Monday, September 20, 2010

അന്യസംസ്ഥാന ലോട്ടറികള്‍ അച്ചടിച്ചത് അനധികൃത പ്രസ്സില്‍

പാലക്കാട്: ആഗസ്ത് 30 വരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സംസ്ഥാനത്ത് വിതരണംചെയ്ത സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിടിക്കറ്റുകള്‍ അച്ചടിച്ചത് ശിവകാശിയിലെ അംഗീകാരമില്ലാത്ത പ്രസ്സില്‍.

വാണിജ്യനികുതി ഇന്‍റലിജന്‍സ് വിഭാഗവും തമിഴ്‌നാട് വാണിജ്യനികുതി വകുപ്പും ചേര്‍ന്ന് ശിവകാശിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ ഇതുവരെ അച്ചടിച്ചത് ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സിലായിരുന്നു. ആഗസ്ത് അവസാനം നിശ്ചിത മുന്‍കൂര്‍നികുതി അടയ്ക്കാത്തതിന് വാളയാറില്‍ പിടിച്ച 35 ലക്ഷം സിക്കിം സൂപ്പര്‍ ടിക്കറ്റും അച്ചടിച്ചത് മഹാലക്ഷ്മി പ്രിന്‍േറഴ്‌സിലായിരുന്നു. എന്നാല്‍, 2006 ഏപ്രില്‍ ഒന്നുമുതല്‍ മഹാലക്ഷ്മി പ്രസ് 'സെക്യൂരിറ്റി പ്രസ്' അല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര ലോട്ടറിനിയമത്തിലെ നാലാംവകുപ്പ് പ്രകാരം ലോട്ടറിടിക്കറ്റുകള്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ച 'സെക്യൂരിറ്റിപ്രസ്സില്‍ ' മാത്രമേ അച്ചടിക്കാവൂയെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ കാറ്റില്‍പ്പറത്തിയാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ദിവസവും കോടികളുടെ ലോട്ടറിടിക്കറ്റുകള്‍ അംഗീകാരമില്ലാത്ത പ്രസ്സില്‍ അച്ചടിച്ച് കേരളത്തില്‍ വില്പന നടത്തിയത്.

വാണിജ്യനികുതി ഇന്‍റലിജന്‍സ്‌വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുടെ (തിരുവനന്തപുരം) നേതൃത്വത്തിലുള്ള സംഘമാണ് സപ്തംബര്‍ 13ന് ശിവകാശിയില്‍ അന്വേഷണം നടത്തിയത്. മഹാലക്ഷ്മി പ്രിന്‍േറഴ്‌സ് ഉടമയെ ചോദ്യംചെയ്ത് പ്രസ്സിലെ രേഖകള്‍ പരിശോധിച്ചിരുന്നു. 2003 മുതല്‍ 2005വരെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സിന് സെക്യൂരിറ്റിപ്രസ് എന്ന പദവിയുണ്ടായിരുന്നു. 2006 ഏപ്രില്‍ ഒന്നുമുതല്‍ ഇത് റദ്ദായി. എന്നാല്‍, സെക്യൂരിറ്റി പ്രസ് അല്ലാതിരുന്നിട്ടും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉത്തരവാദിത്വത്തില്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ മഹാലക്ഷ്മി പ്രിന്‍േറഴ്‌സിനുതന്നെ ലോട്ടറിടിക്കറ്റ് അച്ചടിക്കാന്‍ അനുമതിനല്‍കുകയായിരുന്നു.

കേന്ദ്ര ലോട്ടറിനിയമത്തിന്റെ ചട്ടങ്ങള്‍ 2010 ഏപ്രില്‍ ഒന്നിന് നിലവില്‍വന്നശേഷവും സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ മഹാലക്ഷ്മി പ്രിന്‍േറഴ്‌സില്‍ അച്ചടിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വാണിജ്യനികുതി ഉന്നതോദ്യാഗസ്ഥന്‍ പറഞ്ഞു.
കേന്ദ്ര ലോട്ടറിനിയമംതന്നെ ലംഘിച്ച് ദിവസം മൂന്നരക്കോടിയിലേറെ ലോട്ടറിടിക്കറ്റുകളാണ് ശിവകാശിയിലെ അംഗീകാരമില്ലാത്ത പ്രസ്സില്‍ അച്ചടിച്ച് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കേരളത്തില്‍ വിറ്റിരിക്കുന്നത്.

അന്വേഷണറിപ്പോര്‍ട്ട് ഒരാഴ്ചമുമ്പ് വാണിജ്യനികുതി വകുപ്പ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സംസ്ഥാനസര്‍ക്കാരിനും ഡി.ജി.പി.ക്കും ഹൈക്കോടതിക്കും നല്‍കിയിട്ടുണ്ട്. മേഘ ഡിസ്ട്രിബ്യൂട്ടഴ്‌സില്‍നിന്ന് മുന്‍കൂര്‍നികുതി വാങ്ങുന്ന കാര്യത്തില്‍ സപ്തംബര്‍ 30ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുകയാണ്.

Sunday, September 19, 2010

ബഹുമാനപ്പെട്ട പ്രതി


ബഹുമാനപ്പെട്ട പ്രതി

വിജു വി. നായര്‍
നിയമകേസരികള്‍ എന്തൊക്കെ ഗ്രന്ഥജാടയിറക്കിയാലും ശരി, ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല- ശാന്തിഭൂഷണ്‍ വക്കീല് നമ്മുടെ പരമോന്നത നീതിപീഠത്തിന് മണികെട്ടിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് വ്യക്തിക്ക് ഒന്നും ചെയ്യാനൊക്കില്ലെന്ന് പറഞ്ഞുനടക്കുന്ന ദേശീയസിനിക്കുകള്‍ ഈ മനുഷ്യനെ രണ്ടുവട്ടം നമിക്കണം. ആദ്യത്തേത്, 1975ല്‍ സര്‍വശക്തയായ ഇന്ദിരഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയെടുത്ത വക്കാലത്ത് ജയത്തിന്. അതാണല്ലോ ഒടുവില്‍ കുപ്രസിദ്ധ അടിയന്തരാവസ്ഥയില്‍ കൊണ്ടെത്തിച്ച പുകില്. രണ്ടാമത്തേത്, ഇപ്പോഴത്തെ മണികെട്ടലിന്. മകന്‍ പ്രശാന്ത് ഭൂഷണ്‍ ഈയിടെ രണ്ട് മാധ്യമങ്ങള്‍ വഴി തുറന്നടിച്ചു, സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ്ജസ്റ്റിസും തൊട്ടു പിന്‍ഗാമികളും അത്ര ശരിപ്പുള്ളികളല്ലെന്ന്. സംഗതി ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഹരീഷ് സാല്‍വെ വക്കീല്‍ ബോധിപ്പിച്ചതും കോടതി ഉടനടി കേസെടുത്തു. ഇനിയാണ് നീതിപീഠവും കോടതിഭക്തരും സ്വപ്‌നേപി നിനക്കാത്ത കളി.

മൊറാര്‍ജി മന്ത്രിസഭയില്‍ നിയമമന്ത്രി കൂടിയായിരുന്ന അച്ഛന്‍ ഭൂഷണ്‍, ഇക്കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിക്കൊരു കവര്‍ നല്‍കുന്നു- 16 മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പേരുവിവരം. അതില്‍ ആറു പേര്‍ മാന്യന്മാര്‍, രണ്ടു പേരുടെ നിജസ്ഥിതി അറിയില്ല, ബാക്കി എട്ടാളും അഴിമതിവിരുതര്‍. ശാന്തിഭൂഷന്റെ അപേക്ഷ ഇതാണ്: കോടതിക്ക് നേരിട്ട് ഈ ആരോപണം തന്ന തനിക്കെതിരെയും കേസെടുക്കണം. എന്നിട്ട് മകന്റെ കൂട്ടുപ്രതിയായിക്കണ്ട് ശിക്ഷിച്ച് ജയിലിലടക്കാം.
ഇതൊരു തുറന്ന വെല്ലുവിളിയാണ്. പരമോന്നത നീതിപീഠത്തിനുള്ള പരസ്യമായ കെണി. അപേക്ഷ സ്വീകരിച്ചാല്‍ മേപ്പടി എട്ടാള്‍ക്കുമെതിരെ അന്വേഷണം നടത്തണം. അത് പരമോന്നത നീതിപീഠത്തെതന്നെ പ്രതിയാക്കുന്ന പുതിയ വിഴുപ്പലക്കലിന് കളമൊരുക്കും. അപേക്ഷ അവഗണിച്ചാലോ? കോടതിയെ പരസ്യമായി വെല്ലുവിളിച്ച പൗരന്‍ ഹീറോയാകും. അതൊരു പുതിയ പ്രവണത സൃഷ്ടിക്കും. മാത്രമല്ല, ശാന്തിഭൂഷന്റെ പ്രസക്തമായ ഒരാരോപണം ശരിവെക്കുന്നതിന് തുല്യമാവുകയും ചെയ്യും. ആരോപണമിതാണ്: 'ജുഡീഷ്യറിയുടെ സല്‍പ്പേര് സംരക്ഷിക്കാനെന്ന പേരില്‍ അഴിമതി മൂടിവെക്കുകയാണ്. ആയതിനാല്‍, വിശ്വസ്തവും കറപറ്റാത്തതുമായ നീതിന്യായ വ്യവസ്ഥിതി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍വേണ്ടി ജയിലില്‍ പോകുന്നത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു.'
സുപ്രീംകോടതി ലക്ഷണമൊത്ത കെണിയിലായതിന്റെ പൊരുള്‍ ഇവിടെ വ്യക്തമാണ്. കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ ജുഡീഷ്യറി അഴിമതിയില്‍ വീണുതുടങ്ങിയിട്ട്. ആ യാഥാര്‍ഥ്യത്തെ നേരിടാന്‍ ക്രിയാത്മകമായി തുനിയുന്നില്ലെന്നു മാത്രമല്ല, കോര്‍ട്ടലക്ഷ്യമെന്ന പഴകിപ്പൂതലിച്ച സാമ്രാജ്യത്വ വടിവാള്‍ കാട്ടി വിമര്‍ശത്തെ വിരട്ടിയൊതുക്കുകയുമാണ്. ഒപ്പം, ശാന്തിഭൂഷണ്‍ പറഞ്ഞ മാതിരി സ്വന്തം അഴിമതിക്കഥകള്‍ മൂടിവെക്കാന്‍ വേണ്ട നിയമപരിരക്ഷ സ്വയം ചമയ്ക്കുകയും ചെയ്യുന്നു. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ അവിടത്തെ നീതിന്യായ വ്യവസ്ഥിതി ഇങ്ങനെ നീതിവിരുദ്ധമായ പ്രതിരോധങ്ങളിലേര്‍പ്പെടുന്നതെന്തുകൊണ്ട്?

ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷനല്‍ അഴിമതി സംബന്ധിച്ച് ഇറക്കുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി ഇന്ത്യന്‍ ജുഡീഷ്യറിക്കൊരു വിശേഷറാങ്കുണ്ട്. രാജ്യത്ത് ഏറ്റവുമധികം അഴിമതി ഗ്രസിച്ച ഔദ്യോഗിക സ്ഥാപനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീതിന്യായസംവിധാനം. (ഒന്നാം റാങ്ക് പൊലീസിന്, രണ്ടാം റാങ്ക് രജിസ്‌ട്രേഷന്‍-ലൈസന്‍സ് മേഖലക്ക്). ഈ സ്ഥാനത്തിന് യോഗ്യത സമ്പാദിച്ചുകൊടുത്തത് താഴേത്തല മജിസ്‌ട്രേറ്റ്-മുന്‍സിഫ് വൃന്ദം മാത്രമല്ല, ഹൈകോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള മുന്തിയ ജഡ്ജിയദ്ദേഹങ്ങള്‍ പലരും ഒത്തുപിടിച്ചാണ്. ഉന്നത നീതിപീഠങ്ങളിലെ അഴിമതിയുടെ തോതറിയാന്‍ സമീപകാലത്തെ ചില പ്രശസ്ത ഉദാഹരണങ്ങള്‍ മാത്രം നോക്കിയാല്‍ മതിയാകും.

