഇന്ദുവിനെ കാണാനില്ലെന്ന അച്ഛന്റെ സന്ദേശം ലഭിച്ചത്. അന്നും ഇന്ദു അഭിഷേകിനെ വിളിച്ചിരുന്ന കാര്യം അച്ഛന്‍ ഓര്‍ക്കുന്നു. രാവിലെ വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. പിന്നീടാണ് കാണാതായ വാര്‍ത്ത എത്തുന്നത്. അന്നുമുതല്‍ അഭിഷേക് ആകെ തളര്‍ന്നിരിക്കുകയാണ്. നാലു വര്‍ഷത്തെ പരിചയത്തിനൊടുവിലാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. എം.ബി.എ ബിരുദധാരിയായ അഭിഷേക് ഇപ്പോള്‍ ബിസിനസ്സ് രംഗത്താണ്.





ഇന്ദുവിന്റെ മരണം - മാതൃഭൂമി വാര്‍ത്തകള്‍ -1


ഇന്ദുവിന്റെ മരണം കൊലപാതകം; അധ്യാപകന്‍ സുഭാഷ് അറസ്റ്റില്‍
Posted on: 30 Dec 2012


തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടി ഗവേഷക വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ ഇന്ദു തീവണ്ടിയില്‍ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച്. എന്‍.ഐ.ടി മുന്‍ അധ്യാപകനും ഇന്ദുവിന്റെ സുഹൃത്തുമായ സുഭാഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

2011 ഏപ്രില്‍ 24 ന് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ദു തീവണ്ടിയില്‍ നിന്ന് വീണുമരിച്ചത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാല്‍ വീട്ടുകാര്‍ നിശ്ചയിച്ച പ്രകാരം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള ഇന്ദുവിന്റെ തീരുമാനമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.

സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും എന്‍.ഐ.ടിയില്‍ താത്കാലിക അധ്യാപകനായിരുന്ന സുഭാഷും കുമാരപുരം സ്വദേശിനിയും ഗവേഷക വിദ്യാര്‍ത്ഥിനിയുമായ ഇന്ദുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. 2010 മുതല്‍ സുഭാഷ് ഇന്ദുവിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ദുവുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും സുഭാഷ് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും റിക്കോര്‍ഡ് ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തി സുഭാഷ് ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതിനും തെളിവുകളുണ്ട്.

ഇതിനിടെ കൊട്ടാരക്കര സ്വദേശി അഭിഷേകുമായി വീട്ടുകാര്‍ ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു. 2010 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം. ഈ വിവാഹത്തിന് ഇന്ദുവിന് എതിര്‍പ്പുമുണ്ടായിരുന്നില്ല. 2012 മെയ് 16-ാം തീയതി തിരുവനന്തപുരത്തുവെച്ച് വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇത് സഹിക്കാനാവാതെ സുഭാഷ് ഇന്ദുവിനെ താനുമായുള്ള വിവാഹത്തിന് നിര്‍ബന്ധിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി സിക്കിമിലേക്ക് പോകാനായി സുഭാഷ് പദ്ധതി തയ്യാറാക്കി. ട്രെയിന്‍ ടിക്കറ്റ് ഒരുമാസം മുമ്പുതന്നെ സുഭാഷ് ബുക്ക് ചെയ്തു. സൈഡ് ബര്‍ത്തുകള്‍ ചോദിച്ചുവാങ്ങി. 25 ന് കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി അന്ന് വൈകീട്ട് ഡല്‍ഹിയിലെത്തി അവിടെ നിന്ന് സിക്കിമിലേക്ക് പോകാനായിരുന്നു സുഭാഷിന്റെ പദ്ധതി. തിരുവനന്തപുരത്തുള്ള ഒരു ട്രാവല്‍ ഏജന്റ് വഴി ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനും തെളിവ് കിട്ടി.

