30/09/2008
തിരുവനന്തപുരം: സ്മാര്‍ട് സിറ്റിക്കു സ്ഥലം റജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ഏഴു കോടി രൂപയുടെ ഇളവു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രത്യേക താല്‍പര്യമെടുത്ത ാണ് ഇളവു നല്‍കാന്‍ തീരുമാനിച്ചത്. സ്മാര്‍ട് സിറ്റിയുമായുള്ള സര്‍ക്കാരിന്റെ കരാറില്‍ ഇൌ ഇളവ് ഉള്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല ഇതു മുന്‍പു രണ്ടുതവണ ധനവകുപ്പിന്റെ പരിഗണനയ്ക്കു വന്നപ്പോള്‍ അവര്‍ എതിര്‍ത്തിരുന്നതുമാണ്.
Monday, September 29, 2008
Friday, September 19, 2008
സെസ്സ്: തീരുമാനം പാര്‍ട്ടി നേതൃത്വം ഘടകകക്ഷികളുമായി ആലോചിച്ചശേഷം -വി.എസ്
22 Aug 2008
തിരുവനന്തപുരം: സി.പി.എം. കേന്ദ്ര നേതൃത്വവുമായും എല്‍.ഡി.എഫ്. ഘടകകക്ഷികളുമായും ചര്‍ച്ചചെയ്‌തശേഷം മാത്രമേ കേരളത്തില്‍ സെസ്സ്‌നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നത് സംബന്ധിച്ച് ലഭിച്ച 21 അപേക്ഷകളും മാനദണ്ഡങ്ങള്‍ നോക്കി കേന്ദ്ര സര്‍ക്കാരിന് അയയ്‌ക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച വ്യവസ്ഥകളിന്മേല്‍ സംസ്ഥാനത്തിന് വ്യത്യസ്‌തമായ ചില അഭിപ്രായങ്ങളുണ്ടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷവും സി.പി.എമ്മും നേരത്തേതന്നെ ശക്തിയായി പ്രതികരിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ അധികാരം കൂടിയേ തീരൂ. അതിനാല്‍ സെസ്സിന് വേണ്ടി സ്ഥലം അനുവദിക്കുമ്പോള്‍ അവിടെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ 70 ശതമാനം സ്ഥലവും തൊഴില്‍ ചെയ്യുന്നതിനുള്ള സൗകര്യത്തിനായി മാറ്റിവെയ്‌ക്കണം. ബാക്കി 30 ശതമാനം സ്ഥലം മറ്റ് കാര്യങ്ങള്‍ക്കായും വിനിയോഗിക്കണം. സ്‌മാര്‍ട്ട് സിറ്റിക്കും ഈ വ്യവസ്ഥയിലാണ് സ്ഥലം നല്‍കിയത്. കാരണം അത്രയേറെ ആനുകൂല്യങ്ങളാണ് സെസ്സില്‍ വരുന്നവര്‍ക്ക് കിട്ടുന്നത്.
ഇവിടെ ഉപയോഗിക്കുന്ന സിമന്റ്, കമ്പി തുടങ്ങിയ സാധനങ്ങള്‍ക്കൊന്നും തന്നെ നികുതി കൊടുക്കേണ്ടതില്ല. അതായത് 1000 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് 200 രൂപ മതിയാകും. അതിനാല്‍ ഐ.ടി. എന്ന് പറഞ്ഞ് സ്ഥലം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീടവിടെ ഫ്‌ളാറ്റുകള്‍ ഉണ്ടാക്കി 60 ലക്ഷത്തിനും 70 ലക്ഷത്തിനും വില്‍ക്കാന്‍ പറ്റില്ല. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ കാര്യത്തില്‍ ആന്റണി പറഞ്ഞത് 'അവരെന്നെ പറ്റിച്ചു' എന്നാണ്. സര്‍ക്കാരിനും മാനേജുമെന്റിനും 50 ശതമാനം സീറ്റുകള്‍ വീതമെന്ന പ്രഖ്യാപനം ഒടുവില്‍ മാനേജുമെന്റുകള്‍ അട്ടിമറിച്ചുവെന്നാണ് ആന്റണി പറഞ്ഞത്. ഇക്കാര്യത്തില്‍ അതുപോലെ വരരുത്.
സെസ്സിന് വേണ്ടി 21 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച് ഇതെല്ലാം യഥാര്‍ത്ഥ ഐ.ടി. സ്ഥാപനങ്ങളാണോയെന്ന് പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായ ഒരു നിലപാടല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അത് സ്റ്റേറ്റ് കമ്മിറ്റിക്കും തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പറഞ്ഞത് മലയാളത്തിലാണ്. ഇക്കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഓരോ ഘടക കക്ഷിയുമായി ആലോചിക്കും. മുന്നണി ഭരണമാകുമ്പോള്‍ ഘടകകക്ഷികളുടെ അഭിപ്രായംകൂടി മാനിച്ച് മാത്രമേ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയൂ-അദ്ദേഹം പറഞ്ഞു.

സംസ്ഥാന താല്‍പര്യത്തിന് സെസ് അനിവാര്യം: പിണറായി
22 aug 2008
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ ആവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പഴയ തീവ്രവാദികളും ഇപ്പോള്‍ തീവ്രവാദികളായവരുമാണ് രണ്ടാം ഭൂപരിഷ്‌കരണമെന്ന ആവശ്യമുന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മുമ്പാകെയുള്ള സെസ് അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്‌ത ശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇന്നലെ പ്രസ്‌താവന നടത്തിയിരുന്നു.
കൂടാതെ അവസരവാദികളും റിവിഷനിസ്റ്റുകളും തീവ്രവാദികളെ ഭയക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച നയരൂപരേഖയോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വി.എസ് കഴിഞ്ഞ ആഴ്‌ച ചില പരമാര്‍ശങ്ങളും നടത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളോടുള്ള നിലപാട് തന്നെയായിരുന്നു പിണറായി വിജയന്റെ പ്രസംഗത്തിലെ ഉന്നം.

സെസ്: കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യും ^വി.എസ്
22 -Aug 2008
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) അനുവദിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെങ്കിലും കേന്ദ്ര നേതൃത്വമായും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഇവിടെ വരുന്ന സ്വകാര്യ വ്യവസായ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയണം. മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ സെസ് നടപ്പാക്കുന്നതിന് പ്രഖ്യാപിച്ച ചില വ്യവസ്ഥകള്‍ക്കെതിരെ ഇടതുപക്ഷ കക്ഷികള്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തിലും വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സ്മാര്‍ട്ട് സിറ്റിയിലേതുപോലുള്ള നിയന്ത്രണങ്ങള്‍ സെസിലും ഉണ്ടാകണം. സെസിനുള്ള കേന്ദ്ര നിയമപ്രകാരം ഒട്ടേറെ ആനുകൂല്യങ്ങള്‍ വ്യവസായ സംരംഭകര്‍ക്ക് ലഭിക്കുന്നുണ്ട്. സിമന്റ്, കമ്പി തുടങ്ങിയ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കും നികുതിക്കുമൊക്കെ വലിയ ഇളവുണ്ട്. ആ ഇളവുകള്‍ നേടി സ്ഥലം വാങ്ങി ഫ്ലാറ്റുകള്‍ നിര്‍മിച്ച് 50ഉം 60 ഉം ലക്ഷത്തിന് വിറ്റ് കൊള്ളലാഭമുണ്ടാക്കാന്‍ സമ്മതിക്കില്ല. സ്വാശ്രയ കോളജുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ വാക്കാല്‍ ഉറപ്പ് നേടിയെന്ന് പറഞ്ഞശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ 'സ്വാശ്രയ മാനേജ്മെന്റുകള്‍ എന്നെ പറ്റിച്ചു' എന്ന് ആന്റണി കരഞ്ഞ് നടന്നതുപോലെ നടക്കാന്‍ തനിക്കാവില്ല. സംരംഭകര്‍ വാഗ്ദാനം പാലിച്ച് പോകണമെങ്കില്‍ വ്യവസ്ഥയുണ്ടാകണം ^വി.എസ് വ്യക്തമാക്കി
സെസില്‍ ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനവും തൊഴില്‍ നല്‍കാനായി നീക്കിവെക്കണം. 30 ശതമാനം മാത്രമേ മറ്റാവശ്യങ്ങള്‍ക്ക് നല്‍കാവൂ. സ്മാര്‍ട്ട് സിറ്റിയില്‍ 33,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിടത്ത് 90,000 പേര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് വ്യവസ്ഥയുണ്ടാക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു.
