Friday, December 14, 2012

ഒരു സിനിമാ ചര്‍ച്ച

Suraj
Thanks !

ഓടിച്ച് നോക്കി, ആദ്യത്തെ അഞ്ച് കമന്റുകള്‍. റോബിച്ചന്‍ പറയാനുദ്ദേശിക്കുന്നത് ഗ്രാന്‍ഡ് തിയറിയുടെ പശ്ചാത്തലത്തിലെ textual (പാഠ) വായനകളോട് റോബിച്ചന് മതിപ്പില്ലെന്നും സിദ്ധാന്താനന്തര (post theory) ശൈലിയിലെ ടെക്നിക്കല്‍ റീഡിംഗ് (ഷോട്ടുകള്‍, അഭിനയത്തിന്റെ subtleties തുടങ്ങിയവ) ആണ് താല്പര്യമെന്നും അല്ലേ ? അതുകൊണ്ടാണ് സുദീപ് ആ പോസ്റ്റിലെഴുതിയതുപോലുള്ള വായനകളോട് മതിപ്പില്ലെന്ന് റോബിച്ചന്‍ പറഞ്ഞത് എന്നാണ് എനിക്ക് മനസിലായത്. 
മുന്‍പ് ട്രീ ഒഫ് ലൈഫ് ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ റോബിച്ചനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അതിനി ഒന്നേന്ന് തുടങ്ങുന്നില്ല, പക്ഷേ അഭിരുചിവ്യത്യാസം മാനിച്ച് റോബിച്ചന്റെ പൊസിഷനെ തീര്‍ച്ചയായും അംഗീകരിക്കുന്നു.

കലയോടുള്ള എന്റെ നിലപാട്, അത് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പൊളിറ്റിക്കല്‍ ആണ് എന്നതാണ്; ടെക്നീക്കടക്കം എല്ലാം നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും കള്‍ച്ചറല്‍ പോളിറ്റി ആണ്. കേവലസാങ്കേതികത എന്നൊന്നില്ലെന്ന് സാരം.

Suraj

2012/11/18 Prasanth <pmnair74@gmail.com>
ചിലപ്പോള്‍ അത്തരം വായനകള്‍ അധികപ്പറ്റായി തോന്നാറുണ്ട്......ആ സാധ്യത ഇഷ്ടപ്പെടുമ്പോള്‍ കൂടി..വ്വം സംഭവിക്കുന്നതാണോ സൂരജ് എല്ലാ കേസുകളിലും?

ഇത് സ്വല്പം കോമ്പ്ലിക്കേറ്റഡ് ആയ സംഭവമാണ്. കള്ളികളിലൊതുക്കി പറയാന്‍ പറ്റുന്ന കാര്യമല്ല.

ഗ്രാന്റ് സിദ്ധാന്തം എന്ന് പറയുന്ന collection of theories എന്നത് ഫ്രോയ്ഡിയന്‍ സൈക്കോ അനാലിസിസിന്റെ വാലേല്‍ തൂങ്ങി വികസിച്ച സോസ്‌സ്യു-ലക്കാന്‍-അല്‍തൂസര്‍ ത്രയത്തിന്റെ സിദ്ധാന്തങ്ങളാണ്. ഗ്രാന്റ് തിയറി വച്ച് സിനിമയോ കലകളെ പൊതുവിലോ  വായിക്കുമ്പോള്‍ നിങ്ങടെ മുന്നില്‍ ഒരു പൂര്‍‌വ്വനിശ്ചിതമായ ഫ്രെയിംവര്‍ക്കുണ്ട്. ഉദാ:ന് പഴയ ഈഡിപ്പസ്/ഇലക്ട്രാ കോം‌പ്ലക്സുകള്‍, അപരവ്യക്തിത്വം (the other), ചിഹ്നങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച വ്യവസ്ഥാപിത സൂചനകള്‍ എന്നിങ്ങനെ. ഈ ഫ്രെയിം വര്‍ക്കിനെ വച്ചുകൊണ്ടാണ് പിന്നെ കലാസൃഷ്ട്രിയെ അളക്കല്‍ നടക്കുന്നത്. സ്വാഭാവികമായും ഇത് പില്‍ക്കാലത്ത് വളര്‍ന്ന് വളര്‍ന്ന് കലാസൃഷ്ടിയെ  കളഞ്ഞിട്ട്  വ്യാഖ്യാനത്തെ കേറി വ്യാഖ്യാനിക്കുന്ന എടവാടായി മാറി. ഇതാണ് പോസ്റ്റ് തിയറിക്കാര്‍ (നിയോഫോര്‍മലിസ്റ്റുകള്‍ ആകെപ്പാടെ) എതിര്‍ക്കുന്നത്‌. എന്നാല്‍ പോസ്റ്റ് തിയറിയിലുമുണ്ട് ഇതിന്റെ diagonally opposite ആയ പ്രശ്നങ്ങള്‍ - അതായത് കലാസൃഷ്ടി ആത്യന്തികമായി ധ്വനിപ്പിക്കുന്നതും സം‌വദിക്കുന്നതുമായ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിട്ട് അതിന്റെ ഷോട്ടും ലൈറ്റിംഗും ടെക്നീക്കും മാത്രം കേറി അവലോകിക്കുന്ന അവസ്ഥ. കേവലസാങ്കേതികതയില്‍ അഭിരമിക്കുന്ന എടവാട്.

എന്റെ നിലപാട് ഈ രണ്ട് എക്സ്ട്രീംസും പ്രശ്നമാണ് എന്നതാണ്. ഗ്രാന്റ് തിയറിയുടെ പൊളിറ്റിക്കല്‍ വ്യാഖ്യാനശൈലിയെ (ഫ്രെയിം വര്‍ക്കിനെയല്ല) ഞാന്‍ പിന്തുണയ്ക്കുന്നു. അതിനുള്ളില്‍ തന്നെ പോസ്റ്റ് തിയറിയുടെ സാങ്കേതികത്വാവലോകനങ്ങള്‍ക്ക് ധാരാളം സാധ്യതയുണ്ട്. ഉദാഹരണത്തിന് എന്തുകൊണ്ടാണ് ഒരു പ്രത്യേക കോമ്പസിഷന്‍ ഒരു സീനിലേക്ക് സം‌വിധായകന്‍ നിശ്ചയിച്ചത്, അല്ലെങ്കില്‍ ഒരു ഗാനം പശ്ചാത്തലത്തില്‍ വന്നത്, അതിന്റെ സാംസ്കാരിക രാഷ്ട്രീയമെന്താണ് എന്നൊക്കെ ഗ്രാന്റ് തിയറിയുടെ കൈവഴികളില്‍ നിന്നും അന്വേഷിക്കാം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് കുറേക്കൂടി intellectually satisfying ആണ്, കാരണം അത് കൂടുതല്‍ വിശാലമായ ചരിത്ര-സാമൂഹിക അറിവു നേടുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്നു (ഒരു വര്‍ഷം മുന്‍പ് ബോട്ടിച്ചെല്ലിയുടെ ഒരു പള്ളിപ്പെയിന്റിംഗ് കണ്ടാല്‍ ഞാന്‍ ചിന്തിച്ചിരുന്നതല്ല ഇന്ന് യൂറോപ്പിനെപ്പറ്റി കുറേക്കൂടി അറിവ് നേടിയ ഞാന്‍ ചിന്തിക്കുന്നത്). സാങ്കേതികതാബദ്ധമായ വായന ആ സൗകര്യം തരുന്നില്ല. അത് ബൗദ്ധികമായ സ്റ്റാഗ്നേഷനിലേക്ക് വേഗം പോകുകയും ചെയ്യും. It is only as good as the medium the artists use.

പ്രശാന്തണ്ണന്‍ ചോദിച്ച സംഭവത്തിലേക്കും റോബിച്ചന്‍ ഈ പുതിയ ലാല്‍‌ജോസ് പ്രസ്താവനയില്‍ ഉദ്ദേശിക്കുന്ന (എന്ന് ഞാന്‍ കരുതുന്ന) കാര്യത്തിലേക്കും വന്നാല്‍ --

മലയാളത്തില്‍ പാഠവായനകളേ ഉണ്ടായിട്ടുള്ളൂ. കേള്‍‌വിപ്പെട്ട സം‌വിധായകര്‍ പോലും പാഠത്തിന്റെ പൊളിറ്റിക്സില്‍ മാത്രമാണ് നിന്ന് തിരിയാറ്. ഫോമിന്റെയും സ്ട്രക്‌ചറിന്റെയും വ്യാഖ്യാന സാധ്യതകളെ ഉപയോഗപ്പെടുത്തിയ സിനിമകള്‍ തന്നെ തീരെ കുറവാണല്ലോ മലയാളത്തില്‍. നോണ്‍ ലീനിയര്‍ നാരറ്റിവ് ഒക്കെ ആര്‍ട്ട് സിനിമകളിലൊന്നും ഉപയോഗിച്ചിട്ട് തന്നെയില്ല മലയാളത്തില്‍ എന്ന് പറയാം. അപ്പോള്‍ സാങ്കേതികതയെ സംബന്ധിച്ച, ഫോമിനെ സംബന്ധിച്ച, ഷോട്ടുകളെയും കോസ്റ്റ്യൂമിനെയും ലൈറ്റിംഗിനെയും, എഡിറ്റിംഗ് കട്ട്സിനെയും അഭിനയത്തെയുമൊക്കെ സംബന്ധിച്ച ഒരു അവലോകനവും മലയാളത്തിലില്ല, അതിനു പറ്റിയ ചലഞ്ച് ഉയര്‍ത്തുന്ന സിനിമകളും ഇല്ല (എല്ലാത്തിന്റെയും എക്സപ്ഷനായി നമുക്ക് ഒരു കുട്ടിസ്രാങ്കുണ്ട്, ഒരേയൊരു കുട്ടിസ്രാങ്കേ ഉള്ളൂ താനും). നമ്മുടെ പാഠവായനാ ശൈലിയാണെങ്കില്‍ അതിന്റെ എക്സ്ട്രീമിലാണ് ഇപ്പോള്‍. സുദീപ് അവിടെ ക്ലാസ് മേറ്റ്സിലെ പ്രതിനായിക പര്‍ദയിട്ട മുസ്ലീം ആണെന്ന  "കണ്ടെത്തല്‍" എഴുതിയിരിക്കുന്നത് ഈ എക്സ്ട്രീം വായനയുടെ ഉദാഹരണമാണ്. ആ ഫ്രസ്റ്റ്റേഷനില്‍ നിന്നാണ് റോബിച്ചന്‍ ലാല്‍ജോസിനു കണ്‍റ്റീഷനല്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ അതോടൊപ്പം, അത്തരം എക്സ്ട്രീം വായനകള്‍ ആവശ്യമാക്കിയ ഒരു സാമൂഹിക അനീതിയുടെ അന്തരീക്ഷം നമ്മുടെ സിനിമകളിലും - ഒട്ടുമിക്ക കലകളിലും - നിലനിന്നിരുന്നു, ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് മറന്ന് കൂടാ. അബൂബക്കറിയന്‍ വായനകള്‍ ചില അവസരങ്ങളില്‍ ചെടിപ്പിച്ചിട്ടുണ്ടെങ്കിലും ഈ അനീതിയുടെ അന്തരീക്ഷം അത്തരം എഴുത്തിനെ സാധൂകരിക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഷാജിയേട്ടന്‍  "ശാസ്ത്രീയ സംഗീതം നിരോധിക്കണം " എന്ന് പറയുന്ന മാതിരിയുള്ള എക്സ്റ്റ്റീം സ്റ്റാന്റുകള്‍ ആവശ്യമാണെന്ന് ചിലപ്പോഴെങ്കിലും തോന്നുന്നതും അത്തരം അന്തരീക്ഷം മൂലം തന്നെ.

അത് കൊണ്ട് എല്ലാവരും പറയട്ടെ, എല്ലാവരും വായിക്കട്ടെ. എത്ര കൂടുതല്‍ വായനകളുണ്ടാവുന്നോ അത്രയും diversityയുടെ സാധ്യതയും കൂടും.

hhhh 
shaji
Nov 18
to secretdocs
- അതായത് കലാസൃഷ്ടി ആത്യന്തികമായി ധ്വനിപ്പിക്കുന്നതും സം‌വദിക്കുന്നതുമായ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിട്ട് അതിന്റെ ഷോട്ടും ലൈറ്റിംഗും ടെക്നീക്കും മാത്രം കേറി അവലോകിക്കുന്ന അവസ്ഥ. കേവലസാങ്കേതികതയില്‍ അഭിരമിക്കുന്ന എടവാട്.
കല കലയ്ക്കു വേണ്ടി അല്ല സമൂഹത്തിനു വേണ്ടി എന്നുള്ള കണ്‍ഫ്യൂഷനെ മാറ്റാനുള്ള കോപ്പ് താടിശങ്കറെപ്പൊഴും പറയുന്ന മാവോ സൂക്തത്തിലുണ്ട് പ്രശാന്തെ....റോബിയുടെ പൊസിഷന്‍ ഇവിടെ കല കലയ്ക്കുവേണ്ടി എന്നതിലേക്കു പോയതുകൊണ്ടാണു ആ ത്രെഡ്ഡീല്‍ ഇടപെട്ടത്...സൂരജ് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്

ലാല്‍ ജോസ് രണ്ട് എക്സ്റീമിലും ഒരു കോണ്ട്രിബൂഷനും നടത്താത്ത ആളാണു...ഇയാള്‍ ഒരു കണ്ടീഷണല്‍ സപ്പോര്‍ട്ടും അര്‍ഹിക്കുന്നില്ല....ലാല്‍ ജോസിന്റെ പൊസിഷന്‍ സമഗ്രമായ് അവായനയില്‍ കല കമ്പോളത്തിനു വേണ്ടി എന്നു മാത്രമാണു. അതു അധികാരത്തിന്റെ ഭാഗവുമാണു...ശ്രദ്ധിക്കുക ..ജനകീയ വിചാരണകള്‍ അതു അധികാരത്തെ ചോദ്യം ചെയ്യുന്നവ വന്നു കൂടിയപ്പോഴാണു ലാല്‍ ജോസെന്ന അധികാരത്തിന്റെ ഉപാസകനു കലയില്‍ താല്പര്യം തോന്നിയത് (എന്നു അഭിനയിച്ചത്)....അതു തിരിച്ചറിയാനുള്ള കോപ്പൊക്കെ റോബിക്കും ഉണ്ടെന്നിരിക്കെ കണ്ടീഷണല്‍ സപ്പോര്‍ട്ട് ചൂണ്ടുന്നത് കല കലയ്ക്കു വേണ്ടി എന്ന നിലപാടിലേക്കാണൊ എന്നതാണു കാതലായ ചോദ്യം.

Roby Kurian
Nov 18
to secretdocs
ആദ്യം ഷാജിയുടെ കൺസേണിന് എന്റെ മറുപടി, അതെ എന്നാണ്. അതായത് കല കലയ്ക്കുവേണ്ടിയാണോ എന്ന ചോദ്യത്തിന് പ്രാഥമികമായി അതെ എന്നാണെന്റെ നിലപാട്‌ at least, now. It has changed, and it might change again.

