Saturday, March 26, 2011

ഐക്യജനാധിപത്യമുന്നണി പ്രകടനപത്രിക

വികസനവും കരുതലും
ഐക്യജനാധിപത്യമുന്നണി പ്രകടനപത്രിക
യു.ഡി.എഫ്.പ്രസിദ്ധീകരണം
മാര്ച്ച് 2011
വികസനവും കരുതലും
ഉള്ളടക്കം
ആമുഖം
കൃഷിയും അനുബന്ധമേഖലകളും
വ്യവസായം
അടിസ്ഥാനസൗകര്യവികസനവും വിദ്യാഭ്യാസവും
സാമൂഹ്യക്ഷേമം
ധനസമാഹരണവും പദ്ധതിനടത്തിപ്പും
സര്വീസ് മേഖല
ഊര്ജമേഖല
ഭാഷ, കല, സംസ്കാരം
കലാകായികം
പോലീസ് ക്ഷേമം
സര്ക്കാര് ജീവനക്കാരും സര്വീസ് സംഘടനകളും
കാലാവസ്ഥ, വനം, പരിസ്ഥിതി സംരക്ഷണം
മാലിന്യമുക്ത കേരളം
പൊതുകാര്യം
തലസ്ഥാന നഗരവികസനം
ഇതര ഇനങ്ങള്
ഉപസംഹാരം

ആമുഖം
സാമൂഹിക സാമ്പത്തിക വികസനത്തില് മുന്നിലായിരുന്ന നമ്മുടെ സംസ്ഥാനത്തെ വികസനസ്തംഭനത്തിന്റെയും വിലക്കയറ്റ ത്തിന്റെയും കെടുകാര്യസ്ഥതയുടെയും പടുകുഴിയില് തള്ളിയിട്ട് ജന ജീവിതം ദുസ്സഹമാക്കിക്കൊണ്ടാണ് ഇടതു മുന്നണി സര്ക്കാര് ഭരണ ത്തിന്റെ പടി ഇറങ്ങുന്നത്. സാമ്പത്തിക പുരോഗതിക്ക് കാരണമാകേ ണ്ട വ്യവസായകാര്ഷികസേവന മേഖലകളിലെല്ലാം മുരടിപ്പ് പ്രകട മാണ്. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങളോ നേട്ടങ്ങളോ ഉണ്ടായില്ലെന്നു മാത്രമല്ല അമിതമായ രാഷ്ട്രീയവല്ക്കരണവും വിദ്യാഭ്യാസ നയത്തിലെ അപാകതകളും മൂലം ഈ മേഖല അടിമുടി അരാജകാവസ്ഥയിലാണ്. സമാധാനവും സുരക്ഷിതത്വവുമുള്ള സാമൂഹിക ജീവിതം ആഗ്രഹിച്ച ജനങ്ങളെ നിരാശപ്പെടുത്തിയ സര്ക്കാരാണ് ഇടതുമുന്നണി സര്ക്കാര്. ജനങ്ങളുടെ ജീവഌം സ്വത്തും സംര ക്ഷിക്കേണ്ട പോലീസിനെ രാഷ്ട്രീയവല്ക്കരിക്കുകയും അധോലോക സംഘങ്ങളെയും ഗുണ്ടകളെയും മാഫിയകളെയും വഴിവിട്ട് സഹായി ക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്ത മാര്ക്സിസ്റ്റു പാര്ട്ടിയാണ് കേരളത്തിലെ ക്രമസമാധാന തകര്ച്ചയ്ക്ക് ഉത്തരവാദികള്. അഴിമതിരഹിതവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്ത ഇടതുമുന്നണി സര്ക്കാര് ഇപ്പോള് അഴിമതിയില് മുങ്ങിക്കുളിച്ചു നില്ക്കുന്ന കാഴ്ചയാണ് ജനങ്ങള് കാണുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാ ര്ക്കും അവരുടെ മക്കള്ക്കുമെതിരെ രൂക്ഷമായ അഴിമതി ആരോപ ണങ്ങള് ഉയര്ന്നുവരുമ്പോഴും അതിനെ രാഷ്ട്രീയ പ്രരിതമെന്ന പഴമുറം കൊണ്ട് മറയ്ക്കാന് ശ്രമിക്കുന്നു. അനേ്വഷണങ്ങളെ ഭയപ്പെടുന്ന മാര്ക്സിസ്റ്റു പാര്ട്ടി അഴിമതിക്കാരെ വെള്ളപൂശുകയാണ്. ഭരണത്തെ നയിക്കുന്ന സി.പി.എമ്മിന്റെ മുഖ്യനേതാവായ പിണറായി വിജയന് കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസായ ലാവ്ലിന് കേസിലെ 4 വികസനവും കരുതലും പ്രതിക്കൂട്ടില് നില്ക്കുന്നു. കോടികളുടെ കവര്ച്ച നടന്ന ലോട്ടറി ഇടപാടില് ധനമന്ത്രി തോമസ് ഐസക്കും, സി.പി.എമ്മും അഴിമതിയുടെ കരിനിഴലില് നില്ക്കു മ്പോള്, സി.ി.ഐ. അനേ്വഷണത്തെ അട്ടിമറിച്ചത് മകന്റെ സ്വാധീന ത്തിനു വഴങ്ങി മുഖ്യമന്ത്രിയാണെന്ന വസ്തുത പകല്പോലെ വ്യക്ത മായിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്ഷത്തിനുള്ളില് ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള കുടുംങ്ങളുടെ എണ്ണം ഇടതു സര്ക്കാരിന്റെ കണക്ക് പ്രകാരം 29.66 ശതമാനത്തില് നിന്നും 42.41 ശതമാനമായി വര്ദ്ധിച്ചു. തൊഴിലില്ലായ്മ ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറി. അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ ഞെട്ടിക്കുന്ന തരത്തില് ഇവിടെ അതിരൂക്ഷമാണ്. തകര്ന്ന റോഡുകളും വര്ദ്ധിച്ചുവരുന്ന റോഡപകട ങ്ങളും ജനജീവിതത്തെയും വികസന നീക്കങ്ങളെയും പിന്നോട്ടടി ക്കുന്നു. ഈ ദയനീയാവസ്ഥയ്ക്ക് കാരണം കഴിഞ്ഞ അഞ്ചുവര്ഷത്തെ ഇടതുമുന്നണി സര്ക്കാരിന്റെ ദുര്ഭരണവും ഭരണകക്ഷിയുടെ തമ്മില്ത്തല്ലും വികലമായ നയങ്ങളുമാണ്. ഈ പശ്ചാത്തലത്തിലാണ് കേരളം നേരിടുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാഌം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാഌം സംസ്ഥാനത്തെ മാലിന്യമുക്തമാക്കാഌം സാമൂഹിക ക്ഷേമ പദ്ധതി കള് വിപുലീകരിക്കാഌം സാമ്പത്തിക വളര്ച്ച ത്വരിതപ്പെടുത്താഌം ഉതകുന്ന കേരളത്തിന്റെ സമഗ്ര സന്തുലിത വികസനം ലക്ഷ്യമാക്കുന്ന ഒരു നവീന നയരൂപരേഖ യു.ഡി.എഫ്. ജനസമക്ഷം സമര്പ്പിക്കുന്നത്. "വികസനവും കരുതലും' (ഉല്ലഹീുാലി മേിറ ഇമൃല) എന്നതാണ് യു.ഡി.എഫ്. മുദ്രാവാക്യം. സാമ്പത്തിക വളര്ച്ചയിലൂടെയുള്ള ദാരിദ്യ്ര നിര്മാര്ജനവും മാലി ന്യമുക്തമായ സുന്ദരകേരളവുമാണ് യു.ഡി.എഫ്. വിഭാവനം ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വികസനത്തില് കേരളത്തെ ഇന്ത്യയില് ഒന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അതിനായി സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടി ച്ചുകൊണ്ട് പരമാവധി നിക്ഷേപം ഉറപ്പാക്കും. അടിസ്ഥാന വികസന സൗകര്യങ്ങള് വര്ദ്ധിപ്പിച്ച് കാര്ഷികവ്യാവസായിക പുരോഗതി ത്വരി തപ്പെടുത്തും. കേരളത്തിന് അനുയോജ്യമായ രീതിയില് സേവന മേഖല യുടെയും (ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല് നല്കിയും) വിജ്ഞാനാധിഷ്ഠിത സംരംഭങ്ങളുടെയും, ചെറുകിടപരമ്പ രാഗത വ്യവസായങ്ങളുടെയും വളര്ച്ച ശക്തമാക്കും. സമൂഹത്തിലെ ദാരിദ്യ്രം അനുഭവിക്കുന്നവര്, ദളിതര്, മത്സ്യത്തൊഴിലാ ളികള്, വൃദ്ധജനങ്ങള്, വികലാംഗര്, അഗതികള്, നിത്യരോഗികള് തുടങ്ങിയ ദുര്ബല ജനവിഭാഗങ്ങളുടെ ജീവിത നിലവാരം അഞ്ചുവ ര്ഷം കൊണ്ട് ഉയര്ത്തി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കും. 5 ഭക്ഷ്യവിളകളുടെ ഉല്പാദനത്തിന് മുന്ഗണന നല്കിക്കൊണ്ട് കാര്ഷിക മേഖലയുടെ മുരടിപ്പ് മാറ്റും. കാര്ഷിക അനുന്ധമേഖല കളായ കന്നുകാലി വളര്ത്തല്, മത്സ്യകൃഷി തുടങ്ങിയവ വിപുലപ്പെ ടുത്തും. കേരളത്തെ ഒരു ഉല്പാദന സംസ്ഥാനമാക്കി മാറ്റാനാവശ്യമായ പരിപാടികള് ആവിഷ്ക്കരിക്കും. പൂര്ണമായും ഭാഗികമായും തൊഴിലില്ലാത്ത എല്ലാ വിഭാഗം തൊഴില് രഹിതര്ക്കും നല്ല വരുമാനമുള്ള തൊഴില് അവസരങ്ങള് സൃഷ്ടിക്കും. തൊഴില് പരിശീലനത്തിന് പ്രാധാന്യം നല്കും. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തും. പൊതുവിതരണ സമ്പ്രദായം നവീകരിച്ചും ശക്തിപ്പെടുത്തിയും നിതേ്യാപയോഗ സാധനങ്ങളുടെ വില നിയ ന്ത്രിക്കും. ഭക്ഷ്യ വസ്തുക്കള് ഉല്പാദിപ്പിക്കുന്നവര്ക്ക് എല്ലാവിധ സഹായവും പ്രാത്സാഹനവും നല്കും. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പ് വരുത്തും. സംസ്ഥാനത്തെ മാലിന്യമുക്തമാക്കാന് ആധുനിക മാലിന്യ നിര്മാര്ജന സമ്പ്രദായങ്ങള് കാര്യക്ഷമമായി നടപ്പിലാക്കും. പരിസ്ഥി തിയുടെയും, ആവാസ വ്യവസ്ഥയുടെയും പരിപാലനത്തിഌം സംര ക്ഷണത്തിഌം ഉചിതമായ നടപടികള് സ്വീകരിക്കും. കേരളീയ സമൂഹം നേരിടുന്ന അതീവ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളാണ് വര്ദ്ധിച്ചുവരുന്ന മദ്യപാനവും ആത്മഹത്യകളും റോഡ പകടങ്ങളും. ഇവയ്ക്ക് പരിഹാരമുണ്ടാക്കാന് ആവശ്യമായ നടപടി കള് സമയന്ധിതമായി നടപ്പാക്കും. കഴിഞ്ഞ അഞ്ചുവര്ഷത്തെ ഭരണം കൊണ്ട് ദുരിതത്തില് നിന്ന് ദുരിതത്തിലേക്ക് നയിച്ച ഇടതു സര്ക്കാരില് നിന്ന് കേരളത്തെ മോചി പ്പിക്കുവാഌം "വികസനവും കരുതലും' (ഉല്ലഹീുാലി മേിറ ഇമൃല) ഉറ പ്പാക്കുവാനുനുമുള്ള കര്മ്മപദ്ധതിയാണ് ഈ പ്രകടന പത്രികയിലൂടെ യു.ഡി.എഫ് കേരള ജനതയ്ക്ക് മുമ്പില് സമര്പ്പിക്കുന്നത്.

1. കൃഷിയും അനുന്ധ മേഖലകളും കൃഷിയും ഭക്ഷ്യസുരക്ഷയും
1.1 കൃഷി മുഖ്യ വരുമാനമായവര്ക്ക് പ്രത്യേക സഹായപദ്ധതി നടപ്പാക്കും.
1.2 ഭക്ഷ്യവിളകളുടെ കൃഷി ലാഭകരമാക്കാഌം ഈ വിളകളുടെ കൃഷി തുടരാഌം സഹായകരമായ നയങ്ങള് ആവിഷ്ക്ക രിക്കും.
1.3 ജലസേചന സൗകര്യങ്ങള്, ഉത്പന്ന സംഭരണം, സബ്സി ഡികള്, പലിശരഹിത വായപ്കള്, വളം, വിത്ത് വിതരണം തുടങ്ങിയ സഹായങ്ങള് ഭക്ഷ്യവിള കൃഷി ചെയ്യുന്ന കര്ഷ കര്ക്ക് നല്കും.
1.4 നെല്കൃഷി ചെയ്യുന്ന കര്ഷകര്ക്ക് പലിശരഹിത വായ്പ, സബ്സിഡികള്, ഉത്പാദന ബോണസ് എന്നിവ ഉള്പ്പെടെയു ള്ള പ്രതേ്യക ആനുകൂല്യങ്ങള് നല്കും. നെല്ലിന്റെ താങ്ങുവില ഉയര്ത്തും.
1.5 കാലാവസ്ഥാവ്യതിയാനം, കീടബാധ, രോഗങ്ങള് എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടങ്ങള് പരിഹരിക്കാന് സമഗ്രവിള ഇന്ഷ്വറന്സ് നടപ്പിലാക്കും.
1.6 നാണ്യവിളകളുടെ വിലയില് വരുന്ന വ്യത്യാസങ്ങള് ഇല്ലാ താക്കാന് വിലസ്ഥിരതാ സംവിധാനങ്ങള് ആവിഷ്ക്കരിക്കും.
1.7 കാര്ഷിക മേഖലയിലെ യന്ത്രവല്ക്കരണത്തിന് വിപുലമായ പദ്ധതികളും സബ്സിഡികളും സഹായങ്ങളും നല്കും.
1.8 ചെറുകിട പാട്ടകൃഷി പ്രാത്സാഹിപ്പിക്കും. കൃഷി ചെയ്യാന് തയ്യാറുള്ള ആര്ക്കും ഉടമസ്ഥരില് നിന്നും ഭൂമി വാടകയ്ക്കെ ടുത്ത് കൃഷി നടത്താന് അനുവദിക്കുന്ന നയം സ്വീകരിക്കും. ഇത്തരത്തില് കൃഷിക്ക് ഭൂമി നല്കുന്ന ഉടമസ്ഥന് ഉടമസ്ഥാവ കാശം സംരക്ഷിക്കാന് നിയമപരിരക്ഷ നല്കും.
1.9 കാര്ഷിക സംസ്ക്കരണ വ്യവസായ യൂണിറ്റുകള് തുടങ്ങാന് സാമ്പത്തിക സഹായം നല്കും. കാര്ഷിക സംസ്ക്കരണ വ്യവസായ പാര്ക്കുകള് തുടങ്ങുവാഌം പ്രാത്സാഹനം നല്കും.
1.10 കാര്ഷിക വിളകളായ തേങ്ങ, റബ്ബര്, കുരുമുളക് തുടങ്ങിയവയി ല് നിന്നും നൂറ് കണക്കിന് മൂല്യവര്ദ്ധിത ഉത്പന്നങ്ങള് ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യകള് സുലഭമാണ്. ഇത് പ്രയോജനപ്പെടുത്തി മൂല്യവര്ദ്ധിത ഉത്പന്നങ്ങള് ഉത്പാദി പ്പിക്കുന്നതു പ്രാത്സാഹിപ്പിക്കും.
1.11 ജൈവകൃഷിക്കാവശ്യമായ സൗകര്യങ്ങള് സൃഷ്ടിച്ച് ജൈവ കൃഷി വ്യാപിപ്പിക്കും.
1.12 കേരളത്തിലെ ഏറ്റവും വലിയ കാര്ഷിക വിളയായ നാളികേര ത്തെ തകര്ച്ചയില് നിന്നും രക്ഷിക്കാന് താഴെ പറയുന്ന നട പടികള് സ്വീകരിക്കും: കൊപ്രാ സംഭരണ സംവിധാനവും കേന്ദ്രങ്ങളും വിപുലീകരി ക്കും. പച്ചത്തേങ്ങാ സംഭരണം എല്ലാ ജില്ലകളിലും നടപ്പാക്കും. ഇളനീര് കച്ചവടം വിപുലീകരിക്കും. തെങ്ങില് നിന്നും നീര ഉത്പാദിപ്പിക്കാഌം വില്ക്കാഌം കര്ഷ കന് പൂര്ണ സ്വാതന്ത്യ്രം നല്കും. നാളികേര പാനീയം വ്യാവസായിക അടിസ്ഥാനത്തില് ഉത്പാ7 ദിപ്പിക്കാന് താത്പര്യമുള്ള വ്യവസായികള്ക്ക് പ്രതേ്യക സഹായം നല്കുകയും നാളികേര പാനീയം ആഗോളതലത്തില് വിപണനം നടത്തുകയും ചെയ്യും. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി, മറ്റ് രോഗങ്ങള് എന്നിവ ഫലപ്രദമായി തടയുവാനുള്ള നടപടികള് എടുക്കും.
1.13 ഒരു വിളമാത്രം കൃഷി ചെയ്യുന്ന പ്രവണത മാറ്റി സമ്മിശ്രവിള കള് കൃഷി ചെയ്യുന്ന കൃഷി രീതി പ്രാത്സാഹിപ്പിക്കും.
1.14 കുരുമുളക് കൃഷിയുടെ വികസനത്തിന് കുരുമുളക് ബോര്ഡ് കേരളത്തില് തുടങ്ങാന് കേന്ദ്ര സഹായം തേടും.
1.15 ജലസേചന വികസനത്തിന് ആധുനിക സാങ്കേതിക വിദ്യയും ജലവിഭവ മാനേജ്മെന്റും വിനിയോഗിക്കും.
1.16 എല്ലാ ഗ്രാമപഞ്ചായത്തുകളിലും കാര്ഷികോല്പന്ന ചന്തകളും ആവശ്യമുള്ള സ്ഥലങ്ങളില് കന്നുകാലിചന്തകളും ആരംഭിക്കും.
1.17 കന്നുകാലി രോഗങ്ങള്ക്ക് ചികിത്സ, കര്ഷകര്ക്ക് കുറഞ്ഞ വിലയ്ക്കു കാലിത്തീറ്റ, വായ്പാ സൗകര്യങ്ങള്, ഉത്പന്നങ്ങ ളുടെ വിപണന സൗകര്യം എന്നിവ പ്രദാനം ചെയ്ത് കന്നു കാലിവളര്ത്തല് ലാഭകരമാക്കും.
1.18 ഇടുക്കി, കുട്ടനാട്, വയനാട് കാര്ഷിക പാക്കേജുകള് സമയ ബന്ധിതമായി പൂര്ത്തിയാക്കും.
1.19 കാര്ഷിക വിളകളുടെ താങ്ങുവില ഉത്പാദന ചെലവുകളുടെ വര്ദ്ധനയ്ക്ക് ആനുപാതികമായി ഉയര്ത്തും.
1.20 ലാന്റ ് ട്രിബ്യൂണല് വിധി പ്രകാരം കര്ഷകര്ക്ക് ലഭ്യമായ പട്ട യങ്ങളെ വ്യവഹാരമുക്തമാക്കും. 1.21 സ്കൂള് പാഠ്യ വിഷയത്തില് കൃഷിയും ഉള്പ്പെടുത്തും. സ്കൂളു കളില് പച്ചക്കറി കൃഷി വ്യാപിപ്പിച്ച് കുട്ടികളില് കൃഷിയെ പറ്റിയു ള്ള അവബോധം വളര്ത്തിയെടുക്കും.
1.22 മട്ടുപ്പാവിലെ കൃഷിയും അടുക്കളത്തോട്ടങ്ങളും പ്രാത്സാഹി പ്പിക്കാന് പ്രതേ്യക പദ്ധതികള് ആവിഷ്ക്കരിച്ച് നടപ്പിലാക്കും.
1.23 കര്ഷക സമൂഹത്തെ ശക്തിപ്പെടുത്താഌം കൃഷികാര്യാലയ ത്തെ കര്ഷക സൗഹൃദമാക്കുവാഌം കൃഷിഭവന് മുതല് സംസ്ഥാനതലം വരെ കര്ഷകസഭകള് രൂപീകരിക്കും.
1.24 കാര്ഷികജോലികളില് ഏര്പ്പെട്ടിരിക്കെ അപകടത്തില്പ്പെട്ട് പൂര്ണമായും അവശത അനുഭവിക്കുന്ന കര്ഷകത്തൊഴിലാളി കള്ക്കും കര്ഷകര്ക്കും ഒരു ലക്ഷം രൂപയില് കുറയാത്ത ധനസഹായവും അവശതാ പെന്ഷഌം ഏര്പ്പെടുത്തും.
1.25 ക്ഷീരോല്പാദന മേഖലയെ അഭിവൃദ്ധിപ്പെടുത്താന് മൃഗ സംരക്ഷണ വകുപ്പിന്റെയും കെ.എല്.ഡി. ബോര്ഡിന്റെയും ബ്രീഡിങ് നയം തിരുത്തും. വ്യത്യസ്ത സമ്പ്രദായങ്ങള് അവലംബിച്ച് കന്നുകാലിവളര്ത്തല് നടത്തുന്നവര്ക്ക് കര്ഷകര്ക്ക് അനുയോജ്യമായതും അവരാവശ്യപ്പെടുന്നതു മായ വിവിധയിനം പശുക്കളുടെ പ്രജനനത്തിനുള്ള പദ്ധതി തയാറാക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വസനീയ ഏജന്സികളില് നിന്ന് കന്നുകാലി ബീജവും ഭ്രൂണവും ശേഖരിച്ച് മൃഗാശുപത്രികളില് ലഭ്യമാക്കും.
1.26 വന്യമൃഗങ്ങളില് നിന്ന് മനുഷ്യര്ക്കും കൃഷിക്കും വളര്ത്തുമൃ ഗങ്ങള്ക്കും പൂര്ണ്ണ സംരക്ഷണം നല്കും.
1.27 വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണമടഞ്ഞ കര്ഷകരുടെ കുടുംങ്ങള്ക്കും കൃഷി നഷ്ടപ്പെട്ട കൃഷിക്കാര്ക്കും നഷ്ട പരിഹാരം നല്കും.
1.28 പുഞ്ചപ്പാടങ്ങള് സംരക്ഷിച്ച് കൃഷിയിറക്കാന് സംവിധാനം ഏര്പ്പെടുത്തും.
1.29 പൂട്ടിക്കിടക്കുന്നതും ഉടമസ്ഥര് ഉപേക്ഷിച്ചുപോയതുമായ തേയിലത്തോട്ടങ്ങള് തുറന്നു പ്രവര്ത്തിപ്പിക്കാന് വേണ്ട നട പടികള് സ്വീകരിക്കും.
1.30 മലയോര മേഖലയിലെ കുടിയേറ്റ കര്ഷകരെ സംരക്ഷിക്കും. പരിസ്ഥിതി ദുര്ബല പ്രദേശം ആയി പരിഗണിക്കുന്ന ഭൂമിയി ല് കേരള നിയമസഭ പാസ്സാക്കിയ നിയമം നടപ്പിലാക്കും.
1.31 കര്ഷകര്ക്ക് കൂടുതല് കടാശ്വാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടുകൂടി കടാശ്വാസ കമ്മീഷന്റെ പ്രവര്ത്തനം മെച്ചപ്പെ ടുത്തും.
1.32 രാസകീടനാശിനികളെ ക്രമേണ കുറച്ചു കൊണ്ടുവരും. രാസവ ളങ്ങളെ നിയന്ത്രിച്ച് ജൈവകൃഷി സംസ്ക്കാരം വളര്ത്തി ക്കൊണ്ടുവരും.
1.33 പ്രാദേശിക തലത്തില് കര്ഷക കൂട്ടായ്മകള് രൂപീകരിച്ച് കാര്ഷിക പദ്ധതികള് കൂടുതല് ഫലപ്രദമാക്കുകയും കൃഷി ഭവനുകള് കൂടുതല് കാര്യക്ഷമമാക്കുകയും ചെയ്യും. തരിശു കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാന് നടപടി സ്വീകരിക്കും.
1.34 കര്ഷകത്തൊഴിലാളികളുടെ ദൗര്ലഭ്യമകറ്റാന് ദേശീയ തൊഴിലു റപ്പ് പദ്ധതി കാര്ഷിക മേഖലയുമായി ബന്ധിപ്പിക്കും.
1.35 ഹോര്ട്ടികള്ച്ചര് വികസനത്തിന് ഹോര്ട്ടികള്ച്ചര് ബോര്ഡ് രൂപീകരിക്കും.
1.36 ഭക്ഷ്യ വിളകളു ടെയും ഭക്ഷേ്യതര വിളകളുടെയും ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിനു വേണ്ടി ഓരോ ഗ്രാമപഞ്ചായത്തിലും അഗ്രാ സര്വീസ് കേന്ദ്രങ്ങള് ആരംഭിച്ച് കൃഷിക്കാര്ക്ക് ആവശ ്യമായ വിത്ത്, വളം, യന്ത്രാപകരണങ്ങള്, കാര്ഷിക വിജ്ഞാനം, തൊഴിലാളികള്, യന്ത്രാപകരണങ്ങളുടെ അറ്റ 9 കുറ്റപണികള്, വിപണനം, വിളകള് കേട് കൂടാതെ സൂക്ഷി ക്കല് എന്നീ സൗകര്യങ്ങള് ലഭ്യമാക്കും.
1.37 തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള പഠന റിപ്പോര്ട്ട് നടപ്പിലാക്കും.
1.38 അഗ്രികള്ച്ചര് എക്സ്റ്റന്ഷന് സര്വീസ് പുനഃസംഘടിപ്പിക്കും.
1.39 കാര്ഷികാദായ നികുതി ഒഴിവാക്കും.
1.40 കാര്ഷിക ഉല്പാദന വര്ദ്ധനയ്ക്കായി കളക്ടീവ്/കോണ്ട്രാ ക്ട് കൃഷി രീതിക്ക് ഊന്നല് നല്കും. 1.41 ജൈവകൃഷി, പ്രിസിഷന് ഫാമിങ്, കാര്ഷിക ഉല്പന്ന മൂല്യവ ല്ക്കരണം എന്നിവയുടെ വികസനത്തിന് പൊതു സ്വകാര്യ സംരംഭങ്ങള്ക്ക് പ്രതേ്യകം ഊന്നല് നല്കും.
1.42 യുവാക്കളെ കാര്ഷികമേഖലയിലേക്കാകര്ഷിക്കാന് ആരംഭിച്ച പ്രത്യേക തൊഴില്ദാനപദ്ധതി പുനരുജ്ജീവിപ്പിക്കും.
1.43 ജൈവകൃഷി പ്രാത്സാഹിപ്പിക്കാന് ചമശേീിമഹ കിശേൗേലേ ീള ഛൃഴമിശര എമൃാശിഴ എന്ന സ്ഥാപനം ആരംഭിക്കും. മലയോര വികസനം
1.44 മലയോര പിന്നാക്ക ജില്ലകളുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
1.45 ഇടുക്കി, വയനാട് ജില്ലകളെ പാല് ഉല്പാദനകേന്ദ്രങ്ങളാക്കി (മില്ക്ക് ഷെഡ്) മാറ്റും.
1.46 മലയോര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസന ത്തിന് പ്രതേ്യക പദ്ധതി (കുടിവെള്ളം, റോഡുഗതാഗതം, ജലസേ ചനം, വൈദ്യുതി, മറ്റ് പശ്ചാത്തല സൗകര്യങ്ങള്) തയാ റാക്കും.
1.47 മലയോര പ്രദേശങ്ങളിലെ സമഗ്ര വികസനത്തിന് മലയോര വികസന അതോറിറ്റി രൂപീകരിക്കും.
1.48 മലയോര പ്രദേശങ്ങളില് പൊതുജനാരോഗ്യ വിദ്യാഭ്യാസ സ്ഥാപ നങ്ങള് പുതുതായി തുടങ്ങും. നിലവിലുള്ളവ വികസിപ്പിക്കും.
1.49 മലയോര പ്രദേശങ്ങളിലെ ജനങ്ങള്ക്ക് കൂടുതല് വരുമാനം നല്കുന്ന പ്രതേ്യക തൊഴില് പദ്ധതികള് നടപ്പാക്കും.
1.50 അര്ഹരായ എല്ലാ കുടിയേറ്റ കര്ഷകര്ക്കും പട്ടയം നല്കുന്ന തിനുള്ള നടപടികള് അടിയന്തിരമായി സ്വീകരിക്കും.
1.51 ഹില് ഹൈവേ സമയബന്ധിതമായി പൂര്ത്തീകരിക്കും. തീരദേശ വികസനം
1.52 തീരദേശവികസന അതോറിറ്റി രൂപീകരിച്ച് തീരദേശ വികസന ത്തിനു പ്രതേ്യക പാക്കേജ് നടപ്പിലാക്കും.
10 വികസനവും കരുതലും
1.53 എല്ലാ കുടുംങ്ങള്ക്കും വീടും വൈദ്യുതിയും, പൈപ്പുവഴി കുടിവെള്ളവും ലഭ്യമാക്കും. മാലിന്യനിര്മാര്ജനം ഉള്പ്പെടെ യുള്ള സമഗ്രപദ്ധതി തയ്യാറാക്കും.
1.54 മാലിന്യത്തില് നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന ചെറു പ്ലാന്റു കള് ഓരോ വീട്ടിലും സ്ഥാപിക്കാന് സഹായം നല്കും.
1.55 മത്സ്യന്ധനബോട്ടുകളും ഉപകരണങ്ങളും വാങ്ങാന് ബാങ്ക് വായ്പ ലഭ്യമാക്കും.
1.56 മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില് തീരദേശ ശുചീ കരണ പരിപാടികളും അടിസ്ഥാനസൗകര്യ വികസനവും ഉള്പ്പെടുത്തും.
1.57 മത്സ്യത്തൊഴിലാളി കുടും ങ്ങളിലെ വനിതകള്ക്ക് സ്വയം തൊഴില് സംരംഭങ്ങള് തുടങ്ങാന് ധനകാര്യ വായ്പയും മറ്റു സഹായങ്ങളും നല്കും.
1.58 ആഴക്കടല് മത്സ്യ ന്ധനത്തിന് മത്സ്യത്തൊഴിലാളികള്ക്ക് വേണ്ട സൗകര്യങ്ങള് ചെയ്തു കൊടുക്കും.
1.59 മത്സ്യത്തൊഴിലാളി കുടുംങ്ങളിലെ കുട്ടികളുടെ സ്കൂള് പഠ നത്തില് നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന് നടപടികള് സ്വീകരിക്കും.
1.60 ഉന്നത വിദ്യാഭ്യാസത്തിഌം ടെക്നിക്കല് കോഴ്സുകള്ക്കും വിദ്യഭ്യാസ ആനുക ൂല്യം നല്കുകയും വൊക്കേഷ ണ ല് വിദ്യാ ഭ്യാസ സ്ഥാപനങ്ങള് ആരംഭിക്കുകയും ചെയ്യും.
1.61 മത്സ്യന്ധനരംഗത്ത് ഉത്പാദനം വര്ദ്ധിപ്പിക്കാന് നടപടികള് സ്വീകരിക്കും. മത്സ്യബന്ധന ഉപകരണങ്ങള് വാങ്ങാന് വായ്പയും സബ്സിഡിയും നല്കും. 25% സബ്സിഡി നല്കി മണ്ണെണ്ണയുടെ ലഭ്യതയും വിതരണ സൗകര്യങ്ങളും വര്ദ്ധി പ്പിക്കും. മത്സ്യന്ധനം ലാഭകരമാക്കാഌം മത്സ്യത്തൊഴിലാ ളികളുടെ ക്ഷേമം ഉറപ്പുവരുത്താഌം മത്സ്യന്ധന മേഖലയ്ക്ക് വ്യാവസായിക പരിഗണന നല്കി ക്ഷേമ പ്രവര്ത്തനങ്ങള് നടപ്പിലാക്കും.
1.62 മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞുവരുന്നതിനാല് കടലിലും കായലിലും നദികളിലും ഉള്നാടന് ജലാശയങ്ങളിലും മത്സ്യകൃഷി സജീവമായി പ്രാത്സാഹിപ്പിക്കും.