സിക്കിം യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കവേ, 24 ന് രാവിലെ ഇന്ദുവും മാതാപിതാക്കളും സുഭാഷിന്റെ വീട്ടിലെത്തുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ഇത് സുഭാഷിനെ ഞെട്ടിച്ചു. പ്രണയം പ്രതികാരമായി മാറി. ഏപ്രില്‍ 24 ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മംഗലാപുരം എക്‌സ്​പ്രസില്‍ ബി.വണ്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തത്. കര്‍ട്ടന്‍ താഴ്ത്തിയിട്ട് ഇരുവരും സംഭാഷണം നടത്തി. അഭിഷേകുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് സുഭാഷ് ആവശ്യപ്പെട്ടു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ഇന്ദു വ്യക്തമാക്കി. ഒച്ച ഉയരുന്നത് സഹയാത്രികര്‍ക്ക് പ്രശ്‌നമാകുമെന്ന് ധരിപ്പിച്ച് ഇന്ദുവിനെ കംപാര്‍ട്ട്‌മെന്റിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരികയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവസാന ആവശ്യവും നിരാകരിച്ചതോടെ സുഭാഷ് പ്രകോപിതനാവുകയും ഇന്ദുവിനെ നെഞ്ചുഭാഗത്ത് തള്ളി താഴെയിടുകയും ചെയ്തു. അപ്പോള്‍ തീവണ്ടി ആലുവ പുഴയ്ക്ക് മുകളിലൂടെ പോകുകയായിരുന്നു. റെയില്‍പാലത്തിന്റെ തൂണില്‍ തലയിടിച്ച് ഇന്ദു പുഴയില്‍ വീണു. നാലുദിവസം കഴിഞ്ഞ് മൃതദേഹം കണ്ടെത്തി.

ആദ്യം പ്രത്യേക അന്വേഷണസംഘം ഈ കേസ് അന്വേഷിച്ചു. നിരവധി തവണ സുഭാഷിനെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല. പഠിച്ചുറപ്പിച്ച മട്ടിലുള്ള സുഭാഷിന്റെ മൊഴികള്‍ അന്വേഷണസംഘത്തെ കുഴക്കി. ഒടുവില്‍, ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയെങ്കിലും ഇന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ മകളുടെ മരണം കൊലപാതകമാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്ക്കരിച്ചു. എസ്.പി ഷംസു ഇല്ലിക്കല്‍, ഡിവൈ.എസ്.പിമാരായ പി.രഘു, പി.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. എ.ഡി.ജി.പി വിന്‍സണ്‍ എം.പോളിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സംസ്ഥാനത്താദ്യമായി മനഃശാസ്ത്ര വിദഗ്ധരുടെ കൂടി സേവനം ലഭ്യമാക്കി നടത്തിയ അന്വേഷണമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. 


ഇന്ദുവിന്റെ മരണം: ഒടുവില്‍ പരാതിക്കാരന്‍ പ്രതിയായി

Published on  30 Dec 2012
കോഴിക്കോട്: ഇന്ദുവിന്റെ മരണത്തില്‍ ഒന്നരവര്‍ഷത്തിനുശേഷം പരാതിക്കാരന്‍തന്നെ പ്രതിയായി മാറുകയായിരുന്നു. ട്രെയിനില്‍നിന്നുവീണുള്ള ഇന്ദുവിന്റെ മരണത്തില്‍ സഹയാത്രികനും അധ്യാപകനുമായ സുഭാഷിനെ ആദ്യദിനം മുതല്‍ പോലീസ് സംശയിച്ചിരുന്നു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത സുഭാഷ് മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു.

