Wednesday, December 28, 2011
കവിയൂര്‍ പീഡനം: തുടരന്വേഷണത്തിന് ഉത്തരവ് കോടിയേരിയും എം.എ.ബേബിയും ശ്രീമതി ടീച്ചറും കുടുങ്ങും
കോളിളക്കം സൃഷ്‌ടിച്ച കവിയൂര്‍ പീഡന കേസിന്റെ തുടര്‍ച്ചയായി നടന്ന കവിയൂരിലെ അനഘ എന്ന പതിനാലുകാരിയുടെ ലൈംഗിക പീഡനക്കേസില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, അദ്ദേഹത്തിന്റെ പുത്രന്‍ ....., മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, മകന്‍ ബിനീഷ് കോടിയേരി, മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി എന്നിവര്‍ കുടുങ്ങും. 2011 ജൂണ്‍ 20-ാം തീയതി സി.ബി.ഐ പ്രത്യേക കോടതി കവിയൂര്‍ പീഡനക്കേസില്‍ തുടരന്വേഷണം നടത്താനും മൂന്നുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചതോടെയാണ് മുന്‍മന്ത്രിമാരടക്കമുള്ള ലൈംഗിക പീഡകരും അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച പി.കെ.ശ്രീമതിയും അഴി എണ്ണേണ്ടി വരിക.
സി.ബി.ഐയും ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും, അനഘയെ പീഡിപ്പിച്ച എം.എ.ബേബിയെയും കോടിയേരി ബാലകൃഷ്‌ണന്റെ പുത്രനെയുംഎം.എ.ബേബിയുടെ പുത്രനെയും അന്ന് കോട്ടയം ഡിവൈ.എസ്.പിയായിരുന്ന ഗോപിനാഥനെയും സംരക്ഷിക്കാന്‍ നടത്തിയ കള്ളക്കളികള്‍ ഈ ഉത്തരവിലൂടെ എറണാകുളം സി.ബി.ഐ കോടതിയില്‍ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. ഈ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.പി.രാമചന്ദ്രന്‍ മുഖേന ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് കോടതി വിധി.
പ്രായപൂര്‍ത്തിയാവാത്ത അനഘ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ ശാസ്‌ത്രീയ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടും പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ലതാ നായരെ മാത്രം പ്രതിയാക്കി കുറ്റപത്രം നല്‍കിയതില്‍ കോടതി അപാകത കണ്ടെത്തി. പീഡനം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ പരിശോധിക്കാത്ത തെളിവുകള്‍ തുടരന്വേഷണത്തില്‍പരിഗണിക്കണമെന്നും അനഘയുടെ സഹപാഠി ഹൈക്കോടതിക്കയച്ച കത്തിന്റെ ഉള്ളടക്കവും പരിശോധിക്കണം എന്നുമാണ് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഹര്‍ജിക്കാരന്റെ പക്കലുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ഉത്തരവായിട്ടുണ്ട്.
അനഘ പീഡന കേസില്‍ സി.ബി.ഐയുടെ അന്വേഷണവും മുകളില്‍ പേരു പറഞ്ഞ പ്രമുഖരായ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢനീക്കമാണെന്ന് തിരിച്ചറിഞ്ഞ് തുടര്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയുടെ വാദത്തിനിടയിലാണ് സി.ബി.ഐയെയും മുന്‍ മന്ത്രിമാരെയും അവരുടെ പുത്രന്മാരെയും വെട്ടിലാക്കുന്ന സത്യങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.
കിളിരൂരിലെ ശാരിയെയും കവിയൂരിലെ അനഘയെയും ലൈംഗിക ഭ്രാന്തന്മാര്‍ക്ക് വലിച്ചു കീറാന്‍ ഏര്‍പ്പാടാക്കിയത് ലത നായര്‍ എന്ന റോയല്‍ പിമ്പായിരുന്നു. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന പ്രലോഭനത്തില്‍ ഈ കൗമാരക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വീഴ്‌ത്തിയാണ് ലതാ നായര്‍ ശാരിയെയും അനഘയെയും നിരവധി പേര്‍ക്ക് കാഴ്‌ചവച്ചത്.
