പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
വാര്‍ത്തയുടെ യൂണിക്കോഡ് പരിഭാഷ ഇവിടെ വായിക്കുക
പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
തൊടുപുഴ: ടാറ്റയുടെയും മറ്റും കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ രംഗത്ത്. ന്യൂനപക്ഷ കമീഷനംഗം ജോണ്‍ ജോസഫിന്റെ ഗ്ലോറിയ ഫാംസില്‍നിന്ന് 463 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നേരിട്ടെത്തി പിടിച്ചെടുത്തുകൊണ്ടാണ് റവന്യൂ മന്ത്രി വി.എസിനെ കടത്തിവെട്ടിയത്. ഒഴിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്നും റവന്യൂ വകുപ്പുതന്നെ ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു രാജേന്ദ്രന്റെ നടപടി. മൂന്നാറിലെ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ മുന്‍ ദൌത്യസംഘം മേധാവി, സസ്പെന്റ് ചെയ്യപ്പെട്ട ജില്ലാ സര്‍വേയര്‍, ഗവ. പ്ലീഡര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു താക്കീത് കൂടിയായി ഗ്ലോറിയ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി. ഗ്ലോറിയ എസ്റ്റേറ്റിന്റെ ഉടമകള്‍ അവകാശപ്പെടുന്ന പട്ടയഭൂമി സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ ഭൂമിയും പിടിച്ചെടുക്കാനും റവന്യൂ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ദൌത്യസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറും ദൌത്യസംഘവും നടത്തിയ ശ്രമം ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് റവന്യൂ മന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്. ഇന്നലെ മൂന്നാറിലെത്തിയ റവന്യൂ മന്ത്രി എ.ഐ.ടി.യു.സി ഓഫീസിലെത്തി പ്രാദേശിക സി.പി.ഐ^സി.പി.എം രാഷ്ട്രീയ നേതൃത്വങ്ങളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
എട്ടു വര്‍ഷമായി മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് വി.എസ് പ്രഖ്യാപിക്കുന്നു. സി.പി.എമ്മിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത് മറികടക്കാനുള്ള തന്ത്രം മാത്രമാണ് വി.എസിന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപനങ്ങളെന്ന് ഓരോ ദിവസവും തുറന്നുകാട്ടപ്പെടുകയാണ്. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ മൂന്നാര്‍ ഇടപെടല്‍ അതുകൊണ്ടുതന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പുതിയ മുഖം നല്‍കുമെന്നാണ് സൂചന.
മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിന് ഭൂമിയില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ആദ്യ ദൌത്യസംഘം ഏറ്റെടുത്തത് വെറും 130 ഏക്കര്‍ ഭൂമി മാത്രമാണ്. ഈ സാഹചര്യത്തിലാണ് ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിച്ചെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കവുമായി റവന്യൂ മന്ത്രി മൂന്നാറില്‍ എത്തിയിരിക്കുന്നത്.
പി.കെ. പ്രകാശ്
ഈ വാര്‍ത്തയിലെ ഏറ്റവും രസകരമായ ഭാഗം ഇതാണ്
സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ.