സൂരജ് പറഞ്ഞ,
കലയോടുള്ള എന്റെ നിലപാട്, അത് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പൊളിറ്റിക്കല്‍ ആണ് എന്നതാണ്; ടെക്നീക്കടക്കം എല്ലാം നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും കള്‍ച്ചറല്‍ പോളിറ്റി ആണ്. കേവലസാങ്കേതികത എന്നൊന്നില്ലെന്ന് സാരം. 
ഇതിനെ ഒരു നിലപാട് എന്ന നിലയിൽ അംഗീകരിക്കുന്നു. പക്ഷേ ഇവിടെ എനിക്കുള്ള വിയോജിപ്പ് പറയാം.
രാഷ്ട്രീയം എന്നത് സിനിമയെ ഇവാല്യുവേറ്റ് ചെയ്യാനുള്ള അനേകം ക്രൈറ്റീരിയകളിൽ ഒന്നുമാത്രമാണ്.
പോസ്റ്റ് തിയറി ഫ്രെയിം വർക്ക് അനുസരിച്ച്, originality, thematic significance, subtlety, technical skill, formal complexity, intensity of emotional effect, character psychology, social and moral criteria എന്നിങ്ങനെ പല criteria of excellence ഉണ്ട്.
അതിൽ എല്ലാം ഒരു സിനിമയ്ക്ക് ആപ്ലിക്കബിൾ ആകണമെന്നില്ല. in fact, എല്ലാ ക്രൈറ്റീരിയകളും സാറ്റിസ്ഫൈ ചെയ്യുന്ന ഒരു സിനിമ പോലുമുണ്ടാകില്ല.
മിക്കവാറും നമ്മളെല്ലാം, ചില ക്രൈറ്റീരിയയെ മറ്റു ചിലതിനു മുകളിൽ പരിഗണിക്കും. അതനുസരിച്ച് അഭിരുചികൾ വ്യത്യാസപ്പെട്ടിരിക്കും. ഫിലോസഫിക്കൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന സിനിമകൾ ഇഷ്ടമുള്ളവർ thematic significance എന്ന ക്രൈറ്റീരിയയെ മറ്റുള്ളവയ്ക്ക് മുന്നെ പരിഗണിക്കും. ബെർഗ്മാൻ ഗ്രേറ്റ് ഡയറക്ടറാണെന്ന് പറയും. എന്നാൽ, formal originality, formal complexity എന്നീ ക്രൈറ്റീരിയകൾ ബെർഗ്മാൻ സിനിമകളിൽ അത്ര നന്നായി അപ്ലൈ ചെയ്യാൻ പറ്റില്ല. technical skill, formal complexity എന്നീ ക്രൈറ്റീരിയകളെ പ്രാഥമികമായി പരിഗണിക്കുന്നവർ ക്രിസ്റ്റഫർ നോളാന്റെ സിനിമകൾ ഇഷ്ടപ്പെടും. thematic significance, subtlety, intensity of emotional effect, character psychology, social and moral criteria എന്നിങ്ങനെ പല ക്രൈറ്റീരിയയും നോളന്റെ ഫിലിമുകൾ ഇവാല്യുവേറ്റ് ചെയ്യാനുപയോഗിക്കുന്നതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

മലയാളത്തിലേക്ക് വന്നാൽ, ക്രിട്ടിസിസം, ഏതു സിനിമയെപ്പറ്റിയാണെങ്കിലും ശരി, നിർബന്ധമായും ഉപയോഗിച്ചിരിക്കുന്ന ക്രൈറ്റീരിയ ആയിരിക്കും social and moral criteria അഥവാ ‘പൊളിറ്റിക്സ്‘ എന്നത്. തെങ്ങാണെങ്കിലും കമുകാണെങ്കിലും ഇനി മുള്ളുമുരിക്കാണെങ്കിലും ഒരേ തളപ്പ്. ഈ സിസ്റ്റത്തോടുള്ള എന്റെ വിയോജിപ്പാണ് ഞാൻ അവതരിപ്പിക്കാൻ നോക്കുന്നത്. മലയാളസിനിമ ഈയൊരു ലൂപ്പിൽ കിടന്നു കറങ്ങുകയാണ്. ചെയ്തതു തന്നെ ചെയ്യുന്ന സംവിധായകരും ചെയ്തതു തന്നെ ചെയ്യുന്ന നിരൂപകരും.

ഇനി പോസ്റ്റ് തിയറിയിൽ രാഷ്ട്രീയവിഷയങ്ങൾ അനലൈസ് ചെയ്യപ്പെടുന്നില്ല എന്ന് സൂരജ് പറഞ്ഞതിനോടും അല്പം വിയോജിപ്പുണ്ട്. പല തലത്തിലുള്ള മീനിംഗും റെഫെറൻഷ്യൽ മീനിംഗ്, എക്സ്‌പ്ലിസിറ്റ് മീനിംഗ്, ഇം‌പ്ലിസിറ്റ് മീനിംഗ്, സിം‌പ്റ്റോമാറ്റിക് മീനിംഗ് എന്നിങ്ങനെ പല തലങ്ങളിലുള്ള അർത്ഥസാധ്യകളുടെ അന്വേഷണം പോസ്റ്റ് തിയററ്റിക്കൽ ഫ്രെയിം വർക്കിന്റെ ഭാഗമാണ്. ബാബേലിനെക്കുറിച്ചെഴുതിയ ബ്ലോഗ് പോസ്റ്റിൽ ആ പടത്തിന്റെ സിം‌പ്റ്റോമാറ്റിക് മീനിംഗ് ബോർ‌ഡ്‌വെൽ സൂചിപ്പിച്ചിരുന്നു. അത്, ‘ആഫ്രിക്കക്കാരനും ഏഷ്യക്കാരനും ലാറ്റിനമേരിക്കക്കാരനും തോക്കുള്ളതിനാൽ പാവം അമേരിക്കക്കാരൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ബാബേൽ‘ എന്ന്. I think there is politics in finding this meaning. അതൊരു രാഷ്ട്രീയവായന തന്നെയാണ്. എന്നാൽ, അതിൽ far fetched വ്യാഖ്യാനങ്ങളുപയോഗിച്ചിട്ടില്ല. It is something that logically follows the cinematic text.

എന്നാൽ പോസ്റ്റ് തിയററ്റിക്കൽ പഠനങ്ങളിൽ രാഷ്ട്രീയത്തിനു പ്രമുഖസ്ഥാനമില്ല എന്നതും വസ്തുതയാണ്. ഇതിനു കാരണം, ഒന്ന് ഇത് ക്രിട്ടിക്കൽ പ്രോസസിൽ ഇം‌പ്ലിമെന്റ് ചെയ്യാനെളുപ്പമല്ല. ഈ ഫ്രെയിം വർക്ക് പ്രൊപ്പൊസ് ചെയ്തതും കാര്യമായി ഉപയോഗിക്കുന്നതും അക്കാദമിക്കുകളാണെന്ന കാരണം കൊണ്ട്, അകാദമിക് പഠനങ്ങളിലാണ് ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. സാധാരണയായി പൊളിറ്റിക്സ് അടക്കമുള്ള ക്രൈറ്റീരിയ ഉപയോഗിച്ചുള്ള ഇവാല്യുവേഷൻ അകാദമിക് സ്റ്റഡീസിന്റെ ഭാഗമല്ല, ക്രിട്ടിസിസത്തിന്റെ ഭാഗമാണ്. അകാദമിക്കുകൾ ഇവല്യുവേഷൻ നടത്താറില്ല. (ആ ഒരു കാരണം കൊണ്ടു തന്നെ പോപുലർ അപ്പീലില്ല.)

Suraj Rajan
Nov 18
to secretdocs
2012/11/18 Roby Kurian <roby.kurian@gmail.com>
ആദ്യം ഷാജിയുടെ കണ്‍സേണിന് എന്റെ മറുപടി, അതെ എന്നാണ്. അതായത് കല കലയ്ക്കുവേണ്ടിയാണോ എന്ന ചോദ്യത്തിന് പ്രാഥമികമായി അതെ എന്നാണെന്റെ നിലപാട്‌ at least, now. It has changed, and it might change again.

സൂരജ് പറഞ്ഞ,
കലയോടുള്ള എന്റെ നിലപാട്, അത് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പൊളിറ്റിക്കല്‍ ആണ് എന്നതാണ്; ടെക്നീക്കടക്കം എല്ലാം നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും കള്‍ച്ചറല്‍ പോളിറ്റി ആണ്. കേവലസാങ്കേതികത എന്നൊന്നില്ലെന്ന് സാരം. 
ഇതിനെ ഒരു നിലപാട് എന്ന നിലയില്‍ അംഗീകരിക്കുന്നു. പക്ഷേ ഇവിടെ എനിക്കുള്ള വിയോജിപ്പ് പറയാം.
രാഷ്ട്രീയം എന്നത് സിനിമയെ ഇവാല്യുവേറ്റ് ചെയ്യാനുള്ള അനേകം ക്രൈറ്റീരിയകളില്‍ ഒന്നുമാത്രമാണ്.
പോസ്റ്റ് തിയറി ഫ്രെയിം വര്‍ക്ക് അനുസരിച്ച്, originality, thematic significance, subtlety, technical skill, formal complexity, intensity of emotional effect, character psychology, social and moral criteria എന്നിങ്ങനെ പല criteria of excellence ഉണ്ട്.
അതില്‍ എല്ലാം ഒരു സിനിമയ്ക്ക് ആപ്ലിക്കബിള്‍ ആകണമെന്നില്ല. in fact, എല്ലാ ക്രൈറ്റീരിയകളും സാറ്റിസ്ഫൈ ചെയ്യുന്ന ഒരു സിനിമ പോലുമുണ്ടാകില്ല. 

എന്റെ പോയിന്റ് ഈ പറഞ്ഞ എല്ലാ ക്രൈറ്റീരിയയും  സാംസ്കാരിക രാഷ്ട്രീയത്തിനകത്ത് ഉള്‍പ്പെടും  എന്നതാണു്. കേവല Technical skill, കേവല formal complexity എന്നൊന്നില്ല എന്നും  ഇതെല്ലാം സിനിമയുടെ ആകെത്തുകയുടെ സാംസ്കാരിക രാഷ്ട്രീയത്തിലേക്കുള്ള അടുക്കു കല്ലുകളാണ് എന്നതാണു്.  പാശ്ചാത്യ ക്രൈസ്തവ ചരിത്രമവകാശപ്പെടുന്ന മാ‌‌വ്ലാസ്റ്റ് പോലൊരു പ്രശസ്ത റെക്വീം  മാലിക് ട്രീ ഒഫ് ലൈഫില്‍ പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്നത് നൂറ്റാണ്ടുകളുടെ പള്ളി ഹെജിമണിയുടെ സ്വാധീനരാഷ്ട്രീയത്തില്‍ നിന്നാണു എന്ന സംഗതി മാറ്റി നിര്‍ത്തിയിട്ട് ആ സീനുകളുടെ ടെക്നിക്കല്‍ ബ്രില്യന്‍സിലഭിരമിക്കാന്‍ പറ്റില്ല എന്ന് മുന്‍പ് ട്രീ ഒഫ് ലൈഫ് ചര്‍ച്ചയില്‍ പറഞ്ഞത് ഇവിടെ പിന്നേം  ഉദാഹരണമാക്കാവുന്നതാണ്.  

മിക്കവാറും നമ്മളെല്ലാം, ചില ക്രൈറ്റീരിയയെ മറ്റു ചിലതിനു മുകളില്‍ പരിഗണിക്കും. അതനുസരിച്ച് അഭിരുചികള്‍ വ്യത്യാസപ്പെട്ടിരിക്കും. ഫിലോസഫിക്കല്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ഇഷ്ടമുള്ളവര്‍ thematic significance എന്ന ക്രൈറ്റീരിയയെ മറ്റുള്ളവയ്ക്ക് മുന്നെ പരിഗണിക്കും. ബെര്‍ഗ്മാന്‍ ഗ്രേറ്റ് ഡയറക്ടറാണെന്ന് പറയും. എന്നാല്‍, formal originality, formal complexity എന്നീ ക്രൈറ്റീരിയകള്‍ ബെര്‍ഗ്മാന്‍ സിനിമകളില്‍ അത്ര നന്നായി അപ്ലൈ ചെയ്യാന്‍ പറ്റില്ല. technical skill, formal complexity എന്നീ ക്രൈറ്റീരിയകളെ പ്രാഥമികമായി പരിഗണിക്കുന്നവര്‍ ക്രിസ്റ്റഫര്‍ നോളാന്റെ സിനിമകള്‍ ഇഷ്ടപ്പെടും. thematic significance, subtlety, intensity of emotional effect, character psychology, social and moral criteria എന്നിങ്ങനെ പല ക്രൈറ്റീരിയയും നോളന്റെ ഫിലിമുകള്‍ ഇവാല്യുവേറ്റ് ചെയ്യാനുപയോഗിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

ഇതേ ഒരേ തളപ്പ് പ്രശ്നം കൊണ്ടാണു ഗ്രാന്റ് തിയറിയുടെ എക്സ്ട്രീം  നിലപാടിനോടും  എനിക്ക് യോജിപ്പില്ലാത്തത്.
മാത്രവുമല്ല, നോളന്റെ സിനിമ മാലിക്കിന്റെ സിനിമ അടൂരിന്റെ സിനിമ എന്ന് കള്ളിതിരിക്കുന്നതിനോടും  എനിക്കശേഷം  യോജിപ്പില്ല. ശൈലിത്തുടര്‍ച്ചയിലേക്ക് വേണ്ടി ചലച്ചിത്രകാരന്‍ ആവര്‍ത്തിച്ച് എന്തെങ്കിലുമൊക്കെ എല്ലാ സിനിമയിലും  ചെയ്ത് വയ്ക്കുന്നെങ്കിലേ പടങ്ങളെ കള്ളിതിരിച്ച്, ഇന്നത് ഇന്നതുപോലൊരിക്കുന്ന പടമെന്ന് കാണേണ്ടതുള്ളൂവെന്നും  അങ്ങനെ ചെയ്യാത്തിടത്തോളം  അയാളുടെ ഓരോ പടവും  വെവ്വേറെ എടുക്കുന്നത് തന്നെയാണു നല്ലത് എന്നുമാണു എന്റെ നിലപാട്‌‌

മലയാളത്തിലേക്ക് വന്നാല്‍, ക്രിട്ടിസിസം, ഏതു സിനിമയെപ്പറ്റിയാണെങ്കിലും ശരി, നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കുന്ന ക്രൈറ്റീരിയ ആയിരിക്കും social and moral criteria അഥവാ ‘പൊളിറ്റിക്സ്‘ എന്നത്. തെങ്ങാണെങ്കിലും കമുകാണെങ്കിലും ഇനി മുള്ളുമുരിക്കാണെങ്കിലും ഒരേ തളപ്പ്. ഈ സിസ്റ്റത്തോടുള്ള എന്റെ വിയോജിപ്പാണ് ഞാന്‍ അവതരിപ്പിക്കാന്‍ നോക്കുന്നത്. മലയാളസിനിമ ഈയൊരു ലൂപ്പില്‍ കിടന്നു കറങ്ങുകയാണ്. ചെയ്തതു തന്നെ ചെയ്യുന്ന സംവിധായകരും ചെയ്തതു തന്നെ ചെയ്യുന്ന നിരൂപകരും.

യോജിപ്പ്. ഇതുതന്നെ മുകളിലെഴുതിയിട്ടുണ്ട്. അതുകൊണ്ടാണു റോബിച്ചന്റെ ലാല്ജോസ് ഇഷ്യൂവിലെ നിലപാട് ബേസിക്കലീ ഇതിനോടുള്ള എതിര്പ്പാണെന്ന് മനസിലായതും.

ഇനി പോസ്റ്റ് തിയറിയില്‍ രാഷ്ട്രീയവിഷയങ്ങള്‍ അനലൈസ് ചെയ്യപ്പെടുന്നില്ല എന്ന് സൂരജ് പറഞ്ഞതിനോടും അല്പം വിയോജിപ്പുണ്ട്.

 അങ്ങനെ അടച്ചു പറഞ്ഞിട്ടില്ല. പോസ്റ്റ് തിയറിയിലെ എക്സ്ട്രീമിസ്റ്റ് നിലപാടുകളാണു, രാഷ്ട്രീയത്തെ ചോര്‍ത്തിക്കളയുന്നത്. ആ രീതി ആകെമൊത്തം  അങ്ങനാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ട്രീ ഒഫ് ലൈഫ് ചര്‍ച്ചയില്‍ റോബിച്ചന്‍ തന്നെ ഇട്ട ഒരു യൂട്യൂബ് ലിങ്കിലെ പോസ്റ്റ് തിയറി ശൈലിയിലെ ഒരു സീന്‍ സ്റ്റഡിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ സൂചിപ്പിച്ചിട്ടുമുണ്ട് -- അതിലെ രാഷ്ട്രീയമേ തൊടാതെ പ്രേക്ഷകനു നായിക ചെയ്യുന്നതെന്ത്, ചിന്തിക്കുന്നതെന്തായിരിക്കും  എന്നൊക്കെ സ്പൂണ്‍ ഫീഡ് ചെയ്യുന്നതിനെപ്പറ്റി. അത്തരം  എക്സ്ട്രീം  dumbing down and depoliticisation അമേരിക്കന്‍ സിനിമാവലോകന വ്യവസായം ആനയിച്ച് കൊണ്ട് വരുന്നത് അത്ര നിഷ്കളങ്കമായിട്ടല്ല എന്നും  ഞാനന്ന് സൂചിപ്പിച്ചിരുന്നു.

