Tuesday, January 26, 2010

മഅ്ദനിയെ തള്ളണോ, കൊള്ളണോ?

മഅ്ദനിയെ തള്ളണോ, കൊള്ളണോ?
Tuesday, January 19, 2010 (madhyamam)
വേണു ബാലകൃഷ്ണന്‍

നിരപരാധിയാണെന്നു നീതിപീഠം വിധിച്ച ഒരാള്‍ക്ക് രാഷ്ട്രീയഭാവി സുഗമമാകേണ്ടതാണ്. മഅ്ദനിക്കു സംഭവിച്ചതോ, മറിച്ചും. എന്തുകൊണ്ട്?

ജനാധിപത്യ സംവിധാനവുമായി നിരന്തരം ബന്ധപ്പെടുന്ന മഅ്ദനിയെന്ന തീവ്രവാദ പശ്ചാത്തലമുള്ള നേതാവിനെ തള്ളണോ,കൊള്ളണോ എന്ന വിഷമതയാണ് മഅ്ദനിയുമായി ബന്ധപ്പെട്ട് കേരളരാഷ്ട്രീയം ഇന്ന് നേരിടുന്നത്. ജനാധിപത്യസംവിധാനത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്ന സമീപനമായിരുന്നു മഅ്ദനിയുടേതെങ്കില്‍ നിസ്സങ്കോചം മഅ്ദനിയെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ മഅ്ദനിയുടെ വഴി അതല്ലെന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുമായി മഅ്ദനിയും മുന്നണികള്‍ തിരിച്ചും കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി പുലര്‍ത്തിവരുന്ന രാഷ്ട്രീയബന്ധം സാക്ഷ്യപ്പെടുത്തുന്നു.

ജനാധിപത്യസംവിധാനത്തിനകത്ത്, അത് ഏറ്റവും പ്രസക്തമാകുന്ന തെരഞ്ഞെടുപ്പുകാലത്ത്, സ്വപക്ഷത്തോ ശത്രുപക്ഷത്തോ നിര്‍ത്തിപ്പോന്ന ഒരു മഅ്ദനിസമീപനം മാത്രമാണ് ഇരുമുന്നണികളും കൈക്കൊണ്ടുവന്നിരുന്നത്. കേരളത്തിലെപ്പോലെ ഇരുപക്ഷ രാഷ്ട്രീയം മാത്രമുള്ളിടത്ത് ഇത്തരം പിന്തുണക്കക്ഷികളോടുള്ള സമീപനം സ്ഥായിയാകാറുമില്ല. പിന്തുണകിട്ടാത്തവര്‍ക്ക് വിമര്‍ശിക്കാനുള്ള ഒന്നുമാത്രമായാണ് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മഅ്ദനിയുടെ തീവ്രവാദം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. മഅ്ദനി കുറ്റവാളിയല്ലെന്ന് കോടതി കണ്ടെത്തും മുമ്പായിരുന്നു ഈ ഉദാരസമീപനം. അങ്ങനെ വരുമ്പോള്‍ നിരപരാധിയാണെന്നു നീതിപീഠം വിധിച്ച ഒരാള്‍ക്ക് രാഷ്ട്രീയഭാവി സുഗമമാകേണ്ടതാണ്. മഅ്ദനിക്കു സംഭവിച്ചതോ, മറിച്ചും. എന്തുകൊണ്ട്? തെരഞ്ഞെടുപ്പു ഘട്ടത്തിലൊഴിച്ച് മഅ്ദനിയുടെ തടവിനെ നീതിനിഷേധിക്കപ്പെട്ട വിചാരണത്തടവുകാരന്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സമീപിച്ചിട്ടുള്ളത്.

കോയമ്പത്തൂര്‍ ജയിലിലെ വിദൂരബന്ധനം ഒരര്‍ഥത്തില്‍ കേരളരാഷ്ട്രീയത്തിന് അനുവദിച്ചുകൊടുത്ത സൌജന്യമായിരുന്നു അത്. തീവ്രവാദി തടങ്കലില്‍ കിടക്കുമ്പോള്‍ അയാളുടെ ചെയ്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെത്തന്നെ മനുഷ്യാവകാശപ്രശ്നം പറഞ്ഞ് പിന്തുണ തേടാന്‍ പറ്റിയ അവസരമായി അതുമാറി. തെരഞ്ഞെടുപ്പു സമവാക്യത്തില്‍ ഇങ്ങനെ മഅ്ദനിയും പിഡിപിയും സഹായധനമായപ്പോള്‍ മുഖ്യരാഷ്ട്രീയപാര്‍ട്ടികള്‍ കാണാതെ പോയത് മഅ്ദനി എന്നെങ്കിലും ജയില്‍മോചിതനായാല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയസമീപനം എന്തായിരിക്കണമെന്നതിനെക്കുറിച്ച ആലോചനകളായിരുന്നു. അതില്ലാതെ പോയതുകൊണ്ടാണ് പരോള്‍ അനുവദിക്കുന്ന കാര്യം വന്നപ്പോള്‍ മഅ്ദനി പുറത്തിറങ്ങിയാല്‍ കേരളത്തില്‍ കുഴപ്പമുണ്ടായേക്കാം എന്ന നിലപാട് അന്നത്തെ ആന്റണി സര്‍ക്കാറെടുത്തത്. മോചനത്തിന്റെ കാര്യം പോയിട്ട് പരോള്‍ കാലയളവു പോലും മഅ്ദനിയെ അഭിമുഖീകരിക്കാന്‍ അധികാരത്തിലുള്ള മുന്നണിക്കുതന്നെ കഴിയുമായിരുന്നില്ലെന്ന തുറന്നുസമ്മതിക്കലായി അത്. മഅ്ദനിയുടെ തടവിനെ മനുഷ്യാവകാശപ്രശ്നം എന്നതിലുപരി തീവ്രവാദത്തെ ന്യൂനപക്ഷവിരുദ്ധ പ്രയോഗമാക്കാനുള്ള ശ്രമത്തോടു കാട്ടേണ്ട കരുതലാര്‍ന്ന പ്രതിരോധം എന്ന നിലയില്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ ഭീരുത്വം ഒരു മതേതരഭരണകൂടത്തിന് ഉണ്ടാകുമായിരുന്നില്ല.

