Friday, April 20, 2012

India’s Defence Budget 2011-12: An Analysis


http://www.indiastrategic.in/topstories960.htm


 



 
By Laxman Kumar Behera
Published: March 2011
 



 
 
 
   

New Delhi. The Indian Budget 2011-12, presented to the Parliament on February 28, 2011, has allocated Rs. 1,64,415.49 crore ($36.03 billion) for the Defence Services that include three services (Army, Navy and Air Force), Defence Research and Development Organisation and Ordnance Factories (OFs). This is apart from Rs. 38,156.81 crore which has been earmarked to defray civil expenditures of Ministry of Defence (MoD) and its affiliated organisations, including, the Coast Guard, and for defence pension (Rs. 34,000 crore).




  New Delhi. The Indian Budget 2011-12, presented to the Parliament on February 28, 2011, has allocated Rs. 1,64,415.49 crore ($36 billion) for the Defence Services that include three services (Army, Navy and Air Force), Defence Research and Development Organisation and Ordnance Factories (OFs). This is apart from Rs. 38,156.81 crore ($8.4 billion) which has been earmarked to defray civil expenditures of Ministry of Defence (MoD) and its affiliated organisations, including, the Coast Guard, and for defence pension (Rs. 34,000 crore or $7.5 billion).
In other words, the total amount available for the MoD and its various establishments is Rs. 2,025,72.3 crore ($44.4 billion). By convention, only budgetary provisions for the Defence Services (i.e., Army, Navy, Air Force, DRDO and OFs) constitute India’s defence budget.
Key Statistics
As compared to the defence budget 2010-11, the new budget has grown by 11.59 per cent. However the growth rate comes down to 8.47 per cent over the revised estimate for 2010-11. That means the Ministry of Defence (MoD) has overspent (at the time of revised estimate) Rs. 4,237.69 crore ($0.9 billion) from the original allocations made in 2010-11. However, the overspending unlike in the previous years is on both the sides of revenue and capital expenditure (while the former has grown by Rs 3,404.43 crore (3.9 per cent) from the original allocation, the capital expenditure has grown marginally, but significantly by Rs 833.26 crore (1.4 per cent)).
The 12 per cent growth in the defence budget has resulted in an additional allocation of Rs. 17,071.49 crore ($3.7 billion) over the previous budget.
Of the additional amount Rs 7,872.68 crore ($1.7 billion) is earmarked for Revenue Expenditure and the balance Rs. 9,198.81 crore ($2.0 billion) for Capital Expenditure, the latter means the money allocated for acquisitions and modernisation.
The Revenue Expenditure therefore has grown by 9.01 per cent to Rs 95,216.68 crore ($20.9 billion) and the capital by 15.33 per cent to Rs. 69,198.81 crore ($15.2 billion). On the revenue side, the growth has although been necessitated because of the increase in pay and allowances, yet there has been an increase in budgetary provision for other revenue items such as stores, transportation, etc.
The decent increase in the defence budget has a favorable impact on key statistics (see Table), except for its shares in total central government expenditure and GDP.
The declining share of defence in these key parameters can be ascribed to relatively faster growth of Indian economy and the resultant increase in total central governmental expenditure. On the positive side, the ratio between Revenue Expenditure and Capital Expenditure has been further improved towards the latter, showing a greater focus of the government towards modernisation of the armed forces.

Share of Services
In 2011-12, the Army with an approximate budget of Rs. 83, 415 crore ($18.3 billion) accounts for 51 per cent of total defence budget, distantly followed by Air Force (Rs. 46,151.78 crore or $10.1 billion), Navy (Rs. 25,246.89 crore or 5.5 billion), Defence Research and Development (DRDO) (Rs 10,253.17 crore or $2.2 billion), and Ordnance Factories (OFs) (Rs -776.79 crore or -$0.2 billion).
The Minus budget for the OFs is because of their excess earnings over expenditure.
The majority share for the Army is because of large scale provision under Revenue Expenditure, which is primarily driven by pay and allowances.
In terms of capital expenditure, the Air Force with a budget of Rs 30,223.83 crore ($6.6 billlion) is the most capital-intensive, followed by the Army (Rs. 19,163.07 crore or $4.2 billion), Navy (Rs 14,657.83 crore or $3.2 billion), DRDO (Rs. 4,628.3 crore or $1.0 billion), and OFs (Rs. 399.96 crore or $0.1 billion)
Re-appropriation in Capital Expenditure
As the new defence budget reveals, the MoD has spent more than its 2010-11 budgetary allocations under the capital head.
On the face of it, the utilisation of capital fund is credible given the MoD’s past record of surrendering funds. However a closer examination of the budget reveals that the spending has not been done as intended in the original budget, leading to underutilisation in some heads and overutilization in others.
For instance, 30 per cent of allocation under the head of ‘Other Equipment’ has remained underutilised, whereas the allocations under the ‘Aircraft and Aero-Engine’ and ‘Naval Fleet’ have over-utilised by 24 per cent and 11 per cent respectively. It is however not clear whether the overspending is necessitated due to change of plan midway, or because of parking of funds with the state-owned enterprises so as not to surrender funds. (As regards parking of funds, there have been several occasions in the past, where the MoD deliberately transferred funds in excess of annual budgetary provisions to its production agencies.)
The readjustment (or re-appropriation as it is known in the budgetary parlance) is allowed with certain conditions, but it does not however absolves the MoD of its responsibility to stick to its plan to the extent possible.
A deliberate digression from the plan in order to utilise the money is not always efficient or desirable. For instance, the budgetary provision to buy radars would lose its relevance if the said budget is ended up buying missiles, which can not be used without effective surveillance. In this context, the efficiency of the MoD lies not only in spending the capital head in stipulated time period but also spending it as the per the original plan. .
Rise in Pay and Allowances
In 2011-12, total pay and allowances of the three services (Army, Navy and Air Force) and the DRDO are estimated to grow by 10.3 per cent to Rs. 51,591.27 crore ($11.3 billion). (The pay and allowance of Ordnance Factories is not included in the calculation because of lack of availability of data at the time of writing). This pay component represents 54.2 per cent of the total Revenue Expenditure, 31.4 per cent of the total defence budget, and is responsible for 28 per cent of the total defence budget’s growth.
It is noteworthy that pay and allowances are obligatory in nature and the government has little control over its growth, given the mandatory increase in annual pay and dearness allowances.
Moreover most of the pay and allowances today constitute tomorrow’s defence pension, on which the government has also little control. The uncontrollable growth of these components (pay and allowances and defence pension) has however vital implication on others aspects of the defence budget.
This is more so, given the government’s ceiling approach to defence allocation, which invariably affect the non-obligatory components of the budget, particularly the capital acquisition, stores, transportation and revenue works. Keeping this in view, there is a need to ensure that the pay component remains within the controllable limits.
It is in this context, the MoD needs to bring in concepts of Zero Based Budgeting (ZBB) and outcome budgeting in its budgeting process, so as to ensure that some of the inefficient activities are done away with and precious resources diverted to needed areas.
Impact on Modernisation
India lives in a difficult neighbourhood, infested by state-sponsored terrorism. To meet the myriad security challenges, the defence forces need to modernise their assets on a continuous basis, so that the defence preparedness of the country is one step ahead of its adversaries.
However as reported by various oversight agencies, such as Comptroller and Auditor General of India (CAG) and Parliamentary Standing Committee on Defence, there are glaring voids in defence preparedness, which need urgent attention.
For instance, the CAG in a recent report mentions that the submarine force of the Indian Navy, a key component of naval warfare, is below the expected force level. It also mentions that the Indian Air Force, which is already down to less than 30 combat squadrons from the authorised level of 39.5, also does not possess adequate number of surveillance radars needed for providing efficient and reliable detection capabilities for ensuring credible air defence. The Army has glaring deficiencies in its artillery force and night fighting capabilities, and shortages of even in its stock of bullet proof jackets.
In this backdrop, it is pertinent whether defence allocation for 2011-12 is enough to fill up the capability gap that exists today.
The answer to the above question however does not lie in one year’s budget figures, as capability build-up is a long-drawn process requiring a steady and sustained level of funding on a continuous basis. But building futuristic capabilities, by a mix or indigenous and imported solutions, is a must, with emphasis on the former.
From the perspective of the new defence budget, there has been a modest attempt to step up the modernisation process.
This is evident from the size of the capital acquisition budget, which has been increased by more than 25 per cent to Rs. 55,604 crore ($12.2 billion). Among the services, the Air Force has been given the largest share (Rs. 28,354.54 crore or $6.2 billion), followed by Army (Rs. 14,100.44 crore or $3.1 billion) and Navy (Rs. 13,149.02 crore or $2.9 billion).
Assuming that 60 per cent of the capital acquisition budget goes for committed liabilities, the MoD would have around Rs. 22,240 crore ($ 4.9 billion) to pay for new acquisitions including the Medium Multi-Role Combat Aircraft (MMRCA) (for Air Force), C-17 Globamaster (Air Force), and advanced helicopter (for Air Force and Army), and patrol vessels (for Navy).
Conclusion
The defence budget 2011-12 is nonetheless an impressive one.
Its growth of 12 per cent is in fact one of the highest in recent years, if one excludes the year 2009-10 when the budget was increased by 34 per cent, due mainly to the effects of the Sixth Central Pay Commission.
The hike in the defence budget has provided extra resources, particularly for the modernisation of the armed forces. The growth of over 25 per cent capital acquisition budget to Rs. 55,604 crore ($12.2 billion) would provide the much needed resources for some of new acquisitions such as MMRCA, and C-17 Globemaster, among others.
On the revenue side also, the budget has made increased provisions for pay and allowances (which are obligatory in nature) and also for other items such as stores, transportation and other revenue items.
The impressive growth in the defence budget notwithstanding, there are some concern areas.
Although, the MoD has been able to over-spend its 2010-11 capital budget, it is not clear why it was necessitated. As the budget reveals, the spending has not been done as per the plan in the original budget. Keeping in view the past instance of parking of funds with state-owned enterprises, it is doubtful whether the over-spending was necessitated due to genuine mid-way change in the plan. Given the hefty increase in the capital acquisition budget in 2011-12, the MoD’s challenges therefore lie not only in spending it in the stipulated timeframe but also spending it for the purposes intended in the budget.
Another concern area is the hefty growth in pay and allowances of the defence services. In the new budget alone, the pay and allowances of the three services and DRDO has grown by more than 10 per cent and is responsible for 28 per cent of total defence budget’s growth. Given the size of pay and allowances, its mandatory annual increase and its implication on other components of the defence budget, there is a need to need to ensure that this component remains within the controllable limits.
The author is a Research Fellow at the Institute for Defence Studies and Analysis (IDSA), New Delhi.