മൃഗസംരക്ഷണവും ക്ഷീര വികസനവും
1.63 സംസ്ഥാനത്തെ പാല്ക്ഷാമം പരിഹരിക്കുന്നതിന് ക്ഷീര വികസന ത്തിന് പ്രതേ്യക ഊന്നല് നല്കും. ക്ഷീര കര്ഷകരുടെ സബ്സിഡി ഉയര്ത്തുകയും ഉത്പാദനവും വിതരണവും വാണിജ്യവല്ക്കരിക്കുകയും ചെയ്യും.
1.64 എല്ലാ ജില്ലകളിലും സഹകരണ മേഖലയിലും, കുടുംബശ്രീ, ജനശ്രീ തുടങ്ങിയ സന്നദ്ധ സംഘടനകള് വഴിയും വാണിജ്യാ ടിസ്ഥാനത്തില് ഫാമുകള് സ്ഥാപിക്കാന് വേണ്ട സഹായ ങ്ങള് നല്കും.
1.65 ക്ഷീര വികസനത്തിന് ഇഫ്കോ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തും.
1.66 അഞ്ചുവര്ഷം കൊണ്ട് ഇരുപതിനായിരം ഡയറി യൂണിറ്റുകളും രണ്ടരലക്ഷം ഹെക്ടറില് പച്ചക്കറികൃഷിയും രണ്ടുലക്ഷം ഏക്കറില് പുല്കൃഷിയും ആരംഭിച്ച് രണ്ടുലക്ഷം യുവതീ യുവാക്കള്ക്ക് നേരിട്ട് തൊഴില് നല്കും.
1.67 ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ആട്, മുയല്, കാട, മുട്ടക്കോഴി, ഇറച്ചിക്കോഴി എന്നിവയുടെ അന്പതിനായിരം യൂണിറ്റുകള് ആരംഭിച്ച് ഒരുലക്ഷം യുവതീയുവാക്കള്ക്ക് സ്ഥിരംതൊഴില് നല്കും.

2. വ്യവസായം വികസനവും മൂലധന നിക്ഷേപവും

2.1 വന്തോതിലുള്ള മൂലധന നിക്ഷേപം നടത്താന് അനുകൂലമായ നയങ്ങളും ഭരണ നടപടികളും സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കും. ജനങ്ങളുടെ നിക്ഷേപം, പെതുസ്വകാര്യ പങ്കാളി ത്തം, കോര്പ്പറേറ്റ് നിക്ഷേപം, സഹകരണ നിക്ഷേപം, എന്. ആര്.ഐ. നിക്ഷേപം, വിദേശ നിക്ഷേപം, ബി.ഒ.റ്റി., പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിവ പ്രാത്സാഹിപ്പിക്കും.

2.2 വികസന പ്രാജക്ടുകള് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില് പൊതുധാരണയുണ്ടാ ക്കാന് പ്രാപ്തമായ സ്ഥിര സംവിധാനം രൂപീകരിക്കും.

2.3 ബി.ഒ.ടി. പദ്ധതികള്ക്ക് എതിരെ പൊതുജനങ്ങളില് നിന്നും ഉയര്ന്നുവരുന്ന പരാതികള് പരിശോധിക്കാഌം പദ്ധതികള് സുതാര്യമായി നടപ്പിലാക്കാഌം സംവിധാനം ഏര്പ്പെ ടുത്തും.

2.4 വികസന ആവശ്യങ്ങള്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള് ഭൂമി നഷ്ട പ്പെടുന്നവര്ക്കു നല്കുന്ന വില കമ്പോളാടിസ്ഥാനത്തില് നിര്ണയിക്കുകയും ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പി ക്കുകയും ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥര്ക്കു ദീര്ഘകാലാടി സ്ഥാനത്തില് പ്രയോജനം ലഭ്യമാക്കുവാനുള്ള നടപടികള് സ്വീകരിക്കുകയും ചെയ്യും. പരിസ്ഥിതിയും വികസനവും സമ ന്വയിപ്പിച്ചുകൊണ്ടു മാത്രമേ വികസന പ്രാജക്ടുകള് ഏറ്റെ ടുത്ത് നടപ്പിലാക്കാന് അനുവദിക്കുകയുള്ളൂ.
12 വികസനവും കരുതലും

2.5 കേന്ദ്ര സര്ക്കാരിന്റെ "മൈക്രാ, സ്മാള്, മീഡിയം എന്റര്പ്ര സസ് (എം.എസ്.എം.ഇ) നയത്തിനനുസൃതമായി കേരള ത്തിലെ അനന്ത സാധ്യതകള് കണക്കിലെടുത്ത് എം.എസ്. എം.ഇ. നയത്തിനു രൂപം നല്കും. ഇതിന് വിദഗ്ദ്ധര് അട ങ്ങുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സര്ക്കാര് വകുപ്പ് തലത്തിലും ഡയറക്ടറേറ്റ് ഓഫ് ഇന്ഡസ്ട്രീസ് ആന്റ ് കോമേഴ്സ് തലത്തിലും ആവശ്യമായ അഴിച്ചുപണികള് നടത്തി പുതിയ പദ്ധതികള്ക്ക് രൂപം നല്കും. ഇതുവഴി അടുത്ത അഞ്ചു വര്ഷത്തിനുള്ളില് അഞ്ചുലക്ഷം യുവതീ യുവാക്കള്ക്ക് ഈ മേഖലയില് തൊഴില് നല്കും.

2.6 കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്ന നിക്ഷേപകര്ക്ക് കൂടുതല് ആനുകൂല്യങ്ങള് നല്കും.

2.7 നാഷണല് സ്കില് ഡവലപ്മെന്റ ് ഫണ്ട്, നാഷണല് സ്കില് ഡവലപ്മെന്റ ് കോര്പ്പറേഷന് എന്നിവയുമായി സഹകരിച്ച് സ്കില് ഡവലപ്മെന്റ ് സെന്ററുകള് തുടങ്ങും. പട്ടികജാതി, പട്ടികവര്ഗക്കാര്ക്കും ബിപിഎല്കാര്ക്കും പ്രത്യേകപദ്ധതി കള് ആവിഷ്കരിക്കും. ഇതുവഴി ഇന്ത്യയിലും വിദേശത്തുമായി പത്തു ലക്ഷം പേര്ക്ക് തൊഴില് നേടുവാന് സ്കില് ഡവല പ്മെന്റ ് ട്രയിനിങ് നല്കും.

2.8 പൊതു സ്വകാര്യ സംയുക്ത പദ്ധതികള്ക്കായി പ്രതേ്യക നയം ആവിഷ്ക്കരിക്കുകയും നിയമനിര്മ്മാണം (പി.പി.പി. പോളിസി) നടത്തുകയും ചെയ്യും.

2.9 അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പൊതു സ്വകാര്യ സംരംഭങ്ങള്ക്കായി സുതാര്യവും ഏകീകൃതവുമായ പ്രത്യേക നയം ആവിഷ്ക്കരിക്കുകയും അതിനാവശ്യമായ നിയമന ിര്മ്മാണങ്ങള് നടത്തി കര്മപഥത്തിലെത്തിക്കുകയും ചെയ്യും. ഇതു നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രി ചെയര്മാ നായ ഒരു അപ്പക്സ് അതോറിറ്റിയും, സര്ക്കാര് തലത്തില് സെക്രട്ടറിമാരും വിദഗ്ദ്ധരും ഉള്പ്പെടുന്ന പി.പി.പി. സെല് സംവിധാനവും രൂപീകരിക്കും.

2.10 കരിമണല് ഇപ്പോള് അസംസ്കൃത വസ്തു ആയി കയറ്റി അയ ച്ചുകൊണ്ടിരിക്കുകയാണ്. മൂല്യവര്ദ്ധിത ഉല്പന്നങ്ങളായി സംസ്ക്കരിച്ച് കയറ്റുമതി ചെയ്താല് ലാഭം പതിന്മടങ്ങ് വര്ദ്ധി ക്കും. ലഭ്യമായ കരിമണലിന്റെ മൂല്യവര്ദ്ധിത ഉല്പന്നങ്ങള് കൂടുതലായി ഉല്പാദിപ്പിക്കുന്നതിന് ഗവേഷണ പ്രവര്ത്തന ങ്ങള്ക്ക് ആക്കം കൂട്ടും. കെ.എം.എം.എല്., ടി.ടി.പി. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില് ഇപ്പോഴുള്ള സംവിധാനം വിപുലീകരിച്ച് ഇത് നടപ്പിലാക്കുകയും പുതിയ സംവിധാന ങ്ങളുണ്ടാക്കി മൂല്യവര്ദ്ധിത ഉല്പന്നങ്ങളുടെ കയറ്റുമതി വര്ദ്ധി പ്പിക്കുകയും ചെയ്യും. ഇതുമൂലം വരുമാനം വര്ദ്ധിക്കുന്നതിനേ ാടൊപ്പം തൊഴില് സാധ്യതയും ഉറപ്പു വരുത്തും.

2.11 ദേശീയ അന്തര്ദേശീയ മാര്ക്കറ്റില് വിപുലമായ സാധ്യത കളുള്ള ഇലക്ട്രാണിക് കളിപ്പാട്ട വിപണിയില് കടന്നു ചെല്ലാന് പുതിയ വ്യവസായ സംരംഭങ്ങള് സഹകരണ മേഖല യില് തുടങ്ങുകയും സ്വകാര്യ മേഖലയെ പ്രാല്സാഹിപ്പി ക്കുകയും ചെയ്യും.

2.12 പ്രധാനപ്പെട്ട സംരംഭകരുടെയും അന്തര്ദേശീയ നിക്ഷേപകരു ടെയും പങ്കാളിത്തത്തില് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഇന്വെസ്റ്റ്മെന്റ ്അഡ്വൈസറി കൗണ്സില് (ഇവശലള ങശിശലേൃ' കെി്ലലോി അേറ്ശീെൃ്യ ഇീൗിരശഹ) ഇതിനായി രൂപീകരിക്കും.

2.13 മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് "ഇന്വെസ്റ്റ്മെന്റ ് പ്രാമോഷന് ആന്റ ് എംപ്ലോയ്മെന്റ ് ക്രിയേഷന് ഏജന്സി' രൂപീകരിക്കും.

2.14 ഈസ്റ്റ് ആന്റ ് സൗത്ത് ഈസ്റ്റ് ഏഷ്യന് രാഷ്ട്രങ്ങളില് നിന്നുള്ള നിക്ഷേപം ആകര്ഷിക്കാന് അതത് രാജ്യങ്ങളിലെ സാമ്പത്തിക നിക്ഷേപ പ്രാമോഷന് ഏജന്സികളുമായി സഹകരിച്ച് കേരളത്തിലേക്ക് നിക്ഷേപം ആകര്ഷിക്കാന് വഴിയൊ രുക്കും.

2.15 കേരളത്തിന്റെ നിക്ഷേപ സൗഹൃദ ബ്രാന്റ ് ഇമേജ് വളര്ത്തു ന്നതിനു വേണ്ടി ദേശീയ വ്യവസായവാണിജ്യ അസോസിയേ ഷനുകളുടെ പങ്കാളിത്തത്തോടെ ഇന്ത്യയിലും വിദേശത്തും ഇന്വെസ്റ്റ് ഇന് കേരള മിഷന് രൂപീകരിക്കും.

2.16 ടൂറിസത്തിഌം നിക്ഷേപത്തിഌം അനുയോജ്യ സംസ്ഥാനമെന്ന നിലയില് അന്തര്ദേശീയ തലത്തില് കേരളത്തെ ബ്രാന്റ ് ചെയ്യുന്നതിനായി ബ്രാന്റ ് അംബാസിഡര്മാരെ നിയോഗിക്കും (ഉദാ: ആരോഗ്യ മേഖലയെ പ്രാമോട്ട് ചെയ്യുന്നതിനായി എന്. ആര്.ഐ. ഡോക്ടര്മാര്/നേഴ്സുമാര് എന്നിവരെ ബ്രാന്റ ് അംബാസിഡര്മാരാക്കും).

2.17 പ്രമുഖ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില് സാങ്കേതിക വൈദഗ് ദ്ധ്യ പരിശീലന പരിപാടികള്ക്ക് ഊന്നല് നല്കും.

2.18 100 കോടി രൂപയ്ക്ക് മേലെയുള്ള സംരംഭങ്ങള്ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി ഉറപ്പു വരുത്തും. 2.19 നിക്ഷേപകന് /സംരംഭകന് 45 ദിവസത്തിനുള്ളില് ലൈസന്സ് അനുവദിക്കും. ഇല്ലെങ്കില് നിയമാനുസൃത അഫിഡവിറ്റിന്റെ അടിസ്ഥാനത്തില്‍ 46ാം ദിവസം ഡീമ്ഡ് ലൈസന്സ് സിസ്റ്റം ഏര്പ്പെടുത്തും.

14 വികസനവും കരുതലും

2.20 നിക്ഷേപകര്ക്ക് വേണ്ടിയുള്ള ഏകോപിത പ്രവര്ത്തന പ്രാജക്ടുകള്ക്ക് നോഡല് ഓഫീസര്മാരെ നിയോഗിക്കും.

2.21 5000 ത്തിലധികം തൊഴിലുകള് പ്രദാനം ചെയ്യുന്ന സംരംഭ ങ്ങളെ സംബന്ധിച്ച തീരുമാനങ്ങള് മുഖ്യമന്ത്രിയുടെ നേരി ട്ടുള്ള മേല്നോട്ടത്തിലും 1000 മുതല് 5000 വരെയുള്ളയുള്ളവ മന്ത്രിമാരുടെ നേരിട്ടുള്ള മേല്നോട്ടത്തിലും കൈക്കൊള്ളും.

2.22 തെരഞ്ഞെടുത്ത ദേശീയ പാതകള്ക്കിരുവശവും വ്യവ സായ ഇടനാഴിക ളായി പ്രഖ്യാപിച്ച് കൂടുതല് വ്യവസായ ങ്ങള് ആരംഭിക്കും.

2.23 വ്യവസായ വികസനം ലക്ഷ്യമിട്ടു വ്യക്തമായ നയത്തോ ടെയും ജനപങ്കാളിത്തത്തോടെയും പ്രത്യേക സാമ്പത്തിക മേഖല (സെസ്) സ്ഥാപിച്ച് ആഭ്യന്തരവിദേശമൂലധന നിക്ഷേ പത്തിനു പ്രാത്സാഹനം നല്കും.

2.24 വളരെ വേഗം വളര്ന്നുവരുന്ന കേരളത്തിലെ മൂലധന വിപണിയി ല് നിന്നും വ്യവസായവികസനത്തിന് മൂലധനം സംഭരിക്കുവാന ുള്ള നടപടികള് സ്വീകരിക്കും. പ്രതേ്യക നിക്ഷേപ മേഖലകള്

2.25 കേരളത്തില് നിക്ഷേപങ്ങള്ക്കായി ലോകോത്തര നിലവാര ത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള് ഒരുക്കി, നിക്ഷേപ സൗഹൃദാന്തരീക്ഷത്തോടു കൂടിയ പ്രതേ്യക മേഖലകള് സ്ഥാപിക്കും. ആദ്യഘട്ടത്തില് തിരുവനന്തപുരത്ത് ടെക്നോ പാര്ക്ക്, ടെക്നോസിറ്റി, ഫിലിം വീഡിയോ പാര്ക്ക് എന്നിവ ഉള്പ്പെടുന്ന പ്രദേശങ്ങള് ഉള്പ്പെടുത്തി വിവര സാങ്കേതിക വിദ്യയ്ക്കായുള്ള ഒരു മേഖലയും കൊച്ചിയില് സ്മാര്ട്ട് സിറ്റി, കൊച്ചിന് എക്സ്പോര്ട്ട് സോണ്, ഇന്ഫോ പാര്ക്ക്, ഹൈടെക് പാര്ക്ക് എന്നിവ ഉള്ക്കൊള്ളുന്ന പ്രദേശങ്ങള് ഉള്പ്പെടുത്തി വിവര സാങ്കേതിക വിദ്യയ്ക്കും, ഇലക്ട്രാ ണിക്സ് ഉത്പന്നങ്ങള്ക്കായി മറ്റൊരു മേഖലയും, പാലക്കാട്, കഞ്ചിക്കോട്, വാളയാര് മേഖലകള് ഉള്പ്പെടുത്തി ഉത്പാ ദന മേഖലയ്ക്കായി മറ്റൊന്നും സ്ഥാപിക്കും. കേന്ദ്ര പദ്ധതികളി ല് ഉള്പ്പെടുത്തി നിര്മ്മിക്കുന്ന ഈ മേഖലകളില് നേരിട്ടും അല്ലാതെയും രണ്ടുലക്ഷം തൊഴിലവസരങ്ങള് സൃഷ്ടിക്കും.

2.26 ഓട്ടോമൊബൈല് വ്യവസായങ്ങള്ക്കും എയ്റോസ്പെയ്സ് വ്യവസായങ്ങള്ക്കും ആവശ്യമായ അനുബന്ധ ഉപകരണങ്ങള് നിര്മിക്കുന്നതിനുമുള്ള പുതിയ സംരംഭങ്ങള് തുടങ്ങും.

2.27 മൂലധനനിക്ഷേപം കുറഞ്ഞുവരികയും വിദഗ്ധരുടെ പുറത്തേ ക്കുള്ള പ്രവാഹം കൂടിവരികയും ചെയ്യുന്ന ഇന്നത്തെ സാഹച 15 ര്യത്തില് ഒരു നൂതന ബദല് വാണിജ്യവ്യവസായ വികസന നയം ആവിഷ്ക്കരിച്ച് നടപ്പിലാക്കും.

2.28 ഐ.റ്റി. ലോഹമണല്, ബയോടെക്നോളജി, മൂല്യവര്ദ്ധിത ഭക്ഷ്യസംസ്കരണം എന്നീ മേഖലകളില് കൂടുതല് കേന്ദ്രസഹായം ലഭ്യമാക്കി വിപുലമായ തോതില് പുതിയ ഉത്പാദന യൂണിറ്റുകള് ആരംഭിച്ച് തൊഴിലും വരുമാനവും സൃഷ്ടിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് ധവളപത്രം

2.29 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാഫഷണല് മാനേജ്മെന്റിലൂടെ കൂടുതല് ശക്തിപ്പെടുത്തും. ഇപ്പോഴുള്ള സ്ഥാപനങ്ങളെക്കുറിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കും.

2.30 പീഡിത വ്യവസായങ്ങള്ക്ക് പുതിയ പുനരുദ്ധാരണ പാക്കേജ്. ഇതിനായി ബി.ഐ.എഫ്.ആര്. മാതൃകയില് ഒരു ഏജന്സിയെ നിയമിക്കും.

2.31 പാലക്കാട് ജില്ലയില് ആരോഗ്യം, മാനുഫാക്ചറിങ് എന്നിവയ് ക്കും കണ്ണൂരില് ടെക്സ്റ്റയില്സിനുമായി സ്പെഷ്യല് ഇന്വെസ്റ്റ്മെന്റ ്സ് റീജിയനുകള് ആരംഭിക്കും.

2.32 പൊതുമേഖലാ യൂണിറ്റുകളെ ശക്തിപ്പെടുത്തും.

2.33 പൊതുമേഖലാ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം പൊതു ജനങ്ങളിലധിഷ്ഠിതമാക്കുന്ന ചട്ടങ്ങള്ക്ക് രൂപം നല്കും. പരമ്പരാഗത വ്യവസായം

2.34 പരമ്പരാഗത വ്യവസായ മേഖലകളില് ഏര്പ്പെട്ടിട്ടുള്ള പത്തുലക്ഷം വരുന്ന തൊഴിലാളികളുടെ തൊഴിലും വരുമാ നവും വര്ദ്ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയര്ത്തും.

2.35 എല്ലാ പരമ്പരാഗത വ്യവസായങ്ങളുടെയും ഏകോപന ത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും.

2.36 ഓരോ പഞ്ചായത്തിലും സംരംഭകത്വ പരിശീലന കേന്ദ്രങ്ങള് ആരംഭിക്കും.

2.37 ചമശേീിമഹ ഇീശൃ ഞലലെമൃരവ മിറ ങമിമഴലാലി കേിശേൗേലേനെ എഅഛ, ഡചകഉഛ എന്നീ ഐക്യരാഷ്ട്രസംഘടനകളുടെ സഹായ ത്തോടെ അന്തര് ദേശീയ നിലവാരത്തിലേക്കുയര്ത്തും.

2.38 പരമ്പരാഗത വ്യവസായ മേഖലയില് ആധുനിക ടെക്നോളജി ഉപയോഗിച്ചും കൂടുതല് മൂലധന നിക്ഷേപം നടത്തിയും ഉത്പന്ന വൈവിദ്ധ്യവല്ക്കരണം ഏര്പ്പെടുത്തും. അസംസ്കൃതവ സ്തുക്കളുടെ ലഭ്യത ഉറപ്പാക്കും. വായ്പാസൗകര്യവും വിപ ണനസൗകര്യങ്ങളും ഏര്പ്പെടുത്തി ഉത്പാദനവും ഉത്പാദന ക്ഷമതയും തൊഴിലും വരുമാനവും വര്ദ്ധിപ്പിക്കും. 16 വികസനവും കരുതലും

2.39 പരമ്പരാഗതവ്യവസായ മേഖലയിലെ സഹകരണസംഘ ങ്ങളെ രാഷ്ട്രീയവിമുക്തമാക്കിക്കൊണ്ടു പ്രാഫഷണലിസം ഏര്പ്പെടുത്തി മാനേജ്മെന്റ ് ശക്തിപ്പെടുത്തും. ഈ വിഭാഗ ത്തിലെ സഹകരണസംഘങ്ങള്ക്ക് സര്ക്കാര് നല്കിയ കട ങ്ങള് എഴുതിത്തള്ളും.

2.40 കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടു നിക്ഷേപസൗഹൃദ കാലാവസ്ഥയും അടിസ്ഥാനസൗകര്യവികസനവും ഏകജാലക സംവിധാനവും സംരംഭകത്വ വികസനവും സൃഷ്ടിക്കും.

2.41 മലിനീകരണമില്ലാത്തതും പ്രാദേശിക വിഭവങ്ങള് ഉപയോ ഗിക്കുന്നതും കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്ന തുമായ വ്യവസായങ്ങള്ക്ക് ഊന്നല് നല്കും.

2.42 വ്യവസായനിര്മ്മാണ മേഖലകളില് ചെറുകിട സൂക്ഷ്മ സംരം ഭകത്വ വികസനം പ്രാത്സാഹിപ്പിക്കും.

2.43 റബ്ബര്തടി ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ ആവശ്യം വര്ദ്ധി ച്ചുവരുന്ന സാഹചര്യത്തില് വന്തോതില് റബ്ബര് തടി അധിഷ്ഠിത വ്യവസായങ്ങള് ആരംഭിക്കും.

2.44 ചെറുകിടസംരംഭങ്ങള് ആരംഭിക്കുവാനാവശ്യമായ സ്കില് പരിശീ ലനം, കുറഞ്ഞ പലിശനിരക്കില് വായ്പ, ബോധവല്ക്ക രണ പരിപാടികള്, അടിസ്ഥാന സൗകര്യങ്ങള് എന്നിവ ലഭ്യമാക്കും. കൈത്തറി

2.45 കേന്ദ്രസര്ക്കാരിന്റെ സഹായത്തോടുകൂടി അന്താരാഷ്ട്ര നിലവാ രമുള്ള കൈത്തറി മ്യൂസിയവും അക്കാദമിയും സ്ഥാപിക്കും.

2.46 കൈത്തറി വികസനം മുന്നിര്ത്തി വിദേശ കയറ്റുമതി ലക്ഷ്യമി ട്ട് ഊര്ജ്ജിത കയറ്റുമതി വികസന പദ്ധതി നടപ്പിലാക്കും.

2.47 കൈത്തറി ഉള്പ്പെടെയുള്ള പരമ്പരാഗത ഉല്പ്പന്നങ്ങളുടെ വിപുലമായ വിപണനം ലക്ഷ്യമിട്ട് അന്താരാഷ്ട്ര വ്യാപാരമേള കള് സംഘടിപ്പിക്കും.

2.48 സര്ക്കാര്, അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങളില് കൈത്തറി ഉപ യോഗം വര്ദ്ധിപ്പിക്കും.

2.49 സ്കൂള് വിദ്യാര്ത്ഥികള്ക്ക് കൈത്തറി യൂണിഫോം സാര്വത്രികമായി ഏര്പ്പെടുത്തുവാന് നടപടി സ്വീകരിക്കും.

2.50 കൈത്തറി, കയര്, കശുവണ്ടി, ഖാദി, കരകൗശലം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലയില് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കും. ഈ മേഖലയില് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതല് തൊഴില് അവസരവും വരുമാ നവും സൃഷ്ടിക്കും. ഇതിനായി കേന്ദ്ര സഹായ പദ്ധതികള് 17 പ്രയോജനപ്പെടുത്തും. ഇതിനായി മൈക്രാ, സ്മാള്, മീഡിയം എന്റര്പ്രസസിനു വേണ്ടി പ്രത്യേക നയം ആവിഷ്ക്കരിക്കും. കുടില് വ്യവസായം

2.51 മണ്പാത്ര നിര്മ്മാണത്തിഌം വിപണനത്തിഌം ധനസഹായം നല്കുകയും നിയമസഭാ സമിതിയുടെ റിപ്പോര്ട്ട് നടപ്പിലാ ക്കുകയും ചെയ്യും.

2.52 മുള, ചൂരല് എന്നിവ അടിസ്ഥാനമാക്കിയുള്ള വ്യവസായത്തിനു പ്രാത്സാഹനം നല്കി ബാംബു മിഷന് ശക്തിപ്പെടുത്തും.