2011 ഏപ്രില്‍ 24 നാണ് എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിയായ ഇന്ദു മംഗലാപുരം എക്‌സ്പ്രസ്സിലെ ബി-1 എ.സി. കോച്ചില്‍നിന്ന് ആലുവപ്പുഴയില്‍ വീണ് മരിച്ചത്. 25 ന് രാവിലെ ട്രെയിന്‍ കോഴിക്കോട്ടെത്തിയ ഉടന്‍ സഹയാത്രികയെ കാണാനില്ലെന്ന് റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി സുഭാഷ് പരാതിപ്പെട്ടു. പരാതി സ്വീകരിച്ച കോഴിക്കോട് റെയില്‍വേ ആദ്യ മണിക്കൂറുകളില്‍ അലസത പ്രകടിപ്പിച്ചെങ്കിലും ഗൗരവം ബോധ്യപ്പെട്ടതോടെ അന്വേഷണം ഊര്‍ജിതമാക്കി. നാല് ദിവസത്തിനുശേഷം 28 ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ആലുവപ്പുഴയില്‍ ചെങ്ങമനാട് കണ്ടന്‍തുരുത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ട്രെയിന്‍ കല്ലായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇന്ദു ഒപ്പം ഇല്ലാത്തത് തിരിച്ചറിഞ്ഞതെന്നാണ് റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനിലിനോട് സുഭാഷ് ആദ്യം പറഞ്ഞത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ ഈ മൊഴിമാറ്റി. എങ്കിലും സത്യം പറയിക്കാന്‍ റെയില്‍വേ പോലീസിനോ ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനോ കഴിഞ്ഞില്ല.

ഇന്ദുവുമായി വിവാഹം ഉറപ്പിച്ചിരുന്ന കൊട്ടാരക്കര കുളക്കട സ്വദേശി അഭിഷേകിന്റെ പേരില്‍ ഇതേ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തത് സുഭാഷാണെന്നു കണ്ടെത്തി. അഭിഷേക് ഈ ട്രെയിനില്‍ യാത്രചെയ്തില്ലെങ്കിലും അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലേക്ക് എത്തിക്കാന്‍ സുഭാഷിന് കഴിഞ്ഞു. റെയില്‍വേ പോലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഉണ്ണിരാജയിലേക്ക് എത്തിയപ്പോഴും കൗശല പൂര്‍വമാണ് സുഭാഷ് മൊഴിനല്‍കിയത്. നുണപരിശോധന പോലും സുഭാഷ് തന്ത്രപരമായി അതിജീവിച്ചു.

ഇന്ദുവിന്റെ മരണം: എന്‍.ഐ.ടി അധ്യാപകന്‍ അറസ്റ്റില്‍

Published on  29 Dec 2012
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥി തിരുവനന്തപുരം കുമാരപുരം സ്വദേശി ഒ.കെ. ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. കേസില്‍ എന്‍.ഐ.ടിയിലെ അധ്യാപകനും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുമായ സുഭാഷിനെ പോലീസ് അറസ്റ്റു ചെയ്തു.

2011 ഏപ്രില്‍ 24 ന് രാത്രി മംഗലാപുരം എക്‌സ്പ്രസിലെ എസി കോച്ചില്‍ യാത്രചെയ്യവെയാണ് ഇന്ദുവിനെ കാണാതായത്. രണ്ടുദിവസത്തിനുശേഷം ആലുവ ചങ്ങമനാട്ട് തുരുത്തിനുസമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷാണ് ഇന്ദുവിനെ കാണാതായ വിവരം പോലീസിനെ അറിയിച്ചത്.

കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് സുഭാഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാമുകിയായിരുന്ന ഇന്ദു മറ്റൊരു വിവാഹത്തിന് തയാറായതിന്റെ വിരോധത്താല്‍ സുഭാഷ് തന്ത്രപൂര്‍വം കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. സുഭാഷിനെ പോളിഗ്രാഫി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ട് മണല്‍ വാരല്‍ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തീവണ്ടി കടന്നുപോകുമ്പോള്‍ എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തോ താഴെ വീണത് കണ്ടുവെന്നും അപ്പോള്‍ ആ കംപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഉയരം കുറഞ്ഞ പുരുഷന്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.

ഇന്ദു വീഴുന്നത് കണ്ടവരെ എസ്.പി. ചോദ്യം ചെയ്തു
Posted on: 08 May 2011


ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി 
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷകവിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ.ഇന്ദുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ശനിയാഴ്ച അന്വേഷണമാരംഭിച്ചു. ഇന്ദു തീവണ്ടിയില്‍നിന്ന് പുഴയിലേക്കു വീഴുന്നത് കണ്ടുവെന്ന് നേരത്തേ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ടു പേരെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ നേരിട്ട് ചോദ്യം ചെയ്തു. തങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ മുഴുവന്‍ ക്രൈംബ്രാഞ്ചിന് റെയില്‍വേ പോലീസ് കൈമാറിയിട്ടുണ്ട്.

