നെഞ്ചില്‍ തള്ളി: പില്ലറില്‍ തലയിടിച്ച് ഇന്ദു പുഴയില്‍ വീണു
തിരുവനന്തപുരം: കാമുകിയായ ഇന്ദുവിനെ വിട്ടുകൊടുക്കാനുളള മടിയായിരുന്നു എന്‍.ഐ.ടി അധ്യാപകനായ സുഭാഷിനെ കൊലപാതകിയാക്കിമാറ്റിയത്. രണ്ടുവര്‍ഷത്തോളം ഒരുമിച്ചു താമസിച്ച ഇന്ദുവിനെ വേര്‍പിരിഞ്ഞു ജീവിക്കാന്‍ ഒരു നിമിഷം പോലും സുഭാഷിന് ആകുമായിരുന്നില്ല. ആ സ്‌നേഹമാണു കൊലയ്‌ക്ക് പ്രേരിപ്പിച്ചത്.
തന്റെ സ്‌നേഹം നിലനില്‍ക്കെത്തന്നെ ഇന്ദുവിന്റെ വിവാഹം വീട്ടുകാര്‍ നിശ്‌ചയിച്ചതു സുഭാഷിനു സഹിച്ചില്ല. വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്നു കണ്ടതിനെതുടര്‍ന്നായിരുന്നു കൊലപാതകത്തിന് ആസൂത്രണം നടത്തിയത്. കോഴിക്കോട് യാത്രയ്‌ക്കുളള ദിവസം രാവിലെ വിവാഹം ക്ഷണിക്കാന്‍ ഇന്ദു മാതാപിതാക്കളുമായി സുഭാഷിന്റെ ബാലരാമപുരത്തെ വീട്ടിലെത്തി. ഇതോടെ സുഭാഷിന്റെ പ്രതികാരം ജ്വലിച്ചു. ഇന്ദു വിവാഹത്തില്‍നിന്നു പിന്‍മാറില്ലെന്ന് ഉറപ്പായതോടെ കോഴിക്കോടുളള സുഹൃത്തുക്കളെ കല്യാണത്തിനു ക്ഷണിക്കണമെന്നും അതിനു താനുംകൂടി വരാമെന്നും ഇന്ദുവിനെ പറഞ്ഞുവിശ്വസിപ്പിച്ചു.
തന്നെ രജിസ്‌റ്റര്‍ വിവാഹം ചെയ്യണമെന്ന് ട്രെയിനില്‍വച്ച് ഇന്ദുവിനോട് പലവട്ടം ആവശ്യപ്പെട്ടു. വഴങ്ങില്ലെന്നു കണ്ടപ്പോള്‍ ലാപ്‌ടോപ്പിലും 50 സി.ഡികളിലുമുളള നൂറിലേറെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നു സുഭാഷ് ഭീഷണിപ്പെടുത്തി. ആ വേളയില്‍ ഇന്ദു സുഭാഷിനെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു.
തങ്ങളുടെ സംസാരം സഹയാത്രികര്‍ക്ക് അസൗകര്യമാണെന്നു പറഞ്ഞ് വാതിലിനടുത്തേക്ക് തന്ത്രത്തില്‍ ഇന്ദുവിനെ സുഭാഷ് ഷൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് വിവാഹാഭ്യര്‍ഥന വീണ്ടും നടത്തി. ഇന്ദു ഉറച്ച നിലപാടെടുത്തതോടെ നെഞ്ചില്‍ ശക്‌തമായി തളളി ആലുവാപ്പുഴയിലേക്ക് തളളിയിടുകയായിരുന്നു. റെയില്‍വെ പാലത്തിലെ പില്ലറില്‍ തലയിടിച്ച് വെളളത്തിലേക്കു വീണാണ് ഇന്ദു മരണപ്പെട്ടത്.
കൊലപാതകത്തിനുശേഷം ലാപ്‌ടോപ്പിലുണ്ടായിരുന്ന ചിത്രങ്ങള്‍ സുഭാഷ് മായ്‌ച്ചുകളഞ്ഞു.
കൊലപാതകത്തിനുശേഷം ലാപ്‌ടോപ്പിലുണ്ടായിരുന്ന ചിത്രങ്ങള്‍ സുഭാഷ് മായ്‌ച്ചുകളഞ്ഞു.
