പരിഷ്കരണം പാവപ്പെട്ടവരുടെ മികച്ച ചികില്‍സക്കുവേണ്ടി
Thursday, November 19, 2009
Madhyamam
നേരത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചതും ഇപ്പോള്‍ സംസ്ഥാനത്തെ ഗവ.മെഡിക്കല്‍കോളജ് ആശുപത്രികളിലെ റഫറല്‍സംവിധാനം കാര്യക്ഷമമാക്കിയതും വേണ്ടത്ര ചര്‍ച്ച നടത്താതെ, ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താതെ സര്‍ക്കാര്‍ ധിറുതിപിടിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. ഇത് ശരിയല്ല. ഒറ്റയടിക്ക് എടുത്ത തീരുമാനങ്ങളല്ല രണ്ടും. ആരോഗ്യമേഖലയെക്കുറിച്ച് ഗഹനമായ പഠനം നടത്തിയ കമീഷനുകളും നിയമസഭാസമിതിയും വിദഗ്ധരുമെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു.
റഫറല്‍സമ്പ്രദായം 1982ല്‍തന്നെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്. 1996 മാര്‍ച്ചിലാണ് ഇതു സംബന്ധിച്ച ടി.എന്‍. ജയചന്ദ്രന്‍കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. 1995 ജൂലൈ അഞ്ചിന് അന്നത്തെ ആരോഗ്യമന്ത്രി വി.എം. സുധീരന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കമീഷനെ നിയോഗിക്കുമെന്നും മൂന്ന് മാസത്തിനുള്ളില്‍ കമീഷന്റിപ്പോര്‍ട്ട് ലഭ്യമായശേഷം തുടനടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ജയചന്ദ്രന്‍കമീഷന്‍ നിയമിക്കപ്പെട്ടത്. കമീഷന്‍ എടുത്തുപറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് ഘട്ടംഘട്ടമായി സ്വകാര്യപ്രാക്ടീസ് നിരോധിക്കണമെന്നും ആദ്യഘട്ടമായി മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിക്കണമെന്നുമാണ്. രണ്ടാമത്തേത്് മെഡിക്കല്‍കോളജുകളില്‍ റഫറല്‍സംവിധാനം കര്‍ശനമാക്കണമെന്നും.
ഇതിനുശേഷം 1998^2000ല്‍ പി. രാജു എം.എല്‍.എ അധ്യക്ഷനായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെപ്പറ്റി വിശദപഠനം നടത്തി. ഈ സമിതിയും ഏകകണ്ഠമായി നല്‍കിയ ശിപാര്‍ശകളില്‍ രണ്ടെണ്ണം സ്വകാര്യപ്രാക്ടീസ് നിരോധവും റഫറല്‍സംവിധാനവുമാണ്. 'ലഭ്യമായ കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 1376 ആണെങ്കില്‍ രോഗികളുടെ എണ്ണം 1716 ആണ്. എസ്.എ.ടി ആശുപത്രിയില്‍ ഇത് യഥാക്രമം 726 ഉം 927 ഉം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1417 കിടക്കകള്‍ക്ക് 1600ലധികമാണ് രോഗികള്‍.......പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ താലൂക്ക്^ജില്ലാ ആശുപത്രികളിലോ ചികില്‍സിക്കേണ്ട കേസുകള്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നതുകൊണ്ടാണ് ഈ സ്ഥിതി സംജാതമാവുന്നത്. ഇതുമൂലം യഥാര്‍ഥ വിദഗ്ധചികില്‍സ ആവശ്യമായ രോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭ്യമാകുന്നില്ല. മെച്ചപ്പെട്ട ചികില്‍സാ സംവിധാനത്തിന്റെ ആധാരശിലയാണ് ത്രിതല റഫറല്‍ സംവിധാനം'^നിയമസഭാ സമിതിറിപ്പോര്‍ട്ടിന്റെ എട്ടാം ഖണ്ഡികയില്‍ പറയുന്നു.