2.53 തയ്യല് തൊഴിലാളികളുടെ കുടുംബ ഭദ്രതയ്ക്കാവശ്യമായ നയം ആവിഷ്ക്കരിക്കും. ഐ.ടി. വ്യവസായം

2.54 കേരളത്തെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ വ്യവസായ മാണ് ഐ.റ്റി. പാരിസ്ഥിതിക പ്രശ്നങ്ങളില്ല, കുറഞ്ഞ വൈദ്യുതി ഉപയോഗം, കുറഞ്ഞ പ്രവൃത്തിസ്ഥലം, ഉന്നതവി ദ്യാഭ്യാസം നേടിയ യുവതിയുവാക്കള് എന്നിവയാണ് ഐ. റ്റി. വ്യവസായത്തിനുള്ള അനുകൂലഘടകങ്ങള്. ഈ ആനു കൂല്യങ്ങള് പ്രയോജനപ്പെടുത്തി ഐ.റ്റി.മേഖലയില് മുന്നേ റാന് പിന്നിട്ട അഞ്ചു വര്ഷം നമുക്കു കഴിഞ്ഞില്ല. 2020 ഓടെ ഇന്ത്യയിലെ ഐ.റ്റി. വ്യവസായം പത്തുലക്ഷം കോടി രൂപ യിലെത്തുമെന്നു കണക്കാക്കിയിട്ടുള്ള സാഹചര്യത്തില് ഇതിന്റെ നല്ലൊരു ഭാഗം കേരളത്തിലേക്കു കൊണ്ടുവരുവാ നുള്ള ഊര്ജ്ജിത ശ്രമങ്ങള് നടത്തും.

2.55 സര്ക്കാര് ഉടമസ്ഥതയിലുള്ള ഐ.ടി. പാര്ക്കുകളില് പ്രവര്ത്തി ക്കുന്ന കമ്പനികളുടെ പ്രവര്ത്തന ചെലവ് കുറയ്ക്കാന് സഹായ കമായ നടപടികള് സ്വീകരിക്കും.

2.56 മലപ്പുറത്ത് പുതിയ നോളഡ്ജ് ഹബ്ബ് ആരംഭിക്കും.

2.57 ഐ.ടി. മേഖലയില് സംസ്ഥാനത്ത് നിലനില്ക്കുന്ന സ്തംഭ നാവസ്ഥ മാറ്റിയെടുത്ത് പുതിയ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിഌം അന്തര്ദേശീയ തലത്തിലുള്ള പ്രമുഖ കമ്പനികളെ കേരളത്തിലേക്ക് ആകര്ഷിക്കുന്നതിഌം നിക്ഷേപം നടത്തുന്നതിഌം പദ്ധതികള് രൂപീകരിക്കും.

2.58 ഇഗവേണന്സ് പദ്ധതി സമയന്ധിതമായി പൂര്ത്തിയാക്കും.

2.59 തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില് ഇന്ഫര്മേഷന് ടെക്നോളജി സ്പെഷ്യല് ഇന്വെസ്റ്റ്മെന്റ ് റീജിയണുകള് ആരംഭിക്കും. ഐ.ടിക്ക് ആവശ്യമായ അടി സ്ഥാന സൗകര്യ വികസനപദ്ധതികള്ക്ക് മുന്ഗണന നല്കും. ഏകജാലക സംവിധാനം കാര്യക്ഷമമാക്കും.

18 വികസനവും കരുതലും

2.60 കംപ്യൂട്ടര് ഹാര്ഡ്വെയര് നിക്ഷേപങ്ങള്ക്ക് അനുയോജ്യമായ പാര്ക്കുകള് സ്ഥാപിക്കും.

2.61 വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തി കൂടുതല് ഐ.റ്റി.ഇടനാഴികള് ആരംഭിക്കുകയും അടിസ്ഥാന സൗകര്യ ങ്ങള് വികസിപ്പിക്കുകയും ചെയ്യും.

2.62 ഗ്രാമപ്രദേശങ്ങളിലെ അഭ്യസ്തവിദ്യരായ ആയിരക്കണക്കിനു യുവതിയുവാക്കള്ക്ക് ഐ.റ്റി. മേഖലയില് അനുയോജ്യമായ തൊഴില് ലഭ്യമാക്കുന്ന കേരള മോഡല്’ ഐ.റ്റി വ്യവസായ നയത്തിനു രൂപം നല്കി നടപ്പിലാക്കും. ഐ.റ്റി. വ്യവസായവും വിദ്യാഭ്യാസ മേഖലയും ചേര്ന്നു മെച്ചപ്പെട്ട വിദ്യാര്ത്ഥിസമൂഹ ത്തെ കെട്ടിപ്പടുക്കുകയും ഈ വ്യവസായത്തിന്റെ പ്രത്യേകസ്വഭാവത്തെക്കുറിച്ചു ജനസാമാന്യത്തെ ബോധ വല്ക്കരിക്കുകയും ചെയ്യും.

2.63 കേരളത്തെക്കുറിച്ച് നിക്ഷേപകരുടെ ഇടയില് നില്ക്കുന്ന തെറ്റിദ്ധാരണകള് മാറ്റി കേരളത്തിന്റെ നിക്ഷേപസൗഹൃദ വികസനോന്മുഖ ചിത്രം അവതരിപ്പിക്കുവാന് നടപടികള് സ്വീകരിക്കും.

2.64 ഐ.റ്റി. വ്യവസായവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ ങ്ങളുടെ ലഭ്യത, സോഫ്ട് വെയര് വിപണനം എന്നിവ സംബ ന്ധിച്ച് ഐ.റ്റി. വ്യവസായികള്ക്ക് കൂടി പങ്കാളിത്തം നല്കുന്ന ഒരു പ്ലാറ്റ്ഫോം’ഗവണ്മെന്റ ് രൂപീകരിക്കും.

2.65 ഐ.റ്റി. വ്യവസായങ്ങളെ ഹര്ത്താലില്നിന്നും ഒഴിവാക്കുവാ നുള്ള നടപടികള് സ്വീകരിക്കും.

2.66 ഇതനുസരിച്ച് അടുത്ത അഞ്ചുവര്ഷത്തിനകം അഞ്ചുലക്ഷം തൊഴിലവസരങ്ങള് ഐ.റ്റി.മേഖലയില് സൃഷ്ടിക്കും.

2.67 മൊബൈല് ഉപയോഗ രീതി സാധാരണജനങ്ങള്ക്ക് ലഭ്യമാ ക്കി എസ്.എം.എസ്. വഴി സര്ക്കാര് നടപടികള് ജനങ്ങളിലെ ത്തിക്കുന്ന രീതി നടപ്പിലാക്കും. സ്മാര്ട്ട് സിറ്റി

2.68 ഐക്യജനാധിപത്യ മുന്നണി രൂപം നല്കിയ സ്മാര്ട്ട് സിറ്റി അഞ്ചു വര്ഷം വൈകിപ്പിച്ചതു ഇടതു ജനാധിപത്യ മുന്നണി സര്ക്കാരാണ്. ഇതുവഴി ഒരുലക്ഷം യുവതീ യുവാക്കളുടെ തൊഴിലവസരങ്ങളാണു നഷ്ടപ്പെടുത്തിയത്. ഇടതു മുന്നണി നടപ്പിലാക്കാതിരുന്ന ഈ പ്രാജക്ട് സമയ ന്ധിതമായി പൂര്ത്തിയാക്കി ഒരു ലക്ഷം യുവതീയുവാക്കള്ക്കു തൊഴില് നല്കും.

2.69 ചെറുപട്ടണങ്ങളില് റോഡു ഗതാഗതസൗകര്യവും വാര്ത്താ വിനിമയ സൗകര്യങ്ങളും വര്ധിപ്പിച്ച് സാറ്റലൈറ്റ് ടൗണുകള് 19 വികസിപ്പിക്കുകയും ആ പ്രദേശത്തിന് അനുയോജ്യമായ വ്യവസായങ്ങള് ആരംഭിക്കുകയും ചെയ്യും. നാനോ ടെക്നോളജി

2.70 ആരോഗ്യം, ഊര്ജം, കൃഷി, വ്യവസായം എന്നിങ്ങനെ സമസ്ത മേഖലകളിലും പ്രയോജനകരമായ നാനോ ടെക്നോളജിയെ ഉപയോഗപ്പെടുത്തി നൂതന സംരംഭങ്ങള് തുടങ്ങും. നാനോ മെഡിസിന്, നാനോ കാര്ഡിയോളജി, നാനോ ന്യൂറോളജി, നാനോ കാന്സര് തെറാപ്പി തുടങ്ങിയ മേഖലകളെ പ്രാത്സാഹിപ്പിക്കാന് വേണ്ടി മെഡിക്കല് നാനോ ടെക്നോളജി നയം ആവിഷ്ക്കരിക്കും. ഈ മേഖലയ്ക്ക് മാര്ഗനിര്ദേശങ്ങള് നല്കാന് വിദഗ്ധ സമിതി രൂപീകരിക്കും.

3. അടിസ്ഥാനസൗകര്യ വികസനവും വിദ്യാഭ്യാസവും

3.1 ജനസാന്ദ്രതയും സ്ഥലദൗര്ലഭ്യവും മൂലം കാര്ഷിക വ്യാവസാ യിക രംഗങ്ങളെക്കാള് ടൂറിസം, ഐ.റ്റി. തുടങ്ങിയ സേവന മേഖലകളിലാണ് കേരളത്തിന് കൂടുതല് വികസന സാധ്യത യുള്ളത്. ഈ രംഗത്ത് വികസനം കൈവരിക്കാന് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളിലുള്ള അപര്യാപ്തത സത്വരം പരിഹരിക്കേണ്ടിയിരിക്കുന്നു.

3.2 കുണ്ടും കുഴിയും നിറഞ്ഞ ഇന്നത്തെ റോഡുകളാണ് കേരളത്തിലെ വികസനത്തിന്റെ മുഖ്യപ്രതിബന്ധം. ഇന്ത്യയിലെ മൊത്തം റോഡ് അപകടങ്ങളില് 8.24 ശതമാനവും കേരള ത്തിലാണ്. അപകടങ്ങള്ക്ക് നല്കേണ്ടിവരുന്ന നഷ്ടപരിഹാരം ആണ്ടില് 400 കോടി രൂപവരും. അതിനാല് റോഡുകളുടെ നിര്മ്മാണവും പരിപാലനവും കാര്യക്ഷമമാക്കി റോഡു സുരക്ഷാ നടപടികള് ഏകോപിപ്പിച്ചു നടപ്പിലാക്കും. ഇതിനായി റോഡ്, റെയില്, എയര്നെറ്റ്വര്ക്കുകള് ആധുനീ കരിക്കും.

3.3 201116 കാലയളവില് ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള് യു.ഡി.എഫ്. സര്ക്കാര് നടപ്പിലാക്കുന്നതാണ്.

3.4 യു.ഡി.എഫ് സര്ക്കാരിന്റെ കാലത്ത് ഉദ്ഘാടനത്തിനു സജ്ജമായതും കഴിഞ്ഞ 5 വര്ഷം എല്.ഡി.എഫ് സര്ക്കാര് നിശ്ചലമാക്കിയതുമായ വിഴിഞ്ഞം തുറമുഖപദ്ധതി സമയ ബന്ധിതമായി നടപ്പിലാക്കും. 20 വികസനവും കരുതലും

3.5 വിഴിഞ്ഞം തുറമുഖത്തെ കൊച്ചി, തൂത്തുക്കുടി, മംഗലപുരം എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിന് നോര്ത്ത് സൗത്ത് കോറിഡോര് കേന്ദ്രസര്ക്കാരിന്റെ ചഒഉജ ഢകല് ഉള്പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തില് നിര്മിക്കും. ഈ ഹൈവേ കടന്നുപോകുന്ന എല്ലാ പട്ടണങ്ങളിലും റിങ് റോഡുകളുണ്ടാക്കി ഹൈവേയുമായി ബന്ധിപ്പിക്കും. പ്രസ്തുത റിങ് റോഡുകളുമായി ബന്ധിപ്പിച്ച് ഐ.റ്റി. പാര്ക്കുകളും ഉന്നത വിദ്യാഭ്യാസഹബ്ബുകളും പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കും.

3.6 കേരളത്തിലെ 17 ചെറുകിട തുറമുഖങ്ങളുടെ വികസനം മുന്ഗണന നിര്ണയിച്ച് സമയബന്ധിതമായി പൂര്ത്തിയാ ക്കും.

3.7 ഇമുശമേഹ ഇശ്യേ ഉല്ലഹീുാലി ജേൃീഷലര ന്റെ മാതൃകയില് കൊച്ചിയിലും കോഴിക്കോടും കൊല്ലത്തും തൃശ്ശൂരും നഗരവികസന പദ്ധതികള് ആരംഭിക്കും.

3.8 എല്ലാ നഗരങ്ങളിലും വാഹനപാര്ക്കിങ്ങിന് ജജജ അടിസ്ഥാന ത്തില് നഗരസഭകളുടെ സഹകരണത്തോടെ ബഹുനില പാര്ക്കിങ് കോംപ്ലക്സുകള് നിര്മിക്കും.

3.9 കാല്നടയാത്രക്കാരുടെ ബുദ്ധിമുട്ടുകള് ലഘൂകരിക്കാനായി സബ്വേ പെഡസ്ട്രിയന് ഫുട്ട് ഓവര്ബ്രിഡ്ജ്/സ്കൈവേ എന്നിവ സ്ഥാപിക്കും.

3.10 580 കിലോമീറ്റര് ദൈര്ഘ്യമുള്ള തീരദേശ ഹൈവേ കേന്ദ്ര സര്ക്കാരിന്റെ സഹായത്തോടെ നിര്മിക്കും.

3.11 ശബരിമല റോഡ് ചഒ ആക്കാന് കേന്ദ്രസര്ക്കാരില് സമ്മര്ദ്ദം ചെലുത്തും.

3.12 കൊച്ചി മെട്രായുടെ മാതൃകയില് തിരുവനന്തപുരത്തും കോഴിക്കോടും മെട്രാ റെയിലിന്റെ സാധ്യതാപഠനം നടത്തും.

3.13 സബര്ബന് ട്രയിനുകള് മോണോ റെയിലുകള് എന്നിവ നടപ്പിലാക്കും.

3.14 തിരുവനന്തപുരം, മംഗലപുരം അതിവേഗ റെയില്വേ കേന്ദ്രസര്ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കും.

3.15 ദേശീയപാതയുടെ ഭാഗമായി തിരുവനന്തപുരംകോട്ടപ്പുറം ജലപാത യാഥാര്ത്ഥ്യമാക്കും.

3.16 റോഡു സുരക്ഷാ നിയമങ്ങള് കര്ശനമായും നടപ്പിലാ ക്കുകയും ഇവയെക്കുറിച്ച് ജനങ്ങള്ക്ക് അവബോധം നല്കു കയും ചെയ്യും.

3.17 ദേശീയപാതയുടെ വീതി കേന്ദ്രസര്ക്കാര് നിര്ദ്ദേശിക്കുന്നതു21 പോലെ 45 മീറ്റര് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എന്നാല് ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവര്ക്ക് ന്യായവില നല്കി പുനരധിവസിപ്പിച്ചുകൊണ്ടായിരിക്കും സ്ഥലം ഏറ്റെടു ക്കുന്ന ത ്. അലൈന്മെന്റ ് നിര്ണയിക്കുന്നതിലുണ്ടായ അപാക തകള് പരിഹരിക്കും.

3.18 റോഡുനിര്മ്മാണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുവാ ന് സംസ്ഥാനതലത്തില് ഒരു ഏജന്സിയെ രൂപീകരിക്കും.

3.19 ചെലവു കുറഞ്ഞ ആധുനിക ടെക്നോളജിയും പ്രാദേശിക വിഭവങ്ങളും റോഡു നിര്മ്മാണത്തിനു ഉപയോഗിക്കുകയും പൊതുമരാമത്ത് നിര്മ്മാണ ചട്ടങ്ങള് പരിഷ്കരിച്ചു നടപ്പിലാ ക്കുകയും ചെയ്യും.

3.20 തെക്ക്വടക്ക് ഹൈസ്പീഡ് ട്രാന്സ്പോര്ട്ട് കോറിഡോര് നിര്മ്മിക്കുന്നതിനു വ്യക്തമായ പ്രാജക്ട് തയ്യാറാക്കുകയും പൊതുജനങ്ങളുമായി ആശയസമ്പര്ക്കം നടത്തി ബി.ഒ.റ്റി പ്രകാരമോ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയോ നടപ്പിലാ ക്കുവാനുള്ള നടപടികള് സ്വീകരിക്കുകയും ചെയ്യും.

3.21 സംസ്ഥാന നഗര ഗതാഗത നയത്തിനു രൂപം നല്കുകയും സംസ്ഥാനത്തെ റോഡുകളുടെ വികസനപദ്ധതി തയ്യാറാക്കു ന്നതിഌം നടപ്പിലാക്കുന്നതിഌം കേരള ഹൈവെ ഡെവല പ്മെന്റ ് അതോറിറ്റി രൂപീകരിക്കുകയും ചെയ്യും.

3.22 കരമനകളിയിക്കവിള ദേശീയപാത വികസനം ഫാസ്റ്റ് ട്രാക് പ്രാജക്ടില് ഉള്പ്പെടുത്തി സമയന്ധിതമായി പൂര്ത്തിയാക്കും.

3.23 ഭാരത് നിര്മ്മാണ് പദ്ധത ി, പ്രധാനമന്ത്രിയുടെ ഗ്രാമീണ സത്യോജന തുടങ്ങിയ സ്കീമുകളിലെ കേന്ദ്രഫണ്ട് കാര്യ ക്ഷമമായി വിനിയോഗിച്ച് ഗ്രാമീണമേഖലയില് അടിസ്ഥാ നസൗകര്യങ്ങള് വിപുലപ്പെടുത്തും.

3.24 തിരുവനന്തപുരം മുതല് കാസര്ഗോഡ്വരെയുള്ള ദേശീയ ജലപാതയുടെ നിര്മ്മാണം പൂര്ത്തിയാക്കുകയും വിനോദസ ഞ്ചാര വികസനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

3.25 ദേശീയ ജലപാതയിലൂടെ മുഖ്യചരക്ക് ഗതാഗതം തിരിച്ചുവിട്ടു പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികളും സ്വീകരിക്കും.

3.26 സ്റ്റേറ്റ് ഹൈവേ, ഗ്രാമീണ റോഡുകള്, എയര്പോര്ട്ട്, പോര്ട്ട് ആന്റ് ഇന്ലാന്റ ് വാട്ടര്വെ എന്നിവയെ ബന്ധിപ്പിച്ച് ഗതാഗത സംവിധാനം നടപ്പിലാക്കും.

3.27 തിരുവനന്തപുരത്തും കോഴിക്കോട്ടും ദ്രുതഗതിയിലുള്ള ഗതാ ഗത സംവിധാനം (മാസ് റാപിഡ് ട്രാന്സിറ്റ് സിസ്റ്റം) നടപ്പി ലാക്കും.

3.28 കേന്ദ്ര ഗവണ്മെന്റുമായി സഹകരിച്ച് ഇന്ലാന്റ ് വാട്ടര്വേ സിസ്റ്റം നടപ്പിലാക്കും.

22 വികസനവും കരുതലും

3.29 സംസ്ഥാനത്തെ ഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരവും ഉപയോഗക്ഷമതയും മെച്ചപ്പെടുത്തും.

3.30 തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗര ങ്ങളെ ബന്ധപ്പെടുത്തി ഷട്ടില് എയര് സര്വ്വീസ് ആരംഭിക്കും.

3.31 റോഡുകള്, പാലങ്ങള്, കെട്ടിടങ്ങള് തുടങ്ങിയവയുടെ നിര്മ്മാ ണത്തില് ഗുണനിലവാരം ഉറപ്പു വരുത്താന് ബന്ധപ്പെട്ട കരാറു കാരുമായുള്ള ഗ്യാരന്റി വ്യവസ്ഥകള് ദൃഢപ്പെടുത്തും.

3.32 കുട്ടനാടന് മേഖലയിലെ കുടിവെള്ള വിതരണത്തിനായി സമഗ്ര പദ്ധതിക്ക് രൂപം നല്കും.

3.33 കണ്ടെയ്നര് വാഹനങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ രീതിയില് ദേശീയപാത നാലുവരിയായി വികസിപ്പിക്കും. സ്ഥലമേറ്റെടുക്കാന് പ്രയാസമുള്ള സ്ഥലങ്ങളില് നിലവിലുള്ള പാതകളുടെ മുകളിലൂടെ എലിവേറ്റര് ഹൈവേ നിര്മിക്കും.

3.34 റെയില്വേയുടെ സഹായത്തോടെ പാലക്കാട് കോച്ച് ഫാക്ട റിയും ചേര്ത്തലയിലെ വാഗണ് നിര്മാണ യൂണിറ്റും പ്രാവര്ത്തികമാക്കും. നിര്മാണ പ്രവര്ത്തനം നടക്കുന്ന ഇരട്ടപ്പാതകളുടെ പണിയും ഷൊര്ണൂര് മംഗലാപുരം കന്യാകുമാരി എന്നീ പാതകളുടെ വൈദ്യുതീകരണവും റെയില്വേയുമായി സഹകരിച്ച് പൂര്ത്തിയാക്കും.

3.35 ജലഗതാഗത വകുപ്പും തുറമുഖവകുപ്പും ഒരു മന്ത്രാലയത്തിനു കീഴിലാക്കി ജലഗതാഗതം വികസിപ്പിക്കും.

3.36 ചെറു പട്ടണങ്ങളില് റോഡ് ഗതാഗത സൗകര്യവും വാര്ത്താ വിനിമയ സൗകര്യങ്ങളും വര്ദ്ധിപ്പിച്ച് സാറ്റ്ലൈറ്റ് ടൗണു കള് വികസിപ്പിച്ച് ആ പ്രദേശത്തിന് അനുയോജ്യമായ വ്യവസാ യങ്ങള് സ്ഥാപിക്കും.

3.37 ഒരു ദിവസം ഏകദേശം ആയിരത്തോളം കണ്ടെയ്നര് വാഹ നങ്ങള് റോഡിലൂടെ കടന്നു പോകുമെന്ന് കണക്കാക്കുന്നു. ഇതു കൈകാര്യം ചെയ്യുന്നതിനായി ദേശീയപാത 17 & 47 വീതി കൂട്ടി നാലുവരിയായി വികസിപ്പിക്കും.

3.38 പൊതുമേഖലയിലും സ്വകാര്യമേഖലയിലും ബസ് സര്വീ സുകള് നിലനിര്ത്തുന്നതിന് സഹായകരമായ നയം ആവി ഷ്ക്കരിക്കും.

3.39 സ്വകാര്യ ബസ് സര്വീസ് ഉടമകള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള് പഠിക്കാഌം പരിഹാരം നിര്ദേശിക്കാഌം വിദഗ്ധ സമിതിയെ നിയോഗിക്കും. കൊച്ചി മെട്രാ റെയില്

3.40 ഐക്യജനാധിപത്യ മുന്നണി കൊണ്ടുവന്ന കൊച്ചി മെട്രാ റെയില് ഇടതു ജനാധിപത്യ മുന്നണിയുടെ അനാസ്ഥ കാര23 ണമാണ് നടപ്പിലാക്കുവാന് കഴിയാതെ വന്നത്. കൊച്ചി മെട്രാ റെയില് മുന്ഗണന നല്കി സമയന്ധിതമായി നടപ്പിലാക്കും. കണ്ണൂര് വിമാനത്താവളം

3.41 വടക്കന് കേരളത്തിന്റെ വികസനത്തിനു നിര്ണായക സ്വാധീ നമുള്ള കണ്ണൂര് വിമാനത്താവള പ്രാജക്ട് നടപ്പിലാക്കും.

ശബരിമല വികസനം

3.42 ശബരിമല തീര്ത്ഥാടകരുടെ സൗകര്യം വര്ദ്ധിപ്പിക്കുവാനുള്ള മാസ്റ്റര് പ്ലാന് സമയബന്ധിതമായി നടപ്പിലാക്കാന് നൂറുകോടി രൂപ ബജറ്റില് വകയിരുത്തും.

3.43 നിലയ്ക്കല് ബെയിസ് ക്യാമ്പിനു നല്കിയ സ്ഥലത്തു വികസന പ്രവര്ത്തനങ്ങള് നടപ്പിലാക്കും. 3.44 പമ്പ ആക്ഷന് പ്ലാന് സമയന്ധിതമായി പൂര്ത്തിയാക്കും.

3.45 പാഞ്ചാലിമേട്, പുല്ലുമേട്, പരുന്തുംപാറ പ്രദേശങ്ങളില് മകര വിളക്കു ദര്ശിക്കുവാനെത്തുന്ന തീര്ത്ഥാടകര്ക്കു സുരക്ഷാ സംവിധാനം ഏര്പ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുകയും ചെയ്യും. തിരുവാഭരണ റോഡിന്റെ പുനഃരുദ്ധാരണത്തിന് നടപടികള് സ്വീകരിക്കും.

3.46 തിരുവിതാംകൂര്, കൊച്ചി, മലബാര്, ഗുരുവായൂര് ദേവസ്വം ബോര്ഡുകളിലെ നിയമനത്തിനായി ദേവസ്വം റിക്രൂട്ട്മെന്റ ് ബോര്ഡ് രൂപീകരിക്കും. തിരുവിതാംകൂര്, കൊച്ചി ദേവസ്വം ബോര്ഡുകളുടെ സ്വയംഭരണാവകാശം നിലനിര്ത്തും.

3.47 ശബരിമലയാത്രക്കാര്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ആറന്മുള വിമാനത്താവളം നിര്മിക്കുന്നതിനാവശ്യമായ നടപടികള് ത്വരിതപ്പെടുത്തും. ഭവന നിര്മ്മാണം

3.48 വീടിനുള്ള ഓരോ പൗരന്റെയും അവകാശം അംഗീകരിച്ചു കൊണ്ടു കേരളത്തെ അഞ്ചുവര്ഷം കൊണ്ടു സമ്പൂര്ണ ഭവന സംസ്ഥാനമാക്കും. ഇതിനായി സംസ്ഥാന പാര്പ്പിട നയം അധികാരത്തിലേറി 100 ദിവസങ്ങള്ക്കുള്ളില് പ്രഖ്യാപിക്കും.

3.49 ഭവന നിര്മ്മാണ ബോര്ഡിന്റെ പ്രവര്ത്തനങ്ങള് ആധുനിക കാലഘട്ടത്തിനനുയോജ്യമായ തരത്തില് പുനഃസംഘടിപ്പിച്ചു കാര്യക്ഷമമാക്കും.

3.50 കെട്ടിട നിര്മ്മാണ ചട്ടങ്ങള് ഘടനാപരമായി പരിഷ്ക്കരിച്ചു നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യും.

24 വികസനവും കരുതലും

3.51 പാര്പ്പിടമില്ലാത്ത എല്ലാവര്ക്കും വാസയോഗ്യമായ പാര്പ്പിടം നല്കുവാനുള്ള നടപടികള് അടുത്ത 5 വര്ഷത്തിനുള്ളില് സ്വീകരിക്കും.

3.52 കേരളത്തിന്റെ അടുത്ത ദശകത്തിലെ പാര്പ്പിട അനുന്ധാവ ശ്യങ്ങള് കണക്കിലെടുത്ത് കേന്ദ്ര സര്ക്കാരിന്റെ നയപരിപാ ടികള്ക്കനുസൃതമായി സമഗ്ര സംസ്ഥാന പാര്പ്പിടനയം ആവിഷ്ക്കരിക്കും.

3.53 ദുര്ബ്ബല വിഭാഗങ്ങളുടെ പാര്പ്പിടാവശ്യങ്ങള് സമ്പൂര്ണമായി പരിഹരിക്കുന്നതിന് പ്രതേ്യക ഭവന പദ്ധതികള് ആരംഭിക്കും.

3.54 കേന്ദ്ര സര്ക്കാരിന്റെ ജവഹര്ലാല് നെഹ്രു നാഷണല് അര്ബന് റിന്യൂവല് മിഷന്, രാജീവ് ആവാസ് യോജന എന്നീ പദ്ധതികളുടെ സഹായത്തോടെ സമ്പൂര്ണ ചേരി പരിഷ്കരണ പദ്ധതി നടപ്പിലാക്കും.

3.55 ചേരി നിര്മ്മാര്ജ്ജനത്തിന്റെ പേരില് ഭവനരഹിതരായ വര്ക്കും, വ്യാവസായിക സംരംഭങ്ങള്, സര്ക്കാരാവശ്യങ്ങള് എന്നിവയ്ക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്ക്കുമായി പ്രത്യേക പുനരധിവാസ പദ്ധതികള് നടപ്പിലാക്കും.