CPI ഓഫീസ് പൊളിക്കുന്നതിനെതിരെ പന്ന്യനും വെളിയവും ഇസ്മായേലും ഒക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ അന്നൊക്കെ CPI ക്കെതിരെ ആഞ്ഞടിച്ച പ്രകാശിന് എന്ത് പറ്റി എന്ന് ചിന്തിക്കുന്നത് ഇപ്പോള്‍ രസകരായി തോന്നുന്നു. അപ്പോഴാണ് നവമ്പര്‍ രണ്ടാം തിയതിയും പ്രകാശിന്റെ തന്നെയായി മാധ്യമത്തില്‍ വന്ന മറ്റൊരു

വാര്‍ത്ത എന്റെ ഓര്‍മ്മയില്‍ വന്നത് അതിങ്ങനെ
മൂന്നാര്‍: ആദ്യ ദൌത്യസംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍
തൊടുപുഴ: ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ആദ്യ മൂന്നാര്‍ ദൌത്യ സംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍. ഇതിനായി ചെലവഴിച്ചത് 45 ലക്ഷം രൂപയും.മൂന്നാറില്‍ കൈയേറ്റക്കാരില്‍ നിന്ന് ഏറ്റെടുത്ത 16000 ഏക്കറില്‍ 1600 ഏക്കര്‍ മൂന്നുമാസത്തി നകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തി ലാണ് ഈ കണ്ടെത്തല്‍.ഏലം കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ചതിനാണ് 130 ഏക്കറില്‍ ഭൂരിഭാഗവുംഏറ്റെടുത്തത്. ഈ ഭൂമി വീട് നിര്‍മിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി നല്‍കാന്‍ കഴിയില്ല. കൂടാതെ ഭൂമി ഏറ്റെടുത്ത പ്രശ്നം കോടതിയിലുമാണ്. അതിനാല്‍ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാനും കഴിയില്ല. മൂന്നാറില്‍ കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2007 ഏപ്രിലില്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനെ ചുമതലപ്പെടുത്തി യിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഉള്‍പ്പടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പ്ര ത്യേക ദൌത്യസംഘത്തെ ചുമതലപ്പെടുത്തി. സ്പെഷല്‍ ഓഫീസറായി കെ. സുരേഷ്കുമാറിനെയും ഐ.ജി ഋഷിരാജ്സിംഗ്, ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ദൌത്യസംഘം രൂപവത്കരിച്ചത്. സ്പെഷല്‍ സോണ്‍ രൂ പവത്കരണത്തിനായി പ്രത്യേകഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനിച്ചു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ യും ചുമതലപ്പെടുത്തി.എന്നാല്‍, ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന്ഭൂമി തിരിച്ചെടുക്കാന്‍ ദൌത്യസം ഘം വിമുഖത പുലര്‍ത്തി. ഏലംകുത്തകപാട്ടം ലംഘിച്ചതിന് 11 റിസോര്‍ട്ടുകളുടെ ഭൂമിയാണ് സംഘം ഏറ്റെടുത്തത്.ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഗ്യാപ്പ് ഭാഗത്ത് 250ഏക്കര്‍ 2007 മെയ് 29ന് തിരിച്ചെടുത്തതായി ദൌത്യസംഘം അവകാശപ്പെട്ടെങ്കിലും ഇതില്‍ 20 ഏക്കര്‍മാത്രമാണ് ഉപയോഗയോഗ്യമായഭൂമിയെന്ന് കണ്ടെത്തി. കുത്തനെകിടക്കുന്ന ചെരിവ് പാറയാണ് ബാക്കി സ്ഥലം. ഇതുകൂടാതെമൊബൈല്‍ ടവര്‍ നിലനിന്നിരുന്നസി.പി.എം മുന്‍ നേതാവ് ലംബോധരന്റെ സഥ് ലം, ശമ് ശാനത്തിന്‍െ റ കുറച്ച് ഭാഗം എന്നിവയും ചൊക്രമുടിയില്‍ കുട്ടപ്പനും മറ്റുള്ളവരും ചേര്‍ന്ന് കൈയേറിയ 12 ഹെക്ടറും ആദ്യ സംഘം ഏറ്റെടുത്ത ഭൂമിയില്‍ ഉള്‍പ്പെടുന്നു. ഇതിനായി ജെ.സി.