21 അപേക്ഷകള്‍ സെസിനായി ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച് യോഗ്യമായവ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് അയക്കും. കേന്ദ്രതലത്തില്‍ ഇടതു പാര്‍ട്ടികള്‍ അംഗീകരിച്ച നയത്തിനനുസരിച്ചായിരിക്കും ഇക്കാര്യങ്ങള്‍ നടപ്പാക്കുക.
ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായമറിയും. പ്രത്യേക സാമ്പത്തിക മേഖലകള്‍ വികസനത്തിന് അനിവാര്യമാണെന്നും നടപ്പാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതായ വാര്‍ത്തയെപ്പറ്റി ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പറഞ്ഞവരോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി.

Tuesday, September 16, 2008
മദ്യപാന ശൌണ്ഡനോ മലയാളി?
മധ്യരേഖ,ഡി. ബാബുപോള്‍
ഏറ്റവും വലിയ തിരുവോണവിശേഷമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചത് മലയാളിയുടെ മദ്യപാനം ആയിരുന്നല്ലോ ഇത്തവണ. കേരളം പാനമണ്ഡലം, ഇത് പാനശീലരും അതിലേറെ പാനശൌണ്ഡരും അധിവസിക്കുന്ന പാനഭൂമിക എന്ന മട്ട്. അത് വേണ്ടിയിരുന്നില്ല. ഇത്തരം വാര്‍ത്താപ്രസാരണങ്ങള്‍ നല്‍കുന്ന സന്ദേശം മലയാളികളായ മാനുഷരെല്ലാരുമൊന്നുപോലെ മഹാമദ്യപാനികളാകുന്നു എന്നതിനാല്‍ നമുക്കും കുടിക്കാം മദ്യം എന്നതാണ്. കെ.ഇ. മാമ്മനെ പോലെ ഒരു ഗാന്ധിയനെ ദുഃഖിപ്പിക്കാനും പ്രകോപിപ്പിക്കാനും ഈ പ്രയോഗം സഹായിച്ചേക്കാം. എന്നാല്‍ നവതിയുടെ അയലത്തെ അദ്ദേഹത്തെക്കാള്‍ എത്രയോ അധികമായി വിംശതിയുടെ അയല്‍ക്കൂട്ടത്തിലുള്ള ചെറുപ്പക്കാര്‍ മദ്യാനുകൂലികളായി മാറാനാണ് ഇതൊക്കെ വഴിയൊരുക്കുന്നത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
ഈ വാര്‍ത്തയില്‍തന്നെ രണ്ട് കാര്യങ്ങള്‍ വിസ്മരിക്കപ്പെട്ടിരിക്കുന്നു എന്ന സംഗതി സൂക്ഷ്മദൃക്കുകളല്ലാതെ ശ്രദ്ധിച്ചിരിക്കയില്ല. ഒന്നാമത് വില. എത്ര ലിറ്റര്‍ വിറ്റു എന്നതല്ല വാര്‍ത്ത. എത്ര കോടി രൂപക്ക് വിറ്റു എന്നതാണ്. സകലമാന സംഗതികള്‍ക്കും വില കൂടുമ്പോള്‍ മദ്യത്തിനും കൂടാതിരിക്കുമോ? കഴിഞ്ഞവര്‍ഷം അഞ്ഞൂറ് രൂപയായിരുന്നു ഒരു പ്രത്യേകമദ്യത്തിന്റെ വില എന്ന് വിചാരിക്കുക. ആയിരം കുപ്പി ചെലവായി. മൊത്തം വിറ്റുവരവ് അഞ്ച് ലക്ഷം രൂപ. ഈ വര്‍ഷം വില കൂടി എന്ന് കരുതുക. അഞ്ഞൂറ് അഞ്ഞൂറ്റമ്പതായി. വിറ്റുവരവ് അഞ്ചര ലക്ഷം രൂപ. വര്‍ധനയുടെ ശതമാനം പത്ത്. കുടിക്കപ്പെട്ട മദ്യത്തിന്റെ അളവില്‍ വര്‍ധന ഇല്ല. ഇനി ഈ വര്‍ധന തന്നെ നിര്‍മാതാവിന്റെ വക ആവണമെന്നില്ല എന്നുകൂടി ഓര്‍ക്കുക. ഗുരുദാസന്‍ മന്ത്രിയോ ഐസക് മന്ത്രിയോ നികുതിനിരക്ക് കൂട്ടിയാലും പോരേ? അല്ലെങ്കില്‍ തന്നെ ഈ തുകയില്‍ കൂടുതലും നികുതിയല്ലേ? ഈയിടെ ഒരു പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് കേള്‍ക്കുക. അവര്‍ നൂറ്റിയിരുപത് രൂപക്ക് ബീവറേജസ് കോര്‍പറേഷന് നല്‍കുന്ന മദ്യം വിപണിയിലെത്തുമ്പോള്‍ കേരളത്തില്‍ വില എണ്ണൂറ്. ദല്‍ഹിയില്‍ അഞ്ഞൂറ്, പട്ടാള കാന്റീനില്‍ ഇരുനൂറ്റമ്പത് ഇങ്ങനെയൊക്കെയാണത്രെ.
അതായത് വിറ്റുവരവ് കൂടിയതുകൊണ്ട് ഉപഭോഗം കൂടി എന്ന് തെളിയുന്നില്ല. കുടിയന്മാരില്‍നിന്ന് ഈടാക്കുന്ന നികുതിയാണ് ഈ തുകയില്‍ മുക്കാല്‍പങ്കും എന്നത് തെളിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടുന്നുമില്ല. രണ്ടാമത്തെ കാര്യം പണപ്പെരുപ്പം തന്നെ. പന്ത്രണ്ട് ശതമാനം സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് വില കൂടുമല്ലോ. കഴിഞ്ഞവര്‍ഷം ആഭരണങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും വേണ്ടി മലയാളി ചെലവാക്കിയ തുകയും ഇക്കൊല്ലം ചെലവാക്കിയ തുകയും താരതമ്യപ്പെടുത്തിയാല്‍ മദ്യപാനം മാത്രമാണോ കൂടിയത് അതോ പൊതുവായ ഉപഭോഗമാണോ എന്നറിയാമല്ലോ. ആ കണക്ക് ആരും കൂട്ടിയ മട്ടില്ല. എന്നല്ല അവിടെയൊക്കെ വിറ്റുവരവ് കൂടുമ്പോള്‍ ഓണച്ചെലവ് ദുര്‍വഹമായി എന്നാണ് വാര്‍ത്ത. ആ ചെലവ് വേണ്ടതാണോ എന്നൊരു സോഷ്യല്‍ ഓഡിറ്റിംഗ് മാധ്യമങ്ങള്‍ നടത്തേണ്ടതല്ലേ? എന്റെ കുടുംബത്തിനും ജോലിക്കാര്‍ക്കുമായി ഞാന്‍ പന്തീരായിരം രൂപ ചെലവാക്കി. എന്നാല്‍, എനിക്ക് കിട്ടിയതോ, ഏകദേശം എണ്ണായിരം രൂപക്കുള്ള വസ്ത്രങ്ങള്‍.
പെന്‍ഷനായ എനിക്ക് എന്തിനാണ് ഇത്ര ഓണക്കോടി? ഓണമല്ലേ വല്ലതും വാങ്ങണ്ടേ എന്നതാണ് ലൈന്‍. ഇതിനെതിരെ ഒരു ബോധവത്കരണവും ഒരു മാധ്യമവും നടത്തുന്നില്ല. പത്രത്തിന്റെ മുക്കാലും പരസ്യം നിറഞ്ഞിരിക്കുമ്പോള്‍ പരസ്യപ്പെടുത്തുന്നതൊന്നും വാങ്ങരുത് എന്ന് പറയാതിരിക്കുന്നതിലെ ധാര്‍മികത ഞാന്‍ തിരിച്ചറിയാതിരിക്കുന്നില്ല! എന്റെ വാദം അതല്ല. മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചു എന്നത് വാര്‍ത്തയാക്കുമ്പോള്‍ മദ്യപാനം നാട്ടുനടപ്പാണ് എന്നു കൂടെ വിളംബരം ചെയ്യുകയാണ് എന്ന സത്യം മാധ്യമങ്ങള്‍ തിരിച്ചറിയണം എന്നതാണ് എന്റെ പ്രമേയം.
മദ്യനിരോധം ഗുണം ചെയ്യും. എന്നാല്‍, അത് പ്രായോഗികമല്ല. അരനൂറ്റാണ്ടിനപ്പുറം തിരുവനന്തപുരവും മലബാറും മദ്യരഹിതമേഖല ആയിരുന്നു. അന്ന് തിരുവനന്തപുരത്തെ അഞ്ഞൂറ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളില്‍ അഞ്ച് പേരോ മറ്റോ മദ്യപിച്ചിരുന്നിരിക്കാം. ഇപ്പോള്‍ അതല്ല അവസ്ഥ. മദ്യപിക്കുന്ന കുട്ടികളാണത്രെ ഭൂരിപക്ഷം. എങ്കിലും നിരോധം അപ്രായോഗികമാണ്. അമേരിക്ക ഉള്‍പ്പെടെ എത്രയോ രാജ്യങ്ങള്‍ നമ്മെ അത് പഠിപ്പിച്ചതാണ്.
അതേസമയം ബോധവത്കരണത്തിലൂടെ വര്‍ജനം പ്രോല്‍സാഹിപ്പിക്കാം. നമ്മുടെ നാട്ടില്‍ മദ്യത്തിന് പരസ്യം പാടില്ല. പലരും സറോഗേറ്റ് പരസ്യങ്ങള്‍ നല്‍കാറുണ്ട്. അത് പക്ഷേ, പുതിയ കുടിയന്മാരെ സൃഷ്ടിക്കുന്നില്ലല്ലോ. അറ്റകൈ സറോഗേറ്റ് പരിപാടി മല്ലയ്യയുടേതാണ്; കിംഗ് ഫിഷര്‍ ആണ് മൂപ്പരുടെ കച്ചവടം. അത് മദ്യം. അതിന് പരസ്യം വയ്യ. മല്ലന്‍ വിമാനക്കമ്പനി തുടങ്ങി. പേര്? കിംഗ് ഫിഷര്‍.. ലോഗോ? ബിയറിന്റേതു തന്നെ. അതും പുതിയ കുടിയന്മാരെ സൃഷ്ടിക്കുന്നില്ല. ബിയറെങ്കില്‍ കിംഗ്ഫിഷര്‍, അത്ര തന്നെ. എന്നാല്‍ വിപുലമായ ഒരു പ്രചാരണയജ്ഞം ഉണ്ടാവേണ്ടതുണ്ട് മദ്യത്തിനെതിരായി.
ഗാന്ധിയന്മാരുടെ പ്രസ്താവനയും പ്രതിഷേധവും പോരാ. അതൊക്കെ ഏശുന്ന കാലം പോയി. സര്‍വാദരണീയനായ ബേബച്ചായനെ^ കെ.ഇ. മാമ്മന്‍^ വട്ടുകേസായി തള്ളുന്ന തലമുറയുടെ കൈയിലാണ് താക്കോല്‍. അതുകൊണ്ട് വ്യാപകമായ പ്രചാരണം വേണം. മദ്യക്കുപ്പിയില്‍ എന്തോ എഴുതിവിടുന്നുണ്ട് ഇപ്പോള്‍. അത് പോരാ. പള്ളിയില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രസാദം സ്വീകരിക്കുന്നിടത്തു പോലും പറ്റിയാല്‍ ക്യൂ തെറ്റിക്കുന്ന മലയാളി അച്ചടക്കത്തോടെ പരാതിയില്ലാതെ ക്യൂവില്‍ നില്‍ക്കുന്ന ഒരേയൊരു സ്ഥലം ബീവറേജസിന്റെ കൌണ്ടറാണല്ലോ! അതുകൊണ്ട് അല്ലറചില്ലറ മാമ്മനിസം കൊണ്ടൊന്നും തീരുന്നതല്ല പ്രശ്നം എന്ന് സമൂഹവും സര്‍ക്കാറും തിരിച്ചറിയണം. ഈ ബീവറേജസ് കൌണ്ടറിനോട് ചേര്‍ന്ന് മദ്യവിരുദ്ധ പരസ്യങ്ങള്‍ സ്ക്രീനില്‍ കാണിക്കുക. കണ്ടുകണ്ട് നീങ്ങട്ടെ ക്യൂ. നാം എങ്ങനെയാണ് ജനനനിരക്ക് കുറച്ചത്? ബസിന്റെ പിന്നിലും കുടുംബാസൂത്രണം. അതുപോലെ വ്യാപകമായ ഒരു പരിപാടി തുടങ്ങാമോ? കമ്പനികള്‍ക്ക് പ്രോല്‍സാഹിപ്പിക്കാം.
ഇന്ത്യയില്‍ തൊണ്ണൂറ്റഞ്ച് ശതമാനം സ്ത്രീകളും സാനിറ്ററി നാപ്കിന്‍ എന്ന് കേള്‍ക്കാതിരുന്ന തൊണ്ണൂറുകളില്‍ എന്തായിരുന്നു പരസ്യം? നാപ്കിന്‍ ഉപയോഗിക്കുന്നതാണ് പരിഷ്കാരം എന്ന് ബോധ്യപ്പെടുത്തുന്ന പരസ്യങ്ങള്‍ അരങ്ങുവാണു. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ അതിന് പകരം ബ്രാന്‍ഡായി. ഇപ്പോള്‍ സൂപ്പര്‍ ബ്രാന്‍ഡ്. കഴിഞ്ഞ പതിനഞ്ച് കൊല്ലത്തിനിടെ ഭാവശുദ്ധിയുള്ള സ്ത്രീകളില്‍ അഞ്ച് ശതമാനം കൂടി നാടന്‍ തുണി വിട്ട് നാപ്കിന്‍ സംസ്കാരത്തിലെത്തിയത്രെ. 1990ലെ അഞ്ച് ശതമാനം നാപ്കിന്‍ ധാരികള്‍ 2007ല്‍ പത്തായി. അതാണ് പരസ്യത്തിന്റെ പണി. അതുകൊണ്ട് മദ്യവിരുദ്ധ പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രം വമ്പന്‍ നികുതിയിളവുകള്‍ പ്രഖ്യാപിക്കട്ടെ. എമ്മാറെഫും റിലയന്‍സും ഒക്കെ ഇറങ്ങിത്തിരിക്കും പരസ്യവുമായി. 1903ല്‍ പ്രസിദ്ധീകൃതമായ ഒരു കവിതയിലെ വരി ന്യൂസിലാന്റ് പ്രചാരണത്തിനുപയോഗിച്ചു. കുടിയേറ്റക്കാരെ ചാക്കിടാന്‍; ദൈവത്തിന്റെ സ്വന്തം നാട്. പിന്നെ അത് മറന്നു കിടന്നു. ഒടുവില്‍ പത്തിരുപത് കൊല്ലം മുമ്പ് പ്രതിഭാധനനായ ഒരു ചെറുപ്പക്കാരന്‍^മെന്‍ഡസ്^ അത് പൊടി തട്ടി എടുത്തു.