കോയമ്പത്തൂര്‍ ജയില്‍വാസത്തെ ആ നിലക്ക് ബോധ്യപ്പെടുത്താന്‍ മഅ്ദനി നടത്തിയ ശ്രമങ്ങളും ഇരുമുന്നണികളുടെയും കണ്ണുതുറപ്പിച്ചില്ല. ഭൂരിപക്ഷവര്‍ഗീയതക്ക് അധികാരം കൈയാളാനായാല്‍ അകാരണമായി സംശയിക്കപ്പെട്ട്, ഇല്ലാത്ത കുറ്റം ചുമത്തപ്പെട്ട്, കൃത്രിമതെളിവുണ്ടാക്കി സാമാന്യനീതിപോലും നിഷേധിക്കപ്പെട്ട് ഒരു ന്യൂനപക്ഷവ്യക്തിത്വത്തിന് എത്രകാലം വേണമെങ്കിലും തുറുങ്കില്‍കിടക്കാമെന്ന ഭീഷണമായ സാഹചര്യത്തെയാണ് തന്റെ അനുഭവത്തിലൂടെ മഅ്ദനി വ്യക്തമാക്കിത്തന്നത്. അല്ലാതെ വിചാരണ കൂടാതെ തടവിലിട്ടെന്നോ, ചികിത്സ നിഷേധിച്ചെന്നോ ഉള്ള സാധാരണ പരാതിപ്പെടലായല്ല. കോടതി കുറ്റക്കാരനല്ലെന്നു വിധിക്കും വരെ അതുകൊണ്ട് മഅ്ദനി അനുഭവിച്ചത് ഭരണകൂടഭീകരതയായിരുന്നു എന്നതു മനസ്സിലാക്കപ്പെടാതെ പോയി. സൂഫിയ മഅ്ദനിയെ കേരളത്തിന്റെ അതിര്‍ത്തിക്കു പുറത്തേക്കു കൊണ്ടുപോകാനിടയുണ്ടെന്നു വന്നപ്പോള്‍ മഅ്ദനി വീണ്ടും ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചതും ഇതേ സാഹചര്യം ആവര്‍ത്തിക്കുമെന്ന, അനുഭവിച്ചറിഞ്ഞവന്റെ ആശങ്കയായിരുന്നു. കേരളത്തില്‍ ഏതു നീതിന്യായസംവിധാനത്തോടും സഹകരിക്കുമെന്നു മഅ്ദനി പറഞ്ഞതിന്റെ അര്‍ഥം രാജ്യത്തെ കോടതികളോട് അവിശ്വാസമില്ലെന്നാണ്. കാരണം, നീതിന്യായസംവിധാനത്തിന്റെ പ്രവര്‍ത്തനം രാജ്യത്ത് എവിടെയും ഒരേവിധത്തിലാണ്.

എന്നാല്‍, ഭരണകൂടങ്ങളുടേത് അങ്ങനെയല്ല. മറ്റെവിടെ ആയാലും വേട്ടയാടല്‍ മാത്രമായിത്തീരുന്ന ഭീകരവാദക്കേസ് അന്വേഷണം കേരളത്തിന്റെ മതേതര ജനാധിപത്യഘടനയുടെ പിന്‍ബലത്തോടെ പ്രതിരോധിക്കാനായിരുന്നു മഅ്ദനിയുടെ ശ്രമം. അന്‍വാറുശേരിയില്‍ മഅ്ദനി തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തിയത് ഇതിനുള്ള വഴിതേടലായിരുന്നു. എന്നിട്ടും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായി അതു വ്യാഖ്യാനിക്കപ്പെട്ടു. കേരളത്തിന്റെ പൊതുസാഹചര്യത്തെ നിഷേധിക്കുംവിധം അന്‍വാറുശേരിയെ താലിബാന്‍ ആസ്ഥാനമായി സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ചിത്രീകരിക്കപ്പെട്ടു. സൂഫിയയെ അവിടെനിന്നു പിടികൂടണമെങ്കില്‍ സര്‍ക്കാറിനു വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന പ്രചാരണത്തിന് ആക്കംകിട്ടി. ഒരു മോഡിമോഡല്‍ പൊലീസ് തേര്‍വാഴ്ച മാത്രമാണ് കരണീയമെന്ന പൊതുനിലപാടുണര്‍ത്താനുള്ള തറയൊരുക്കമായിരുന്നു ഇതിനു പിന്നില്‍.

ഇതിനോടു പഴയ പരോള്‍കാലത്തെ ആന്റണിസര്‍ക്കാരിനെപ്പോലെ രാഷ്ട്രീയ നിലപാടില്ലാതെ പ്രതികരിക്കാന്‍ ഇടതുസര്‍ക്കാര്‍ തുനിഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പി.ഡി.പി വേട്ടയെന്ന പേരില്‍ മുസ്ലിംയുവാക്കളുടെ വീടുകള്‍ അസമയത്തു പൊലീസ് കയറിയിറങ്ങുന്ന നിലവന്നേനേ. ഇമ്മട്ടില്‍ കയറൂരി വിടാവുന്ന പൊലീസിനെ അന്‍വാറുശേരിക്കു മുന്നില്‍ കോടതിയുടെ നടത്തിപ്പുകാരാക്കി മാത്രം നിയന്ത്രിച്ചു നിര്‍ത്തിയതാണ് ഇടതുഭരണകൂടം നടത്തിയ ഏറ്റവും മതേതരമായ ഇടപെടല്‍. തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കുന്നിടത്ത് അന്വേഷണ ഏജന്‍സിയുടെ പങ്ക് അവസാനിപ്പിച്ചു. പിന്നെ അറിയേണ്ടത് കോടതിയുടെ തീരുമാനമാണ്. വിധി വരാന്‍ കാക്കുകയും വന്ന വിധിക്കനുസരിച്ച് തുടര്‍നടപടി എടുക്കേണ്ട, നിര്‍വഹണച്ചുമതല മാത്രമുള്ള ഏജന്‍സിയായി പൊലീസിനെ വിന്യസിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയായ സൂഫിയയുടെ ജാമ്യഹരജി നല്‍കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിലപാട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ കൈക്കൊള്ളുകയും ചെയ്തു. ഭീകരവാദക്കേസുകളെ നേരിടേണ്ടത് എങ്ങനെ എന്നതിനു രാജ്യമാതൃകയായി കേരളസര്‍ക്കാരിന്റെ ഈ നീക്കം.

എന്നാല്‍ കോടതി ഉത്തരവ് ഈ പക്വത പുലര്‍ത്തിയോ? മഅ്ദനിയുടെ കാര്യത്തില്‍ ഭരണകൂട ഭീകരത പ്രതികൂലമായെങ്കില്‍ സൂഫിയയുടെ കാര്യത്തില്‍ കോടതിയായി പ്രതികൂലഘടകം. ഒരാള്‍ പില്‍ക്കാലത്ത് പിടികിട്ടാ ഭീകരനായി മാറിയാല്‍ അയാള്‍ ആദ്യം ചെയ്ത കുറ്റത്തിനുതന്നെ ഭീകരസ്വഭാവം മുന്‍കാലപ്രാബല്യത്തോടെ ചാര്‍ത്തിക്കൊടുക്കുന്നത് സാമാന്യയുക്തിക്കു നിരക്കുന്നതല്ല. ഒരു ക്രിമിനലിന് കുറ്റവാസനയുടെ പിന്തുടര്‍ച്ചയുണ്ട്. രാഷ്ട്രീയപ്രക്ഷോഭകാരിയെ സംബന്ധിച്ച് അതതുകാലത്തെ സാമൂഹികസാഹചര്യത്തിന്റെ സവിശേഷതകളാണ് നിര്‍ണായകം.