3.56 ലക്ഷംവീടുകോളനികളില് കുടിവെള്ളത്തിനു പ്രത്യേക പാക്കേജ് അടിയന്തിരമായി നടപ്പാക്കും. നഗര വികസനം 3.57 അടിസ്ഥാന സൗകര്യ വികസനം (വാട്ടര്, സാനിട്ടേഷന്, മാലിന്യനിര്മാര്ജനം, പബ്ലിക് ട്രാന്സ്പോര്ട്ടേഷന്) ലക്ഷ്യമാ ക്കി പഞ്ചവത്സര പദ്ധതി ആവിഷ്ക്കരിക്കും. ആദ്യ പാദ ത്തില് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗര ങ്ങളും രണ്ടാം പാദത്തില് തൃശൂര്, കൊല്ലം, കോട്ടയം, കണ്ണൂര് എന്നീ നഗരങ്ങളും ഉള്പ്പെടുത്തും. 3.58 25 വര്ഷത്തെ ദീര്ഘകാല വികസനം അടിസ്ഥാനമാക്കി മെട്രാപോളിറ്റന് ഏരിയകള്ക്കായി ഒരു "കണ്സെപ്റ്റ് പ്ലാന്' ആവിഷ്ക്കരിച്ച് നടപ്പിലാക്കും. 3.59 ജെ.എന്.എന്.യു.ആര്.എം നിര്ദ്ദേശങ്ങള്ക്കനുസൃതമായി അഞ്ച് കോര്പ്പറേഷനുകളിലും മെട്രാപോളിറ്റന് പ്ലാനിങ് കമ്മി റ്റികള് രൂപീകരിക്കും. 3.60 ഐ.എന്.എന്.യു.ആര്.എം. ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കും. 3.61 ഗതാഗത സംവിധാനവും മാലിന്യ സംസ്ക്കരണവും കുറ്റമറ്റ താക്കാന് മുനിസിപ്പാലിറ്റികളുടെ കീഴില് പ്രതേ്യക ഏജന്സി രൂപീകരിക്കും. 25 3.62 മാലിന്യ സംഭരണം, സംസ്ക്കരണം, നിര്മ്മാര്ജ്ജനം എന്നിവ യ്ക്കായി പൊതുസ്വകാര്യ പങ്കാളിത്ത മോഡല് സ്വീകരിക്കും. 3.63 തിരുവനന്തപുരം, കൊച്ചി, മലാര് എന്നിവിടങ്ങളിലായി മൂന്ന് കണ്വെന്ഷന്എക്സി ിഷന്എക്സ്പോ സെന്ററുകള് നിര്മിക്കും. 3.64 പൊതുസ്വകാര്യപങ്കാളിത്ത മോഡല് പേയ് ആന്റ ് യൂസ് ടോയ്ലറ്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും നടപ്പാക്കും. 3.65 പൊതുസ്വകാര്യ പങ്കാളിത്ത പ്രകാശവല്കൃത ബസ് ഷെല്ട്ട റുകള് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും. 3.66 കനാലുകളെയും ജലാശയങ്ങളെയും ശുദ്ധീകരിക്കുകയും അവയെ ഗതാഗത സംവിധാനത്തിന് പര്യാപ്തമാക്കുകയും ചെയ്യും 3.67 എന്യുആര്എം നെ അടിസ്ഥാനമാക്കി ആവശ്യാനുസരണം സീവേജ് ലെയിന്സ് മുനിസിപ്പാലിറ്റികളിലും കോര്പ്പറേഷനു കളിലും നടപ്പാക്കും. വിദ്യാഭ്യാസം പ്രാഥമിക, സെക്കന്ററി, ഹയര് സെക്കന്ററി, ഉന്നത, പ്രാഫഷ ണല്, അനൗപചാരിക വിദ്യാഭ്യാസം എന്നീ മേഖലകളില് അതി വേഗ സമഗ്ര വികസനം. പൊതു വിദ്യാഭ്യാസത്തിന് പൊതുജനങ്ങള്ക്ക് അവസരം ലഭി ച്ചതിലൂടെയാണ് കേരള സമൂഹത്തിന്റെ അടിത്തറ ശക്തമായ ത്. അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസത്തെ ഹനിക്കുന്ന ഒന്നിനെയും യു.ഡി.എഫ്. അനുകൂലിക്കുന്നില്ല. അതേസമയം കേരളത്തിന്റെ ഉന്നത പ്രാഫഷണല് വിദ്യാഭ്യാസ മേഖലകളെ വളര്ത്തുവാന് സഹായകമാകുന്ന രീതിയിലുള്ള നിക്ഷേപം ആകര്ഷിക്കുന്ന നയമാണ് യുഡിഎഫ് വിഭാവനം ചെയ്യുന്ന ത്. വിദ്യാഭ്യാസ രംഗത്ത് യുഡിഎഫ് ആവിഷ്ക്കരിക്കാനുദ്ദേ ശിക്കുന്ന നയങ്ങള്: 3.68 കേരളസംസ്ഥാനത്തെ "വിജ്ഞാനത്തിന്റെ കേന്ദ്രമാക്കി' (ഗിീംഹലറഴല റലശേിമശേീി) മാറ്റാനുള്ള വിദ്യാഭ്യാസ നയങ്ങള്ക്ക് രൂപം നല്കി നടപ്പിലാക്കും. 3.69 ശാരീരിക വൈകല്യമുള്ള വിദ്യാര്ത്ഥികള്ക്ക് ത്രീവീലര് (സ്കൂ ട്ടര്) വാങ്ങുന്നതിന് പലിശരഹിത വായ്പ നടപ്പിലാക്കും. 3.70 ആഭ്യന്തരവിദേശ വിദ്യാര്ത്ഥികളെ ആകര്ഷിക്കുന്ന രീതിയിലു ള്ള വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റും. 26 വികസനവും കരുതലും 3.71 കേരളത്തിലെ എല്ലാ ഉന്നത/പ്രാഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ദേശീയ റേറ്റിങ് ഏജന്സികളില് ഒന്നിന്റെ റേറ്റിങ് നിര്ബന്ധമാക്കും. 3.72 പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (ഉന്നത/ പ്രാഫഷണല്) അടിസ്ഥാന സൗകര്യങ്ങള് വിപുലീകരിക്കു ന്നതിനായി പ്രവറ്റ് സ്പോണ്സര്ഷിപ്പ് ആകര്ഷിക്കാനുതകു ന്ന നയരേഖ രൂപീകരിക്കും. 3.73 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്നോട്ടത്തിന് മാതാ പിതാക്കളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും മാനേജുമെന്റു കളുടെയും പങ്കാളിത്തത്തിന് നിയമപരമായ സംവിധാനം ഒരുക്കും. പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസം 3.74 കേന്ദ്ര ഗവണ്മെന്റ ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം 2009, കേരളത്തിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്ക്ക നുസൃതമായി നടപ്പാക്കും. 3.75 രാഷ്‌്രടീയ പ്രചരണത്തിഌം മതനിന്ദയ്ക്കും ഉപയോഗിക്കുന്ന പാഠപുസ്തകങ്ങള്ക്കു പകരം ഗുണനിലവാരമുള്ള പാഠപുസ്ത കങ്ങള് തയ്യാറാക്കി കൃത്യ സമയത്ത് വിതരണം ചെയ്യും. 3.76 സ്കൂള് പാഠ്യപദ്ധതിയും സിലസ്സും സി.ബി.എസ്.ഇ.നിലവാ രത്തിലാക്കി കേരളത്തിലെ വിദ്യാഭ്യാസത്തിന് ദേശീയ നിലവാരം ഉറപ്പ് വരുത്തും. 3.77 സംസ്ഥാനത്തെ പ്രമറി സ്കൂളുകളില് പ്രീപ്രമറി ക്ലാസ്സു കള് ആരംഭിക്കും. 3.78 എല്ലാ വിദ്യാലയങ്ങളിലും മലയാളഭാഷാപഠനം നിര്ബന്ധമാക്കും. 3.79 ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ഗവണ്മെന്റ ്/ എയ്ഡഡ് സ്കൂളുകളില് "ഏീീറ ഋിഴഹശവെ" പദ്ധതി നടപ്പാക്കും. 3.80 കേരളത്തിലെ പ്രതേ്യക സാഹചര്യം കണക്കിലെടുത്ത് സര്വ്വ ശിക്ഷാ അഭിയാന് പദ്ധതി ഫണ്ടുകള് എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ ഉന്നമനത്തിഌം പ്രയോജനപ്പെടുത്തും. 3.81 സര്ക്കാര് സ്കൂളുക ള ുടെ ഭൗതിക സാഹച ര ്യം മെച്ച പ്പെട ുത്ത ും. (കുടിവെള്ളം, ടോയ്ലെറ്റ്, പഠന ഉപകരണങ്ങള് തുടങ്ങിയവ) 3.82 സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏതെ ങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനം മാതൃകയായി ഏറ്റെടുത്ത് ലോക നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികള് ആവിഷ്ക്ക രിക്കും. 3.83 സ്കൂളുകളില് ഉറുദു, അറിക്, സംസ്കൃത ഭാഷകള് പഠി ക്കാന് കൂടുതല് കുട്ടികളെ ആകര്ഷിക്കുന്ന തരത്തില് പഠന രീതികളും സിലസും പരിഷ്ക്കരിക്കും. 27 3.84 വിദ്യാഭ്യാസ വായ്പ എടുക്കുന്ന നിര്ധന വിദ്യാര്ത്ഥികള്ക്ക് രണ്ടു ശതമാനം പലിശ നിരക്കില് വായ്പലഭ്യമാക്കുന്നതോ ടൊപ്പം പ്രത്യേക സ്കോളര്ഷിപ്പുകളും നല്കും. 3.85 ടഇഋഞഠ, ടകഋഠ, ടകഋങഅഠ, ഉകഋഠ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തും. 3.86 നിലവിലുള്ള അപാകതകള് പരിഹരിച്ച് നിരന്തരമൂല്യ നിര്ണയം കാര്യക്ഷമമാക്കും. 3.87 ഹയര് സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റുകള് സംയോ ജിപ്പിച്ച് കൂടുതല് പ്രവര്ത്തനക്ഷമതയുള്ളതാക്കും. (ഒടഋ, ഢഒടഋ, ഠഒടഋ) 3.88 ഹയര്സെക്കന്ററി അദ്ധ്യാപകരുടെ പരിശീലനത്തിന് പ്രത്യേക പരിശീലന കേന്ദ്രങ്ങള് ആരംഭിക്കും. 3.89 നിലവിലുള്ള ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള് പരിഹ രിക്കും. കേന്ദ്രപാരിറ്റി നടപ്പാക്കും. 3.90 ഹയര്സെക്കന്ററി അധ്യാപകര്ക്ക് കരിക്കുലം കമ്മിറ്റിയില് പ്രാതിനിധ്യം നല്കി കാലോചിതമായി ഹയര് സെക്കന്ററി പാഠ്യപദ്ധതി പരിഷ്ക്കരിക്കും. 3.91 തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പാഠ്യപദ്ധതിയിലെ കാലഹര ണപ്പെട്ട കോഴ്സുകള് ഉപേക്ഷിക്കുകയും തൊഴിലധിഷ്ഠിത കോഴ്സുകളുടെ പാഠ്യപദ്ധതിയും സിലസും കാലാനുസൃ തമായി പരിഷ്ക്കരിക്കുകയും ചെയ്യും. 3.92 കുട്ടികള്ക്ക് താല്പര്യമുണ്ടെങ്കില് സ്കൂള് വിദ്യാഭ്യാസകാലത്ത് തന്നെ ടെക്നിക്കല് കോഴ്സുകള്, തൊഴിലധിഷ്ഠിത കോഴ്സു കള് എന്നിവ പഠിക്കാനുള്ള സൗകര്യം ഒരുക്കും. 3.93 അദ്ധ്യാപകരുടെ പരിശീലന പരിപാടികളും ക്ലസ്റ്റര് പരിശീല നങ്ങളും രാഷ്ട്രീയമുക്തമാക്കും. അദ്ധ്യാപക പരിശീലകരെ മികവിന്റെ അടിസ്ഥാനത്തില് തെരഞ്ഞെടുക്കും. 3.94 മികച്ച പാഠേ്യതര പ്രവര്ത്തനങ്ങള് നടത്തി കൂടുതല് കുട്ടി കളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്ഷിക്കുന്ന അദ്ധ്യാ പകര്ക്കും വിദ്യാലയങ്ങള്ക്കും പ്രതേ്യക ക്യാഷ് അവാര്ഡു കള് നല്കും. 3.95 മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളുടെ പ്രവര്ത്തനം വിലയിരുത്താഌം പരിഹാരം കാണുവാഌം പ്രത്യേക സംവി ധാനം രൂപീകരിക്കും. 3.96 കോളേജുകളുടെ പ്രവര്ത്തന മികവ് അനുസരിച്ച് "ഗ്രഡ്' നല്കുന്നതു പോലെ പൊതു വിദ്യാലയങ്ങളുടെ പാഠ്യപാഠ്യേ തര പ്രവര്ത്തനങ്ങള് ശാസ്ത്രീയമായി വിലയിരുത്തി അവയ്ക്ക് ഗ്രഡ് നല്കി ആ സ്കൂളുകളുടെ ഭൗതികസാഹചര ്യങ്ങള് മെച്ചപ്പെടുത്തും. 28 വികസനവും കരുതലും 3.97 ഹൈസ്കൂള്, ഹയര് സെക്കന്ററി പരീക്ഷകളുടെ നടത്തിപ്പി നായി ഏകീകൃത പരീക്ഷാ ഡയറക്ടറേറ്റ് സ്ഥാപിക്കും. 3.98 നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സ്പീച്ച് ആന്റ ് ഹിയറിങ്ങിനെ മികവിന്റെ കേന്ദ്രമായി ഉയര്ത്തും. 3.99 സ്കൂള് അദ്ധ്യാപകര ുടെ പ്രവൃത്തി ദിനങ്ങള് ഏകീകരിക്കും. 3.100 നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങള് പരിഹരിക്കാന് ആവശ്യമായ നടപടി സ്വീകരിക്കും. 3.101 ഇന്ത്യയില് നിലവിലുള്ള വിദ്യാഭ്യാസ അവസരങ്ങളും തൊഴില്സാധ്യതകളും മനസ്സിലാക്കാഌം ഭാവന വിപുലീ കരിക്കാനുമായി 9, 10 ക്ലാസ്സുകളിലെ വിദ്യാര്ത്ഥികള്ക്ക് മികവിന്റെ കേന്ദ്രങ്ങള് സന്ദര്ശിക്കാനുള്ള പഠനയാത്രകള് സര്ക്കാര് സഹായത്തോടെ നടപ്പിലാക്കും. ഉന്നത വിദ്യാഭ്യാസം 3.102 യു.ജി.സി. പാക്കേജിലെ അപാകതകള് പരിഹരിച്ച് നടപ്പിലാ ക്കും. 3.103 കേരള സംസ്ഥാന ഗവേഷണ കൗണ്സില് ആരംഭിക്കും. 3.104 കേരള ഹയര് എഡ്യൂക്കേഷന് കൗണ്സില് രാഷ്ട്രീയമുക്ത വും കാര്യക്ഷമവുമാക്കും. 3.105 ബിരുദ ബിരുദാനന്തര കോഴ്സുകള് കാലാനുസൃതമായി പരിഷ് ക്കരിക്കുകയും ഓണേഴ്സ് കോഴ്സുകള് ആരംഭിക്കുകയും ചെയ്യും. 3.106 വിദ്യാര്ത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ്, കൃത്യ സമയത്ത് ഫലപ്രഖ്യാപനം എന്നിവ കേരളത്തിലെ എല്ലാ സര്വ്വകലാശാ ലകളിലും ഒരേ സമയത്ത് നടത്താന് ഏകീകൃത അക്കാദമിക് കലണ്ടര് തയ്യാറാക്കും. 3.107 ചോയ്സ് ബേയ്സ്ഡ് ക്രഡിറ്റ് ആന്റ ് സെമസ്റ്റര് സമ്പ്രദായ ത്തിലെ അപാകതകള് പരിഹരിച്ച് പരിഷ്ക്കരിക്കും. 3.108 സര്വ്വകലാശാലകളില് നിലവിലുള്ള സെക്കന്റ ് ലാംഗ്വേജുകളി ല് ചൈനീസ്, ജാപ്പനീസ്, സ്പാനിഷ് ഭാഷകള് കൂടി ഉള്പ്പെ ടുത്തും. 3.109 അറിക് അദ്ധ്യാപകരെയും യുജിസി പാക്കേജില് ഉള്പ്പെ ടുത്തും. 3.110 ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്ത്തും. 3.111 പരമ്പരാഗത തൊഴിലുകള് പരിശീലിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് കമ്മ്യൂണിറ്റി കോളേജുകള് ആരംഭിക്കും. 3.112 ഉന്നത നിലവാരം പുലര്ത്തുന്ന കോളേജുകള്ക്ക് ഓട്ടോണമസ് പദവി നല്കുവാനുള്ള നയം നടപ്പാക്കും. 29 3.113 സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്നവരും പഠനത്തില് മിടുക്കരുമായ വിദ്യാര്ത്ഥികള്ക്ക് മത്സര പരീക്ഷാ പരിശീലനം സൗജന്യമായി നല്കും. 3.114 സ്കൂളുകളിലെ മികച്ച അധ്യാപകര്ക്ക് മികവിനുള്ള അവാര്ഡ് നല്കുന്നതു പോലെ സര്വ്വകലാശാലാ അധ്യാപകര്ക്കും പ്രാഫഷണല് കോളേജിലെ അധ്യാപകര്ക്കും അവാര്ഡ് ഏര്പ്പെടുത്തും. 3.115 നിലവിലുള്ള സീറ്റുകള് നാലിരട്ടി വര്ദ്ധിപ്പിച്ച് അതില് 50 ശതമാന ം സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്ത്ഥികള്ക്കും ചഞക വിദ്യാര്ത്ഥികള്ക്കുമായി നല്കും. 3.116 ഈടില്ലാതെ വിദ്യാഭ്യാസ വായ്പ നല്കുന്നതിനായി ബാങ്ക് സാമ്പത്തിക സ്ഥാപനങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ ്സ് ലോണ് ഗാരന്റി ഫണ്ട് സ്വരൂപിക്കും. 3.117 അന്താരാഷ്ട്ര നിലവാരമുള്ള മള്ട്ടി ഡിസിപ്ലിനറി യൂണിവേഴ്സി റ്റി ആരംഭിക്കും. 3.118 നിയമപരമായ സംവിധാനത്തോടെയുള്ള പി.ടി.എ. രൂപവല്ക്ക രിക്കും. 3.119 മോണിറ്ററിങ് ആന്റ ് കോച്ചിങ് മാതൃകകളെ അടിസ്ഥാനമാക്കിയു ള്ള പ്രിന്സിപ്പാള് ആന്റ ് ടീച്ചേഴ്സ് ട്രയിനിങ് പ്രാഗാമു കള് നടപ്പാക്കും. 3.120 സര്വ്വകലാശാലകളുടെ പാഠ്യപദ്ധതി നവീകരണത്തിനായി സ്വ തന്ത്ര പാനലിനെ ചുമതലപ്പെടുത്തും. 3.121 വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള് സജ്ജമാക്കാന് പ്രവറ്റ് സ്പോണ്സര്ഷിപ്പ് പ്രയോജന പ്പെടുത്തും. 3.122 സംസ്കൃത സര്വകലാശാലയെ ദേശീയതലത്തിലുള്ള യൂണിവേഴ്സിറ്റികളുടെ നിലവാരത്തിലേക്കുയര്ത്തും. 3.123 തൊഴില്പരിശീലന കോഴ്സുകള്ക്ക് പ്രാത്സാഹനം നല്കും. ഈ രംഗത്തെ അമിത ചൂഷണം നിയന്ത്രിക്കും. പ്രാഫഷണല് വിദ്യാഭ്യാസം 3.124 പ്രാഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങളില് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്ത്ഥികള്ക്ക് കംപ്യൂട്ടര് വാങ്ങുന്നതിന് പലിശ രഹിതവായ്പ അനുവദിക്കും. 3.125 മെഡിക്കല്, എന്ജിനീയറിങ് എന്ട്രന്സ് പരീക്ഷകള് സുപ്രീംകോടതി നിര്ദ്ദേശാനുസരണം ഏകീകൃത രീതിയിലാ ക്കണമെന്ന നിര്ദ്ദേശം കേരളത്തില് നടപ്പാക്കും. 3.126 ബി.എഡ് കോഴ്സുകളുടെ പഠന കാലാവധി കൂട്ടും. എം.എഡ്. കോഴ്സുകള്ക്ക് കൂടുതല് മെച്ചപ്പെട്ട പാഠ്യപദ്ധതി തയ്യാറാ ക്കും. 30 വികസനവും കരുതലും 3.127 നിലവിലുള്ള മുഴുവന് പ്രാഫഷണല് കോഴ്സുകളും കാലോ ചിതമായി പരിഷ്ക്കരിച്ച് പുതിയ പാഠ്യപദ്ധതികള് തയ്യാറാക്കി നടപ്പാക്കും. 3.128 വിദ്യാര്ത്ഥികള്ക്ക് കേന്ദ്ര മത്സര പരീക്ഷകള്ക്ക് പരിശീലനം ലഭ്യമാക്കാന് സംസ്ഥാനത്തുടനീളം പരിശീലന കേന്ദ്രങ്ങള് സ്ഥാപിക്കും. 3.129 മാനവ വിഭവശേഷി വികസനത്തിനായി ബാപ്പുജി വിജ്ഞാന കേന്ദ്രം സ്ഥാപിക്കും. അനൗപചാരിക വിദ്യാഭ്യാസം 3.130 അനൗപചാരിക വിദ്യാഭ്യാസ നയം ആവിഷ്ക്കരിക്കും. 3.131 തുടര് വിദ്യാകേന്ദ്രങ്ങളെ ഗ്രാമീണ പബ്ലിക് റിലേഷന്സ് & സര്വ്വീസ് സെന്ററുകളായും ഹൈടെക്നോളജി സെന്ററുകളായും മാറ്റും. 3.132 വിവിധ വകുപ്പുകള് നടത്തുന്ന ബോധവത്ക്കരണ പരിപാടി കള് കൂടുതല് ജനകീയവും കാര്യക്ഷമവുമാക്കുന്നതിനു അനൗ പച ാരിക വിദ്യാഭ്യാസ പ്രവര്ത്തകരുടെ സേവനം പ്രയോജന പ്പെടുത്തും. 3.133 കേരളത്തിലെ തുടര്വിദ്യാഭ്യാസ പരിപാടികള്ക്ക് കേന്ദ്രധന സഹായം ഉറപ്പാക്കും. 3.134 അനൗപചാരിക വിദ്യാഭ്യാസ പ്രവര്ത്തകരുടെ സേവന വേതന വ്യവസ്ഥകള് പരിഷ്ക്കരിക്കുകയും ക്ഷേമനിധി ഏര്പ്പെടുത്തു കയും ചെയ്യും. 3.135 സമ്പൂര്ണതുല്യത ലക്ഷ്യമിട്ട് പ്രതേ്യക തുല്യതാ പരിപാടി കള് ആവിഷ്ക്കരിച്ച് നടപ്പാക്കും. സ്വാശ്രയ നയം 3.136 സ്വാശ്രയ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്ത്ഥികളുടെ പ്രവേശന ം, ദുര്ബലവിഭാഗങ്ങളുടെ മെറിറ്റടിസ്ഥാനത്തിലുള്ള പ്രവേശനം, ഫീസ് സംവരണം തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തും. 4. സാമൂഹ്യക്ഷേമം ദാരിദ്യ്ര നിര്മാര്ജ്ജനം 4.1 ബി.പി.എല്.കാര്ക്ക് 1 രൂപയ്ക്കും എ.പി.എല്.കാര്ക്ക് 2 രൂപയ്ക്കും പ്രതിമാസം 25 കിലോ അരി നല്കും. 31 4.2 പരമദരിദ്ര കുടുംബങ്ങളെ സര്ക്കാര് ദത്തെടുക്കും. 4.3 ദരിദ്രരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് വേണ്ട നയസ മീപനങ്ങള് ആവിഷ്ക്കരിക്കും. 4.4 പരിപൂര്ണ ദാരിദ്യ്ര നിര്മ്മാര്ജനത്തിന് വേണ്ടിയുള്ള തൊഴിലു റപ്പ് പദ്ധതികള് പൂര്ണമായി നടപ്പിലാക്കും. 4.5 ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടും ങ്ങളിലെയും പെണ്കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്കും. 4.6 ജോലിയില്ലാത്ത വികലാംഗര്ക്ക് ഉയര്ന്ന നിരക്കില് തൊഴിലി ല്ലായ്മ വേതനം നല്കും. 4.7 കുടും നാഥന്റെ മരണത്തെ തുടര്ന്ന് അനാഥമാകുന്ന കു ടുംത്തിന്റെ രക്ഷയ്ക്കായി പ്രതിമാസ ധനസഹായം നല്കും. 4.8 മാറാരോഗം പിടിപെട്ടവര്ക്ക് ചികിത്സയും മരുന്നുകളും സൗജ ന്യമായി നല്കും. അവര്ക്ക് പ്രതേ്യക പെന്ഷന് അനുവദി ക്കും. രോഗം മാറിയവര്ക്ക് പ്രതേ്യക പുനരധിവാസ പദ്ധതി ആവിഷ്ക്കരിക്കും. 4.9 വരുമാന പരിധി നിശ്ചയിച്ച് വൃക്കരോഗികള്ക്ക് ഡയാലിസിസ് സൗജന്യമാക്കും. കാന്സര്രോഗികള്ക്കുള്ള മരുന്നുകള് സൗജന്യ നിരക്കില് അര്ഹരായവര്ക്ക് ലഭ്യമാക്കും. 4.10 വികലാംഗര്ക്കെതിരെയുള്ള അതിക്രമങ്ങള് തടയുന്നതിന് ശക്തമായ നടപടികള് സ്വീകരിക്കും. 4.11 വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രതേ്യക വകുപ്പ് രൂപീകരിക്കും. 4.12 സമ്പത്തിന്റെ വിതരണം ദരിദ്രരിലെത്താന് തടസ്സമായ ഘടക ങ്ങള് നീക്കാന് നയങ്ങള് രൂപീകരിക്കും. 4.13 വീടുപണിയാന് ഭൂമി ഇല്ലാത്ത ദരിദ്രര്ക്ക് സര്ക്കാര് ഭൂമി വാങ്ങി നല്കുന്ന പദ്ധതിക്ക് രൂപം നല്കും. 4.14 ദരിദ്രവിഭാഗങ്ങള്ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തൊഴിലിന ് വേണ്ടിയുള്ള കുടിയേറ്റവും പ്രാത്സാഹിപ്പിക്കും. 4.15 നിലവിലുള്ള എല്ലാ ദാരിദ്യ്ര നിര്മ്മാര്ജന പദ്ധതികളും ഏകോ പിപ്പിച്ച് കാര്യക്ഷമമായും സമയന്ധിതമായും നടപ്പിലാക്കും. 4.16 പൊതുവിതരണ സമ്പ്രദായം വഴി ഭക്ഷ്യയോഗ്യമായ ധാന്യ ങ്ങള് വിതരണം ചെയ്യും. 4.17 മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യ ക്ഷമമായി നടപ്പിലാക്കാന് നടപടി സ്വീകരിക്കും. 4.18 ബിപിഎല് കാര്ഡ് വിതരണത്തിലെ അപാകതകള് പരിഹരി ച്ച് അര്ഹതയുള്ളവര്ക്കെല്ലാം ഈ ആനുകൂല്യം ലഭ്യമാക്കും. 4.19 വൈദ്യുതി ഇല്ലാത്ത എല്ലാ ബി.പി.എല്. കുടുംങ്ങള്ക്കും അടുത്ത ഒരു വര്ഷം കൊണ്ട് വൈദ്യുതി ലഭ്യമാക്കും. 32 വികസനവും കരുതലും 4.20 മൈക്രാഫിനാന്സ് മേഖലയില് പ്രവര്ത്തിക്കുന്ന സര്ക്കാ രിതര സന്നദ്ധസംഘടനകള്ക്ക് എല്ലാവിധ നിയമപരിര ക്ഷയും സാമ്പത്തികസഹായവും നല്കി വ്യവസ്ഥാപിതമാക്കും. 4.21 മൈക്രാഫിനാന്സ് പ്രവര്ത്തനങ്ങള് അവലോകനം നടത്തി ലിസ്റ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങള്ക്കുള്ള പ്രവര്ത്തന ചെലവുകള് സര്ക്കാര് വഹിക്കും. 4.22 പ്രവര്ത്തനം വിലയിരുത്തി ഈ മേഖലയിലെ സര്ക്കാര് പ്രവര്ത്തനങ്ങളേയും സര്ക്കാരിതര സംഘടനകളുടെ പ്രവര്ത്തനങ്ങളേയും സംയോജിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കും. 4.23 സാമൂഹികക്ഷേമ പെന്ഷന് തുക വര്ദ്ധിപ്പിച്ച് മുടക്ക മില്ലാതെ എല്ലാ മാസവും ബാങ്കുകള് വഴി വിതരണം നടത്തും. 4.24 ഐക്യജനാധിപത്യ മുന്നണി കൊണ്ടുവന്ന ആശ്രയ പദ്ധതി എല്ലാ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. നിരാലം രായ എല്ലാവരെയും ഈ പദ്ധതിയില് ഉള്പ്പെടുത്തു കയും സംരക്ഷണം നല്കുകയും ചെയ്യും. 4.25 കേരളത്തിലെ അംഗനവാടികളുടെ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമവും ഫലപ്രദവുമാക്കും. ശിശുക്കള്, ഗര്ഭിണികള്, പെണ്കുട്ടികള് എന്നിവര്ക്കുള്ള ഭക്ഷണ പരിപാടി കുറ്റമറ്റതും കാര്യക്ഷമവുമാക്കി നടപ്പിലാക്കും. എല്ലാ എല്.