അങ്ങനെ കേരളം 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിഖ്യാതമായി. ഓയെന്‍വിയുടെ ഒരു വരിയുണ്ട്^ഒരു സങ്കീര്‍ത്തനം പോലെ. എന്നാല്‍ ഇപ്പോള്‍ അതു കേട്ടാല്‍ നാം പെരുമ്പടവത്തെയല്ലേ ഓര്‍ക്കുക? ന്യൂസിലാന്റിന്റെ പരസ്യം വിസ്മൃതിയിലായതും നമ്മുടേത് നിത്യഹരിതമായി തുടരുന്നതും എല്ലാം ഒരു നൈരന്തര്യത്തിന്റെ പ്രശ്നമാണെന്നര്‍ഥം. എമ്മാറെഫും റിലയന്‍സും ഇറങ്ങിത്തിരിച്ചാല്‍ മദ്യവിരോധം വളര്‍ത്താന്‍ അഞ്ച് കൊല്ലം പോരേ? മദ്യം വര്‍ജിക്കാനുള്ള പ്രചാരണം മൂലം മദ്യപാനം വര്‍ധിക്കുന്നു. അത് മാന്യതയുടെ മാനദണ്ഡമാവുന്നു, ഐ.ടി പ്രൊഫഷനലുകള്‍ കുടിക്കുന്നു എന്നൊക്കെ തലങ്ങും വിലങ്ങും എഴുതി മദ്യപാനം പ്രചരിപ്പിക്കാതിരിക്കലാണ് അതിനുള്ള ആദ്യപടി.

സെസ് അനുവദിച്ചില്ലെങ്കില്‍ കേരളം മരുഭൂമിയാകും -എളമരം കരീം
24-08-2008
കൊളത്തൂര്‍ (കാസര്‍കോട്): പ്രത്യേക സാമ്പത്തികമേഖല (സെസ്) അനുവദിച്ചില്ലെങ്കില്‍ കേരളം മരൂഭൂമിയാകുമെന്ന് വ്യവസായമന്ത്രി എളമരം കരീം അഭിപ്രായപ്പെട്ടു. കൊളത്തൂരില്‍ കര്‍ഷകബന്ധു അഗ്രി-ടെക് (ഇന്ത്യാ) ലിമിറ്റഡ് കമ്പനിയുടെ ത്രിവേണി ഫീഡ്‌സ് വിതരണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സെസിന് യഥേഷ്ടം അനുമതിനല്‌കുന്നു. വ്യവസായികളെല്ലാം അവിടേക്ക് പോവുകയാണ്. സെസ് ഇല്ലെങ്കില്‍ ഐ.ടി. സ്ഥാപനങ്ങള്‍ വരില്ല. കേരളത്തില്‍ വ്യവസായങ്ങളൊന്നും വന്നില്ലെങ്കില്‍ നമ്മുടെ തലമുറകള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലിതേടി പോകും. നമ്മുടെനാട് ഒന്നിനും കൊള്ളാതാകും -കരീം അഭിപ്രായപ്പെട്ടു.
പരമ്പരാഗത തൊഴിലിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല. കൊച്ചി തുറമുഖത്തിന്റെ ഭാഗമായി 15 വര്‍ഷംമുമ്പ് സെസ് ഉണ്ടാക്കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായതായി കേട്ടിട്ടില്ല.
കൃഷിയിടം ഒഴിപ്പിച്ച് ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക് സെസിന് അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത് കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ് ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന് നീക്കിവെക്കണമെന്നാണ് വ്യവസ്ഥചെയ്‌തിട്ടുള്ളത്. എക്‌സൈസ്, കസ്റ്റംസ് തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്രം സെസ് അനുവദിക്കുന്നത്. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ് നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്‌തിട്ടില്ല. തൊഴില്‍ പ്രശ്‌നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ് ആശങ്ക -എളമരം കരീം ചോദിച്ചു

Sunday, September 14, 2008
സെസ്: പി.ബി നിബന്ധനകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് തിരിച്ചടിയാവും
13/09/2008 ആലുവ: സെസ് സംബന്ധമായി വി.എസ് പി.ബിക്ക് മുന്നില്‍വെച്ച അഞ്ച് നിബന്ധനകളില്‍ നാലും അംഗീകരിക്കപ്പെട്ടത് സെസിന്റെ മറവില്‍ റിയല്‍എസ്റ്റേറ്റ് കച്ചവടം നടത്താന്‍ ശ്രമിക്കുന്ന അപേക്ഷകര്‍ക്ക് തിരിച്ചടിയാവും. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ മാത്രമെ സ്വകാര്യമേഖലയില്‍ സെസ് അനുവദിക്കാവൂവെന്ന നിബന്ധനയാണ് പി.ബി ഇളവുവരുത്താന്‍ നിര്‍ദേശിച്ചത്. സ്വകാര്യ സെസ് സംബന്ധിച്ച് നയവും സെസ് ആക്ടും വേണമെന്നായിരുന്നു വി.എസ് പി.ബിക്ക് മുന്നില്‍ വെച്ച ആദ്യ രണ്ട് നിബന്ധന. ഇതു സംബന്ധിച്ച് സി.പി.ഐ നിയോഗിച്ച സമിതിയുടെ ശിപാര്‍ശയും ഇതുതന്നെയാണ്. എല്‍.ഡി.എഫ് ഘടകകക്ഷികളുമായി കൂടിയാലോചിച്ച് മാത്രമെ സെസ് സംബന്ധിച്ച് തീരുമാനമെടുക്കാവൂവെന്നായിരുന്നു വി.എസിന്റെ മറ്റൊരു നിബന്ധന. ഏറ്റവും സുപ്രധാനമായ നിബന്ധന 70 ശതമാനം ഭൂമി വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുക എന്നുള്ളതാണ്. ഇതുതന്നെയാണ് റിയല്‍ എസ്റ്റേറ്റ് മോഹികള്‍ക്ക് തിരിച്ചടിയായതും. 70 ശതമാനം ഭൂമിയില്‍ വ്യവസായങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമി തിരിച്ചുപിടിക്കുകയൊ കരാര്‍ റദ്ദാക്കപ്പെടുകയൊ ചെയ്യുമെന്നാണ് ഈ നിബന്ധന. സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന മൊത്തം കെട്ടിടങ്ങളില്‍ 70 ശതമാനം വ്യവസായങ്ങള്‍ക്കുപയോഗിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍, അപേക്ഷകരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത് മൊത്തം ഭൂമിയുടെ 70 ശതമാനം എന്നാക്കിയത്. 70 ശതമാനം ഭൂമിയില്‍ വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടത് സംരംഭകന്റെ ചുമതലയായിരിക്കും. രാജ്യത്തൊട്ടാകെ അനുവദിക്കപ്പെട്ടിട്ടുള്ള 252 പ്രത്യേക സാമ്പത്തിക മേഖലകളില്‍ ആകെ 353 കമ്പനികളാണ് തുടങ്ങിയിട്ടുള്ളത്. അതായത് സെസൊന്നിന് രണ്ട് കമ്പനികള്‍ പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും, നടന്നിട്ടുള്ളത് റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാത്രമാണെന്നും വ്യക്തമാകുന്നു. ഈ സാഹചര്യത്തില്‍ സെസുകളില്‍ വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടത് സംരംഭകരുടെ ബാധ്യതയാക്കിയത് റിയല്‍ എസ്റ്റേറ്റിന് തടയിടാനാകുമെന്ന് കരുതപ്പെടുന്നു. സെസ് യാഥാര്‍ഥ്യമായാല്‍, 30 ശതമാനം ഭൂമിയില്‍ നികുതിയിളവുകളോടെ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടം മറ്റു കെട്ടിട നിര്‍മാതാക്കളെയും നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന വ്യാപാരികളെയും ദോഷകരമായി ബാധിക്കും. ഇറക്കുമതി തീരുവയടക്കമുള്ള നികുതികള്‍ ഈടാക്കുന്നില്ലെന്നതിനാല്‍ സെസുകളില്‍ നിര്‍മാണസാമഗ്രികള്‍ ഇറക്കുമതി ചെയ്യാനാണ് സാധ്യത. രാജസ്ഥാന്‍ മാര്‍ബിളിനെക്കാള്‍ ഇറ്റാലിയന്‍ മാര്‍ബിളുകള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നതും മറ്റും വ്യാപാരി സമൂഹത്തെയും ദോഷകരമായി ബാധിക്കും.