ഒമ്പത് വര്‍ഷം മുമ്പുള്ള ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതിനേക്കാള്‍ തിരക്ക് ഇന്നും അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് കിടക്കകളുടെ എണ്ണം ഇപ്പോള്‍ 1650 ആണെങ്കിലും ശരാശരി രോഗികളുടെ എണ്ണം 2000 ആണ്. എസ്.എ.ടിയില്‍ ഇത് യഥാക്രമം 850 ഉം 1200 ഉം. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ 1550 കിടക്കകള്‍ ആയപ്പോള്‍ ശരാശരി രോഗികളുടെ എണ്ണം 2200 ആയി. കോട്ടയത്ത് 1110 കിടക്കകളും 1500^1600 രോഗികളും. ആലപ്പുഴയില്‍ 1031 കിടക്കകളും 1100^1200 രോഗികളും. തൃശൂരില്‍ 1050 കിടക്കകളും 1100^1200 രോഗികളുമാണ്. അതേസമയം മെഡിക്കല്‍കോളജ് സ്ഥിതി ചെയ്യുന്ന അഞ്ച് ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ജില്ലാ^ജനറല്‍ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണത്തേക്കാള്‍ കുറവാണ് രോഗികള്‍. കോട്ടയം ജില്ലാ ആശുപത്രിയില്‍ കിടക്കകള്‍ 374; അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ 250^260 മാത്രം. തൃശൂരില്‍ ഇത് യഥാക്രമം 240 ഉം 180ഉം കോഴിക്കോട് 550ഉം 350ഉം തിരുവനന്തപുരത്ത് 747ഉം 550ഉം ആലപ്പുഴയില്‍ 173ഉം 120ഉം ആണ്. അതേസമയം, മെഡിക്കല്‍കോളജ് ഇല്ലാത്ത ജില്ലകളില്‍ തിരക്ക് കൂടുതലാണ്. മഞ്ചേരിയിലെ മലപ്പുറം ജില്ലാ ആശുപത്രി, മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, തലശേãരി ജനറല്‍ ആശുപത്രി തുടങ്ങിയ ഇടങ്ങളിലെല്ലാം കിടക്കകളുടെ എണ്ണത്തില്‍ കൂടുതലാണ് രോഗികളുടെ എണ്ണം. ഇത് സൂചിപ്പിക്കുന്നത് നിയമസഭാ സമിതികളും മറ്റ് കമ്മീഷനുകളും ചൂണ്ടിക്കാട്ടിയതു പോലെ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലോ താലൂക്ക്^ജില്ലാ ആശുപത്രികളിലോ ചികില്‍സിക്കേണ്ട കുറേയധികം കേസുകള്‍ കൂടി എത്തുന്നുവെന്നാണ്.
സര്‍ക്കാര്‍ ആശുപത്രികളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും അവശ്യമരുന്നുകളും ലഭ്യമാക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സഭാസമിതി ശിപാര്‍ശ ചെയ്തിരുന്നു. മെഡിക്കല്‍കോളജ് ഡോക്ടര്‍മാരുടെ വേതനം നല്ല രീതിയില്‍ വര്‍ധിപ്പിച്ച ശേഷമേ പ്രൈവറ്റ് പ്രാക്ടീസ് നിരോധിക്കാവൂ എന്നും ജയചന്ദ്രന്‍കമീഷനും നിയമസഭാസമിതിയും നിര്‍ദേശിച്ചിരുന്നു. ഈ ശിപാര്‍ശകള്‍ ഏറക്കുറെ നടപ്പാക്കിയും അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിച്ചും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയുമാണ് റഫറല്‍സംവിധാനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ആരോഗ്യ, ആരോഗ്യവിദ്യാഭ്യാസ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംസ്ഥാനതല കോ^ഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. മെഡിക്കല്‍കോളജ് കേന്ദ്രീകരിച്ച് അതത് ജില്ലകളിലെ ഡി.എം.ഒമാരും മെഡിക്കല്‍കോളജ് അധികൃതരും അടങ്ങുന്ന കോ^ഓഡിനേഷന്‍ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഇതാദ്യമായാണ് ഈ രണ്ടു വകുപ്പുകളെ ഏകോപിപ്പിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സാധാരണ നിലയിലുള്ള അസുഖങ്ങള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ചികില്‍സ മതിയാകും. അടുത്ത ഘട്ടത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ജില്ലാ^ജനറല്‍ ആശുപത്രികളിലും മെച്ചപ്പെട്ട ചികില്‍സ ലഭിക്കും. എന്നാല്‍ അടിയന്തര വിദഗ്ധചികില്‍സ ആവശ്യമുണ്ടെന്ന് ഇടത്തട്ടിലുള്ള (പിഎച്ച്സി മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികള്‍ വരെയുള്ള ) ഡോക്ടര്‍മാര്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ തോന്നിയാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ചെയ്യാം. ഇങ്ങനെ എത്തുന്ന വിദഗ്ധ ചികില്‍സ ആവശ്യമായ മുഴുവന്‍ രോഗികള്‍ക്കും മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്താനാവും.
