Sunday, January 17, 2010
സര്‍ക്കാര്‍ കണ്ണന്‍ ദേവന്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി സ്വകാര്യ റിസോര്‍ട്ടുകള്‍ റീസര്‍വേ റെക്കോഡുകള്‍ തിരുത്തി കൈയടക്കിയത് സംബന്ധിച്ചാണ് കലക്ടറുടെ റിപ്പോര്‍ട്ട്. റീസര്‍വേ റെക്കോഡുകള്‍ സര്‍ക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ലക്ഷ്മി എസ്റ്റേറ്റിലെ ഭൂമി സംബന്ധിച്ചും അതിര്‍ത്തി സംബന്ധിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍വേ ഡയറക്ടര്‍ക്കും സര്‍വേ അസിസ്റ്റന്റ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.
No comments:
Post a Comment