സെസ്: ഞായറാഴ്ച അടിയന്തര എല്‍.ഡി.എഫ് യോഗം
13/09/2008 തിരുവനന്തപുരം: വിവാദമായ പ്രത്യേക സാമ്പത്തിക മേഖലകളെക്കുറിച്ച് നയപരമായ തീരുമാനമെടുക്കാന്‍ അടിയന്തര ഇടതു മുന്നണി യോഗം വിളിച്ചു. ഈ മാസം 29ന് യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെസിനെ കുറിച്ച് പോളിറ്റ് ബ്യൂറോ വ്യക്തമാക്കുകയും കേന്ദ്രത്തില്‍ അപേക്ഷ നല്‍കേണ്ട സമയപരിധി തീരാറാവുകയും ചെയ്തതോടെയാണ് ഞായറാഴ്ച അടിയന്തരയോഗം വിളിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. സെസ് അനുവദിക്കാമെന്ന നയപരമായ തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ഇടതു മുന്നണി അംഗീകരിച്ചാലുടന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്ത അപേക്ഷകളില്‍ മന്ത്രിസഭ തീരുമാനമെടുത്ത് കേന്ദ്രത്തിന് കൈമാറും. ഒരുമാസത്തിനകം അപേക്ഷ നല്‍കണമെന്ന അന്ത്യശാസനം കേന്ദ്ര സര്‍ക്കാറും നല്‍കിയിട്ടുണ്ട്. അതാണ് പെട്ടെന്ന് തീരുമാനത്തിന് ശ്രമം നടത്തുന്നത്. സെസിനെ കുറിച്ച് സി.പി.എമ്മിലാണ് വിവാദം തുടങ്ങിയതെങ്കിലും പിന്നീട് സി.പി.ഐയും ആര്‍.എസ്.പിയും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയായിരുന്നു. സെസ് ആകാമെന്ന അഭിപ്രായം ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. സെസുകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നതോടെയാണ് സി.പി.എമ്മിനുള്ളില്‍ പ്രശ്നം വിവാദമായത്. തദ്ദേശ, വ്യവസായ വകുപ്പുകള്‍ ഇതിനോട് വിയോജിച്ചു. തുടര്‍ന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി സെസ് ആകാമെന്ന നിലപാട് കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ ഈ വിഷയം മറുവിഭാഗം പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ കൊണ്ടു വന്നു. തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോയുടെ മാര്‍ഗനിര്‍ദേശം വന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പങ്കാളിത്തമെന്ന നിലപാടില്‍ മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്തിരുന്നു. സി.പി.എമ്മില്‍ ധാരണ വന്നുവെങ്കിലും സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. എ.ഐ.ടി.യു.സി നേതാവ് കാനം രാജേന്ദ്രന്‍ അധ്യക്ഷനായ സമിതി സെസിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതില്‍ സെസ് അനുവദിക്കുന്നതിന് മുമ്പ് നിയന്ത്രിക്കാനുള്ള നിയമ നിര്‍മാണം വേണമെന്നും സെസ് അനിവാര്യമല്ലെന്നും സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ഇടതു മുന്നണി യോഗത്തിലെ സി.പി.ഐയുടെ നിലപാട് നിര്‍ണായകമാണ്. ആര്‍.എസ്.പി നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 21 സെസ് അപേക്ഷകളില്‍ 10 എണ്ണമാണ് ചീഫ് സെക്രട്ടറി തല സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ 16 സെസുകള്‍ക്ക് അനുമതി
സുജിത് നായര്‍ - 15/09/2008 തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ബോര്‍ഡ് ഒാഫ് അപ്രൂവല്‍ (ബിഒഎ) കേരളത്തില്‍ അനുവദിച്ചുകഴിഞ്ഞതു 16 സെസുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാക്കുന്ന പട്ടികയിലെ മൂന്നു സ്വകാര്യ സംരംഭകര്‍ക്കും കേന്ദ്രം പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. കേരളത്തില്‍ സെസ് അനുവദിക്കണമോയെന്ന രാഷ്ട്രീയതീര്‍പ്പ് ഇനിയും ഉണ്ടായിട്ടില്ലെങ്കിലും വസ്തുതകള്‍ ഇതാണ്. യൂണിടെക് റിയല്‍ എസ്റ്റേറ്റ്, പാര്‍ശ്വന്ത് ഡവലപ്പേഴ്സ്, ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് എന്നീ സ്വകാര്യ കമ്പനികള്‍ക്കാണു കേന്ദ്ര ബോര്‍ഡിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചത്. എറണാകുളം ജില്ലയില്‍ സെസിനായി ശ്രമിക്കുന്ന ഇവയില്‍ ആദ്യ രണ്ടും ഐടി സെസുകളും ടിസിജി ബയോടെക്നോളജി സെസും ഉദ്ദേശിക്കുന്നു. സര്‍ക്കാരിനു നല്‍കിയതു കൂടാതെ കേന്ദ്രത്തിനു നേരിട്ട് ഇവര്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ പരിശോധനകള്‍ക്കു ശേഷം ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുത്ത 10 അപേക്ഷകളിലും ഇൌ മൂന്നു സ്ഥാപനങ്ങളുണ്ട്. കേരള സര്‍ക്കാരിന്റെ അനുമതിപത്രം കൂടി കിട്ടിയാലേ കേന്ദ്രം സെസ് വിജ്ഞാപനം പുറപ്പെടുവിക്കൂ. തത്വത്തിലുള്ള അനുമതി ഐടി സ്ഥാപനങ്ങള്‍ക്കു നല്‍കേണ്ടെന്ന് ഇൌയിടെ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇൌ വിലക്കു വരുംമുന്‍പേ അതു കരസ്ഥമാക്കിയശേഷം സംസ്ഥാന അനുമതി കാക്കുകയാണു മൂന്നു സ്ഥാപനങ്ങളും. ബിഒഎ സെസ് പദവി നല്‍കിയ കേരളത്തിലെ മറ്റു സ്ഥാപനങ്ങള്‍: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വല്ലാര്‍പാടം, പോര്‍ട്ട് ട്രസ്റ്റ് പുതുവൈപ്പിന്‍, കൊച്ചി ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, കിന്‍ഫ്ര കഴക്കൂട്ടം (അനിമേഷന്‍ ആന്‍ഡ് ഗെയിമിങ്) കിന്‍ഫ്ര കോഴിക്കോട് (ഫുഡ് പ്രൊസസിങ്), കിന്‍ഫ്ര കൊച്ചി (ഇലക്ട്രോണിക്സ്), ടെക്നോളജി പാര്‍ക്ക്സ് കേരള, തിരു., സ്മാര്‍ട് സിറ്റി, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ചേര്‍ത്തല, അമ്പലപ്പുഴ, തളിപ്പറമ്പ്, ഹോസ്ദുര്‍ഗ് പദ്ധതികള്‍. കേന്ദ്രാനുമതി കിട്ടിയതില്‍ 285 ഹെക്ടര്‍ വരുന്ന വല്ലാര്‍പാടമാണ് ഏറ്റവും വലുത്. 10 ഹെക്ടര്‍ ഉള്ള യൂണിടെക് ചെറുതും. ഇൌ ഒാഗസ്റ്റ് ഒന്നു വരെ കേന്ദ്രാനുമതി ലഭിച്ച സെസുകളുടെ എണ്ണം ഇന്ത്യയില്‍ 513 ആണ്. പശ്ചിമബംഗാളിലെ 23 സെസുകളും ഇതില്‍പ്പെടുന്നു. പ്രത്യേക സംസ്ഥാന നിയമം വേണമെന്നതാണു കേരളത്തില്‍ സിപിഐയുടെ മുഖ്യവാദം. ഭൂപരിധി നിയമങ്ങള്‍ എത്രകണ്ടു ബാധകമാക്കാം, സ്വകാര്യമേഖലയ്ക്കു പകരം പൊതുമേഖലയില്‍ മാത്രം പോരേ എന്നീ ആശയങ്ങളും പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നു. 16 സ്ഥാപനങ്ങള്‍ക്കു സെസ് പദവി കിട്ടിയശേഷമാണ് ഇവിടെ സെസ് വേണമോ, വ്യവസ്ഥകള്‍ എന്താകണം എന്നൊക്കെയുള്ള രാഷ്ട്രീയ കോലാഹലം. ഇൌ മാസം 19നു ചേരുന്ന ഇടതു മുന്നണി യോഗമേ അന്തിമ തീരുമാനമെടുക്കൂ. സെസിനായി ഭൂമി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഗൌരവത്തോടെ കാണണമെന്നു സിപിഐ ചൂണ്ടിക്കാട്ടുന്നു. സെസ് നിയമപ്രകാരം പാരിസ്ഥിതിക അനുമതി സംരംഭകന്‍ തന്നെ ഉറപ്പാക്കണം. കേന്ദ്ര ബോര്‍ഡിന്റെ അനുമതി കൊണ്ടു പാരിസ്ഥിതികാനുമതി ആകുന്നില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാനും തുടര്‍നടപടികള്‍ക്കുമായി കേന്ദ്ര, സംസ്ഥാന ഏജന്‍സികളെ നിയോഗിക്കണം എന്നു പരിസ്ഥിതി നയം നിര്‍ദേശിക്കുന്നു. കേന്ദ്ര അതോറിറ്റിയുണ്ടെങ്കിലും സംസ്ഥാനത്ത് അതേ മാതൃകയിലുള്ള ഏജന്‍സി പക്ഷേ ഇനിയും രൂപീകരിച്ചിട്ടില്ല.