Thursday, April 19, 2012

കൊമ്പല്ലു രാകുന്ന സൈബര്‍ പിരാനകള്‍


(ചാലക്കുടിപ്പുഴയിലെ പിരാനകള്‍ എന്ന ലേഖനത്തിന്റെയും ദേവന്റെ നേതൃത്വത്തില്‍ നടന്ന മത്സകേരളം പ്രോജക്ടിന്റെയും പശ്ചാത്തലത്തില്‍ എഴുതിയത്... ))


"വിക്കി ലീക്സ് യുഗത്തിൽ കുറച്ച് പരിസ്ഥിതി പ്രവർത്തകരുടെ ഒറ്റപ്പെട്ട ഒച്ചകളെ കക്ഷി രാഷ്ട്രീയത്തിന്റേയും ആൾക്കൂട്ട ആരവങ്ങളുടേയും മറവിൽ കാര്യങ്ങളുടെ നിജസ്ഥിതിയായി അവതരിപ്പിക്കുകയും സാംസ്കാരിക നായകന്മാരായി ചമയുന്നവർ യഥാർത്ഥ വിവരങ്ങൾ വളച്ചൊടിക്കകയും ചെയ്യുമ്പോൾ അവിടെ ഫാസിസത്തിന്റെ കനത്ത ഗന്ധം പരക്കുന്നുണ്ട്". - ("ചാലക്കുടിപ്പുഴയിലെ പിരാനകള്‍ " എന്ന ലേഖനത്തില്‍ ഇഞ്ചിപ്പെണ്ണ്)
പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കപ്പെട്ട വാദത്തിന്റെ, ആശയത്തിന്റെ, നിലപാടിന്റെ മറുവശം അന്വേഷിച്ചറിയാന്‍ നടത്തിയ പരിശ്രമത്തില്‍ നിന്ന് ഫാസിസത്തിന്റെ കനത്ത ഗന്ധമല്ല, ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ പരിമളമാണ് പരക്കുന്നത് എന്ന് തിരിച്ചറിയണമെങ്കില്‍ തലച്ചോറില്‍ വിവേകത്തിന്റെ തരിമ്പെങ്കിലും ഉണ്ടാകണം. ചാലക്കുടിപ്പുഴയിലെ പിരാനകള്‍ എന്ന ലേഖനം അദമ്യമായ സത്യാന്വേഷണ ത്വരയില്‍ നിന്നല്ല, അസഹ്യമായ അസഹിഷ്ണുതയില്‍ നിന്നാണ് പിറവി പൂണ്ടതെന്ന വസ്തുതയാണ് മുകളിലെ ഉദ്ധരണിയില്‍ കിടന്നു നിലവിളിക്കുന്നത്. തിളച്ചുതൂവി പതഞ്ഞൊഴുകുന്ന സ്വന്തം അസഹിഷ്ണുതയുടെ വെറി മറച്ചു പിടിക്കാന്‍ തനിക്കിഷ്ടമില്ലാത്തതു പറയുകയും എഴുതുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ ഫാസിസ്റ്റ് മുദ്രയടിച്ച് ആര്‍പ്പുവിളിച്ചാല്‍ മതിയെന്ന അതിബുദ്ധിയ്ക്ക് കോപ്പി റൈറ്റ് ഉണ്ടോ ആവോ? വിക്കി ലീക്‌സ് യുഗം, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഒറ്റപ്പെട്ട ഒച്ച, ആള്‍ക്കൂട്ട ആരവം, കാര്യങ്ങളുടെ നിജസ്ഥിതി, സാംസ്‌ക്കാരിക നായകരായി ചമയുക, യഥാര്‍ത്ഥ വിവരങ്ങള്‍ വളച്ചൊടിക്കുക, ഫാസിസം, കനത്ത ഗന്ധം എന്നിങ്ങനെ നാമവും ക്രിയയും വിശേഷണവുമൊക്കെ കുത്തിത്തിരുകി പടച്ചിറക്കിയ വാചകം സൂക്ഷിച്ചു പരിശോധിക്കുക. സാമാന്യബുദ്ധിയെന്ന മര്‍ത്ത്യസവിശേഷതയെ കഴുത്തു ഞെരിച്ചു കൊന്ന് നവദ്വാരങ്ങളിലും പഞ്ഞി തിരുകി കിടത്തിയിരിക്കുന്നത് നേരിട്ടു കാണാം.