എന്നാല്‍ സൂഫിയയുടെ ജാമ്യഹര്‍ജി തള്ളി ജസ്റ്റിസ് കെ.ടി.ശങ്കരന്‍ പുറപ്പെടുവിച്ച വിധിന്യായം മറിച്ചായിരുന്നു. കളമശേരി കേസില്‍ ഉള്‍പ്പെട്ടവര്‍ പില്‍ക്കാലത്തു നടത്തിയ സ്ഫോടനപരമ്പരകളും പ്രതികളുടെ അന്താരാഷ്ട്രബന്ധങ്ങളും കണക്കാക്കുമ്പോള്‍ കേസിന്റെ ഗൌരവം കൂടുന്നെന്നായിരുന്നു നിരീക്ഷണം. ബസ്കത്തിക്കല്‍ കേസ് അതുകൊണ്ട് ഭീകരപ്രവര്‍ത്തനമാണെന്നും. അന്നത്തെ കാലത്തുനടന്ന സമാനമായ മറ്റൊരു പൊതുമുതല്‍ നശിപ്പിക്കല്‍ പ്രക്ഷോഭത്തിന് ഇതേ മാനം നല്‍കിയാല്‍ ഉണ്ടാകാവുന്ന അതേ വൈകല്യമല്ലേ ഈ ഉത്തരവിലും സംഭവിച്ചത്? സ്വാഭാവികപ്രതിഷേധമായിരുന്നില്ല ബസ് കത്തിക്കലെന്ന നിരീക്ഷണവും പിന്‍ബലമായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു ശരിയാണ്. പക്ഷേ, അതിനുകാരണം അതിന്റെ ഭീകരസ്വഭാവമല്ല. ഒരു നേതാവിനെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന പി.ഡി.പി എന്ന പ്രസ്ഥാനത്തിന്റെ ദൌര്‍ബല്യംകൂടി ഈ പ്രതിഷേധരീതിയുടെ പരിമിതിക്ക് ഹേതുവായെന്നു മനസ്സിലാക്കണം.


അതുകൊണ്ടാണ് പട്ടാപ്പകല്‍ ഒരു വിദ്യാര്‍ഥിസംഘടനയ്ക്കു കേരളത്തില്‍ അനായാസം ചെയ്യാന്‍ കഴിയുന്ന ബസ് കത്തിക്കല്‍ പ്രതിഷേധത്തിന് ഇരുളിന്റെ മറവും ദിവസങ്ങള്‍നീണ്ട തയാറെടുപ്പും വേണ്ടിവന്നത്. മഅ്ദനിമോചനം ഒരു രാഷ്ട്രീയാവശ്യമായി കേരളസമൂഹം അംഗീകരിക്കില്ലെന്ന പി.ഡി.പിയുടെ അപകര്‍ഷതയും കണക്കാക്കപ്പെടേണ്ടതുതന്നെ. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കളമശേരി ബസ്കത്തിക്കലിനെ അപക്വമായ ഒരു രാഷ്ട്രീയപ്രതിഷേധമായാണ്, ഭീകരപ്രവര്‍ത്തനമായല്ല കാണേണ്ടത്. കോടതി കണ്ടത് പക്ഷേ, മറിച്ചായിപ്പോയതുകൊണ്ടാണ് ആദ്യം ആലോചനയായത് നിയമക്കണ്ണില്‍ ഗൂഢാലോചനയായത്.

(നാളെ: നിയമക്കണ്ണിലെ കരടുകള്‍)

നിയമക്കണ്ണിലെ കരടുകള്‍

Wednesday, January 20, 2010
മഅ്ദനിയെ തള്ളണോ, കൊള്ളണോ?-2 / വേണു ബാലകൃഷ്ണന്‍

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ ഇതേ വിധിന്യായത്തിലെ മറ്റൊരു അപാകം ഒരു കേസില്‍പെട്ട എല്ലാവര്‍ക്കും തുല്യപങ്ക് ഏല്‍ക്കേണ്ടിവരുന്നു എന്നതാണ്. സൂഫിയയും നസീറും നിയമക്കണ്ണില്‍ ഒരേ തുലാസില്‍ ആടേണ്ടവരെന്നു ചുരുക്കം. 2005 സെപ്റ്റംബറിലെ ബസ് കത്തിക്കലിനു ശേഷം സൂഫിയയും നസീറും നടന്നത് ഒരേ വഴിയിലായിരുന്നോ എന്നത് ഇവിടെ പ്രത്യേകം പരിഗണിക്കേണ്ടതായിരുന്നു. ബസ്കത്തിക്കല്‍ പ്രതിഷേധത്തിന് ഹൈ കോടതി പറയുംപോലെ ഭീകരപ്രവര്‍ത്തനത്തിന്റെ ഏകമുഖം മാത്രമായിരുന്നെങ്കില്‍ അതില്‍ പങ്കെടുത്തവരുടെ തുടര്‍പ്രവര്‍ത്തനത്തിലും ഈ സമാനത കാണേണ്ടതാണ്. അങ്ങനെയെങ്കില്‍ സൂഫിയ ഈ ഘട്ടത്തില്‍ ഒരു വീട്ടമ്മയായി കഴിയേണ്ടവളല്ല. ഏതെങ്കിലും ത്വരീഖത്തിന്റെ മറവില്‍ റിക്രൂട്ട്മെന്റ് നടത്തുകയോ, സ്ഫോടനപരമ്പര ആസൂത്രണം ചെയ്യുന്നതിലെ കണ്ണിയോ കേന്ദ്രമോ ആയി മാറുകയോ ആണ് വേണ്ടിയിരുന്നത്. അവര്‍ അങ്ങനെയല്ലെന്ന് ഒന്നരപതിറ്റാണ്ടായി ഒരു വീട്ടമ്മയെന്ന നിലക്കുള്ള അവരുടെ ജീവിതംതന്നെ തെളിവുനല്‍കുന്നു. എന്നിട്ടും നസീറിനൊപ്പം അപകടകാരിയായ വ്യക്തിത്വമായി സൂഫിയ കോടതിയില്‍ വരച്ചുകാട്ടപ്പെട്ടു; ജാമ്യംനല്‍കിയാല്‍ വിദേശത്തേക്കു കടന്നുകളയാനിടയുള്ളവളെന്നും. അങ്ങനെ നസീറിന്റെ ചെയ്തികള്‍ക്കെല്ലാം മറുപടി പറയേണ്ടവളായി സൂഫിയ.

സൂഫിയയുടെ അറസ്റ്റിനെത്തുടര്‍ന്ന് വിചാരണകോടതി ജാമ്യം അനുവദിച്ചു പുറപ്പെടുവിച്ച വിധിന്യായം കളമശേãരി കേസിനെക്കുറിച്ചു പടച്ചുവിട്ട ഇത്തരം അതിശയോക്തിപരമായ പല നിരീക്ഷണങ്ങളുടെയും നിയമസാധുതയെ ചോദ്യം ചെയ്യുന്നതാണെന്നത് ആശ്വാസകരമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നത് എന്നതുകൊണ്ടുതന്നെ ഹൈ കോടതിയുടെ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ കണക്കിലെടുക്കേണ്ടതില്ല എന്നുതന്നെ കോടതി വ്യക്തമാക്കി. പിടികിട്ടാത്ത അഞ്ചോളം പ്രതികളുടെ അറസ്റ്റിനും കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനും കുറ്റപത്രം സമര്‍പിക്കുന്നതിനും പത്താംപ്രതി തടവുകാരിയായിത്തന്നെ തുടരേണ്ടതില്ലെന്നും വിചാരണകോടതി വ്യക്തമാക്കി. ജസ്റ്റിസ് ശങ്കരന്റെ വിധിന്യായം ഹ്രസ്വായുസി മാത്രമായി. ആ ബെഞ്ച് കണ്ടവിധമാണോ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്ന കുറ്റങ്ങളെന്നതും ഇത്തരുണത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്.