സുഹൃത്തിനെ വിളിച്ച് എന്‍.ഐ.ടിക്കു അടുത്തുളള വാടക വീട്ടില്‍നിന്ന് ഇന്ദുവിന്റെ വസ്‌ത്രങ്ങളും മാറ്റി. ഇന്ദുവിന്റെ മുറിയിലുണ്ടായിരുന്ന ഡയറിയിലെ ചില പേജുകള്‍ മറ്റൊരു ഗവേഷകയെക്കൊണ്ട് കീറിക്കളയിപ്പിച്ചു. ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ മൊബൈലില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നും മായ്‌ച്ചുകളഞ്ഞ ചിത്രങ്ങളും വീഡിയോ സന്ദേശങ്ങളും വീണ്ടെടുക്കുകയായിരുന്നു.
ആലുവാപ്പാലത്തിനുമുകളില്‍ ട്രെയിനില്‍നിന്നു ഡമ്മിയിട്ടു പരിശോധന നടത്തി. ഐ.ജി. ബി.സന്ധ്യ, എസ്.പി. ഷംസു ഇല്ലിക്കല്‍, ഡിവൈ.എസ്.പിമാരായ പി.രഘു, പി. ഗോപകുമാരന്‍നായര്‍, സി.ഐ. പൃഥ്വിരാജ്, എസ്.ഐമാരായ പുരുഷോത്തമന്‍, സുധീഷ്, ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് തെളിയിച്ചത്.
ഇന്ദു കേസ്: ദുരൂഹത നീങ്ങിയത് ഒന്നരവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍
കോഴിക്കോട്: എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നു തെളിയിക്കാന്‍ കേരള പോലീസിനുവേണ്ടി വന്നത് ഒന്നരവര്‍ഷം. റെയില്‍വേ പോലീസും ക്രൈംബ്രാഞ്ച് എസ്.പിയും അന്വേഷിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത് ഐ.ജി. സന്ധ്യയുടെ അന്വേഷണത്തിലാണ്. ഇന്ദുവിനെ കാമുകനും എന്‍.ഐ.ടി. അധ്യാപകനുമായ പ്രഫ. സുഭാഷ് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്‌തമായത്. തുടര്‍ന്നു ക്രൈംബ്രാഞ്ച് സുഭാഷിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
2011 ഏപ്രില്‍ 24 നു സുഭാഷിനൊപ്പം തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുള്ള മംഗലാപുരം എക്‌സ്പ്രസിലെ യാത്രക്കിടെയാണ് ഇന്ദുവിനെ കാണാതായത്. സുഭാഷാണു കോഴിക്കോട് റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. റെയില്‍വേ പോലീസ് സൂപ്രണ്ട് കെ.പി. അനില്‍, ഡെപ്യൂട്ടി സൂപ്രണ്ട് സുനില്‍കുമാര്‍, ഇന്‍സ്‌പെക്‌ടര്‍ സന്തോഷ് എന്നിവരടങ്ങുന്ന 10 അംഗസംഘമായിരുന്നു കേസ് അന്വേഷിച്ചത്. രണ്ടുദിവസത്തിനുശേഷം ആലുവ ചങ്ങമനാട്ട് തുരുത്തിനുസമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ടു റെയില്‍വേ പോലീസ് സുഭാഷിനെ സംശയിച്ചിരുന്നു. സുഭാഷിനെ കൂടുതല്‍ ചോദ്യം ചെയതപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നു വ്യക്‌തമായി. മറ്റൊരാളുമായി ഇന്ദുവിന്റെ വിവാഹം നിശ്‌ചയിച്ചിരുന്നു. ഇന്ദുവിനെ വിവാഹം കഴിക്കാനാവത്തതിനാല്‍ സുഭാഷ് ട്രെയിനില്‍നിന്നു തള്ളിയിട്ടതാണോയെന്നാണു പോലീസ് പ്രധാനമായും അന്വേഷിച്ചത്. സുഭാഷിനെ പിരിയേണ്ടതിന്റെ മാനസിക സംഘര്‍ഷം കാരണം ഇന്ദു ആത്മഹത്യ ചെയ്‌തതാണോയെന്നും സംശയിച്ചിരുന്നു.
