ഇന്ദുവിന്റെ മരണം കൊലപാതകം; അധ്യാപകന്‍ സുഭാഷ് അറസ്റ്റില്‍
Posted on: 30 Dec 2012
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടി ഗവേഷക വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ ഇന്ദു തീവണ്ടിയില്‍ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച്. എന്‍.ഐ.ടി മുന്‍ അധ്യാപകനും ഇന്ദുവിന്റെ സുഹൃത്തുമായ സുഭാഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
2011 ഏപ്രില്‍ 24 ന് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ദു തീവണ്ടിയില്‍ നിന്ന് വീണുമരിച്ചത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാല്‍ വീട്ടുകാര്‍ നിശ്ചയിച്ച പ്രകാരം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള ഇന്ദുവിന്റെ തീരുമാനമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.
സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും എന്‍.ഐ.ടിയില്‍ താത്കാലിക അധ്യാപകനായിരുന്ന സുഭാഷും കുമാരപുരം സ്വദേശിനിയും ഗവേഷക വിദ്യാര്‍ത്ഥിനിയുമായ ഇന്ദുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. 2010 മുതല്‍ സുഭാഷ് ഇന്ദുവിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ദുവുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും സുഭാഷ് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും റിക്കോര്‍ഡ് ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തി സുഭാഷ് ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതിനും തെളിവുകളുണ്ട്.
ഇതിനിടെ കൊട്ടാരക്കര സ്വദേശി അഭിഷേകുമായി വീട്ടുകാര്‍ ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു. 2010 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം. ഈ വിവാഹത്തിന് ഇന്ദുവിന് എതിര്‍പ്പുമുണ്ടായിരുന്നില്ല. 2012 മെയ് 16-ാം തീയതി തിരുവനന്തപുരത്തുവെച്ച് വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇത് സഹിക്കാനാവാതെ സുഭാഷ് ഇന്ദുവിനെ താനുമായുള്ള വിവാഹത്തിന് നിര്‍ബന്ധിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി സിക്കിമിലേക്ക് പോകാനായി സുഭാഷ് പദ്ധതി തയ്യാറാക്കി. ട്രെയിന്‍ ടിക്കറ്റ് ഒരുമാസം മുമ്പുതന്നെ സുഭാഷ് ബുക്ക് ചെയ്തു. സൈഡ് ബര്‍ത്തുകള്‍ ചോദിച്ചുവാങ്ങി. 25 ന് കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി അന്ന് വൈകീട്ട് ഡല്‍ഹിയിലെത്തി അവിടെ നിന്ന് സിക്കിമിലേക്ക് പോകാനായിരുന്നു സുഭാഷിന്റെ പദ്ധതി. തിരുവനന്തപുരത്തുള്ള ഒരു ട്രാവല്‍ ഏജന്റ് വഴി ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനും തെളിവ് കിട്ടി.
സിക്കിം യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കവേ, 24 ന് രാവിലെ ഇന്ദുവും മാതാപിതാക്കളും സുഭാഷിന്റെ വീട്ടിലെത്തുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ഇത് സുഭാഷിനെ ഞെട്ടിച്ചു. പ്രണയം പ്രതികാരമായി മാറി. ഏപ്രില്‍ 24 ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മംഗലാപുരം എക്സ്പ്രസില്‍ ബി.വണ്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തത്. കര്‍ട്ടന്‍ താഴ്ത്തിയിട്ട് ഇരുവരും സംഭാഷണം നടത്തി. അഭിഷേകുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് സുഭാഷ് ആവശ്യപ്പെട്ടു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ഇന്ദു വ്യക്തമാക്കി. ഒച്ച ഉയരുന്നത് സഹയാത്രികര്‍ക്ക് പ്രശ്‌നമാകുമെന്ന് ധരിപ്പിച്ച് ഇന്ദുവിനെ കംപാര്‍ട്ട്‌മെന്റിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരികയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവസാന ആവശ്യവും നിരാകരിച്ചതോടെ സുഭാഷ് പ്രകോപിതനാവുകയും ഇന്ദുവിനെ നെഞ്ചുഭാഗത്ത് തള്ളി താഴെയിടുകയും ചെയ്തു. അപ്പോള്‍ തീവണ്ടി ആലുവ പുഴയ്ക്ക് മുകളിലൂടെ പോകുകയായിരുന്നു. റെയില്‍പാലത്തിന്റെ തൂണില്‍ തലയിടിച്ച് ഇന്ദു പുഴയില്‍ വീണു. നാലുദിവസം കഴിഞ്ഞ് മൃതദേഹം കണ്ടെത്തി.
