ലാവ്ലിന്‍ ആന്റണിയെ അറിയിച്ചത്
ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. എ കെ ആന്റണിക്ക്,
2002 നവംബര്‍ 14ന് താങ്കളുമായി ചര്‍ച്ച നടത്താന്‍ അവസരം കിട്ടിയപ്പോള്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍(എംസിസി) വികസനത്തിന് എസ്എന്‍സി-ലാവ്ലിന്റെ സഹകരണം തുടരുന്നതിനെ സംബന്ധിച്ചും സംസാരിച്ചു. താങ്കള്‍ക്ക് അറിയാവുന്നതുപോലെ ഞങ്ങളുടെ കമ്പനി മുപ്പതു വര്‍ഷം കേരളത്തില്‍ പ്രവര്‍ത്തിച്ചു; കൂടുതലും ഊര്‍ജമേഖലയിലെ പദ്ധതികളില്‍; കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സിയും (സിഐഡിഎ) എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് കാനഡയും (ഇഡിസി) നല്‍കിയ ഗ്രാന്റുകളും ഉദാരമായ വായ്പകളും വഴിയാണ് ഈ പദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നത്. ദീര്‍ഘമായ ഈ പ്രവര്‍ത്തനകാലയളവില്‍ ഞങ്ങളുടെ കനേഡിയന്‍ ജീവനക്കാര്‍ക്ക് കേരളത്തില്‍ ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാനായി, അതുകൊണ്ട് എംസിസി പദ്ധതിനിര്‍വഹണത്തില്‍ പങ്കാളിയാകാന്‍ അവസരം കിട്ടിയപ്പോള്‍ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു.
എംസിസിയുടെ കാര്യത്തില്‍ ഇതുവരെ ചെയ്യാന്‍ കഴിഞ്ഞ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ക്യാന്‍സര്‍ സെന്ററിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സേവനസൌകര്യങ്ങളും (റേഡിയോതെറാപ്പി ക്ളിനിക് ഒഴികെ) ഏര്‍പ്പെടുത്തിയിട്ടുള്ള ഒന്നാംഘട്ട ആശുപത്രിയുടെ നിര്‍മാണ പൂര്‍ത്തീകരണം ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിയില്‍ മുമ്പ് വിഭാവന ചെയ്തിട്ടുള്ളതല്ലെങ്കിലും ഉത്തരകേരളത്തിലെ ജനങ്ങളുടെ ആരോഗ്യപരിരക്ഷ പരിഗണിച്ച് ഒരു ബ്ളഡ്ബാങ്ക് കൂടി സ്ഥാപിക്കാനും ഞങ്ങള്‍ സന്നദ്ധരാണ്. ഈ നേട്ടങ്ങളെല്ലാം സാധ്യമായത് കേരളം പണം മുടക്കാതെയും വായ്പ എടുക്കാതെയുമാണ്. സിഐഡിഎയില്‍നിന്നുള്ള ഗ്രാന്റും എസ്എന്‍സി-ലാവ്ലിന്‍ നല്‍കിയ അഡ്വാന്‍സും ഉപയോഗിച്ചാണ് പദ്ധതി ഇത്രയും നടപ്പാക്കിയത്. റേഡിയോതെറാപ്പി ക്ളിനിക് ഉള്‍പ്പടെയുള്ള രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രമം. ഇതുവരെ ചെലവിട്ട അളവിലുള്ള പണവും സമയവും രണ്ടാംഘട്ടത്തിനും ആവശ്യമാണ്. സംഭാവനകള്‍ക്കുള്ള ഉറവിടങ്ങള്‍ കണ്ടെത്താന്‍ ഒരുവര്‍ഷമായി ഞങ്ങള്‍ നടത്തിവന്ന ശ്രമം ഫലം കണ്ടിട്ടില്ല. അതുകൊണ്ട് റേഡിയോ തെറാപ്പി ക്ളിനിക്കിന്റെ നിര്‍മാണം യാഥാര്‍ഥ്യമാക്കാന്‍ കേരളത്തിന്റെ സഹായം അനിവാര്യമാണെന്ന് വ്യക്തമാണ്.