ഐ.പി.സി 364, 436, 121 എ, 120 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. അവസാനത്തേത് ഒഴിച്ച് മറ്റൊന്നും ഭീകരവാദക്കേസായി നില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ തന്നെ വിലയിരുത്തല്‍. 364 എന്നാല്‍ വാഹനം തട്ടിക്കൊണ്ടു പോകലാണ്. ഇവിടെ പക്ഷേ, മോഷണശ്രമം എന്നതിനപ്പുറം ചാര്‍ജ്ചെയ്യാന്‍ കഴിയുന്ന സാഹചര്യമില്ലെന്നാണ് കരുതപ്പെടുന്നത്. 436 ആണെങ്കില്‍ ജനങ്ങള്‍ താമസിക്കുന്ന ഇടം നശിപ്പിച്ചു എന്ന മട്ടിലുള്ള ക്രിമിനല്‍കുറ്റമാണ് വരുക. ബസ് താമസ ഇടം പോലെയാണ് ഈ വകുപ്പ് അനുസരിച്ച് കൈകാര്യം ചെയ്തിട്ടുള്ളതെന്നത് കേസിന്റെ മറ്റൊരു ദൌര്‍ബല്യമാണ്. മാത്രമല്ല, ബസ് കത്തിക്കും മുമ്പ് യാത്രക്കാരെ ഇറക്കിവിടുകയും ദേഹോപദ്രവം ഏല്‍പിക്കുകയോ യാത്രാസാധനങ്ങള്‍ നശിപ്പിക്കുകയോ ഉണ്ടായിട്ടില്ലെന്ന് പൊലീസ്തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

121 എ ആകട്ടെ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യലെന്ന കുറ്റമാണ്. ഇവിടെയോ ഒരു സംസ്ഥാനസര്‍ക്കാറിന്റെ നയത്തിനെതിരായ പ്രതിഷേധം മാത്രമാണ് നടന്നത്. രാജ്യദ്രോഹക്കുറ്റം എന്നു തെളിയിക്കാന്‍ കഴിയുന്ന മെറ്റീരിയല്‍ എവിഡന്‍സ് എന്തെങ്കിലും പ്രോസിക്യൂഷന്‍ ഭാഗത്തിനു നിരത്താനും കഴിഞ്ഞിട്ടില്ല. ആകെ തെളിവായുള്ളത് ഫോണ്‍സംഭാഷണത്തിന്റെ രേഖകളും പ്രതിയുടെ തന്നെ 164 പ്രകാരം എടുത്ത മൊഴിയുമാണ്. എന്നാല്‍, പ്രതിയുടെ മൊഴി ഇത്തരത്തില്‍ തെളിവുമൂല്യമുള്ളതാണോ എന്നത് കോടതി പരിശോധിക്കേണ്ട നിയമപ്രശ്നമാണ്. പ്രത്യേകിച്ചും, കോയമ്പത്തൂര്‍ കേസില്‍ ഇതേ പോലെത്തന്നെ മജിസ്ട്രേറ്റ് മുമ്പാകെ ഒരു ഒറ്റപ്പാലക്കാരന്‍ മഅ്ദനിക്കെതിരെ ആദ്യം മൊഴി കൊടുത്തതും പിന്നീട് അത് പൊലീസ് സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്നു തെളിയിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍. ഇനി ബസ് കത്തിക്കല്‍ മഅ്ദനിയുടെ മോചനത്തിനായിരുന്നെന്നു തെളിയിക്കാനും പ്രോസിക്യൂഷന്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.

തോക്കു ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുമ്പോള്‍ നസീര്‍ ഉള്‍പ്പെട്ട സംഘം പറഞ്ഞത് കോയമ്പത്തൂര്‍ ജയിലില്‍ ഞങ്ങളുടെ ഒരാളുണ്ടെന്നു മാത്രമാണ്. ഈ സമയത്ത് മഅ്ദനി അടക്കം മുപ്പതോളം മലയാളികളാണ് തടവിലുണ്ടായിരുന്നത്. കേസിന്റെ ഈ ദൌര്‍ബല്യങ്ങളെല്ലാം ഒന്നിനു പിറകേ ഒന്നായി നിരത്തിയാണ് പ്രതിഭാഗം സൂഫിയക്ക് ജാമ്യം നേടിയെടുത്തത്. അതേസമയം സൂഫിയ കുറ്റംസമ്മതിച്ചെന്ന് പൊലീസ് പറഞ്ഞതായുള്ള വാര്‍ത്തയും വന്നു. മഅ്ദനി പിന്നെയും അന്‍വാര്‍ശേരിയില്‍ മാധ്യമങ്ങളെ കണ്ടു. തടിയന്റവിട നസീറിനെപ്പറ്റിയുള്ള അതുവരെ പറയാത്ത ചില കാര്യങ്ങള്‍ മഅ്ദനി അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ജയില്‍ മോചിതനായശേഷവും നസീര്‍ ബന്ധപ്പെട്ടിരുന്നു എന്നതായിരുന്നു അക്കൂട്ടത്തിലെ സുപ്രധാന വെളിപ്പെടുത്തല്‍. ജനാധിപത്യമാര്‍ഗം വെടിയണമെന്നാവശ്യപ്പെട്ട് നസീര്‍ തന്നോടു കയര്‍ക്കുകയുണ്ടായെന്നും മഅ്ദനി ഓര്‍മിച്ചു. അതു മറച്ചുവെച്ചതായി പിന്നീട് രാഷ്ട്രീയക്കാരും മാധ്യമങ്ങളും മഅ്ദനിയില്‍ കണ്ട കുറ്റം. നസീര്‍ അന്നു ബന്ധപ്പെട്ട കാര്യം മഅ്ദനി മനഃപൂര്‍വം ഒളിച്ചുവെച്ചെന്നും അന്നുതന്നെ പറഞ്ഞിരുന്നെങ്കില്‍ അഹ്മദാബാദ്സ്ഫോടനം ഉള്‍പ്പെടെയുള്ളവ തടയാമായിരുന്നെന്നും വിമര്‍ശം ഉന്നയിച്ചവര്‍ പറഞ്ഞു.

നിയമപരമായും രാഷ്ട്രീയപരമായുമുള്ള ഉത്തരങ്ങള്‍ മഅ്ദനി ഈ ആരോപണങ്ങള്‍ക്കു നല്‍കി. പൊലീസ് തിരയുന്ന ഭീകരനെന്ന നിലക്ക് നസീറിനെപ്പറ്റി അന്നു മഅ്ദനിക്കെന്നല്ല, ആര്‍ക്കും അറിയില്ലായിരുന്നു. കാരണം, പൊലീസിനു തന്നെ അത്തരമൊരു അറിവുണ്ടായിരുന്നില്ല. അപ്പോള്‍പോലും ആശയവിനിമയത്തിലൂടെ നസീര്‍ എന്തുതരം പ്രവര്‍ത്തനത്തിലേക്കാണ് തന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതെന്ന കാര്യം മഅ്ദനിക്ക് അറിവുള്ളതാണ്. എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല? രാഷ്ട്രീയനേതാവെന്ന നിലയില്‍ സ്വന്തം ബോധ്യം വിശദീകരിക്കുകയും വിയോജിക്കുന്നവരെ അവരുടെ വഴിക്കു വിടുകയുമേ നിവൃത്തിയുള്ളൂ. മഅ്ദനി ചെയ്തതും അതുതന്നെ.അല്ലാതെ തന്റെ രാഷ്ട്രീയരീതിക്കു കടകവിരുദ്ധമായി അണികളില്‍ ആരു പ്രവര്‍ത്തിച്ചാലും നേതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ എങ്ങനെയിരിക്കും? അല്‍പം കൂടി പഴയൊരു കാലത്തെ സന്ദര്‍ഭം സൂചിപ്പിച്ചാല്‍ നിസ്സഹകരണസമരവുമായി ഗാന്ധി മുന്നോട്ടു പോകുമ്പോഴായിരുന്നല്ലോ ചൌരിചൌരാ സംഭവം.