2008 ഫെബ്രുവരിയില്‍ പുറത്തായ ഗാസിയാബാദ് കുംഭകോണമോര്‍ക്കുക. കോടതിയിലെ താഴേത്തട്ടുകാരായ ക്ലാസ് മൂന്ന്, നാല് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍നിന്ന് 23 കോടി രൂപ അനധികൃതമായി പിന്‍വലിക്കുന്നു. സംഭവമന്വേഷിച്ച ഉത്തര്‍പ്രദേശ് പൊലീസ് 34 പേര്‍ക്കെതിരെ പണാപഹരണത്തിന് കേസെടുക്കുന്നു. ഈ മാന്യപ്രതികള്‍ ആരെല്ലാം? ഒരു സുപ്രീംകോടതി ജഡ്ജി, പത്ത് ഹൈകോടതി ജഡ്ജിമാര്‍, 23 കീഴ്‌ക്കോടതി ന്യായാധിപന്മാര്‍! സംഭവം പരസ്യമായിട്ടും പൊലീസിന് കേസെടുക്കാന്‍ കഴിയാതെ കുറേക്കാലം കിടന്നു. കാരണം, ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെങ്കില്‍ ഉന്നത നീതിപീഠത്തിന്റെ അനുമതി വേണം. ഒടുവില്‍ മാധ്യമകോലാഹലവും ഒരു പൊതുതാല്‍പര്യഹരജിയും വേണ്ടിവന്നു, സുപ്രീംകോടതിക്ക് ഈ പണാപഹരണം അന്വേഷിക്കാന്‍ അനുമതികൊടുക്കാന്‍. അപ്പോള്‍പ്പോലും കേസ് പൊലീസില്‍നിന്ന് മാറ്റി സി.ബി.ഐക്കാണ് കൊടുത്തത്.

അഞ്ചുമാസം കഴിഞ്ഞില്ല, ചണ്ഡിഗഢ് ഹൈകോടതിയില്‍നിന്ന് അടുത്ത ഇനം വരുന്നു- കാഷ് ഇന്‍ ബാഗ് കോഴ. ഹരിയാന അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സാലിന്റെ ഗുമസ്തന്‍ അവിടത്തെ ഹൈകോടതി ജഡ്ജി നിര്‍മല്‍ജിത് കൗറിന്റെ വീട്ടില്‍ ചെന്ന് 15 ലക്ഷം രൂപ കൊടുക്കുന്നു. ജഡ്ജിയമ്മ ഉടനെ പൊലീസില്‍ വിവരമറിയിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാര്യം വ്യക്തമാവുന്നത്. ദല്‍ഹിയിലെ ഹോട്ടല്‍പ്രമാണി രവീന്ദര്‍ സിങ് തന്റെ ചങ്ങാതിയായ സഞ്ജീവ് ബന്‍സാല്‍ മുഖേന ഈ 'പാരിതോഷികം' കൊടുത്തുവിട്ടത് അതേ കോടതിയിലെ നിര്‍മല്‍യാദവ് എന്ന ജഡ്ജിയമ്മക്കാണ്. പേരിലെ സാമ്യംമൂലം ദൂതനായ ഗുമസ്തന് പറ്റിയ കൈപ്പിഴയാണ് പൂച്ച് പുറത്താക്കിയത്.
കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സൗമിത്രാ സെന്നിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി കിട്ടിയത് ദീര്‍ഘിച്ച താത്ത്വികവാദങ്ങള്‍ക്കൊടുവിലാണെന്ന് നമുക്കറിയാം. അതും 24 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിന്. കര്‍ണാടകത്തിലെ ദിനകരന്‍ ജഡ്ജിയാകട്ടെ, സര്‍വരെയും കൊജ്ഞാണന്മാരാക്കി വിരാജിക്കുന്നു. ഗതികെട്ട് അദ്ദേഹത്തെ സിക്കിമിലേക്ക് സ്ഥലംമാറ്റിയതാണ് സുപ്രീംകോടതിക്ക് ചെയ്യാന്‍ പറ്റിയ ഏക കാര്യം! എന്തിനധികം, അഴിമതി തെളിഞ്ഞുകഴിഞ്ഞിട്ടും വി. രാമസ്വാമിക്കെതിരെ നടന്ന ഇംപീച്ച്‌മെന്റ് നാടകം എങ്ങനെയാണ് അവസാനിച്ചതെന്നോര്‍ക്കുക. പ്രധാനമന്ത്രി റാവു പറഞ്ഞു, കോണ്‍ഗ്രസ് എം.പിമാര്‍ വോട്ടിടാതെ ഒഴിഞ്ഞുനില്‍ക്കാന്‍. അങ്ങനെ രാമസ്വാമിയുടെ ഇംപീച്ച്‌മെന്റ് ചീറ്റിപ്പോയി.

ജഡ്ജിമാര്‍ അഴിമതി കാണിച്ചാല്‍ അന്വേഷിക്കണമെങ്കില്‍ ഇതരപൗരന്മാര്‍ക്കുള്ള നിയമങ്ങളോ അന്വേഷണരീതിയോ ഇന്ത്യയില്‍ സാധ്യമല്ല. ജഡ്ജസ് (എന്‍ക്വയറി) ചട്ടമനുസരിച്ചേ നീക്കുപോക്കുള്ളൂ. അതിനുതന്നെ ഉന്നത നീതിപീഠത്തിന്റെ അനുമതി വേണം. ഇംപീച്ച്‌മെന്റ് വകുപ്പുകള്‍തന്നെ നോക്കുക. കേസൊക്കെ അന്വേഷിച്ച് ബോധ്യപ്പെട്ടാല്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരണം. പാസാകാന്‍ സഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടണം. അതു കിട്ടിയാലും സഭാധ്യക്ഷന്‍ മൂന്ന് ജഡ്ജിമാരടങ്ങുന്ന ഒരു അന്വേഷണ സമിതിയെ വീണ്ടും നിയോഗിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ വീണ്ടും വോട്ടിനിടണം. അപ്പോഴും കിട്ടണം മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 200 കോടി ജനങ്ങളുടെ വിധി തിരുത്താന്‍ ഒരു സര്‍ക്കാറിനെ പുറത്താക്കുന്ന പാര്‍ലമെന്റ് പ്രക്രിയക്കുപോലും കേവല ഭൂരിപക്ഷം മതി -അവിശ്വാസപ്രമേയം പാസാകാന്‍. അതിലൊക്കെ കടുത്ത പെടാപ്പാടാണ് അഴിമതിവീരനായ ഒരു ജഡ്ജിയെ പുറത്താക്കാന്‍. ഇങ്ങനെ രാജ്യത്തെ നിയമങ്ങളില്‍നിന്നും ന്യായനടത്തിപ്പു പ്രക്രിയകളില്‍നിന്നും ഇക്കൂട്ടര്‍ക്ക് പ്രത്യേകമായൊരു സംവരണവും ഇമ്യൂണിറ്റിയും കല്‍പിച്ചത് ജനാധിപത്യ വ്യവസ്ഥിതിക്ക് താങ്ങും തണലുമാകേണ്ട സുപ്രധാന തൂണായിരിക്കണം ജുഡീഷ്യറി എന്നതിനാലാണ്. അങ്ങനെ നിലകൊള്ളണമെങ്കില്‍ ആ സ്ഥാപനത്തിന് സ്വതന്ത്രത വേണം. അധികാരവും ഉത്തരവാദിത്തങ്ങളും മൂന്നു തൂണുകള്‍ക്കിടയിലായി വിന്യസിച്ചിരിക്കുന്നത് അവയോരോന്നും മറ്റുള്ളവക്കുള്ള നിയന്ത്രണവും സന്തുലന മാര്‍ഗവുമാകണമെന്ന ഉദ്ദേശ്യത്താലാണ്. ലെജിസ്‌ലേച്ചറും എക്‌സിക്യൂട്ടിവും ഈ ഘടകങ്ങളില്‍ പിഴവരുത്തുമ്പോള്‍ തിരുത്തേണ്ട ബാധ്യതയുള്ള ജുഡീഷ്യറിക്ക് ആ കര്‍ത്തവ്യം പാലിക്കണമെങ്കില്‍ അനിവാര്യമായി വേണ്ട ഘടകമാണ് സ്വാതന്ത്ര്യം. അതു നിലനിര്‍ത്താനുള്ള സംരക്ഷണങ്ങളാണ് മേല്‍പ്പറഞ്ഞ 'സംവരണ'മൊക്കെ.

എന്നാല്‍, സ്വന്തം നിലക്ക് രോഗാതുരമാവുകയും അതിനു സ്വയം ചികിത്സ പറ്റാതാവുകയും ചെയ്യുന്നു എന്നതാണ് ജുഡീഷ്യറി ഇന്ന് നേരിടുന്ന പ്രശ്‌നം. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം രോഗം മറയ്ക്കാനുള്ള മര്‍ക്കടമുഷ്ടിയും അടവുനയങ്ങളുമാണത് അവലംബിക്കുന്നതെങ്കിലോ? കോടതിയലക്ഷ്യം എന്ന ഭീഷണിയും ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കാന്‍ ജഡ്ജിത്തലവന്റെ തന്നെ അനുമതി വേണമെന്ന വൈചിത്ര്യവുമാണ് ഈ അടവിനുള്ള മുഖ്യപരിചകള്‍. 2007ല്‍ ദല്‍ഹി ഹൈകോടതി നാലു പത്രപ്രവര്‍ത്തകര്‍ക്ക് നാലുമാസം തടവു വിധിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.കെ. സബര്‍വാളിന്റെ രണ്ടു മക്കള്‍ ഷോപ്പിങ് മാളുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു കമ്പനി ദല്‍ഹിയില്‍ നടത്തിയിരുന്നു. ഈ കൂറ്റന്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശികമായി മത്സരമുണ്ടാക്കാനിടയുള്ള ചില്ലറ വ്യാപാര സ്ഥാപനങ്ങളെ വകുപ്പും മുറയും പറഞ്ഞ് ഷട്ടറിടുവിക്കുന്ന പണിയാണ് അച്ഛന്‍ ജഡ്ജി ചെയ്തത്. അത്തരത്തിലൊരു അടച്ചുപൂട്ടല്‍ പരമ്പരക്കുള്ള വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. നാട്ടുകാര്‍ പ്രതിഷേധിച്ചു. ഒരു മാധ്യമവും പ്രശ്‌നത്തിന്റെ കാതലിലേക്ക് കടന്നില്ല. ഉച്ചപ്പത്രമായ 'മിഡ്‌ഡേ' മാത്രം വാര്‍ത്ത അച്ചടിച്ചു. ചീഫ് ജസ്റ്റിസിന്റെ ഈ അഴിമതി പുറത്തുവരുത്തിയതിന് കോടതിയലക്ഷ്യ കേസെടുത്തു. കാര്‍ട്ടൂണ്‍ വരച്ച ഇര്‍ഫാന്‍ ഖാനടക്കം തടവുശിക്ഷ. അതൊരു തുറുപ്പ്.

മുമ്പ് സൂചിപ്പിച്ച കാഷ് ഇന്‍ ബാഗ് കേസ് വെച്ചവസാനിപ്പിക്കാന്‍ സി.ബി.ഐ ഒരപേക്ഷ കോടതിക്ക് കൊടുത്തു- ചണ്ഡിഗഢിലെ വിചാരണ കോടതിയില്‍. 15 ലക്ഷം കോഴ വാങ്ങിയ ശ്രീമതി നിരപരാധിയായതുകൊണ്ടല്ല, തെളിവില്ലാഞ്ഞിട്ടുമല്ല. ഉന്നത നീതിപീഠം അനുമതി കൊടുക്കാത്തതുകൊണ്ടുമാത്രം! ഇവിടാണ് രണ്ടാം തുറുപ്പ്. കോളനിഭരണത്തിനായി സായ്പുണ്ടാക്കിയ നിയമങ്ങള്‍ പലതും പകര്‍ത്തിയെടുത്ത വകയില്‍ 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും സ്വതന്ത്രേന്ത്യ കവര്‍ന്നു. ആ ചട്ടത്തിലെ 197ാം വകുപ്പുപ്രകാരം ഒരു ജഡ്ജിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മേലാളന്റെ അനുമതി വേണം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ പബ്ലിക് സര്‍വന്റിന്റെ വീഴ്ചകള്‍ക്കു മാത്രമാണ് പ്രോസിക്യൂഷന്‍. കൈക്കൂലി ഈ വകുപ്പിലുണ്ടായിരുന്നില്ല.