യാത്രയ്‌ക്കിടെ ഇന്ദു സുഭാഷിനയച്ച മെസേജുകള്‍ ഇരുവരുടേയും ഫോണുകളില്‍നിന്നു സുഭാഷ് മായ്‌ച്ചു കളഞ്ഞിരുന്നു. ഇന്ദുവിന്റെ ഡയറിയില്‍നിന്നു മൂന്നു മാസത്തെ കുറിപ്പുകള്‍ കാണാതായതും ദുരൂഹത വര്‍ധിപ്പിച്ചു. കൂടാതെ ആലുവയിലെ മണല്‍ തൊഴിലാളികളുടെ മൊഴിയും കൊലപാതക സാധ്യതയിലേക്കു അന്വേഷണസംഘത്തെ നയിച്ചു. ട്രെയിനില്‍നിന്നു ചാക്ക് പോലുള്ള സാധനം താഴേക്കു വീണതു കണ്ടതായി രണ്ടു മണല്‍തൊഴിലാളികള്‍ പോലീസ് മൊഴി നല്‍കിയിരുന്നു.
എ.സി കോച്ചിന്റെ വാതില്‍ക്കല്‍ ട്രൗസറും ഷര്‍ട്ടും ധരിച്ച പൊക്കം കുറഞ്ഞ മെലിഞ്ഞ ഒരാള്‍ നില്‍ക്കുന്നതു കണ്ടെതായും മണല്‍തൊഴിലാളികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുഭാഷിനെതിരേ തെളിവുകള്‍ ലഭിച്ചില്ല. നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു ഇന്ദുവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ റെയില്‍വേ പോലീസ് എത്തുകയായിരുന്നു. ഈ നിഗമനത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുവിന്റെ അച്‌ഛന്‍ കെ. കൃഷ്‌ണന്‍നായര്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണു കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
മേയ് നാലിനാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റെയില്‍വേ പോലീസ് കണ്ടെത്തിയ നിഗമനങ്ങള്‍ക്കപ്പുറം കണ്ടെത്താന്‍ ഉണ്ണിരാജയ്‌ക്കു കഴിഞ്ഞിരുന്നില്ല. 15 മാസത്തെ അന്വേഷണത്തില്‍ ഇന്ദുവിന്റെ മരണം സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനോ ദുരൂഹത നീക്കാനോ അന്വേഷണസംഘത്തിനു സാധിക്കാഞ്ഞതിനെത്തുടര്‍ന്ന് എസ്.പി. ഉണ്ണിരാജയെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവിവിടുകയായിരുന്നു.
ഡി.ഐ.ജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോസ്‌ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും മൂന്നു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു ജസ്‌റ്റിസ് സതീശ് ചന്ദ്രന്റെ ഉത്തരവ്. ഇതേത്തുടര്‍ന്ന് ഓഗസ്‌റ്റിലാണു ക്രൈംബ്രാഞ്ച് ഐ.ജി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. കോഴിക്കോട് എന്‍.ഐ.ടി.യിലെത്തി രണ്ടു തവണ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇന്ദുവിന്റെ സഹപാഠികളുള്‍പ്പെടെയുള്ള നിരവധി പേരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.
ഇന്ദുവിന്റെ മരണം കൊലപാതകം: അധ്യാപകന്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ. ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുവിനോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്‌ത അടുത്ത സുഹൃത്തും എന്‍.ഐ.ടിയിലെ അസി. പ്രഫസറുമായ സുഭാഷിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു.
ട്രെയിന്‍ യാത്രയ്‌ക്കിടെ ഇന്ദുവിനെ ആലുവാപ്പുഴയിലേക്കു സുഭാഷ് തളളിയിടുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. 2011 ഏപ്രില്‍ 24ന് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഇന്ദുവിനെ കാണാതായത്. രണ്ടുവര്‍ഷംനീണ്ട പ്രണയത്തിനൊടുവില്‍ രജിസ്‌റ്റര്‍ വിവാഹം കഴിക്കണമെന്ന അഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് ആലുവ റെയില്‍വേ പാലത്തിനുമുകളില്‍നിന്ന് ഇന്ദുവിനെ തള്ളിയിടുകയായിരുന്നുവെന്നു സുഭാഷ് ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു.