അന്നു ഗാന്ധി ചെയ്തത് ഇവരുടെ പേരുവിവരമെഴുതിയ പരാതിക്കടലാസുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയായിരുന്നില്ല, നിരാഹാരം തുടങ്ങുകയായിരുന്നു. സ്വന്തം രാഷ്ട്രീയത്തിന് നേരിടേണ്ടിവരുന്ന ഒരു പരീക്ഷണഘട്ടമെന്ന നിലക്കായിരുന്നു ആ വെല്ലുവിളിയെ ഗാന്ധി ഏറ്റെടുത്തത്. താരതമ്യമഹത്ത്വം അര്‍ഹിക്കുന്നില്ലെങ്കിലും നസീറുമായി സംവദിക്കുമ്പോള്‍ മഅ്ദനിയും അനുഭവിച്ചത് സമാനമായ രാഷ്ട്രീയപരീക്ഷണമായിരുന്നു. നസീറിനോടു മഅ്ദനി അപ്പോള്‍ പറഞ്ഞത് കേരളജനതയോട് കൂടുതല്‍ ഉറക്കെപ്പറഞ്ഞു കഴിഞ്ഞ കാര്യവുമായിരുന്നു. മുമ്പ് താന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ഇനി അത് ആവര്‍ത്തിക്കില്ല എന്ന്.


നസീറിന്റെ വഴിയോടുള്ള ഏറ്റവും വലിയ പ്രതിരോധം തീര്‍ക്കല്‍. എന്നിട്ടും, മഅ്ദനി കാരണം ഭീകരവാദികളായ ചെറുപ്പക്കാരുടെ ഉത്തരവാദിത്തം ഈ മനഃപരിവര്‍ത്തനത്തിലൂടെ മാറുമോ എന്ന ഹ്രസ്വദൃഷ്ടികളുടെ ചോദ്യത്തിന് മുന്‍ പി.ഡി.പി പ്രവര്‍ത്തകനെന്നു പറയപ്പെടുന്ന നസീറിന്റെ വഴി തെരഞ്ഞെടുത്ത എത്ര മറ്റു പി.ഡി.പി പ്രവര്‍ത്തകരുണ്ടെന്ന മറുചോദ്യമാണ് ഉന്നയിക്കപ്പെടേണ്ടത്. ഭീകരവാദത്തിനു പ്രച്ഛന്നപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവിധം ജനാധിപത്യപരമായി സുതാര്യമാക്കപ്പെട്ട ഈ നവപി.ഡി.പിയെയാണ് ന്യൂനപക്ഷത്തെ മുഖ്യധാരയിലേക്കു കൂട്ടി യോജിപ്പിക്കാനുള്ള ഒരവസരം കൂടിയായി സി.പി.എം കണ്ടത്. കുറ്റിപ്പുറത്തെ വേദിയില്‍ മഅ്ദനിയുടെ മുഖത്തെ സാത്വികഭാവത്തെപ്പറ്റി പിണറായി വിജയന്‍ പറഞ്ഞത് വഴിതെറ്റി നാവില്‍ കടന്നുകൂടിയ വിശേഷണപദം ഉണ്ടാക്കിയ അബദ്ധമായല്ല, ഭീകരവാദത്തിന്റെ ഒരു തിരുത്തല്‍ശക്തിയെന്ന നിലക്കുള്ള മഅ്ദനിയുടെ സംയമനശീലമുള്ള രാഷ്ട്രീയത്തിനു നല്‍കിയ അംഗീകാരമായാണ്.


ഇന്നും മഅ്ദനിയെ സി.പി.എം തള്ളിപ്പറയാത്തത് ആ ചെയ്തി കേരളത്തില്‍ ഹൈന്ദവഫാഷിസ്റ്റ് രാഷ്ട്രീയത്തിനാണ് ബലംപകരുകയെന്ന ആപച്ഛങ്ക കണക്കിലെടുത്താണ്. ഇവിടെയാണ് യു.ഡി.എഫ് ഇരുത്തി ചിന്തിക്കേണ്ട സന്ദര്‍ഭം. മഅ്ദനിക്കെതിരെ ബി.ജെ.പി ഉയര്‍ത്തുന്ന മുറവിളി പ്രതീക്ഷിച്ചതാണ്. എന്നാല്‍, സംഘ്പരിവാറിന്റെ അതേ അജണ്ട വീറും വാശിയോടെയും കോണ്‍ഗ്രസ് നേതൃത്വവും നടപ്പാക്കുന്നത് ആശാസ്യമാണോ? കേരളത്തില്‍ സവര്‍ണ ഫാഷിസ്റ്റ് ആശയഗതികള്‍ക്ക് പൊതുസ്വീകാര്യതയുള്ള മണ്ഡലത്തില്‍തന്നെ ഇരുന്നുവാഴാവുന്ന സ്ഥിതിയാവും അതുണ്ടാക്കുക.


(അവസാനിച്ചു)