ആദ്യം പ്രത്യേക അന്വേഷണസംഘം ഈ കേസ് അന്വേഷിച്ചു. നിരവധി തവണ സുഭാഷിനെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല. പഠിച്ചുറപ്പിച്ച മട്ടിലുള്ള സുഭാഷിന്റെ മൊഴികള്‍ അന്വേഷണസംഘത്തെ കുഴക്കി. ഒടുവില്‍, ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയെങ്കിലും ഇന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ മകളുടെ മരണം കൊലപാതകമാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്ക്കരിച്ചു. എസ്.പി ഷംസു ഇല്ലിക്കല്‍, ഡിവൈ.എസ്.പിമാരായ പി.രഘു, പി.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. എ.ഡി.ജി.പി വിന്‍സണ്‍ എം.പോളിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സംസ്ഥാനത്താദ്യമായി മനഃശാസ്ത്ര വിദഗ്ധരുടെ കൂടി സേവനം ലഭ്യമാക്കി നടത്തിയ അന്വേഷണമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു.

ഇന്ദുവിന്റെ മരണം: ഒടുവില്‍ പരാതിക്കാരന്‍ പ്രതിയായി
Published on 30 Dec 2012
കോഴിക്കോട്: ഇന്ദുവിന്റെ മരണത്തില്‍ ഒന്നരവര്‍ഷത്തിനുശേഷം പരാതിക്കാരന്‍തന്നെ പ്രതിയായി മാറുകയായിരുന്നു. ട്രെയിനില്‍നിന്നുവീണുള്ള ഇന്ദുവിന്റെ മരണത്തില്‍ സഹയാത്രികനും അധ്യാപകനുമായ സുഭാഷിനെ ആദ്യദിനം മുതല്‍ പോലീസ് സംശയിച്ചിരുന്നു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത സുഭാഷ് മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു.
2011 ഏപ്രില്‍ 24 നാണ് എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിയായ ഇന്ദു മംഗലാപുരം എക്‌സ്പ്രസ്സിലെ ബി-1 എ.സി. കോച്ചില്‍നിന്ന് ആലുവപ്പുഴയില്‍ വീണ് മരിച്ചത്. 25 ന് രാവിലെ ട്രെയിന്‍ കോഴിക്കോട്ടെത്തിയ ഉടന്‍ സഹയാത്രികയെ കാണാനില്ലെന്ന് റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി സുഭാഷ് പരാതിപ്പെട്ടു. പരാതി സ്വീകരിച്ച കോഴിക്കോട് റെയില്‍വേ ആദ്യ മണിക്കൂറുകളില്‍ അലസത പ്രകടിപ്പിച്ചെങ്കിലും ഗൗരവം ബോധ്യപ്പെട്ടതോടെ അന്വേഷണം ഊര്‍ജിതമാക്കി. നാല് ദിവസത്തിനുശേഷം 28 ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ആലുവപ്പുഴയില്‍ ചെങ്ങമനാട് കണ്ടന്‍തുരുത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ട്രെയിന്‍ കല്ലായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇന്ദു ഒപ്പം ഇല്ലാത്തത് തിരിച്ചറിഞ്ഞതെന്നാണ് റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനിലിനോട് സുഭാഷ് ആദ്യം പറഞ്ഞത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ ഈ മൊഴിമാറ്റി. എങ്കിലും സത്യം പറയിക്കാന്‍ റെയില്‍വേ പോലീസിനോ ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനോ കഴിഞ്ഞില്ല.
ഇന്ദുവുമായി വിവാഹം ഉറപ്പിച്ചിരുന്ന കൊട്ടാരക്കര കുളക്കട സ്വദേശി അഭിഷേകിന്റെ പേരില്‍ ഇതേ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തത് സുഭാഷാണെന്നു കണ്ടെത്തി. അഭിഷേക് ഈ ട്രെയിനില്‍ യാത്രചെയ്തില്ലെങ്കിലും അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലേക്ക് എത്തിക്കാന്‍ സുഭാഷിന് കഴിഞ്ഞു. റെയില്‍വേ പോലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഉണ്ണിരാജയിലേക്ക് എത്തിയപ്പോഴും കൗശല പൂര്‍വമാണ് സുഭാഷ് മൊഴിനല്‍കിയത്. നുണപരിശോധന പോലും സുഭാഷ് തന്ത്രപരമായി അതിജീവിച്ചു.