സെസ്: തൊഴില്‍ നിയമങ്ങള്‍ കീറാമുട്ടിയാകും
15/09/2008
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല (സെസ്) സംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ വച്ച അഞ്ചില്‍ നാലു നിര്‍ദേശങ്ങളും പി.ബി. അംഗീകരിച്ചു. സെസ് ആരംഭിക്കുന്ന സംരംഭങ്ങളില്‍ സര്‍ക്കാരിനു നിശ്‌ചിത ശതമാനം പ്രയത്ന ഓഹരികള്‍ വേണമെന്ന നിലപാടില്‍ വി.എസ്. വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. സെസിനനുവദിക്കുന്ന ഭൂമിയില്‍ 70 ശതമാനവും വ്യവസായത്തിനായി ഉപയോഗിക്കണമെന്ന വി.എസിന്റെ ആവശ്യം പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. സെസ് അനുവദിക്കുമ്പോള്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കമ്പനികള്‍ക്കും മുന്‍ഗണന നല്‍കുക, തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങളാണു വി.എസ് ആവശ്യപ്പെട്ടത്. സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക സര്‍ക്കാരിനു കീറാമുട്ടിയാകും. തൊഴിലവസരങ്ങളുടെ കാര്യത്തിലുളള ഉറപ്പ് കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ പ്രത്യേക വ്യവസ്‌ഥയായി എഴുതിചേര്‍ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിയമങ്ങള്‍ പാലിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന കാര്യം സി.പി.എം. നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇടതു മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.ഐയും ആര്‍.എസ്.പിയും സി.പി.എം. അനുകൂല ട്രേഡ് യൂണിയനായ സി.ഐ.ടി.യുവും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.
സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്‌ഥര്‍ ആരാകും എന്ന വിഷയം തര്‍ക്കത്തിനിടയാക്കും. സെസ് സംബന്ധിച്ച 2005 ലെ കേന്ദ്ര നിയമ പ്രകാരം പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിയമിക്കപ്പെടുന്ന ഡെവലപ്പ്‌മെന്റ് കമ്മിഷണറാകും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്‌ഥന്‍. ലേബര്‍ ഓഫീസര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അവകാശം നല്‍കിയില്ലെങ്കില്‍ ഇത്തരം നിയമങ്ങള്‍ നടപ്പാകുകയില്ലെന്നാണു വിലയിരുത്തല്‍.
ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ നിക്ഷേപകരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നു തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐയുടെ ആവശ്യമനുസരിച്ചു സംസ്‌ഥാന തലത്തില്‍ നിയമനിര്‍മ്മാണം നടത്തുകയാണെങ്കിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുക ക്‌ളേശകരമാകും. അടുത്ത ഇടതുമുന്നണി യോഗത്തിലും ഇക്കാര്യമാകും പ്രധാന ചര്‍ച്ചാവിഷയം.
Tuesday, September 9, 2008
സി.പി.എം നേതൃത്വം ഇടപെട്ടു; സാമ്പത്തിക മേഖലാ അപേക്ഷകള്‍ കേന്ദ്രത്തിലേക്ക്
മാധ്യമം ദിനപത്രം ആഗസ്റ്റ് 06 2008
കൊച്ചി: ഐ.ടി^വ്യവസായ വകുപ്പുകള്‍ തമ്മിലെ ഭിന്നതക്ക് സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ പര്യവസാനം.
വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലെ ഭിന്നത മൂലം ഇടതുസര്‍ക്കാറിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് സ്വകാര്യ^പൊതുമേഖലയില്‍ പുതിയ ഒരു വ്യവസായത്തിനും തുടക്കം കുറിക്കാനായില്ലെന്ന ആക്ഷേപം രൂക്ഷമായ സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്ന് അഖിലേന്ത്യാ നേതൃത്വവും ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടത്.
വ്യവസായ മന്ത്രി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി ഒടുവില്‍ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടതായി വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് വ്യവസായ വകുപ്പ് സമര്‍പ്പിച്ച പുതിയ പദ്ധതികളും പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കണമെന്ന അപേക്ഷയും മന്ത്രിസഭ ശിപാര്‍ശയോടെ കേന്ദ്രത്തിനയക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. പ്രത്യേക സാമ്പത്തിക മേഖലക്ക് അനുമതി തേടി വ്യവസായ വകുപ്പ് സമര്‍പ്പിച്ച 11 അപേക്ഷകള്‍ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയതായും അറിയുന്നു.
ചീഫ് സെക്രട്ടറിയുടെ പരിഗണനയില്‍ ആയിരുന്ന സെസ് പദവി സംബന്ധിച്ച അപേക്ഷകള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും മന്ത്രിസഭക്ക് സമര്‍പ്പിക്കുന്നത്. കൊച്ചിയിലെ ശോഭാ ഡെവലപ്പേഴ്സ്, നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള കമ്പനി, എച്ച്.എം.ടി, സതര്‍ലാന്റ് എന്നിവയടക്കം 11 സ്ഥാപനങ്ങളുടെ സെസ് പദവിക്കുള്ള അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും വ്യവസായ വകുപ്പ് വൃത്തങ്ങള്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതിന് പുറമെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തും. ഇതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ നടപടികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പുതിയ വ്യവസായത്തിനും പഴയ വ്യവസായങ്ങളുടെ നവീകരണത്തിനും ലഭിച്ച എല്ലാ അപേക്ഷകളിലും രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകും.