Sunday, January 17, 2010

ടാറ്റ സര്‍ക്കാര്‍ഭൂമി വിറ്റത് സര്‍വേ രേഖ തിരുത്തി

Sunday, January 17, 2010
തൊടുപുഴ: മൂന്നാറില്‍ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഭൂമി കൈയടക്കിയത് ടാറ്റയുടെയും സര്‍വേവകുപ്പിന്റെയും ഒത്താശയോടെയാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ കലക്ടറോട് വിശദ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറും ഗവ. അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പുനരന്വേഷണത്തിലാണ് മൂന്നാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച യഥാര്‍ഥചിത്രം പുറത്തുവന്നത്.
രവീന്ദ്രന്‍പട്ടയങ്ങള്‍ ഉപയോഗിച്ചാണ് റിസോര്‍ട്ടുകള്‍ ഭൂമി കൈയേറിയതെന്ന തെറ്റായ പ്രചാരണം അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തുന്നുണ്ട്. സര്‍വേരേഖകളില്‍ കൃത്രിമം വരുത്തി സര്‍ക്കാര്‍ഭൂമി സ്വന്തമാക്കിയ ശേഷം ഉടമസ്ഥതക്കായി വ്യാജ ഏല പട്ടയങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കലക്ടറുടെ കണ്ടെത്തല്‍.
മൂന്നാറില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലും സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട ഭൂമിയിലുമാണ് റിസോര്‍ട്ടുകള്‍ ഏറെയും. സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തലുകളും ക്രമക്കേടുകളും നടത്തിയതായി കണ്ടെത്തി.
മൂന്നാര്‍ ദൌത്യസംഘം പൊളിച്ച റിസോര്‍ട്ടുകളുടെയും പൊളിക്കാതെ രക്ഷപ്പെടുത്തിയ റിസോര്‍ട്ടുകളുടെയും ഭൂമി സംബന്ധിച്ച വിശദ പരിശോധനാ റിപ്പോര്‍ട്ടാണ് കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ദൌത്യസംഘം പൊളിക്കാതെ വിട്ട അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച അന്വേഷണത്തിലാണ് ടാറ്റയുടെ ഭൂമി വില്‍പനയും സര്‍വേവകുപ്പിന്റെ അഴിമതിയും പുറത്തുവന്നത്.
അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച് കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിന് പുറത്ത് സര്‍ക്കാര്‍ ടാറ്റക്ക് ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത് പഴയ പള്ളിവാസല്‍ വില്ലേജിലെ^ഇപ്പോഴത്തെ ആനവിരട്ടി വില്ലേജ്^പ്ലോട്ട് നമ്പര്‍ 12ല്‍ 14 ഏക്കര്‍, പ്ലോട്ട് നമ്പര്‍ 13 ല്‍ ആറ് സെന്റ്, പ്ലോട്ട് നമ്പര്‍ 14 ല്‍ രണ്ടരയേക്കര്‍ എന്നിങ്ങനെയാണ്.
ഇതിനോട് ചേര്‍ന്ന് കണ്ണന്‍ ദേവന്‍ വില്ലേജിന്റെ ഈ ഭാഗത്ത് ടാറ്റക്ക് ഭൂമിയുള്ളത് സര്‍വേ 164/1 ല്‍ നൂറേക്കര്‍, 164/2 ല്‍ നാലേക്കര്‍ എന്നിങ്ങനെയാണ്. ഈ ഭാഗത്ത് കൂടിയാണ് മൂന്നാര്‍^ലക്ഷ്മി^വിരിപാറ റോഡ് കടന്നുപോകുന്നത്. പ്ലോട്ട് നമ്പര്‍ 14 ലെ ഭൂമിയിലൂടെ റോഡ് മുറിച്ച് പോകുന്നുവെന്നാണ് റീ സര്‍വേ റെക്കോഡുകളില്‍ സ്കെച്ച് എങ്കില്‍ യഥാര്‍ഥത്തില്‍ റോഡ് മുറിച്ചുപോകുന്നത് പ്ലോട്ട് നമ്പര്‍ 12 ലാണെന്ന് ഫിസിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പ്ലോട്ട് നമ്പര്‍ 14 ഉം, പ്ലോട്ട് നമ്പര്‍ 12 ഉം തമ്മില്‍ 1.4 കിലോമീറ്റര്‍ ദൂര വ്യത്യാസമുണ്ട്.
റോഡിന്റെ സ്കെച്ച് മാറ്റിവരച്ച് സര്‍ക്കാര്‍ പള്ളിവാസല്‍ വില്ലേജില്‍ ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഈ ഭൂമി അബാദിന് മറിച്ച് വില്‍ക്കുകയായിരുന്നു. റീ സര്‍വേ റെക്കോഡുകളില്‍ തിരിമറി നടത്തി തെറ്റായി റോഡ് സ്കെച്ച് ചെയ്താണ് ഇവിടെ സര്‍ക്കാര്‍ ഭൂമി ടാറ്റ അബാദിന് വിറ്റത്. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ഭൂമി അബാദിന് വില്‍പന നടത്താന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തല്‍ നടത്തി. പതിനഞ്ചേക്കറോളം ഭൂമിയാണ് ഇവിടെ അബാദ് റിസോര്‍ട്ടിന് ടാറ്റ വിറ്റത്.

പി.കെ. പ്രകാശ്

അബാദിന് ഭൂമി വിറ്റത് ടാറ്റ: കലക്ടറുടെ റിപ്പോര്‍ട്ട്

Sunday, January 17, 2010
തൊടുപുഴ: മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ അബാദ് റിസോര്‍ട്ട് കൈവശം വെച്ചിരിക്കുന്ന 15 ഏക്കര്‍ കണ്ണന്‍ ദേവന്‍ കമ്പനിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാണെന്ന് കണ്ടെത്തിയതായി ഇടുക്കി കലക്ടര്‍ അശോക് കുമാര്‍ സിങ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
സര്‍ക്കാര്‍ കണ്ണന്‍ ദേവന്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി സ്വകാര്യ റിസോര്‍ട്ടുകള്‍ റീസര്‍വേ റെക്കോഡുകള്‍ തിരുത്തി കൈയടക്കിയത് സംബന്ധിച്ചാണ് കലക്ടറുടെ റിപ്പോര്‍ട്ട്. റീസര്‍വേ റെക്കോഡുകള്‍ സര്‍ക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ലക്ഷ്മി എസ്റ്റേറ്റിലെ ഭൂമി സംബന്ധിച്ചും അതിര്‍ത്തി സംബന്ധിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍വേ ഡയറക്ടര്‍ക്കും സര്‍വേ അസിസ്റ്റന്റ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

Saturday, January 9, 2010

How secular is Vande Mataram?

The Bharatiya Janata Party's attempt to make 'Vande Mataram', originally a song expressing Hindu nationalism, into an obligatory national song is unconstitutional.

A.G. NOORANI

UTTAR PRADESH Minister for Basic Education Ravindra Shukla declared on November 17 that "the order to make the singing of 'Vande Mataram' compulsory stands, and will be enforced". That the "order" would not cover schools run by the minority communities does not detract from its unconstitutional nature. It clearly violates Article 28 (1) and (3) of the Constitution. "(1) No religious instruction shall be provided in any educational institution wholly maintained out of state funds" and "(3) No person attending any educational institution recognised by the State or receiving aid out of State funds shall be required to take part in any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is a minor, his guardian has given his consent thereto." (emphasis added throughout). The language could not have been broader. It hits at the actual practice, regardless of a formal order and at attendance even if there is no participation in the worship.

What applies to Vande Mataram applies also to Saraswati Vandana, a hymn to the Goddess Saraswati. The Supreme Court's ruling that the singing of the National Anthem cannot be made obligatory applies both to Vande Mataram and Saraswati Vandana with yet greater force.

The U.P. Minister, who belongs to the Bharatiya Janata Party, revealed on November 17 that "the order" did exist and "will be enforced". But a few days later, on November 21, Union Home Minister L.K.Advani said that the "factual position" needed to be ascertained though he was against the singing of that song being made "mandatory". (Shukla has since been dropped from the Ministry.) More royalist than the BJP king, the Samata Party said on November 23: "Vande Mataram has no religious connotation". This is utterly false.

Else, in 1937 the Congress Working Committee would not have said: "The Committee recognise the validity of the objection raised by Muslim friends to certain parts of the song." It declared that "only the first two stanzas should be sung". A poem which needs surgical operation cannot command universal acceptance.

The song 'Vande Mataram' occurs in Bankimchandra Chatterjee's novel Anand Math published in 1882.

In his Autobiography of an Unknown Indian, Nirad C. Chaudhuri has aptly described the atmosphere of the times in which the song was written.1 "The historical romances of Bankim Chatterjee and Ramesh Chandra Dutt glorified Hindu rebellion against Muslim rule and showed the Muslims in a correspondingly poor light. Chatterjee was positively and fiercely anti-Muslim. We were eager readers of these romances and we readily absorbed their spirit."