കിളിരൂരിലെ ശാരിയെ ഉന്മൂലനം ചെയ്യാന്‍, ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതന്മാര്‍ക്കുവേണ്ടി ലതാ നായര്‍ നടത്തിയ കുടില നീക്കങ്ങളാണ് ശാരിയെ രോഗിയാക്കിയതും കോട്ടയം തെള്ളകം മാതാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയ്‌ക്ക് വിധേയയാക്കിയത്. ഇത്രയുമായപ്പോള്‍ പീഡന കഥകള്‍ പുറത്താകുകയും കിളിരൂര്‍-കവിയൂര്‍ പീഡനത്തിനു പിന്നിലെ പലരില്‍ പ്രധാനികള്‍ മുന്‍മന്ത്രി എം.എ.ബേബിയും അദ്ദേഹത്തിന്റെ പുത്രനും കോടിയേരി ബാലകൃഷ്‌ണന്റെ പുത്രനുമാണെന്നും വ്യക്തമാകുകയും ചെയ്‌തു.
ശാരി ചികിത്സയിലായിരിക്കുമ്പോഴാണ് അനഘയും കുടുംബവും ആത്മഹത്യ ചെയ്യുന്നത്. പൂജാരിയായ നാരായണന്‍ നമ്പൂതിരിയും ഭാര്യ ശോഭനയും മക്കളായ അനഘയും അഖിലയും അക്ഷയും ദുരൂഹ സാഹചര്യത്തിലാണ് തിരുവല്ലയിലുള്ള അവരുടെ വീട്ടില്‍ 28-9-2004-ല്‍ കൂട്ട ആത്മഹത്യ ചെയ്‌ത നിലയില്‍ കാണപ്പെട്ടത്. ഇത് ആത്മഹത്യയല്ലെന്നും തെളിവ് നശിപ്പിക്കാനുള്ള കൊലപാതകമാണെന്നും സംഭവം നടന്ന 2005-ല്‍ തന്നെ ക്രൈം റിപ്പോര്‍ട്ട് ചെയ്‌തിരുന്നതാണ്.
നൃത്തത്തില്‍ പ്രാവണ്യം പ്രകടിപ്പിച്ചിരുന്ന 14-കാരിയായ അനഘയെ സിനിമാ താരമാക്കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് ലതാ നായര്‍ ഉന്നതന്മാര്‍ക്ക് കാഴ്‌ചവച്ചത്. ഈ ആവശ്യത്തിനായി നാരായണന്‍ നമ്പൂതിരിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ലതാ നായര്‍ പുലര്‍ത്തിയിരുന്നത്.പലപ്പോഴും ആ വീട്ടില്‍ ലതാ നായര്‍ അന്തിയുറങ്ങിയിട്ടുണ്ട്. നാരായണന്‍ നമ്പൂതിരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. കവിയൂര്‍ പീഡനക്കേസിലെ വിശദാംശങ്ങളും കേസിലെ ഉന്നതന്മാരായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു വന്ന കൂട്ടത്തില്‍ കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെയും ലതാ നായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പല സ്ഥലത്തും കൂട്ടിക്കൊണ്ടുപോയതായ സംഭവവും പുറത്തു വന്നു. കൂടാതെ, കവിയൂര്‍ പീഡനക്കേസില്‍ ക്രൈം നമ്പര്‍ 188/2004 ആയി കുമരകം പോലീസ് 16-9-2004-ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഈ കേസില്‍ നാലാം പ്രതിയായിരുന്നു ലതാ നായര്‍. ലതാ നായരും മകള്‍ സവിതയും 18-9-2004 മുതല്‍ 20-9-2004 വരെ കവിയൂരില്‍ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ താമസിച്ചിരുന്നു. 20-ാം തീയതി ലതാ നായര്‍ അവിടെ നിന്ന് പോവുകയും 21-ാം തീയതി സവിതയെ നാരായണന്‍ നമ്പൂതിരി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഈറോഡിലേക്ക് ട്രെയിന്‍ കയറ്റി വിടുകയും ചെയ്‌തു.
വിവരം അറിഞ്ഞ പോലീസ് 25-9-2004-ല്‍ നാരായണന്‍ നമ്പൂതിരിയെ കോട്ടയത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‌തു. ഈ വിവരങ്ങള്‍ പുറത്തായതു മൂലമുള്ള നാണക്കേട് മൂലമാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്‌തു എന്ന് വരുത്തി തീര്‍ക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ഒരു പരിധിവരെ അന്ന് വിജയിച്ചിരുന്നു.
