Mathrubhumi
Posted on: 01 Jun 2012
കണ്ണൂര്‍: കേസുകള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറയുമ്പോഴും കേസിലുള്‍പ്പെട്ടവരെ പൊതുരംഗത്തുനിന്ന് ഒളിപ്പിച്ചുനിര്‍ത്തുന്ന സി.പി.എം.നേതൃത്വത്തിന്റെ സമീപനം അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിയമപരമായി കേസുകള്‍ നേരിടുമെന്ന് പറയുമ്പോള്‍ത്തന്നെ നേതാക്കളെ മാത്രം മാറ്റിനിര്‍ത്തുന്നതിലെ ഔചിത്യമാണ് പൊതുസമൂഹവും ചോദ്യം ചെയ്യുന്നത്.
കേരളത്തില്‍ സി.പി.എമ്മിനെ കുറേ ദിവസമായി പ്രതിസന്ധിയിലാക്കി നിര്‍ത്തിയിരിക്കുകയാണ് ടി.പി.ചന്ദ്രശേഖരന്‍-ഫസല്‍ വധക്കേസുകള്‍. തൊടുപുഴയിലാകട്ടെ, ഒരു പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്. തളിപ്പറമ്പിലെ ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിന്റെ കൊലപാതകത്തിലും സി.പി.എം പ്രാദേശിക നേതാക്കള്‍ നിയമനടപടി നേരിടുകയാണ്. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി വിവാദപ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷനായത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പി.ബി.യും പ്രതിപക്ഷനേതാവുമൊക്കെ മണിയുടെ പ്രസംഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസ് മണിയെ പ്രതിചേര്‍ത്ത് കേസെടുത്തെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ പാര്‍ട്ടിയോ മണിയോ രംഗത്തിറങ്ങിയിട്ടില്ല.
തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷിക്കുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനും പൊതുരംഗത്തുനിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി വിധി കാത്തിരിക്കുകയാണ് ഇരുവരും. ഇവര്‍ തലശ്ശേരിയില്‍ത്തന്നെ ഉണ്ടെന്നാണ് സൂചനകള്‍. സി.ബി.ഐ. സംഘവും തലശ്ശേരിയില്‍ ക്യാമ്പുചെയ്യുന്നുണ്ട്.
ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനും ഒളിവിലാണ്. കുഞ്ഞനന്തന്‍ ഗള്‍ഫിലേക്ക് കടന്നു എന്നുവരെ അഭ്യൂഹമുണ്ട്. കേസില്‍ ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയും തമ്മിലുള്ള കണ്ണിയാണ് കുഞ്ഞനന്തന്‍ എന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ടുതന്നെ കുഞ്ഞനന്തന്റെ അസാന്നിധ്യം കേസന്വേഷണത്തിന്റെ ഗതിവേഗം കുറക്കുമെന്നും അവര്‍ പറയുന്നു. 'കുഞ്ഞനന്തന്‍ എവിടെ' എന്ന പത്രലേഖകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍നിന്ന് വ്യാഴാഴ്ച സംസ്ഥാനകമ്മിറ്റി അംഗം എം.വി.ജയരാജന്‍ ഒഴിഞ്ഞുമാറി. 'അത് കണ്ണൂരിലെ കാര്യമാണ്, അറിയില്ല' എന്നായിരുന്നു കോഴിക്കോട്ട് മുന്‍മന്ത്രി എളമരം കരീമിന്റെ പ്രതികരണം. പാനൂര്‍ മേഖലയിലെ ചില പ്രാദേശിക നേതാക്കളും ഈയിടെയായി അത്ര സക്രിയമല്ല. തളിപ്പറമ്പ് ഷുക്കൂര്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍പ്പെട്ട ചിലരും അപ്രത്യക്ഷരായിട്ടുണ്ട്. ഒരു സംസ്ഥാനനേതാവിന്റെ മകനും ഇതില്‍പ്പെടും.
വിവിധ വധക്കേസുകളിലും വിവാദപ്രസംഗത്തിലും പെട്ടുലയുന്ന പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനും അണികളെ ബോധവത്കരിക്കാനുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍തന്നെ വ്യാപകമായ പ്രചാരണപ്രവര്‍ത്തനം നടത്തുന്നുണ്ട്. പത്ത് ദിവസത്തിനിടയില്‍ ഇത് രണ്ടാംതവണയാണ് പിണറായി കണ്ണൂര്‍ ജില്ലയിലെത്തുന്നത്. രണ്ട് ദിവസം അദ്ദേഹം കണ്ണൂര്‍ ജില്ലയിലുണ്ട്. ദിവസവും അഞ്ചുംആറും പരിപാടികളില്‍ പങ്കെടുക്കുന്നു.
നിരന്തരം വിവിധ പരിപാടികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തകരെയും അണികളെയും രംഗത്തിറക്കാന്‍ പാര്‍ട്ടിനേതൃത്വം കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. പക്ഷേ, പല പരിപാടികളിലും പഴയതുപോലെ ജനപങ്കാളിത്തം ഇല്ല എന്നത് നേതൃത്വത്തെ അലട്ടുന്നു. പലതും വഴിപാട്‌സമരങ്ങളായി മാറുന്നു. ഇതിനോടൊപ്പമാണ് നേതാക്കളുടെ അസാന്നിധ്യവും ചര്‍ച്ചയാവുന്നത്. പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉത്തരം മുട്ടുന്നു. ഇതാകട്ടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഏറെ പിന്നോട്ട് വലിക്കുകയാണ്.

No comments:
Post a Comment