ബാബേലിനെക്കുറിച്ചെഴുതിയ ബ്ലോഗ് പോസ്റ്റില്‍ ആ പടത്തിന്റെ സിം‌പ്റ്റോമാറ്റിക് മീനിംഗ് ബോര്‍‌ഡ്‌വെല്‍ സൂചിപ്പിച്ചിരുന്നു. അത്, ‘ആഫ്രിക്കക്കാരനും ഏഷ്യക്കാരനും ലാറ്റിനമേരിക്കക്കാരനും തോക്കുള്ളതിനാല്‍ പാവം അമേരിക്കക്കാരന്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ബാബേല്‍‘ എന്ന്. I think there is politics in finding this meaning. അതൊരു രാഷ്ട്രീയവായന തന്നെയാണ്. എന്നാല്‍, അതില്‍ far fetched വ്യാഖ്യാനങ്ങളുപയോഗിച്ചിട്ടില്ല. It is something that logically follows the cinematic text.

Who decides what is far fetched and what is not എന്ന മാരീചന്‍ ശൈലിയിലെ ഒറ്റ ചോദ്യത്തില്‍ ഇതിനെ മറിച്ചിടാനേ ഉള്ളൂ :)

ഒരുദാഹരണം  പറയാം : കുറച്ച് ദിവസം  മുന്‍പ് ഞാനും  എന്റെ ഗ്രീക്ക് ഫ്രണ്ടും  കൂടി നാഷനല്‍ ഗ്യാലറിയില്‍ പോയിരുന്നു. അവിടെ ക്ലാസിക് ആര്‍ട്ട് സെക്ഷനില്‍ ഉണ്ണിയേശുവിനെ മടിയിലിരുത്തി മേഘങ്ങള്‍ക്കിടയിലിരിക്കുന്ന കന്യാമറിയത്തിന്റെ ഒരു കൂറ്റന്‍ പെയിന്റിംഗിനെപ്പറ്റി ഞങ്ങള്‍ കത്തിവച്ചു. ചിത്രത്തിലാണെങ്കില്‍ സൂചകങ്ങളുടെ അയ്യരു കളിയാണ്. അത് ക്ലാസിക്കല്‍ ആര്‍ട്ടിന്റെ സ്ഥിരം ശൈലിയുമാണു്‌ - subtle ആയ ബിബ്ലിക്കലും സ്പിരിച്വലുമായ  hints ഇട്ടുപോകുന്ന രീതി. ഫ്രണ്ടിന് പെയിന്റിംഗിനെ പറ്റി ഒന്നും പിടിയില്ല. അത് കൊണ്ട് തന്നെ അതില്‍ ഞാന്‍ മനസിലാക്കിയതിന്റെ പകുതി പോലും പുള്ളിക്കാരത്തിക്ക് കത്തിയിട്ടില്ല എന്ന് മനസിലായി. ഉണ്ണിയേശുവിനെയും കൊണ്ട് ഇരിക്കുന്ന മറിയം ഊഞ്ഞാലെന്ന് തോന്നിക്കുന്ന ഒരു വലിയ ചന്ദ്രക്കലയ്ക്ക് മേലാണു്‌ ഇരിക്കുന്നത്. ചന്ദ്രക്കല ക്ലാസിക്കല്‍ ആര്‍ട്ടില്‍ കന്യകാത്വത്തിന്റെ സൂചനയാണു്‌ (പൂര്‍ണചന്ദ്രന്‍ സെക്സിന്റെയും). ചിത്രത്തില്‍ ഒരു swallow പക്ഷിയുണ്ട്. മാലാഖ, സ്വര്‍ഗാരോഹണം, പുനരുജ്ജീവനം, സുവാര്‍ത്ത എന്നിങ്ങനെ ഒട്ടേറേ അര്‍ത്ഥങ്ങള്‍ സ്വാളോ പക്ഷിക്ക് ക്ലാസിക്കല്‍ ആര്‍ട്ടില്‍ ഉണ്ട്. പതിനാറ് - പതിനേഴ് നൂറ്റാണ്ടുകളിലെ ഇറ്റാലിയന്‍ - ഫ്രഞ്ച് എണ്ണച്ചായ പള്ളിപ്പെയിന്റിംഗുകളിലെല്ലാം ആവര്‍ത്തിച്ച് വരുന്ന, ഒരു  സാദാ ആര്‍ട്ട്‌ ചരിത്രകാരനു പുട്ടുപോലെ interpret ചെയ്യാവുന്ന icons and hints ആണ് ഞാന്‍ സുഹൃത്തിനു വിവരിച്ച് കൊടുത്ത ഇക്കാര്യങ്ങളെല്ലാം. മൂപ്പത്യാര് പറഞ്ഞത് അതെല്ലാം അതിവായനയാണെന്നാണ് ! yes, far fetched :)

എന്നാല്‍ പോസ്റ്റ് തിയററ്റിക്കല്‍ പഠനങ്ങളില്‍ രാഷ്ട്രീയത്തിനു പ്രമുഖസ്ഥാനമില്ല എന്നതും വസ്തുതയാണ്. ഇതിനു കാരണം, ഒന്ന് ഇത് ക്രിട്ടിക്കല്‍ പ്രോസസില്‍ ഇം‌പ്ലിമെന്റ് ചെയ്യാനെളുപ്പമല്ല. ഈ ഫ്രെയിം വര്‍ക്ക് പ്രൊപ്പൊസ് ചെയ്തതും കാര്യമായി ഉപയോഗിക്കുന്നതും അക്കാദമിക്കുകളാണെന്ന കാരണം കൊണ്ട്, അകാദമിക് പഠനങ്ങളിലാണ് ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. സാധാരണയായി പൊളിറ്റിക്സ് അടക്കമുള്ള ക്രൈറ്റീരിയ ഉപയോഗിച്ചുള്ള ഇവാല്യുവേഷന്‍ അകാദമിക് സ്റ്റഡീസിന്റെ ഭാഗമല്ല, ക്രിട്ടിസിസത്തിന്റെ ഭാഗമാണ്. അകാദമിക്കുകള്‍ ഇവല്യുവേഷന്‍ നടത്താറില്ല. (ആ ഒരു കാരണം കൊണ്ടു തന്നെ പോപുലര്‍ അപ്പീലില്ല.)

ഇതിനോട് ഏറെക്കുറേ യോജിക്കുന്നു. മലയാളത്തില്‍ സിനിമാ നിരൂപണം നടത്തുന്നവര്‍ മുക്കാലേ മുണ്ടാണിയും ആ കലയെ അറിയുന്നവരല്ല, മറിച്ച് സാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരും സാഹിത്യത്തിന്റെ അളവ് കോലും തളപ്പും തോട്ടിയും വച്ച് സിനിമയെ അളക്കാന്‍ നടക്കുന്നവരുമാണു. സ്വാഭാവികമായി അത് ഗ്രാന്റ് തിയറിയുടെ ചെടിപ്പിക്കുന്ന വ്യാഖ്യാന-വ്യാഖ്യാനങ്ങളിലേക്ക് വഴുതും (നോട്ട് ദ് പോയിന്റ്, ചെടിപ്പിക്കുന്നത് എന്നത് കൊണ്ട് അത് വാലിഡ് അല്ല എന്നല്ല പറഞ്ഞു വന്നത്). അക്കാഡമിക് ലെവലില്‍ പിയര്‍ റിവ്യൂ ചെയ്യപ്പെടുന്ന ഒരു ചുക്കും നമുക്കില്ല താനും. അത് കൊണ്ടുതന്നെ ചുമ്മാ ചാരിവച്ചിരുന്ന വാളെടുത്ത്‌ തുള്ളുന്ന വെളിച്ചപ്പാടുകളേ നമുക്കുള്ളൂ. മാസ് എന്റര്‍ടെയിന്മെന്റ് മീഡിയം എന്ന നിലയ്ക്കുള്ള സിനിമയുടെ ജനകീയത മൂലം സ്വാഭാവികമായും വെളിച്ചപ്പാടുകള്‍ക്കെല്ലാം ശൈലീഭേദമെന്യെ സ്വീകാര്യതയും ലഭിക്കുന്നു.

Suresh Kumar
Nov 18
to secretdocs
2012/11/18 Roby Kurian <roby.kurian@gmail.com>
ആദ്യം ഷാജിയുടെ കൺസേണിന് എന്റെ മറുപടി, അതെ എന്നാണ്. അതായത് കല കലയ്ക്കുവേണ്ടിയാണോ എന്ന ചോദ്യത്തിന് പ്രാഥമികമായി അതെ എന്നാണെന്റെ നിലപാട്‌ at least, now. It has changed, and it might change again.

Art is a powerful communicative system capable of promoting intellectual discourse, multiple interpretations and varied emotional responses.  (The brain, biology and evolution in art and its communication, Dahlia W Zaidel, Department of Psychology, UCLA).

Therefore, Art is primarily not for art. You may change your position now. :)

Suraj Rajan
Nov 18
to secretdocs
2012/11/18 Suresh Kumar <kumily@gmail.com>

2012/11/18 Roby Kurian <roby.kurian@gmail.com>
ആദ്യം ഷാജിയുടെ കണ്‍സേണിന് എന്റെ മറുപടി, അതെ എന്നാണ്. അതായത് കല കലയ്ക്കുവേണ്ടിയാണോ എന്ന ചോദ്യത്തിന് പ്രാഥമികമായി അതെ എന്നാണെന്റെ നിലപാട്‌ at least, now. It has changed, and it might change again.

Art is a powerful communicative system capable of promoting intellectual discourse, multiple interpretations and varied emotional responses.  (The brain, biology and evolution in art and its communication, Dahlia W Zaidel, Department of Psychology, UCLA).

Therefore, Art is primarily not for art. You may change your position now. :)

Quite true. ഗുഹാചിത്രങ്ങളു മുതല്‍ മനുഷ്യന്റെ നിയോലിത്തിക് ചരിത്രഇങ്ങോട്ട് ചികഞ്ഞാല്‍ കമ്മ്യൂണിക്കേഷനാണ് കലയുടെ ആണി എന്ന് തിരിയും. ആര്‍ട്ടിനെ പ്രതിയുള്ള എല്ലാ ന്യൂറോസയന്‍സ് പഠനങ്ങളും അങ്ങനെ തന്നെയാണു കാണിക്കുന്നത്. സൃഷ്ടിപരത കലാകാരിക്ക് നല്‍കുന്ന ആത്മസം‌തൃപ്തി പോലും ഡോപ്പമീന്‍ പോലുള്ള addiction/reward/satisfaction എന്നീ മസ്തിഷ്ക പ്രോസസുകളുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. കലയ്ക്ക് വേണ്ടി കല എന്നൊന്നില്ല.
shaji
Nov 19
to secretdocs
"രാഷ്ട്രീയം എന്നത് സിനിമയെ ഇവാല്യുവേറ്റ് ചെയ്യാനുള്ള അനേകം ക്രൈറ്റീരിയകളില്‍ ഒന്നുമാത്രമാണ്.
പോസ്റ്റ് തിയറി ഫ്രെയിം വര്‍ക്ക് അനുസരിച്ച്, originality, thematic significance, subtlety, technical skill, formal complexity, intensity of emotional effect, character psychology, social and moral criteria എന്നിങ്ങനെ പല criteria of excellence ഉണ്ട്."

ഇവിടെയാണു കുഴപ്പം റോബീ....
originality ഈ ഒറിജിനാലിറ്റി എന്തു produce ചെയ്യുന്നു ? അതെന്തു കമ്യൂണിക്കേറ്റ് ചെയ്യുന്നു ? ഇതു പോലെ thematic significance അങ്ങിനെ ഓരോന്നും...ഞാന്‍ എന്തു പറഞ്ഞു എന്നതിനപ്പുറം ഞാന്‍ പറഞ്ഞത് എന്തു പറയുന്നു എന്നതാണു കാതല്‍, കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത് അതാണ്‌. പര്‍ദ്ദ ധരിക്കുന്നത് ഒരു വെറും സ്വാതന്ത്ര്യമല്ലാതാവുന്നത് ഇങ്ങിനെയാണു, ഞാന്‍ പറയുന്നതും ചെയ്യുന്നതും എന്താണു സമൂഹത്തോടു സം‌വേദിക്കുന്നത് ? പര്‍ദ്ദ ധരിക്കുന്നത് വെറും സ്വാതന്ത്ര്യമാകുമ്പോള്‍ അത് എന്തു  കമ്യൂണിക്കേറ്റ്  (പറയുന്നു)ചെയ്യുന്നു എന്നതിലാണു അതു സ്വാതന്ത്ര്യമല്ലാതാവുന്നത്
റോബി പറഞ്ഞ ടെക്നിക്കല്‍ ആസ്പെക്റ്റ്സൊക്കെ എന്തു കമ്യൂണിക്കേറ്റ് ചെയ്യാനാണു ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ അവഗണിച്ചുകൊണ്ട് ഒരു വായനയും സാധ്യമല്ല. അധികാരത്തോടുള്ള സമീപനം ഒരു പക്ഷെ പ്രത്യക്ഷമായി കമ്യൂണിക്കേറ്റീവ് അല്ലായിരിക്കാം എന്നിരുന്നാലും ഇവയ്ക്കെല്ലാം ഒരു സമീപനമുണ്ട് എന്നതില്‍ ഒരു സംശയവും വേണ്ട. പ്രത്യക്ഷമായി തന്നെ കമ്യൂണിക്കേറ്റീവ് ആകുന്നവയെ അവഗണിക്കാനേ പാടില്ല, അവിടെയാണു്‌ അബൂബക്കറീയന്‍ വായനയുടെ പ്രസക്തി. അധികാരം നമ്മോടു ആവശ്യപ്പെടുന്നത് മറിച്ചാണു, അബൂബക്കറിനോടുള്ള എതിര്‍പ്പിന്റെയും വേരു ഈ അധികാരത്തോടുള്ള സമീപനം തന്നെയാണ്‌. (ണ്‌ ടൈപ്പ് ചെയ്യാന്‍ പഠിച്ചു, താങ്ക്സ് ഉമേഷ അണ്ണാ..ഇതിനു മുന്‍പുള്ളത് ക്ഷമിച്ചേക്ക്)

"മിക്കവാറും നമ്മളെല്ലാം, ചില ക്രൈറ്റീരിയയെ മറ്റു ചിലതിനു മുകളില്‍ പരിഗണിക്കും. അതനുസരിച്ച് അഭിരുചികള്‍ വ്യത്യാസപ്പെട്ടിരിക്കും"

എത്രയൊക്കെ ക്രൈറ്റീരിയകള്‍ പരിഗണിച്ചലും ആത്യന്തികമായി ഇവ എന്തു കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഉപയോഗിച്ചു എന്നതിനെ അവഗണിക്കാനാവില്ല റോബീ..അവിടെയാണു നമ്മള്‍ നിലപാടു സ്വീകരിക്കേണ്ടതും വിട്ടുവീഴ്ചയ്ക്കു നിന്നുകൊടുക്കാതിരിക്കേണ്ടതും...."technical skill, formal complexity എന്നീ ക്രൈറ്റീരിയകളെ പ്രാഥമികമായി പരിഗണിക്കുന്നവര്‍ ക്രിസ്റ്റഫര്‍ നോളാന്റെ സിനിമകള്‍ ഇഷ്ടപ്പെടും" എന്നൊക്കെ പറയുന്നത് ഇത്തരം അവഗണനയ്ക്കു പാത്രമായിട്ടാണെങ്കില്‍ ഇത്തരം അരാഷ്ട്റീയതയെ ഓടിച്ചിട്ടു തല്ലുക തന്നെ വേണം എന്ന കാര്യത്തില്‍ റോബിക്കു സംശയമുണ്ടാവില്ല എന്നു കരുതുന്നു.

"മലയാളത്തിലേക്ക് വന്നാല്‍, ക്രിട്ടിസിസം, ഏതു സിനിമയെപ്പറ്റിയാണെങ്കിലും ശരി, നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കുന്ന ക്രൈറ്റീരിയ ആയിരിക്കും social and moral criteria അഥവാ ‘പൊളിറ്റിക്സ്‘ എന്നത്. തെങ്ങാണെങ്കിലും കമുകാണെങ്കിലും ഇനി മുള്ളുമുരിക്കാണെങ്കിലും ഒരേ തളപ്പ്. ഈ സിസ്റ്റത്തോടുള്ള എന്റെ വിയോജിപ്പാണ് ഞാന്‍ അവതരിപ്പിക്കാന്‍ നോക്കുന്നത്. മലയാളസിനിമ ഈയൊരു ലൂപ്പില്‍ കിടന്നു കറങ്ങുകയാണ്. ചെയ്തതു തന്നെ ചെയ്യുന്ന സംവിധായകരും ചെയ്തതു തന്നെ ചെയ്യുന്ന നിരൂപകരും."