സംഭവംനടന്ന ദിവസം മംഗലാപുരം എക്‌സ്​പ്രസ് കടന്നുപോകുമ്പോള്‍ തങ്ങള്‍ പാലത്തിനു തൊട്ടുതാഴെയുള്ള കടവില്‍ ഇരിക്കുകയായിരുന്നു എന്നാണ് മണല്‍വാരല്‍ തൊഴിലാളികളായ രണ്ടുപേര്‍ മൊഴി നല്‍കിയിട്ടുള്ളത്. മണല്‍വാരല്‍ പിടിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നിരീക്ഷണമുണ്ടോ എന്നറിയാനായിരുന്നു തീവണ്ടിയുടെ നേര്‍ക്കു നോക്കിയത്. തീവണ്ടിയുടെ മുന്നിലെ രണ്ടു ബോഗികളുടെയും പിന്നിലെ രണ്ടു ബോഗികളുടെയും എ.സി. കംപാര്‍ട്ട്‌മെന്റിന്റെയും വാതില്‍ തുറന്നുകിടക്കുകയായിരുന്നു.

തീവണ്ടി കടന്നുപോകുമ്പോള്‍ എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തോ താഴെ വീണു. പാലത്തിന്റെ ആറു കരിങ്കല്‍ തൂണുകളുള്ളതില്‍ ഒരെണ്ണത്തില്‍ തട്ടിയാണ് വീണത്. അപ്പോള്‍ ആ കംപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഉയരം കുറഞ്ഞ പുരുഷന്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീണത് മനുഷ്യശരീരമാണെന്ന് അപ്പോള്‍ തങ്ങള്‍ക്കു മനസ്സിലായില്ലെന്നും പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോഴാണ് പിടികിട്ടിയതെന്നും സാക്ഷികള്‍ പറഞ്ഞു. ഭയം നിമിത്തം ആദ്യം വിവരങ്ങള്‍ ആരോടും പറഞ്ഞില്ല. പിന്നീട് ധൈര്യം സംഭരിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി.

സാക്ഷിമൊഴി ശരിയാണോ എന്നു പരിശോധിക്കാന്‍ ബുധനാഴ്ച ആലുവ പാലത്തിനു താഴെ റെയില്‍വേ പോലീസ് നിരീക്ഷണം നടത്തിയിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് മംഗലാപുരം എക്‌സ്​പ്രസ് കടന്നുപോകുമ്പോള്‍ പുഴയില്‍ വള്ളത്തിലിരുന്നായിരുന്നു നിരീക്ഷണം. തുറന്ന വാതിലും ആള്‍ നില്‍ക്കുന്നതും കാണാനായെങ്കിലും ആരെന്നു വ്യക്തമായി മനസ്സിലാക്കാനാവില്ലെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ക്രൈംബ്രാഞ്ച് എസ്.പി. സാക്ഷികളെ ഒന്നു കൂടി ചോദ്യം ചെയ്തത്.

ഇന്ദുവിന്റെ മൃതദേഹത്തിന്റെ തലയിലും പുറത്തും കാണപ്പെട്ട മുറിവുകള്‍ മരണത്തിനു മുമ്പ് സംഭവിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. സാക്ഷിമൊഴിയില്‍ പറഞ്ഞതു പോലെ പാലത്തിന്റെ തൂണിലിടിച്ചാണ് ഇന്ദു പുഴയിലേക്കു വീണതെങ്കില്‍ അതുകൊണ്ട് മുറിവ് സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. ഇന്ദു ആലുവാപ്പുഴയില്‍ മുങ്ങിമരിച്ചതാണെന്നും ഇത് ആത്മഹത്യയാവാമെന്നുമായിരുന്നു റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, തീവണ്ടിയില്‍ നിന്നു തള്ളിയിട്ടാലും മുങ്ങിമരിക്കാമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനുള്ള സാധ്യത തെളിയിക്കുന്ന എന്തെങ്കിലും കണ്ടെത്താനാവുമോ എന്നതില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