ബി വാടക ഇനത്തില്‍ മാത്രം 14 ലക്ഷം രൂപ ചെലവഴിച്ചു. ദൌത്യസംഘത്തിന്റെ യാത്ര^ഭക്ഷണം എന്നിവക്കുംവന്‍തുക ചെലവായി. നാനൂറോളം പോലിസുകാര്‍ക്ക് വന്ന ചെലവുകള്‍, അന്യ ജില്ലകളില്‍നിന്ന് സര്‍വേ ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസഥ് രെയും എത്തിച്ചതിന്‍െറ ചെലവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. അബാദ് ഗ്രൂപ്പിന്റെ റിസോര്‍ട്ട്, ലക്ഷ്മിയിലെ പുളിമൂട്ടില്‍ ഹൌസ് എന്നിവ ആദ്യ ദൌത്യസംഘം ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാ ക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍പല പ്രാവശ്യം നിര്‍ദേശിച്ചിട്ടുംചിന്നക്കനാലിലെ വന്‍കിട റി സോര്‍ട്ടുകളുടെ കൈയേറ്റം ഒഴിപ്പിക്കാനും സംഘം തയാറായുമില്ല. ടാറ്റ കൈവശപ്പെടുത്തിയസര്‍ക്കാര്‍ ഭൂമി അളന്നുതിരിച്ചെടു ക്കാനുള്ള നിര്‍ദേശവും നടപ്പാക്കിയില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി 2007 ജൂലൈ മൂന്നിന്നേമക്കാട് 1200 ഏക്കര്‍ ടാറ്റയില്‍ നിന്ന് തിരിച്ചുപിടിച്ചത്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ഏറ്റെടുത്ത ഭൂമിയുടെ കണക്ക് നല്‍കാന്‍ മുഖ്യമന്ത്രി പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും സംഘം നല്‍കിയില്ല.ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 70000 ഏക്കര്‍ഏറ്റെടുക്കാത്തതാണ് മൂന്നാറിലെഎല്ലാ കൈയേറ്റങ്ങളുടെയും അടിസ്ഥാനമെന്ന് നിവേദിത പി. ഹ രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍ നിന്ന് ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വന്തമാക്കിയാണ് പല റിസോര്‍ട്ടുക ളും സ്ഥാപിക്കപ്പെട്ടത്. വന്‍കിടക്കാരില്‍നിന്ന് ഭൂമി ഏറ്റെടുത്താലേ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും കഴിയൂ. ഇതിനായി ആരംഭി ച്ച നടപടികളാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്
ഈ വാര്‍ത്തയുടെ കൂടെ ബോക്സില്‍ മറ്റൊരു വാര്‍ത്തയും പ്രകാശ് അന്നെഴുതി. അതിങ്ങനെ
ഭൂമി പിടിച്ചത് വി.എസും രാജേന്ദ്രനും
തൊടുപുഴ: ദൌത്യസംഘങ്ങള്‍ മാറി മാറി വന്നിട്ടും മൂന്നാറില്‍ഭൂമി പിടിച്ചത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും റവന്യൂ മ ന്ത്രി കെ.പി. രാജേന്ദ്രനും. ടാറ്റ കമ്പനിയുടെ കൈവശം ഉണ്ടായിരുന്ന 1200 ഏക്കറാണ് വി.എസ് ഒറ്റ മണിക്കൂര്‍കൊണ്ട് പിടിച്ചത്.ഇടുക്കി ജില്ലയിലെ കീഴാന്തൂരിലാണ് 4311 ഹെക്ടര്‍ (ഏകദേശം ഒമ്പതിനായിരം ഏക്കര്‍) റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഒരുദിവസം കൊണ്ട് പിടിച്ചെടുത്തത്. കെ. സുരേഷ്കുമാറിന്റെനേതൃത്വത്തിലുള്ള ദൌത്യസംഘത്തെ മറികടക്കാനാണ് രാജേന്ദ്രന്‍ ഭൂമി പിടിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നെങ്കിലും ഈഭൂമിയാണ് ഇപ്പോള്‍ ജില്ലയില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ കഴിയുന്നത്.
കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം മൂന്നാര്‍ ഒഴിപ്പക്കലിലെ നായക വില്ലന്മാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ തക്കവിധം പി.കെ പ്രകാശിന് എന്തുപറ്റി എന്ന് വായനക്കാര്‍ തീരുമാനിക്കുക. രാഷ്ട്രീയക്കാര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും നിന്ന നില്‍പ്പില്‍ മലക്കം മറിയുമെന്ന് എന്റെ പക്ഷം