എന്നാല്‍, ഈ ദുഷ്‌ടശക്തികളുടെ മുഖം മൂടി വലിച്ചു കീറി 2005 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ക്രൈം ദൈ്വവാരികയുടെ ലക്കങ്ങളില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ഭരണസ്വാധീനവും സാമ്പത്തിക ശക്തിയുമുള്ള പ്രതികള്‍ കേസന്വേഷണം അട്ടിമറിച്ചതു മൂലമാണ് അനഘയുടെ പീഡനക്കേസ് ഒതുക്കപ്പെട്ടതും എം.എ.ബേബിയും ശ്രീമതി ടീച്ചറും കോടിയേരി ബാലകൃഷ്‌ണന്റെ പുത്രനും എം.എ.ബേബിയുടെ മകനും ഡിവൈ.എസ്.പി ഗോപിനാഥനുമൊക്കെ അടങ്ങുന്ന കൊടും കുറ്റവാളികള്‍ ഇതുവരെ രക്ഷപ്പെട്ട് നില്‍ക്കുന്നത്. നിസ്സഹായരും ലോകപരിജ്ഞാനമില്ലാത്തവരുമായ രണ്ട് കുടുംബങ്ങളെയും അതിലെ കൗമാരക്കാരെയും പ്രലോഭിപ്പിച്ച് ലൈംഗിക വിപണനം നടത്തിയ ലതാ നായര്‍ അടക്കമുള്ള ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ക്രൈം അന്നാരംഭിച്ച ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സി.ബി.ഐ കോടതിയില്‍ ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നല്‍കിയ തുടര്‍ അന്വേഷണ ഹര്‍ജി.
ഈ ഹര്‍ജിയുടെ വിചാരണ വേളയിലാണ് അന്വേഷണം അട്ടിമറിച്ചതിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. അനഘ നിരന്തരം ലൈംഗികപീഡനത്തിനിരയായിട്ടുണ്ടെന്നതിന് തെളിവായി മരണസമയത്ത് അനഘയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തുകയും ചെയ്‌തിട്ടും ആ ദിശയിലുള്ള അന്വേഷണം നടത്താന്‍ ലോക്കല്‍ പോലീസോ ക്രൈംബ്രാഞ്ചോ തയ്യാറായില്ല. അവരുടെ അതേ നിലപാടു തന്നെയാണ് സി.ബി.ഐയും ഇപ്പോള്‍ കേസന്വേഷണത്തില്‍ പുലര്‍ത്തുന്നത്. അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടിട്ടും എന്തുകൊണ്ട് ആ ദിശയിലുള്ള അന്വേഷണം നടത്തിയില്ല എന്ന് ചോദിച്ച് കോടതി കഴിഞ്ഞ് ..... തീയതി സി.ബി.ഐയെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.
ബോധപൂര്‍വ്വം കള്ളത്തരങ്ങള്‍ സത്യവാങ്‌മൂലമായി കോടതിയില്‍ ഹാജരാക്കിയാണ് സി.ബി.ഐ അന്വേഷണം അട്ടിമറിച്ച് പ്രമുഖ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കേസില്‍ മന്ത്രി പുത്രന്മാരുടെ പേര് ഉള്‍പ്പെടുത്തിയത് ക്രൂരതയാണെന്നുവരെ സി.ബി.ഐ സത്യവാങ്‌മൂലത്തില്‍ സൂചിപ്പിച്ചിരുന്നു.
അതേസമയം, അനഘയെ പീഡിപ്പിച്ച ഉന്നതന്മാരുടെ പേരുകള്‍ അടങ്ങുന്ന ഒരുരഹസ്യ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം പോലീസ് ആ സ്ഥാനത്തേക്ക് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ടും തമസ്‌കരിച്ചുകൊണ്ടാണ് സി.ബി.ഐ എം.എ.ബേബിയും പി.കെ.ശ്രീമതിയുമടക്കമുള്ള പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. അനഘ നിരന്തരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ശാസ്‌ത്രീയമായ തെളിവ് ലഭിച്ചിട്ടും അനഘയെ ഉന്നതന്മാര്‍ക്ക് കാഴ്‌ചവച്ച ലതാ നായരെ പ്രതിയാക്കി കേസെടുക്കാന്‍ സി.ബി.ഐ തയ്യാറായിട്ടില്ല. അതേസമയം നാരായണന്‍ നമ്പൂതിരിയുടെ കുടുംബത്തന്റെ ആത്മഹത്യയ്‌ക്ക് കാരണമായത് ലതാ നായരാണ് എന്ന് ആരോപിച്ചാണ് അവരെ ഈ കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. ഇത് ലതാ നായരെയും എം.എ.ബേബി അടക്കമുള്ള ഉന്നതന്മാരെയും രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കമാണെന്ന കാര്യത്തില്‍ സംശയമില്ല.