ഇന്ദുവിന്റെ മരണം: എന്‍.ഐ.ടി അധ്യാപകന്‍ അറസ്റ്റില്‍
Published on 29 Dec 2012
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥി തിരുവനന്തപുരം കുമാരപുരം സ്വദേശി ഒ.കെ. ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. കേസില്‍ എന്‍.ഐ.ടിയിലെ അധ്യാപകനും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുമായ സുഭാഷിനെ പോലീസ് അറസ്റ്റു ചെയ്തു.
2011 ഏപ്രില്‍ 24 ന് രാത്രി മംഗലാപുരം എക്‌സ്പ്രസിലെ എസി കോച്ചില്‍ യാത്രചെയ്യവെയാണ് ഇന്ദുവിനെ കാണാതായത്. രണ്ടുദിവസത്തിനുശേഷം ആലുവ ചങ്ങമനാട്ട് തുരുത്തിനുസമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷാണ് ഇന്ദുവിനെ കാണാതായ വിവരം പോലീസിനെ അറിയിച്ചത്.
കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് സുഭാഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാമുകിയായിരുന്ന ഇന്ദു മറ്റൊരു വിവാഹത്തിന് തയാറായതിന്റെ വിരോധത്താല്‍ സുഭാഷ് തന്ത്രപൂര്‍വം കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. സുഭാഷിനെ പോളിഗ്രാഫി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ട് മണല്‍ വാരല്‍ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തീവണ്ടി കടന്നുപോകുമ്പോള്‍ എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തോ താഴെ വീണത് കണ്ടുവെന്നും അപ്പോള്‍ ആ കംപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഉയരം കുറഞ്ഞ പുരുഷന്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.

ഇന്ദു വീഴുന്നത് കണ്ടവരെ എസ്.പി. ചോദ്യം ചെയ്തു
Posted on: 08 May 2011
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷകവിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ.ഇന്ദുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ശനിയാഴ്ച അന്വേഷണമാരംഭിച്ചു. ഇന്ദു തീവണ്ടിയില്‍നിന്ന് പുഴയിലേക്കു വീഴുന്നത് കണ്ടുവെന്ന് നേരത്തേ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ടു പേരെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ നേരിട്ട് ചോദ്യം ചെയ്തു. തങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ മുഴുവന്‍ ക്രൈംബ്രാഞ്ചിന് റെയില്‍വേ പോലീസ് കൈമാറിയിട്ടുണ്ട്.
സംഭവംനടന്ന ദിവസം മംഗലാപുരം എക്സ്പ്രസ് കടന്നുപോകുമ്പോള്‍ തങ്ങള്‍ പാലത്തിനു തൊട്ടുതാഴെയുള്ള കടവില്‍ ഇരിക്കുകയായിരുന്നു എന്നാണ് മണല്‍വാരല്‍ തൊഴിലാളികളായ രണ്ടുപേര്‍ മൊഴി നല്‍കിയിട്ടുള്ളത്. മണല്‍വാരല്‍ പിടിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നിരീക്ഷണമുണ്ടോ എന്നറിയാനായിരുന്നു തീവണ്ടിയുടെ നേര്‍ക്കു നോക്കിയത്. തീവണ്ടിയുടെ മുന്നിലെ രണ്ടു ബോഗികളുടെയും പിന്നിലെ രണ്ടു ബോഗികളുടെയും എ.സി. കംപാര്‍ട്ട്‌മെന്റിന്റെയും വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
തീവണ്ടി കടന്നുപോകുമ്പോള്‍ എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തോ താഴെ വീണു. പാലത്തിന്റെ ആറു കരിങ്കല്‍ തൂണുകളുള്ളതില്‍ ഒരെണ്ണത്തില്‍ തട്ടിയാണ് വീണത്. അപ്പോള്‍ ആ കംപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഉയരം കുറഞ്ഞ പുരുഷന്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീണത് മനുഷ്യശരീരമാണെന്ന് അപ്പോള്‍ തങ്ങള്‍ക്കു മനസ്സിലായില്ലെന്നും പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോഴാണ് പിടികിട്ടിയതെന്നും സാക്ഷികള്‍ പറഞ്ഞു. ഭയം നിമിത്തം ആദ്യം വിവരങ്ങള്‍ ആരോടും പറഞ്ഞില്ല. പിന്നീട് ധൈര്യം സംഭരിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി.
സാക്ഷിമൊഴി ശരിയാണോ എന്നു പരിശോധിക്കാന്‍ ബുധനാഴ്ച ആലുവ പാലത്തിനു താഴെ റെയില്‍വേ പോലീസ് നിരീക്ഷണം നടത്തിയിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് മംഗലാപുരം എക്സ്പ്രസ് കടന്നുപോകുമ്പോള്‍ പുഴയില്‍ വള്ളത്തിലിരുന്നായിരുന്നു നിരീക്ഷണം. തുറന്ന വാതിലും ആള്‍ നില്‍ക്കുന്നതും കാണാനായെങ്കിലും ആരെന്നു വ്യക്തമായി മനസ്സിലാക്കാനാവില്ലെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ക്രൈംബ്രാഞ്ച് എസ്.പി. സാക്ഷികളെ ഒന്നു കൂടി ചോദ്യം ചെയ്തത്.