തനതു മത്സ്യസമ്പത്ത് നശിപ്പിക്കാന്‍ പദ്ധതി എന്ന ഹരീഷിന്റെ വാര്‍ത്തയുടെ പ്രതികരണമായി സ്വസഹോദരനും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിട്ടയേഡ് അഡീഷണല്‍ ഡയറക്ടറുമായ പ്രസാദ് ചന്ദ്രന്‍ പിളളയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ദേവാനന്ദ് പിളള എഴുതിയ മത്സ്യകേരളം എന്ന കുറിപ്പാണ് ചാലക്കുടിപ്പുഴയിലെ ഇല്ലാത്ത 'പിരാന'യെ ഇന്റര്‍'നെറ്റി'ല്‍ കുടുക്കിയത്.

"ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളെ"ന്ന ടിപ്പണിയോടെ ഹരീഷ് അവതരിപ്പിച്ച ആരോപണങ്ങളുടെ മറുവശം ദേവന്‍ അവതരിപ്പിച്ചിരിക്കുന്നതിനെ "പിരാന കരണ്ട തലച്ചോര്‍" ഇങ്ങനെയാണ് വിശേഷിപ്പിച്ചത്:


''ഒറ്റപ്പെട്ട സ്വരങ്ങളെ കൂട്ടത്തോടെ അപഹസിക്കാനും ആക്ഷേപിക്കാനും അവര്‍ പറയുന്നത് സമര്‍ത്ഥമായി വളച്ചൊടിക്കാനും ബ്ലോഗുകളില്‍ സ്വയം ആള്‍ദൈവങ്ങളായി അവരോധിച്ചിരിക്കുന്നവര്‍ തുനിഞ്ഞിറങ്ങിയാല്‍ അതു തീര്‍ത്തും ആശങ്കാജനകമാണ്''.
ഫാസിസ്റ്റു ഗന്ധം പരക്കുന്ന ചെകിളപ്പൂക്കളുളള സൈബര്‍ പിരാനയ്ക്ക് ഭാഷാവൈദഗ്ധ്യം കമ്മിയായത് ആരുടെയൊക്കെയോ ഭാഗ്യം. ഈ വാചകത്തിലുപയോഗിച്ചിരിക്കുന്ന ക്രിയാപദങ്ങളുടെ പരിഹാസ്യത നമുക്കു പിന്നീടു പരിശോധിക്കാം. വികലമായ ആശയങ്ങള്‍ ചപലമായ യുക്തി ഉപയോഗിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭാഷ ദുര്‍ബലവും പരിഹാസ്യവുമാകുന്നത് സ്വാഭാവികം.

ബ്ലോഗുകളില്‍ ആരൊക്കെയോ ആള്‍ദൈവങ്ങളായി സ്വയം അവരോധിച്ചിരിക്കുകയാണത്രേ. 
അവരങ്ങനെ പൂജയും പൂമാലയും ഏറ്റുവാങ്ങി ആള്‍ദൈവങ്ങളായി വിലസുന്നതില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷേ, സംഘം ചേര്‍ന്ന് ആരെയെങ്കിലും "അപഹസി"ക്കുന്നതും "ആക്ഷേപി"ക്കുന്നതും കാര്യങ്ങള്‍ "സമര്‍ത്ഥമായി വളച്ചൊടിക്കുന്നതു"മാണ് "തീര്‍ത്തും ആശങ്കാജനക"മാകുന്നത്. സൈബര്‍ ലോകത്ത് ഒരാല്‍ത്തറ കെട്ടി പുലിത്തോല്‍ വിരിച്ച് വെറുതെയിരിക്കുകയാണെങ്കില്‍ ആരെങ്കിലും ആള്‍ദൈവങ്ങളാകുന്നതില്‍ വിരോധമൊന്നുമില്ല. മിസ്റ്റര്‍ ആള്‍ദൈവങ്ങളെല്ലാം കൂടി കൊടിയും പിടിച്ച്  "ആക്ഷേപി"ക്കാനും "അപഹസി"ക്കാനും തുനിഞ്ഞാല്‍ പാവങ്ങളീ ഞങ്ങളെന്തു ചെയ്യും. "ആക്ഷേപി"ക്കലും "അപഹസി"ക്കലും "വളച്ചൊടിക്കലു"മൊക്കെ തങ്ങള്‍ക്കു മാത്രം കരമൊഴിവായി പതിച്ചു കിട്ടിയതല്ലേ.

റിസര്‍വോയറുകളില്‍ മത്സ്യം നിക്ഷേപിക്കുന്നതു സംബന്ധിച്ച് ദേവ
ന്‍ ‍, പ്രസാദ് ചന്ദ്രനോട് ചോദിച്ച പത്തൊമ്പതു ചോദ്യങ്ങളോ അവയുടെ ഉത്തരങ്ങളോ പരിസ്ഥിതിയെക്കുറിച്ച് ആരെങ്കിലും പുറപ്പെടുവിച്ച ആശങ്കകളെയും വേവലാതികളെയും ഒരുവിധത്തിലും ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നില്ല. ദേവന്റെ സംശയങ്ങള്‍ ദേവന്‍ ചോദിച്ചു, തനിക്കറിയാവുന്ന ഉത്തരങ്ങള്‍ പ്രസാദ് ചന്ദ്രന്‍ പറഞ്ഞു. വായനക്കാരില്‍ പിന്നെയും സംശയം അവശേഷിക്കുന്നുണ്ടെങ്കില്‍, സ്വന്തം നിലയില്‍ സംശയ നിവൃത്തി വരുത്താന്‍ ഇന്റര്‍നെറ്റു പോലെ സഹായകരമായ മാധ്യമം വേറെയില്ല. അതിനുളള ശ്രമങ്ങള്‍ ആശയസംവാദത്തിന്റെ ജനാധിപത്യമുഖം കൂടുതല്‍ വിശാലവും വിപുലവുമാക്കും. പക്ഷേ, സത്യസന്ധമായും ഉത്തരവാദിത്തബോധത്തോടെയും വസ്തുതാന്വേഷണം നടത്താനും വിശദമായ വിശകലനത്തിനു ശേഷം അതു പ്രസിദ്ധീകരിക്കാനും അതുവഴി ഗൗരവമുളള പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രകോപനവും പ്രചോദനവുമാകാനും എല്ലാവര്‍ക്കും കഴിയണമെന്നില്ലല്ലോ!

സംശയനിവൃത്തി തേടിയ ദേവന്റെ ശ്രമങ്ങളെ "ആരെയൊക്കെയോ അപഹസിക്കാനും ആക്ഷേപിക്കാനുമുളള ശ്രമമായി" ഇകഴ്ത്താനും പുച്ഛിക്കാനും പകയുടെ ഉഷ്ണപ്പുണ്ണു പിടിച്ച മനസിനേ കഴിയൂ.  ദേവന്‍ "ആള്‍ദൈവ"മാണു പോലും!. ദേവനെപ്പോലെ വേറെയും "ആള്‍ദൈവ"ങ്ങളുണ്ടു പോലും! അവരൊക്കെ എഴുതുന്നതും അഭിപ്രായം പറയുന്നതും ആര്‍ക്കൊക്കെയോ "ആശങ്കാജനക"മാണു പോലും! തെളിമയുളള സംവാദങ്ങള്‍ക്കു വേണ്ടിയുളള ആത്മാര്‍ത്ഥമായ ഇടപെടലുകളെ നീചമായി അടയാളപ്പെടുത്തണമെങ്കില്‍ വിദ്വേഷത്തിന്റെ കാളകൂടം തലച്ചോറില്‍ എത്ര "ഏക്കറില്‍" പരന്നു നീലിച്ചുവെന്നാലോചിക്കുക.