റബര്‍ പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, റെയില്‍വേ വികസനം എന്നിവക്കും യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലം ലഭ്യമാക്കണമെന്ന് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. വ്യവസായ വകുപ്പിനോടുള്ള അതൃപ്തി മൂലം ഇവര്‍ നല്‍കിയ മുഴുവന്‍ പദ്ധതികളുടെയും ഫയല്‍ ഒന്നര വര്‍ഷത്തോളമായി മുഖ്യമന്ത്രി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇതിനിടെ പലതവണ പാര്‍ട്ടി നേതൃത്വം പദ്ധതിക്ക് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഭിന്നത രൂക്ഷമാക്കാനേ ഇത് ഇടയാക്കിയുള്ളൂ. ഇരുവരും തമ്മില്‍ ആശയവിനിമയവും ഇല്ലാതായി.
ഇതോടെ വ്യവസായ വകുപ്പ് നിര്‍ജീവമാകുന്ന ഘട്ടത്തിലാണ് വ്യവസായ മന്ത്രി മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് വിഷയത്തില്‍ ഇടപെട്ടതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

Labels:
CPM,
SEZ,
VS,
എളമരം കരിം,
മാധ്യമം,
മുഖ്യമന്ത്രി
Wednesday, September 3, 2008
തിരുമേനി, അങ്ങയുടെ കമ്യൂണിസ്റ്റ് വിരോധത്തെ ഒരല്പം മാറ്റിനിറുത്തണം.

മുന്‍പ് മഹര്‍ഷിമാര്‍ കാടുകളിലേക്കു പോയത്, മോക്ഷത്തിലേക്കുള്ള പാതകള്‍ തിരക്കിയായിരുന്നു. അന്നവര്‍ സ്വന്തം ജീവിതത്തിനു മുകളിലാണു തീ കോരിയിട്ടത്. 'തപസ്' സ്വയം തപിച്ച് വിശുദ്ധമായി മാറുന്നതിന്റെ തത്വചിന്തയായിത്തീര്‍ന്നത് അങ്ങനെയാണ്. എന്നാലിന്ന് ഒറീസയിലെ കാടുകള്‍ അപ്രഖ്യാപിതമായ അഭയാര്‍ഥി ക്യാമ്പുകളായി മാറുകയാണ്. പീഡിതരായ ഒരു ജനത അവിടെനിന്നും ചങ്കുപൊട്ടി കരയുകയാണ്. കാടിന്റെ മഹാമൗനങ്ങളൊക്കെയും മുറിച്ച്, നിങ്ങളിതൊക്കെയും കാണുന്നില്ലേ മനുഷ്യന്മാരേ എന്നാണവര്‍ ഇടനെഞ്ചു പൊട്ടി ചോദിക്കുന്നത്.ആരാലും തിരിഞ്ഞുനോക്കാനില്ലാത്ത ആദിവാസി സമൂഹങ്ങളില്‍, ഒരിത്തിരി സഹായം ചെയ്യാന്‍ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്‌ത തെറ്റെന്നാണവര്‍ ഹൃദയം പൊട്ടി വിളിച്ചു ചോദിക്കുന്നത്. നാട്ടുകാര്‍ക്കും, പോലീസ് സ്‌റ്റേഷനുകള്‍ക്കുമിടയില്‍ നീതി കിട്ടാത്തതുകൊണ്ട്, ഒരു ജനസമൂഹം കാട്ടില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നത് ഒരു ജനാധിപത്യ സമൂഹത്തിനും അഭിമാനകരമല്ല. ഒറീസയിലെ കാടുകള്‍, മനുഷ്യത്വത്തിന്റെ ചോര കിനിയുന്ന ഇതിഹാസമാവാന്‍ പോകുന്നത്, 'ചില മനുഷ്യരെക്കാള്‍' വന്യജന്തുക്കള്‍ സംസ്‌കാര സമ്പന്നരായിത്തീരുന്ന ഒറീസയിലെ പുതിയ പശ്‌ചാത്തലത്തിലാണ്. മനുഷ്യമാംസം പച്ചയ്‌ക്ക് കടിച്ചുതിന്നുന്ന പുലിയേയും നരിയേയും പേടിക്കാതെ കലാപകാലങ്ങളിലെങ്കിലും മനുഷ്യ ജീവിതത്തിനു സംരക്ഷണം നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന 'സര്‍ക്കാര്‍ സ്‌ഥാപന'ങ്ങളെയൊന്നും പരിഗണിക്കാതെ പീഡിതരായ ഒരു ജനത കാട്ടിലേക്ക് ഓരോ ദിവസവും കുതിക്കുമ്പോള്‍, 'ഭരണം' എന്നതിന് എന്തര്‍ഥമെന്ന് ഓരോ പൗരനും ചോദിക്കണം. ലക്ഷ്‌ണാനന്ദ സരസ്വതിയെ വെടിവെച്ചുകൊന്നവരെ പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനുപകരം അതുമായി ഒരുവിധ ബന്ധവുമില്ലാത്ത ഒരു ജനസമൂഹത്തെയാകെ കൊന്നു കുഴിച്ചുമൂടാന്‍ ഓടിനടക്കുന്ന സംഘപരിവാര്‍ ശക്‌തികള്‍ക്കുമുമ്പില്‍ നിയമവ്യവസ്‌ഥ ഈവിധം സ്‌തംഭിച്ചുനിന്നാല്‍, എങ്ങിനെ ഒറീസയില്‍ സ്വസ്‌ഥജീവിതം സാധ്യമാകും? ഓടിയൊളിക്കാന്‍ കാടുകളില്ലായിരുന്നുവെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒറീസയിലെ ഒരു ഗ്രാമമെങ്കിലും മൃതദേഹങ്ങള്‍കൊണ്ട് മൂടപ്പെടുമായിരുന്നു. നീരൊഴുക്ക് വര്‍ധിപ്പിക്കാനെന്നപോലെ കലാപകാലത്ത് 'ചോരയൊഴുക്ക്' കുറയ്‌ക്കാനും ഞങ്ങളെക്കൊണ്ടാവുമെന്ന് ഒറീസയിലെ കാടുകള്‍ നാളെ സ്വന്തം ജീവചരിത്രമെഴുതുമ്പോള്‍ സ്വന്തം ജീവിത പുസ്‌തകത്തില്‍ കുറിച്ചിടുമായിരിക്കും. അന്ന്, പുലിക്കുട്ടികള്‍ക്കൊപ്പം മാന്‍കുട്ടികളും കളിച്ചുനടന്ന മഹര്‍ഷിമാര്‍ പാര്‍ത്ത പഴയ 'പര്‍ണശാല'കളുടെ അസ്‌ഥികള്‍പോലും ഇതുപോലുള്ള ക്രൂരതകള്‍ക്കെതിരേയുള്ള ആയുധങ്ങളായി മാറുമായിരിക്കും.