പ്രശ്നമുണ്ട് റോബീ...ക്രിട്ടിസിസം വരുന്നത് കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നതിനോടാണെങ്കില്‍ അത് സിനിമ അല്ലെങ്കില്‍ ആര്‍ട്ട് പ്രസന്റ് ചെയ്യുന്ന രാഷ്ട്രീയത്തോടാണെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ആ ആര്‍ട്ട് പ്രസന്റ് ചെയ്തതിന്റെയാണ്‌, ഒരേ തിളപ്പ് വരുന്നതിനു കാരണവും അതു തന്നെയാണ്‌, ഇത് ക്റിട്ടിസിസത്തിന്റെ കുഴപ്പമായിക്കാണുന്നത് ശരിയാണെന്നു തോന്നുന്നില്ല കുഴപ്പം ആര്‍ട്ട് എന്തു കമ്യൂണിക്കേറ്റ് ചെയ്തു എന്നതിലാണ്‌. ഒരേ തിളപ്പ് ആവര്‍ത്തിക്കേണ്ടിടത്ത് അതു ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയില്ല. അതായത് ഒരേ തിളപ്പ് അനിവാര്യമാക്കുന്നത് ഒരു ഗതികേടാണെങ്കില്പ്പോലും അതിന്റെ കാരണം മാറാത്തിടത്തോളം തുടരേണ്ടതു തന്നെയാണ്‌.

"പല തലത്തിലുള്ള മീനിംഗും റെഫെറൻഷ്യൽ മീനിംഗ്, എക്സ്‌പ്ലിസിറ്റ് മീനിംഗ്, ഇം‌പ്ലിസിറ്റ് മീനിംഗ്, സിം‌പ്റ്റോമാറ്റിക് മീനിംഗ് എന്നിങ്ങനെ പല തലങ്ങളിലുള്ള അർത്ഥസാധ്യകളുടെ അന്വേഷണം പോസ്റ്റ് തിയററ്റിക്കൽ ഫ്രെയിം വർക്കിന്റെ ഭാഗമാണ്."
അര്‍ഥസാധ്യതകള്‍ ഉണ്ടാകുന്നതിനെ നിരാകരിക്കുന്നില്ല, കലയുടെ സാധ്യത തന്നെ അതാണല്ലോ..കല പഠിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെ മുന്നോട്ടു വയ്ക്കുന്നു എന്നതൊഴിച്ചാല്‍ ആ സാധ്യതകള്‍ എന്തു കമ്യൂണിക്കേറ്റ് ചെയ്യുന്നു എന്നു തിരിച്ചറിയുന്നിടത്ത് പ്രതികരണവും രാഷ്ട്രീയമാകുന്നതിനപ്പുറം ഇതിലെന്തു കോംബ്ലിക്കേഷന്‍ ?

"I think there is politics in finding this meaning. അതൊരു രാഷ്ട്രീയവായന തന്നെയാണ്. എന്നാൽ, അതിൽ far fetched വ്യാഖ്യാനങ്ങളുപയോഗിച്ചിട്ടില്ല. It is something that logically follows the cinematic text."
excactly !!! far fetched വായനയെ നിരാകരിക്കേണ്ടതില്ല, അത് എന്തിനെ അഡ്രസ് ചെയ്യുന്നു എന്നു മാത്രം നോക്കിയാല്‍ പോരേ ?

"എന്നാൽ പോസ്റ്റ് തിയററ്റിക്കൽ പഠനങ്ങളിൽ രാഷ്ട്രീയത്തിനു പ്രമുഖസ്ഥാനമില്ല എന്നതും വസ്തുതയാണ്. ഇതിനു കാരണം, ഒന്ന് ഇത് ക്രിട്ടിക്കൽ പ്രോസസിൽ ഇം‌പ്ലിമെന്റ് ചെയ്യാനെളുപ്പമല്ല. ഈ ഫ്രെയിം വർക്ക് പ്രൊപ്പൊസ് ചെയ്തതും കാര്യമായി ഉപയോഗിക്കുന്നതും അക്കാദമിക്കുകളാണെന്ന കാരണം കൊണ്ട്, അകാദമിക് പഠനങ്ങളിലാണ് ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. സാധാരണയായി പൊളിറ്റിക്സ് അടക്കമുള്ള ക്രൈറ്റീരിയ ഉപയോഗിച്ചുള്ള ഇവാല്യുവേഷൻ അകാദമിക് സ്റ്റഡീസിന്റെ ഭാഗമല്ല, ക്രിട്ടിസിസത്തിന്റെ ഭാഗമാണ്. അകാദമിക്കുകൾ ഇവല്യുവേഷൻ നടത്താറില്ല. (ആ ഒരു കാരണം കൊണ്ടു തന്നെ പോപുലർ അപ്പീലില്ല.)"
ഇതു ശുദ്ധകലാവാദമാണെന്നു സംശയമുണ്ടോ റോബീ....രാഷ്ട്റീയത്തിനു പ്രമുഖ സ്ഥാനമില്ല എന്നത് അതിന്റെ കമ്യൂണിക്കേറ്റീവ് ആസ്പെക്റ്റിനെക്കുറിച്ചു ബോധമില്ലാത്തതിനാലാണ്‌. കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്ന ഓരോ സാധ്യതയ്ക്കും രാഷ്ട്രീയമുണ്ട് റോബീ, അതിലൊരു സംശയവും വേണ്ട..ആത്യന്തികമായി ഇതെല്ലാം കമ്യൂണിക്കേറ്റീവ് ടൂള്‍സാണു, അതെങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ കാണാതിരിക്കാനാകില്ല. കാണുക തന്നെ വേണം, ചൂഴ്ന്നു നോക്കേണ്ടിടത്തു ചൂഴ്ന്നു നോക്കേണ്ടത് രാഷ്ട്റീയബോധത്തിന്റെ ബാധ്യതയാണ്‌...ആ എഫര്‍ട്ടിനില്ലെങ്കില്‍പ്പിന്നെ ബോധത്തിനെന്തു പ്രസക്തി ?

damn it..I need to make myself alive!!
Roby Kurian
Nov 19
to secretdocs
2012/11/18 Suraj Rajan <dr.surajrajan@gmail.com>

എന്റെ പോയിന്റ് ഈ പറഞ്ഞ എല്ലാ ക്രൈറ്റീരിയയും  സാംസ്കാരിക രാഷ്ട്രീയത്തിനകത്ത് ഉള്‍പ്പെടും  എന്നതാണു്.
കേവല Technical skill, കേവല formal complexity എന്നൊന്നില്ല എന്നും  ഇതെല്ലാം സിനിമയുടെ ആകെത്തുകയുടെ സാംസ്കാരിക രാഷ്ട്രീയത്തിലേക്കുള്ള അടുക്കു കല്ലുകളാണ് എന്നതാണു്. 
ഇവിടെത്തന്നെ മൊഴിയണ്ണനും സൂരജും പറഞ്ഞ, ഗുഹാചിത്രങ്ങളു മുതല്‍ മനുഷ്യന്റെ നിയോലിത്തിക് ചരിത്രഇങ്ങോട്ട് ചികഞ്ഞാല്‍ കമ്മ്യൂണിക്കേഷനാണ് കലയുടെ ആണി എന്ന് തിരിയും,
എന്ന വിശാലലക്ഷ്യത്തെ പരിഗണിക്കുമ്പോൾ ഇത് ശരി തന്നെ. സൂരജും മൊഴിയണ്ണനും ലക്ഷ്യത്തെക്കുറിച്ചാണു സംസാരിക്കുന്നത്. I'm not there yet. ഞാനിപ്പോഴും യാത്രയിലാണ്. യാത്രയെക്കുറിച്ചാണ്, എങ്ങനെ ലക്ഷ്യത്തിലെത്തുന്നു എന്നതിനെക്കുറിച്ചാണ് ഞാനിപ്പോൾ പ്രധാനമായും ആലോചിക്കുന്നത്.

ഇതേ ഒരേ തളപ്പ് പ്രശ്നം കൊണ്ടാണു ഗ്രാന്റ് തിയറിയുടെ എക്സ്ട്രീം  നിലപാടിനോടും  എനിക്ക് യോജിപ്പില്ലാത്തത്.
മാത്രവുമല്ല, നോളന്റെ സിനിമ മാലിക്കിന്റെ സിനിമ അടൂരിന്റെ സിനിമ എന്ന് കള്ളിതിരിക്കുന്നതിനോടും  എനിക്കശേഷം  യോജിപ്പില്ല. ശൈലിത്തുടര്‍ച്ചയിലേക്ക് വേണ്ടി ചലച്ചിത്രകാരന്‍ ആവര്‍ത്തിച്ച് എന്തെങ്കിലുമൊക്കെ എല്ലാ സിനിമയിലും  ചെയ്ത് വയ്ക്കുന്നെങ്കിലേ പടങ്ങളെ കള്ളിതിരിച്ച്, ഇന്നത് ഇന്നതുപോലൊരിക്കുന്ന പടമെന്ന് കാണേണ്ടതുള്ളൂവെന്നും  അങ്ങനെ ചെയ്യാത്തിടത്തോളം  അയാളുടെ ഓരോ പടവും  വെവ്വേറെ എടുക്കുന്നത് തന്നെയാണു നല്ലത് എന്നുമാണു എന്റെ നിലപാട്‌‌
+1.
ഞാനിവിടെ ആശയം കൺ‌വേ ചെയ്യാൻ വേണ്ടി ജെനറലൈസേഷൻ ഉപയോഗിച്ചതാണ്. Auteur തിയറിയെ പോസ്റ്റ് തിയറി അകാദമിക്കുകൾ പണ്ടേ തള്ളിക്കളഞ്ഞതാണ്. ഓരോ സിനിമയെയും വെവ്വേറെ തന്നെയാണു പരിഗണിക്കേണ്ടത്.
 
 അങ്ങനെ അടച്ചു പറഞ്ഞിട്ടില്ല. പോസ്റ്റ് തിയറിയിലെ എക്സ്ട്രീമിസ്റ്റ് നിലപാടുകളാണു, രാഷ്ട്രീയത്തെ ചോര്‍ത്തിക്കളയുന്നത്. ആ രീതി ആകെമൊത്തം  അങ്ങനാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ട്രീ ഒഫ് ലൈഫ് ചര്‍ച്ചയില്‍ റോബിച്ചന്‍ തന്നെ ഇട്ട ഒരു യൂട്യൂബ് ലിങ്കിലെ പോസ്റ്റ് തിയറി ശൈലിയിലെ ഒരു സീന്‍ സ്റ്റഡിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ സൂചിപ്പിച്ചിട്ടുമുണ്ട് -- അതിലെ രാഷ്ട്രീയമേ തൊടാതെ പ്രേക്ഷകനു നായിക ചെയ്യുന്നതെന്ത്, ചിന്തിക്കുന്നതെന്തായിരിക്കും  എന്നൊക്കെ സ്പൂണ്‍ ഫീഡ് ചെയ്യുന്നതിനെപ്പറ്റി. അത്തരം  എക്സ്ട്രീം  dumbing down and depoliticisation അമേരിക്കന്‍ സിനിമാവലോകന വ്യവസായം ആനയിച്ച് കൊണ്ട് വരുന്നത് അത്ര നിഷ്കളങ്കമായിട്ടല്ല എന്നും  ഞാനന്ന് സൂചിപ്പിച്ചിരുന്നു. 
ആ വീഡിയോ vagabond-ലെ ഒരു ഉദാഹരണം വെച്ച് ഒരു എഡിറ്റിംഗ് സങ്കേതം പഠിപ്പിക്കുന്ന ഒന്നായിരുന്നില്ലേ? It's actually a text book piece.
ആ മൊത്തം സിനിമയുടെ കോണ്ടക്സ്റ്റിൽ ആ ക്ല്‍പ്പിനെക്കുറിച്ച് സൂരജ് പറഞ്ഞ പൊളിറ്റിക്കൽ നിരീക്ഷണങ്ങൾ എത്ര വാലിഡാണെന്നതിനെക്കുറിച്ച് ഞാനത്ര കൺ‌വിൻസ്ഡ് അല്ല.
ഇത് ശരിക്കും അമേരിക്കൻ ക്രിട്ടിക്കുകളല്ല കൊണ്ടുവന്നത്, മിഡ്‌വെസ്റ്റിലെ കുറച്ച് യൂണിവേഴ്സിറ്റി പ്രൊഫസർമാരാണ്. ക്രിട്ടിക്കുകൾ ഇപ്പോഴും പൊതുവെ പോസ്റ്റ് തിയറിക്കെതിരാണ്. അകാദമിക്കുകൾ ഫിലിം ഇവാല്യുവേഷൻ നടത്താത്തതുകൊണ്ടും, കാനോനൈസേഷനു നിൽക്കാത്തതുകൊണ്ടും പോപുലർ അപ്പീലില്ല. ഉണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ ക്രിട്ടിക്കുകൾ/ഇൻഡസ്ട്രി ഇത് ഏറ്റെടുക്കുകയില്ല.
ബാബേലിനെക്കുറിച്ചെഴുതിയ ബ്ലോഗ് പോസ്റ്റില്‍ ആ പടത്തിന്റെ സിം‌പ്റ്റോമാറ്റിക് മീനിംഗ് ബോര്‍‌ഡ്‌വെല്‍ സൂചിപ്പിച്ചിരുന്നു. അത്, ‘ആഫ്രിക്കക്കാരനും ഏഷ്യക്കാരനും ലാറ്റിനമേരിക്കക്കാരനും തോക്കുള്ളതിനാല്‍ പാവം അമേരിക്കക്കാരന്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ബാബേല്‍‘ എന്ന്. I think there is politics in finding this meaning. അതൊരു രാഷ്ട്രീയവായന തന്നെയാണ്. എന്നാല്‍, അതില്‍ far fetched വ്യാഖ്യാനങ്ങളുപയോഗിച്ചിട്ടില്ല. It is something that logically follows the cinematic text.

Who decides what is far fetched and what is not എന്ന മാരീചന്‍ ശൈലിയിലെ ഒറ്റ ചോദ്യത്തില്‍ ഇതിനെ മറിച്ചിടാനേ ഉള്ളൂ :)
അത് താർക്കികയുക്തി മാത്രമാണ്. intuition അടിസ്ഥാനമാക്കുന്ന വ്യാഖ്യാനങ്ങൾ വഴി എത്തിച്ചേരുന്ന inferences ആണ് ‘far fetched‘ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. interpretation എങ്ങനെ ഫിലിം ക്രിട്ടിസിസത്തിനുള്ളിൽത്തന്നെ, comprehension, analysis എന്നിവയ് ഒക്കെ അപേക്ഷിച്ച് reasonably distinct practice ആണെന്ന് മേക്കിംഗ് മീനിംഗ് എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