ഇന്ദുവിന്റെ മൃതദേഹത്തിന്റെ തലയിലും പുറത്തും കാണപ്പെട്ട മുറിവുകള്‍ മരണത്തിനു മുമ്പ് സംഭവിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. സാക്ഷിമൊഴിയില്‍ പറഞ്ഞതു പോലെ പാലത്തിന്റെ തൂണിലിടിച്ചാണ് ഇന്ദു പുഴയിലേക്കു വീണതെങ്കില്‍ അതുകൊണ്ട് മുറിവ് സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. ഇന്ദു ആലുവാപ്പുഴയില്‍ മുങ്ങിമരിച്ചതാണെന്നും ഇത് ആത്മഹത്യയാവാമെന്നുമായിരുന്നു റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, തീവണ്ടിയില്‍ നിന്നു തള്ളിയിട്ടാലും മുങ്ങിമരിക്കാമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനുള്ള സാധ്യത തെളിയിക്കുന്ന എന്തെങ്കിലും കണ്ടെത്താനാവുമോ എന്നതില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.
കോഴിക്കോട്: ഗവേഷണ വിദ്യാര്‍ഥിനിയായ ഇന്ദുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എന്‍.ഐ.ടി.യിലെ അധ്യാപകനായ സുഭാഷിനെ പോളിഗ്രാഫി പരിശോധനയ്ക്ക് വിധേയനാക്കി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുഭാഷിനെ നാര്‍ക്കോ പരിശോധനയ്ക്കും വിധേയനാക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ എഴുതിത്തയ്യാറാക്കി നല്‍കിയ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പോളിഗ്രാഫ് അസി. ഡയറക്ടര്‍ ഡോ. പ്രദീപാണ് പരിശോധന നടത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയുടെ ഫലം രണ്ടാഴ്ചയ്ക്കകം പുറത്ത് വരുമെന്നാണ് അറിയുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് പരിശോധന നടന്നത്.
രണ്ട് പരിശോധനകള്‍ക്കും സുഭാഷ് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവവുമായി സുഭാഷിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയുന്ന കാര്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇന്ദു ട്രെയിനില്‍നിന്ന് ആലുവപ്പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന പൂഴിത്തൊഴിലാളികളുടെ മൊഴി വസ്തുതാപരമല്ലെന്ന നിഗമനത്തിലാണ് സംഘം.
അതേസമയം, ഇന്ദു ഉപയോഗിച്ച മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത എസ്.എം.എസ്. സന്ദേശങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് സൈബര്‍ ഫോറന്‍സിക് സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. പുത്തന്‍ മോഡലില്‍ ഉള്‍പ്പെടുന്ന ഈ ഫോണില്‍ ചില സന്ദേശങ്ങള്‍ തിരിച്ചെടുത്തെങ്കിലും പൂര്‍ണമായി എടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് സംഘത്തിന്റെ റിപ്പോര്‍ട്ട്.

ഇന്ദുവിന്റെ മരണം: എന്‍.ഐ.ടി അധ്യാപകന് ഇനി നാര്‍ക്കോ പരിശോധന
Posted on: 14 Jul 2011
നുണപരിശോധന കഴിഞ്ഞു

ഇന്ദുവിന്റെ മരണം: തീവണ്ടിയാത്ര പുനഃസൃഷ്ടിക്കാന്‍ ശ്രമം
Posted on: 12 May 2011
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷകയായിരുന്ന ഒ.കെ.ഇന്ദുവിന്റെ മരണത്തിലേക്കു നയിച്ച തീവണ്ടിയാത്ര പുനഃസൃഷ്ടിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മംഗലാപുരം എക്സ്പ്രസ്സില്‍ ഇന്ദു സഞ്ചരിച്ചിരുന്ന എ.സി. കംപാര്‍ട്ടുമെന്റിലുണ്ടായിരുന്ന തിരുവനന്തപുരത്തുകാരായ യാത്രക്കാരില്‍ ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.