കഴിഞ്ഞ നവംബര്‍ 14ന് തിരുവനന്തപുരത്ത് ചേര്‍ന്ന നിര്‍വഹണസമിതി യോഗത്തില്‍ ഉള്‍പ്പെടെ നിരവധി പ്രാവശ്യം ഈ സഹായത്തെക്കുറിച്ച് ചര്‍ച്ച നടത്തി. ശ്രീമതി ലിസി ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍വഹണസമിതി താഴെപ്പറയുന്ന കര്‍മപരിപാടി ചര്‍ച്ച ചെയ്തു:
1. നവംബറിലെ യോഗത്തിനുമുമ്പ് നിര്‍വഹണസമിതി 2001 സെപ്തംബറില്‍ മാത്രമാണ് ചേര്‍ന്നത്. എസ്എന്‍സി-ലാവ്ലിന്‍ ഉദ്യോഗസ്ഥര്‍ ഓരോ രണ്ടുമൂന്നു മാസം കൂടുമ്പോള്‍ കേരളത്തില്‍ എത്താറുണ്ട്, അതുകൊണ്ട് യോഗം അടിക്കടി വിളിക്കാന്‍ എംസിസി ഡയറക്ടറോട് ഞങ്ങള്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു.
2. എസ്എന്‍സി-ലാവ്ലിനും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടത് 1998 ഏപ്രില്‍ 25നാണ്, ഇത് കാലഹരണപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് ഞങ്ങള്‍ പുതിയ കരാറിനുള്ള കരട് സമര്‍പ്പിച്ചു, പക്ഷേ ഇതിനുള്ള മറുപടി ഇതുവരെ കിട്ടിയിട്ടില്ല. കൂടുതല്‍ മുന്നോട്ടുപോകുന്നതിനു മുമ്പ് കരട്കരാര്‍ ചര്‍ച്ച ചെയ്ത് ഒപ്പിടണം.
3. കൂടുതല്‍ സംഭാവനകളോ വായ്പ പോലുമോ കിട്ടാന്‍ ഗൌരവമുള്ള മാര്‍ക്കറ്റിങ്, പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ പ്രവര്‍ത്തനത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം.
(i). ഉടന്‍തന്നെ ഒരു കമ്യൂണിക്കേഷന്‍സ് ഉദ്യോഗസ്ഥനെയോ ലെയ്സ ഓഫീസറെയോ നിയമിക്കണം. കേരളത്തില്‍ ആവശ്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ആവശ്യമുള്ള സമയവും വൈദഗ്ധ്യവും എംസിസി ഡയറക്ടര്‍ക്കോ എസ്എന്‍സി-ലാവ്ലിനോ ഇല്ല. പദ്ധതി നിര്‍വഹണത്തിന്റെ ആദ്യഘട്ടത്തില്‍ എന്നതുപോലെ ഈ ഉദ്യോഗസ്ഥനെ കേരളം നിയമിക്കണം.
(ii). പുതിയ ഉദ്യോഗസ്ഥന്റ നേതൃത്വത്തില്‍, എസ്എന്‍സി-ലാവ്ലിന്റെ ഉപദേശപ്രകാരം ബ്രോഷര്‍, ഫിലിം, സിഡി തുടങ്ങിയ പബ്ളിക് റിലേഷന്‍സ് സാമഗ്രികള്‍ എംസിസി തയ്യാറാക്കണം.
(iii). എംസിസിക്ക് കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിദേശീയരായ ദാതാക്കള്‍ക്കും വായ്പാഏജന്‍സികള്‍ക്കും ബോധ്യമായാലേ അവരില്‍ താല്‍പ്പര്യം ഉണ്ടാകൂ. എംസിസിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ നേരിടാന്‍ ' പ്രോത്സാഹനജനകമായ വാര്‍ത്തകള്‍' ഉള്‍പ്പടെയുള്ള പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനം ഉണ്ടാകണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ആദ്യസംഭാവന മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എംസിസിക്ക് കൂടുതല്‍ സഹായം നല്‍കുന്നത് ഇന്ത്യക്കുള്ള തങ്ങളുടെ തന്ത്രപരമായ സഹായപദ്ധതിക്ക് പൂരകമാണെന്നും തിരിച്ചറിയാന്‍ കനഡ സര്‍ക്കാരിനെ പ്രോല്‍സാഹിപ്പിക്കാനാണ് ഈ മാര്‍ക്കറ്റിങ് ക്യാമ്പയിനില്‍ മുഖ്യമായും ശ്രമിക്കേണ്ടത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. സിഐഡിഎ മന്ത്രിക്ക് പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ചുള്ള കത്ത് അയക്കാന്‍ താങ്കള്‍ സന്നദ്ധത കാട്ടണം. കഴിയുന്നത്ര വേഗത്തില്‍ താങ്കള്‍ ഒട്ടാവ സന്ദര്‍ശിച്ച് കനഡയ്ക്ക് എങ്ങനെ കേരളത്തെ സഹായിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. എംസിസി എന്നത് എസ്എന്‍സി-ലാവ്ലിന്റെ ഒരു പ്രോജക്ട് ആണെന്നും ഇത് പൂര്‍ത്തിയാക്കേണ്ട ചുമതല ഞങ്ങളുടേതാണെന്നുമുള്ള തെറ്റായ ധാരണ ചില അംഗങ്ങള്‍ പുലര്‍ത്തിവരുന്നതായി നിര്‍വഹണസമിതിയുടെ കഴിഞ്ഞയോഗത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായി. കാലഹരണപ്പെട്ട ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് കടകവിരുദ്ധമായ ഈ ധാരണ ആശുപത്രിയുടെ ദീര്‍ഘകാലതാല്‍പ്പര്യങ്ങള്‍ക്കും ഹാനികരമാണ്. എംസിസി എല്ലാക്കാലത്തും വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ അത് കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ മാത്രമേ സാധ്യമാകൂ. രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമുള്ള സേവനങ്ങള്‍ നല്‍കുക, സാമ്പത്തികസഹായം ഏര്‍പ്പാട് ചെയ്യുക എന്നിവ മാത്രമാണ് ധാരണാപത്രം അനുസരിച്ച് എസ്എന്‍സി-ലാവ്ലിന്റെ ചുമതലകള്‍. ധാരണാപത്രത്തില്‍ ഇപ്രകാരമാണ് പറയുന്നത്.
"സാമ്പത്തികസഹായത്തിനുള്ള സംവിധാനം ആവിഷ്കരിച്ചും ദാതാക്കളും ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയും രേഖകള്‍ തയ്യാറാക്കിയും പ്രോജക്ടിന് പണം ലഭ്യമാക്കുകയാണ് പൊതുവായി എസ്എന്‍സി-ലാവ്ലിന്റെ പങ്ക്...''
റേഡിയോതെറാപ്പി ബ്ളോക്കിന്റെ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കണം.
1. മേല്‍സൂചിപ്പിച്ച കരാര്‍ ഒപ്പിടണം.
2. കമ്യൂണിക്കേഷന്‍സ് ഓഫീസറെ നിയമിക്കണം, കേരളത്തിലും കനഡയിലും മാര്‍ക്കറ്റിങ്-പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം.
3. രൂപകല്‍പ്പനയ്ക്ക് കസള്‍ട്ടന്റിനെ നിയോഗിക്കണം.
4. രൂപകല്‍പ്പന പുതുക്കണം
5. സുതാര്യവും മത്സരാധിഷ്ഠിതവുമായ തരത്തില്‍ സിവില്‍ ജോലികള്‍ക്കുള്ള ടെന്‍ഡര്‍ പ്രക്രിയ ആരംഭിക്കണം.
6. ആവശ്യമായ ഉപകരണങ്ങള്‍ നിശ്ചയിച്ച് ടെന്‍ഡര്‍ വിളിക്കണം.
7. ധനസഹായം ഉറപ്പാക്കണം.
ഇതിന്റെ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ എസ്എന്‍സി-ലാവ്ലിന്‍ പൂര്‍ത്തീകരിച്ചു, പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. റേഡിയോതെറാപ്പി ക്ളിനിക് പൂര്‍ത്തിയാക്കാനായുള്ള പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ ഞങ്ങളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിയാത്മക മനോഭാവം പുലര്‍ത്തുകയും ആവശ്യമായ ശ്രമം നടത്തുകയും ചെയ്താല്‍ മാത്രമേ ഇരുകക്ഷികള്‍ക്കും വിജയിക്കാന്‍ കഴിയൂ. കഴിഞ്ഞ യോഗത്തില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കിയ ലിസി ജേക്കബ്ബിന്റെയും ടി എം മനോഹരന്റെയും ആവേശകരമായ സമീപനം ഞങ്ങള്‍ക്ക് പ്രചോദനമായി. ... തിരുവനന്തപുരത്തോ ഒട്ടാവയിലോ ചേരാനിരിക്കുന്ന അടുത്ത യോഗത്തിനായി ഞാന്‍ കാത്തിരിക്കുന്നു. അടുത്തഘട്ടം നിര്‍മാണപ്രവര്‍ത്തനം ഉടന്‍തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
വിശ്വാസപൂര്‍വം,
ലാന്‍സ് എസ് ഹൊവാര്‍ഡ്
സീനിയര്‍ വൈസ് പ്രസിഡന്റ്

No comments:
Post a Comment