1947ലെ അഴിമതി തടയല്‍ നിയമം വന്ന് കൈക്കൂലിയെക്കൂടി ഈ പരിധിയില്‍പ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 21 പ്രകാരം ജഡ്ജിയും മന്ത്രിയുമൊക്കെ പബ്ലിക് സര്‍വന്റ് എന്ന വിഭാഗത്തില്‍ വരും. ഇതാണ് നിയമനിര്‍മാണ സഭയുണ്ടാക്കിയ നിയമം. എന്നാല്‍, 1991ല്‍ സുപ്രീകോടതി സ്വയമൊരു നിയമമങ്ങുണ്ടാക്കുന്നു- ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ രാജ്യത്ത് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല- സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് 'കണ്‍സല്‍ട്ട്' ചെയ്യാതെ. ഇനി കണ്‍സല്‍ട്ടിങ്ങിന്റെ പൊരുള്‍ കേള്‍ക്കുക. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തിന് 'അര്‍ഹമായ പ്രതിപത്തി' സര്‍ക്കാര്‍ കൊടുക്കണം. കേസെടുക്കേണ്ടെന്ന് ടിയാന്‍ പറഞ്ഞാല്‍, കേസ് പാടില്ല. പച്ചയായ ഈ വീറ്റോ അധികാരം കവര്‍ന്ന സുപ്രീംകോടതി സ്വയം പുകഴ്ത്തിയതുകൂടി കേള്‍ക്കുക: 'ജഡ്ജിമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഒരു നിയമവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, ഈ അവ്യക്ത മേഖലയില്‍ ഈ കോടതി ഒരു നിയമനിര്‍മാണവും പ്രശ്‌നപരിഹാരവുമാണ് നിര്‍വഹിക്കുന്നത്.' പാര്‍ലമെന്റിന് മാത്രമേ നിയമനിര്‍മാണത്തിന് അവകാശമുള്ളൂ എന്ന് കൂട്ടത്തില്‍ രണ്ട് ജഡ്ജിമാര്‍ പറഞ്ഞെങ്കിലും അവരുടെ വാക്കിന് വിലയുണ്ടായില്ല. അങ്ങനെ സ്വന്തം പരിരക്ഷക്ക് നിയമം നിര്‍മിക്കാനുള്ള അവകാശവും കോടതി സ്വയമങ്ങുണ്ടാക്കിയെടുത്തു.

ജഡ്ജി അഴിമതി കാണിച്ചത് ചോദ്യം ചെയ്താല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കും. അഥവാ സ്‌റ്റേറ്റ് ഏജന്‍സികള്‍ക്ക് അന്വേഷിക്കണമെന്നുണ്ടെങ്കില്‍ ജഡ്ജിമൂപ്പന്‍ കനിയണം. ഇവിടെ സുപ്രീംകോടതി സൃഷ്ടിച്ചെടുത്ത പരിരക്ഷ വാസ്തവത്തില്‍ രാജ്യത്തെ നിയമത്തില്‍നിന്നുതന്നെയുള്ള ഇമ്യൂണിറ്റിയല്ലേ? നിയമവാഴ്ചക്കുവേണ്ടി നിലകൊള്ളുന്നവര്‍ തന്നെ അതേ വാഴ്ചക്കെതിരാവുന്ന പരിഹാസ്യതയല്ലേ പ്രകടമാകുന്നത്? ചുരുക്കത്തില്‍, ഈ ഒളിവും മറയുമല്ലേ ഇന്ത്യന്‍ ജുഡീഷ്യറിയെ അഴിമതിക്ക് കൂടുതല്‍ കൂടുതല്‍ പരുവപ്പെടുത്തുന്നതും?

രാഷ്ട്രീയ ഇടപെടല്‍ ജുഡീഷ്യറിയുടെ സ്വതന്ത്രതയെ ഹനിക്കുമെന്ന് ജഡ്ജിസമൂഹം നിരന്തരം പറയും. അതു നേരുമാണ്. എന്നാല്‍, അഴിമതി ഗ്രസിച്ചിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ സ്വതന്ത്രത നിരര്‍ഥകമാണ്. അതിലുപരി അപായകരവുമാണ്. കാരണം, ഈ സ്വതന്ത്രത അഴിമതിയെ പരിരക്ഷിക്കാനുള്ള ആയുധം കൂടിയാകുന്നു. ശാന്തി ഭൂഷന്റെ മണികെട്ടലും പാഴ്‌വേലയാകുമോ?

Monday, September 6, 2010

ധനമന്ത്രിയോട് 20 ചോദ്യങ്ങള്‍

September 2, 2010 manorama

സംസ്ഥാന ഭാഗ്യക്കുറിയടക്കം എല്ലാ ഭാഗ്യക്കുറിയും നിരോധിച്ചേക്കാമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന സാന്റിയാഗോ മാര്‍ട്ടിനെ തൊട്ടാല്‍ സംസ്ഥാന ഭാഗ്യക്കുറിതന്നെ ഇല്ലാതാകും എന്ന വെറും ഭീഷണിയാണ്. കേന്ദ്രസര്‍ക്കാരിനെയും യുഡിഎഫിനെയും സമ്മര്‍ദത്തിലാഴ്ത്തി ലോട്ടറി വിവാദത്തില്‍നിന്നു പിന്‍വലിപ്പിക്കാനുള്ള ഗൂഢതന്ത്രം കേരളത്തില്‍ വിലപ്പോകില്ല. ഒരുലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന സംസ്ഥാന ഭാഗ്യക്കുറി നിരോധിക്കേണ്ട സാഹചര്യം സംസ്ഥാനത്തു നിലവിലില്ല.

അന്യസംസ്ഥാന ലോട്ടറികളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്ന അവകാശവാദം വസ്തുതകള്‍ക്കു നിരക്കാത്തതാണ്. നിയമപരമായി ചെയ്യാന്‍ അവകാശമുള്ള ഒരു കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. 1998ലെ ലോട്ടറി നിയമവും 2010ലെ ലോട്ടറി ചട്ടങ്ങളും പരസ്യമായാണു ലംഘിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് യഥാര്‍ഥത്തില്‍ നിയമലംഘനം നടക്കുന്നത്.

ഒന്ന്: സംസ്ഥാനത്തെ വില്‍പ്പനനികുതി വകുപ്പ് ലോട്ടറിക്കാരില്‍നിന്നു മുന്‍കൂര്‍ നികുതി വാങ്ങുന്നതോടെ ഇവിടെ ലോട്ടറി വില്‍ക്കാനുള്ള അനുവാദം നല്‍കുകയാണ്. നിയമം ലംഘിച്ചാണോ ലോട്ടറി നടത്തുന്നത് എന്നു നികുതി മുന്‍കൂറായി സ്വീകരിക്കുന്ന സമയത്തു പരിശോധിക്കണം. രണ്ട്: ലോട്ടറി വില്‍പ്പനയുടെയും നറുക്കെടുപ്പിന്റെയും ഘട്ടത്തില്‍ വ്യാപകമായി നിയമവും ചട്ടവും ലംഘിക്കപ്പെടുന്നു.

ലോട്ടറി നിരോധിക്കാനുള്ള പൂര്‍ണമായ അധികാരം കേന്ദ്രസര്‍ക്കാരിനാണ്.
എന്നാല്‍, അനധികൃതമായും വ്യാജമായും സംസ്ഥാനത്തു ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ആവര്‍ത്തിക്കുന്ന ധനകാര്യമന്ത്രി താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.

1. വില്‍പ്പനനികുതി വകുപ്പ് മുന്‍കൂര്‍ നികുതി സ്വീകരിക്കുന്ന അവസരത്തില്‍ ലോട്ടറി ചട്ടം അനുസരിച്ചു ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ അവരുടെ ഗസറ്റില്‍ ലോട്ടറി സ്കീമിനെക്കുറിച്ചും നറുക്കെടുപ്പിനെ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ വിജ്ഞാപനം ചെയ്തതാണോ എന്നു പരിശോധിക്കാറുണ്ടോ?

2. മൊത്തത്തിലുള്ള സമ്മാനത്തുകയെക്കുറിച്ചും ആകെ അച്ചടിക്കുന്ന ടിക്കറ്റുകളെക്കുറിച്ചും വകുപ്പിനറിയാമോ?

3. പ്രമോട്ടര്‍, വിതരണക്കാര്‍, വില്‍പ്പനയ്ക്കുള്ള ഏജന്റുമാര്‍ എന്നിവരുടെ മേല്‍വിലാസവും അവരെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരുകളുടെ സാക്ഷ്യപത്രവും പരിശോധിക്കാറുണ്ടോ?

4. സമ്മാന ഘടനയെക്കുറിച്ചും ആകെ വാഗ്ദാനം ചെയ്യുന്ന സമ്മാനത്തുകയെക്കുറിച്ചും വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ?

5. എവിടെവച്ചാണു നറുക്കെടുപ്പ് എന്നു സര്‍ക്കാരിനറിയാമോ?

6. പകല്‍വെളിച്ചത്തില്‍ ജഡ്ജിങ് കമ്മിറ്റിയുടെ മുന്‍പാകെ സുതാര്യമായി നറുക്കെടുപ്പു നടത്തണം എന്ന നിബന്ധന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

7. ലോട്ടറി സംഘടിപ്പിക്കുന്ന സംസ്ഥാനംതന്നെ നേരിട്ടു സര്‍ക്കാര്‍ സെക്യൂരിറ്റി പ്രസില്‍ ടിക്കറ്റുകള്‍ അച്ചടിക്കണമെന്ന് അറിയാമോ?

8. ഒറ്റ അക്ക നമ്പറിലോ ഇരട്ട അക്ക നമ്പറിലോ മൂന്നക്ക നമ്പറിലോ നറുക്കെടുപ്പു നടത്തരുതെന്ന നിബന്ധന ലംഘിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?

9. ലോട്ടറി വില്‍പ്പന നടത്തി ലഭിക്കുന്ന പണം അതതു സര്‍ക്കാരിന്റെ പബ്ലിക് ലെഡ്ജര്‍ ഫണ്ടിലോ കണ്‍സോളിഡേറ്റഡ് ഫണ്ടിലോ അടയ്ക്കുന്നുണ്ടോ എന്നു പരിശോധിക്കാറുണ്ടോ?

10. മേല്‍വിവരിച്ച നിയമലംഘനം നടത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ ലോട്ടറി നിയമത്തിലെ 8-ാം വകുപ്പ് സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന അധികാരം ഉപയോഗിച്ചിട്ടുണ്ടോ?

11. ലോട്ടറി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും കോടതിയുടെ സര്‍ച്ച് വാറന്റോടെ അവരുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടു സുപ്രീം കോടതി 2009 നവംബര്‍ നാലിനു നല്‍കിയ ഇടക്കാല ഉത്തരവു നടപ്പിലാക്കിയിട്ടുണ്ടോ?

12. ലോട്ടറി വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനാനാടകമല്ലാതെ സാന്റിയാഗോ മാര്‍ട്ടിന്റെ പാലക്കാട്ടെ ആസ്ഥാനത്തു റെയ്ഡ് നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടോ?

13. വില്‍പ്പന നികുതി ചെക്ക് പോസ്റ്റില്‍ ടിക്കറ്റുകള്‍ പിടിച്ചപ്പോള്‍ കേസെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നാണു ഡിജിപി പറഞ്ഞത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന പൊലീസിനെ അറിയിച്ചിട്ടുണ്ടോ?