ഹരീഷ് നടത്തിയ "ഞെട്ടിപ്പിക്കുന്ന" വെളിപ്പെടുത്തലുകളുടെ മറുവശം തേടിയിറങ്ങുമ്പോള്‍ ഒരു "പിരാന" ഇങ്ങനെ വാ പിളര്‍ന്നു വരുമെന്ന് ദേവന്‍ നിനച്ചിരുന്നോ ആവോ? ഏഴാംകടലിനക്കരെ ഏഴിലംപാലയില്‍ അധിവസിച്ച് "ഒറ്റപ്പെട്ട സ്വരം കൊണ്ട് ബ്ലോഗിനെ ആകര്‍ഷക"മാക്കൊണ്ടിരിക്കുന്ന "പരിശുദ്ധ പരിസ്ഥിതി പ്രേമ"ത്തിന്റെ സൈബര്‍ മൂര്‍ത്തിയെ വേണ്ടവിധം പ്രസാദിപ്പിച്ചു വേണം, തന്റെ  സഹോദരനോട് പോലും ചോദ്യോത്തരപംക്തി കളിക്കാവൂ എന്ന സത്യം ദേവന് അറിയാതെ പോയി. ദേവന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിലുളള ഉഗ്രകോപം സഹിക്കാതെ മൂര്‍ത്തി നടത്തിയ താണ്ഡവം നാലുകെട്ടും പടിപ്പുരയുമടക്കം തകര്‍ത്തു തരിപ്പണമാക്കുമെന്ന് വന്നപ്പോഴാണ് ചാത്തന്മാര്‍ നട്ടപ്പാതിരായ്‌ക്കൊരു തോണിയും സംഘടിപ്പിച്ച് ചാലക്കുടിപ്പുഴയില്‍ തുഴഞ്ഞെത്തി പാവം പിരാനയെ ചൂണ്ടയില്‍ കുടുക്കിയത്. ഒരു ചാറ്റ് ബോക്‌സ് പറന്നിറങ്ങുന്ന വേഗത്തില്‍ പിരാന അമേരിക്കയിലെത്തിയപ്പോള്‍ ദേവനോടുളള കോപം പ്രകൃതിയുടെ പരിശുദ്ധി നിലനിര്‍ത്താനുളള വെമ്പലായി രൂപം മാറി. ബദലുക്കു ബദല്‍ അഭിമുഖം എന്ന ആശയം അങ്ങനെയാണ് രൂപപ്പെട്ടത്. ദേവന്‍ തൊടുത്തത് ഒന്നെങ്കില്‍ ഒറ്റവില്ലില്‍ നിന്ന് നാലെണ്ണം തിരിച്ചു പാഞ്ഞു.

ദേവന്റെ അഭിമുഖം സൃഷ്ടിച്ച ഇരിക്കപ്പൊറുതിയില്ലായ്മ വ്യാകരണപ്പിശകേതുമില്ലാതെ ബദല്‍ മുഖാമുഖത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടത്.

ഹരീഷിന്റെയും ദേവന്റെയും അഭിപ്രായങ്ങളില്‍ പരസ്പരവിരുദ്ധമായ പലതുമുണ്ടായിരുന്നതിനാല്‍ സ്വന്തമായ അന്വേഷണം നടത്തിയേ തീരൂ എന്നായി. .... ഹരീഷ് ഒരുപാടു കാര്യങ്ങള്‍ കൃത്യമായ ലിങ്കുകളോ പഠനങ്ങളോ നല്‍കാതിരിക്കുന്നതിന്റെ അവ്യക്തത നീക്കാനെന്ന മട്ടില്‍ ദേവാനന്ദ് പിളള സഹോദരനായ റിട്ടയേഡ് ഫിഷറീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചത് പബ്ലിഷ് ചെയ്തതു വഴി എന്തെങ്കിലും തെളിവോ കാര്യങ്ങള്‍ വ്യക്തമാവുകയോ ചെയ്തില്ല.
അതാണ് കാര്യമെങ്കില്‍ അതിലല്‍പം വസ്തുതയുണ്ട്. വിദേശമത്സ്യങ്ങളെയൊന്നും വളര്‍ത്തുന്നില്ലെന്നും റിസര്‍വോയറുകളില്‍ ഇന്ത്യന്‍ കാര്‍പ്പുകളെ വളര്‍ത്തുന്ന പരിപാടി ദേവന്‍ ജനിക്കുന്നതിനു 20 കൊല്ലം മുമ്പേ വളര്‍ത്തുന്നുണ്ടെന്നുമാണ് പ്രസാദ് ചന്ദ്രന്‍ പറയുന്നത്. 20 കൊല്ലം മുമ്പേ റിസര്‍വോയറില്‍ വളര്‍ത്തിയ മീനിന്റെയോ അതുപിടിച്ചു പൊരിച്ചു തിന്ന ആളിന്റെയോ വിവരങ്ങളോ ചിത്രമോ ഒന്നും പ്രസാദ് ചന്ദ്രന്‍ നല്‍കിയിട്ടില്ല. മാത്രവുമല്ല, റിസര്‍വോയറില്‍ മീന്‍ നിക്ഷേപിച്ച് കൃത്യം 20 കൊല്ലം കഴിഞ്ഞാണ് ദേവന്‍ ജനിച്ചത് എന്നു തെളിയിക്കുന്ന ഒരു തെളിവും പ്രസാദ് ചന്ദ്രന്‍ ഹാജരാക്കുന്നില്ല. ഒന്നൊന്നര ചെയ്ത്തല്ലേ അത്... കാര്യങ്ങള്‍ തെളിവു സഹിതം ബോധ്യപ്പെട്ടാലല്ലേ അവ്യക്തത നീക്കാന്‍ പറ്റൂ. ഇത്തരം കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നതു വഴിയല്ലെങ്കില്‍ പിന്നെ മറ്റെങ്ങനെയാണ് ഫാസിസം പരക്കുന്നത്?

ഒരാള്‍ പറഞ്ഞതില്‍ തെളിവൊന്നുമില്ലേ എന്നു നിലവിളിച്ച് നാലു പേരെ ഇന്റര്‍വ്യൂ ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ സാഹസത്തിന്റെ അന്ത്യം ഏതു തെളിവുകളുടെ സമാഹാരത്തിലാണ് ഒടുങ്ങിയത് എന്നുംകൂടി അറിയുമ്പോഴാണ് ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തരുതേ എന്നു നാം നിലവിളിച്ചു പോകുന്നത്. "ചാലക്കുടിപ്പുഴയിലെ പിരാന"യെ കണ്‍കുളിര്‍ക്കെ കണ്ട് പിഎച്ച്ഡിക്കാരന്‍ ശാസ്ത്രജ്ഞനടക്കം മൂന്നു അഭിമുഖദായകര്‍ മത്സ്യകേരളം പദ്ധതി പരിസ്ഥിതിയ്ക്കാപത്ത് എന്ന് അലറിവിളിക്കുന്നുണ്ട്. പക്ഷേ, തങ്ങളുടെ വാദം സമര്‍ത്ഥിക്കാന്‍ ഒരു പഠന റിപ്പോര്‍ട്ടുപോലും അവര്‍ തെളിവായി നല്‍കുന്നില്ല. ആഴമേറിയ ഗവേഷണപഠനങ്ങള്‍ സംശയരഹിതമായി വെളിപ്പെടുത്തിയ വസ്തുതകളാണോ, സ്വന്തം മുന്‍വിധിയില്‍ വേവിച്ചെടുത്ത രാഷ്ട്രീയനിരീക്ഷണങ്ങളാണോ അവര്‍ വെളിപ്പെടുത്തുന്നത് എന്ന് സംശയിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ലിങ്കോ, സൂചനയോ ഒന്നും ആ അഭിമുഖാഭാസത്തിലില്ല.