സാധാരണ രോഗങ്ങള്‍ക്ക് പോലും സ്പെഷലിസ്റ്റിനെ, പറ്റിയെങ്കില്‍ മെഡിക്കല്‍ കോളേജിലെ പ്രഫസറെ കാണുന്നത് അനാരോഗ്യകരമായ പ്രവണതയായാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതു പരിഹരിക്കുന്നതിന്റെ ആദ്യപടിയായി ജയചന്ദ്രന്‍കമീഷന്‍ 'കുടുംബ ഡോക്ടര്‍'സമ്പ്രദായം നിര്‍ദേശിച്ചു. ഓരോ പ്രദേശത്തുമുള്ള നിര്‍ദിഷ്ട ഡോക്ടറുടെ അടുക്കല്‍ ഓരോ കുടുംബനാഥനും രജിസ്റ്റര്‍ചെയ്യാന്‍ സൌകര്യം നല്‍കണമെന്നാണ് കമീഷന്‍നിര്‍ദേശം. ക്യൂബന്‍മാതൃകയില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പഞ്ചായത്തില്‍ നടപ്പാക്കിത്തുടങ്ങിയ പദ്ധതി പ്രകാരം പി.എച്ച്.സിയിലെ ഡോക്ടര്‍ക്ക് ഗ്രാമത്തിലെ എല്ലാവരുടെയും കുടുംബഡോക്ടര്‍ ആവാനും വിദഗ്ധചികില്‍സ വേണ്ട രോഗികളെ റഫര്‍ ചെയ്യാനുമാവും. ഈ മാതൃക മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്.
അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ക്കും അടിയന്തിരചികില്‍സ ആവശ്യമുള്ള രോഗങ്ങള്‍ക്കും മെഡിക്കല്‍കോളജ് ആശുപത്രികളില്‍ ചികില്‍സ തേടുന്നതിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. അവര്‍ക്ക് ഇപ്പോള്‍ ഉള്ളതുപോലെ അത്യാഹിത^എമര്‍ജന്‍സി വിഭാഗങ്ങളില്‍ ചികില്‍സ നല്‍കും. മറ്റു ഒ.പി വിഭാഗങ്ങളില്‍ പെരിഫറല്‍ ആശുപത്രികളില്‍നിന്നു റഫര്‍ ചെയ്യുന്ന രോഗികള്‍ക്കാവും മുന്‍ഗണന നല്‍കുക. ഏത് തട്ടിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും (പി.എച്ച്.സി^സി.എച്ച്.സി ഉള്‍പ്പെടെ)സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ ഡോക്ടര്‍മാര്‍ക്കും വിദഗ്ധചികില്‍സയ്ക്ക് മെഡിക്കല്‍കോളജുകളിലേക്ക് റഫര്‍ ചെയ്യാം. ജില്ലാ താലൂക്ക് ആശുപത്രികളില്‍നിന്നു മാത്രമേ റഫര്‍ ചെയ്യാവൂ എന്ന നിബന്ധനയില്ല.
ആരോഗ്യ വകുപ്പിന് കീഴിലുളള മറ്റ് ആശുപത്രികളില്‍ മതിയായ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എല്ലാ ജില്ലാ^ജനറല്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. പുറമെ സ്പെഷാലിറ്റി കേഡര്‍ നടപ്പാക്കുന്നതോടെ കൂടുതല്‍ സ്പെഷലിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. മുഴുവന്‍ ജില്ലാ^ജനറല്‍ ആശുപത്രികളിലും പ്രധാനപ്പെട്ട സ്പെഷാലിറ്റി സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.