14. കേന്ദ്ര ലോട്ടറി ചട്ടത്തിലെ 3 (22) അനുസരിച്ച്, വ്യാജ ലോട്ടറികള്‍ സംസ്ഥാനത്തു നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സര്‍ക്കാരല്ലേ?

15. കോടതിയലക്ഷ്യ കേസ് വന്നപ്പോള്‍ ലോട്ടറിക്കാര്‍ക്കെതിരെ ഇനി കേസെടുക്കില്ലെന്നു യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പിന്‍വലിച്ചു പുതിയതു സമര്‍പ്പിക്കുമെന്നു പലപ്രാവശ്യം നിയമസഭയില്‍ പറഞ്ഞിട്ടും എന്തുകൊണ്ടു ചെയ്തില്ല?

16. ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് അതു റദ്ദാക്കിക്കാന്‍ കാണിച്ച താല്‍പര്യത്തിനു പിന്നില്‍ എന്താണുള്ളത്?

17. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ നേരത്തേ വാദം കേള്‍ക്കാനുള്ള ഹര്‍ജി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഡല്‍ഹിക്കു പോയ ഗവണ്‍മെന്റ് പ്ലീഡര്‍ ആ സ്ഥാനത്തുനിന്ന് എങ്ങനെ പുറത്തായി? യുഡിഎഫ് സര്‍ക്കാര്‍ ലോട്ടറി മാഫിയയുമായി കേസ് നടത്തുമ്പോള്‍ അവര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ എങ്ങനെയാണ് ലോട്ടറി കേസില്‍ സര്‍ക്കാരിന്റെ അഭിഭാഷകനായി മാറിയത്?

18. സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ നേരിട്ടല്ലാതെ സ്വകാര്യ പ്രസില്‍ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ യഥാര്‍ഥ ടിക്കറ്റുകളായി പരിഗണിക്കാന്‍ കഴിയുമോ? ഇത്തരം വ്യാജ ടിക്കറ്റുകള്‍ എങ്ങനെയാണ് വില്‍പ്പന നികുതി ചെക്ക് പോസ്റ്റുകള്‍ കടന്നു വരുന്നത്?

19. ചട്ടം അഞ്ച് അനുസരിച്ചു നിയമലംഘനം നടത്തുന്നതിന്റെ വിശദാംശങ്ങള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാരിനെയും സിക്കിം - ഭൂട്ടാന്‍ സര്‍ക്കാരുകളെയും അറിയിക്കാതെ, അവ്യക്തമായ കത്തുകള്‍ അങ്ങയുടെ വകുപ്പില്‍നിന്ന് അയച്ചതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

20. സംസ്ഥാന ഖജനാവിനു പ്രതിവര്‍ഷം നികുതിയിനത്തില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ തുക - ഏകദേശം 15,000 കോടിയിലധികം രൂപ - സംസ്ഥാനത്തുനിന്നു പുറത്തേക്കു പോകുന്നത് ലോട്ടറി വിവാദം ഉണ്ടാകുന്നതിനു മുന്‍പു ധനകാര്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇതു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്നു വിലയിരുത്തിയിട്ടുണ്ടോ?

സിപിഎമ്മിനെതിരെ വീണ്ടും കോഴയാരോപണം

Manorama July 28, 2010

തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തുന്ന സിക്കിം സൂപ്പര്‍ ലോട്ടറിക്കു ദിവസം രണ്ടു നറുക്കെടുപ്പുകള്‍ കൂടി അനുവദിക്കാന്‍ സിപിഎം 25 കോടി രൂപ വാങ്ങിയതായി കോണ്‍ഗ്രസ് അംഗം വി.ഡി. സതീശന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. അന്യ സംസ്ഥാന ലോട്ടറികളില്‍ നിന്നു വര്‍ഷം 100 കോടി മുതല്‍ 150 കോടി വരെ സിപിഎമ്മിനു ലഭിക്കുന്നണ്ടെന്നും സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത ആരോപണത്തില്‍ പറഞ്ഞു.

എന്നാല്‍, ആരോപണം പഞ്ചായത്ത് ഇലക്ഷനു മുന്‍പുള്ള ആയുധമൊരുക്കല്‍ മാത്രമാണെന്നും, അന്വേഷണം നടത്താന്‍ മനസ്സില്ലെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നല്‍കി. ആരോപണത്തെച്ചൊല്ലി സഭയില്‍ ശബ്ദായമാന രംഗങ്ങള്‍ അരങ്ങേറി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം വോക്കൗട്ട് നടത്തി.

കേരളത്തില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ വരുമാനസ്രോതസ് അന്യ സംസ്ഥാന ലോട്ടറികള്‍ നടത്തുന്ന സാന്റിയാഗോ മാര്‍ട്ടിനാണെന്നു സതീശന്‍ പറഞ്ഞു. ഈ തുകയുടെ പങ്ക് കൈരളിക്കും ദേശാഭിമാനിക്കും ലഭിക്കുന്നുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറികളുടെ നറുക്കെടുപ്പ് ലൈവായി കാണിക്കുന്നതു കൈരളിയിലും പീപ്പിളിലും പിന്നെ, എസ്എസ് മ്യൂസിക് ചാനലിലും മാത്രമാണ്. പുതിയ ലോട്ടറി നറുക്കെടുപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പു നികുതി അടയ്ക്കേണ്ടതുണ്ട്. ഇവിടെ ജൂലൈ ഒന്നിനു
നികുതി അടയ്ക്കുകയും മൂന്നിനു സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും 17 മുതല്‍ നറുക്കെടുപ്പു നടത്തുകയുമായിരുന്നു. ഇതു ലോട്ടറി ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്. ഇതേക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര നിയമപ്രകാരം 24 ലോട്ടറി നറുക്കെടുപ്പുകള്‍ വരെ അനുവദിക്കാമെന്നും പുതിയ ലോട്ടറികളെ തടയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും മന്ത്രി ടി.എം. തോമസ് ഐസക് മറുപടി നല്‍കി. സംസ്ഥാനത്തിനു ലോട്ടറി നടത്തണമെങ്കില്‍ അന്യ സംസ്ഥാന ലോട്ടറികളെ അനുവദിക്കാതെ വഴിയില്ല. ലോട്ടറി നടത്തിപ്പില്‍ നിയമലംഘനം ഉണ്ടെങ്കില്‍പ്പോലും നേരിട്ടു നടപടിയെടുക്കാതെ കേന്ദ്രത്തില്‍ പരാതിപ്പെടാനേ നിയമത്തില്‍ വ്യവസ്ഥയുള്ളു.

എന്നാല്‍, നികുതി വാങ്ങി ഒരു മാസം കഴിയുംമുന്‍പ് ഉത്തരവിറക്കിയ പാലക്കാട്ടെ വാണിജ്യ നികുതി വകുപ്പ് അസി. കമ്മിഷണറോടു വിശദീകരണം ചോദിക്കുമെന്നു മന്ത്രി അറിയിച്ചു. അന്യ സംസ്ഥാന ലോട്ടറികളെക്കുറിച്ചു സിബി മാത്യൂസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ദിവസം 22.5 കോടി രൂപ സംസ്ഥാനത്തു നിന്നു ലോട്ടറിക്കാര്‍ നേടുന്നുണ്ടെന്നു പറഞ്ഞിരുന്നുവെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. അതു 2006ല്‍ ആണ്. ഇന്നു ദിവസം 40 കോടി രൂപ അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തിലെ പാവപ്പെട്ടവരില്‍നിന്നു ലോട്ടറി തട്ടിപ്പിലൂടെ നേടുന്നുണ്ട്. അങ്ങനെ 365 ദിവസം കൊണ്ട് 14600 കോടി രൂപയാണു ലോട്ടറിക്കമ്പനികള്‍ കൊള്ളയടിക്കുന്നത്. സര്‍ക്കാര്‍ ഈ കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണ്.

കേരളത്തിന്റെ റവന്യു വരുമാനം പോലും ഇത്രയേ വരൂ. സിക്കിം സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തെക്കാള്‍ കൂടുതലാണിത്. സിക്കിം സൂപ്പര്‍ ലോട്ടറി മാത്രം ദിവസം 25 കോടി രൂപയാണു നേടുന്നത്. സിക്കിം സംസ്ഥാനവുമായി ലോട്ടറിക്കു ബന്ധമില്ല. സിക്കിമിന്റെ പേരില്‍ മാര്‍ട്ടിനാണു ലോട്ടറി നടത്തുന്നത്. മന്ത്രി ഐസക് കേന്ദ്ര നിയമം പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുകയാണ്. സിക്കിം സംസ്ഥാനമല്ല, വേറെ ആളാണു ലോട്ടറി നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടാണിത്.

നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണു ലോട്ടറി നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതു സംസ്ഥാനത്തിന്റെ ചുമതലയാണെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി വാദിച്ച വക്കീലായ അശോകനാണു പിന്നീടു ലോട്ടറികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ കേസില്‍ സര്‍ക്കാരിന്റെ ഭാഗം വാദിക്കാനെത്തിയതെന്നും സതീശന്‍ പറഞ്ഞു. പ്രതിയുടെ അഭിഭാഷകന്‍ പിന്നീടു വാദിയുടെ അഭിഭാഷകനായി.

എന്നാല്‍, അഭിഭാഷകന്‍ അതു തന്നെയെങ്കിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ കേസില്‍ സര്‍ക്കാര്‍ ജയിച്ചുവെന്നു തോമസ് ഐസക് ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തു വാദിച്ചതു കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്. മാത്രമല്ല, കേന്ദ്ര ഗവണ്‍മെന്റിന്റെ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായി സംസ്ഥാനത്തിനു ലോട്ടറി നിരോധിക്കാന്‍ അധികാരമില്ല എന്നറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സിക്കിമും ഭൂട്ടാനും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. സിക്കിമിന്റെ ലോട്ടറി സെക്രട്ടറി വരികയും ചെയ്തു.

ചട്ടം ലംഘിച്ചാണു ലോട്ടറി വില്‍ക്കുന്നതെന്നു കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടും കേന്ദ്രത്തിനു നല്‍കി. ലോട്ടറികളെ നിയന്ത്രിക്കാനുള്ള അധികാരമില്ലാത്ത നിയമമുണ്ടാക്കിയതിനു കേന്ദ്രത്തിന് എത്ര കിട്ടിയെന്നു ചോദിച്ചാല്‍ മതിയെന്നും ഐസക് പറഞ്ഞു. നികുതി വാങ്ങുകയും ലോട്ടറിക്ക് അനുമതി നല്‍കുകയും ചെയ്യാതെ നിര്‍വാഹമില്ല. കേന്ദ്ര നിയമമനുസരിച്ചു ചെയ്തേ മതിയാവൂ എന്ന് ഐസക് പറഞ്ഞു.

ലോട്ടറി മാഫിയ: ചില വസ്തുതകള്‍

ലോട്ടറി മാഫിയ: ചില വസ്തുതകള്‍
(Kerala Kaumudi Sept 6, 2010)

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,
നമ്മുടെ നാട്ടിലെ പാവപ്പെട്ടവരില്‍ നിന്ന് പ്രതിവര്‍ഷം 14,600 കോടി രൂപ അന്യസംസ്ഥാന ലോട്ടറി മാഫിയ തട്ടിക്കൊണ്ടുപോകുന്ന ഭീതിദമായ അവസ്ഥ ഉണ്ടായിട്ടും അതിനെതിരെ ചെറുവിരല്‍ പോലും അനക്കാത്ത സര്‍ക്കാരിന്റെ അതീവ ഗുരുതരമായ അനാസ്ഥയിലേക്കും ക്രിമിനല്‍ കൂട്ടുകെട്ടിലേക്കും അങ്ങയുടെ ശ്രദ്ധക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു.

അങ്ങ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ 18 തവണ പത്രസമ്മേളനം നടത്തി ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കാര്യം ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍, ധനമന്ത്രി കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പതിനൊന്നു തവണ പത്രസമ്മേളനം വിളിച്ച് ലോട്ടറി മാഫിയയെ ന്യായീകരിക്കാന്‍ വിയര്‍പ്പൊഴുക്കുകയായിരുന്നു.