പി. സ്കൂളു കളിലും പ്രീപ്രമറി ക്ലാസ്സുകള് ആരംഭിക്കും. 4.26 തദ്ദേശ സ്ഥാപനങ്ങളില് മത്സരിക്കുവാന് വേണ്ടി ജോലി രാജിവ ച്ചു തൊഴില് നഷ്ടപ്പെട്ട അംഗനവാടി ടീച്ചര്മാര്ക്കും ഹെല്പ്പര്മാര്ക്കും പുനര് നിയമനം നല്കും. ഭാവിയില് തദ്ദേശ സ്ഥാപനങ്ങളിലേക്കു മത്സരിക്കുവാനുള്ള അനുവാ ദവും ഇവര്ക്ക് നല്കും. 4.27 സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ വേതനം വര്ദ്ധി പ്പിക്കും. 4.28 നാഷണല് സേവിങ്ങ്സ് വര്ക്കര്മാര് / മഹിള പ്രഥാന്മാര് എന്നിവ രുടെ സേവന വേതന പ്രശ്നങ്ങള് പരിഹരിക്കുവാനാവശ്യമായ നടപടികള് സ്വീകരിക്കും. 4.29 കേരള സര്ക്കാര് ലോട്ടറിയുടെ വില്പ്പന പുനഃസംഘടിപ്പിച്ചു തൊഴില് സാദ്ധ്യത വര്ദ്ധിപ്പിക്കുന്നതിനുള്ള നടപടികള് സ്വീ കരിക്കുകയും അന്യസംസ്ഥാന ലോട്ടറിയുടെ ചൂഷണം പൂര്ണമായി നിരോധിക്കുകയും ചെയ്യും. 4.30 പട്ടികജാതി/വര്ഗ കുടുംബങ്ങളിലും ബി.പി.എല്. കുടുംബ ങ്ങളിലും ജനിക്കുന്ന ഓരോ പെണ്കുട്ടിയുടെയും പേരില് ജനിക്കുമ്പോള് തന്നെ ഒരു നിശ്ചിത തുക സര്ക്കാര് നിക്ഷേപി ക്കും. കുട്ടിക്ക് 18 വയസ്സു പൂര്ത്തിയാകുമ്പോള് ഈ തുക 33 വിനിയോഗിക്കാന് കഴിയുന്ന വിധത്തില് ഒരു ക്ഷേമപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും ചെയ്യും. 4.31 സച്ചാര് കമ്മിറ്റി ശുപാര്ശ പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ വികസനം, ശാക്തീകരണം എന്നീ കാര്യങ്ങളും ദേശീയ വിദ്യാഭ്യാസനയത്തില് ചൂണ്ടിക്കാണിച്ചിട്ടുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പരിപാടികളും സമയബന്ധിതമായി നടപ്പിലാ ക്കുന്നതിന് നടപടി സ്വീകരിക്കും. തൊഴിലില്ലായ്മ പരിഹരിക്കാന് നടപടികള് 4.32 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് ഓരോ ജില്ലയിലെയും പ്രദേശത്തിന്റെയും വിഭവങ്ങളുടെയും തൊഴില്സേനയുടെയും ഉത്പാദന പ്രവര്ത്തനങ്ങളുടെയും ആവശ്യങ്ങള്ക്കനുസരിച്ച് തൊഴില് പരിശീലനം നല്കും. 4.33 ചെറുപ്പക്കാരെ സ്വയംതൊഴില് കണ്ടെത്താന് ശേഷിയു ള്ളവരും വ്യവസായ സംരംഭകരും നിക്ഷേപകരുമാക്കി മാറ്റാന് സഹായകരമായ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്ക്കരിക്കും. ഐ.റ്റി.യും മറ്റും ആധുനിക വിജ്ഞാന മേഖലകളുമായി ബന്ധ പ്പെട്ട മേഖലകളില് തൊഴില് ചെയ്യാന് പ്രാപ്തമാക്കുന്ന തൊഴില് പരിശീലന പരിപാടികള് വ്യാപകമായി തുടങ്ങും. 4.34 അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, തൊഴില് പരിശീലനം, തൊഴില് ചെയ്യാന് സാമ്പത്തിക സഹായം ഇവ ഉള്പ്പെടുത്തി ഒരു തൊഴില് പദ്ധതി ആവിഷ്ക്കരിക്കും. 4.35 സ്വകാര്യ സംരംഭങ്ങളുമായി സഹകരിച്ച് നാഷണല് സ്കില് ഡെവലപ്പ്മെന്റ ് പ്രാഗ്രാം പരമാവധി ഉപയുക്തമാക്കും. 4.36 കണ്സ്ട്രക്ഷന്, ഭക്ഷ്യ സംസ്ക്കരണം, റീട്ടെയില് ട്രയ്ഡ്, നേഴ്സിങ്, ടൂറിസം തുടങ്ങിയ വ്യാവസായികസേവന മേഖലക ളില് സ്കില് വികസനത്തിന് ഊന്നല് നല്കും. 4.37 വയോജന ആരോഗ്യ പരിചരണത്തില് റിഫ്രഷര് കോഴ്സു കള് ആരംഭിക്കും. 4.38 അനൗപചാരിക തൊഴില് വിദ്യാഭ്യാസ പ്രവര്ത്തനങ്ങള്ക്ക് പിന്തുണയും അംഗീകാരവും നിയമപരിരക്ഷയും നല്കും. 4.39 ഗ്രാമീണ റോഡുകള് ഗുണനിലവാരത്തോടെ നിര്മിക്കു ന്നതിഌം കേടുകൂടാതെ സംരക്ഷിക്കുന്നതിഌം ഗ്രാമീണ തലത്തില് തൊഴില്രഹിതരായ ഡിഗ്രിഡിപ്ലോമക്കാരുടെ സഹകരണസംഘം രൂപീകരിക്കുകയും അവര്ക്കുവേണ്ട ധനസഹായം ലഭ്യമാക്കുകയും ചെയ്യും. 34 വികസനവും കരുതലും 4.40 തൊഴിലില്ലായ്മയും തൊഴിലാളി ദൗര്ലഭ്യവും അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രീതിയിലും തൊഴില് സമീപനത്തിലും മാറ്റം വരുത്തിക്കൊണ്ട് ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണും. 4.41 അസംഘടിതമേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കിയും തൊഴില്ദാതാവും തൊഴിലാളിയും തമ്മിലുള്ള ബന്ധം മെച്ച പ്പെടുത്തിയും ചൂഷണം ഒഴിവാക്കും. 4.42 തോട്ടം തൊഴിലാളികളുടെ വേതനസേവന വ്യവസ്ഥകള് പരിഷ് ക്കരിക്കുകയും ചികിത്സ, ഗതാഗതം, കുടിവെള്ളം, വിദ്യാഭ്യാസം, ഭവനം എന്നിവ ലായങ്ങളില് ലഭ്യമാക്കുവാ നുള്ള നടപടികള് സ്വീകരിക്കുകയും ചെയ്യും. 4.43 പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങള് തുറന്നു പ്രവര്ത്തിപ്പി | ക്കുവാനുള്ള നടപടികള് സ്വീകരിക്കും. 4.44 പുതിയൊരു തൊഴില് സംസ്കാരത്തിനു രൂപം നല്കി ഉത്പാദനവും ഉത്പാദനക്ഷമതയും മൂലധന സമാഹരണവും വര്ധിപ്പിക്കും. 4.45 എല്ലാ മേഖലകളിലും മിനിമം വേതനം നടപ്പിലാക്കുകയും | എല്ലാ വിഭാഗം തൊഴിലാളികളെയും ക്ഷേമ നിധി ബോര്ഡു കളുടെ പരിധിയില് കൊണ്ടുവരുകയും ചെയ്യും. 4.46 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്മെന്റില് തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കും. 4.47 കാലോചിതമായ തൊഴില്നയം രൂപീകരിക്കുകയും പരമ്പരാ ഗത മേഖലയില് ആശ്വാസവേതനം നടപ്പിലാക്കുകയും ചെയ്യും. 4.48 തൊഴില്മേഖലയില് നിലനില്ക്കുന്ന നോക്കുകൂലി അടക്കമുള്ള അനാരോഗ്യപ്രവര്ത്തനങ്ങള് കര്ശനമായി നിയന്ത്രിക്കും. 4.49 മത്സ്യത്തൊഴിലാളികള്ക്ക് മത്സ്യശ്രീകാര്ഡ് ഏര്പ്പെടുത്തു കയും ഭവനപദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്യും. 4.50 തൊഴില് രഹിതര്ക്ക് തൊഴില് വൈദഗ്ധ്യം നല്കാന് പരിശീലനകേന്ദ്രങ്ങള് എല്ലാ ജില്ലകളിലും ആരംഭിക്കും. 4.51 പെന്ഷന് പറ്റിയവരുടെ വൈദഗ്ധ്യവും സേവനവും വിനിയോഗിക്കുന്നതിനായി ഈ വിഭാഗത്തില് സന്നദ്ധതയു ള്ളവരുടെ ഡേറ്റാബേസ് ശേഖരിച്ച് കണ്സള്ട്ടന്സി, ഗവേഷണം, അധ്യാപനം തുടങ്ങിയ കാര്യങ്ങള്ക്കായി കണ്സള്ട്ടേറ്റീവ് കൗണ്സില് സംസ്ഥാനതലത്തില് രൂപീക രിക്കും. 35 മണല്, മദ്യ, മയക്കുമരുന്നു മാഫിയകള് 4.52 ക്യാന്സര് പോലെ കേരള സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരി ക്കുന്ന വ്യാജമദ്യ മാഫിയകളെ കര്ശനമായി നിയന്ത്രിക്കും. 4.53 കുട്ടികളിലും, യുവാക്കളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന മദ്യ പാനം, മയക്കുമരുന്ന്, പാന്മസാല എന്നിവയുടെ ഉപയോഗം നിര്മ്മാര്ജ്ജനം ചെയ്യുവാന് ബോധവല്ക്കരണ പരിപാടികള് നടത്തും. 4.54 മണല്, ലോട്ടറി, മരുന്ന്, ഭൂമി എന്നീ മാഫിയകളെ നിയന്ത്രി ക്കുവാന് നിയമ നിര്മ്മാണം കൊണ്ടുവരും. 4.55 ഭൂമിയുടെ ഊഹക്കച്ചവടം നിയന്ത്രിക്കുകയും കൃത്രിമമായി ഭൂമിയുടെ വില ഉയര്ത്തുന്ന രീതി അവസാനിപ്പിക്കുവാന് നിയമ ഭരണപരമായ നടപടികള് സ്വീകരിക്കുകയും ചെയ്യും. പ്രവാസി മലയാളികള് 4.56 പ്രവാസികളുടെ താല്പര്യങ്ങള് സംരക്ഷിക്കാഌം പ്രവാസി കളുടെ ക്ഷേമം ഉറപ്പുവരുത്താഌം സഹായകമായ പ്രവാസി നയം രൂപീകരിക്കും. 4.57 തൊഴിലിനു വേണ്ടിയുള്ള കുടിയേറ്റം പ്രാത്സാഹിപ്പിക്കാന് തൊഴില് പരിശീലന പരിപാടികളും ബാങ്ക് വായ്പയും നല്കാന് നടപടികള് സ്വീകരിക്കും. 4.58 തിരിച്ചു വരുന്ന എല്ലാ പ്രവാസികളേയും കേരള സര്ക്കാരിന്റെ ക്ഷേമ നിധിയില് അംഗങ്ങളാക്കും. 4.59 തിരിച്ചു വരുന്ന പ്രവാസികള്ക്കും മുന്പ്രവാസികള്ക്കും സ്വയം തൊഴില് പദ്ധതി ഉള്പ്പെടെ പുനരധിവാസ പരിപാടി കള് നടപ്പിലാക്കും. കാര്ഷികമൃഗപരിപാലന സംരംഭങ്ങളി ലേക്കും ഇവരെ കൊണ്ടുവരും. 4.60 വിദേശ രാജ്യങ്ങളില് ജയിലില് കഴിയുന്നവരേയും നിയമക്കുരു ക്കില്പ്പെടുന്നവരെയും സഹായിക്കാന് ലീഗല് സ്ഥാപ നങ്ങളുമായി സഹകരിച്ച് നിയമസഹായം ഏര്പ്പെടുത്തും. 4.61 എന്.ആര്.ഐ. നിക്ഷേപം ആകര്ഷിക്കാന് മാസ്റ്റര് പ്ലാന് തയ്യാറാ ക്കുകയും വന് തോതില് നിക്ഷേപം സ്വീകരിക്കാനുള്ള നട പടികള് സ്വീകരിക്കുകയും ചെയ്യും. 4.62 എയര് ഇന്ത്യാ എക്സ്പ്രസിന്റെ ആസ്ഥാനം കൊച്ചിയിലാ ക്കിയ സാഹചര്യത്തില് വിദേശ മലയാളികളുടെ വിമാന യാത്രാപ്രശ്നം പരിഹരിക്കാന് കൂടുതല് വിമാന സര്വീസു കള് തുടങ്ങാന് കേന്ദ്ര സര്ക്കാരില് സമ്മര്ദ്ദം ചെലുത്തും. 4.63 പ്രവാസികളുടെ സമ്പാദ്യവും തൊഴില് വൈദഗ്ദ്ധ്യവും ഉപ യോഗപ്പെടുത്തി ഉത്പാദന സേവന സംരംഭങ്ങള് തുടങ്ങാന് പദ്ധതികള് ആവിഷ്ക്കരിക്കും. 36 വികസനവും കരുതലും 4.64 സംസ്ഥാന പ്രവാസി വകുപ്പിന്റെയും അനുന്ധ സ്ഥാപന ങ്ങളുടെയും പ്രവര്ത്തനം മെച്ചപ്പെടുത്തും. 4.65 വിദേശ കുടിയേറ്റക്കാര് കൂടുതല് ഉള്ള ജില്ലകളില് നോര്ക്ക യുടെ പ്രവാസി വെല്ഫെയര് ഓഫീസര്മാരെ നിയമിക്കും. 4.66 വര്ദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില് എമിഗ്രഷ ന് ആക്ട് കാലോചിതമായി പരിഷ്ക്കരിക്കാന് കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെടും. 4.67 വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ ് നടത്തുവാന് ഛഉഋജഇ ഉം ചഛഞഗഅ ഞഛഛഠട ഉം സംയോജിപ്പിച്ച് കാര്യക്ഷ മമായി പ്രവര്ത്തിപ്പിക്കും. 4.68 അനധികൃത റിക്രൂട്ട്മെന്റുകള് തടയാന് ശക്തവും കര്ശനവുമായ നടപടികള് സ്വീകരിക്കും. പട്ടികജാതി പട്ടികവര്ഗ വികസനം 4.69 സാമ്പത്തിക വളര്ച്ചയുടെ പ്രയോജനം പട്ടികജാതി/വര്ഗ്ഗ വിഭാഗങ്ങളില് എത്തിക്കുവാന് ആവശ്യമായ നടപടികള് സ്വീകരി ക്കും. 4.70 പട്ടികജാതി/വര്ഗ വിഭാഗങ്ങള്ക്ക് സ്വകാര്യമേഖലയിലും തൊഴില് ലഭ്യമാക്കുവാനുള്ള നടപടികള് പ്രാത്സാഹിപ്പിക്കും. 4.71 പട്ടികജാതി/വര്ഗ വിഭാഗക്കാരുടെ ഭൂവുടമാവകാശം ഉറപ്പാ ക്കുന്നതിനു നടപടികള് സ്വീകരിക്കും. പട്ടികവര്ഗ്ഗക്കാര്ക്ക് ഭൂമിയിന്മേലുള്ള പട്ടയം നല്കും. സമയബന്ധിതമായി ഭൂരഹിതരായ ആദിവാസികള്ക്ക് ഭൂമിവിതരണം നടത്തും. 4.72 പട്ടികജാതിവര്ഗ വിഭാഗങ്ങള്ക്ക് ഭവനം ഒരവകാശമായി അംഗീ കരിച്ചുകൊണ്ട് സമഗ്ര ഭവനനിര്മ്മാണ പരിപാടി ആരംഭിക്കും. 4.73 മോഡല് റെസിഡന്ഷ്യല് സ്കൂളുകളുടെ നടത്തിപ്പില് പട്ടികവര്ഗക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. 4.74 വ്യവസായ സംരംഭകര്ക്ക് സാങ്കേതിക ഉപദേശവും വായ്പയും നല്കും. 4.75 പ്രത്യേക ഘടകപദ്ധതി/ഉപപദ്ധതി പ്രകാരം പട്ടികജാതി/ വര്ഗ കോളനികളില് അടിസ്ഥാന സൗകര്യങ്ങള് കാര്യക്ഷ മമായി നടപ്പിലാക്കും. 4.76 സിക്കിള് സെല് അനീമിയ’രോഗം (അരിവാള് രോഗം) ബാധിച്ച പട്ടികവര്ഗ വിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷ യ്ക്ക് നടപടി സ്വീകരിക്കും. 4.77 മഹാത്മാ അയ്യന്കാളിയുടെ നാമധേയത്തില് ഒരു സര്വ്വകലാ ശാല ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കും. 4.78 കേരളത്തില് സ്വന്തമായി പ്രാഫഷണല് വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത പട്ടികജാതിക്കാര്ക്ക് നെഴ്സിങ്, എഞ്ചിനീ37 യറിങ്, മെഡിക്കല്, പാരാമെഡിക്കല് കോളേജുകള് അനുവ ദിക്കുന്നതില് മുന്ഗണന നല്കും. 4.79 എല്ലാ ജില്ലകളിലും പട്ടികജാതി/പട്ടികവര്ഗക്കാര്ക്കായി പ്രീ എക്സാമിനേഷന് ട്രയിനിങ് സെന്ററുകള് ആരംഭിക്കും. 4.80 ലംപ്സം ഗ്രാന്റ ് ഗണ്യമായി വര്ദ്ധിപ്പിക്കുകയും സ്വാശ്രയ കോളേജുകളില് കൂടുതല് പ്രവേശന അവസരങ്ങള് ലഭ്യമാ ക്കി പഠനത്തിനുള്ള സാമ്പത്തിക സഹായങ്ങള് വര്ദ്ധി പ്പിക്കുകയും ചെയ്യും. 4.81 പഠന നിലവാരത്തിലും പരീക്ഷകളിലും പിന്നാക്കം നില്ക്കുന്ന പട്ടികജാതി/വര്ഗ വിദ്യാര്ത്ഥികള്ക്ക് പ്രത്യേക പ്രാത്സാഹനം നല്കും. 4.82 പട്ടിക വര്ഗ വികസനം ലക്ഷ്യമിട്ടു ട്രബല് മിഷന് രൂപ വല്ക്കരിക്കുകയും വനാവകാശം സംബന്ധിച്ച് ബോധ വല്ക്കരണം നടത്തുകയും ചെയ്യും. 4.83 പട്ടികജാതി പട്ടികവര്ഗ ജനവിഭാഗങ്ങള്ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള പദ്ധതികള് കാര്യക്ഷമമായി നടപ്പിലാക്കും. പുതിയ പദ്ധതികള് ആവിഷ്ക്കരിക്കും. 4.84 സാമ്പത്തിക വികസനത്തിന്റെ ഗുണഫലങ്ങള് ഇവരില് എത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള് നടപ്പിലാക്കും. 4.85 വികസനം മൂലം പാര്ശ്വവല്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില് എത്തിക്കാന് വേണ്ട പദ്ധതികള് ആസൂത്രണം ചെയ്യും. 4.86 ആദിവാസികള്, മത്സ്യത്തൊഴിലാളികള്, പട്ടികജാതിപട്ടിക വര്ഗക്കാര്, കര്ഷക തൊഴിലാളികള്, ബി.പി.എല് പട്ടികയിലു ള്ളവര് എന്നിവരുടെ എല്ലാവിധ ചികിത്സയും പൂര്ണമായി സൗജന്യമാക്കും. 4.87 പട്ടികജാതി/വര്ഗ സഹകരണ സ്ഥാപനങ്ങളെ തകര്ച്ചയില് നിന്നും രക്ഷിക്കുന്നതിന് പഠനം നടത്തി റിപ്പോര്ട്ട് ചെയ്യാന് കമ്മീഷനെ നിയമിക്കും. 4.88 പട്ടിക വര്ഗ സഹകരണ സംഘങ്ങളിലെ അംഗങ്ങള്ക്ക് നേരി ട്ട് വനവിഭവങ്ങള് ശേഖരിക്കുന്നതിനുള്ള നിയമ വ്യവസ്ഥ പുനഃ സ്ഥാപിക്കും. 4.89 ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി നാഷണല് ട്രബല് സ്റ്റുഡന്സ് അപ്ലിഫ്റ്റ്മെന്റ ് സ്കീം നടപ്പിലാക്കും. 4.90 ചെങ്ങറ പാക്കേജ് കൂടുതല് ഫലപ്രദമായി നടപ്പാക്കും. 4.91 ഇന്ത്യയ്ക്കകത്തും പുറത്തും ഉപരിപഠനത്തിനു പോകുന്ന പട്ടികജാതി/വര്ഗ വിദ്യാര്ത്ഥികള്, മത്സ്യത്തൊഴിലാളി വിദ്യാര്ത്ഥികള് എന്നിവര്ക്ക് സ്കോളര്ഷിപ്പ് ഏര്പ്പെടുത്തും. 38 വികസനവും കരുതലും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം 4.92 പിന്നാക്ക വിഭാഗത്തില്പ്പെട്ടവരുടെ സാമൂഹ്യസാമ്പത്തിക വികസനത്തിന് പ്രത്യേകം പരിപാടികള് ആസൂത്രണം ചെയ്തു നടപ്പിലാക്കും. 4.93 നിയമപ്രകാരമുള്ള തൊഴില് സംവരണം കര്ശനമായി നടപ്പിലാ ക്കും. 4.94 അര്ഹതപ്പെട്ട എല്ലാ വിദ്യാര്ത്ഥികള്ക്കും വിദ്യാഭ്യാസ ആനു കൂല്യങ്ങള് ലഭ്യമാക്കും. 4.95 ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാ പരമായ അവകാശങ്ങള് സംരക്ഷിക്കും. 4.96 കേന്ദ്രഗവണ്മെന്റ ് നിര്ദേശപ്രകാരമുള്ള സ്റ്റേറ്റ് മൈനോരിറ്റി കമ്മീഷന് രൂപീകരിക്കും. 4.97 മദ്രസ അധ്യാപക പെന്ഷന് പദ്ധതി പലിശരഹിത സംവിധാ നത്തിലൂടെ നടപ്പിലാക്കും. 4.98 മധ്യമിക് ശിക്ഷാ അഭിയാന്റെ ഭാഗമായി അനിവാര്യമായ യു.പി.സ്കൂളുകള് ഹൈസ്കൂളുകളായി ഉയര്ത്തും. 4.99 പരിവര്ത്തിത ക്രസ്തവര്ക്കു കൂടി സംവരണ ആനുകൂല്യ ങ്ങള് നല്കണമെന്ന ദീര്ഘകാലാവശ്യം പരിഗണിച്ച് അതേക്കുറിച്ച് പഠനം നടത്തി ശുപാര്ശകള് നല്കാന് ഒരു കമ്മിഷനെ നിയമിക്കും. കമ്മിഷന്റെ ശുപാര്ശകള് സമയ ബന്ധിതമായി നടപ്പാക്കും. 4.100 നാടാര് സംവരണം സംബന്ധിച്ച കേന്ദ്രനയം നടപ്പാക്കുന്നത് പഠിച്ച് റിപ്പോര്ട്ട് ചെയ്യാന് കമ്മിഷനെ നിയോഗിക്കും. മുന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം 4.101 കേന്ദ്ര ഗവണ്മെന്റിന്റെ സജീവ പരിഗണനയിലിരിക്കുന്ന സംവ രണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് സംവരണവും മറ്റ് എല്ലാ ആനുകൂല്യങ്ങളും നല്കണമെന്ന റിട്ടയേര്ഡ് മേജര് ജനറല് ശ്രീ.എസ്.ആര്. സിന്ഹു അധ്യക്ഷനായുള്ള ദേശീയ കമ്മിഷന്റെ ശുപാര്ശകള് നടപ്പാക്കുന്ന മുറയ്ക്ക് കേരളത്തിലും അത് നടപ്പാക്കാന് നടപടികള് സ്വീകരിക്കും. 4.102 "കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം2009' പ്രകാരം എയ്ഡഡ് സ്കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച് കമ്മിറ്റി രൂപീകരിക്കാന് വ്യവസ്ഥയുണ്ട്. പാര്ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന നിയമഭേദഗതി അംഗീകരിക്കുന്ന മുറയ്ക്ക് വിവേചനം കൂടാതെ കേരളത്തിലും ഈ നിയമം നടപ്പാക്കാന് നടപടികള് സ്വീക രിക്കും. 39 4.103 മുന്നാക്ക വിഭാഗത്തില്പെട്ടവരുടെ ക്ഷേമത്തിഌം പുരോഗ തിക്കും പദ്ധതികള് നടപ്പാക്കാനായി ഒരു വികസന കോര്പ റേഷന് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും. ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമം 4.104 ശാരീരിക വെല്ലുവിളികള് നേരിടുന്നവരെ സാമ്പത്തികസാമൂഹിക സഹായങ്ങള് നല്കി മുഖ്യധാരയിലേക്ക് കൊണ്ടുവരു വാനുള്ള നടപടികള് സ്വീകരിക്കുകയും വികലാംഗ സംര ക്ഷണ നിയമം കാലാനുസൃതമായി പരിഷ്കരിച്ച് നടപ്പിലാ ക്കുകയും ചെയ്യും. 4.105 വെല്ലുവിളി നേരിടുന്നവര്ക്ക് തൊഴിലും വരുമാനവും സൃഷ്ടിച്ചു സാമൂഹ്യ സുരക്ഷ നല്കി ദാരിദ്യ്രത്തില്നിന്നു മോചിപ്പിക്കുവാനുള്ള നടപടികള് നടപ്പിലാക്കും. 4.106 നിയമപ്രകാരമുള്ള മൂന്നു ശതമാനം തൊഴില്സംവരണം ലഭ്യമാക്കുകയും യാത്രാസൗകര്യം വര്ദ്ധിപ്പിക്കുകയും പ്രത്യേക ചികിത്സാ സൗകര്യങ്ങള് ഏര്പ്പെടുത്തുകയും ചെയ്യും. 4.107 പൂര്ണമായും വെല്ലുവിളി അനുഭവിക്കുന്നവരെ പുനരധിവസി പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 4.108 തദ്ദേശസ്ഥാപനങ്ങള് ഈ വിഭാഗത്തിനു നീക്കിവയ്ക്കുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുവാനുള്ള നടപടികളും സ്വീകരിക്കും. 4.109 ശാരീരിക മാനസിക വെല്ലുവിളികള് നേരിടുന്നവര്ക്കു വേണ്ടി പ്രത്യേക വകുപ്പും ക്ഷേമനിധിയും രൂപീകരിക്കുകയും പെന്ഷന് തുക വര്ദ്ധിപ്പിച്ചു മാസാമാസം വിതരണം നടത്തുകയും ചെയ്യും. 4.110 ഇവര്ക്ക് ഉപയോഗിക്കുവാന് സാങ്കേതിക ഉപകരണങ്ങളും ത്രിചക്രസ്കൂട്ടറും സബ്സിഡി നിരക്കില് വിതരണം ചെയ്യും. 4.111 ഇവര്ക്കായി പുനരധിവാസ കൗണ്സില് രൂപീകരിക്കും. മുതിര്ന്ന പൗരന്മാരുടെ ക്ഷേമം 4.112 വൃദ്ധജനങ്ങളുടെ അനുപാതം വര്ദ്ധിച്ചുവരുന്ന സാഹചര്യം വിലയിരുത്തി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തു നട പ്പിലാക്കും. 4.113 ആരോഗ്യ ചികിത്സാ സൗകര്യവും പോഷകാഹാരവും ലഭ്യമാ ക്കി വൃദ്ധരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തും. 4.114 തദ്ദേശഭരണ സ്ഥാപനങ്ങള്വഴി ഒറ്റപ്പെട്ട വൃദ്ധരുടെ വീടുകളി ല് വൃദ്ധജന പരിചരണത്തിനാവശ്യമായ സൗകര്യങ്ങള് ലഭ്യമാ ക്കും. 40 വികസനവും കരുതലും 4.115 വൃദ്ധസദനങ്ങളും പകല്വീടുകളും കൂടുതല് ആരംഭിച്ചു സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തും. സ്ത്രീകളും വികസനവും 4.116 സ്ത്രീശാക്തീകരണം യാഥാര്ത്ഥ്യമാക്കുവാന് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില് മുതലായ രംഗങ്ങളില് വനിതകളുടെ പങ്കാളിത്തത്തോടെ പദ്ധതികള് ആസൂത്രണം ചെയ്തു നട പ്പിലാക്കും. 4.117 കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികള് കാര്യ ക്ഷമമായി താഴ്ന്ന തലത്തില് നടപ്പിലാക്കും. 4.118 സ്ത്രീകള്ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കാന് നടപടികള് സ്വീകരിക്കും. 4.119 ജോലിസ്ഥലങ്ങളില് സ്ത്രീകള് അനുഭവിക്കുന്ന ബുദ്ധിമുട്ടു കള്ക്ക് ശാശ്വതപരിഹാരം കാണുകയും സുരക്ഷ ഉറപ്പാക്കു കയും ചെയ്യും. 