തീവണ്ടി യാത്രയെക്കുറിച്ച് സുഭാഷ് റെയില്‍വേ പോലീസിനു നല്‍കിയ വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളൂ. ഇത് അന്വേഷണ പുരോഗതിയെ ബാധിക്കുന്നുണ്ട്. ഈ കുരുക്കഴിക്കാനാണ് മറ്റു യാത്രക്കാരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ഇന്ദുവിന്റെ വീട്ടിലെത്തി അച്ഛന്‍ കൃഷ്ണന്‍ നായര്‍, അമ്മ ഓമനക്കുഞ്ഞമ്മ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഇന്ദുവിന്റെ അയല്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ ആരാഞ്ഞു.
ഇന്ദുവിന്റെയും സഹയാത്രികനായിരുന്ന എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷിന്റെയും പശ്ചാത്തലം മനസ്സിലാക്കുന്നതിനായി ചില പ്രധാന രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ഇന്ദുവിന്റെ അച്ഛനമ്മമാരില്‍ നിന്ന് മൊഴിയെടുത്തു
Posted on: 10 May 2011
തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ഥിനി ഒ.കെ. ഇന്ദുവിന്റെ അച്ഛനമ്മമാരില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. മകള്‍ ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവുമില്ലെന്ന മൊഴിയാണ് അവര്‍ നല്‍കിയത്.
ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നും അത് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്നും ഇന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. അമ്മ ഓമനക്കുഞ്ഞമ്മയും ഇതേ മൊഴിയാണ് നല്‍കിയതെന്നാണ് അറിവായിട്ടുള്ളത്. ഇന്ദുവിന്റെ പൂര്‍ണസമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയം ഉള്‍പ്പെടെ നടത്തിയത് മകളുടെ ഇഷ്ടപ്രകാരമാണ്. പിന്നെ എന്തിന് ഇന്ദു ആത്മഹത്യ ചെയ്യുമെന്ന ചോദ്യം അച്ഛനമ്മമാര്‍ ഉന്നയിച്ചു. വീട്ടില്‍ നിന്നും വളരെ സന്തോഷവതിയായി പോയ ഇന്ദു നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുന്നതെങ്ങനെയെന്നും അവര്‍ ചോദിച്ചു.
ഇന്ദുവിന് സുഭാഷിനെ ഇഷ്ടമാണെന്ന് ഒരിക്കല്‍ പ്പോലും പറഞ്ഞിട്ടില്ല. അങ്ങനെ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ ഒരിക്കലും അതിന് എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്ന് അവള്‍ക്കറിയാം. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവും അവള്‍ ഉന്നയിച്ചിട്ടില്ല. ഇന്ദുവിനൊപ്പം യാത്ര ചെയ്തിരുന്ന സുഭാഷിനെ സംശയമുണ്ടെന്ന നിലയിലുള്ള മൊഴിയാണ് ഇന്ദുവിന്റെ അച്ഛനമ്മമാര്‍ നല്‍കിയത്. കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി. പി.എന്‍.ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ദുവിന്റെ അച്ഛനമ്മമാരുടെ മൊഴിയെടുത്തത്.
ഇന്ദുവിന്റെ പ്രതിശ്രുത വരനായിരുന്ന അഭിഷേകിന്റെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വൈകാതെ തന്നെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അവര്‍ പറഞ്ഞു. അഭിഷേകിന്റെ മൊഴിയെടുക്കുന്നതിലൂടെ കേസന്വേഷണത്തിന് സഹായകമായ ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസന്വേഷണത്തിന് സഹായകമായ ഒട്ടേറെ തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സമ്മതിക്കുന്നു. ഇന്ദുവിനെ ട്രെയിനില്‍ നിന്നും ആരോ തള്ളിയിട്ടതായുള്ള മൊഴിയും ചിലര്‍ നല്‍കിയിട്ടുണ്ട്. ഈ മൊഴി പരിശോധിക്കുന്നതിനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു.

ഇന്ദുവിന്റെ മരണം: ആലുവയില്‍ വീണ്ടും അന്വേഷണം
Posted on: 09 May 2011
ആലുവ: കോഴിക്കോട് എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഞായറാഴ്ചയും ആലുവയിലെത്തി അന്വേഷണം നടത്തി. ആലുവ റെയില്‍വേ പാലത്തിലും പരിസരത്തുമാണ് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇന്ദുവിന്റെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്ത എന്‍.ഐ.ടി അധ്യാപകനായ സുഭാഷിനെ ശനിയാഴ്ച ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തതായും സൂചനയുണ്ട്. ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് നേരത്തെ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ട് മണല്‍ തൊഴിലാളികളെയാണ് അന്വേഷണത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ എസ്.പി ചോദ്യം ചെയ്തത്. ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയ ആലുവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്നാണ് അറിയുന്നത്.
No comments:
Post a Comment