ഒരുദാഹരണം  പറയാം : കുറച്ച് ദിവസം  മുന്‍പ് ഞാനും  എന്റെ ഗ്രീക്ക് ഫ്രണ്ടും  കൂടി നാഷനല്‍ ഗ്യാലറിയില്‍ പോയിരുന്നു. അവിടെ ക്ലാസിക് ആര്‍ട്ട് സെക്ഷനില്‍ ഉണ്ണിയേശുവിനെ മടിയിലിരുത്തി മേഘങ്ങള്‍ക്കിടയിലിരിക്കുന്ന കന്യാമറിയത്തിന്റെ ഒരു കൂറ്റന്‍ പെയിന്റിംഗിനെപ്പറ്റി ഞങ്ങള്‍ കത്തിവച്ചു. ചിത്രത്തിലാണെങ്കില്‍ സൂചകങ്ങളുടെ അയ്യരു കളിയാണ്. അത് ക്ലാസിക്കല്‍ ആര്‍ട്ടിന്റെ സ്ഥിരം ശൈലിയുമാണു്‌ - subtle ആയ ബിബ്ലിക്കലും സ്പിരിച്വലുമായ  hints ഇട്ടുപോകുന്ന രീതി. ഫ്രണ്ടിന് പെയിന്റിംഗിനെ പറ്റി ഒന്നും പിടിയില്ല. അത് കൊണ്ട് തന്നെ അതില്‍ ഞാന്‍ മനസിലാക്കിയതിന്റെ പകുതി പോലും പുള്ളിക്കാരത്തിക്ക് കത്തിയിട്ടില്ല എന്ന് മനസിലായി. ഉണ്ണിയേശുവിനെയും കൊണ്ട് ഇരിക്കുന്ന മറിയം ഊഞ്ഞാലെന്ന് തോന്നിക്കുന്ന ഒരു വലിയ ചന്ദ്രക്കലയ്ക്ക് മേലാണു്‌ ഇരിക്കുന്നത്. ചന്ദ്രക്കല ക്ലാസിക്കല്‍ ആര്‍ട്ടില്‍ കന്യകാത്വത്തിന്റെ സൂചനയാണു്‌ (പൂര്‍ണചന്ദ്രന്‍ സെക്സിന്റെയും). ചിത്രത്തില്‍ ഒരു swallow പക്ഷിയുണ്ട്. മാലാഖ, സ്വര്‍ഗാരോഹണം, പുനരുജ്ജീവനം, സുവാര്‍ത്ത എന്നിങ്ങനെ ഒട്ടേറേ അര്‍ത്ഥങ്ങള്‍ സ്വാളോ പക്ഷിക്ക് ക്ലാസിക്കല്‍ ആര്‍ട്ടില്‍ ഉണ്ട്. പതിനാറ് - പതിനേഴ് നൂറ്റാണ്ടുകളിലെ ഇറ്റാലിയന്‍ - ഫ്രഞ്ച് എണ്ണച്ചായ പള്ളിപ്പെയിന്റിംഗുകളിലെല്ലാം ആവര്‍ത്തിച്ച് വരുന്ന, ഒരു  സാദാ ആര്‍ട്ട്‌ ചരിത്രകാരനു പുട്ടുപോലെ interpret ചെയ്യാവുന്ന icons and hints ആണ് ഞാന്‍ സുഹൃത്തിനു വിവരിച്ച് കൊടുത്ത ഇക്കാര്യങ്ങളെല്ലാം. മൂപ്പത്യാര് പറഞ്ഞത് അതെല്ലാം അതിവായനയാണെന്നാണ് ! yes, far fetched :)
semiotics. ഗ്രാൻഡ് തിയറിയുടെ നാലു പ്രധാന തൂണുകളിലൊന്നാണ്...:)
കൂടെയുള്ളത് structuralism, psychoanalysis and Marxism
Devadas VM
Nov 19
to secretdocs
2012/11/18 shaji <shajirema@gmail.com>
ലാല്‍ ജോസിന്റെ പൊസിഷന്‍ സമഗ്രമായ് അവായനയില്‍ കല കമ്പോളത്തിനു വേണ്ടി എന്നു മാത്രമാണു.
101 ആവർത്തിച്ച വിഷയങ്ങളാണെന്നറിയാം. എന്നാലും... സിനിമ(പ്രൊപഗാന്റയൊഴിച്ച് ഏത് തരം സിനിമകളും) കമ്പോള കലയാണ്. ലാൽ ജോസായാലും , അടൂരായാലും, പണ്ഡിറ്റായാലും, മറ്റാരായാലും ‌പൊസിഷൻ ‌നിഴ്ചയിക്കുന്നത്  (അവരവരുടെ) കമ്പോളങ്ങളാണ്.
Roby Kurian
Nov 19
to secretdocs
ഷാജി പറയുന്നതിന്റെ gist, എന്താണു കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത് എന്നതാണു പ്രധാനം എന്നതാണല്ലോ.

ഇതിനെയാണ് മുകളിൽ ‘നിങ്ങൾ ലക്ഷ്യത്തെക്കുറിച്ചാണു സംസാരിക്കുന്നത്. I'm not there yet. ഞാനിപ്പോഴും യാത്രയിലാണ്. യാത്രയെക്കുറിച്ചാണ്, എങ്ങനെ ലക്ഷ്യത്തിലെത്തുന്നു എന്നതിനെക്കുറിച്ചാണ് ഞാനിപ്പോൾ പ്രധാനമായും ആലോചിക്കുന്നത്.‘ എന്നെഴുതിയത്.

സിനിമ, മൂലധനത്തിന്റെ കലയായതുകൊണ്ടു തന്നെ കമ്പോളത്തിനു വേണ്ടിയുള്ളതാണ്. ഏത് ആർട്ട് ഫിലിം എടുക്കുന്ന സംവിധായകരാണെങ്കിലും, എത്രതന്നെ കാപിറ്റലിനെ മൈൻഡ് ചെയ്യാത്ത സംവിധായകരാണെങ്കിലും, നിലവിലിതുവരെയുള്ള വ്യവസ്ഥിതിയിൽ ഈ ഒരു ഫാക്ടറിൽ നിന്നും സ്വതന്ത്രമല്ല. വിൽക്കപ്പെടാനുള്ള ഒരു പ്രോഡക്ട് എന്ന നിലയിൽ, its primarily for entertainment. (സ്റ്റാൻ ബ്രാക്കേജിനെപ്പോലെ അപൂർവം ചിലർ ഇതിൽ പെടില്ല...they are exceptions).

കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്ന ഓരോ സാധ്യതയ്ക്കും രാഷ്ട്രീയമുണ്ട് റോബീ, അതിലൊരു സംശയവും വേണ്ട..
still I'm not very convinced about this. ബ്രാക്കേജിന്റെ ഒരു ഫിലിമിൽ വെറും ഗ്രെയിൻസ് മാത്രമാണ്. 15-20 മിനിറ്റോളം ഗ്രെയിൻസ് മാത്രം. ഇതൊക്കെ എന്ത് കമ്യൂണിക്കേറ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്കൊരു തീർച്ചയുമില്ല. എന്തെങ്കിലും കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നുണ്ടോ? കിയരോസ്താമിയുടെ Five: dedicated to Ozu ഒന്നു കണ്ടുനോക്കിയാലും ഇതു തന്നെയാകും തോന്നുക. എന്നാൽ കിയരൊസ്താമിയുടെ സിനിമയ്ക്ക് രാഷ്ട്രീയമുണ്ട്, അതു പക്ഷേ കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നില്ല. സിനിമ കണ്ടാൽ ഈ സിനിമയ്ക്ക് പിന്നിലെ രാഷ്ട്രീയം ഒട്ടു മനസ്സിലാകുകയുമില്ല. 

ആത്യന്തികമായി ഇതെല്ലാം കമ്യൂണിക്കേറ്റീവ് ടൂള്‍സാണു, അതെങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ കാണാതിരിക്കാനാകില്ല. കാണുക തന്നെ വേണം,
കമ്യൂണിക്കേറ്റീവ് ടൂൾസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണു ഫോർമലിസ്റ്റ് (പോസ്റ്റ് തിയറി) പഠനങ്ങൾ ശ്രദ്ധിക്കുന്നതു തന്നെ.

 ചൂഴ്ന്നു നോക്കേണ്ടിടത്തു ചൂഴ്ന്നു നോക്കേണ്ടത് രാഷ്ട്റീയബോധത്തിന്റെ ബാധ്യതയാണ്‌...ആ എഫര്‍ട്ടിനില്ലെങ്കില്‍പ്പിന്നെ ബോധത്തിനെന്തു പ്രസക്തി ?

മൂന്ന് കാരണങ്ങൾക്കൊണ്ട് സിനിമയിലൂടെ എന്ത് കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നു എന്നത് വലിയൊരളവിൽ ambiguous ആണ്.

1. ambiguity that is deliberately incorporated into it.
ഒരു പ്രത്യക്ഷ ഉദാഹരണം. ഡാർക് നൈറ്റ് റൈസസ് വന്നപ്പോൾ അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ദേവദാസും സൂരജും തമ്മിൽ സാമാന്യം നീണ്ട ചർച്ച തന്നെ നടന്നിരുന്നു.

Quoting Bordwell,
It was then I began to suspect that Hollywood movies are usually strategically ambiguous about politics. You can read them in a lot of different ways, and that ambivalence is more or less deliberate.
A Hollywood film tends to pose sharp moral polarities and then fuzz or fudge or rush past settling them. For instance, take The Bourne UltimatumYes, the espionage system is corrupt, but there is one honorable agent who will leak the information, and the press will expose it all, and the malefactors will be jailed. This tactic hasn’t had a great track record in real life.
The constitutive ambiguity of Hollywood movies helpfully disarms criticisms from interest groups (“Look at the positive points we put in”). It also gives the film an air of moral seriousness (“See, things aren’t simple; there are gray areas”). . . .
I’m not saying that films can’t carry an intentional message. Bryan Singer and Ian McKellen claim the X-Men series criticizes prejudice against gays and minorities. Nor am I saying that an ambivalent film comes from its makers delicately implanting counterbalancing clues. Sometimes they probably do that. More often, I think, filmmakers pluck out bits of cultural flotsam opportunistically, stirring it all together and offering it up to see if we like the taste. It’s in filmmakers’ interests to push a lot of our buttons without worrying whether what comes out is a coherent intellectual position. Patton grabbed people and got them talking, and that was enough to create a cultural event. Ditto The Dark Knight.
Since I wrote that, Nolan has confirmed my hunch. He says of the new Batman movie:
We throw a lot of things against the wall to see if it sticks. We put a lot of interesting questions in the air, but that’s simply a backdrop for the story. . . . We’re going to get wildly different interpretations of what the film is supporting and not supporting, but it’s not doing any of those things. It’s just telling a story.
Just to be clear, I don’t think the just-telling-a-story alibi is bulletproof. The cultural mix on display in a movie can still exclude certain ideological possibilities, or frame the materials in ways that slant how spectators take them up. My point is only that we ought not to expect popular movies, or indeed many movies, to offer crisp, transparent visions of politics or society. Thematic murkiness and confusion are the norm, and the movie’s inconsistencies may reflect nothing more than the makers’ adroit scavenging.
ഡാർക് നൈറ്റിന്റെ പൊളിറ്റിക്സിനെപ്പറ്റി ഈ എഴുതിയതിൽ അരാഷ്റ്ട്രീയതയുണ്ടോ? എനിക്ക് തോന്നുന്നില്ല.

2. Formal complexity
സിനിമ അതിന്റെ ഫോം കൊണ്ടു തന്നെ ambiguous ആയിരിക്കാം. Cache സമീപകാലത്തെ ഏറ്റവും നല്ല ഉദാഹരണം. അതു ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും തന്നെ അത് കൃത്യമായ ഉത്തരം തരുന്നില്ല. പ്രേക്ഷകരാണ് അതിൽ അർത്ഥവും രാഷ്ട്രീയവും രൂപപ്പെടുത്തേണ്ടത്. ഹാനേക്കിന്റെ സിനിമകളൊക്കെ ഇങ്ങനെയാണ്. very subtle and indirect. ഇത്സിനിമ എന്ന മീഡിയത്തിനു മാത്രം സാധിക്കുന്ന ഒന്നാണ്. Rhetoric കൊണ്ട് ഇതിനെ അഡ്രസ് ചെയ്യാനോ വിശദീകരിക്കാനോ കഴിയില്ല.
ഇനി, വളരെ ഡയറക്ടായ മൂവി തന്നെ രണ്ടു വ്യത്യസ്ഥ പ്രേക്ഷകരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത് ഒരേ രീതിയിലാകില്ല.
Again Bordwell,

I remember walking out of Patton (1970) with a hippie friend who loved it. He claimed that it showed how vicious the military was, by portraying a hero as an egotistical nutcase. That wasn’t the reading offered by a veteran I once talked to, who considered the film a tribute to a great warrior.

3. കാലികവും സാംസ്കാരികവുമായ മാറ്റങ്ങൾ
ഒരേ സിനിമ, കാലങ്ങൾക്കു ശേഷം, മറ്റൊരു വെളിച്ചത്തിൽ വായിക്കപ്പെട്ടേക്കാം. സമൂഹവും സംസ്കാരവും ഇവോൾ‌വ് ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. അതിനനുസരിച്ച് പരിഗണനകൾ മാറും. ഫ്രിറ്റ്സ് ലാംഗിന്റെ മെട്രോപൊളിസ് (1927) നാസികളുടെ കാലത്ത് വായിക്കപ്പെട്ട രീതിയിലല്ല ഇന്ന് വായിക്കപ്പെടുന്നത്.

ഈ കാരണങ്ങൾ കൊണ്ട് സിനിമ എന്ത് സംവദിക്കുന്നു എന്നത് പ്രധാനമാണെങ്കിലും, അതെന്താണ് എന്നതിന് കോൺ‌ക്രീറ്റായ ഉത്തരമുണ്ടാകണമെന്നില്ല, ഉത്തരമുണ്ടെങ്കിൽ തന്നെ വ്യക്തികൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും.
shaji
Nov 19
to secretdocs
"101 ആവർത്തിച്ച വിഷയങ്ങളാണെന്നറിയാം. എന്നാലും... സിനിമ(പ്രൊപഗാന്റയൊഴിച്ച് ഏത് തരം സിനിമകളും) കമ്പോള കലയാണ്. ലാൽ ജോസായാലും , അടൂരായാലും, പണ്ഡിറ്റായാലും, മറ്റാരായാലും ‌പൊസിഷൻ ‌നിഴ്ചയിക്കുന്നത്  (അവരവരുടെ) കമ്പോളങ്ങളാണ്."
അതോടാണല്ലോ നമ്മള്‍ കോര്‍ക്കുന്നതും.... ഈ ഡിസ്കഷന്‍ തന്നെ അതിനപ്പുറമുള്ള വായനയെപ്പറ്റിയാണല്ലോ, അല്ലേ ?
Suraj Rajan
Nov 19
to secretdocs
2012/11/18 Roby Kurian <roby.kurian@gmail.com>
More often, I think, filmmakers pluck out bits of cultural flotsam opportunistically, stirring it all together and offering it up to see if we like the taste. It’s in filmmakers’ interests to push a lot of our buttons without worrying whether what comes out is a coherent intellectual position. Patton grabbed people and got them talking, and that was enough to create a cultural event. Ditto The Dark Knight.
Since I wrote that, Nolan has confirmed my hunch. He says of the new Batman movie:
We throw a lot of things against the wall to see if it sticks. We put a lot of interesting questions in the air, but that’s simply a backdrop for the story. . . . We’re going to get wildly different interpretations of what the film is supporting and not supporting, but it’s not doing any of those things. It’s just telling a story.
Just to be clear, I don’t think the just-telling-a-story alibi is bulletproof. The cultural mix on display in a movie can still exclude certain ideological possibilities, or frame the materials in ways that slant how spectators take them up. My point is only that we ought not to expect popular movies, or indeed many movies, to offer crisp, transparent visions of politics or society. Thematic murkiness and confusion are the norm, and the movie’s inconsistencies may reflect nothing more than the makers’ adroit scavenging.
ഡാര്‍ക് നൈറ്റിന്റെ പൊളിറ്റിക്സിനെപ്പറ്റി ഈ എഴുതിയതില്‍ അരാഷ്റ്ട്രീയതയുണ്ടോ? എനിക്ക് തോന്നുന്നില്ല.

ഇതില്‍ ശുദ്ധ അരാഷ്ട്രീയതയേ ഉള്ളൂ. നോളന്റേത് പോലുള്ള സിനിമകള്‍ ഇന്നതെന്നില്ലാതെ കണ്ടതും കിടച്ചതുമായ സാംസ്കാരിക കടല്‍ച്ചേതബാക്കികളെ (cultural flotsam) ഇട്ട് ഇളക്കീട്ട് ഒടുക്കം എന്തൊ ഒരവിയല്‍ നിങ്ങള്‍ക്ക് നല്‍കുന്നു, അതില്‍ പ്രത്യേകിച്ച് തീര്‍ച്ചകല്പിക്കലുകളും സമാധാനങ്ങളും ഒന്നും തേടുന്നതിലര്‍ത്ഥമില്ല എന്ന് എഴുതുന്ന ബോഡ്‌വെല്‍ എഴുതുന്നതും ഒരു തരം തളപ്പാണ്. ആ തളപ്പിട്ട് ഈ തെങ്ങേലെന്നല്ല ഇതുപോലുള്ള പല തെങ്ങേലും കേറിയാ മതി എന്ന സാരോപദേശമായിട്ടാണ് മേല്‍ക്കൊടുത്ത ഭാഗം വായിച്ചിട്ട് തോന്നിയത്. അതിനെ ന്യായീകരിക്കാന്‍ നോളന്റെ തന്നെ വാചകങ്ങളെ (ഞങ്ങള്‍ പലതും മതിലുമ്മേ എറിഞ്ഞ് നോക്കീട്ട് ചിലത് ഒട്ടി, ചിലത് ഒട്ടീല) ഉദ്ധരിച്ചിട്ടുമുണ്ട്. ഡാര്‍ക് നൈറ്റ് റൈസസില്‍ അടിമുടി മുഴച്ച് നില്‍ക്കുന്ന അധോഗമന പൊളിറ്റിക്സിനെ ബോഡ്‌വെല്‍ ഇങ്ങനെ വായിക്കുന്നു. അത് പല വായനകളില്‍ ഒരു അരാഷ്ട്രീയ വായന എന്നതിനപ്പുറം എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് തോന്നിയില്ല.

കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്ന ഓരോ സാധ്യതയ്ക്കും രാഷ്ട്രീയമുണ്ട് റോബീ, അതിലൊരു സംശയവും വേണ്ട..

still I'm not very convinced about this. ബ്രാക്കേജിന്റെ ഒരു ഫിലിമില്‍ വെറും ഗ്രെയിന്‍സ് മാത്രമാണ്. 15-20 മിനിറ്റോളം ഗ്രെയിന്‍സ് മാത്രം. ഇതൊക്കെ എന്ത് കമ്യൂണിക്കേറ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്കൊരു തീര്‍ച്ചയുമില്ല. എന്തെങ്കിലും കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നുണ്ടോ? കിയരോസ്താമിയുടെ Five: dedicated to Ozu ഒന്നു കണ്ടുനോക്കിയാലും ഇതു തന്നെയാകും തോന്നുക. എന്നാല്‍ കിയരൊസ്താമിയുടെ സിനിമയ്ക്ക് രാഷ്ട്രീയമുണ്ട്, അതു പക്ഷേ കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നില്ല. സിനിമ കണ്ടാല്‍ ഈ സിനിമയ്ക്ക് പിന്നിലെ രാഷ്ട്രീയം ഒട്ടു മനസ്സിലാകുകയുമില്ല. 

സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ജനതയെയും ആ ജനതയുടെ സമകാലികവും പൂര്‍‌വകാലികവുമായ ചരിത്രത്തെയും മാറ്റിനിര്‍ത്തീട്ട് ഒരു വായന സാധ്യമല്ല. അപ്പോഴാണ് കമ്മ്യൂണിക്കേഷന്‍ തന്നെ നടക്കുന്നുണ്ടോ എന്ന അന്വേഷണംസിനിമയ്ക്കകത്ത് മാത്രമല്ല, സിനിമജനിച്ച സാഹചര്യത്തിലേക്കും സമകാലീനകലാശൈലികളിലേക്കും, സം‌വിധായകന്റെ തന്നെ സൈക്കിയിലേക്കും ശൈലിയിലേക്കുമൊക്കെ overflow ചെയ്യുന്നത്.

റോബിച്ചന്‍ മുകളില്‍ പറഞ്ഞ സ്റ്റാന്‍ ബ്രാക്കെജിന്റെ കാര്യം എടുക്കുക. പുള്ളിയുടെ പരീക്ഷണപ്പടങ്ങളെല്ലാം കാഴ്ചയുടെ സാംസ്കാരിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ക്യാമറകൊണ്ട് ഷൂട്ട് ചെയ്യാതെ പൂവിതളുകളും പൂച്ചിച്ചിറകുകളും അടിച്ച് പരത്തി ഒപ്റ്റിക്കല്‍ പ്രിന്ററിലൂടെ ഫിലിമിലേക്ക് നേരിട്ട് ആക്കുകയായിരുന്നല്ലോ Mother Lightല്‍ പുള്ളി ചെയ്തത്. അതിറങ്ങിയ 60കളുടെ പരീക്ഷണാത്മക contemporary and modern artsന്റെ ചരിത്രത്തില്‍ ചേര്‍ത്തുവച്ചു തന്നെ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും വായിച്ചെടുക്കാം. ക്യാമറയുപയോഗിച്ച് സീന്‍ കമ്പോസ് ചെയ്യുമ്പോള്‍ കുറേ വസ്തുക്കളെ ഫ്രെയിമിലൊതുക്കുന്ന സ്ഥിരം പണിയാണു നടക്കുന്നതെന്നും അതിനെ നിരാകരിച്ച് കൊണ്ടുള്ള ഒരു ശൈലിയാണ് തന്റേതെന്നും ബ്രാക്കെജ് വായിക്കപ്പെട്ടിട്ടുണ്ട്.

 വിഷ്വല്‍ ആട്സില്‍ കൊടുമ്പിരികൊണ്ട് നടക്കുന്ന സമയവുമായിരുന്നു പുള്ളിയുടെ പ്രഭാവകാലം. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന കണ്ണുകളിലെ വിഷ്വലുകളുടെ തിരത്തള്ളലിനെ (hypnogogic hallucinatory images) വളരെയധികം പുള്ളി ഉപയോഗിച്ചിട്ടുണ്ട്; കാണാന്‍ കണ്ണ് തുറന്ന് പിടിക്കണ്ട, കണ്ണടച്ചാലും കാണാം എന്ന സന്ദേശം നല്‍കുന്ന വിഷ്വല്‍സാണ് പുള്ളിയുടെ grainy screensന്റെ ഹൈലൈറ്റ് തന്നെ. ഇത് ഒരു മെഡിക്കല്‍ ഫിസിയോളജിയുടെ പേഴ്സ്പെക്റ്റിവില്‍ നോക്കിയാല്‍ വേറെയും കൗതുകങ്ങളുണ്ട്. നാര്‍ക്കോലെപ്സി പോലുള്ള രോഗങ്ങളിലെ hypnogogic hallucinationsല്‍ ഈ തരം ഇമേജുകള്‍ ധാരാളമായി രോഗികള്‍ റിപ്പോട്ട് ചെയ്യാറുണ്ട്. ഉറക്കത്തിന്റെയും, ഉറക്കമില്ലായ്മയുടെയും രോഗം കൂടിയാണ് നാര്‍ക്കോലെപ്സി. അപ്പോള്‍ കാഴ്ചയുടെ മാത്രമല്ല, ഉറക്കത്തിന്റെയും, ഉറക്കമില്ലായ്മയുടെയും ജാഗ്രത്തിന്റെയും സുഷുപ്തിയുടെയും കൂടി രാഷ്ട്രീയ സ്റ്റേറ്റ്മെന്റുകളാണ് ബ്രാക്കെജിന്റെ ക്ലിപ്പുകള്‍. എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സാംസ്കാരിക രാഷ്ട്രീയത്തില്‍ വരുന്ന സംഗതികളാണ്. കലയ്ക്ക് വേണ്ടി മാത്രമായി നില്‍ക്കുന്ന കലാപരീക്ഷണങ്ങളല്ല. ഇതില്‍ പറഞ്ഞതൊന്നും far fetched വ്യാഖ്യാനങ്ങളല്ല, ബ്രാക്കെജ് തന്നെ സ്ഥിരീകരിച്ചിട്ടുള്ള വ്യാഖ്യാനസാധ്യതകളാണ്. യൂറോപ്യന്‍ നവോത്ഥാനകാലത്തു നിന്ന് വിഷ്വല്‍ കലകള്‍ മുന്നോട്ട് പോകാത്തതിനെതിരേയുള്ള പ്രതികരണമായിട്ടാണ് ബ്രാക്കെജ് തന്നെ തന്റെ പരീക്ഷണസിനിമകളെ വിശേഷിപ്പിച്ചിട്ടുള്ളതും എന്ന് കൂടി ഇവിടെ ഓര്‍ക്കാം.

ചുരുക്കത്തില്‍ പൊളിറ്റിക്സിനു ഒരു പഞ്ഞവുമില്ല. അത് കണ്ടെത്താനുള്ള effort ഉണ്ടെങ്കില്‍. റോബിച്ചന്‍ I am not yet there എന്ന് മുകളില്‍ പറഞ്ഞത് കൊണ്ട് ഇക്കാര്യത്തില്‍ ഇനി തര്‍ക്കിക്കുന്നതില്‍ കാര്യവുമില്ല. അവിടെ എത്തിയാലേ നമുക്ക് പങ്കുവയ്ക്കാനെന്തെങ്കിലും ഉണ്ടാവുകയുള്ളൂ :)
Suresh Kumar
Nov 19
to secretdocs
2012/11/18 Roby Kurian <roby.kurian@gmail.com>
2012/11/18 Suraj Rajan <dr.surajrajan@gmail.com>

എന്റെ പോയിന്റ് ഈ പറഞ്ഞ എല്ലാ ക്രൈറ്റീരിയയും  സാംസ്കാരിക രാഷ്ട്രീയത്തിനകത്ത് ഉള്‍പ്പെടും  എന്നതാണു്.
കേവല Technical skill, കേവല formal complexity എന്നൊന്നില്ല എന്നും  ഇതെല്ലാം സിനിമയുടെ ആകെത്തുകയുടെ സാംസ്കാരിക രാഷ്ട്രീയത്തിലേക്കുള്ള അടുക്കു കല്ലുകളാണ് എന്നതാണു്. 
ഇവിടെത്തന്നെ മൊഴിയണ്ണനും സൂരജും പറഞ്ഞ, ഗുഹാചിത്രങ്ങളു മുതല്‍ മനുഷ്യന്റെ നിയോലിത്തിക് ചരിത്രഇങ്ങോട്ട് ചികഞ്ഞാല്‍ കമ്മ്യൂണിക്കേഷനാണ് കലയുടെ ആണി എന്ന് തിരിയും,
എന്ന വിശാലലക്ഷ്യത്തെ പരിഗണിക്കുമ്പോൾ ഇത് ശരി തന്നെ. സൂരജും മൊഴിയണ്ണനും ലക്ഷ്യത്തെക്കുറിച്ചാണു സംസാരിക്കുന്നത്. I'm not there yet. ഞാനിപ്പോഴും യാത്രയിലാണ്. യാത്രയെക്കുറിച്ചാണ്, എങ്ങനെ ലക്ഷ്യത്തിലെത്തുന്നു എന്നതിനെക്കുറിച്ചാണ് ഞാനിപ്പോൾ പ്രധാനമായും ആലോചിക്കുന്നത്.

റോബി,

"Art is a powerful communicative system" 

ഇതൊരു നിർവചനമാണ്. ഞാൻ കണ്ടിടത്തോളം കലയുടെ ഏറ്റവും കൃത്യതയുള്ള നിർവചനം. സൂരജ് "കമ്മ്യൂണിക്കേഷനാണ് കലയുടെ ആണി" എന്ന് പ്രയോഗിക്കുന്നതും ഈ അർത്ഥത്തിലാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാതെ കമ്മ്യൂണിക്കേഷനാണ് കലയുടെ ലക്ഷ്യം എന്ന അർത്ഥത്തിലല്ല. ഈ നിർവചനത്തിൽ ലക്ഷ്യത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന് വേണമെങ്കിൽ പറയാം. 

"promoting intellectual discourse, multiple interpretations and varied emotional responses."

ഇതാണ് കലയുടെ ലക്ഷ്യം, പർപ്പസ് എന്നൊക്കെപ്പറയാവുന്ന കാര്യങ്ങൾ. 
ലക്ഷ്യത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്. 
 
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി "കല കലയ്ക്കുവേണ്ടി 
തന്നെ" എന്ന റോബിയുടെ ഇപ്പോഴത്തെ നിലപാട്  "ലക്ഷ്യത്തെ" മാത്രം മുൻനിർത്തിയുള്ളതാണ്. അതായത് the purpose/aim of art is art itself". 

സിനിമയെ ഒരു ആശയവിനിമയവ്യവസ്ഥയായി കണക്കാക്കിയാൽ അതിനായി മനുഷ്യർ ഉപയോഗിക്കുന്ന ടൂളുകളെക്കുറിച്ചുള്ള പഠനമാണ് പരമപ്രധാനമെന്നും,  മറിച്ച് വിനിമയം ചെയ്യപ്പെടുന്ന ആശയത്തിനു പ്രാധാന്യമില്ലായെന്നും ആണ് റോബിയുടെ ഇപ്പോഴത്തെ വാദം. ടൂളുകൾ ആവശ്യമാണെങ്കിലും വിനിമയം ചെയ്യപ്പെടുന്നത് എന്ന നിലക്ക് ആശയത്തിനാണ് കൂടുതൽ പ്രാധാന്യമെന്നേ ഞാൻ പറയൂ.  

വിനിമയം ചെയ്യപ്പെടുന്ന ആശയം "varied emotional responses",  "multiple interpretations", "intellectual discourse" എന്നീ ലക്ഷ്യങ്ങൾ നിർവഹിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കുമെന്നത് കൊണ്ട് അതിനു പാഠഭേദങ്ങളുമുണ്ടാകുന്നത് സ്വാഭാവികം മാത്രം. 
shaji
Nov 19
to secretdocs
http://vimeo.com/45799546

Jordi.........met this guy at Paris Orly airport....He was there to screen his documentary in Paris...quality is not good..but good to see the resistance building.
Roby Kurian
Nov 19
to secretdocs
ഇതില്‍ ശുദ്ധ അരാഷ്ട്രീയതയേ ഉള്ളൂ. നോളന്റേത് പോലുള്ള സിനിമകള്‍ ഇന്നതെന്നില്ലാതെ കണ്ടതും കിടച്ചതുമായ സാംസ്കാരിക കടല്‍ച്ചേതബാക്കികളെ (cultural flotsam) ഇട്ട് ഇളക്കീട്ട് ഒടുക്കം എന്തൊ ഒരവിയല്‍ നിങ്ങള്‍ക്ക് നല്‍കുന്നു, അതില്‍ പ്രത്യേകിച്ച് തീര്‍ച്ചകല്പിക്കലുകളും സമാധാനങ്ങളും ഒന്നും തേടുന്നതിലര്‍ത്ഥമില്ല എന്ന് എഴുതുന്ന ബോഡ്‌വെല്‍ എഴുതുന്നതും ഒരു തരം തളപ്പാണ്. ആ തളപ്പിട്ട് ഈ തെങ്ങേലെന്നല്ല ഇതുപോലുള്ള പല തെങ്ങേലും കേറിയാ മതി എന്ന സാരോപദേശമായിട്ടാണ് മേല്‍ക്കൊടുത്ത ഭാഗം വായിച്ചിട്ട് തോന്നിയത്. അതിനെ ന്യായീകരിക്കാന്‍ നോളന്റെ തന്നെ വാചകങ്ങളെ (ഞങ്ങള്‍ പലതും മതിലുമ്മേ എറിഞ്ഞ് നോക്കീട്ട് ചിലത് ഒട്ടി, ചിലത് ഒട്ടീല) ഉദ്ധരിച്ചിട്ടുമുണ്ട്. ഡാര്‍ക് നൈറ്റ് റൈസസില്‍ അടിമുടി മുഴച്ച് നില്‍ക്കുന്ന അധോഗമന പൊളിറ്റിക്സിനെ ബോഡ്‌വെല്‍ ഇങ്ങനെ വായിക്കുന്നു. അത് പല വായനകളില്‍ ഒരു അരാഷ്ട്രീയ വായന എന്നതിനപ്പുറം എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് തോന്നിയില്ല.
 
Well, you can't have a more political reading, which can be called objective. ഇതിനപ്പുറമുള്ളതെല്ലാം വ്യാഖ്യാനമായിരിക്കും. അതുകൊണ്ടു തന്നെ സബ്ജക്ടീവും. 
 
സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ജനതയെയും ആ ജനതയുടെ സമകാലികവും പൂര്‍‌വകാലികവുമായ ചരിത്രത്തെയും മാറ്റിനിര്‍ത്തീട്ട് ഒരു വായന സാധ്യമല്ല. അപ്പോഴാണ് കമ്മ്യൂണിക്കേഷന്‍ തന്നെ നടക്കുന്നുണ്ടോ എന്ന അന്വേഷണംസിനിമയ്ക്കകത്ത് മാത്രമല്ല, സിനിമജനിച്ച സാഹചര്യത്തിലേക്കും സമകാലീനകലാശൈലികളിലേക്കും, സം‌വിധായകന്റെ തന്നെ സൈക്കിയിലേക്കും ശൈലിയിലേക്കുമൊക്കെ overflow ചെയ്യുന്നത്. 
കിയരോസ്താമിയുടെ ഒക്കെ കാര്യം വരുമ്പോൾ ഇവിടെ പിന്നെയും കൺഫ്യൂഷനായി. കക്ഷി ഇറാനിയനാണെങ്കിലും പല നാ‍ടുകളിൽ (ഭൂഖണ്ഡങ്ങളിൽ, ഭാഷകളിൽ) നിന്നാണു സിനിമയെടുക്കുന്നത്. അതുകൊണ്ട് അഡ്രസ് ചെയ്യുന്ന ജനത് ഏത് എന്നത് വളരെ ambiguous ആണ്. Five: dedicated to Ozu ഒക്കെയാണെങ്കിൽ ഭാഷയുമില്ല, സൈലന്റാണ്.