4.120 കുടുംബശ്രീ പ്രവര്ത്തനങ്ങളെ രാഷ്ട്രീയമുക്തമാക്കി തൊഴിലും വരുമാനവും സുസ്ഥിരമായി ഉയര്ത്തുവാനുള്ള നട പടികള് സ്വീകരിക്കും. 4.121 പരമ്പരാഗത വ്യവസായ മേഖലയില് തൊഴില് ചെയ്യുന്ന സ്ത്രീതൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള് മെച്ച പ്പെടുത്തുകയും തൊഴില് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. 4.122 വനിതാ ക്ഷേമവകുപ്പ് രൂപീകരിക്കുകയും ഭരണ നടത്തിപ്പിന്റെ എല്ലാ തലങ്ങളിലും സ്ത്രീകള്ക്ക് മാന്യമായ പദവി ഉറപ്പാ ക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുകയും ചെയ്യും. 4.123 സ്ത്രീകളുടെ സര്വതോമുഖമായ ഉന്നതിക്കുവേണ്ടി സംരംഭ കത്വ വികസന സ്ഥാപനം ആരംഭിക്കും. 4.124 പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളില് സ്ത്രീകള്ക്കു വേണ്ടി പൊതു കംഫര്ട്ട് സ്റ്റേഷനുകള് സ്ഥാപിക്കും. 4.125 അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികള്ക്ക് പ്രസവ അവധിയും ആനുകൂല്യവും നല്കും. 5. ധനസമാഹരണവും പദ്ധതി നടത്തിപ്പും സര്ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തും 5.1 കേരളത്തെ കടക്കെണിയില് നിന്ന് മോചിപ്പിക്കാന് നടപടി കള് സ്വീകരിക്കും. 5.2 ഭരണകാര്യക്ഷമത മെച്ചപ്പെടുത്തി അനാവശ്യ ചെലവുകള് കുറയ്ക്കും. 41 5.3 പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൊതു സ്വകാര്യ പങ്കാളിത്തം വഴിയും സഹകരണ സംഘങ്ങള് വഴിയും ലഭ്യമാക്കും. 5.4 പ്രാഫഷണല് വിദഗ്ധന്മാരെ ഉള്പ്പെടുത്തി ധനകാര്യ മാനേ ജ്മെന്റ ് മെച്ചപ്പെടുത്തും. പദ്ധതികള് സമയന്ധിതമായി നടത്താന് സംവിധാനം 5.5 വാര്ഷിക പദ്ധതിയുടെ നിര്വ്വഹണം വര്ഷാരംഭം മുതല് നടത്തുവാനുള്ള നടപടികള് സ്വീകരിക്കും. 5.6 കേന്ദ്രാവിഷ്കൃത പദ്ധതികളും വിദേശ സഹായമുള്ള പദ്ധ തികളും സമയ ന്ധിതമായി നടപ്പിലാക്കി പദ്ധതിവിഹിതം നഷ്ടപ്പെടാതിരിക്കുവാനുള്ള സംവിധാനം സൃഷ്ടിക്കും. 5.7 വാര്ഷിക പദ്ധതി, കേന്ദ്രാവിഷ്കൃതപദ്ധതികള്, മറ്റ് വികസന പദ്ധതികള് തുടങ്ങിയ ജില്ലാതലത്തില് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് ജില്ലാ വികസന കമ്മീഷണറുടെ മേല്നോട്ടത്തില് പുതിയ ഭരണ സംവി ധാനം സൃഷ്ടിക്കും. 5.8 പതിറ്റാണ്ടുകളായി നിലനില്ക്കുന്നതും പൊതുജന സേവനം പ്രദാനം ചെയ്യുന്നതില് കാലതാമസം സൃഷ്ടിക്കുന്നതുമായ സര്ക്കാര്/ഭരണ നടപടി ക്രമങ്ങള് ലഘൂകരിക്കും. അധികാരവികേന്ദ്രീകരണവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും 5.9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കു കൂടുതല് പദ്ധതി വിഹി തവും അധികാരങ്ങളും ചുമതലകളും നല്കും. 5.10 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് ജീവനക്കാരുടെ എണ്ണം വര്ദ്ധിപ്പിച്ചു ഭരണ സംവിധാനം മെച്ചപ്പെടുത്താന് നടപടികള് സ്വീകരിക്കും. 5.11 പ്രാജക്ടുകള് സമയ ന്ധിതമായി സാമ്പത്തിക വര്ഷം തന്നെ നടപ്പിലാക്കും. ദീര്ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര വികസന പ്രാജക്ടുകള്ക്കു ഊന്നല് നല്കും. 5.12 പ്രാദേശികതല ഗ്രാമീണ റോഡ്ജല ഗതാഗത സൗകര്യ ങ്ങള് വര്ദ്ധിപ്പിക്കും. പരിസ്ഥിതി സംരക്ഷണവും ശുചീകരണ പ്രവര്ത്തനങ്ങളും മെച്ചപ്പെടുത്തും. 5.13 കുടിവെള്ളവും വൈദ്യുതിയും ഉള്പ്രദേശങ്ങളിലെല്ലാം എത്തി ക്കുന്നതിന് നടപടികള് സ്വീകരിക്കും. 5.14 എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കുടിവെള്ള ലഭ്യതയില് സ്വയംപര്യാപ്തത നേടും. ഇതിനായി ജലസ്രാതസ്സു കളെ പുനര്ജനിപ്പിക്കുന്നതിഌം സംരക്ഷിക്കുന്നതിഌം പരി42 വികസനവും കരുതലും പോഷിപ്പിക്കുന്നതിഌം ആവശ്യമായ ശാസ്ത്രീയ അടിത്തറയോടു കൂടിയുള്ള പദ്ധതികള് നടപ്പിലാക്കും. ഇതിനാവശ്യമു ള്ള ശാസ്ത്ര പരിജ്ഞാനം സംസ്ഥാന ഗവേഷണ സ്ഥാപ നങ്ങളില് നിന്ന് തദ്ദേശ സ്ഥാപനങ്ങള്ക്കു ലഭ്യമാക്കും. 5.15 ഓരോ വാര്ഡിനേയും സ്വയംപര്യാപ്ത കമ്യൂണിറ്റികളാക്കാന് ശ്രമിക്കും. 5.16 ഗ്രാമസഭായോഗങ്ങള് കാര്യക്ഷമമാക്കി ജനപങ്കാളിത്തം വര്ദ്ധി പ്പിക്കുവാന് നടപടി സ്വീകരിക്കും. ഗ്രാമസഭ നിര്ദ്ദേശിക്കുന്ന വികസന പരിപാടികള് നിര്ബന്ധമായും പദ്ധതി രേഖയില് ഉള്പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കും. 5.17 ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ വികസന പദ്ധതി സംയോജിപ്പിച്ചു നടപ്പിലാക്കും. വിവിധ വകുപ്പുകളുടെ പ്രവര്ത്തനങ്ങള് ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയുമായി ഏകോപിപ്പിക്കും. 5.18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് പൂര്ണമായും കംപ്യൂ ട്ടര്വല്ക്കരിച്ചു പൗരന്മാര്ക്ക് ഗുണനിലവാരമുള്ള സേവനങ്ങള് സമയന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും. 5.19 പ്രാദേശിക ആസൂത്രണം ഉറപ്പു വരുത്തുന്നതിന് അനുയോ ജ്യമായതും ലളിതവും ജനങ്ങള്ക്ക് ബുദ്ധിമുട്ടില്ലാത്തതുമായ കെട്ടിടനിര്മ്മാണ ചട്ടങ്ങള് ഗ്രാമപ്രദേശങ്ങള്ക്കു വേണ്ടി ആവിഷ്ക്കരിച്ചു നടപ്പിലാക്കും. 5.20 പാര്ശ്വവല്ക്കരിക്കപ്പെട്ട മുഴുവന് കുടുംങ്ങള്ക്കും കൈവശഭ ൂമി, ഭവനം, കുടിവെള്ളം, വൈദ്യുതി, കക്കൂസ് എന്നിവ ലഭ്യമാക്കും. 5.21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് കേന്ദ്ര സംസ്ഥാന സര്ക്കാരു കളില് നിന്നു ലഭിക്കുന്ന പദ്ധതിതുകയുടെ അടിസ്ഥാന ത്തില് അഞ്ചുവര്ഷത്തെ വികസന പദ്ധതി മുന്കൂട്ടി തയ്യാറാ ക്കുന്നതിന് നടപടി സ്വീകരിക്കും. 5.22 സര്ക്കാര് നല്കുന്ന വികസന ഫണ്ടിലേക്കുള്ള നിയന്ത്ര ണങ്ങള് അയവുള്ളതാക്കും. 5.23 നാലാം സംസ്ഥാന ധനകാര്യ കമ്മിഷന് നിര്ദ്ദേശിച്ചിട്ടുള്ള പദ്ധതി വിഹിതം തദ്ദേശ സ്ഥാപനങ്ങള്ക്കു നല്കും. 5.24 ഉല്പാദന മേഖലയിലെ വികസന പ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കും. 5.25 ജനപ്രതിനിധികള്ക്ക് പരിശീലനം നല്കി ഭരണ നിര്വഹണ ത്തിന് പ്രാപ്തരാക്കും. അതിനായി നിലവിലുള്ള സംവിധാന ങ്ങള് ശക്തിപ്പെടുത്തും. 43 5.26 ജില്ലാ ആസൂത്രണ സമിതികള് ശക്തിപ്പെടുത്തും. ഓരോ ജില്ലയുടെയും സമഗ്രവികസന പദ്ധതി തയ്യാറാക്കി അവ കാര്യക്ഷമതയോടെ നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തും. 5.27 തദ്ദേശ സ്ഥാപനങ്ങളുടെ മേല്നോട്ടത്തില് വനിതാ ജാഗ്രതാ സമിതികള് ശക്തിപ്പെടുത്തും. 5.28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലീഗല് സര്വീസ് അതോറി റ്റിയും സംയുക്തമായി പ്രാദേശിക പ്രശ്നങ്ങള്ക്ക് നിയമപ രമായ പരിഹാരം കണ്ടെത്തുന്നതിന് വേദിയുണ്ടാക്കും. 5.29 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങള് അഴിമതി രഹിതവും സുതാര്യവുമാക്കും. ഓംബുഡ്സ്മാന്റെ പ്രവര്ത്തന ങ്ങള് വിപുലപ്പെടുത്തും. 5.30 എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗര സഭകളിലും പൊതു ശ്മശാനങ്ങള് ഉണ്ടാക്കും. നിലവിലുള്ളവ ആധുനീകരിക്കും. വിലക്കയറ്റ നിയന്ത്രണം 5.31 പൊതുവിതരണ സമ്പ്രദായം ശക്തമാക്കും. 5.32 വിലക്കയറ്റം പിടിച്ചുനിര്ത്താന് മാവേലിസ്റ്റോര്, കണ്സ്യൂമര് സ്റ്റോര്, സപ്ലൈകോ മുതലായവ വഴി ഭക്ഷ്യ വസ്തുക്കള് വില കുറച്ച് വിതരണം ചെയ്യും. 5.33 പൊതു വിതരണ സമ്പ്രദായം പൂര്ണമായും കംപ്യൂട്ടര്വല്ക്ക രിക്കും. 5.34 പൊതുവിതരണ ഭക്ഷ്യവസ്തുക്കളുടെ തിരിമറി തടയാന് ഗ്ലോബല് പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഉപയോ ഗിക്കും. 5.35 ധാന്യ ബാഗുകളില് ബാര്കോഡ് രേഖപ്പെടുത്തും. 5.36 ഭക്ഷ്യവസ്തുക്കള് ഉത്പാദകരില് നിന്നു നേരിട്ടു സംഭരിച്ച് പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും. 5.37 അവശ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും കര്ശനമായി നിരോധിക്കും. 6. സര്വ്വീസ് മേഖല ടൂറിസം 6.1 കേരളത്തെ ലോകത്തിലെ മുഖ്യ ടൂറിസ്റ്റ് കേന്ദ്രങ്ങളില് ഒന്നാക്കാനുള്ള പരിപാടികള് നടപ്പിലാക്കും. വിശേ്വാത്തരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പ്രകൃതിയനുഗ്രഹിച്ച കേരളത്തെ വളര്ത്തിയെടുക്കാനാവശ്യമായ നടപടികള് സ്വീകരിക്കും. കേരള ത്തിന്റെ തനിമ നിലനിര്ത്തിക്കൊണ്ടും പരിസ്ഥിതി സംര ക്ഷിച്ചുകൊണ്ടുമുള്ള പദ്ധതികള് ആവിഷ്ക്കരിക്കും. 44 വികസനവും കരുതലും 6.2 സമഗ്ര ടൂറിസ വികസനത്തിന് മാസ്റ്റര്പ്ലാന് തയ്യാറാക്കും. നിക്ഷേപ സൗഹൃദ നയം, പദ്ധതികളുടെ ത്വരിതഗതിയിലുള്ള നിര്വ്വഹണം, നിക്ഷേപ മേഖലകള്, സാമ്പത്തിക സഹായം ഉറപ്പു വരുത്തല്, അടിസ്ഥാന സൗകര്യ സഹായം എന്നിവയ്ക്ക് മുന്ഗണന നല്കും. 6.3 ഓരോ പ്രദേശത്തും നിര്ദ്ദേശിക്കപ്പെടുന്ന ടൂറിസ സൗകര്യ ങ്ങള് വിലയിരുത്തി സംരംഭകര്ക്ക് ഏതിലെല്ലാം മുതല് മുടക്കാം എന്നു വ്യക്തമാക്കി ഇന്വെസ്റ്റ്മെന്റ ് പ്ലാന് തയ്യാറാക്കും. 6.4 അടുത്ത അഞ്ചുവര്ഷം 5 ലക്ഷം പേര്ക്ക് തൊഴില് നല്കാ നുള്ള പദ്ധതിക്ക് സ്വകാര്യ നിക്ഷേപമേഖലയിലും, പൊതു സ്വകാര്യ സംയുക്ത മേഖലയിലും പദ്ധതികള് നടപ്പാക്കും. 6.5 നിലവാരമുള്ളതും, വരുമാനം കൂടുതല് ലഭിക്കുന്നതുമായ ടൂറിസ ത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള് സജ്ജമാക്കും. ഇതുകൂടാതെ അനുന്ധ സൗകര്യങ്ങള്ക്കു വേണ്ടി ഹോട്ടലുകള്, വഴിയോര വിശ്രമകേന്ദ്രങ്ങള്, കലാ വിനോദ കേന്ദ്രങ്ങള്, ഇന്ഫര്മേഷന് സെന്ററുകള് എന്നിവ സ്ഥാപിക്കും. 6.6 തദ്ദേശവാസികളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ടൂറിസ സേവന ദാതാക്കളേയും, പൊതുജനങ്ങളേയും പങ്കെ ടുപ്പിച്ചുകൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസ മോഡല് വ്യാപകമാ ക്കും. 6.7 ലോകടൂറിസത്തിലെ മാറ്റങ്ങളും ടൂറിസ്റ്റുകളുടെ താല്പര്യങ്ങളും അനുസ്യൂതം പഠിച്ച് ടൂറിസം വ്യവസായത്തിലുള്ളവര്ക്ക് കൈമാറാനുള്ള സൗകര്യം സൃഷ്ടിക്കും. 6.8 കേരളത്തിന്റെ തനതായ സൗന്ദര്യം ആസ്വദിക്കുന്നതിഌം ജല യാത്രാനുഭവത്തിഌം വേണ്ടി കേരളത്തിലെ ജലപാതകായല് ടൂറിസത്തിന് മുന്ഗണന നല്കി വികസിപ്പിക്കും. 6.9 റോഡുകള് സഞ്ചാരയോഗ്യമാക്കി വഴിയോരങ്ങളില് പാര്ക്കിങ്, ഫോട്ടോഗ്രാഫി ഗ്യാലറി, പൂക്കള്, പഴങ്ങള്, കര കൗശല വസ്തുക്കള്, സുഗന്ധ വ്യഞ്ജനങ്ങള് എന്നിവ പ്രദര്ശിപ്പിക്കുവാഌം വില്ക്കുവാനുമുള്ള സൗകര്യങ്ങള് നല്കും. 6.10 അടിസ്ഥാന സൗകര്യങ്ങള്, വിവിധ വൈദഗ്ദ്ധ്യങ്ങള്, പൊതു പങ്കാളിത്തം ഇവയൊക്കെ ഏകോപിപ്പിക്കുന്നതിഌം മേല്പ്പ റഞ്ഞ കാര്യങ്ങള് നടപ്പിലാക്കുന്നതിഌം സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലേയും വിദഗ്ദ്ധരെ ഉള്പ്പെടുത്തി ഉന്നതാധികാരസമിതി രൂപീകരിക്കും. 6.11 മാനവ വിഭവ ശേഷി വികസനം, സൗഹൃദ നികുതി നയം, ഇന്വെസ്റ്റ്മെന്റ ് ഗൈഡന്സ് സെല്, ടൂറിസ്റ്റുകള്ക്കുള്ള സുരക്ഷ എന്നിവ ഉറപ്പു വരുത്തും. 45 6.12 ആഭ്യന്തര ടൂറിസത്തിന് ഊന്നല് നല്കും. 6.13 അഡ്വഞ്ചര് ടൂറിസം, ഹെലികോപ്റ്റര് ടൂറിസം, ക്രൂയിസ് ടൂറിസം എന്നിവ പ്രാത്സാഹിപ്പിക്കും. 6.14 സര്ക്കാര്സ്വകാര്യ ബസ് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന തിനു വേണ്ടി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചര്ച്ച ചെയ്ത് നടപടികള് എടുക്കും. 6.15 ഓട്ടോറിക്ഷാ തൊഴിലാളികളുടെയും യാത്രക്കാരുടെയും പ്രശ്നങ്ങള് പരിഹരിക്കാനുള്ള നടപടികള് സ്വീകരിക്കും. ആരോഗ്യ മേഖല 6.16 പകര്ച്ചപകര്ച്ചേതര രോഗങ്ങളുടെ വ്യാപനം തടയുന്നതിഌം നിയന്ത്രിക്കുന്നതിഌം പ്രഥമ പരിഗണന നല്കിക്കൊണ്ട് സമഗ്രമായ ആരോഗ്യ നയം ആവിഷ്ക്കരിക്കും. രോഗപ്രതിരോധ ത്തിന് മുന്ഗണന നല്കി മികച്ച ചികിത്സയും സേവന ങ്ങളും ഉറപ്പു വരുത്തുന്ന സംസ്ഥാന ആരോഗ്യ നയം നടപ്പാ ക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം ഇതി നായി പ്രയോജനപ്പെടുത്തും. 6.17 രോഗ നിര്ണയചികിത്സാ സംവിധാനം ശക്തിപ്പെടുത്തും. വര്ദ്ധിച്ചുവരുന്ന പകര്ച്ച വ്യാധികളെയും ജീവിതശൈലീരോഗ ങ്ങളെയും ചെറുക്കുന്നതിഌം തനതായ രോഗ പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിഌം വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയൊരു ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കും. ആലപ്പുഴയിലെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് ശക്തിപ്പെടുത്തും. 6.18 നിലവാരമില്ലാത്ത മരുന്നുകളും വിഷാംശം കലര്ന്ന ആഹാര പദാര്ത്ഥങ്ങളും കണ്ടെത്തി നിരോധിക്കുന്നതിന് ഡ്രഗ് ടെസ്റ്റിങ് ലാബിന്റേയും അനലിസ്റ്റ് ലാബിന്റേയും പ്രവര്ത്തനം വിപുല പ്പെടുത്തും. 6.19 നഗരപ്രദേശങ്ങളിലെ ദരിദ്ര വിഭാഗങ്ങള്ക്കായി പ്രതേ്യക നഗരാരോഗ്യ പദ്ധതി നടപ്പാക്കും. 6.20 ആരോഗ്യ സ്ഥാപനങ്ങളിലെ ചികിത്സാ സൗകര്യങ്ങള് വൃദ്ധ രുള്പ്പെടെ അവശത നേരിടുന്ന മുഴുവന് പേര്ക്കും പ്രാപ്യമാ കുന്ന തരത്തില് വൃദ്ധസൗഹൃദങ്ങളാക്കി (ഏജ്ഫ്രണ്ട്ലി) പുനഃക്രമീകരിക്കും. 6.21 ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിന് ഹെല്ത്ത് ഇന്ഫ്രാസ്ട്രക്ചര് ഡവല പ്മെന്റ ് കോര്പറേഷന് ആരംഭിക്കും. 6.22 ഹൈവേകളില് ആവശ്യാനുസൃതം ട്രാമോകെയര് സെന്ററുകള് ആരംഭിക്കും. 46 വികസനവും കരുതലും 6.23 ആയുര്വേദത്തിഌം ട്രബല് മെഡിസിഌം വേണ്ടി ഔഷധ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. 6.24 സമാന്തര ചികിത്സാ സമ്പ്രദായത്തിന് പ്രചാരണം നല്കുവാന് സര്ക്കാരിതര പ്രസ്ഥാനങ്ങള്ക്ക് പിന്തുണ നല്കും. 6.25 ആരോഗ്യ രംഗത്ത് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമായി ലാഭേച്ഛ കൂടാതെയുള്ള സഹ കരണത്തിന്റെ സാധ്യതകള് പൂര്ണമായും പ്രയോജന പ്പെടുത്തും. 6.26 താലൂക്ക് ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കൂടുതല് സൗകര്യങ്ങള് വികസിപ്പിച്ചും മരുന്നുകള് ലഭ്യമാ ക്കിയും വിദഗ്ദ്ധ ഡോക്ടര്മാരുടെ സേവനങ്ങള് ഉറപ്പാക്കിയും ശക്തിപ്പെടുത്തും. ഇതിലേക്ക് മെഡിക്കല് സര്വ്വീസസ് കോര്പ്പ റേഷന്റെ സേവനം കൂടുതല് മെച്ചപ്പെടുത്തും. 6.27 സമഗ്ര മെഡിക്കല് പ്രാക്ടീഷനേഴ്സ് നിയമം നടപ്പിലാക്കും. 6.28 വൃദ്ധസമൂഹത്തെയും മാനസികാരോഗ്യ സംരക്ഷണത്തെയും മുന്നിര്ത്തി ഗുണാത്മക ആരോഗ്യ സംരക്ഷണ നടപടികള് സ്വീകരിക്കും. 6.29 നിലവിലുള്ള പദ്ധതികള് ശക്തിപ്പെടുത്തി സാര്വ്വത്രിക ആരോഗ്യ ഇന്ഷ്വറന്സ് പദ്ധതി ആരംഭിക്കും. 6.30 ഗ്രാമീണ മേഖലയിലെ ആശുപത്രികളിലെ/പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്നേഴ്സ്പാരാ മെഡി ക്കല് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി, ഇവരെ | കരാറടിസ്ഥാനത്തില് സെലക്ട് ചെയ്യുവാഌം അവരുടെ വേതന വ്യവസ്ഥകള് നിശ്ചയിക്കുവാനുമുള്ള ചുമതല ഗ്രാമപ ഞ്ചായത്തു സമിതികളെ ഏല്പിക്കും. കേന്ദ്രീകൃത നിയമനരീതി ഒഴിവാക്കും. 6.31 മാനസികാരോഗ്യ പരിപാലനത്തില് വ്യാപൃതരായവര്ക്കായി തുടര്പരിശീലന പരിപാടികള്ക്ക് പ്രതേ്യകം ഊന്നല് നല്കും. 6.32 വൃദ്ധജനങ്ങള്ക്കായി നിലവാരമുള്ള നേഴ്സിങ് ഹോമുകളും വിശ്രമ കേന്ദ്രങ്ങളും ആരംഭിക്കും. 6.33 വാഹനാപകടങ്ങളില് പരുക്കേല്ക്കുന്നവര്ക്കും ട്രാമോ കേസുകള്ക്കും 100 ശതമാനം സൗജന്യ ചികിത്സ ഉറപ്പു വരുത്തും. 6.34 സംസ്ഥാനത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയും അന്തര്ദ്ദേശീയ സര്വ്വകലാശാലകളുടെയും കൂട്ടായ്മയോടെ മാനസികാരോഗ്യ സംരക്ഷണനടപടികള് ശക്തിപ്പെടുത്തും. 6.35 മാനസിക രോഗികളുടെ മാതാപിതാക്കള്ക്കും അവരെ ശുശ്രൂഷി ക്കുന്നവര്ക്കും കൗണ്സിലിങ്ങും പിന്തുണയും ഉപദേശ47 ങ്ങളും പ്രദാനം ചെയ്യുന്നതിനായി സംസ്ഥാന വ്യാപകമായി ഹെല്പ്പ്/കോള് സെന്ററുകള് ആരംഭിക്കും. 6.36 മെന്റല് ഹെല്ത്ത് അതോറിറ്റിയെ ശക്തിപ്പെടുത്തും. മാനസി കാരോഗ്യ പ്രവര്ത്തകര് പാരാ മെഡിക്കല് ജീവനക്കാര് തുട ങ്ങിയവരുടെ തുടര് പരിശീലന പരിപാടികള് ശക്തിപ്പെടുത്തും. 6.37 വൃദ്ധജന പരിപാലന പരിപാടികള്ക്ക് പ്രതേ്യക ഊന്നല് നല്കും. 6.38 വൃദ്ധജന പരിപാലനത്തെ മുന്നിര്ത്തി മെഡിക്കല് പ്രാഫ ഷണലുകള്ക്ക് റിഫ്രഷര് കോഴ്സുകള് ആരംഭിക്കും. 6.39 കാന്സര്, ഹൃദ്രാഗം, വൃക്കരോഗം മുതലായ മാരക രോഗ ങ്ങള്ക്കു വിധേയരായ പാവപ്പെട്ടവര്ക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കുവാനുള്ള നടപടികള് സ്വീ കരിക്കും. ചികിത്സ തെരഞ്ഞെടുക്കുവാഌം ആശുപത്രികളെ സമീപിക്കുവാനുമുള്ള സാഹചര്യവും സൃഷ്ടിക്കും. 6.40 ജീവന്രക്ഷാ മരുന്നുകള്ക്ക് വില്പന നികുതി ഇളവ് നല്കും. മരുന്നുകളുടെ ക്രമാതീതമായ വില നിയന്ത്രിക്കുവാനുള്ള നട പടി സ്വീകരിക്കും. മരുന്നുകളുടെ ഗുണനിലവാരം മെച്ചപ്പെടു ത്തുവാനുള്ള സംവിധാനം ശക്തമാക്കും. 6.41 സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങള്ക്കും പ്രയോജനം നല്കുന്ന യൂണിവേഴ്സല് ഹെല്ത്ത് ഇന്ഷ്വറന്സ് നടപ്പിലാ ക്കും. ബി.പി.എല്.കുടും ങ്ങളുടെ പ്രീമിയം ഗവണ്മെന്റ ് പൂര്ണമായും ഏറ്റെടുക്കുകയും മറ്റു വിഭാഗങ്ങള്ക്കു ആകര്ഷ കമായ പ്രീമിയം സൗജന്യമായി നല്കുകയും ചെയ്യും. 6.42 രോഗ നിവാരണ പ്രതിരോധ പൊതുജനാരോഗ്യ പരി പാടികള്ക്കു മുന്തിയ പ്രാധാന്യം നല്കും. പൊതുജനാരോ ഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ളം, പരിസര ശുചിത്വം, മാലിന്യനിര്മ്മാര്ജ്ജനം, മായം ചേര്ക്കല് നിരോധനം എന്നീ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിഌം നടപ്പിലാക്കുന്നതിഌം പ്രതേ്യക നടപടികള് സ്വീകരിക്കും. 6.43 മാനസിക രോഗമുള്ള എല്ലാ കുട്ടികള്ക്കും വിദ്യാഭ്യാസത്തിനു വേണ്ടി നിശ്ചിത തുക എല്ലാ മാസവും ഗ്രാന്റ ് ആയി നല്കും. 6.44 ബജറ്റ് വിഹിതം വര്ദ്ധിപ്പിച്ചും ഭരണം കാര്യക്ഷമമാക്കിയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കും. 6.45 ഔഷധവിലവര്ധനവ് നിയന്ത്രിക്കാന് കമ്പനികളില് നിന്നും മരുന്നുകള് സര്ക്കാര് നേരിട്ട് സംഭരിച്ച് വിതരണം നടത്തും. 6.46 കേരള മെഡിക്കല് സര്വീസസ് കോര്പറേഷന് എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും മെഡിക്കല്സ്റ്റോറുകള് തുറന്ന് ഔഷധങ്ങള് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യും. 48 വികസനവും കരുതലും 6.47 പാരമ്പര്യരോഗങ്ങളെക്കാള് കൂടുതല് അപകടകാരികളായ ആധുനിക ജീവിതശൈലിയുടെ സൃഷ്ടികളായ രോഗങ്ങളുടെ നിര്ണയവും ചികിത്സയും കൂടുതല് ഫലപ്രദമാക്കുകയും ബോധവല്ക്കരണ പരിപാടികള് നടത്തുകയും ചെയ്യും. 