ചെയ്യാനുള്ളതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകഴിഞ്ഞെന്ന് അവകാശപ്പെട്ട അദ്ദേഹം പിന്നീട് മുഖം രക്ഷിക്കാന്‍ ചില പരിശോധനാ നാടകങ്ങളൊക്കെ നടത്തി. നികുതി അടയ്ക്കാതെ കൊണ്ടുവന്ന 140 കോടി രൂപയുടെ ടിക്കറ്റുകള്‍ 'അഴിമതിരഹിത' വാളയാര്‍ ചെക്പോസ്റ്റിലൂടെ നിര്‍ബാധം കടന്നുപോയിട്ട് ഒടുവില്‍ അതില്‍ ആറു കോടിയുടെ ടിക്കറ്റുകള്‍ ചെക്പോസ്റ്റില്‍ പിടിയിലായി. കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള ചില കാര്യങ്ങളില്‍ ഹൈക്കോടതി അടുത്തദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ.

സംസ്ഥാനത്തിനുള്ള അധികാരങ്ങള്‍
1998ലാണ് കേന്ദ്ര സര്‍ക്കാര്‍ ലോട്ടറി നടത്തിപ്പിനെ നിയന്ത്രിക്കുന്ന 'ലോട്ടറീസ് റെഗുലേഷന്‍ ആക്ട് 1998'രാജ്യമൊട്ടാകെ നടപ്പാക്കിയത്. നിയമത്തിന്റെ 4-ാം വകുപ്പില്‍ നിയമാനുസൃത ലോട്ടറി നടത്തുന്നതിന് 11 വ്യക്തമായ നിബന്ധനകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
1) നേരത്തെ പ്രഖ്യാപിച്ച നമ്പരിനോ ഒറ്റ നമ്പരിനോ സമ്മാനം പാടില്ല.
2) സര്‍ക്കാരിന്റെ ഇംപ്രിന്റും ലോഗോയോ ടുംകൂടി സംസ്ഥാന സര്‍ക്കാര്‍ തന്നെ ലോട്ടറി ടിക്കറ്റ് പ്രിന്റ് ചെയ്യണം
3) സംസ്ഥാന സര്‍ക്കാര്‍ നേരിട്ടോ വി തരണക്കാര്‍ വഴിയോ ടിക്കറ്റ് വി ല്ക്കണം
4) ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന പണം സര്‍ക്കാരിന്റെ അക്കൌണ്ടില്‍ ക്രെഡി റ്റ് ചെയ്യണം
5) എല്ലാ ലോട്ടറികളുടെയും നറുക്കെടു പ്പ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹി ക്കണം
6) സമ്മാനത്തുകയ്ക്ക് അവകാശി ഇല്ലെ ങ്കില്‍ അത് സര്‍ക്കാര്‍ ഫണ്ടിലേക്ക് പോകണം
7) ബന്ധപ്പെട്ട സംസ്ഥാനത്തുവച്ചു വേണം നറുക്കെടുപ്പ് നടത്താന്‍
8) ആഴ്ചയിലൊരു നറുക്കെടുപ്പില്‍ കൂ ടുതല്‍ പാടില്ല
9) ലോട്ടറി നറുക്കെടുപ്പിനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിക്കണം
10) വര്‍ഷത്തില്‍ ആറില്‍ കൂടുതല്‍ ബമ്പര്‍ ഡ്രോ പാടില്ല
11) കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റു വ്യവസ്ഥകളും ബാധകം.

ഇതില്‍ (11) ഒഴികെയുള്ള പത്തു കാര്യങ്ങളും അതത് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടവയും പാലിക്കേണ്ടതുമാണ്. ആക്ടില്‍ അനുശാസിച്ചിരിക്കുന്ന രീതിയില്‍ അല്ലാതെ ലോട്ടറി നടത്തിയാല്‍ അത് രണ്ടുവര്‍ഷം വരെ ഫൈനോടുകൂടി തടവ് കിട്ടാവുന്ന കുറ്റമാണ്. ജാമ്യം നിഷേധിക്കാവുന്നതും പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നതുമാണ്.

ചട്ടങ്ങള്‍, വ്യവസ്ഥകള്‍
കേന്ദ്ര നിയമത്തിന് ഉപോദ്ബലകമായി കൊണ്ടുവന്ന 'ലോട്ടറീസ് റെഗുലേഷന്‍ ചട്ടങ്ങള്‍ 2010'ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ലോട്ടറി നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ റൂള്‍ 3ല്‍ പ്രതിപാദിച്ചിരിക്കുന്നു. 22 വ്യവസ്ഥകളാണ് ഇതിലുള്ളത്.
കേന്ദ്ര നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി അന്യസംസ്ഥാന ലോട്ടറി ഇവിടെ അഴിഞ്ഞാടുകയാണെന്ന് ചൂണ്ടിക്കാട്ടട്ടെ. ഗുരുതരമായ ഏതാനും ക്രമക്കേടുകള്‍ ചുവടെ.

സംസ്ഥാനത്തെ ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്ന അന്യസംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യുന്ന ഏക മലയാളം ചാനല്‍ കൈരളി ടിവിയാണ്. പകല്‍ വെളിച്ചത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സുതാര്യമായി സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുമ്പോള്‍ അന്യസംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് എവിടെയാണ് നടക്കുന്നത് എന്നുപോലും അറിയില്ലെന്നാണ് ധനമന്ത്രി പറയുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ്. മ്യൂസിക് ആണ് നറുക്കെടുപ്പ് സജീവ സംപ്രേഷണം ചെയ്യുന്ന മറ്റൊരു ചാനല്‍.

ആഴ്ചയിലൊരു നറുക്കെടുപ്പേ പാടുള്ളൂവെന്ന നിയമത്തിന് വിരുദ്ധമായി അന്യസംസ്ഥാന ലോട്ടറികളുടെ 28 നറുക്കെടുപ്പുകള്‍ വരെ ആഴ്ചയില്‍ നടന്നുകൊണ്ടിരുന്നു. ഹൈക്കോടതി സ്വമേധയാ ഇടപെടുന്നതുവരെ നിയമലംഘനം തുടര്‍ന്നു.
ഹൈ സെക്യൂരിറ്റി പ്രസില്‍ അച്ചടിക്കണമെന്ന വ്യവസ്ഥ നിലനില്ക്കെ അന്യസംസ്ഥാന ലോട്ടറികള്‍ ഇപ്പോള്‍ അച്ചടിക്കുന്നത് ശിവകാശിയിലെ ഒട്ടും സുരക്ഷിതമല്ലാത്ത പ്രസുകളിലാണ്.

സര്‍ക്കാരിന്റെ ഇംപ്രിന്റും ലോഗോയും സഹിതം സംസ്ഥാന സര്‍ക്കാര്‍ തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്യണം എന്ന നിയമം നിലനില്ക്കെ ശിവകാശിയില്‍ ടിക്കറ്റ് അടിച്ച് കേരളത്തിലേക്ക് കൊണ്ടുവരികയാണ്. ഇതില്‍ സിക്കിം/ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ഇംപ്രിന്റും ലോഗോയും എങ്ങനെ പതിക്കും?
ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ അവരുടെ ഗസറ്റില്‍ ലോട്ടറി സ്കീമിനെക്കുറിച്ചും നറുക്കെടുപ്പിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും അവ പരിശോധിക്കാതെയാണ് വില്പന നികുതി വകുപ്പ് നികുതി മുന്‍കൂര്‍ വാങ്ങുന്നതെന്ന് വ്യക്തം.
നാലക്കത്തില്‍ താഴെ നറുക്കെടുപ്പ് പാടില്ലെന്ന നിയമം നിലനില്ക്കെ ചട്ടം 3 (14) മൂന്നക്കത്തിന് വ്യാജരേഖകള്‍ ചമച്ച് സമ്മാനം നല്‍കുന്നു.

ലോട്ടറി വില്പനയില്‍ നിന്നുള്ള വരുമാനം അതത് സര്‍ക്കാര്‍ ഖജനാവിലേക്ക് പോകണമെന്ന നിയമം ഉണ്ടെങ്കിലും അത് സംഭവിക്കുന്നില്ല. കണക്കുകള്‍ പ്രകാരം സിക്കിം സര്‍ക്കാരിന് കഴിഞ്ഞവര്‍ഷം ലഭിച്ചത് 40 കോടി രൂപ. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് വെറും 11 കോടി. അന്യസംസ്ഥാന ലോട്ടറി കുറഞ്ഞത് 14,600 കോടിയെങ്കിലും കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം കൊണ്ടുപോകുന്നു എന്നാണ് കണക്ക്. ഇത് എങ്ങോട്ടുപോകുന്നു എന്ന് സര്‍ക്കാരിനറിയില്ല.

വില്ക്കാത്ത ടിക്കറ്റുകള്‍ സര്‍ക്കാരിനെ തിരിച്ചേല്പിക്കുന്നതിനുപകരം അതില്‍ നിന്നുള്ള സമ്മാനം വരെ വിതരണക്കാര്‍ സ്വന്തമാക്കുന്നതും നിയമവിരുദ്ധമാണ്. ഈ വരുമാനവും കൂട്ടിയാണ് താന്‍ 17.42 കോടി രൂപ ആദായനികുതി അടച്ചതെന്ന് സാന്റിയാഗോ മാര്‍ട്ടിന്‍ പറയുന്നു.
25.06.2010ല്‍ സിക്കിം ലോട്ടറി ഡയറക്ടര്‍ ഫ്യൂചര്‍ ഗെയിമിംഗ് സൊലൂഷന്‍സിന് അയച്ച കത്തില്‍ അവരുടെ ലോട്ടറി സ്കീമില്‍ തട്ടിപ്പുണ്ടെന്നും അതുകൊണ്ട് എട്ട് സ്കീമുകള്‍ 04.07.10ല്‍ നിറുത്തണമെന്നും നറുക്കെടുപ്പ് അന്ന് അവസാനിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം 50 അനധികൃത നറുക്കെടുപ്പുകള്‍ നടത്തി സംസ്ഥാനത്തുനിന്ന് 1300 കോടിയോളം രൂപ തട്ടിക്കൊണ്ടുപോയിട്ട് ഈ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല.

മുന്‍കൂര്‍ നികുതിപോലും അടയ്ക്കാതെ 140 കോടി രൂപയുടെ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ 'അഴിമതിരഹിത' വാളയാര്‍ ചെക്പോസ്റ്റിലൂടെ ഓണനാളുകളില്‍ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ നടപടികളെടുത്തില്ല.

വിജിലന്‍സ് റിപ്പോര്‍ട്ട്
ഐജി സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനങ്ങളും വഞ്ചനാക്കുറ്റങ്ങളും അക്കമിട്ട് നിരത്തിയിരിക്കുന്നു. പ്രതിദിനം 22.6 കോടി രൂപ അന്യസംസ്ഥാന ലോട്ടറി ഇവിടെനിന്ന് കവര്‍ന്നെടുക്കുകയാണെന്നാണ് 2006ലെ റിപ്പോര്‍ട്ട്. ഇപ്പോള്‍ അത് 40 കോടി ആയതായി കരുതപ്പെടുന്നു. ഇതനുസരിച്ച് പ്രതിവര്‍ഷം 44,600 കോടി രൂപയാണ് കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്നത്.

കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് അരങ്ങു തകര്‍ക്കുന്നതെന്ന് വ്യക്തം. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യത്തിലധികം നിയമവ്യവസ്ഥകളുണ്ടെന്നും വ്യക്തം. എന്നിട്ടുമെന്തേ ഈ സര്‍ക്കാര്‍ അനങ്ങാത്തത്?