റിസര്‍വോയര്‍ ഫിഷറീസ്, ഇന്ത്യ എന്ന് വെറുതെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്, യുഎന്നിന്റെ ഫൂഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സൈറ്റിലെ ഡോ. വി. വി. സുഗുണന്റെ വക വിശദമായ ടെക്‌നിക്കല്‍ പേപ്പറാണ്. പിരാനയുടെ പോക്കറ്റിലെ വിദഗ്ധപ്പട്ടികയിലെ പ്രമുഖരായ ഡോ. ഷാജിയും ഡോ. ബിജു കുമാറും ഇങ്ങനെയൊരു പേപ്പറിനെക്കുറിച്ചു മിണ്ടുന്നു പോലുമില്ല.
ഡോ. ബിജു പറഞ്ഞത് ഇങ്ങനെ -
ഇന്ത്യന്‍ കാര്‍പ്പിനെ വനമേഖലകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചോ മറ്റോ കേരളത്തിലോ  ഇന്ത്യയിലോ മറ്റോ ആധികാരികമായി ഒരു പഠനവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ ലൊക്കേഷന്‍ മാറി പുതിയ തരം മീനുകളെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവ തനതു മത്സ്യസമ്പത്തു ശോഷിച്ചു എന്നു തന്നെയാണ് സൂചിപ്പിക്കുന്നതും.
ഡോ. ഷാജി പറഞ്ഞത് -
തേക്കടിയില്‍ യൂറോപ്യന്‍ കാര്‍പ്പിനെ സംബന്ധിച്ച് എല്‍. കെ. അരുണ്‍ 98ല്‍ ഒരു പഠനം നടത്തിയതു പ്രകാരം തനതു മത്സ്യങ്ങളുടെ പോപ്പുലേഷന്‍ ശോഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ കാര്‍പ്പു വിഭാഗത്തില്‍ ഇതിനു വേണ്ടിയോ ഇതിനെതിരെയോ പഠനങ്ങള്‍ നടന്നിട്ടില്ല.
1995ല്‍ പ്രസിദ്ധീകരിച്ച സെന്‍ട്രല്‍ ഇന്‍ലാന്റ് കാപ്ചര്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. വി. വി. സുഗുണന്റെ റിസര്‍വോയര്‍ ഫിഷറീസ് ഓഫ് ഇന്ത്യ എന്ന പ്രബന്ധം നെറ്റില്‍ ലഭ്യമാണെങ്കിലും അതേക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരെ വിദഗ്ധരായി ആദരിക്കണമത്രേ! ലിങ്കിലും തെളിവിനും വേണ്ടിയുളള ആക്രാന്തം തീവണ്ടിയ്ക്കു തലവെച്ച് ആത്മഹത്യ ചെയ്യുന്ന വേറൊരു സീന്‍ കാണുക.
എൻ.വി. ത്രിവേദി ബാബു പറയുന്നു...
അതേസമയം ഇവയെ നിക്ഷേപിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമെന്നുളള ശാസ്ത്രീയ പഠനങ്ങളും മറ്റു വിദഗ്ധാഭിപ്രായങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
യഥാര്‍ത്ഥമായ ജിജ്ഞാസയുടെ പെരുപ്പ് തലച്ചോറിലുണ്ടെങ്കില്‍ ആരും ത്രിവേദിയോട് ചില ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ആരു നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍? ആരൊക്കെയാണ് ഈ വിദഗ്ധര്‍? എന്താണ് കൂടുതല്‍ വിശദാംശങ്ങള്‍.. എവിടെ കിട്ടും ഈ പഠനറിപ്പോര്‍ട്ട്? നെറ്റിലുണ്ടോ, ലിങ്കു തരാമോ.... സ്വാഭാവികമായ ചോദ്യങ്ങള്‍ ചോദിക്കുകയോ സത്യസന്ധമായി വിവരം ശേഖരിക്കുകയോ  അല്ലല്ലോ ഈ ഡപ്പാംകുത്തിന്റെ ലക്ഷ്യം.. വാ പിളര്‍ന്ന പിരാനയുടെ അണ്ണാക്കില്‍ നിന്നും തെറിച്ചു വീണ പഴയൊരു നിഗമനം തേച്ചു കഴുകിയാല്‍ ഇങ്ങനെ തിരുത്താം...
അവ്യക്തത നീക്കാനെന്ന മട്ടില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ത്രിവേദി ബാബുവിനോട് സംസാരിച്ചത് പബ്ലിഷ് ചെയ്തിട്ട് എന്ത് അവ്യക്തതയാണ് പണ്ടാരമടങ്ങിയത്?
യഥാര്‍ത്ഥത്തില്‍ ദേവന്‍ പ്രസിദ്ധീകരിച്ച ചോദ്യോത്തര പംക്തിയ്ക്കു മുമ്പേ പിരാന കൊമ്പല്ലു രാകുന്നുണ്ടായിരുന്നു എന്നതിന് ലേഖനത്തില്‍ വേറെ തെളിവുണ്ട്. ആള്‍ദൈവങ്ങള്‍, ആരവങ്ങള്‍, ആക്ഷേപം, പരിഹാസം എന്നീ ഒളിയമ്പുകളുടെ ഉന്നം ദേവന്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന വാചകങ്ങള്‍ ഇതാ...
ഗോക്രിയെ ശാസ്ത്രീയമായി പൊളിച്ചടുക്കാന്‍ സാക്ഷ്യം വഹിച്ച നമ്മള്‍ യാതൊരുവിധ തെളിവോ പഠനമോ ഇല്ലാതെ എങ്ങനെ ഒരു സര്‍ക്കാര്‍ റിട്ടയേഡ് ഉദ്യോഗസ്ഥന്‍ പറയുന്നതിലേയ്ക്കു വിശ്വസിപ്പിക്കാന്‍ കാര്യങ്ങള്‍ കൊണ്ടുവരുന്നു. (എന്തെരു സ്ട്രക്ചറെന്റമ്മച്ചീ (വാചകത്തിന്റെ)) വര്‍ഷങ്ങളായി അതേ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന ഒരാള്‍ സ്വന്തം വകുപ്പു ചെയ്തത് ശരിയല്ലായിരുന്നു എന്നു പറയുമോ? അതോ ചോദ്യത്തിലും ഉത്തരത്തിലും വസ്തുതാപരമായ തെറ്റുകള്‍ വരുത്താതെ വിദഗ്ധമായ ചോദ്യങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിക്കലാണോ ദേവാനന്ദ് പിളളയുടെ ഇന്റര്‍വ്യൂവില്‍ നടന്നത്. ഗോക്രിയെ പൊളിച്ചടുക്കാന്‍ ഗോക്രിയുടെ ആശ്രമത്തിലൊരാളെ വിളിച്ച് നിങ്ങള്‍  ചെയ്യുന്നത് ഗോക്രിസമാണോ എന്നു ചോദിക്കുകയും അല്ല എന്നുത്തരം കിട്ടുകയും ചെയ്യുന്നതല്ലേ ഗോക്രിത്തരം. ഇങ്ങനെയുളള ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ നിന്നാണീ പോസ്റ്റിന്റെ ഉത്ഭവം.
ഒരിക്കലും ഉത്തരം കിട്ടില്ലെന്നുറപ്പുളള വിഡ്ഢിച്ചോദ്യങ്ങള്‍ സ്വയം ചോദിക്കാനും അതിന്റെ പിറകെ അന്വേഷണവുമായി ഇറങ്ങാനും ആര്‍ക്കും അവകാശമുണ്ട്. ആ പോക്കില്‍ "ഗോക്രി"യുടെ ആശ്രമത്തിലൊരാളെ വിളിച്ച് നിങ്ങള്‍ ചെയ്യുന്നത് "ഗോക്രിസ"മാണോ എന്നു ചോദിച്ചാല്‍ അയാള്‍ ഒന്നുകില്‍ വാ പൊളിക്കുകയോ അല്ലെങ്കില്‍ തളളയ്ക്കു വിളിക്കുകയോ ചെയ്യുമെന്ന് തിരിച്ചറിയാനുളള വളര്‍ച്ച തലച്ചോറില്ലെന്നും വ്യക്തം. പക്ഷേ, "ചോദ്യത്തിലും ഉത്തരത്തിലും വസ്തുതാപരമായ തെറ്റുകള്‍ വരുത്താതെ വിദഗ്ധമായ ചോദ്യങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിക്കുന്ന" ഒരേര്‍പ്പാട് ഉണ്ടെന്ന് ലോകത്തിനു ബോധ്യപ്പെടുത്തുന്നത് ഒരുപക്ഷേ ഈ ലേഖനമായിരിക്കും. വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്ത് വളച്ചൊടിക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന അംഗീകൃത കലാപാരിപാടി. പക്ഷേ ചോദ്യത്തിലും ഉത്തരത്തിലും വസ്തുതാപരമായ ഒരു തെറ്റും വരുത്താതെ വസ്തുതകളെ വളച്ചൊടിക്കാമത്രേ! ചെമ്പരത്തിപ്പൂവ് തിരയാന്‍ പ്രേരിപ്പിക്കുന്ന മൊഴിമുത്തുകള്‍ തട്ടിവിടുന്നതും ഒരു കഴിവു തന്നെയാണ്.