റോബിച്ചന്‍ മുകളില്‍ പറഞ്ഞ സ്റ്റാന്‍ ബ്രാക്കെജിന്റെ കാര്യം എടുക്കുക. പുള്ളിയുടെ പരീക്ഷണപ്പടങ്ങളെല്ലാം കാഴ്ചയുടെ സാംസ്കാരിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ക്യാമറകൊണ്ട് ഷൂട്ട് ചെയ്യാതെ പൂവിതളുകളും പൂച്ചിച്ചിറകുകളും അടിച്ച് പരത്തി ഒപ്റ്റിക്കല്‍ പ്രിന്ററിലൂടെ ഫിലിമിലേക്ക് നേരിട്ട് ആക്കുകയായിരുന്നല്ലോ Mother Lightല്‍ പുള്ളി ചെയ്തത്. അതിറങ്ങിയ 60കളുടെ പരീക്ഷണാത്മക contemporary and modern artsന്റെ ചരിത്രത്തില്‍ ചേര്‍ത്തുവച്ചു തന്നെ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും വായിച്ചെടുക്കാം. ക്യാമറയുപയോഗിച്ച് സീന്‍ കമ്പോസ് ചെയ്യുമ്പോള്‍ കുറേ വസ്തുക്കളെ ഫ്രെയിമിലൊതുക്കുന്ന സ്ഥിരം പണിയാണു നടക്കുന്നതെന്നും അതിനെ നിരാകരിച്ച് കൊണ്ടുള്ള ഒരു ശൈലിയാണ് തന്റേതെന്നും ബ്രാക്കെജ് വായിക്കപ്പെട്ടിട്ടുണ്ട്.

 വിഷ്വല്‍ ആട്സില്‍ കൊടുമ്പിരികൊണ്ട് നടക്കുന്ന സമയവുമായിരുന്നു പുള്ളിയുടെ പ്രഭാവകാലം. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന കണ്ണുകളിലെ വിഷ്വലുകളുടെ തിരത്തള്ളലിനെ (hypnogogic hallucinatory images) വളരെയധികം പുള്ളി ഉപയോഗിച്ചിട്ടുണ്ട്; കാണാന്‍ കണ്ണ് തുറന്ന് പിടിക്കണ്ട, കണ്ണടച്ചാലും കാണാം എന്ന സന്ദേശം നല്‍കുന്ന വിഷ്വല്‍സാണ് പുള്ളിയുടെ grainy screensന്റെ ഹൈലൈറ്റ് തന്നെ. ഇത് ഒരു മെഡിക്കല്‍ ഫിസിയോളജിയുടെ പേഴ്സ്പെക്റ്റിവില്‍ നോക്കിയാല്‍ വേറെയും കൗതുകങ്ങളുണ്ട്. നാര്‍ക്കോലെപ്സി പോലുള്ള രോഗങ്ങളിലെ hypnogogic hallucinationsല്‍ ഈ തരം ഇമേജുകള്‍ ധാരാളമായി രോഗികള്‍ റിപ്പോട്ട് ചെയ്യാറുണ്ട്. ഉറക്കത്തിന്റെയും, ഉറക്കമില്ലായ്മയുടെയും രോഗം കൂടിയാണ് നാര്‍ക്കോലെപ്സി. അപ്പോള്‍ കാഴ്ചയുടെ മാത്രമല്ല, ഉറക്കത്തിന്റെയും, ഉറക്കമില്ലായ്മയുടെയും ജാഗ്രത്തിന്റെയും സുഷുപ്തിയുടെയും കൂടി രാഷ്ട്രീയ സ്റ്റേറ്റ്മെന്റുകളാണ് ബ്രാക്കെജിന്റെ ക്ലിപ്പുകള്‍. എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സാംസ്കാരിക രാഷ്ട്രീയത്തില്‍ വരുന്ന സംഗതികളാണ്. കലയ്ക്ക് വേണ്ടി മാത്രമായി നില്‍ക്കുന്ന കലാപരീക്ഷണങ്ങളല്ല. ഇതില്‍ പറഞ്ഞതൊന്നും far fetched വ്യാഖ്യാനങ്ങളല്ല, ബ്രാക്കെജ് തന്നെ സ്ഥിരീകരിച്ചിട്ടുള്ള വ്യാഖ്യാനസാധ്യതകളാണ്. യൂറോപ്യന്‍ നവോത്ഥാനകാലത്തു നിന്ന് വിഷ്വല്‍ കലകള്‍ മുന്നോട്ട് പോകാത്തതിനെതിരേയുള്ള പ്രതികരണമായിട്ടാണ് ബ്രാക്കെജ് തന്നെ തന്റെ പരീക്ഷണസിനിമകളെ വിശേഷിപ്പിച്ചിട്ടുള്ളതും എന്ന് കൂടി ഇവിടെ ഓര്‍ക്കാം. 
 
That's interesting. Thanks
 
ചുരുക്കത്തില്‍ പൊളിറ്റിക്സിനു ഒരു പഞ്ഞവുമില്ല. അത് കണ്ടെത്താനുള്ള effort ഉണ്ടെങ്കില്‍. റോബിച്ചന്‍ I am not yet there എന്ന് മുകളില്‍ പറഞ്ഞത് കൊണ്ട് ഇക്കാര്യത്തില്‍ ഇനി തര്‍ക്കിക്കുന്നതില്‍ കാര്യവുമില്ല. അവിടെ എത്തിയാലേ നമുക്ക് പങ്കുവയ്ക്കാനെന്തെങ്കിലും ഉണ്ടാവുകയുള്ളൂ :)
പൊളിറ്റിക്സിനു പഞ്ഞമുണ്ടെന്നല്ല, ambiguous ആണെന്നതാണ് എന്റെ പോയിന്റ്.
കല എത്രമാത്രം അബ്സ്ട്രാക്ട് ആകുന്നുവോ അത്രമാത്രം ഉദാത്തമാകുന്നുവെന്നാണ് എന്റെയൊരു കാഴ്ചപ്പാട്. പക്ഷേ, എത്ര അബ്സ്ട്രാക്ട് ആകുന്നുവോ, അത്രയും കുടുതൽ സാധ്യതകൾ അതു തുറന്നിടുന്നു, അതു പങ്കുവെയ്ക്കുന്ന ആശയം/രാഷ്ട്രീയം അത്രയും ambiguous ആകുന്നു. ഇതാണ് ഞാനിതുവരെ എത്തിയിട്ടില്ലാത്ത ഫൈനൽ ഡെസ്റ്റിനേഷനെക്കുറിച്ച് എനിക്കുള്ള സന്ദേഹം.
Roby Kurian
Nov 19
to secretdocs
"Art is a powerful communicative system" 

ഇതൊരു നിർവചനമാണ്. ഞാൻ കണ്ടിടത്തോളം കലയുടെ ഏറ്റവും കൃത്യതയുള്ള നിർവചനം. സൂരജ് "കമ്മ്യൂണിക്കേഷനാണ് കലയുടെ ആണി" എന്ന് പ്രയോഗിക്കുന്നതും ഈ അർത്ഥത്തിലാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാതെ കമ്മ്യൂണിക്കേഷനാണ് കലയുടെ ലക്ഷ്യം എന്ന അർത്ഥത്തിലല്ല. ഈ നിർവചനത്തിൽ ലക്ഷ്യത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന് വേണമെങ്കിൽ പറയാം. 

"promoting intellectual discourse, multiple interpretations and varied emotional responses."

ഇതാണ് കലയുടെ ലക്ഷ്യം, പർപ്പസ് എന്നൊക്കെപ്പറയാവുന്ന കാര്യങ്ങൾ. 
ലക്ഷ്യത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്. 

സാധ്യമായതിൽ ഏറ്റവും നല്ല നിർവചനം ഇതായിരിക്കുമെന്ന് എനിക്കും തോന്നുന്നു.
 
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി "കല കലയ്ക്കുവേണ്ടി 
തന്നെ" എന്ന റോബിയുടെ ഇപ്പോഴത്തെ നിലപാട്  "ലക്ഷ്യത്തെ" മാത്രം മുൻനിർത്തിയുള്ളതാണ്. അതായത് the purpose/aim of art is art itself". 

സത്യത്തിൽ കല കലയ്ക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്നത് എന്നത് ഒരു Black or white ചോദ്യമാണ്. അത്ര കടുപ്പമുള്ള ചോദ്യങ്ങൾ ഒരാളോട് ചോദിക്കരുത്...:)
ഞാൻ ശരിക്കും ഇതിനിടയിലെവിടെയോ നിൽക്കുന്നയാളാണ്. കല കലയ്ക്കു വേണ്ടിയെന്ന മറുപടി ഒരു തർക്കുത്തരം ശൈലിയിലുള്ള ഒന്നായിരുന്നു. ഞാനുദ്ദേശിച്ച അർത്ഥത്തിൽ അത് കൺ‌വേ ചെയ്തില്ല..എഴുതിയത് പിന്നെയും വായിച്ചപ്പോൾ സീരിയസായി എഴുതിയതുപോലെ തന്നെ തോന്നി.:)

സിനിമയെ ഒരു ആശയവിനിമയവ്യവസ്ഥയായി കണക്കാക്കിയാൽ അതിനായി മനുഷ്യർ ഉപയോഗിക്കുന്ന ടൂളുകളെക്കുറിച്ചുള്ള പഠനമാണ് പരമപ്രധാനമെന്നും,  മറിച്ച് വിനിമയം ചെയ്യപ്പെടുന്ന ആശയത്തിനു പ്രാധാന്യമില്ലായെന്നും ആണ് റോബിയുടെ ഇപ്പോഴത്തെ വാദം.

 വിനിമയം ചെയ്യപ്പെടുന്ന ആശയത്തിനു പ്രാധാന്യമില്ല എന്നല്ല, ഈ ആശയം ambiguous ആണെന്നതാണ് എന്റെ വാദം.
ടൂളുകൾ ആവശ്യമാണെങ്കിലും വിനിമയം ചെയ്യപ്പെടുന്നത് എന്ന നിലക്ക് ആശയത്തിനാണ് കൂടുതൽ പ്രാധാന്യമെന്നേ ഞാൻ പറയൂ.  

വിനിമയം ചെയ്യപ്പെടുന്ന ആശയം "varied emotional responses",  "multiple interpretations", "intellectual discourse" എന്നീ ലക്ഷ്യങ്ങൾ നിർവഹിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കുമെന്നത് കൊണ്ട് അതിനു പാഠഭേദങ്ങളുമുണ്ടാകുന്നത് സ്വാഭാവികം മാത്രം. 
ഇതിൽ ഇമോഷണൽ റെസ്പോൺസിനെ നെഗേറ്റ് ചെയ്യാനും ഇന്റർപ്രെട്ടേഷൻസ് ഒഴിവാക്കാനും ശ്രമിച്ചുകൊണ്ടുള്ള ചില അഭ്യാസങ്ങളാണ് കുറച്ചു കാലമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ശരിയാകുമെന്ന് തോന്നുന്നില്ല...:)

എന്നെ ബഗ് ചെയ്യുന്നത് ഈ ഇന്റർപ്രെട്ടേഷനിലെ സബ്ജക്ടിവിറ്റിയാണ്. ഇപ്പോൾ ഇതുവെച്ച് മൊഴിയണ്ണനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതേ ഉള്ളൂ, മൊഴിയണ്ണനും പറയുന്നു, ഈ സബ്ജക്ടിവിറ്റി ഒഴിവാക്കാനാവാത്തതാണെന്ന്. ഒരുപക്ഷേ ഞാൻ അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കുന്ന ഒബ്ജക്ടീവ് കലാസ്വാദനം എന്നത് ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമായിരിക്കും..:)
Suresh Kumar
Nov 19
to secretdocs
2012/11/18 Roby Kurian <roby.kurian@gmail.com>

"Art is a powerful communicative system" 

ഇതൊരു നിർവചനമാണ്. ഞാൻ കണ്ടിടത്തോളം കലയുടെ ഏറ്റവും കൃത്യതയുള്ള നിർവചനം. സൂരജ് "കമ്മ്യൂണിക്കേഷനാണ് കലയുടെ ആണി" എന്ന് പ്രയോഗിക്കുന്നതും ഈ അർത്ഥത്തിലാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാതെ കമ്മ്യൂണിക്കേഷനാണ് കലയുടെ ലക്ഷ്യം എന്ന അർത്ഥത്തിലല്ല. ഈ നിർവചനത്തിൽ ലക്ഷ്യത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന് വേണമെങ്കിൽ പറയാം. 

"promoting intellectual discourse, multiple interpretations and varied emotional responses."

ഇതാണ് കലയുടെ ലക്ഷ്യം, പർപ്പസ് എന്നൊക്കെപ്പറയാവുന്ന കാര്യങ്ങൾ. 
ലക്ഷ്യത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്. 

സാധ്യമായതിൽ ഏറ്റവും നല്ല നിർവചനം ഇതായിരിക്കുമെന്ന് എനിക്കും തോന്നുന്നു.
 
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി "കല കലയ്ക്കുവേണ്ടി 
തന്നെ" എന്ന റോബിയുടെ ഇപ്പോഴത്തെ നിലപാട്  "ലക്ഷ്യത്തെ" മാത്രം മുൻനിർത്തിയുള്ളതാണ്. അതായത് the purpose/aim of art is art itself". 

സത്യത്തിൽ കല കലയ്ക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്നത് എന്നത് ഒരു Black or white ചോദ്യമാണ്. അത്ര കടുപ്പമുള്ള ചോദ്യങ്ങൾ ഒരാളോട് ചോദിക്കരുത്...:)
ഞാൻ ശരിക്കും ഇതിനിടയിലെവിടെയോ നിൽക്കുന്നയാളാണ്. കല കലയ്ക്കു വേണ്ടിയെന്ന മറുപടി ഒരു തർക്കുത്തരം ശൈലിയിലുള്ള ഒന്നായിരുന്നു. ഞാനുദ്ദേശിച്ച അർത്ഥത്തിൽ അത് കൺ‌വേ ചെയ്തില്ല..എഴുതിയത് പിന്നെയും വായിച്ചപ്പോൾ സീരിയസായി എഴുതിയതുപോലെ തന്നെ തോന്നി.:)

സിനിമയെ ഒരു ആശയവിനിമയവ്യവസ്ഥയായി കണക്കാക്കിയാൽ അതിനായി മനുഷ്യർ ഉപയോഗിക്കുന്ന ടൂളുകളെക്കുറിച്ചുള്ള പഠനമാണ് പരമപ്രധാനമെന്നും,  മറിച്ച് വിനിമയം ചെയ്യപ്പെടുന്ന ആശയത്തിനു പ്രാധാന്യമില്ലായെന്നും ആണ് റോബിയുടെ ഇപ്പോഴത്തെ വാദം.

 വിനിമയം ചെയ്യപ്പെടുന്ന ആശയത്തിനു പ്രാധാന്യമില്ല എന്നല്ല, ഈ ആശയം ambiguous ആണെന്നതാണ് എന്റെ വാദം.
ടൂളുകൾ ആവശ്യമാണെങ്കിലും വിനിമയം ചെയ്യപ്പെടുന്നത് എന്ന നിലക്ക് ആശയത്തിനാണ് കൂടുതൽ പ്രാധാന്യമെന്നേ ഞാൻ പറയൂ.  