ഇന്ദുവിന്റെ മരണം: എന്‍.ഐ.ടി അധ്യാപകന് ഇനി നാര്‍ക്കോ പരിശോധന
Posted on: 14 Jul 2011


നുണപരിശോധന കഴിഞ്ഞു


കോഴിക്കോട്: ഗവേഷണ വിദ്യാര്‍ഥിനിയായ ഇന്ദുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എന്‍.ഐ.ടി.യിലെ അധ്യാപകനായ സുഭാഷിനെ പോളിഗ്രാഫി പരിശോധനയ്ക്ക് വിധേയനാക്കി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുഭാഷിനെ നാര്‍ക്കോ പരിശോധനയ്ക്കും വിധേയനാക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ എഴുതിത്തയ്യാറാക്കി നല്‍കിയ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പോളിഗ്രാഫ് അസി. ഡയറക്ടര്‍ ഡോ. പ്രദീപാണ് പരിശോധന നടത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയുടെ ഫലം രണ്ടാഴ്ചയ്ക്കകം പുറത്ത് വരുമെന്നാണ് അറിയുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് പരിശോധന നടന്നത്.

രണ്ട് പരിശോധനകള്‍ക്കും സുഭാഷ് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവവുമായി സുഭാഷിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയുന്ന കാര്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇന്ദു ട്രെയിനില്‍നിന്ന് ആലുവപ്പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന പൂഴിത്തൊഴിലാളികളുടെ മൊഴി വസ്തുതാപരമല്ലെന്ന നിഗമനത്തിലാണ് സംഘം.

അതേസമയം, ഇന്ദു ഉപയോഗിച്ച മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത എസ്.എം.എസ്. സന്ദേശങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് സൈബര്‍ ഫോറന്‍സിക് സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. പുത്തന്‍ മോഡലില്‍ ഉള്‍പ്പെടുന്ന ഈ ഫോണില്‍ ചില സന്ദേശങ്ങള്‍ തിരിച്ചെടുത്തെങ്കിലും പൂര്‍ണമായി എടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് സംഘത്തിന്റെ റിപ്പോര്‍ട്ട്.

ഇന്ദുവിന്റെ മരണം: തീവണ്ടിയാത്ര പുനഃസൃഷ്ടിക്കാന്‍ ശ്രമം
Posted on: 12 May 2011


തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷകയായിരുന്ന ഒ.കെ.ഇന്ദുവിന്റെ മരണത്തിലേക്കു നയിച്ച തീവണ്ടിയാത്ര പുനഃസൃഷ്ടിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മംഗലാപുരം എക്‌സ്​പ്രസ്സില്‍ ഇന്ദു സഞ്ചരിച്ചിരുന്ന എ.സി. കംപാര്‍ട്ടുമെന്റിലുണ്ടായിരുന്ന തിരുവനന്തപുരത്തുകാരായ യാത്രക്കാരില്‍ ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.

തീവണ്ടി യാത്രയെക്കുറിച്ച് സുഭാഷ് റെയില്‍വേ പോലീസിനു നല്‍കിയ വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളൂ. ഇത് അന്വേഷണ പുരോഗതിയെ ബാധിക്കുന്നുണ്ട്. ഈ കുരുക്കഴിക്കാനാണ് മറ്റു യാത്രക്കാരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ഇന്ദുവിന്റെ വീട്ടിലെത്തി അച്ഛന്‍ കൃഷ്ണന്‍ നായര്‍, അമ്മ ഓമനക്കുഞ്ഞമ്മ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഇന്ദുവിന്റെ അയല്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ ആരാഞ്ഞു.