R.C. Majumdar, the historian, has written an objective account of it.2 "During the long and arduous struggle for freedom from 1905 to 1947 'Bande Mataram' was the rallying cry of the patriotic sons of India, and thousands of them succumbed to the lathi blow of the British police or mounted the scaffold with 'Bande Mataram' on their lips. The central plot moves round a band of sanyasis, called santanas or children, who left their hearth and home and dedicated their lives to the cause of their motherland. They worshipped their motherland as the Goddess Kali;... This aspect of the Ananda Math and the imagery of Goddess Kali leave no doubt that Bankimchandra's nationalism was Hindu rather than Indian. This is made crystal clear from his other writings which contain passionate outbursts against the subjugation of India by the Muslims. From that day set the sun of our glory - that is the refrain of his essays and novels which not unoften contain adverse, and sometimes even irreverent, remarks against the Muslims" (emphasis added). As Majumdar pithily puts it, "Bankimchandra converted patriotism into religion and religion into patriotism."

The novel was not anti-British, either. In the last chapter, we find a supernatural figure persuading the leader of the sanyasis, Satyananda, to stop fighting. The dialogue that follows is interesting:3

"He: Your task is accomplished. The Muslim power is destroyed. There is nothing else for you to do. No good can come of needless slaughter.

"S: The Muslim power has indeed been destroyed, but the dominion of the Hindu has not yet been established. The British still hold Calcutta.

"He: Hindu dominion will not be established now. If you remain at your work, men will be killed to no purpose. Therefore come.

"S: (greatly pained) My lord, if Hindu dominion is not going to be established, who will rule? Will the Muslim kings return?

"He: No. The English will rule."

Satyananda protests, but is persuaded to lay down the sword.

"He: Your vow is fulfilled. You have brought fortune to your Mother. You have set up a British government. Give up your fighting. Let the people take to their ploughs. Let the earth be rich with harvest and the people rich with wealth.

"S: (weeping hot tears) I will make my Mother rich with harvest in the blood of her foes.

"He: Who is the foe? There are no foes now. The English are friends as well as rulers. And no one can defeat them in battle. (emphasis added).

"S: If that is so, I will kill myself before the image of my Mother.

"He: In ignorance? Come and know. There is a temple of the Mother in the Himalayas. I will show you her image there.

"So saying, He took Satyananda by the hand."

Anti-Muslim references are spread all over the work. Jivananda with sword in hand, at the gate of the temple, exhorts the children of Kali: "We have often thought to break up this bird's nest of Muslim rule, to pull down the city of the renegades and throw it into the river - to turn this pig-sty to ashes and make Mother earth free from evil again. Friends, that day has come."

The use of the song 'Vande Mataram' in the novel is not adventitious, and it is not only communal-minded Muslims who resent it because of its context and content. M.R.A. Baig's analysis of the novel and the song deserve attention. "Written as a story set in the period of the dissolution of the Moghul Empire, the hero of the novel, Bhavananda, is planning an armed rising against the Muslims of Bengal. While busy recruiting, he meets Mahendra and sings the song 'Bande Mataram' or 'Hail Mother'. The latter asks him the meaning of the words and Bhavananda, making a spirited answer, concludes with: 'Our religion is gone, our caste is gone, our honour is gone. Can the Hindus preserve their Hinduism unless these drunken Nereys (a term of contempt for Muslims) are driven away?'... Mahendra, however, not convinced, expresses reluctance to join the rebellion. He is, therefore, taken to the temple of Ananda Math and shown a huge image of four-armed Vishnu, with two decapitated and bloody heads in front, "Do you know who she is?" asks the priest in charge, pointing to an image on the lap of Vishnu, "She is the Mother. We are her children Say 'Bande Mataram'" He is taken to the image of Kali and then to that of Durga. On each occasion he is asked to recite 'Bande Mataram'. In another scene in the novel some people shouted 'kill, kill the Nereys'. Others shouted 'Bande Mataram' 'Will the day come when we shall break mosques and build temples on their sites? 4

The song has five stanzas. Of these only the first two are the "approved ones". Jawaharlal Nehru was 'opposed to the last two stanzas'. The approved stanzas read:

"I bow to thee, Mother, richly watered, richly fruited,

cool with the winds of the south,

dark with the crops of the harvests,

the Mother!

Her nights rejoicing in the glory of

the moonlight, her hands clothed

beautifully with her trees in flowering

bloom, sweet of laughter, sweet of

speech, the Mother, giver of boons

giver of bliss!

The third stanza refers to 'Thy dreadful name', evidently, a reference to the Goddess Kali. The fourth is in the same vein. 'Thou art Durga, Lady and Queen, with her hands that strike and her swords of sheen'.

It is essentially a religious homage to the country conceived as a deity, 'a form of worship' as Majumdar aptly called it. The motherland is "conceived as the Goddess Kali, the source of all power and glory."

This, in the song itself. The context makes it worse. "The land of Bengal, and by extension all of India, became identified with the female aspect of Hindu deity, and the result was a concept of divine Motherland".5 How secular is such a song? The objection was not confined to mere bowing and it was voiced early in the day.

In his presidential address at the Second Session of the All-India Muslim League held in Amritsar on December 30, 1908, Syed Ali Imam said:

"I cannot say what you think, but when I find the most advanced province of India put forward the sectarian cry of 'Bande Mataram' as the national cry, and the sectarian Rakhibandhan as a national observance, my heart is filled with despair and disappointment; and the suspicion that under the cloak of nationalism Hindu nationalism is preached in India becomes a conviction. Has the experiment tried by Akbar and Aurangzeb failed again? Has 50 years of the peaceful spread of English education given the country only a revival of denominationalism? Gentlemen, do not misunderstand me. I believe that the establishment of conferences, associations and corporate bodies in different communities on denominational lines is necessary to give expression to denominational views, so that the builders of a truly national life in the country may have before them the crystallised need and aspirations of all sects...

"Regard for the feelings and sentiments, needs and requirements of all is the key-note to true Indian nationalism. It is more imperative where the susceptibilities of the two great communities, Hindus and Musalmans, are involved. Unreconciled, one will be as great a drag on the wheel of national progress as the other. I ask the architects of Indian nationalism, both in Calcutta and Poona, do they expect the Musalmans of India to accept 'Bande Mataram' and the Sivaji celebration? The Mohammedans may be weak in anything you please, but they are not weak in cherishing their traditions of their glorious past. I pray the Congress leaders to put before the country such a programme of political advancement as does not demand the sacrifice of the feelings of the Hindu or the Mohammedan, the Parsee or the Christian."

The Congress Working Committee, which met in Calcutta on October 26, 1937, under the presidentship of Nehru, adopted a long statement on the subject.6 It asked that the song should "be considered apart from the book." Recalling its use in the preceding 30 years, the resolution said:

"The song and the words thus became symbols of national resistance to British Imperialism in Bengal especially, and generally in other parts of India. The words 'Bande Mataram' became a slogan of power which inspired our people and a greeting which ever remind us of our struggle for national freedom.

"Gradually the use of the first two stanzas of the song spread to other provinces and a certain national significance began to attach to them. The rest of the song was very seldom used, and is even now known by few persons. These two stanzas described in tender language the beauty of (the) motherland and the abundance of her gifts. There was absolutely nothing in them to which objection could be from the religious or any other point of view... The other stanzas of the song are little known and hardly ever sung. They contain certain allusions and a religious ideology which may not be in keeping with the ideology of other religious groups in India.