ഒരു ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്നയാള്‍ ആ ഡിപ്പാര്‍ട്ടുമെന്റു ചെയ്യുന്ന കാര്യം നല്ലതെന്നു പറയുമോ എന്നാണ് ഗമണ്ടന്‍ ചോദ്യം. എന്നുവെച്ചാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ വകുപ്പിനെ സംബന്ധിച്ച് പറയുന്നതൊന്നും വിശ്വസിക്കാന്‍ തരമില്ല. ഈ ചോദ്യം നമ്മോടു ചോദിച്ച പരിശുദ്ധപരിസ്ഥിതി പ്രേമത്തിന്റെ സൈബര്‍ മൂര്‍ത്തി അഭിമുഖവധത്തിന് തിരഞ്ഞെടുത്തവരുടെ പട്ടിക നോക്കുക. ആദ്യത്തെ നിര്‍ഭാഗ്യവാന്റെ പേര് എന്‍ നാരായണന്‍ നമ്പൂതിരി ആള്‍, ഫിഷറീസ് വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍.

റിട്ടയേഡ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് സിദ്ധാന്തിച്ച ശേഷം അതേവകുപ്പിലെ ജോയിന്റ് ഡയറക്ടറെ അഭിമുഖിക്കുന്ന ഉളുപ്പില്ലായ്മയെ സഭ്യത ചോരാതെ വിശേഷിപ്പിക്കുക ബുദ്ധിമുട്ടാണ്. എന്തോരം ചോദ്യങ്ങള്‍... എന്തോരം ഉത്തരങ്ങള്‍... എന്തു തെളിയിക്കാനാണോ ആവോ...?

അവസാനത്തെ ഇര.. എന്‍ വി ത്രിവേദി ബാബു, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. വനംവകുപ്പ് ഫിഷറീസ് വകുപ്പിന്റെ പദ്ധതിയെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് എന്തു പ്രസക്തി... നടപ്പാക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ സത്യം പറയില്ല എന്നുറപ്പുണ്ടെങ്കില്‍ ആ പദ്ധതിയെ എതിര്‍ക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥന്‍ സത്യം പറയുമെന്ന് എങ്ങനെ ഉറപ്പിക്കും. വകുപ്പു സര്‍ക്കാരിന്റേതല്ലേ... എതിര്‍ത്താണെങ്കിലും അനുകൂലിച്ചാണെങ്കിലും അവര്‍ പറയുന്നതിന് എന്തു പ്രസക്തി...? ഉത്തരം വ്യക്തം. നമുക്ക് യോജിപ്പുളള അഭിപ്രായം ആരു പറയുന്നോ,  അതാണ് സത്യം. ഇവിടെ ഫിഷറീസ് വകുപ്പ് നമ്മുടെ എതിരാളികള്‍. ദേവാനന്ദനും ചേട്ടന്‍ പ്രസാദ് ചന്ദ്രനും പിന്നെ നമ്പൂതിരിയുമൊക്കെ നമ്മുടെ എതിരാളികള്‍. അവര്‍ ഒരിക്കലും സത്യം പറയില്ല. ലിങ്കും കോപ്പുമടക്കം തെളിവുകളൊന്നുമില്ലെങ്കിലും ത്രിവേദിയും ഷാജിയും ബിജുകുമാറും പറയുന്നത് നമുക്കു ബോധിക്കുന്ന കാര്യങ്ങള്‍. അവരോട് വേറെ ചോദ്യമില്ല. അതിന്മേല്‍ സംശയം തീരെയുമില്ല.

ദേവാനന്ദ് പിളള എന്തോ മഹാ അപരാധം ചെയ്തു എന്നു തെളിയിക്കാന്‍ തട്ടിപ്പടച്ച അഭ്യാസം ബൂമറാങ്ങായി പിരാനയുടെ അണപ്പല്ലു തെറിക്കുന്ന ഉജ്വല മുഹൂര്‍ത്തത്തിനും കൂടി നാം സാക്ഷിയാവുന്നതു കാണുക...
എന്റെ അന്വേഷണങ്ങള്‍ വായിക്കുന്നതിനു മുമ്പ് ആദ്യം ചോദിക്കേണ്ടത് എന്താണ് പരിസ്ഥിതി ബോധം എന്നാണ് എന്നു തുടങ്ങുന്ന ഖണ്ഡികയിലെ ചപലമായ വാചാടോപങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു വാചകം കാണാം... ഔപചാരികമായ യാതൊരു ക്വാളിഫിക്കേഷനും അവകാശപ്പെടാനില്ലാത്ത, തൂമ്പാ എടുത്തു കിളയ്ക്കുന്ന സാധാരണ കര്‍ഷകരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും, എന്താണ് പരിസ്ഥിതി ബോധമെന്ന്...
ദേവാനന്ദ് പിളളയെ ഹിറ്റ്‌ലറുടെ സൈബര്‍ പതിപ്പാക്കുക എന്ന ലക്ഷ്യത്തോടെ സകലവൈരാഗ്യവും കൈവിരലുകളില്‍ ആവാഹിച്ച് കീബോര്‍ഡില്‍ മര്‍ദ്ദിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോയ സത്യം. താഴെ കൊടുത്തിരിക്കുന്ന ചിത്രം കണ്ടാല്‍ ഈ ഒറ്റ ഡയലോഗിനു മുന്നില്‍ നമ്മള്‍ എണീറ്റു നിന്നു കയ്യടിക്കണം. അതിനുശേഷം ഈ ചിത്രം കാണുക.