6.48 മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കടിമകളായ വ്യക്തികള്ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിഌം ഫലപ്രദമായ സംവിധാനം ഏര്പ്പെടുത്തും. 6.49 എമര്ജന്സി ആംബുലന്സ് സര്വീസ് എല്ലാ ജില്ലകളിലും ഏര്പ്പെടുത്തും. 6.50 അന്പതു വര്ഷം മുന്പ് ആരോഗ്യവകുപ്പ് നിര്ണയിച്ച ഡോക്ടര്മാര്, നെഴ്സുമാര്, പാരാമെഡിക്കല് ജീവനക്കാര് എന്നിവരുടെ സ്റ്റാഫ് പാറ്റേണ് അടിയന്തിരമായി പുനഃപരിശോധിക്കും. 6.51 എല്ലാ സര്ക്കാര് ആശുപത്രികളിലും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സൗജന്യ ഡയാലിസിസ് സൗകര്യം ഏര്പ്പെടുത്തും. 6.52 ചികിത്സാ സൗകര്യങ്ങള് കുറഞ്ഞ വയനാട് ജില്ലയില് കേന്ദ്ര സഹായത്തോടെ സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കും. 6.53 സ്വകാര്യ ആശുപത്രികളുടെ സുഗമമായ പ്രവര്ത്തനത്തിന് അവയുടെ പ്രതിനിധികളുമായിചര്ച്ച ചെയ്ത് ആവശ്യമായ നടപടികള് സ്വീകരിക്കും. 6.54 സ്വകാര്യ ആശുപത്രികളില് നിന്ന് രോഗികള്ക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്താനുള്ള പരിപാടികള് ആവിഷ്ക്ക രിക്കും. 6.55 സര്ക്കാര് ആശുപത്രികളില് പ്രസവത്തിനെത്തുന്ന നിര്ധന രായവര്ക്ക് പ്രസവാനന്തര ശുശ്രൂഷയ്ക്കായി അയ്യായിരം രൂപ സൗജന്യമായി നല്കും. 6.56 ആശാവര്ക്കര്മാരെ ഗ്രാമീണ ആരോഗ്യ കുടുംബക്ഷേമ പ്രവര് ത്തനങ്ങളുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി സേവനമേഖല ശക്തിപ്പെടുത്തുകയും കൂടുതല് ആനുകൂല്യ ങ്ങള് ഏര്പ്പെടുത്തുകയും ചെയ്യും. കുടിവെള്ളവും ജലസേചനവും 6.57 സംസ്ഥാനത്തിന്റെ പ്രകൃതിദത്ത ജലസ്രാതസുകളെ സംരക്ഷിക്കും. 6.58 വെള്ളം, ശുചിത്വം, മാലിന്യ നിര്മാര്ജനം എന്നിവയ്ക്കാ വശ്യമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതി കള് രൂപീകരിക്കും. 49 6.59 കേന്ദ്ര സഹായം ഉപയോഗിച്ചു മൈക്രാ ഇറിഗേഷന് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും. 6.60 കേരളത്തിനര്ഹതപ്പെട്ട ജലം കാവേരി നദിയില് നിന്നും ലഭ്യമാ ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 6.61 ആക്സിലറേറ്റഡ് ഇറിഗേഷന് ബെനിഫിറ്റ് പരിപാടിക്കു കൂടു തല് കേന്ദ്ര സഹായം ലഭ്യമാക്കി കാര്യക്ഷമമാക്കുവാനുള്ള നടപടി സ്വീകരിക്കും. 6.62 മൂവാറ്റുപുഴ, ഇടമലയാര്, കാരാപ്പുഴ, ബാണാസുര സാഗര് എന്നീ പദ്ധതികള് സമയന്ധിതമായി പൂര്ത്തിയാക്കും. 6.63 നികന്നുപോയ കുളങ്ങളും ചെറുജലാശയങ്ങളും ഉപയോഗ യോഗ്യമാക്കും. ശാസ്ത്രസാങ്കേതികമേഖല 6.64 കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള നടപടികള് സ്വീകരിക്കും. 6.65 സംസ്ഥാന ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെയും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ശാസ്ത്ര ഗവേഷണ പ്രവര്ത്തനങ്ങള്ക്കു പുതിയ മാര്ഗരേഖ തയ്യാറാക്കും. 6.66 പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനത്തിന് ഗുണകരമായ രീതിയില് ഗവേഷണ സ്ഥാപനങ്ങളെ പുനഃസം ഘടിപ്പിക്കും. ശാസ്ത്ര സാങ്കേതിക ഗവേഷണ ഫലങ്ങള് സാധാരണ ജനങ്ങളില് എത്തിക്കുവാനുള്ള നടപടി കള് സ്വീകരിക്കും. 6.67 സ്കൂള്തലം മുതല് ശാസ്ത്ര വിദ്യാഭ്യാസത്തിന് ഊന്നല് നല്കും. ഇതിനായി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ഏകോപിപ്പിച്ച് പദ്ധതികള് തയ്യാറാക്കും. 6.68 പാരമ്പര്യ വൈദ്യമേഖലയെ ഡോക്കുമെന്റ ് ചെയ്ത് അന്യം നിന്ന് പോകാതിരിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കും. 6.69 ആരോഗ്യ പ്രശ്നങ്ങള് പഠിച്ച് പരിഹാരം ഉണ്ടാക്കുന്നതിനായി ലോക നിലവാരമുള്ള ബയോടെക്നോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. 6.70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് ശാസ്ത്ര സാങ്കേതിക ഫ്രയിംവര്ക്ക് നല്കുവാനുള്ള നടപടി സ്വീകരിക്കും. 6.71 പഴയതും പുതിയതും ആയ പകര്ച്ചവ്യാധികളെയും ദേശാ ടന പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും പകരുന്ന രോഗ ങ്ങളെയും സംബന്ധിച്ച് പഠിക്കുന്നതിന് ആലപ്പുഴയിലെ വൈറോളജി റിസര്ച്ച് കേന്ദ്രം ആധുനിക സൗകര്യങ്ങളോടെ വിപുലീരിക്കും. 50 വികസനവും കരുതലും 6.72 നാനോ ടെക്നോളജി മേഖലയില് ഗവേഷണം നടത്തുന്ന തിന് വേണ്ട സംവിധാനങ്ങള് സജ്ജമാക്കും. 6.73 വ്യക്തിഗത കണ്ടുപിടിത്തങ്ങള്ക്ക് ശാസ്ത്രീയ അടിത്തറ പകരു ന്നതിഌം പരിപോഷിപ്പിക്കുന്നതിനുമായി ബ്ലോക്ക് ലെവല് ഇന്നവേഷന് കൗണ്സിലുകള് സ്ഥാപിക്കും. 6.74 ആയുര്വേദവും ആധുനിക മോളിക്കുലാര് ജീവശാസ്ത്രവും സമന്വയിപ്പിച്ച് ആധുനിക ആയുര്വേദശാസ്ത്ര കേന്ദ്രം സ്ഥാപി ക്കും. ജൈവ ഡീസല് ഗവേഷണത്തിന് മിഷന് സ്ഥാപിക്കും. 6.75 ഉപഗ്രഹ ചിത്രങ്ങള്, വിമാന ചിത്രങ്ങള്, ജി.പി.എസ്. മുതലായവ ഉപയോഗിച്ച് നൂതന മാപ്പിങ് സങ്കേതങ്ങളുടെ സഹായ ത്തോടെ കേരളത്തിന്റെ ആസൂത്രണ വികസന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ വിഷയങ്ങളില് ഡിജി റ്റല് ഭൂപടങ്ങളുണ്ടാക്കും. വിവിധ വകുപ്പുകളേയും ഗവേഷണ സ്ഥാപനങ്ങളേയും സംയോജിപ്പിച്ച് ബൃഹത്തായ പദ്ധതി നട പ്പിലാക്കും. 6.76 ജല സസ്യങ്ങളുടെ പഠനത്തിനായി മലാര് ബയോ പാര്ക്ക് സ്ഥാപിക്കും. 6.77 മൂന്നാറില് ദേശീയ വിത്ത് കേന്ദ്രവും (നാഷണല് സീഡ് ബാങ്ക്) ഒരു വേള്ഡ് ഗാര്ഡന് ഡിസ്പ്ളെ പ്രാജക്ടും സ്ഥാപിക്കും. 6.78 പ്രകൃതി ദുരന്തങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്താല് മുന്കൂട്ടി അറിയുവാനുള്ള സംവിധാനം നടപ്പിലാക്കും. സംസ്ഥാനത്തിന് ശാശ്വതമായ ദുരന്ത നിവാരണ നയം ആവിഷ്ക്കരിച്ച് നടപ്പിലാക്കും. 7. ഊര്ജമേഖല 7.1 സംസ്ഥാനത്തിന്റെ സ്ഥാപിത വൈദ്യുത ഉല്പാദന ശേഷി 5 വര്ഷം കൊണ്ട് ഇരട്ടിയാക്കും. ഈ കാലയളവില് 3000 മെഗാവാട്ട് വൈദ്യുതിശേഷി അധികമായി ഉല്പാദിപ്പിക്കാ നുള്ള പദ്ധതികള് ആവിഷ്ക്കരിക്കും. 7.2 ഇപ്പോള് 20 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്ന വീടുകളില് എസ്. എസ്.എല്.സി., പ്ലസ് ടു വിദ്യാര്ത്ഥികളു ണ്ടെങ്കില് അവര്ക്ക് 40 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്കും. 7.3 30 ചെറുജല വൈദ്യുത പദ്ധതികള് അഞ്ചു വര്ഷത്തിനകം കമ്മീഷന് ചെയ്യും. ഇതുവഴി 300 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും. 7.4 ബ്രഹ്മപുരത്ത് 1000 മെഗാവാട്ട് ഗ്യാസ് അധിഷ്ഠിത താപനിലയം സ്ഥാപിക്കും. 51 7.5 ചീമേനിയില് 1000 മെഗാവാട്ട് താപനിലയം സ്ഥാപിക്കും. 7.6 200 മെഗാവാട്ട് വൈദ്യുതി കാറ്റില് നിന്നും ഉല്പാദിപ്പിക്കും. ഇതിനായി ഇടുക്കി, പാലക്കാട്, തീരദേശം എന്നീ സ്ഥലങ്ങള് വിനിയോഗിക്കും. 7.7 കായംകുളം എന്.ടി.പി.സി.യില് വൈദ്യുതി ഉല്പാദനം 1050 മെഗാവാട്ടായി ഉയര്ത്താന് കേന്ദ്രസര്ക്കാരില് സമ്മര്ദം ചെലുത്തും. 7.8 ഊര്ജമേഖലയിലെ പ്രവര്ത്തനങ്ങള്ക്കായി കേന്ദ്രസര്ക്കാര് സ്ഥാപനമായ എന്.ടി.പി.സി.യും കേരളസര്ക്കാര് സ്ഥാപന മായ കെ.എസ്.ഇ.ബി.യും ചേര്ന്ന് പുതിയൊരു സംയുക്ത സംരംഭം ആരംഭിക്കും. 7.9 വൈദ്യുതി ഉപയോഗം കുറച്ചുമാത്രം ആവശ്യമുള്ള ഉല്പന്ന ങ്ങള് വിപണിയിലിറക്കി കുടുംബ ബജറ്റിലെ വര്ധിച്ച വൈദ്യുതി ചാര്ജ് കുറയ്ക്കാന് ശ്രമിക്കും. 7.10 ഫൈവ്സ്റ്റാര് റേറ്റിങ്ങുള്ള ഉപകരണങ്ങള് എല്ലാ വീടുകളിലും എത്തിക്കുക വഴി ഊര്ജസംരക്ഷണവും ചെലവുചുരുക്കലും നടപ്പിലാക്കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില് ഫൈവ് സ്റ്റാര് റേറ്റിങ് മുദ്രയുള്ള ടി.വി.ക്കും ഫ്രിഡ്ജിഌം 1000 രൂപയും ഫാനിന് 300 രൂപയും കെ.എസ്.ഇ.ബി. മുഖേന സര്ക്കാര് ഡിസ്ക്കൗണ്ട് നല്കും. 7.11 മൈക്രാമിനി ജലവൈദ്യുതി പ്രാജക്ടുകള്ക്ക് ഊന്നല് നല്കി ഊര്ജ ഉത്പാദനശേഷി വര്ദ്ധിപ്പിക്കുവാനുള്ള തീവ്ര നടപടികള് നടപ്പിലാക്കും. 7.12 ചെറുകിട ഹൈഡ്രാ ഇലക്ട്രിക് പദ്ധതികള് ആവിഷ്ക്കരി ക്കുക വഴി വികേന്ദ്രീകൃത വൈദ്യുത ഉല്പാദന ശൃംഖല ഉണ്ടാക്കും. 7.13 ഊര്ജ്ജ സംരക്ഷണ ബോധവല്ക്കരണ പരിപാടികള് സുസ്ഥിരമായും കാര്യക്ഷമമായും നടപ്പിലാക്കും. 7.14 അഞ്ചു കോര്പറേഷനുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങ ളിലും തീര്ത്ഥാടനകേന്ദ്രങ്ങളിലും അണ്ടര്ഗ്രൗണ്ട് കേബിള് സംവിധാനത്തിലൂടെ തടസ്സമില്ലാതെ വൈദ്യുതി നല്കും. 7.15 കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ കമ്പനി കളുടെയും സി.എസ്.ആര് ഫണ്ടും കെ.എസ്.ഇ.ബി.യുടെ സഹകരണവും ഉപയോഗപ്പെടുത്തി എല്ലാ ജില്ലകളിലും ഓരോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തെ ദത്തെടുത്ത് പവര് എന്ജിനീയറിങ് കോഴ്സുകള് തുടങ്ങും. ഇതുവഴി രാജ്യത്തിന കത്തും പുറത്തുമുള്ള ഊര്ജോല്പാദന കേന്ദ്രങ്ങളില് തൊഴിലവസരങ്ങള് സൃഷ്ടിക്കാന് കഴിയും. 52 വികസനവും കരുതലും 7.16 ഓരോ പ്ലസ് ടു വിദ്യാര്ത്ഥിക്കും ഓരോ സൗരോര്ജ വിളക്ക് സൗജന്യമായി നല്കും. 7.17 ഓണ്ലൈനായും മൊബൈല് ഫോണ് വഴിയും കറന്റ ് ബില്ല് അടയ്ക്കാനുള്ള സൗകര്യം ഒരു കൊല്ലത്തിനകം നടപ്പാക്കും. 7.18 പാരമ്പര്യ ഊര്ജ സ്രാതസുകളായ സൗരോര്ജം, തിരമാ ല, കാറ്റ് എന്നിവയില് നിന്ന് വലിയതോതില് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള നടപടികള് സ്വീകരിക്കും. 7.19 നിലവിലുള്ള ചെറുകിട തുടര് ഹൈഡല് പ്രാജക്ടുകളുടെ നിര്വ്വഹണം സമയന്ധിതമായി പൂര്ത്തിയാക്കും. 7.20 വൈദ്യുതിയുടെ പ്രസരണനഷ്ടം താഴ്ത്തിക്കൊണ്ടു വരുന്ന തിനുള്ള ഊര്ജ്ജിത നടപടികള് നടപ്പിലാക്കും. 7.21 അപേക്ഷ നല്കി ഏഴു ദിവസത്തിനകം ഗാര്ഹിക ഉപഭോ ക്താക്കള്ക്ക് വൈദ്യുതികണക്ഷന് നല്കും. 7.22 കെ.എസ്.ഇ.ബി.യില് സിറ്റിസന് ചാര്ട്ടര് സമ്പ്രദായം നടപ്പിലാക്കി വൈദ്യുതി വിതരണമേഖലയിലെ കാര്യക്ഷമത വര്ധിപ്പിക്കും. 7.23 വൈദ്യുതി ഇല്ലാത്ത എല്ലാ വീടുകള്ക്കും ഒരു വര്ഷത്തി നുള്ളില് വൈദ്യുതി ലഭ്യമാക്കും. 7.24 ഓരോ ജില്ലയിലും ഖരമാലിന്യങ്ങളില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുവാന് ഓരോ പൈലറ്റ് പ്രാജക്ട് സ്ഥാപിക്കും. 7.25 ഹരിത ഊര്ജ (പാരമ്പര്യേതര) ഉത്പാദനത്തിഌം വിതരണ ത്തിഌം കൂടുതല് പ്രാമുഖ്യം നല്കി നികുതി ഇളവുകളും സബ്സിഡിയും ഉറപ്പാക്കും. പരിസ്ഥിതി സൗഹൃദ ഊര്ജ ഉല്പ്പാദനത്തിനു മുന്ഗണന നല്കും. 8. ഭാഷ, കല, സംസ്കാരം 8.1 തുഞ്ചത്തെഴുത്തച്ഛന്റെ നാമധേയത്തില് സര്വകലാശാല ആരംഭിക്കും. 8.2 ദ്രാവിഡ ഗോത്രത്തില്പ്പെട്ട ഇതര ഭാഷകളെപ്പോലെ മലയാള ഭാഷയേയും ക്ലാസിക് ഭാഷയാക്കുവാന് നടപടി സ്വീകരിക്കും. 8.3 സമ്പൂര്ണമായും സമയ ന്ധിതമായും മലയാള ഭാഷയെ ഭരണഭാഷയാക്കും. 8.4 സാംസ്കാരിക സ്ഥാപനങ്ങളെ രാഷ്ട്രീയ വിമുക്തമാക്കി അവയുടെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കും. 8.5 നാടകം, നാടന്കലകള് എന്നിവയുടെ രംഗാവിഷ്കരണ ത്തിഌം പരിപോഷണത്തിഌം വേണ്ടി ജില്ലാ തലത്തില് തിയേ റ്ററുകള് സ്ഥാപിക്കും. 8.6 ചിത്രാഞ്ജലി സ്റ്റുഡിയോയുടെ കീഴില് പൂന ഫിലിം ഇന്സ്റ്റി റ്റ്യൂട്ട് മാതൃകയില് ചലച്ചിത്ര പഠന കേന്ദ്രം ആരംഭിക്കും. 53 8.7 കേരളത്തില് സിനിമ നിര്മ്മാണം പ്രാത്സാഹിപ്പിക്കുവാന് കലാമൂല്യമുള്ള കുറഞ്ഞ ബജറ്റ് ചിത്രങ്ങള്ക്ക് സബ്സിഡി നല്കും. 8.8 അവശ കലാകാരന്മാര്ക്കുള്ള പെന്ഷന് തുക ഉയര്ത്തും. 8.9 സിംഗിള്സീന് സിനിമാ തിയേറ്ററുകളെ മള്ട്ടികോംപ്ലക്സാക്കി മാറ്റുന്നതിനെ പ്രാത്സാഹിപ്പിക്കും. ഇവയ്ക്ക് അഞ്ചുവര്ഷ ത്തേക്ക് മൂലധന ചെലവിന് അനുസൃതമായി വിനോദ നികുതി ഒഴിവാക്കും. 8.10 നാടന് കലാരൂപങ്ങള്/ഭാഷകള്, ക്ഷേത്രകലകള്, ലളിതകല, സാഹിത്യം, മലയാളം തിയേറ്റര്, പൈതൃക മന്ദിരങ്ങള്, പൈതൃക വാസ്തുകല, പാരമ്പര്യ ഭക്ഷ്യ വിഭവങ്ങള് തുട ങ്ങിയവയെ ശാക്തീകരിക്കും. 8.11 കലാസാംസ്കാരിക മണ്ഡലത്തിന്റെ വികസനത്തിനായി, സ്വകാര്യ മേഖലയില് നിന്നുള്ള നിക്ഷേപങ്ങളുടെയും സ്പോ ണ്സര്ഷിപ്പുകളുടെയും പിന്ബലത്തില് "കള്ച്ചറല് പ്രാമോഷ ന് ഫണ്ട്' രൂപീകരിക്കും. 8.12 കലാ സാംസ്കാരിക മണ്ഡലത്തിലെ തൊഴില് സംബന്ധിച്ച് കണക്കെടുപ്പ് നടത്തുകയും കൂടുതല് തൊഴില് അവസരങ്ങള് സൃഷ്ടിക്കുന്നതിനുള്ള സാധ്യതകള് വിപുലപ്പെടുത്തുകയും ചെയ്യും. 8.13 കേരളത്തില് ജനിച്ച ആത്മീയ ആചാര്യന്മാരായ ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്, ശ്രീനാരായണഗുരു, ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികള് എന്നിവരുടെ ദര്ശനങ്ങള് ലോകമെമ്പാടും പ്രചരിപ്പിക്കുവാനുള്ള നടപടികള് ആവിഷ്ക്കരിച്ചു നടപ്പിലാ ക്കും. 8.14 ഭാഷാന്യൂനപക്ഷങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായി പദ്ധതികള് ആവിഷ്ക്കരിക്കും. തമിഴ്, കന്നട ഭാഷകളെ വികസിപ്പിക്കുകയും അവയ്ക്ക് സ്കൂള്, കോളേജ് തലത്തില് പ്രാത്സാഹനം നല്കുകയും ചെയ്യും. ഭാഷാ ന്യൂനപക്ഷങ്ങള്ക്ക് ഭരണ പരമായ കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിന് അവരുടെ ഭാഷ ഉപയോഗിക്കാന് എല്ലാവിധ സൗകര്യവും സജ്ജമാക്കും. ഭാഷാ ന്യൂനപക്ഷങ്ങള്ക്ക് പ്രത്യേക പരിഗണന നല്കുകയും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും ചെയ്യും. 9. കലാകായികം 9.1 യുവതീ യുവാക്കളുടെ കായികക്ഷമത വര്ധിപ്പിക്കും. 9.2 കേരള സ്പോര്ട്സ് കൗണ്സിലിനെ രാഷ്ട്രീയ വിമുക്തമാക്കി വിദഗ്ധരെ ഉള്പ്പെടുത്തി പുനഃസംഘടിപ്പിച്ചു പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കും. 54 വികസനവും കരുതലും 9.3 സ്പോര്ട്സ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും വിപുലപ്പെടുത്തി കായിക പരിശീ ലനം ശാസ്ത്രീയമായി പരിഷ്ക്കരിക്കും. 9.4 കായിക താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുടെയും മത്സര മികവിന്റെയും അടിസ്ഥാനത്തില് തൊഴില് നല്കും. 9.5 അംഗീകൃത സ്പോര്ട്സ് ക്ലബ്ബുകള്ക്ക് സ്പോര്ട്സ് ഉപകര ണങ്ങള് വാങ്ങുന്നതിന് ധനസഹായം നല്കും. 9.6 സ്പോര്ട്സില് പ്രാഗല്ഭ്യമുള്ള കുട്ടികളെ കണ്ടെത്തി അവരെ ദത്തെടുത്ത് ലോകനിലവാരമുള്ള കായികതാരങ്ങളാക്കി വളര്ത്തിയെടുക്കുവാനുള്ള പദ്ധതി ആവിഷ്ക്കരിക്കും. 9.7 ഒളിംപിക് മെഡലുകള് നേടാന് വിദേശത്ത് പ്രത്യേക പരിശീലനം നല്കും. 10. പോലീസ് ക്ഷേമം 10.1 50,000 ജനങ്ങള്ക്ക് ഒരു പോലീസ് സ്റ്റേഷഌം 500 ജനങ്ങള്ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥഌം എന്ന അനുപാതത്തില് പോലീസിന്റെ അംഗസംഖ്യ വര്ദ്ധിപ്പിക്കും. 10.2 നിലവിലുള്ള പോലീസ് ഔട്ട്പോസ്റ്റുകള് പോലീസ് സ്റ്റേഷ നുകളായി ഉയര്ത്തും. 10.3 നിലവിലുള്ള ഗ്രഡ് പ്രാമോഷന് പരിഷ്കരിച്ചു സമയ ബന്ധിത പ്രാമോഷന് നടപ്പിലാക്കും. 10.4 ഒന്പതാം ശമ്പളകമ്മിഷനിലെയും 2010 ലെ പോലീസ് ആക്ടിലെയും ന്യൂനതകള് പരിഹരിക്കും. 10.5 പോലീസ് ഉദ്യോഗസ്ഥര്ക്കും കുടും ങ്ങള്ക്കും പ്രത്യേക ആരോഗ്യ സുരക്ഷാപദ്ധതി നടപ്പിലാക്കും. 10.6 ദേശീയ പോലീസ് കമ്മിഷന് റിപ്പോര്ട്ട് പ്രകാരം ഏകീകൃത പോലീസ് സംവിധാനം നടപ്പിലാക്കുകയും പോലീസിലെ സീനിയോറിറ്റിയും പ്രാമോഷഌം സംസ്ഥാനതലത്തില് ഏകീകരിക്കുകയും ചെയ്യും. 10.7 പോലീസ് ട്രയിനിങ് കാലാനുസൃതമായി പരിഷ്കരിച്ച് ജന ങ്ങളും പോലീസും തമ്മിലുള്ള ബന്ധത്തിന് ഗുണപരമായ മാറ്റങ്ങള് വരുത്തുവാന് നടപടികള് സ്വീകരിക്കും. 10.8 ക്രമസമാധാനം തകര്ക്കുന്ന കുറ്റങ്ങള്ക്ക് തീര്പ്പു കല്പ്പിക്കാന് ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കും. 10.9 പോലീസിന്റെ ജോലിസമയം 8 മണിക്കൂറായി ക്രമീകരിക്കും. 10.10 എല്ലാ നിയോജകമണ്ഡലങ്ങളിലും ഫയര് സ്റ്റേഷനുകള് ആരം ഭിക്കും. 55 11. സര്ക്കാര് ജീവനക്കാരും സര്വ്വീസ് സംഘടനകളും 11.1 സംസ്ഥാന ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും കേന്ദ്ര ശമ്പള/പെന്ഷന് പരിഷ്കരണ തുല്യത ഉറപ്പുവരുത്തിശ മ്പളവും പെന്ഷഌം പരിഷ്കരിക്കും. 11.2 സംസ്ഥാന പെന്ഷന്കാര്ക്കും ആശ്രിതര്ക്കും സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കും. 11.3 പെന്ഷനിലെ അപാകതകള് പരിഹരിക്കാന് പെന്ഷന് കമ്മിഷനെ നിയമിക്കും. 11.4 ഒന്പതാം ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള് പരിഹരിക്കും. 11.5 എല്.ഡി.എഫ്. സര്ക്കാര് നടത്തിയ എല്ലാ പിന്വാതില് നിയമന ങ്ങളും പുനഃപരിശോധിക്കും. സര്വ്വകലാശാലകള്, വിവിധ കോര്പറേഷനുകള്, മറ്റു സ്വയംഭരണ സ്ഥാപനങ്ങള് എന്നിവ യിലേക്കുള്ള നിയമനങ്ങള് പബ്ലിക് സര്വ്വീസ് കമ്മിഷനു വിടും. 11.6 സിവില് സര്വ്വീസ് അഴിമതിരഹിതവും കാര്യക്ഷമവുമാ ക്കും. മന്ത്രിമാര് മുതല് പഞ്ചായത്തംഗം വരെയുള്ള ജന പ്രതിനിധികള്, ഉദ്യോഗസ്ഥര്, ജുഡീഷ്യല് ഉദ്യോഗസ്ഥര് തുടങ്ങിയവരുടെ സ്വത്തു വിവരങ്ങള് ഗവണ്മെന്റില് സമര്പ്പി ക്കണമെന്നത് നിര്ബന്ധിതമാക്കുകയും അവ പൊതുജനങ്ങ ള്ക്കു പരിശോധിക്കാനുതകുംവിധം സര്ക്കാര് വെബ്സൈ റ്റില് പ്രസിദ്ധീകരിക്കുകയും ചെയ്യും. അഴിമതിനിര്മാര്ജനത്തി നായി അടിസ്ഥാന സൗകര്യങ്ങള് ഏര്പ്പെടുത്തുകയും സര്ക്കാര് ആഫീസുകളിലെ ഇടത്തട്ടുകാരെ കര്ശനമായി ഒഴിവാ ക്കുകയും ചെയ്യും. 11.7 സര്ക്കാര് ആഫീസുകളെ ജനസൗഹൃദ സേവന കേന്ദ്രങ്ങളാ ക്കുകയും ഓഫീസുകളിലെ കാലതാമസം ഒഴിവാക്കുന്നതി നായി ചട്ടങ്ങളില് ഭേദഗതി വരുത്തുകയും ചെയ്യും. 11.8 ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള് പൂര്ണമായും ഓണ്ലൈന് വഴി നടപ്പിലാക്കും. ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പട്ടിക വകുപ്പിന്റെ വെബ്സൈറ്റില് പ്രസിദ്ധീകരിക്കും. 11.9 ജീവനക്കാര്ക്കാവശ്യമായ ക്വാര്ട്ടേഴ്സുകള് പണികഴിപ്പിക്കു കയും ആവശ്യക്കാരായ സര്ക്കാര് ജീവനക്കാര്ക്കും അദ്ധ്യാ പകര്ക്കും ഭവന നിര്മ്മാണ വായ്പ ലഭ്യമാക്കുകയും ചെയ്യും. 11.10 സര്ക്കാര് ജീവനക്കാര്ക്ക് മെഡിക്കല് ഇന്ഷ്വറന്സ് ഏര്പ്പെ ടുത്തും. 11.11 വനിതാ ജീവനക്കാരുടെ ക്ഷേമപ്രവര്ത്തനങ്ങള്ക്ക് പ്രാധാന്യം നല്കും. 56 വികസനവും കരുതലും 11.12 ചിതറിക്കിടക്കുന്ന സര്ക്കാര് ഓഫീസുകളെ ഒരു കുടക്കീഴി ല് കൊണ്ടുവരുന്നതിന് ഓഫീസ് കോംപ്ലക്സുകള് നിര്മിക്കും. 11.13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, യൂണിവേഴ്സിറ്റികള് ക്ഷേമനിധി ബോര്ഡുകള് എന്നിവയുടെ ഭരണം സുതാര്യമാ ക്കുന്നതിഌം അഴിമതി അവസാനിപ്പിക്കുന്നതിഌം സ്റ്റാറ്റ്യൂ ട്ടറി ഓഡിറ്റ് വിഭാഗമായ ലോക്കല് ഫണ്ട് ഓഡിറ്റ് വകുപ്പിനെ സ്വതന്ത്ര അധികാരങ്ങള് നല്കി ശക്തിപ്പെടുത്തുകയും ആധു നികവല്ക്കരിക്കുകയും ചെയ്യും. 