ആദ്യം സംഭവത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് മരണം ആത്മഹത്യയാണെന്നു പറഞ്ഞ് എഴുതിത്തളളിയിരുന്നു. പിന്നീട് അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇന്ദുവിന്റെ അച്‌ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെതുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ തുടര്‍രന്വേഷണത്തിലാണു മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
താനുമായുളള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും പരസ്യമാക്കുമെന്നു സുഭാഷ് പലവട്ടം ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സുഭാഷിനെ ഇന്നു കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങും.
താനുമായുളള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും പരസ്യമാക്കുമെന്നു സുഭാഷ് പലവട്ടം ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സുഭാഷിനെ ഇന്നു കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങും.
കൊട്ടാക്കര സ്വദേശി അഭിഷേകുമായി നിശ്‌ചയിച്ച വിവാഹത്തിനു കോഴിക്കോടുളള സുഹൃത്തുക്കളെയും അധ്യാപകരെയും ക്ഷണിക്കാനായിരുന്നു സുബാഷുമൊത്തുളള ഇന്ദുവിന്റെ യാത്ര. ഈ യാത്രയ്‌ക്ക് പദ്ധതിയിട്ടതു സുഭാഷായിരുന്നു. ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ പലവട്ടം ഈ വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ ഇന്ദുവിനെ നിര്‍ബന്ധിച്ചു. വാക്കുതര്‍ക്കത്തിനിടെ ആലുവ പാലത്തിലെത്തിയപ്പോള്‍ ഇന്ദുവിനെ സുഭാഷ് പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. തുടര്‍ന്ന് ഒന്നുമറിയാത്തവനെപ്പോലെ കിടന്നുറങ്ങിയശേഷം രാവിലെ ആറരയോടെ കല്ലായിലെത്തിപ്പോള്‍ താന്‍ ഉണര്‍ന്നെന്നും അപ്പോള്‍ ഇന്ദുവിനെ കാണാനില്ലെന്നും കാട്ടി സുഭാഷ് കോഴിക്കോട് റെയില്‍വേ പോലീസിനു പരാതി നല്‍കി. രണ്ടുദിവസത്തിനുശേഷം ആലുവ ചെങ്ങമനാട്ട് തുരുത്തിനു സമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്നാല്‍ യാത്രയ്‌ക്ക് 30 ദിവസം മുന്‍പ് സുഭാഷ് ട്രെയില്‍വേ ടിക്കറ്റ് റിസര്‍വ് ചെയ്‌തിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൂന്നാംക്ലാസ് എ.സിയില്‍ സിംഗിള്‍ സീറ്റുള്ള സൈഡ് ബര്‍ത്ത് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും പലവട്ടം ഇന്ദു പൊട്ടിക്കരഞ്ഞുവെന്നും സഹയാത്രികര്‍ പോലീസിനു മൊഴിനല്‍കി. മാത്രമല്ല, പുലര്‍ച്ചെ 5.30ന് ഇന്ദുവിന്റെ ബര്‍ത്ത് രണ്ടായി മടക്കിവച്ചിരുന്നതായി കണ്ടതായുളള സഹയാത്രികരുടെ മൊഴിയാണ് സുഭാഷിന് വിനയായത്. ഇവരുടെ അടുത്ത ബര്‍ത്തിലുണ്ടായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണു ശക്‌തമായ മൊഴികള്‍ നല്‍കിയത്.
ശാസ്‌ത്രീയാടിസ്‌ഥാനത്തിലുളള ചോദ്യം ചെയ്യലിനൊടുവിലാണു സുഭാഷ് സത്യം തുറന്നുപറഞ്ഞത്. കോഴിക്കോട് സബ്രജിസ്‌ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്‌റ്റര്‍ ചെയ്‌തശേഷം സിക്കിമിലേക്ക് വിനോദയാത്ര പോകാനാണ് താന്‍ ലക്ഷ്യമിട്ടതെന്നും ഇതു നടക്കാതെ വരുമെന്നു കണ്ടപ്പോഴാണ് തളളിയിട്ടു കൊലപ്പെടുത്തിയതെന്ന് സുഭാഷ് ക്രൈംബ്രാഞ്ചിനോടു പറഞ്ഞു.
No comments:
Post a Comment