വാചാലമാണ് ചിത്രം. "ഡിഗ്രികളും മറ്റു മത്താപ്പൂകളും വെച്ചലങ്കരിച്ച മേശപ്പുറങ്ങള്‍ക്കു മുന്നില്‍ ചാരുകസേരയില്‍ ഞെളിഞ്ഞിരിക്കുന്ന" ഡോ. ബിജു കുമാറിനെയും ഡോ. സി. പി. ഷാജിയെയും പോലുളളവരെ വിശ്വസിച്ചാല്‍ അന്നം മുട്ടിപ്പോകുമെന്ന് തിരിച്ചറിയുന്ന പാവങ്ങളാണ് ഈ ചിത്രത്തില്‍. "കുറച്ചു ട്രൈബല്‍സ് മാത്രം" ഉളള സ്ഥലങ്ങളില്‍ റിസര്‍വോയര്‍ ഫിഷിംഗ് വഴി കര്‍ഷകര്‍ക്ക് ഒരു ലാഭവുമുണ്ടാകില്ല എന്നാണ് ഡോ. ബിജു കുമാറിന്റെ വിദഗ്ധമതം. മത്സ്യകേരളം പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരാണ് കര്‍ഷകവേഷത്തില്‍. സര്‍ക്കാര്‍ മത്സ്യകൃഷി നടത്തുമ്പോള്‍ ഏതാനും ഗോത്രവര്‍ഗക്കാര്‍ക്കു മാത്രം മീന്‍ കിട്ടിയാല്‍ പോരല്ലോ. വാലും തലയും വെട്ടി മാറ്റിയാല്‍ നടുക്കണ്ടം നഗരവാസിയ്ക്കു കിട്ടിയില്ലെങ്കില്‍ സംഗതി എങ്ങനെ ലാഭകരമാകും? വികസനം എങ്ങനെ പൂര്‍ണമാകും?

കാട്ടുമക്കള്‍ക്കു മാത്രം പ്രയോജനമുളള പദ്ധതികള്‍ ലാഭകരമല്ലെന്ന ക്രൂരമായ യുക്തി പരസ്യമായി പറയാന്‍ മടിയില്ലാത്ത പരിസ്ഥിതിഭീകരതയുടെ തോളില്‍ കൈയിട്ട് യഥാര്‍ത്ഥ പരിസ്ഥിതി ബോധത്തെക്കുറിച്ചുളള ഗീര്‍വാണങ്ങള്‍ മുഴക്കുന്ന പൈശാചികതയ്ക്കു മരുന്നും ചികിത്സയുമില്ല. തങ്ങളുടെ ജീവിതം കാര്‍ന്നു തുലയ്ക്കാന്‍ രാകി മിനുക്കിയ കൊമ്പല്ലുകളുമായി മലയാളം പറയുകയും എഴുതുകയും ചെയ്യുന്ന പിരാനകള്‍ ഇന്റര്‍നെറ്റില്‍ നീന്തിത്തുടിക്കുന്നുവെന്ന് തിരിച്ചറിയാനുളള സൈബര്‍ ജ്ഞാനം തൂമ്പായെടുത്തു കിളയ്ക്കുന്നവനില്ലാതെ പോയി. അതുണ്ടാകുന്ന ദിവസം, ആറടിയിലൊരു കുഴിയും അതേ തൂമ്പ തന്നെ തീര്‍ക്കും.

ഏതറ്റം വരെയും നീളുന്ന സംവാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും സൈബര്‍ സ്‌പേസ് തുറന്നു തരുന്ന അനന്തമായ സാധ്യതകള്‍ തുല്യമായാണ് വീതിക്കപ്പെടുന്നത്. യഥാര്‍ത്ഥലോകത്ത് ആള്‍ദൈവങ്ങള്‍ അഴിയെണ്ണുന്ന കാലത്ത് സൈബര്‍ ലോകത്ത് ആര്‍ക്കും ആള്‍ദൈവങ്ങള്‍ ചമഞ്ഞ് അധികാരകേന്ദ്രമാകാന്‍ കഴിയില്ല. ഏത് അധികാരകേന്ദ്രത്തെയും യുക്തിവിചാരം കൊണ്ടു കീറിപ്പിളര്‍ക്കാനുളള സ്വാതന്ത്ര്യവും സാധ്യതയും സ്വന്തം കീബോര്‍ഡില്‍ കുടിയിരിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നവര്‍ക്ക് ആള്‍ദൈവങ്ങളാകാനോ അവരെ അംഗീകരിക്കാനോ കഴിയില്ല.

വസ്തുത അതായിരിക്കെ, ചാലക്കുടിപ്പുഴയിലെ പിരാനകള്‍ എന്ന ലേഖനം ചൊരിയുന്ന നിലവിളിയുടെ മനശാസ്ത്രം പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയസംവാദങ്ങളില്‍ വിമര്‍ശനവും പ്രതിവിമര്‍ശനവും സ്വാഭാവികമാണെന്നിരിക്കെ, അതിനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമാണെന്നിരിക്കെ, തങ്ങള്‍ അവതരിപ്പിക്കുന്ന വസ്തുതകള്‍ ശരിയാണോ എന്നു പരിശോധിക്കാനുളള ശ്രമത്തില്‍ നിന്ന് ഫാസിസ്റ്റ് ഗന്ധം പരക്കുന്നുവെന്ന പരാതി ഒട്ടും നിഷ്‌കളങ്കമല്ല. വസ്തുതകള്‍ അന്വേഷിക്കാനും അറിഞ്ഞതു പറയാനും സംഘടിതമായി ശ്രമിക്കുന്നത് പാപമൊന്നുമല്ല. എന്നാല്‍ അത്തരം ചില ഭീതികള്‍ പണ്ടുണ്ടായിരുന്നു എന്നത് വാസ്തവമാണ്..
ചിലവേളകളില്‍ കൂട്ടംകൂടി 
ചിലര്‍ പോകുന്നതു കാണുമ്പോള്‍
 
സമുദായത്തിലെ മേല്‍പന്തികളില്‍
 
ക്ഷമകേടൊരു കരിനിഴല്‍ വീശും 
എന്ന് വയലാര്‍ വരച്ചിട്ട ഭീതിയ്ക്കു സമാനമാണ് ഇല്ലാത്ത "പിരാന"യെ പൊക്കിപ്പിടിച്ചുളള ഫാസിസ്റ്റ് ഉമ്മാക്കി കാണിക്കല്‍.