അനഘയെ ലൈംഗികമായി പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ എം.എ.ബേബിയും പുത്രനും കോടിയേരി ബാലകൃഷ്‌ണന്റെ പുത്രനും ഡിവൈ.എസ്.പി ഗോപിനാഥനും ഉണ്ടായിരുന്നുവെന്ന് അനഘ തന്നെ തന്റെ സഹപാഠിയായിരുന്ന ശ്രീകുമാരിയോട് വെളിപ്പെടുത്തിയിരുന്നു. അന്ന് ഈ കേസിലെ പ്രതി ലതാ നായരുടെ ജാമ്യാപേക്ഷയില്‍ വാദം നടന്നത് ജസ്റ്റിസ് ആര്‍.ബസന്തിന്റെ ബഞ്ചിലായിരുന്നു. ഈ വാദം നടക്കുന്നതിനിടയിലാണ് ശ്രീകുമാരി ജസ്റ്റിസ് ബസന്തിന് ഒരു കത്തയച്ചത്. ഈ കത്തില്‍ അനഘയുടെ വെളിപ്പെടുത്തലുകള്‍ അക്ഷരം പ്രതി ശ്രീകുമാരി സൂചിപ്പിച്ചിരുന്നു. തനിക്ക് ലഭിച്ച ഈ കത്ത് ജസ്റ്റിസ് ആര്‍.ബസന്ത് ഇന്ന് ഡി.ഐ.ജിയായ ശ്രീലേഖയ്‌ക്ക് കൈമാറിയെങ്കിലും ആ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലോക്കല്‍ പോലീസോ പിന്നീട് സി.ബി.ഐയോ തയ്യാറായില്ല. സി.ബി.ഐയുടെ ബോധപൂര്‍വ്വമുള്ള ഈ അട്ടിമറി സ്വഭാവത്തെയും സി.ബി.ഐ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്.
ശ്രീകുമാരിയുടെ വെളിപ്പെടുത്തലുകള്‍ അവഗണിച്ച സി.ബി.ഐ എം.എ.ബേബിയേയും പി.കെ.ശ്രീമതിയെയും മറ്റും രക്ഷിക്കാന്‍ പുതിയൊരു സാക്ഷിയെ സൃഷ്‌ടിച്ചെടുക്കുകയായിരുന്നു. അനഘയുടെ സഹപാഠിയെന്ന് അവകാശപ്പെടുന്ന ഈ പെണ്‍കുട്ടിയെക്കൊണ്ട് കേസിന് അനുകൂലമായ രീതിയില്‍ മൊഴി പറയിപ്പിച്ച് അനഘയെ ലൈംഗികമായി പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു സി.ബി.ഐ ശ്രമിച്ചത്. എന്നാല്‍, ടി.പി.നന്ദകുമാറിന്റെ ഇടപെടലും സി.ബി.ഐ കോടതിയുടെ ജാഗ്രതയും മൂലം ഈ ശ്രമത്തില്‍ വിജയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല.
സംഭവം നടക്കുമ്പോള്‍ തന്നെ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ നടന്നിരുന്നു. അന്ന് മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്ന പി.കെ.ശ്രീമതി നടത്തിയ പ്രസ്‌താവനകള്‍ ഈ നീക്കത്തിന്റെ തെളിവുകളായിരുന്നു. അനഘയുടെയും ശാരിയുടെയും ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോട്ടയം കളക്‌ടറേറ്റ് ഉപരോധിച്ച ദിവസമാണ് തിരുവല്ലയില്‍ പത്രസമ്മേളനം നടത്തി അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പി.കെ.ശ്രീമതി പ്രഖ്യാപിച്ചത്. ബോധപൂര്‍വ്വമുള്ള ഈ നീക്കം പക്ഷേ, പാളുകയാണുണ്ടായത്. അതേ തുടര്‍ന്ന് അയല്‍വാസിയായ യുവാവ് അനഘയെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് മറ്റൊരു കള്ളപ്രസ്‌താവന നടത്താന്‍ പി.കെ.ശ്രീമതിക്ക് ഉളുപ്പുണ്ടായിരുന്നില്ല. തന്റെ പാര്‍ട്ടിയിലെ ഉന്നതനായ ഒരു നേതാവും അയാളുടെ പുത്രനും മറ്റൊരു നേതാവിന്റെ പുത്രനും അനഘ പീഡനക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ശ്രീമതി ഈ അസത്യ പ്രസ്‌താവന നടത്തിയത് (അന്ന് അങ്ങനെ ഒരു നീക്കത്തിന് ചുക്കാന്‍ പിടിച്ചതിന്റെ നന്ദി സൂചകമായിട്ടാണ് പി.കെ.ശ്രീമതിയെ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്ന് പറയുന്നത് മാര്‍ക് സിസ്റ്റ് പാര്‍ട്ടിയെ അംഗങ്ങള്‍ തന്നെയാണ്).