വിനിമയം ചെയ്യപ്പെടുന്ന ആശയം "varied emotional responses",  "multiple interpretations", "intellectual discourse" എന്നീ ലക്ഷ്യങ്ങൾ നിർവഹിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കുമെന്നത് കൊണ്ട് അതിനു 
പാഠഭേദങ്ങളുമുണ്ടാകുന്നത് സ്വാഭാവികം മാത്രം. 
ഇതിൽ ഇമോഷണൽ റെസ്പോൺസിനെ നെഗേറ്റ് ചെയ്യാനും ഇന്റർപ്രെട്ടേഷൻസ് ഒഴിവാക്കാനും ശ്രമിച്ചുകൊണ്ടുള്ള ചില അഭ്യാസങ്ങളാണ് കുറച്ചു കാലമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ശരിയാകുമെന്ന് തോന്നുന്നില്ല...:)

ഒട്ടും ശരിയാവൂല്ല. Now that we are in agreement on the definition, what you are trying to do is to negate and avoid at least two of the most important purposes of art. Rebel against cognition, not impossible but must be hard!  :)

എന്നെ ബഗ് ചെയ്യുന്നത് ഈ ഇന്റർപ്രെട്ടേഷനിലെ സബ്ജക്ടിവിറ്റിയാണ്. ഇപ്പോൾ ഇതുവെച്ച് മൊഴിയണ്ണനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതേ ഉള്ളൂ, മൊഴിയണ്ണനും പറയുന്നു, ഈ സബ്ജക്ടിവിറ്റി ഒഴിവാക്കാനാവാത്തതാണെന്ന്. ഒരുപക്ഷേ ഞാൻ അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കുന്ന ഒബ്ജക്ടീവ് കലാസ്വാദനം എന്നത് ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമായിരിക്കും..:)

കലയോടുള്ള ആളുകളുടെ കോഗ്നിറ്റിവ് റെസ്പോൺസ് എന്തെങ്കിലും സങ്കേതമുമയോഗിച്ച് അളന്നെടുക്കാമെന്ന് തന്നെ വെയ്ക്കുക അതിലും വേരിയേഷനുണ്ടാവും. അതിനും വ്യത്യസ്ത ഇന്റർപ്രട്ടേഷൻസ് വേണ്ടി വരും. 

ഇതൊക്കെയാണെങ്കിലും ചില ദൃശ്യങ്ങൾ, സംഗീതം, വാക്കുകൾ ഒക്കെ ഒരു കൂട്ടം ആളുകളിൽ സമാനമായ സവേദനമുളവാക്കുന്ന അവസരങ്ങളുമുണ്ട്. ദു:ഖസൂചകമായ സംഗീതം (സിനിമയിൽ വയലിനാണ് ഈ ഏനക്കേട് കൂടുതൽ), ഷാജി കൈലാസ് വിഗ്രഹത്തെ കുലുക്കിക്കാണിക്കുന്നതുപോലെയുള്ള ചില  ഭയഭക്തി നമ്പരുകൾ ഒക്കെ ഉദാഹരണങ്ങൾ.  

ചർച്ച തുടരട്ടെ. 
Calvin H
Nov 19
to Wide
എടേലൂടെ ഒരു  അപ്ഡേറ്റിട്ടോട്ടെ... ആരും  മൈന്‍ഡ് ചെയ്യണ്ട.

മിനിഞ്ഞാന്ന് കോട്ടയത്തൂന്ന്  തിയറ്ററില്‍ "അയാളും  ഞാനും  കണ്ടു",  വളരെ നിഷ്കളങ്കമായ ഒരാസ്വാദനമായിരുന്നു ഉദ്ദേശിച്ചത്. ദാസപ്പന്‍ പറഞ്ഞത് പോലെ കണ്ടിരിക്കാവുന്ന പടം. ഡയമണ്ട് നെക്‌‌ലേസ് കണ്ട ശേഷം  കണ്ടാല്‍ ആരും  പടം  ഇഷ്ടപ്പെട്ട് പോവാന്‍ സാധ്യത ഉണ്ട് ( നെക്‌‌ലേസ് അത്ര വലിയ വധമാണ്, ഓടിച്ചു കണ്ടു). 
സോദ്ദേശ്യത്തില്‍ മനുഷ്യനന്മ ചാലിച്ച് ഉണ്ടാക്കിയതാണെങ്കിലും  ചെടിപ്പിക്കില്ല.
സ്വന്തം  ഉള്ളിലെ നന്മക്കും  തിന്മക്കും  ഇടയിലെ ഓടിക്കളിയുമായി പൃത്വീരാജിന്റെ കഥാപാത്രത്തിനു പെര്‍ഫോം  ചെയ്യാനുള്ള  സ്കോപ്പുണ്ട്. 
മെഡിക്കല്‍ ഫീല്‍ഡാണ് മെയിന്‍ ബാക്ഗ്രൗണ്ട്. സൂരജ് ഈ പടം  കണ്ടാല്‍ ഒന്നുകില്‍ ചവിട്ടിക്കീറി ഒട്ടിക്കും. അല്ലേല്‍ നന്നായി ഇഷ്ടപ്പെടും. ഒരു ഇടനിലപാട് ഉണ്ടാവാന്‍ സാധ്യത കാണുന്നില്ല :)

സുനിലേട്ടന്‍ കണ്ടില്ലെങ്കില്‍ കണ്ടു നോക്കാവുന്നതാണ്.
Kiran Thomas Thompil
Nov 19
to secretdocs
അയാളും ഞാനും കണ്ട് ആരെങ്കിലും ആ സിനിമയുടെ കഥ പറയുന്നത് നമ്മള്‍ കേട്ടൂ എന്ന് കരുതുക , ഒരു കിടിലന്‍സിനിമ എന്ന് തോന്നും. എന്നാല്‍ കഥ കേട്ടിട്ട് ഈ സിനിമ കണ്ടാലോ കഷ്ടം എന്ന് തോന്നും (എന്റെ അഭിപ്രായം )
മാരീചന്‍
Nov 19
to secretdocs
പുകസയുടെ പ്രാരംഭകാലത്ത് "കല കലയ്ക്കു വേണ്ടി", "കല സമൂഹത്തിനു വേണ്ടി" എന്നീ രണ്ടു വാദങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളും അതിന്റെ പരിണാമവും പുതിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന അര്‍ഹിക്കുന്നുണ്ട്.   "Art is a powerful communicative system" എന്നാണ് കലയുടെ ഏറെ അംഗീകരിക്കപ്പെട്ട നിര്‍വചനമെങ്കില്‍, "കല സമൂഹത്തിനു വേണ്ടി" എന്ന  പുകസയുടെ അന്നത്തെ നിലപാടിന്റെ പ്രഹരശേഷി ഊഹിക്കാവുന്നതേയുളളൂ.   ആര്‍ട്ടറിയാവുന്നവന്റെ കൈയിലെ ഏറ്റവും ശക്തമായ സംവേദനായുധമാണ് കലയെങ്കില്‍, അതെന്തിനു വേണ്ടി ഉപയോഗിക്കണമെന്നതിനെക്കുറിച്ച് ശക്തമായ രാഷ്ട്രീയാഭേദം നിലനില്‍ക്കുന്നതില്‍ അത്ഭുതമില്ല. കല കലയ്ക്കു വേണ്ടി എന്ന അതിശക്തമായ പൊതുബോധത്തെയാണ് കല സമൂഹത്തിനുവേണ്ടി എന്ന ബദല്‍ നിലപാടു ചോദ്യം ചെയ്തത്.  

കല സമൂഹത്തിനു വേണ്ടി എന്ന വാദമുന്നയിച്ചവര്‍, കഥയിലും കവിതയിലും നോവലിലുമൊക്കെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കടത്തിവിട്ടപ്പോള്‍, "മുദ്രാവാക്യ രചനകള്‍" എന്ന ആക്ഷേപം കൊണ്ടാണ്, "കല കലയ്ക്കു വേണ്ടി" വാദക്കാര്‍ നേരിട്ടത്. ഇതൊന്നും ഒട്ടും അസ്വാഭാവികമല്ലതന്നെ.

"Art is a powerful communicative system" എന്ന നിര്‍വചനത്തെക്കുറിച്ച് നല്ല ബോധ്യമുളളതുകൊണ്ടാവണം,  സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗസംഘര്‍ഷങ്ങളില്‍, തൊഴിലാളിയുടെ പക്ഷം ചേരുന്ന കലാസൃഷ്ടികള്‍ ബോധപൂര്‍വം സൃഷ്ടിക്കണമെന്നു അക്കാലത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോടും തൊഴിലാളി പ്രസ്ഥാനങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നവര്‍ വാദിച്ചത്. "Art is a powerful communicative system" എന്നു തിരിച്ചറിയുന്നതു കൊണ്ടാവണം, ചിലര്‍ക്ക് അതിനെ എതിര്‍ക്കണമെന്നു തോന്നിയതും. 

കല അതിശക്തമായ സംവേദനവ്യവസ്ഥയായത്, പ്രകൃതിയുടെ ഏതെങ്കിലും സ്വാഭാവികമായ പ്രവര്‍ത്തനത്തിന്റെ ഫലമായല്ല. അതുകൊണ്ടുതന്നെ "Art is a powerful communicative system" എന്ന നിര്‍വചനത്തെ ചൂഴ്ന്നു നില്‍ക്കുന്ന  സിസ്റ്റത്തിന്റെ സൃഷ്ടാക്കളും സിസ്റ്റത്തെ നിയന്ത്രിക്കുന്നവരും ഒട്ടുമേ അദൃശ്യരല്ല.    

പുകസയുമായി ബന്ധപ്പെട്ടു നടന്ന രൂക്ഷമായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, 
സമൂഹത്തിലെ വ്യവസ്ഥാപിതമായ അധികാരവ്യവസ്ഥയോടുളള രണ്ടു സാഹിത്യസമീപനങ്ങളാണ് കല കലയ്ക്കു വേണ്ടി, കല സമൂഹത്തിനു വേണ്ടി എന്നീ വാദങ്ങള്‍ എന്നു കാണാം. അധികാരത്തെ ചോദ്യം ചെയ്യുന്ന കല രൂപപ്പെടുമെന്നു തോന്നിയപ്പോള്‍ കലയുടെ മണ്ഡലത്തില്‍ നിന്നു തന്നെ സ്വാഭാവികമായ എതിര്‍പ്പുകളും ഉയര്‍ന്നുവന്നു. കല അധികാരത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയെ എതിര്‍ക്കാന്‍ കലാകാരന്മാര്‍ തന്നെ ഉണ്ടാകുമെന്നര്‍ത്ഥം. കലയും കലാകാരന്മാരും അന്യഗ്രഹ സൃഷ്ടികളല്ലെന്നും സാമൂഹികമായ അധികാര, അധീശത്വ വ്യവസ്ഥകളില്‍ നിന്നും, അവ ഉല്‍പാദിപ്പിച്ച പൊതുബോധത്തില്‍ നിന്നും ഇവ വിമുക്തമായിരിക്കുമെന്നോ ഒരിക്കലും കരുതാനാവില്ല. പൂര്‍വനിശ്ചിതമായ അളവുവ്യവസ്ഥ പാലിക്കപ്പെട്ടാലേ കല, കലയാവൂ എന്ന വാദിക്കുന്നവര്‍ ആ വ്യവസ്ഥ ആരുണ്ടാക്കി,  അതിനുളള അധികാരം അവര്‍ക്കെങ്ങനെ കിട്ടി എന്നീ ലളിതമായ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം പറയേണ്ടതുണ്ട്. 

അധികാരം ഉല്‍പാദിപ്പിച്ച പൊതുബോധത്തില്‍ നിന്ന് കലാസൃഷ്ടി പാലിക്കുന്ന അകലമെത്ര എന്ന പരിശോധനയില്‍, പൊളിറ്റിക്സ് ഒട്ടും ambiguous ആവുകയില്ല എന്നാണ് എന്റെ അഭിപ്രായം.
--
dasthakhir u
Nov 19
to secretdocs
ഫ്രോഗിലെ സൗണ്ട് എഡിറ്റിങ് ഇറിറ്റേറ്റിങ് ആയി എനിക്കും തോന്നി പ്രത്യേകിച്ചും ആദ്യഭാഗത്തെ ആ റേഡിയോശബ്ദം. (പരോളിലെ കല്യാണിയുടെ ഡയലോഗ് ഡെലിവറിയൊക്കെ വെച്ചു നോക്കുമ്പോൾ ഒത്തിരി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും) സനലിന്റെ ഫെറ്റിഷ് പ്രേമത്തെക്കുറിച്ചുള്ള അഭിപ്രായത്തോടും യോജിക്കുന്നു.
ആത്മഹത്യയ്ക്കു വന്നവൻ കൊലപാതകിയായി മാറുന്നതിനു പിന്നിലെ തവള രൂപകത്തിന്റെ അർത്ഥം
ഇക്കാര്യത്തിൽ എനിക്കും വെള്ളയുടെ അതേ സംശയം ഉണ്ട്.
dasthakhir u
Nov 19
to secretdocs
ചർച്ച തുടരട്ടെ. ഇടക്കൊരു സംശയം:
ambiguous എന്നതിന്  വിവിധവ്യാഖ്യാനസാധ്യതകൾ ഉള്ളത് എന്നല്ലേ അർത്ഥം? അങ്ങനെ വരുമ്പോൾ ഒരേ കലാസൃഷ്ടിയിൽ തന്നെ പരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങൾക്ക് സാധ്യതയുണ്ടാവുമോ? കുട്ടിസ്രാങ്ക് ഒരേ സമയം സ്ത്രീപക്ഷസിനിമയും സ്ത്രീവിരുദ്ധ സിനിമയും ആകുമോ?
Calvin H
Nov 19
to secretdocs
Gramcian theory about knowledge should be well applicable for art as
well it seems. chandrakkarans അമ്പലപ്പറമ്പിലെ തോക്ക്‌ analogy should
be relevant in case of art as well. I believe someone should have
already theorized it?

I will check document Suresh annan linked and come back.
Calvin H
Nov 19
to secretdocs
Roby Kurian
Nov 19
to secretdocs
2012/11/19 dasthakhir u <unmesh.dasthakhir@gmail.com>
ചർച്ച തുടരട്ടെ. ഇടക്കൊരു സംശയം:
ambiguous എന്നതിന്  വിവിധവ്യാഖ്യാനസാധ്യതകൾ ഉള്ളത് എന്നല്ലേ അർത്ഥം? അങ്ങനെ വരുമ്പോൾ ഒരേ കലാസൃഷ്ടിയിൽ തന്നെ പരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങൾക്ക് സാധ്യതയുണ്ടാവുമോ? കുട്ടിസ്രാങ്ക് ഒരേ സമയം സ്ത്രീപക്ഷ സിനിമയും സ്ത്രീവിരുദ്ധ സിനിമയും ആകുമോ? 
Art attempts to create/communicate a meaning, but the meaning is not concrete in itself എന്നാണ് ambiguous എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത്. ഏതാണ്ട് റാഷൊമോണിൽ പറയുന്ന ‘സത്യത്തിന്റെ സ്വഭാവം‘ പോലൊന്ന്.
അത് ഒരു ആശയത്തിന്റെ വിവിധവ്യാഖ്യാനസാധ്യതകളല്ല, മറിച്ച് ആശയം തന്നെ വിവിധമുഖമുള്ളതാണ്..(എന്നാണ് ഞാൻ മനസ്സിലാക്കുന്നത്)

കുട്ടിസ്രാങ്ക് ഒരേസമയം സ്ത്രീപക്ഷ സിനിമയും സ്ത്രീവിരുദ്ധ സിനിമയും ആകില്ല. അതിലൊന്നേ ആകൂ. എന്നാൽ ഈ രണ്ട് തരം വ്യാഖ്യാനങ്ങളുണ്ടാകാം, because, interpretations are intuitive and subjective and doesn't naturally follow from direct evidences. അതുകൊണ്ടാണ് എനിക്ക് വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞ്, what naturally follow from direct evidences (asymptotic meaning) മാത്രം സ്വീകരിക്കേണ്ടി വരുന്നത്.
Roby Kurian
Nov 19
to secretdocs
2012/11/18 Suresh Kumar <kumily@gmail.com>

ഇതിൽ ഇമോഷണൽ റെസ്പോൺസിനെ നെഗേറ്റ് ചെയ്യാനും ഇന്റർപ്രെട്ടേഷൻസ് ഒഴിവാക്കാനും ശ്രമിച്ചുകൊണ്ടുള്ള ചില അഭ്യാസങ്ങളാണ് കുറച്ചു കാലമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ശരിയാകുമെന്ന് തോന്നുന്നില്ല...:)

ഒട്ടും ശരിയാവൂല്ല. Now that we are in agreement on the definition, what you are trying to do is to negate and avoid at least two of the most important purposes of art. Rebel against cognition, not impossible but must be hard!  :)
ചെറിയൊരു വിയോജിപ്പുള്ളത്, ഇന്റർപ്രെട്ടേഷൻ കോഗ്നിഷന്റെ ഭാഗമല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ ഇമോഷണൽ റെസ്പോൺസ് കോഗ്നിഷന്റെ ലേറ്റർ സ്റ്റേജായിട്ട് വരുമെന്ന് തോന്നുന്നു.
മാരീചന്‍
Nov 19
to secretdocs
what naturally follow from direct evidences (asymptotic meaning) മാത്രം

ഇതുമൊരു വ്യാഖ്യാനം മാത്രമല്ലേ...

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)