ഇന്റര്‍നെറ്റില്‍ ഇടതുപക്ഷം സംഘം ചേര്‍ന്നു നടത്തുന്ന ആശയപ്രചാരണം ആരിലെങ്കിലും ക്ഷമകേടിന്റെ കരിനിഴല്‍ വീഴ്ത്തുന്നുണ്ടെങ്കില്‍ അതിനു മരുന്നൊന്നുമില്ല. എന്തോ മഹാകാര്യം ചെയ്തുവെന്ന മട്ടില്‍ കെട്ടിപ്പൊക്കുന്നതു പലതും പ്രത്യാക്രമണത്തില്‍ തകര്‍ന്നു വീഴുന്നത് പലരിലും വലിയ മാനസികാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ആള്‍ദൈവമോ ദേവതയോ ആയി ആഘോഷിക്കപ്പെടാനുളള മോഹം തകരുമ്പോഴുണ്ടാകുന്ന നൈരാശ്യം ആ മോഹം വെച്ചുപുലര്‍ത്തുന്നവര്‍ക്കേ സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ കഴിയൂ. അത്തരം മോഹങ്ങളുടെ പല്ലക്കിലിരുന്നാണ് താന്‍ ബ്ലോഗെഴുതുന്നത് എന്ന തുറന്നു പറച്ചിലാണ്, ദേവനെ ആള്‍ദൈവമാക്കി പ്രതിഷ്ഠിക്കാനുളള വിഫലമായ പരിശ്രമത്തില്‍ നിന്നും പ്രതിദ്ധ്വനിക്കുന്നത്. വിമര്‍ശനവും പ്രതികരണവും മൃദുലാവയവങ്ങളിലുളള മയില്‍പ്പീലിത്തഴുകലാകണമെന്ന ആള്‍ദേവതാമോഹത്തോട് ആരും കലഹിക്കേണ്ട കാര്യമൊന്നുമില്ല. ആ മോഹത്തിന്‍റെ നിര്‍വഹണച്ചുമതല സ്വന്തം ആരാധകര്‍ക്കു വീതിച്ചു നല്‍കാനുളള വകതിരിവ് ബന്ധപ്പെട്ടവര്‍ക്കുണ്ടായാല്‍ മതി.

രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് വിക്കി ലീക്‌സ് യുഗത്തില്‍ ആയുസ് അധികമില്ല. പ്രത്യേകിച്ച് സൈബര്‍ ലോകത്ത്. പ്രചണ്ഢമായി കുപ്രചരണം നടത്താന്‍ അറപ്പില്ലാത്തവര്‍, അതിനെതിരെയുളള സ്വരങ്ങളെ ഫാസിസ്റ്റെന്നു മുദ്രകുത്തി മനശാന്തി തേടുന്ന കാഴ്ച അതിഗംഭീരം. അതുകൊണ്ടെന്തെങ്കിലും നേടുമെന്ന് അവരോ മറ്റുളളവരോ തെറ്റിദ്ധരിക്കുന്നില്ല എന്നതു മാത്രമാണ് ഈ അങ്കത്തിലെ ഏറ്റവും ജ്വലിക്കുന്ന തിരിച്ചറിവ്.

Monday, April 16, 2012

Our Creamy Layer : by Mihir Sarma (Business Standard))


Link : http://www.business-standard.com/india/news/mihir-s-sharma-our-creamy-layer/471249/







Mihir S Sharma: Our creamy layer
Mihir S Sharma /  April 14, 2012, 0:18 IST  

India is the most elitist, exclusive, unequal and stratified country in the world, and we don’t even know it. The Indian elite – which smugly calls itself the “middle class”, since it alone benchmarks itself globally – has constructed walls of privilege for itself that are all the more powerful for being invisible to many eyes. And if not invisible, then concealed behind other words — “culture” and “merit”, for example.
Three pieces of recent news have helped make these mental and metaphorical walls a little more visible. The first was the Supreme Court’s upholding of the Right to Education (RTE) Act’s requirement that all private schools reserve free seats for students from the neighbourhood who can’t afford to pay tuition fees. Yes, this will raise costs and be difficult to implement. But it is an essential step towards breaking the first social wall elite Indians experience: the walls keeping other classes, castes and creeds out of their unimpeachably upper-crust schools. The “best” schools are also literally exclusive — and thence begins the life-long confusion of unearned advantage and “merit” that so defines our lumpenelite.
The Court’s pronouncement follows a decade of effort. Many elite schools ignored outright an earlier judicial directive to admit poorer students free of charge — as they’d promised to when they were given land free or highly subsidised. That’s right, people: most of the schools you’re so proud of attending or sending your kids to are founded on a broken contract. Talk about a moral education, eh?
When the RTE was passed, some of these very schools went to court to protect their walls. Last year, The Wall Street Journal interviewed parents and teachers at one of them, Shri Ram School in New Delhi. People spat fire at having to share space at parent-teacher meetings with people who they seemed more comfortable seeing clean their floors. They demanded the poorer students be “segregated”. Of course.
After all, who in our obscenely comfortable elite thinks of servants as being anything like them? It is a feudal relationship, not a contractual one. As another recent piece of news brought home horrifyingly, we can leave for foreign vacations after locking up the little girl who cleans our floors. Of course, most of us don’t behave like that; but try suggesting to anyone that they pay their servants what they’re worth to you, rather than the most that they can demand, and the arguments you hear will reveal how important power and dominance is in the relationship. “They’ll get ideas,” I was told. I’ve seen foreigners or NRIs suggest it on email groups or at parties, only to be attacked by oddly holier-than-thou desis for introducing their destabilising foreign “ethics” into our nice, stable, comfortable society.
The Indian elite confuses its tiny, mediocre, incestuous world of networks and inherited advantage with true merit, the merit that comes from striving upwards in the night when circumstances are unfavourable. India’s privileged children go to schools where their social assumptions are unchallenged, to colleges where their parents went before them and that most of the country can’t afford, and to jobs where the networks fostered in the exclusivity of those institutions support and nourish them.
And they live in homes that they inherit; the third piece of relevant news was a Bloomberg study this week that showed that owning Mumbai real estate would take an average resident of the city 300 years. This was an outlier on the global charts; even in famously expensive Manhattan, it would take 50 years.
Other countries, too, have these networks. But they have correctives. In egalitarian Europe, your child will study with your plumber’s child. In Brazil or in North America, your child will idolise pop-culture icons and follow movies and music that aren’t of, by and for the middle class. In post-liberalisation India, that isn’t true at all. Our elite dominates our cultural production, as well, helping it dehumanise everyone else.
Yes, it will be tough for schools to adapt teaching to students with varied backgrounds. But that will force us to question the unstated elitist assumptions and knowledge that underlie what we mistake for learning and for merit. And young upper class Indians will be forced to deal, on nominally equal terms, with people they’d never otherwise acknowledge. When I moved from Bombay to Calcutta (as they then were) as a boy, I moved also from one of the most snobby schools in the country – it was in Fort, that’s all I’ll say – to one where children from one-room apartments mingled with those who were chauffeur-driven to school.
There’s no question in my mind as to which was better for me. My friends in Calcutta included working-class Muslim boys, giving me a clearer idea, now, as to how resentments against the Indian state can be entirely justified. We learnt to appreciate the unmatched cool of even impoverished Anglo-Indians, allowing us to mentally disconnect money from social power.
In all our discussions of quotas and reservations and affirmative action, we need to remember that they aren’t just for the disadvantaged. They’re for all of us. The American notion that diversity is itself an irreplaceable facet of the educational experience is something that we need to internalise here. It doesn’t matter if implementing it is unfair, or difficult. Our hideously smug, stratified society cannot be allowed to endure as it is. It is a blemish on the modern world.

mihir.sharma@bsmail.in 

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)