യു.ഡി.എഫ് ചെയ്തത്
അന്യസംസ്ഥാന ലോട്ടറിക്കെതിരെ ഒരു കേസുമെടുക്കില്ലെന്ന് യു.ഡി.എഫ് സത്യവാങ്മൂലം നല്‍കിയെന്നാണല്ലോ ഇപ്പോള്‍ ധനമന്ത്രി പ്രചരിപ്പിക്കുന്നത്. അന്ന് പനപോലെ വളര്‍ന്നു കഴിഞ്ഞിരുന്ന ഓണ്‍ലൈന്‍ ലോട്ടറി യു.ഡി.എഫ് നിരോധിച്ചു. പേപ്പര്‍ ലോട്ടറി നിരോധിച്ചെങ്കിലും അത് ലക്ഷക്കണക്കിന് പാവപ്പെട്ട ലോട്ടറി ഏജന്റുമാരെ ബാധിക്കുമെന്ന് കണ്ടതിനാല്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, നികുതി കുത്തനെ കൂട്ടി യു.ഡി.എഫ് അന്യസംസ്ഥാന ലോട്ടറികളെ വരിഞ്ഞുമറുക്കി. മുന്നൂറിലധികം പൊലീസ് റെയ്ഡുകളും 544 കേസുകളും രജിസ്റ്റര്‍ചെയ്തു. അങ്ങനെ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ അവയില്‍ ചിലത് കോടതിയലക്ഷ്യമാവുകയും ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി പ്രതിക്കൂട്ടില്‍ നിറുത്തുകയും ചെയ്തു. ഒന്നുകില്‍ നടപടികള്‍ നിറുത്തിവയ്ക്കുക അല്ലെങ്കില്‍ ജയിലില്‍ പോകുക എന്നതായിരുന്നു അന്ന് കോടതിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ അന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ നിറുത്തിവയ്ക്കുകയാണെന്ന് സത്യവാങ്മൂലം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഈ സത്യവാങ്മൂലം തിരുത്തുമെന്ന് ധനമന്ത്രി പലതവണ നിയമസഭയില്‍ പറഞ്ഞിട്ട് ഇതുവരെ ഒന്നും സംഭവിച്ചില്ല.

സര്‍ക്കാരിന്റെ വീഴ്ചകള്‍
അതേസമയം, ഇടതുസര്‍ക്കാര്‍ ലോട്ടറി മാഫിയയ്ക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും 32 ലോട്ടറി കേസുകളില്‍ മനഃപൂര്‍വം തോറ്റുകൊടുക്കുകയും ചെയ്തു. ലോട്ടറിക്കാര്‍ക്കുവേണ്ടി പ്രഗല്ഭരായ അഭിഭാഷകര്‍ അണിനിരന്നപ്പോള്‍ കേരളത്തിന് ഹാജരായത് ഗവ. പ്ളീഡര്‍ മാത്രം. യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി നടത്തിപ്പുകാര്‍ക്കുവേണ്ടി ഹാജരായിരുന്നത് ഇതേ പ്ളീഡറായിരുന്നു.

ഏറ്റവുമൊടുവിലത്തെ ഹൈക്കോടതി വിധിയിലും സര്‍ക്കാര്‍ ഒത്തുകളിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ നിയമവിരുദ്ധമായും നിബന്ധനകള്‍ ലംഘിച്ചും നടത്തുന്നതിന്റെ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഇവരില്‍ നിന്ന് നികുതി വാങ്ങണമെന്ന് ഹൈക്കോടതി വിധിക്കില്ലായിരുന്നു.

ലോട്ടറി ക്രമക്കേടുകളുടെ 41 എഫ്. ഐ. ആറുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും അവ ഹാജരാക്കിയില്ല. ഒരു സിറ്റിംഗിന് പത്തുലക്ഷം ഈടാക്കുന്ന പ്രഗല്ഭനായ നാഗേശ്വര റാവുവിനെപ്പോലുള്ള സീനിയര്‍ വക്കീലിനെ സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുവന്നിട്ട് അദ്ദേഹത്തിന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ പ്രധാനപ്പെട്ട തെളിവുകള്‍ ഹാജരാക്കാനോ വാദിക്കാനോ സാധിച്ചില്ല.
ധനമന്ത്രിയും ലോട്ടറി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ അവസ്ഥ ഉണ്ടാക്കിയതെന്ന് ജനങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ദേശാഭിമാനിക്ക് ലഭിച്ച രണ്ടു കോടി രൂപയും കൈരളിയില്‍ നടക്കുന്ന സജീവ സംപ്രേഷണവും അതിലൂടെ ലഭിക്കുന്ന കോടികളും മറ്റിടപാടുകളുമൊക്കെ കൂട്ടിവായിക്കുമ്പോള്‍ ചിത്രം പൂര്‍ണമാവുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് നൂറുവട്ടം ധനമന്ത്രി ആണയിടുന്നത് ശരിയാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? അദ്ദേഹം പരസ്യസംവാദത്തിന് ദിവസവും വെല്ലുവിളി മുഴക്കുന്നു. ക്രമക്കേടുകളുടെ ഘോഷയാത്ര മുന്നിലുള്ളപ്പോള്‍ സംവാദിച്ചുകൊണ്ടിരുന്നാല്‍ മതിയോ?

Saturday, September 4, 2010

വിഎസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുന്‍പും ശ്രമം

സഞ്ജയ് ചന്ദ്രശേഖര്‍

ാലക്കാട്: കേന്ദ്രലോട്ടറി നിയമത്തിലെ നാലാം വകുപ്പ് മൂടിവച്ച്, അന്യസംസ്ഥാന ലോട്ടറികളെ ധനവകുപ്പ് നാലു വര്‍ഷമായി സഹായിക്കുകയാണെന്നു സൂചന. നാലാം വകുപ്പ് അനുസരിച്ചു നടത്തുന്ന ലോട്ടറികളുടെ നികുതി മാത്രമേ മുന്‍കൂര്‍ സ്വീകരിക്കാവൂ എന്ന ഭേദഗതി നിര്‍ദേശത്തിലൂടെ, ഇൌ ഒത്തുകളിക്കെതിരെയായിരുന്നു വിഎസിന്റെ കരുനീക്കം.

മുഖ്യമന്ത്രിയുടെ ഭേദഗതിയോടെ ലോട്ടറി ഒാര്‍ഡിനന്‍സ് ഇറക്കിയാല്‍ സിക്കിം-ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വില്‍ക്കാനാവില്ല. ധനമന്ത്രിയെ തിരുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ കേരള ലോട്ടറി നിരോധിക്കാതെ തന്നെ അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിലയ്ക്കു നിര്‍ത്താം.

നാലാംവകുപ്പിന്റെ

സാധ്യതകള്‍ ഒാര്‍ഡിനന്‍സില്‍ ഉപയോഗപ്പെടുത്തിയാല്‍ കേന്ദ്രനിയമം കൃത്യമായി പാലിക്കുന്ന കേരള ലോട്ടറിക്കാണ് ഗുണമെന്ന് മുഖ്യമന്ത്രിയേക്കാള്‍ നന്നായറിയാവുന്നത് ധനവകുപ്പിനാണ്. എന്നിട്ടും കേരള ലോട്ടറി നിരോധിക്കാനൊരുക്കമാണെന്നു പ്രസ്താവനയിറക്കുകയും നാലാംവകുപ്പില്ലാതെ ഒാര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ ദുരൂഹതയേറുകയാണ്.

ഏതു സംസ്ഥാനമാണോ ലോട്ടറി നടത്തുന്നത് അവിടെയാണ് നറുക്കെടുപ്പ് നടത്തേണ്ടതെന്നാണ്് നാലാം വകുപ്പ് പറയുന്നത്. എന്നാല്‍ നറുക്കെടുപ്പ് എവിടെയാണെന്നറിയില്ലെന്നു പറഞ്ഞുകൊണ്ട് ധനമന്ത്രി ഇക്കാര്യം നിഷ്കര്‍ഷിക്കുന്ന നാലാം വകുപ്പ് ഒഴിവാക്കിയാണ് ഒാര്‍ഡിനന്‍സിറക്കാന്‍ ശ്രമിച്ചത്. ഒാര്‍ഡിനന്‍സ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതോടെ ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ഭിന്നത മറനീക്കി.

നിയമങ്ങള്‍ പരിശോധിച്ചാണ് ധനവകുപ്പ് ഒാര്‍ഡിനന്‍സ് നിര്‍ദേശങ്ങള്‍ തയാറാക്കിയതെന്നായിരുന്നു ഇതിനോട് ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേന്ദ്രനിയമത്തിലാണു മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ക്കു കൂച്ചുവിലങ്ങിടുന്ന നാലാം വകുപ്പ് മുക്കി സാന്റിയാഗോ മാര്‍ട്ടിനെ സംരക്ഷിക്കാനുള്ള സംസ്ഥാന ധനമന്ത്രാലയത്തിന്റെ നീക്കം ഇതാദ്യമല്ല. ലോട്ടറി നടത്തിപ്പിലെ അഴിമതി തടയാന്‍ ഇൌ നാലാം വകുപ്പ് മാത്രം മതിയെന്നിരിക്കെ അക്കാര്യം മൂടിവച്ച് ലോട്ടറി മാഫിയയെ സഹായിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഉണ്ടായത്.

അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അന്യസംസ്ഥാന ലോട്ടറിയുടെ നികുതി മൂന്നിരട്ടിയാക്കാനും നാലാം വകുപ്പ് പരാമര്‍ശിക്കാതെ ഒാര്‍ഡിനനന്‍സ് ഇറക്കാനുമുള്ള നീക്കം. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കണമെന്ന ഏറ്റവും ഒടുവിലത്തെ ഹൈക്കോടതി ഉത്തരവിലും കേന്ദ്രനിയമത്തിലെ നാലാം വകുപ്പ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

സിക്കിം-ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ തെളിവു സഹിതം വ്യക്തമാക്കി വിജിലന്‍സ് എഡിജിപി സിബി മാത്യൂസ് 2006ല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ശേഷമാണ് നാലാം വകുപ്പ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്.

വെട്ടിപ്പിന് തുണയായത് ഉദ്യോഗസ്ഥരുടെ 'വകുപ്പില്ലാ' വാദം

കേരളത്തില്‍ പേപ്പര്‍ ലോട്ടറിക്ക് നികുതി സ്വീകരിക്കുന്നത് പാലക്കാട് ജില്ലയില്‍ മാത്രമാണ്. വാളയാര്‍ ചെക് പോസ്റ്റ് വഴി അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കൊണ്ടു വരുന്നത് കൊണ്ട് മാത്രമല്ല, പാലക്കാട് നികുതി സ്വീകരിക്കുന്നത്. അന്യ സംസ്ഥാന ടിക്കറ്റുകള്‍ കേരളത്തില്‍ വിതരണം ചെയ്യാന്‍ ആദ്യമായി വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ നടത്തിയത് പാലക്കാടാണ്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ നടത്തിപ്പുകാരനും ലോട്ടറി വില്‍പനയിലൂടെ വിവാദ നായകനുമായ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവായ ജോണ്‍ കെന്നഡിയുടെ പേരിലാണ് ടിക്കറ്റ് വിതരണത്തിനുള്ള ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയത്. 2005ലെ സംസ്ഥാന ലോട്ടറി നിയമപ്രകാരം പ്രമോട്ടര്‍ (വിതരണക്കാരന്‍)ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കാന്‍ പാടുള്ളൂ.

പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ വളപ്പിലെ വാണിജ്യ നികുതി വകുപ്പ് അസി. കമീഷണറുടെ (എ.സി) ഓഫിസില്‍ 2005 ഫെബ്രുവരി മൂന്നിനായിരുന്നു മേഘയുടെ രജിസ്‌ട്രേഷന്‍ നടന്നത്. സംസ്ഥാനത്ത് ഇതിന് സമാനമായി മറ്റൊരു ഏജന്‍സിയും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ നികുതി വസൂലാക്കല്‍ പാലക്കാട് എ.സിക്ക് കീഴിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് അസി. കമീഷണറുടെ ഓഫിസില്‍ മുന്‍കൂര്‍ നികുതി സ്വീകരിച്ചു തുടങ്ങി.