റഫറല്‍സംവിധാനത്തിനു മുന്നോടിയായി അടിസ്ഥാന സൌകര്യവികസനത്തിനും ശക്തമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്താകെ 44.81 കോടി രൂപയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ നിലവാരമുയര്‍ത്തുന്നതിനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. സൂനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് 97 ആശുപത്രികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 19 ആശുപത്രികളില്‍ ദേശീയനിലവാരത്തില്‍ അക്രഡിറ്റേഷന്‍ നേടുന്നതിനുള്ള തയാറെടുപ്പിലാണ്. എറണാകുളം ജനറല്‍ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും സി.ടി സ്കാന്‍ സ്ഥാപിച്ചു. മുഴുവന്‍ ജില്ലാ^ജനറല്‍ ആശുപത്രികളിലും ഒരു വര്‍ഷത്തിനകം സി.ടി സ്കാന്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ് സജ്ജമാക്കും.
മൂന്ന്വര്‍ഷം മുമ്പ്വരെ ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമമായിരുന്നു. ഏതാണ്ട് 40 ശതമാനത്തിലേറെ ഡോക്ടര്‍മാര്‍ കുറവ്. അനധികൃതമായി മുങ്ങുന്നവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. പിരിച്ചുവിടപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ നിയമിച്ചു. പിഎസ്സി വഴിയുള്ള നിയമനം ത്വരിതപ്പെടുത്തി. ഇപ്പോള്‍ നിലവിലുള്ള തസ്തികകളില്‍ 95 ശതമാനത്തിലും ഡോക്ടര്‍മാരുണ്ട്. കൂടാതെ നിര്‍ബന്ധിത ഗ്രാമീണസേവനത്തിലൂടെ ഓരോ വര്‍ഷവും ആയിരത്തോളം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി. ഇതിനുപുറമെയാണ് ആയിരത്തോളം ഡോക്ടര്‍മാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. നഴ്സുമാരുടെ ഒഴിവുകള്‍ നികത്തിയതിന് പുറമെ 1245 നഴ്സുമാരെ ബോണ്ട് വ്യവസ്ഥയിലും 640 നഴ്സുമാരെ കരാര്‍ വ്യവസ്ഥയിലും നിയമിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ പി.എച്ച്.സി മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണതോതില്‍ സജ്ജമാക്കിയിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ 40 ഓളം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് പ്രസവം നടന്നിരുന്നത്. ഇന്ന് അത് 140 ലേറെയായി. സ്പെഷാലിറ്റി കേഡര്‍ നടപ്പാക്കാന്‍ 1995ല്‍ തീരുമാനമെടുത്തതാണെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് ഈ സര്‍ക്കാര്‍ 66 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ഈ ഡിസംബറില്‍ ജില്ലാ^ജനറല്‍^താലൂക്ക് ആശുപത്രികളില്‍ പൂര്‍ണതോതില്‍ സ്പെഷാലിറ്റി^അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് ഗവ. മെഡിക്കല്‍കോളേജുകളിലെ റഫറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തും. മെഡിക്കല്‍ കൌണ്‍സില്‍ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയര്‍ റസിഡന്റുമാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയര്‍റസിഡന്റുമാരുടെ 241 തസ്തികകള്‍ സൃഷ്ടിച്ചു.
അക്കാദമികനിലവാരം ഉയര്‍ത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരോഗ്യസര്‍വകലാശാല സ്ഥാപിക്കുകയാണ്. ഇതുകൂടി യാഥാര്‍ഥ്യമാവുന്നതോടെ അധ്യാപകര്‍ക്ക് കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സൌകര്യം ലഭിക്കും.ഭാവി കേരളത്തിന്റെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്ന ഈ മാറ്റങ്ങളെ എല്ലാവിഭാഗം ജനങ്ങളും ഏക മനസ്സോടെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.