സി.ബി.ഐ ഇപ്പോള്‍ ലതാ നായരെ മാത്രം പ്രതിയാക്കിയാണ് കോടതിയില്‍ കേസ് നടത്തുന്നത്. അങ്ങനെയാണെങ്കില്‍ അനഘയെ ലൈംഗികമായി പീഡിപ്പിച്ചത് ലതാ നായരാണോ എന്ന് ചോദിക്കേണ്ടി വരും. ഈ ചോദ്യം നന്ദകുമാറിന്റെ അഡ്വ. കെ.പി.രാമചന്ദ്രന്‍ നായര്‍ സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് സി.ബി.ഐ കേസന്വേഷണത്തില്‍ നടത്തുന്ന കള്ളക്കളികള്‍ കോടതിക്ക് ബോധ്യമായതും സി.ബി.ഐയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതും.
ഇതോടെ കേസന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്. അനഘയെ പീഡിപ്പിച്ചവരില്‍ എം.എ.ബേബിയും പുത്രനും കോടിയേരിയുടെ മകനും ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ അങ്ങാടിപ്പാട്ടായിരിക്കുകയാണ്. ഇനി ഈ സത്യം തമസ്‌കരിച്ചുകൊണ്ട് അന്വേഷണ പ്രഹസനം നടത്താന്‍ സി.ബി.ഐക്ക് കഴിയുകയില്ല. കോടതിയുടെ ജാഗ്രതാപൂര്‍വ്വമായ ഇ ടപെടല്‍ സൂചിപ്പിക്കുന്നത് അതാണ്.
ആറു വര്‍ഷം കഴിഞ്ഞു, അനഘയും കുടുംബവും ആത്മഹത്യ ചെയ്‌തിട്ട്. ദീര്‍ഘമായ ഈ കാലയളവില്‍ അനഘയെ പീഡിപ്പിച്ച ലൈംഗിക കുറ്റവാളികളെ കണ്ടെത്താനല്ല മറിച്ച്, അവരെ സംരക്ഷിക്കാനാണ് സി.ബി.ഐ അടക്കമുള്ള സംവിധാനങ്ങള്‍ ശ്രമിച്ചു പോന്നത്. എന്നാല്‍, സ്വര്‍ണ്ണപാത്രംകൊണ്ട് മൂടിവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരുമെന്ന സനാതന യാഥാര്‍ത്ഥ്യം ഇവിടെ, ഈ കേസിന്റെ കാര്യത്തില്‍ സാര്‍ത്ഥകമാവുകയാണ്. അനഘയെ പീഡിപ്പിച്ച എം.എ.ബേബി അടക്കമുള്ളവരുടെ വിശദാംശങ്ങള്‍ 2005-ല്‍ തന്നെ ക്രൈം റിപ്പോര്‍ട്ട് ചെയ്‌തിരുന്നതാണ്. അന്ന് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നിരുപരാധികം മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം 50 ലക്ഷത്തിന് മാനനഷ്‌ടക്കേസ് കൊടുക്കുമെന്നും എം.എ.ബേബിയുടെയും കോടിയേരി ബാലകൃഷ്‌ണന്റെയും അഭിഭാഷകര്‍ ക്രൈം ദൈ്വവാരികയ്‌ക്കും വാരികയ്‌ക്കും ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിനും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മാപ്പു പറയുകയില്ലെന്നും കേസ് കോടതിയില്‍ എത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്‌ത വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാമെന്നുമായിരുന്നു ടി.പി.നന്ദകുമാര്‍ നല്‍കിയ മറുപടി. വക്കീല്‍ നോട്ടീസ് അയച്ചതല്ലാതെ നിയമനടപടികള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ എം.എ.ബേബിയോ കോടിയേരി ബാലകൃഷ്‌ണനോ തയ്യാറായില്ല. ഇത് ഈ കേസില്‍ ഇവര്‍ക്കുള്ള പങ്കിനെയാണ് വ്യ ക്തമാക്കുന്നത്. പ്രതികള്‍ തന്നെ ഇങ്ങനെ കുറ്റം നിയമപരമായി സമ്മതിക്കുമ്പോള്‍ എങ്ങനെ എവിടെ വച്ചാണ് അനഘ ബലാത്സംഗത്തിനിരയായതെന്ന് വെളിപ്പെടുത്തേണ്ടത് ഇവരാണ്.
സി.ബി.ഐ അടക്കമുള്ള സംവിധാനങ്ങള്‍ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഇപ്പോഴും ചെറുത്തു കൊണ്ടിരിക്കുന്നത് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ മാത്രമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം ഫലവത്താകുകയാണ് ഇപ്പോള്‍.
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)