2005 ലാണ് സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നിയമം നടപ്പില്‍ വരുന്നത്. നിയമത്തിലെ പത്താം വകുപ്പ് അനുശാസിക്കുന്നത് പ്രമോട്ടര്‍ ഓരോ നറുക്കെടുപ്പിനുമുള്ള മുന്‍കൂര്‍ നികുതി നറുക്കെടുപ്പ് നടത്തുന്ന മാസത്തിന് തൊട്ട് മുമ്പുള്ള ഒന്നാം തീയതി അടക്കണമെന്നാണ്. നികുതി അടച്ച് എ.സി ഓഫിസില്‍ നിന്ന് രശീതി വാങ്ങണം. അതത് മാസങ്ങളില്‍ നറുക്കെടുപ്പ് സംബന്ധിച്ച അസസ്‌മെന്റ് എ.സി നടത്തണം.
നികുതി അടച്ചില്ല എന്ന് ബോധ്യപ്പെടുന്നപക്ഷം പ്രമോട്ടറുടെ കരുതല്‍ നിക്ഷേപത്തില്‍ നിന്ന് ഈടാക്കാനും രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്.
എന്നാല്‍, മുന്‍കൂര്‍ നികുതി സ്വീകരിക്കുന്ന വാണിജ്യ നികുതി വകുപ്പ് ഓരോ നറുക്കെടുപ്പിനും ആവശ്യമായ എത്ര ടിക്കറ്റുകള്‍ എവിടെയെല്ലാം അച്ചടിച്ചു, എവിടെയെല്ലാം വില്‍പന നടത്തി, എത്രയെണ്ണം വിറ്റഴിച്ചു, എത്ര വില്‍ക്കാതെ ബാക്കി വന്നു എന്നൊന്നും പരിശോധിക്കുന്ന പരിപാടിയേ ഇല്ല. വിറ്റതിനാണോ സമ്മാനം അടിച്ചത് എന്നതും ഇവരുടെ പരിശോധനയില്‍ വരുന്നില്ല. ലോട്ടറി നിയമത്തില്‍ ഇതിന് വകുപ്പില്ലെന്നാണ് വിശദീകരണം. ഈ 'വകുപ്പില്ലാ' വാദമാണ് അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കണക്കില്ലാത അച്ചടിച്ച് വിതരണം ചെയ്യാന്‍ ലോട്ടറി മാഫിയക്ക് മനോധൈര്യം പകരുന്നത്. ലോട്ടറി നടത്തിപ്പുകാരുടെ ബാങ്ക് ഇടപാടിലേക്ക് ഒന്നെത്തിനോക്കാന്‍ പോലും സാമ്പത്തിക വിഭാഗം തയാറുമല്ല.

ലോട്ടറി വിവാദം മാധ്യമം പരമ്പര തുടര്‍ വാര്‍ത്തകള്‍

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-4 (തയാറാക്കിയത്: കെ. രാജേന്ദ്രന്‍, ടി. ജുവിന്‍, സുഗതന്‍ പി. ബാലന്‍, സി. മുഹമ്മദലി )
Thursday, September 2, 2010
അന്യസംസ്ഥാനങ്ങളുടേതെന്ന വ്യാജേന സാന്റിയാഗോ മാര്‍ട്ടിനും കൂട്ടാളികളും നടത്തുന്ന അനധികൃത ലോട്ടറി കച്ചവടം തടയാന്‍ കേന്ദ്ര ലോട്ടറി ചട്ടങ്ങളിലെ 3(22) വകുപ്പ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍തന്നെ നിയമിച്ച സിബി മാത്യൂസ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ നടത്തുന്ന ലോട്ടറികള്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകളുടേതല്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. 2005ലെ ലോട്ടറി നികുതി നിയമം കേരളം നിര്‍മിക്കുമ്പോള്‍ പേപ്പര്‍ ലോട്ടറി എന്ന് വിവക്ഷിച്ചിരിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറികളെയാണ്.

രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെങ്കിലും മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ കഴിയും. അരുണാചല്‍പ്രദേശ് ലോട്ടറികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2008ലുണ്ടായ കേസിന്റെ വിധിയില്‍ പറയുന്നത് അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ഏജന്റായി അംഗീകരിച്ച് കത്തു നല്‍കുകയാണെങ്കില്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്നാണ്. 2009 നവംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കേന്ദ്ര നിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും കോടതിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ പരിശോധിക്കാനും സംസ്ഥാനത്തിന് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, വിവാദമുണ്ടാകുന്നതുവരെ ഈ അധികാരങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണെന്ന് കാണിച്ച് കഴിഞ്ഞ ആഗസ്റ്റ് 12നാണ് സംസ്ഥാനത്തിന് കത്ത് കിട്ടുന്നത്. അതുവരെ കൃത്യമായ രേഖയൊന്നുമില്ലാതെയാണ് ഇവരില്‍നിന്ന് നികുതി വാങ്ങിയിരുന്നത്.

അടങ്ങില്ല മാഫിയ
======================
കഴിഞ്ഞ ജൂലൈ പകുതി മുതല്‍ നിയമസഭക്കകത്ത് പുകഞ്ഞു പൊട്ടിയ ലോട്ടറി വിവാദം രാജ്യം മുഴുവന്‍ ഒഴുകിപ്പടര്‍ന്നെങ്കിലും ലോട്ടറി മാഫിയ അടങ്ങിയെന്ന് മാത്രം കരുതരുത്. സിക്കിം സര്‍ക്കാറിന്റെ പേരില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ശിവകാശിയിലെ പ്രസില്‍ അച്ചടിച്ചുകൊണ്ടുവന്ന ദശലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ ഇതിനിടയിലും വാളയാര്‍ ചെക്‌പോസ്റ്റ് കടന്ന് സംസ്ഥാനത്തെത്തി.
കൃത്യമായി മുന്‍കൂര്‍ നികുതിയടക്കാത്ത സിക്കിം സൂപ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ആഗസ്റ്റ് രണ്ടാം വാരം കേരളത്തിലെത്തിയത്. 50 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ ടിക്കറ്റുകള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വില്‍പന നടത്താനാണ് എത്തിച്ചത്. അതുവരെ സിക്കിം സൂപ്പര്‍ ലോട്ടോയുടെ സമ്മാനത്തുക 20 ലക്ഷമായിരുന്നു. ആഗസ്റ്റ് 21ന് ചില പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തിലാണ് ഒന്നാം സമ്മാനം 50 ലക്ഷമായി ഉയര്‍ത്തിയ കാര്യം അറിയിക്കുന്നത്. സിക്കിം സൂപ്പര്‍ ഡീലക്‌സ്, ക്ലാസിക് എന്നിങ്ങനെ രണ്ടു ടിക്കറ്റുകളുടെ സമ്മാനത്തുകയാണ് 20 ലക്ഷത്തില്‍നിന്ന് 50 ആക്കിയത്. ടിക്കറ്റുവില പത്തുരൂപയില്‍നിന്ന് 20 രൂപ ആക്കുകയും ചെയ്തു. ആഗസ്റ്റ് 23 മുതലാണ് ഈ മാറ്റം നിലവില്‍വന്നത്. കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് പ്രകാരം ഉത്സവകാലത്തോ പ്രത്യേക സാഹചര്യങ്ങളിലോ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുന്ന ടിക്കറ്റുകള്‍ ബംപര്‍ നറുക്കെടുപ്പു വിഭാഗത്തിലാണ് പെടുക. ഇതുപ്രകാരം ഒരു നറുക്കെടുപ്പിന് 17 ലക്ഷം രൂപയാണ് മുന്‍കൂര്‍ നികുതി അടക്കേണ്ടത്. എന്നാല്‍, സാധാരണ ലോട്ടറികളെപ്പോലെ ഏഴു ലക്ഷം വീതമാണ് മേഘ നികുതി നല്‍കിയത്.

അതിരുവിട്ട് കുറികള്‍
======================
ആഗസ്റ്റ് 22ന്, മുന്‍കൂര്‍ നികുതി അടക്കാത്ത, കേരളത്തില്‍ വില്‍പനക്കു കൊണ്ടുവന്ന 30 ലക്ഷം സിക്കിം സൂപ്പര്‍ ഡീലക്‌സ്, സിക്കിം സൂപ്പര്‍ ക്ലാസിക് ടിക്കറ്റുകള്‍ വാണിജ്യ നികുതി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു ട്രക് നിറയെ ടിക്കറ്റ് നേരത്തേ സംസ്ഥാനത്തെത്തിയതായി കണ്ടെത്തിയത്. ആഗസ്റ്റ് 20 മുതല്‍ ഇതിന്റെ വില്‍പന കേരളത്തില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സിക്കിം സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ചില ലോട്ടറികള്‍ കേരളത്തില്‍ വിറ്റുവെന്നാരോപിച്ച് മേഘയില്‍നിന്ന് നികുതി സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടക്കവെയാണ് സമ്മാനഘടനയില്‍ മാറ്റം വരുത്തി പുതിയ ടിക്കറ്റുകള്‍ വിപണിയിലെത്തിയത്. ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് നിയമമെങ്കിലും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് നികുതി വകുപ്പ് അധികൃതര്‍ പറയുന്നു.

എന്നാലിതൊന്നും നറുക്കെടുപ്പു നടത്തുന്നതിന് മാഫിയക്ക് തടസ്സമായില്ല. നറുക്കെടുപ്പ് തടസ്സമില്ലാതെ നടന്നു. മുന്‍കൂര്‍ നികുതിയിനത്തില്‍ ഒരാഴ്ച 70 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്. ആഗസ്റ്റ് 30, 31 തീയതികളില്‍ വിറ്റഴിക്കേണ്ട, അഞ്ചു കോടിയോളം രൂപ വിലവരുന്ന കുറച്ചു ടിക്കറ്റുകള്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടിച്ചെടുത്തപ്പോള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വിറ്റഴിക്കേണ്ട 140 കോടി രൂപയുടെ ടിക്കറ്റുകള്‍ തടസ്സമൊന്നുമില്ലാതെ കേരള വിപണിയിലെത്തിയതും വേണ്ടപ്പെട്ടവര്‍ കണ്ണടച്ചതിനാല്‍ മാ്രതം.

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-5

1998ലാണ് ലോട്ടറികളെ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 1999 ലാണ് ലോട്ടറീസ് റെഗുലേഷന്‍ നിയമം നടപ്പാക്കി തുടങ്ങിയത്. എന്നാല്‍, നിയമം കടലാസില്‍ നിലനിന്നതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ഈ നിയമം നിലനില്‍െക്കയാണ് ഒറ്റനമ്പര്‍ ലോട്ടറി അതിവേഗം രാജ്യത്ത് പടര്‍ന്നത്. ഈ ചൂതാട്ടം തടയാന്‍ കാര്യമായ ശ്രമം സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേരളത്തില്‍ വല്ലപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ നടത്തിയ റെയ്ഡുകള്‍ മാത്രമായിരുന്നു ഏക നടപടി. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ കടന്നുവരവ്. ഇവിടെയും സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. പണംകൊണ്ടുള്ള കളിയില്‍ വിദഗ്ധനായ മാര്‍ട്ടിന്‍ ഈ രംഗത്തെ മറ്റൊരു മല്‍സരക്കാരായിരുന്ന ദല്‍ഹിയിലെ ഖുരാനാ ആന്‍ഡ് കമ്പനിയെ അതിവേഗം തോല്‍പിച്ചു.

