mathrubhumi
Posted on: 31 May 2012
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിക്കാനെത്തിയ പ്രതികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു കൊടുത്ത പള്ളൂര്‍ കോഹിനൂര്‍ വായപ്പടച്ചി റഫീഖ് വടകര റൂറല്‍ എസ്.പി മുമ്പാകെ കീഴടങ്ങി. കൊലയ്ക്കു ശേഷം മുങ്ങിയ റഫീഖ് കര്‍ണാടകയില്‍ പലയിടങ്ങളിലായി ലോഡ്ജുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൊടിസുനിക്ക് വിനോദയാത്ര പോവാനാണ് വാടകയ്ക്ക്വാഹനമെടുത്തു കൊടുത്തതെന്നാണ് റഫീഖ് അന്വേഷണ സംഘത്തോട് പറഞ്ഞത്. സംഭവത്തിനു ശേഷം പ്രതികളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റഫീഖ് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ അറസ്റ്റുണ്ടാകില്ല.
കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് റഫീഖ്. അതുകൊണ്ട് ചന്ദ്രശേഖരന്റെ കൊലപാതകത്തിനു വേണ്ടിയാണ് വാഹനമുപയോഗിച്ചതെന്ന കാര്യം അറിയില്ലെന്നു പറഞ്ഞത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
കൊലപാതകത്തിന്റെ സൂത്രധാരനായ ടി.കെ.രജീഷ് സംഭവത്തിനു ശേഷം മുംബൈയില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച കസ്റ്റഡിയിലായ വത്സനും രജീഷുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വത്സനെ കസ്റ്റഡിയിലെടുത്തത്. രജീഷിനെ ഒളിപ്പിച്ചതിലോ മുംബൈയിലെത്താന്‍ സഹായിച്ചതിലോ കാര്യമായ പങ്കില്ലാത്തതിനാല്‍ വത്സനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ല.
കൂത്തുപറമ്പിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിന്ന് മുങ്ങിയ രജീഷ് കോഴിലോറിയില്‍ കര്‍ണാടകയിലെത്തിയ ശേഷം മുംബൈയിലേക്ക് പോയെന്നാണ് ലഭിച്ച വിവരം. ഇരുപത്തഞ്ച് വര്‍ഷമായി മുംബൈയില്‍ താമസിക്കുന്ന വത്സന് രജീഷുമായി അടുപ്പമുള്ളയാളാണ്. ജയകൃഷ്ണന് വധം അടക്കമുള്ള നിരവധി കേസുകളില്‍ ബന്ധമുള്ള രജീഷ് കൃത്യം നടത്തിയ ശേഷം മുംബൈയിലേക്ക് മുങ്ങുകയാണ് പതിവ്. അതുകൊണ്ടു തന്നെ രജീഷ് മുംബൈയിലേക്ക് പോയിട്ടുണ്ടെന്നു തന്നെയായിരുന്നു പോലീസിന്റെ നിഗമനം. വത്സനെ കസ്റ്റഡിയിലെടുത്തതോടെ ഇത് ഉറപ്പാക്കുകയും ചെയ്തു.
റഫീഖിന് മുഖ്യപങ്കുണ്ടെന്നാണ് കേസിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന വിവരം. വാഹനം വാടകയ്ക്ക് നല്‍കിയവരെ ചോദ്യം ചെയ്തപ്പോഴാണ് റഫീഖിന്റെ പേരു പുറത്തുവരുന്നത്. ഇതോടെ കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസം റഫീഖ് ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റഫീഖിന് കാര്യമായ പങ്കില്ലെന്ന് മനസ്സിലായത്. കര്‍ണാടകയിലും കണ്ണൂരിലെ ചില പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. റഫീഖിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് നാടകീയമായി എസ്.പി.ഓഫീസില്‍ കീഴടങ്ങുന്നത്. കൈയിലുള്ള പണം തീര്‍ന്ന ശേഷം തിരിച്ചുവരികയായിരുന്നെന്നാണ് റഫീഖ് പോലീസിനോട് പറഞ്ഞത്. റഫീഖ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തിയിരുന്നതായും പറയുന്നു.
മുംബൈ വ്യവസായി സുകുമാരന്റെ മരുമകന് ചോമ്പാല ടി.പി. ഹൗസില്‍ പി.പി. പ്രദീപ്കുമാറിനെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ ഒരു വ്യവസായിയാണെന്ന് ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ സി.എച്ച്.അശോകന് ആരോപിച്ചിരുന്നു.

No comments:
Post a Comment