ഗോമാംസം കഴിക്കാന്‍ പാടില്ല, മതം മാറാന്‍ പാടില്ല, ക്രിസ്‌മസ് ആഘോഷിക്കാന്‍ പാടില്ല എന്ന് ആര്‍ത്തുവിളിച്ച് ആടിയും പാടിയും നടക്കാന്‍, അങ്ങിനെ വിശ്വസിക്കുന്നവര്‍ക്കൊക്കെയും അവകാശമുണ്ട്. എന്നാല്‍ ആ വിശ്വാസം, അങ്ങിനെ വിശ്വസിക്കാത്തവരുടെമേല്‍ ത്രിശൂലമായി തുളഞ്ഞുകയറുമ്പോള്‍, ബോംബായിവന്നു പൊട്ടുമ്പോള്‍, 'ജനാധിപത്യം' തന്നെയാണ് കൊലചെയ്യപ്പെടുന്നത്. മാലാപാഡയിലെ ഗോത്രവര്‍ഗക്കാര്‍ക്കു ഗോമാംസം തിന്നാന്‍, വിശ്വഹിന്ദു പരിഷത്തിന്റേയോ മതപരിവര്‍ത്തന വിരുദ്ധ സമിതിയുടേയോ സമ്മതപത്രം ആവശ്യമില്ല. ഓരോരുത്തരുടേയും 'അടുക്കള' അരിച്ചുപെറുക്കി പരിശോധിക്കാന്‍, ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്നിന്ന ജന്തുവിനെ തിന്നരുതെന്നല്ല, ഒരു ജന്തുവിന്റെ പേരിലും സ്വയം കൊല്ലരുത് എന്നാണ് ജനാധിപത്യം അനുശാസിക്കുന്നത്! എന്നാല്‍ സംഘപരിവാര്‍മാത്രം, പശുവിന്റെ പേരില്‍ ആളെ കൊല്ലുകയാണ്. ഒരു ജന്തുവിനെ ആരാധിക്കാനുള്ള ഒരു ജനവിഭാഗത്തിന്റെ അവകാശവും, ഒരു ജന്തുവിനെ ഭക്ഷിക്കാനുള്ള വേറൊരു ജനവിഭാഗത്തിന്റെ അവകാശവും തമ്മില്‍ എന്തിന് ഏറ്റുമുട്ടണം? ഇന്ത്യയില്‍ ഇതുവരെ പൂച്ചയിറച്ചിയുടേയും മുയല്‍ ഇറച്ചിയുടേയും പന്നിയിറച്ചിയുടേയും പേരില്‍ ആരും ഏറ്റുമുട്ടിയതായി അറിയില്ല! ഗോവധ നിരോധന പ്രസ്‌ഥാനംപോലെ, ഒരു 'പന്നിവധ' നിരോധന പ്രസ്‌ഥാനം പിറന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിന്നുന്നവര്‍ക്ക് തിന്നാം. അല്ലാത്തവര്‍ തിന്നണ്ട. എന്നാല്‍ സംഘപരിവാര്‍മാത്രം മതേതര ഇന്ത്യയില്‍ ഇതു സമ്മതിക്കുകയില്ല. അത്തരമൊരു പശ്‌ചാത്തലത്തിലാണ് 'കാളനാവാമെങ്കില്‍ കാളയുമാവാമെന്ന്' ഞാനെഴുതിയത്. ഭക്ഷണത്തിലെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ആവര്‍ത്തിക്കേണ്ട ഒരു സന്ദര്‍ഭമായിരുന്നു അത്. ഗുജറാത്തിലെ വംശഹത്യാനന്തര പശ്‌ചാത്തലത്തില്‍, സൗരാഷ്‌ട്രയിലെ ഒരനുഭവം, ദീര്‍ഘകാലമായി അവിടെ സ്‌ഥിരതാമസമാക്കിയ ഒരാള്‍ പങ്കുവച്ചത് അനുസ്‌മരിച്ചുകൊണ്ട്, ''രണ്ടു രൂപയുടെ മത്തി വറുക്കാന്‍ അഞ്ചു രൂപയുടെ ചന്ദനത്തിരി'' കത്തിക്കേണ്ടിവരുന്ന ദുരവസ്‌ഥയുടെ തുടര്‍ച്ചയില്‍നിന്നാണ് 'കാളന്‍/കാള' 'ഇരട്ടകളെ'ക്കുറിച്ചു ഞാന്‍ പരാമര്‍ശിച്ചത്. അതുകേട്ടമാത്രയില്‍ സ്‌കാനിങ്ങും എക്‌സ്റേയുമൊന്നും കൂടാതെ തന്നെ പലരുടേയും 'ഉള്ളം' പുറത്തുചാടിയത് എത്ര പെട്ടെന്നായിരുനു. ഇന്നും 'ഓളിയിടല്‍' ഒതുങ്ങിയിട്ടില്ല! പറഞ്ഞുവരുന്നത് ഒറീസയിലെ ഗോത്രവര്‍ഗക്കാര്‍, അവര്‍ക്കിഷ്‌ടമുള്ളത് തിന്നട്ടെ എന്നാണ്. അവര്‍ക്ക് ആവശ്യത്തിനു ഭക്ഷണം എത്തിക്കുന്ന കാര്യത്തില്‍ മിഷനറിമാരോട് മത്സരിക്കുന്നതിനു പകരം ആവശ്യത്തിനു ഭക്ഷണം കിട്ടാത്ത അവരോട് ഇത് തിന്നരുത്, അത് തിന്നരുത് എന്ന മാഞ്ഞാലം പറയുന്നതിലാണ്, സംഘപരിവാര്‍ വ്യാപൃതരായിരിക്കുന്നത്!മതപരിവര്‍ത്തനം സൂക്ഷ്‌മാര്‍ഥത്തില്‍, 'മതപ്രശ്‌ന'മെന്നതിലധികം ഒരു പൗരാവകാശ പ്രശ്‌നമാണ്. ആര്‍ക്കും സ്വന്തം മതം സ്വീകരിക്കാനെന്നപോലെ തള്ളിക്കളയാനും അവകാശമുണ്ട്. 'ഇത്രയാള്‍ ഞങ്ങള്‍ക്കു കൂടി, ഇത്രയാള്‍ ഞങ്ങള്‍ക്കു കുറഞ്ഞു' എന്നമട്ടില്‍ മതപരിവര്‍ത്തനത്തെ ചുരുക്കുന്നവര്‍, വ്യക്‌തിയുടെ മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് പരിഹസിക്കുന്നത്. സംഘപരിവാര്‍ ജന്മംനല്‍കിയ 'മതപരിവര്‍ത്തന വിരുദ്ധവേദി' മതപ്പേടിയുടേയും പൗരാവകാശപ്പേടിയുടേയും സംയുക്‌തമാണ്. പുറത്താക്കാനല്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെ സങ്കുചിതത്വത്തെ ആദര്‍ശവല്‍ക്കരിക്കാനുള്ള സാഹസിക ശ്രമം കിഴിച്ചാല്‍ അതില്‍ പിന്നെ ബാക്കിയുള്ളത്, അക്രമാസക്‌തമായ അസഹിഷ്‌ണുതയാണ്.സംഘപരിവാര്‍ സൃഷ്‌ടിച്ച ഭീകരതകള്‍ക്കിടയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഒറീസയിലെ പീഡിതരായ മനുഷ്യര്‍, കണ്ണീരിനിടയിലും കാതോര്‍ക്കുന്നത്, മനുഷ്യത്വത്തിന്റെ കാലൊച്ചയാണ്. സര്‍വ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം എന്തുവന്നാലും ഞങ്ങള്‍ മനുഷ്യത്വത്തിനു കാവല്‍ നില്‍ക്കുമെന്നു പ്രഖ്യാപിക്കുന്ന ഒരു 'ചലോ ഒറീസ'പ്രസ്‌ഥാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ അനിവാര്യമാകുന്നത്. കത്തിച്ചാരമായവരുടേയും ഇപ്പോഴും മുറിവേറ്റു പിടയുന്നവരുടേയും ഇടയില്‍നിന്ന് 'പ്രത്യക്ഷ ആക്രമണമാണോ പരോക്ഷ ആക്രമണമാണോ' കൂടുതല്‍ ഭീകരമെന്ന് തര്‍ക്കിക്കാതിരിക്കാനുള്ള വിവേകമെങ്കിലും നമുക്കുയര്‍ത്തിപിടിക്കാന്‍ കഴിയണം. സര്‍വമതത്തിലുംപെട്ട ഈശ്വരവിശ്വാസികളും ഒരു മതത്തിലുംപെടാത്ത ഈശ്വരവിശ്വാസമില്ലാത്തവരും ഒന്നിച്ചു ചേര്‍ന്ന് മനുഷ്യത്വത്തിന്റെ കുഴിമാടങ്ങളില്‍ ഒരുതുള്ളി കണ്ണീര്‍ വീഴ്‌ത്തുന്ന നേരങ്ങളിലെങ്കിലും, പ്രിയപ്പെട്ട പൗവത്തില്‍ തിരുമേനി, അങ്ങ് പ്രശസ്‌തമായ അങ്ങയുടെ കമ്യൂണിസ്റ്റ് വിരോധത്തെ ഒരല്‌പം പുറകിലേക്ക് മാറ്റിനിറുത്തണം.
k e n
http://janamozhi.blogspot.com/2008/09/blog-post_02.html

ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)