"The Committee recognise the validity of the objection raised by Muslim friends to certain parts of the song. While the Committee have taken note of such objection insofar as it has intrinsic value, the Committee wish to point out that the modern evolution of the use of the song as part of National life is of infinitely greater importance than its setting in a historical novel before the national movement had taken shape. Taking all things into consideration, therefore, the Committee recommend that, wherever Bande Mataram is sung at national gatherings, only the first two stanzas should be sung, with perfect freedom to the organisers to sing any other song of an unobjectionable character, in addition to, or in the place of, the Bande Mataram song."

'National' songs do not need political surgery; the songs which do, do not win national acceptance. Against this was the fact of history that, however ill-advised, the song had come to be associated with the struggle for freedom. Gandhi advised Muslims to appreciate its historic association but counselled against any imposition. "No doubt, every act... must be purely voluntary on the part of either partner," he said at Alipore on August 23, 1947.

THE Government of India acquired this emotion-charged legacy. Its stand was defined in a statement by Prime Minister Nehru to the Constituent Assembly (Legislative) on August 25, 1948:7 Nehru said:

"The question of having a national anthem tune, to be played by orchestras and bands became an urgent one for us immediately after 15th August 1947. It was as important as that of having a national flag. The 'Jana Gana Mana' tune, slightly varied, had been adopted as a national anthem by the Indian National Army in South-East Asia, and had subsequently attained a degree of popularity in India also... I wrote to all the provincial Governors and asked their views about our adopting 'Jana Gana Mana' or any other song as the national anthem. I asked them to consult their Premiers before replying... Every one of these Governors, except one (the Governor of the Central Provinces), signified their approval of 'Jana Gana Mana'. Thereupon the Cabinet considered the matter and came to the decision that provisionally 'Jana Gana Mana' should be used as the tune for the national anthem, till such time as the Constituent Assembly came to a final decision. Instructions were issued accordingly to the provincial governments...

''It is unfortunate that some kind of argument has arisen as between 'Vande Mataram' and 'Jana Gana Mana'. 'Vande Mataram' is obviously and indisputably the premier national song of India, with a great historical tradition, and intimately connected with our struggle for freedom. That position it is bound to retain and no other song can displace it. It represents the position and poignancy of that struggle, but perhaps not so much the culmination of it. In regard to the national anthem tune, it was felt that the tune was more important than the words... It seemed therefore that while 'Vande Mataram' should continue to be the national song par excellence in India, the national anthem tune should be that of 'Jana Gana Mana', the wording of 'Jana Gana Mana' to be suitably altered to fit in with the existing circumstances.

"The question has to be considered by the Constituent Assembly, and it is open to that Assembly to decide as it chooses. It may decide on a completely new song or tune, if such is available."

A MORE definitive statement was made by the President of the Constituent Assembly, Rajendra Prasad, on January 24, 1950. He said: "There is one matter which has been pending for discussion, namely, the question of the national anthem. At one time it was thought that the matter might be brought up before the House, and a decision taken by the House by way of a resolution. But it has been felt that, instead of taking a formal decision by means of a resolution, it is better if I make a statement with regard to the national anthem. Accordingly, I make this statement... The composition consisting of the words and music known as 'Jana Gana Mana' is the national anthem of India, subject to such alterations in the words as the Government may authorise as occasion arises; and the song 'Vande Mataram', which has played a historic part in the struggle for Indian freedom, shall be honoured equally with Jana Gana Mana and shall have equal status with it. (Applause) I hope that will satisfy the Members."8

Mutual understanding will lead to the Gandhian formula - respect for the song but no imposition. But even more than that, if the problem were understood in depth, what would emerge is a far better appreciation of the reasons why the Muslims and the Congress drifted away from each other. Those reasons have many a lesson for us today as we build a secular India. Attempts at imposition reflect a conscious decision to break with the national secular ideal.

REFERENCES

1. Jaico; page 235.

2. British Paramountcy and Indian Renaissance, Part II: Bharatiya Vidya Bhavan, 1965; page 478.

3. Sources of Indian Tradition compiled by William Theodore de Bary and others; Columbia University Press; 1958; page 715.

4. Vide his essay "The Partition of Bengal and its Aftermath; The Indian Journal of Political Science; Volume XXX, April-June 1969, Number 2, pages 120-122.

5. D.F.Smith: India as a Secular State; Princeton University Press; 1963; page 90

6. Indian Annual Register, 1937, Volume II, p. 327.

7. Official Report on "Constituent Assembly Debates"; Third session, Part I, Volume VI, August 9-31, 1948.

8. Constituent Assembly Debates, Volume XII; January 24, 1950.

Friday, January 1, 2010

വ്യവസായങ്ങളുടെ ശവപ്പറമ്പിനെ വ്യവസായ സൗഹൃദപ്രദേശമാക്കി: വി.എസ്‌

കോഴിക്കോട്‌: വ്യവസായങ്ങളുടെ ശവപ്പറമ്പ്‌ എന്ന അപഖ്യതിയില്‍നിന്നും കേരളത്തെ രക്ഷിക്കാനുള്ള യജ്‌ഞം സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തീകരിച്ചു വരികയാണെന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. പുനരുദ്ധരിച്ച കേരള സോപ്‌സ് ഫാക്‌ടറി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി അടഞ്ഞുകിടന്ന പൊതുമേഖലാ സ്‌ഥാപനങ്ങള്‍ പുതിയ രൂപത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമങ്ങളാണു മൂന്നര വര്‍ഷമായി സര്‍ക്കാര്‍ നടത്തിവരുന്നത്‌. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 12 പൊതുമേഖലാ സ്‌ഥാപനങ്ങള്‍ മാത്രമാണു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഇന്നിപ്പോള്‍ അവയുടെ എണ്ണം 28 ആയി. 90 കോടി രൂപയായിരുന്ന പൊതുമേഖലാ ഫാക്‌ടറികളുടെ നഷ്‌ടം നികത്തി ഇപ്പോള്‍ 170 കോടിയിലധികം രൂപയുടെ ലാഭത്തിലെത്തിച്ചു. അടച്ചുപൂട്ടിയ ഫാക്‌ടറികളിലധികവും തുറന്നു പ്രവര്‍ത്തിപ്പിക്കാനായി. തിരുവനന്തപുരത്തേയും തിരുവണ്ണൂരിലെയും സ്‌പിന്നിംഗ്‌ മില്ലുകളും മറ്റും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഒരു വര്‍ഷത്തില്‍കുറഞ്ഞ കാലയളവു കൊണ്ടാണ്‌ കേരള സോപ്‌സ് പുനരുല്‍പാദന ക്ഷമമാക്കാനായത്‌. ഇതു കേരളത്തിന്‌ ഏറെ പ്രതീക്ഷ നല്‍കുന്നു. വ്യവസായങ്ങളുടെ ശവപ്പറമ്പ്‌ വ്യവസായ സൗഹൃദ സംസ്‌ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ കേരള സുസ്‌ഥിര നഗരവികസന പദ്ധതിയില്‍ കോഴിക്കോട്‌ കോര്‍പറേഷന്‍ നിര്‍മിച്ച അരയിടത്തുപാലത്തെ ഇ.കെ.നായനാര്‍ മേല്‍പ്പാലവും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. മാവൂര്‍ റോഡിലെ തിരക്കും ഗതാഗതക്കുരുക്കും പരിഹരിക്കാനുതകുന്ന മേല്‍പ്പാലം മലബാറിനുള്ള പുതുവത്സര സമ്മാനമായാണു മുഖ്യമന്ത്രി ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചത്‌.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)