11.14 എംപ്ലോയീസ് പ്രാവിഡന്റ ് ഫണ്ട് പെന്ഷന്കാര് നേരിടുന്ന പ്രശ്നങ്ങള് കേന്ദ്രസര്ക്കാരുമായി ചര്ച്ച ചെയ്ത് പരിഹരിക്കും. 11.15 സര്ക്കാര് ജീവനക്കാരുടെ കാര്യക്ഷമത വര്ധിപ്പിക്കാന് കൂടുതല് പരിശീലന പരിപാടികള് ആവിഷ്ക്കരിക്കും. സമയബന്ധിതമായി ജനങ്ങള്ക്ക് സേവനം നല്കുന്നത് ഉറപ്പാക്കാന് ആവശ്യമായ പുതിയ നിയമം നിര്മിക്കും. 12. കാലാവസ്ഥ, വനം, പരിസ്ഥിതി സംരക്ഷണം 12.1 കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന പ്രത്യാഘാത ങ്ങള് പ്രതിരോധിക്കുവാന് കാര്ഷിക വിദഗ്ധരെ ഉള്പ്പെടുത്തി ഒരു സമഗ്രവികസന പദ്ധതി തയ്യാറാക്കി നടപ്പിലാക്കും. 12.2 ദുരന്ത നിവാരണ നിയമം കാര്യക്ഷമമായി നടപ്പാക്കും. 12.3 നദികളുടെ സംരക്ഷണത്തിഌം മണല്ക്ഷാമം പരിഹരിക്കു ന്നതിഌം ആവശ്യമായ നടപടികള് സ്വീകരിച്ചുകൊണ്ടു ന്യായവി ലകേന്ദ്രങ്ങള് വഴി മണല് ലഭ്യമാക്കും. നദികളുടെ സംര ക്ഷണം ഉറപ്പാക്കുന്നതിന് ജനകീയ സ്വഭാവത്തോടെ നദീതട അതോറിറ്റികള് രൂപീകരിക്കും. 12.4 ഇന്ത്യയില് പരിസ്ഥിതി ആഘാതപഠനകമ്മിറ്റിയില്ലാത്ത മൂന്നു സംസ്ഥാനങ്ങളില് ഒന്നാണ് കേരളം. പരിസ്ഥിതി ആഘാത പഠനകമ്മിറ്റി രൂപീകരിക്കും. 12.5 കര്ഷക പങ്കാളിത്തത്തോടെ ജലസേചന മാനേജ്മെന്റ ് സംവി ധാനം പ്രധാന ജലസേചന പ്രാജക്ട് പ്രദേശങ്ങളില് നടപ്പിലാ ക്കും. 12.6 കേരളത്തിലെ കുളങ്ങളും കിണറുകളും തണ്ണീര്ത്തടങ്ങളും ഉള്പ്പെടെയുള്ള എല്ലാ ജലസ്രാതസ്സുകളും സംരക്ഷിക്കുന്ന തിഌം പരിപാലിക്കുന്നതിഌം തദ്ദേശസ്ഥാപനങ്ങള്ക്ക് കീഴില് ജലജാഗ്രതാ സമിതികള് രൂപീകരിക്കുകയും സ്ത്രീകള്ക്ക് പ്രാതിനിധ്യം നല്കുകയും ചെയ്യും. 57 12.7 പരിസ്ഥിതിക്കുവേണ്ടി വികസനത്തെയും വികസനത്തിനു വേണ്ടി പരിസ്ഥിതിയെയും ബലികഴിക്കാതെ രണ്ടിന്റെയും വളര്ച്ചയ്ക്കു വേണ്ടി ഒരു സമന്വയമാര്ഗം സ്വീകരിക്കും. 12.8 ഖരമാലിന്യമുള്പ്പെടെയുള്ള എല്ലാത്തരം മാലിന്യങ്ങളെയും റീസൈക്കിള് ചെയ്ത് പരിസ്ഥിതി മലിനീകരണം നിര്മാര് ജനം ചെയ്യാനുള്ള പദ്ധതിക്ക് രൂപം നല്കും. 12.9 വായു, വെള്ളം, മണ്ണ്, ശബ്ദം തുടങ്ങിയവയുടെ മലിനീകരണം നിയന്ത്രിക്കാന് ഫലപ്രദമായ നിയമങ്ങളും നടപടികളും ആവിഷ്ക്കര ിക്കും. 12.10 വനസംരക്ഷണത്തിന് പ്രതേ്യക പരിഗണന നല്കും. 12.11 വനംകയ്യേറ്റം, വനനശീകരണം, നദികളില് മണല് ഖനനം, ജലസ്രാതസുകള് നശിപ്പിക്കല്, വയല് നികത്തല് തുട ങ്ങിയവ നിയന്ത്രിക്കാന് നിയമനടപടികള് കര്ശനമായി നട പ്പിലാക്കും. 12.12 കണ്ടല്ക്കാടുകളുടെ പൂര്ണമായ സംരക്ഷണം ഉറപ്പു വരുത്തും. 12.13 പാരിസ്ഥിതിക പ്രത്യാഘാത പഠനങ്ങള് നടത്താതെ വന്കിട വികസന പദ്ധതികള് നടപ്പിലാക്കില്ല. 12.14 തണ്ണീര് തടങ്ങള് സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമ ങ്ങള് പഴുതുകള് അടച്ച് നടപ്പിലാക്കും. 12.15 വ്യാപകമായിക്കൊണ്ടിരിക്കുന്ന കുന്നിടിക്കല് നിയന്ത്രണ വിധേയമാക്കും. 12.16 നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ചെങ്കല് കുന്നുകളെ പൂര്ണമായും സംരക്ഷിക്കും. 12.17 മലിനീകരിക്കപ്പെട്ടുകിടക്കുന്ന നദികളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനു ശക്തമായ നടപടികള് എടുക്കും. 12.18 മാരകമായ കീടനാശിനികളെ കര്ശനമായി നിരോധിക്കും. 12.19 പഴവര്ഗങ്ങളിലേയും പച്ചക്കറികളിലേയും കീടനാശിനിയുടെ അളവ് പരിശോധിച്ചു നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്യും. 12.20 ജൈവ കൃഷി നയം കൂടുതല് ശക്തമാക്കുകയും പ്രാല്സാഹി പ്പിക്കുകയും ചെയ്യും. ഘട്ടംഘട്ടമായി അമിത രാസവള പ്രയോഗം നിയന്ത്രിക്കും. 12.21 ഭൂവിനിയോഗ നിയമത്തിലെ അപാകതകള് പരിഷ്ക്കരിക്കും. കൃഷിഭൂമി, തണ്ണീര്തടങ്ങള്, ജൈവവൈവിധ്യ കേന്ദ്രങ്ങള്, കായല് തീരം, പുഴയോരം മുതലായ പ്രദേശങ്ങള് സംരക്ഷി ക്കും. ഈ പ്രദേശങ്ങളുടെ സംരക്ഷണത്തിനു പ്രതേ്യക പദ്ധ തികള് നടപ്പിലാക്കും. 12.22 പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്ത്താനുള്ള നയവും നിയമങ്ങളും നടപ്പിലാക്കും. 58 വികസനവും കരുതലും 12.23 വെള്ളായണിക്കായല്, ശാസ്താംകോട്ട കായല് എന്നിവയു ള്പ്പെടെയുള്ള എല്ലാ കായലുകളുടെയും സംരക്ഷണത്തിനു ഫലപ്രദമായ നടപടികള് സ്വീകരിക്കും. 12.24 നദികളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് ക്രിമിനല് കുറ്റമാക്കും. 12.25 ജൈവകൃഷി പ്രാത്സാഹിപ്പിക്കുന്നതിനായി ജൈവ വളങ്ങ ളുടെയും കീടനാശിനികളുടെയും ഗുണനിലവാരം ഉറപ്പുവരു ത്തുന്നതിന് നടപടികള് സ്വീകരിക്കും. ഇവയുടെ ഉല്പാദ നവും ലഭ്യതയും ഉറപ്പു വരുത്തും. 12.26 പരിസ്ഥിതി വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനായി സംസ്ഥാ നത്തെ എല്ലാ സര്ക്കാര്എയ്ഡഡ് സ്കൂളുകളിലും ദേശീയ ഹരിതസേനാ പദ്ധതി നടപ്പിലാക്കും. 12.27 കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രത്യാഘാത ങ്ങള് നേരിടുന്നതിന് കേരളത്തിന് ഗുണകരമായ സമഗ്രപദ്ധതി ശാസ്ത്രവിദഗ്ധരെ ഉള്പ്പെടുത്തി തയ്യാറാക്കും. 12.28 നശിച്ചുകൊണ്ടിരിക്കുന്ന ജലസേചന പദ്ധതികള് സംരക്ഷി ക്കുന്നതിഌം ഉപയോഗപ്രദമാക്കുന്നതിഌം കാര്ഷിക പങ്കാളി ത്തജലസേചന മാനേജ്മെന്റ ് നടപ്പിലാക്കും. 12.29 വനത്തിനകത്തും വനാതിര്ത്തിയിലും വനവിഭവങ്ങളെ നേരി ട്ടാശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങളെക്കൂടി പങ്കാളികളാക്കി വനസംരക്ഷണ സമിതികളുടെയും ഇക്കോ ഡവലപ്മെന്റ ് കമ്മി റ്റികളുടെയും പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തും. 12.30 വനപരിപാലനവും ജൈവവൈവിദ്ധ്യ സംരക്ഷണവും നട ത്താന് ആവശ്യമായ ഉദേ്യാഗസ്ഥരെ നിയമിക്കുകയും അവര്ക്ക് പരിശീലനം നല്കുകയും ചെയ്യും. 12.31 മാലിന്യ നിര്മ്മാര്ജനത്തിഌം മാലിന്യ സംസ്ക്കരണത്തിഌം നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുതിയ സംവി ധാനങ്ങള് തുടങ്ങും. 12.32 മാലിന്യ സംസ്ക്കരണം വികേന്ദ്രീകരിക്കും. ഓരോ ജില്ലയിലും പല സ്ഥലങ്ങളിലായി മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള് തുടങ്ങും. 12.33 പരിസ്ഥിതിയും ആവാസവ്യവസ്ഥിതിയും നശിപ്പിക്കുന്ന വികസന പ്രാജക്ടുകള്, വ്യവസായങ്ങള്, കെട്ടിട സമുച്ചയങ്ങള് തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്പ്പെടുത്തും. 12.34 വായു, വെള്ളം, ശബ്ദം തുടങ്ങിയവയുടെ മലിനീകരണം നിയ ന്ത്രിക്കാന് ഫലപ്രദമായ നിയമങ്ങളും നടപടികളും ആവിഷ്ക്ക രിക്കും. 12.35 പട്ടണങ്ങളിലും പ്രധാന വഴിയോരങ്ങളിലും പൊതുകക്കൂസു കള് തുടങ്ങും. 59 12.36 ഹില് ടൂറിസം, ഉള്നാടന് ജലഗതാഗത ടൂറിസം, ബീച്ച് ടൂറിസം എന്നിവമൂലം വന്തോതിലുള്ള പരിസ്ഥിതി നശീകരണം ഉണ്ടാ കുന്നത് തടയാന് നടപടികള് സ്വീകരിക്കും. 12.37 നിലവിലുള്ള വനം സംരക്ഷിക്കുന്നതിനൊപ്പം കണ്ടല്ക്കാടു കള് അടക്കം വനത്തിനു പുറത്തുള്ള ജൈവവൈവിധ്യ പ്രദേശ ങ്ങളും സംരക്ഷിക്കും. എന്ഡോസള്ഫാന് 12.38 എന്ഡോസള്ഫാന് മരുന്നുതളിയുടെ ഫലമായി നിത്യദുരിതം അനുഭവിക്കുന്ന എല്ലാവരെയും ദത്തെടുത്തു സംരക്ഷി ക്കും. സംരക്ഷണ പ്രവര്ത്തനങ്ങള് കുടും ത്തില് തന്നെ നടത്തുകയാണെങ്കില് അതിനുള്ള സാമ്പത്തികചികിത്സാ സഹായം നല്കും. ഇതിനു സൗകര്യമില്ലാത്തവരെ പ്രതേ്യക കേന്ദ്രങ്ങള് തുടങ്ങി പുനരധിവസിപ്പിക്കും. 12.39 എന്ഡോസള്ഫാന്റെ തിക്തഫലം അനുഭവിക്കുന്ന രോഗി കള്ക്കായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരാശു പത്രി കാസര്കോട് ആരംഭിക്കും. മൂന്നാര് ഭൂമി കയ്യേറ്റം 12.40 മൂന്നാര് കയ്യേറ്റ ഭൂമി ഒഴിപ്പിക്കല് എല്.ഡി.എഫ്. സര്ക്കാര് ഒരു രാഷ്ട്രീയ പ്രഹസനമാക്കി മാറ്റുകയാണു ചെയ്തത്. മൂന്നാറിലും ചിന്നക്കനാലിലും അനധികൃതമായി കയ്യേറിയ വന ഭൂമി ഒഴിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കലും മാനുഷികപരിഗണനയും 12.41 തുല്യതയും നീതിയും ഉറപ്പാക്കുന്ന വിധത്തില് ഭൂമി ഏറ്റെടു ക്കല് സംവിധാനങ്ങള് നിയമാനുസൃതമായി നടപ്പാക്കും. 12.42 മാര്ക്കറ്റ് വില കിട്ടുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കും. 12.43 പുനരധിവാസം സാധ്യമാക്കിയതിനുശേഷം മാത്രമേ, മറ്റു വസ്തുവകകളോ വരുമാന മാര്ഗ്ഗമോ ഇല്ലാത്തവരുടെ ഭൂമി ഏറ്റെടുക്കുകയുളളൂ. 12.44 വ്യവസായവികസനത്തിഌം മറ്റാവശ്യങ്ങള്ക്കുമായി പ്രത്യേക ലാന്ഡ് ബാങ്ക് സ്ഥാപിക്കും. മദ്യനിരോധനം 12.45 വീര്യംകൂടിയ വിദേശമദ്യത്തിന്റെ ഉത്പാദനവും വിതരണവും ഘട്ടംഘട്ടമായി നിര്ത്തലാക്കും. 12.46 വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്ത്ഥങ്ങള് പൂര്ണമായും നിര്മ്മാര്ജനം ചെയ്യും. 60 വികസനവും കരുതലും 12.47 ചാരായ നിരോധനം മൂലം തൊഴില് നഷ്ടപ്പെട്ട തൊഴിലാളിക ളുടെ പുനരധിവാസം പൂര്ണമായും നടപ്പിലാക്കും. 12.48 പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളിലെ മദ്യശാലകളെ സംബന്ധിച്ച് ജനങ്ങള്ക്ക് അധികാരം നല്കുന്ന 232, 247 വകു പ്പുകള് പുനഃസ്ഥാപിക്കുന്നതിന്റെ പ്രായോഗികസാങ്കേതിക പ്രശ്നങ്ങള് പഠിച്ചശേഷം തീരുമാനം ഉണ്ടാക്കുന്നതാണ്. 12.49 ഉദയഭാനു കമ്മിഷന് റിപ്പോര്ട്ടിലെ നിര്ദേശങ്ങള് പൂര്ണമായും നടപ്പിലാക്കും. സഹകരണ മേഖല 12.50 സഹകരണമേഖലയില് 3 ശതമാനം പലിശയ്ക്ക് കാര്ഷിക വായ്പ ലഭ്യമാക്കും. 12.51 സഹകരണമേഖലയ്ക്കായി കടാശ്വാസകമ്മീഷനെ നിയമിക്കും. 12.52 അവശ്യവസ്തുക്കളുടെ വിതരണത്തില് സഹകരണ മേഖല യുടെ പങ്ക് 25 ശതമാനമായി വര്ധിപ്പിക്കും. 12.53 സഹകരണ മേഖലയുടെ നഷ്ടം നികത്തുവാന് ഉപകരിക്കുന്ന വൈദ്യനാഥന് കമ്മിഷന് റിപ്പോര്ട്ട് അപാകതകള് ഒഴിവാക്കി നടപ്പിലാക്കും. 12.54 സഹകരണസംഘം ആക്ടും റൂളും കാലോചിതമായി പരിഷ്ക രിക്കും. 12.55 സ്വാശ്രയ സഹകരണ കോളേജുകള്ക്ക് പ്രാത്സാഹനം നല്കും. 12.56 സഹകരണ സംഘങ്ങളില് ജനാധിപത്യം പുനഃസ്ഥാപിക്കും. 12.57 സഹകരണ മേഖലയിലെ പെന്ഷന് ആനുകൂല്യങ്ങള് കാലോചിതമായും ഗുണകരമായും പരിഷ്കരിക്കും. 13. മാലിന്യമുക്ത കേരളം 13.1 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി മാറ്റും. ഓരോ വീട്ടിലും മാലിന്യസംസ്കരണ ബയോഗ്യാസ് യൂണിറ്റുകള് ആരംഭിക്കും. 13.2 മാലിന്യനിര്മ്മാര്ജ്ജനത്തിനായി പഞ്ചായത്തുകളില് വികേ ന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാക്കും. 13.3 ഇപ്പോഴുള്ള കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം കൊണ്ടു ജനങ്ങള്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതി നുള്ള നടപടികള് സ്വീകരിക്കും. 13.4 എല്ലാ മുനിസിപ്പല് കോര്പറേഷന് പ്രദേശങ്ങളിലും പ്രധാന 61 പ്പെട്ട പഞ്ചായത്തുകളിലും നവീന രീതിയിലുള്ള അറവുശാല കള് സ്ഥാപിക്കും. 13.5 ആശുപത്രികളില് നിന്നും പുറംതള്ളുന്ന മാലിന്യങ്ങള് ശേഖരി ച്ചു സംസ്ക്കരിക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരി ക്കും. 13.6 ഉപയോഗിച്ച സാധനത്തില് നിന്നും മൂലപദാര്ത്ഥം വീണ്ടെ ടുത്ത് (റീസൈക്കിള്) ഖരമാലിന്യങ്ങള് നിര്മാര്ജനം ചെയ്യും. 13.7 വീടുകളിലും സ്കൂളുകളിലും വെര്മി കമ്പോസിങ് സംവിധാനം വ്യാപിപ്പിക്കും. 13.8 കേന്ദ്ര നിയമത്തിനനുസൃതമായി ഇലക്ട്രാണിക് മാലിന്യ ങ്ങള് (ഇവേസ്റ്റ്) സംസ്കരിക്കുന്നതിഌം പുനര്ചംക്രമണം നടത്തുന്നതിഌം ആവശ്യമായ നടപടികള് സ്വീകരിക്കും. 13.9 സുസ്ഥിര വികസനം ലക്ഷ്യമാക്കി ഹരിത പരിപാലന രീതിയി ല് ഹരിത സാങ്കേതിക വിദ്യകള് വ്യാപകമാക്കും. 13.10 വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉണ്ടാകുന്ന മലിനജലം അതതു സ്ഥലങ്ങളില് തന്നെ സംസ്ക്കരിക്കും. 13.11 പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കും. റോഡ് നിര്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. 14. പൊതുകാര്യം 14.1 അധികാരത്തിലേറി 60 ദിവസത്തിനുള്ളില് ആരോഗ്യം, അടി സ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, സാമ്പത്തികാവ സ്ഥ, പരിസ്ഥിതി തുടങ്ങിയവയെക്കുറിച്ച് ധവളപത്രമിറക്കും. 14.2 500 കോടി രൂപയ്ക്ക് മേലുള്ള പദ്ധതി നടത്തിപ്പുകളെ വിലയിരു ത്തി നടപടികള് സ്വീകരിക്കാന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷ തയില് പ്രതേ്യക സംവിധാനം ഏര്പ്പെടുത്തും. 14.3 ഇപെയ്മെന്റ ് സംവിധാനമടക്കമുള്ള പേപ്പര്രഹിത ഗവേണേഴ്സ് സംവിധാനം നടപ്പിലാക്കും (പേപ്പര്ലെസ് ഗവേണേഴ്സ്) 14.4 ജനങ്ങളുടെ മാറുന്ന ജീവിത ശീലങ്ങള്ക്കനുസൃതമായി ഷോപ്പ്സ് ആന്റ ് എസ്റ്റാബ്ലിഷ്മെന്റ ് ആക്ട് പരിഷ്ക്കരിക്കും. 14.5 പൊതുജന സേവകരെന്ന നിലയില് സര്ക്കാര് ഉദേ്യാഗസ്ഥ രുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനായി സര്ക്കാര് നയങ്ങള് ആവിഷ്ക്കരിച്ച് നടപ്പിലാക്കും. 14.6 സര്ക്കാര് സര്വ്വീസ് നിയമനത്തിനായുള്ള യോഗ്യതാ മാനദ ണ്ഡങ്ങള് കാലാനുസൃതമായി പുനഃപരിശോധിക്കും. 14.7 ജനങ്ങളുടെ സുരക്ഷയെ മുന്നിര്ത്തി ക്രമസമാധാന നടപടി കള് ശക്തമാക്കും. 62 വികസനവും കരുതലും 14.8 പൊതുസ്വകാര്യ മുതല് നശിപ്പിക്കുന്നതിനെതിരെയുള്ള നിയമം പരിഷ്ക്കരിക്കും. 14.9 പ്രാഥമിക തെളിവായി വീഡിയോ ദൃശ്യങ്ങള് പരിഗണിക്കും. 14.10 സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെയുള്ള അതിക്രമങ്ങള് കൈകാര്യം ചെയ്യുവാന് അതിവേഗ കോടതികള് സ്ഥാപിക്കും. 14.11 ഇന്ത്യയുടെ മുന്രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്കലാം 2005ല് കേരളവികസനം ലക്ഷ്യമിട്ട് തയാറാക്കി നല്കിയ കേരളാ വിഷന് 2010 ഇടതുമുന്നണി സര്ക്കാര് നടപ്പിലാക്കി യില്ല. കേരളാ വിഷനില് നിര്ദേശിച്ച പരിപാടികള് സമയ ബന്ധിതമായി ഐക്യജനാധിപത്യ മുന്നണി സര്ക്കാര് നടപ്പിലാക്കും. 15. തലസ്ഥാന നഗര വികസനം 15.1 കേരളത്തിന്റെ തലസ്ഥാനമെന്ന നിലയില് തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്കും. തലസ്ഥാനവികസനത്തിന് മുഖ്യമന്ത്രി ചെയര്മാനായി മന്ത്രിതല കമ്മിറ്റിക്കും ചീഫ് സെക്രട്ടറി ചെയര്മാനായി ഉദ്യോഗതല കമ്മിറ്റിക്കും രൂപം നല്കും. ഇതിനായി പ്രത്യേക ഫണ്ട് ബജറ്റില് ഉള്പ്പെടുത്തും. തലസ്ഥാനത്ത് വെള്ളപ്പൊ ക്കത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുവാഌം പാര്വതീ പുത്തനാറിന്റെ ശുദ്ധീകരണത്തിഌം പദ്ധതികള് ആവിഷ്ക്ക രിക്കും. റിങ് റോഡുകള്, ഫ്ളൈ ഓവറുകള് എന്നിവ നിര്മി ക്കുകയും മെട്രാ റെയിലിന്റെ സാധ്യതാപഠനം നടത്തു കയും ചെയ്യും. 16. ഇതര ഇനങ്ങള് 16.1 ദേവസ്വംബോര്ഡുകളുടെ സ്വതന്ത്രഭരണാവകാശം നില നിര്ത്തും. 16.2 വിമുക്തഭട കോര്പറേഷന്റെ പ്രവര്ത്തനങ്ങള് കാര്യക്ഷമ മാക്കും. 16.3 സര്ക്കാരിതര സന്നദ്ധസംഘടനകളുടെ പ്രവര്ത്തനങ്ങള്ക്ക് പ്രാത്സാഹനം നല്കും. ഇതിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കും. 16.4 വികസനപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുവാന് ചമശേീിമഹ ഇലിൃേല ളീൃ ടൗമേശിമയഹല ഉല്ലഹീുാലി േഎന്ന സ്ഥാപനം ആരംഭിക്കും. 16.5 കുട്ടനാട് സമഗ്രവികസനത്തിഌം കുട്ടനാട് പാക്കേജിന്റെ 63 കാര്യക്ഷമമായ നടത്തിപ്പിനുമായി കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കും. 16.6 ഓരോ നിയോജകമണ്ഡലത്തിലും നിയമസഭാംഗം അധ്യക്ഷ നായും വ്യത്യസ്ത മേഖലകളിലെ വിദഗ്ധര് അംഗങ്ങളായു മുള്ള രാഷ്ട്രീയേതര ഉപദേശക കൗണ്സില് രൂപീകരിച്ച് വികസന പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കും. 16.7 സാമൂഹ്യപ്രവര്ത്തകര്ക്ക് ക്ഷേമനിധിയും പെന്ഷഌം ഏര്പ്പെടുത്തും. 16.8 പ്രാദേശിക ചാനലുകളെ പ്രാത്സാഹിപ്പിക്കും. കേബിള് ടി.വി. നെറ്റ്വര്ക്കുകളില് പ്രവര്ത്തിക്കുന്നവര്ക്കും പ്രാദേശിക പത്രപ്രവര്ത്തകര്ക്കും ക്ഷേമനിധിയും പെന്ഷഌം ഏര്പ്പെ ടുത്തും. ഉപസംഹാരം കേരളത്തിന്റെ വികസനക്കുതിപ്പിനായുള്ള കര്മപരിപാടികളാണ് പ്രകടനപത്രിഅശ്കയിലൂടെ ജനങ്ങള്ക്ക് യു.ഡി.എഫ്. സമര്പ്പിക്കുന്നത്. കേരളത്തിന്റെ സമഗ്രവികസനവും ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമ നവും ഒരേ വേഗതയില് നടപ്പാക്കാനുള്ള നിശ്ചയദാര്ഢ്യമാണ് "വികസനവും കരുതലും' എന്ന ആശയം സ്വീകരിക്കാന് യു.ഡി.എഫിന് പ്രചോദനമേകിയത്. അഞ്ചുവര്ഷക്കാലമായി വികസനമുരടിപ്പ് അനുഭ വിക്കുന്ന കേരളത്തിന്റെ സമഗ്രവികസനം യാഥാര്ത്ഥ്യമാക്കുകയും, ദരിദ്രജനവിഭാഗങ്ങള്ക്ക് പ്രത്യേക പരിരക്ഷ നല്കി അവരെ ജീവിത ത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്ത്തിക്കൊണ്ടുവരികയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെ വികസനസമീപനം. വികസിത കേരള മെന്ന ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോള്ത്തന്നെ, ജന ജീവിതത്തെ ദുരിതപൂര്ണമാക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാര മുണ്ടാക്കി, മാലിന്യമുക്ത കേരളം സൃഷ്ടിക്കാനുള്ള പരിപാടികള്ക്കും ഈ പ്രകടനപത്രികയില് പ്രാധാന്യം നല്കിയിട്ടുണ്ട്. ദാരിദ്യ്രമില്ലാത്ത കേരളവും, മാലിന്യമുക്തമായ കേരളവും എന്ന മഹാസ്വപ്നങ്ങള് യാഥാര്ത്ഥ്യമാവുമ്പോള് ഒരു സുന്ദരകേരളമാണ് സൃഷ്ടിക്കപ്പെടുന്നത്. ജനങ്ങളുടെ കര്മശേഷിയും, സര്ക്കാരിന്റെ ഇച്ഛാശക്തിയും സമന്വ യിപ്പിച്ചുകൊണ്ട് ഈ പ്രകടനപത്രികയിലെ നിര്ദേശങ്ങള് നടപ്പാക്കാന് സര്ക്കാര് തലത്തില് മുഖ്യമന്ത്രി ചെയര്മാനായി ഒരു സ്ഥിരം സംവി ധാനം ഏര്പ്പെടുത്തും. അര്ദ്ധ വാര്ഷിക അവലോകനങ്ങളിലൂടെ ഈ പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്തും. യു.ഡി.എഫ് ബഹുജനസമക്ഷം സമര്പ്പിക്കുന്ന ഈ പ്രകടന പത്രി കയിലെ കര്മപരിപാടികള് യാഥാര്ത്ഥ്യമാക്കാനുള്ള അംഗീകാരവും 64 വികസനവും കരുതലും അവസരവും നല്കി ഐക്യജനാധിപത്യമുന്നണിയുടെ ശക്തമായ ഗവണ്മെന്റിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള് അധികാര ത്തിലെത്തിക്കുമെന്ന് ഞങ്ങള് പ്രത്യാശിക്കുന്നു. ആസന്നമായ നിയമ സഭാ തെരഞ്ഞെടുപ്പില് സംസ്ഥാനമൊട്ടുക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്ത്ഥികളെ വോട്ടു നല്കി വിജയിപ്പിക്കണമെന്ന് പ്രബുദ്ധരായ വോട്ടര്മാരോട് യു.ഡി.എഫ്. സംസ്ഥാനസമിതി സ്നേഹാദരങ്ങളോടെ അഭ്യര്ത്ഥിക്കുന്നു. യു.ഡി.എഫ്.സംസ്ഥാന കമ്മിറ്റി

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)