ഇന്ദുവിന്റെയും സഹയാത്രികനായിരുന്ന എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷിന്റെയും പശ്ചാത്തലം മനസ്സിലാക്കുന്നതിനായി ചില പ്രധാന രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ഇന്ദുവിന്റെ അച്ഛനമ്മമാരില്‍ നിന്ന് മൊഴിയെടുത്തു
Posted on: 10 May 2011


തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ഥിനി ഒ.കെ. ഇന്ദുവിന്റെ അച്ഛനമ്മമാരില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. മകള്‍ ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവുമില്ലെന്ന മൊഴിയാണ് അവര്‍ നല്‍കിയത്.

ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നും അത് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്നും ഇന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. അമ്മ ഓമനക്കുഞ്ഞമ്മയും ഇതേ മൊഴിയാണ് നല്‍കിയതെന്നാണ് അറിവായിട്ടുള്ളത്. ഇന്ദുവിന്റെ പൂര്‍ണസമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയം ഉള്‍പ്പെടെ നടത്തിയത് മകളുടെ ഇഷ്ടപ്രകാരമാണ്. പിന്നെ എന്തിന് ഇന്ദു ആത്മഹത്യ ചെയ്യുമെന്ന ചോദ്യം അച്ഛനമ്മമാര്‍ ഉന്നയിച്ചു. വീട്ടില്‍ നിന്നും വളരെ സന്തോഷവതിയായി പോയ ഇന്ദു നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുന്നതെങ്ങനെയെന്നും അവര്‍ ചോദിച്ചു.
ഇന്ദുവിന് സുഭാഷിനെ ഇഷ്ടമാണെന്ന് ഒരിക്കല്‍ പ്പോലും പറഞ്ഞിട്ടില്ല. അങ്ങനെ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ ഒരിക്കലും അതിന് എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്ന് അവള്‍ക്കറിയാം. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവും അവള്‍ ഉന്നയിച്ചിട്ടില്ല. ഇന്ദുവിനൊപ്പം യാത്ര ചെയ്തിരുന്ന സുഭാഷിനെ സംശയമുണ്ടെന്ന നിലയിലുള്ള മൊഴിയാണ് ഇന്ദുവിന്റെ അച്ഛനമ്മമാര്‍ നല്‍കിയത്. കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി. പി.എന്‍.ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ദുവിന്റെ അച്ഛനമ്മമാരുടെ മൊഴിയെടുത്തത്.

ഇന്ദുവിന്റെ പ്രതിശ്രുത വരനായിരുന്ന അഭിഷേകിന്റെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വൈകാതെ തന്നെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അവര്‍ പറഞ്ഞു. അഭിഷേകിന്റെ മൊഴിയെടുക്കുന്നതിലൂടെ കേസന്വേഷണത്തിന് സഹായകമായ ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസന്വേഷണത്തിന് സഹായകമായ ഒട്ടേറെ തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സമ്മതിക്കുന്നു. ഇന്ദുവിനെ ട്രെയിനില്‍ നിന്നും ആരോ തള്ളിയിട്ടതായുള്ള മൊഴിയും ചിലര്‍ നല്‍കിയിട്ടുണ്ട്. ഈ മൊഴി പരിശോധിക്കുന്നതിനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു.

ഇന്ദുവിന്റെ മരണം: ആലുവയില്‍ വീണ്ടും അന്വേഷണം
Posted on: 09 May 2011


ആലുവ: കോഴിക്കോട് എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഞായറാഴ്ചയും ആലുവയിലെത്തി അന്വേഷണം നടത്തി. ആലുവ റെയില്‍വേ പാലത്തിലും പരിസരത്തുമാണ് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇന്ദുവിന്റെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്ത എന്‍.ഐ.ടി അധ്യാപകനായ സുഭാഷിനെ ശനിയാഴ്ച ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തതായും സൂചനയുണ്ട്. ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് നേരത്തെ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ട് മണല്‍ തൊഴിലാളികളെയാണ് അന്വേഷണത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ എസ്.പി ചോദ്യം ചെയ്തത്. ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയ ആലുവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്നാണ് അറിയുന്നത്.


ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)