സ്മാര്‍ട്ട് വില്‍പന
സ്മാര്‍ട്ട് വിന്‍ ആയിരുന്നു മാര്‍ട്ടിന്റെ കമ്പനി. ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടറുകള്‍ക്ക് മുന്നില്‍ ശരാശരിക്കാരായ മലയാളികളുടെ നീണ്ട നിരയാണ് ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടത്. എത്ര പണം നഷ്ടപ്പെട്ടാലും വീണ്ടും വീണ്ടും പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വാശിയോടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചവര്‍ വലിയ സാമൂഹികപ്രശ്‌നമായി മാറി. ഇതിനിടെ, ഓണ്‍ലൈന്‍ ലോട്ടറി വഴി കോടികള്‍ നേടിയ ഒന്ന് രണ്ട് മലയാളികളെ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. ഇതോടെ എളുപ്പത്തില്‍ പണക്കാരനാകാനുള്ള മാര്‍ഗമാണിതെന്ന ധാരണയില്‍ ജനം ഓടിക്കൂടി. ചില ആത്മഹത്യാവാര്‍ത്തകളും പുറത്തുവന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ 12ാം വകുപ്പ് പ്രകാരം സംസ്ഥാനം പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. 2003 ജൂലൈ 16നാണ് കേരള സ്‌റ്റേറ്റ് ലോട്ടറീസ് ആന്‍ഡ് ഓണ്‍ലൈന്‍ ലോട്ടറീസ് റെഗുലേഷന്‍സ് റൂള്‍സ് പാസാക്കുന്നത്. അക്കാലത്ത് മുഖ്യമന്ത്രി എ.കെ ആന്റണി.

നിയമം തോറ്റു, മാര്‍ട്ടിന്‍ ജയിച്ചു
നിയമം മൂന്നുമാസത്തോളം തുടര്‍നടപടികളില്ലാതെ കിടന്നു. ഫിഷറീസ്‌വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.സുരേഷ്‌കുമാര്‍ അന്നത്തെ ഫിഷറീസ് മന്ത്രിക്ക് അനഭിമതനായി ലോട്ടറി വകുപ്പില്‍ എത്തുന്നത് ഇക്കാലത്താണ്. വകുപ്പിന് സുരേഷ് കുമാറിനെ വേണ്ടെന്ന് മുഖ്യമന്ത്രിയോട് ഉറപ്പിച്ചുപറഞ്ഞപ്പോള്‍ പകരം നല്‍കാവുന്ന ഗ്ലാമറില്ലാത്ത പദവി എന്ന നിലയില്‍ ലോട്ടറി വകുപ്പ് ഡയറക്ടറാക്കി. എന്നാല്‍, ലോട്ടറി മാഫിയയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ നേതൃത്വത്തെയും അലോസരപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്. അന്യസംസ്ഥാനങ്ങളുടെ പേരില്‍ വില്‍ക്കുന്ന എല്ലാ ലോട്ടറികളും കേന്ദ്ര നിയമം ലംഘിച്ചവയായതിനാല്‍ അവയില്‍ വഞ്ചിതരാകരുതെന്ന് പത്രപരസ്യം വന്നു. ഇത് ലോട്ടറിമാഫിയയുടെ ഉറക്കംകെടുത്തി. മുഖ്യമന്ത്രി ആന്റണിയുടെയും പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെയും അല്ലാതെ മറ്റാരുടെയും പിന്തുണയില്ലാതിരുന്ന സുരേഷ് കുമാര്‍ ഏറക്കുറെ ഒറ്റക്ക് നടത്തിയ പോരാട്ടമാണ് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് വിരാമമിട്ടത്്.

ഉമ്മന്‍ചാണ്ടി ചെയ്തത്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വക്കം പുരുഷോത്തമന്‍ ധനമന്ത്രിയുമായതോടെ ലോട്ടറി ഡയറക്ടര്‍ക്ക് കടിഞ്ഞാണ്‍ വീണു. അധികം താമസിയാതെ പദവിയില്‍നിന്ന് അദ്ദേഹം പുറത്തായി. ഡയറക്ടറെ മാറ്റുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണ് എന്ന ആരോപണം പ്രതിപക്ഷംപോലും ഉയര്‍ത്തിയില്ല. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് പാര്‍ട്ടി ചെയ്തത്. സര്‍ക്കാര്‍ചെയ്യുന്ന ഏത് പ്രവര്‍ത്തനത്തെയും വിമര്‍ശത്തോടെ കാണുന്ന പ്രതിപക്ഷം സുരേഷിനെ നീക്കിയപ്പോള്‍ മാത്രം അനങ്ങാതിരുന്നത് മാര്‍ട്ടിന്റെ വൈഭവം കാരണമായിരുന്നു. ലോട്ടറി കേസുകളുടെ നടത്തിപ്പില്‍ ശക്തമായ നിലപാെടടുത്ത സീനീയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അജിത്പ്രകാശിനും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പുറത്താക്കല്‍ നേരിടേണ്ടിവന്നു.
അന്യസംസ്ഥാന ലോട്ടറിമാഫിയ ആറായിരം കോടി രൂപ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചപ്പോള്‍ എണ്‍പത് കഴിഞ്ഞയാളുടെ അറിവില്ലായ്മയെന്നാണ് സ്വന്തം പാര്‍ട്ടിക്കകത്തെ മിക്കവാറും എല്ലാ നേതാക്കളും അന്ന് പറഞ്ഞൊഴിഞ്ഞത്. ഇത്ര ചെറിയ സംസ്ഥാനത്തുനിന്ന് ഇത്ര വലിയ തുക നികുതി വെട്ടിച്ചെന്ന് അംഗീകരിക്കാന്‍ ധനമന്ത്രിയായ ശേഷം പോലും ഡോ.തോമസ് ഐസക് തയാറായിട്ടില്ല.
എന്നാല്‍, ഒടുവില്‍ പഴയൊരു നാടകത്തിലെ ഡയലോഗ് പോലെ 'വി.എസ് ആണ് ശരിയെന്ന്' അംഗീകരിക്കാന്‍ കുറേ പേരെങ്കിലും തയാറായി.

വെറും കത്തുകള്‍
കെ. സുരേഷ്‌കുമാര്‍ ലോട്ടറി ഡയറക്ടറായിരുന്ന വേളയില്‍ നിയമലംഘനം നടത്തുന്ന ലോട്ടറികളുടെ നിരോധം ആവശ്യപ്പെട്ട് രണ്ട് കത്തുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ആദ്യകത്ത് 28 പേജും രണ്ടാമത്തെ കത്ത് അനുബന്ധ രേഖകള്‍ അടക്കം 72 പേജുകളും. ഈ കത്തുകള്‍ക്കുപിന്നാലെ കേന്ദ്രസര്‍ക്കാറില്‍ തുടര്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കേരളം കാട്ടിയ വീഴ്ചയാണ് നടപടികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഏതാനും പേജുകളിലൊതുങ്ങുന്ന പതിവ് കത്തുകള്‍ മാത്രമാണ് കേന്ദ്രത്തിലേക്ക് എത്തുന്നത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനാകട്ടെ, മാര്‍ട്ടിനെക്കാള്‍ വലിയ പല ലോട്ടറി തമ്പുരാക്കന്മാരേയും രക്ഷിക്കാനുണ്ടുതാനും. അതിനാല്‍ ലോട്ടറിനിരോധത്തിലൊന്നും മന്‍മോഹന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. നിലവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വെക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പരസ്‌പരം പഴിചാരുന്ന രാഷ്ട്രീയ സര്‍ക്കസുകള്‍ക്ക് അപ്പുറം പോകുന്നില്ലെന്നതാണ് വാസ്തം. സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ കടത്തികൊണ്ടുപോകുന്ന ലോട്ടറി മാഫിയകള്‍ക്കെതിരെ സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇനിയും തയാറാകുന്നില്ലെന്നത് പരസ്‌പരമുള്ള വിഴുപ്പലക്കിന് അപ്പുറം മാര്‍ട്ടിനെയും കൂട്ടരെയും എതിര്‍ക്കാന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ്.

തെറിപ്പിച്ച കസേരകള്‍
കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് പലപ്പോഴും വീഴ്ചകള്‍ നേരിടുന്നതും മറ്റൊന്നുംകൊണ്ടല്ല. ലോട്ടറി മാഫിയക്കെതിരെ ആത്മാര്‍ഥമായി നീങ്ങിയവര്‍ക്ക് ജോലി നഷ്ടപ്പെട്ടത് മിച്ചം. സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിനെ യു.ഡി.എഫ് സര്‍ക്കാറാണ് പുറത്താക്കിയതെങ്കില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന ഡി. അനില്‍കുമാറിന് പുറത്തേക്കുള്ള വഴി തുറന്നതിലും ലോട്ടറിക്കൊരു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദല്‍ഹിയില്‍ പോയി ലോട്ടറി കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തിയ അനില്‍കുമാര്‍ പലരുടെയും കണ്ണിലെ കരടായിരുന്നു. അനില്‍കുമാറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ പിന്നീട് അവസരം മുതലാക്കി പുറത്തേക്കുള്ള വഴിയൊരുക്കി. കെ. പരാശരന്‍, സോളി സൊറാബ്ജി, ദുഷ്യന്ത് ദാവെ തുടങ്ങി സുപ്രീംകോടതിയിലെ മുന്‍നിരക്കാരായ അഭിഭാഷകരെ മുന്‍നിര്‍ത്തി ലോട്ടറി ലോബി നടത്തിയ നിയമയുദ്ധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. സീനിയര്‍ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല

യു.ഡി.എഫ് അറിയുമോ സുബ്ബയെ?

ഇന്ത്യയില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ലോട്ടറി വ്യാപാരം നടക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, നിയമപരവും അല്ലാത്തതുമായ ലോട്ടറികള്‍ രാജ്യത്തെ പട്ടിണിപ്പാവങ്ങളില്‍ നിന്ന് അപഹരിക്കുന്ന യഥാര്‍ഥ തുക ഈ സര്‍ക്കാര്‍ കണക്കിന്റെ പത്തിരട്ടിയെങ്കിലും വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ലോട്ടറി മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേല്‍നോട്ടത്തില്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശം പലതവണ ഉയര്‍ന്നതാണ്. പക്ഷേ, നടപടികള്‍ എവിടെയും എത്തിയില്ല.
രാജ്യത്ത് 25,000 കോടി രൂപയുടെയെങ്കിലും അനധികൃത ലോട്ടറി വ്യാപാരം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ തന്നെ പലതവണ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അതിനെതിരെ നടപടിയൊന്നും എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യത്തിന്റെ പേരിലുള്ള ലോട്ടറികള്‍ ഇഷ്ടംപോലെ അച്ചടിച്ചുകൂട്ടി സാന്റിയാഗോ മാര്‍ട്ടിനെപോലുള്ളവര്‍ ഈ രാജ്യത്തുനിന്ന് കോടികള്‍ കടത്തിയിട്ടും രാജ്യവ്യാപകമായി ഇതുതടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിനു പിന്നില്‍ ഏറെ കളികളുണ്ട്. ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂട്ടാന്‍ എന്ന ചെറുരാജ്യം 1976ല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ തുടങ്ങിയ ലോട്ടറി ഇന്ന് പക്ഷേ, മാര്‍ട്ടിനെപ്പോലുള്ള സ്വകാര്യ മുതലാളിമാര്‍ക്ക് പണം വാരാനുള്ള വഴി മാത്രമാണ്. എന്നിട്ടും, ഭൂട്ടാന്‍ ലോട്ടറി ബിസിനസിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് കോടികള്‍ കൊള്ളയടിക്കപ്പെടുന്നതിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു.

എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നറിയണമെങ്കില്‍ മണികുമാര്‍ സുബ്ബയെപ്പോലുള്ളവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള സ്വാധീനം എന്തെന്ന് മനസ്സിലാക്കണം. ചൂതാട്ടത്തിന്റെ ലോകത്ത് സാന്റിയാഗോ മാര്‍ട്ടിന്‍ രാജാവാണെങ്കില്‍ മണികുമാര്‍ സുബ്ബ ചക്രവര്‍ത്തിയാണ്. മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ടു കോടി സംഭാവന വാങ്ങിയതിനാണ് സി.പി.എമ്മുകാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെങ്കില്‍, മൂന്നുവട്ടം മണികുമാര്‍ സുബ്ബ പാര്‍ലമെന്റില്‍ എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ്. ലോട്ടറി രാജാവായ കോണ്‍ഗ്രസ് എം.പി! അസമിലെ തേസ്‌പൂരില്‍ നിന്ന് മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്‌സരിച്ച് വിജയിച്ച് ലോക്‌സഭയിലെത്തിയ 'നേതാവ്'ആണ് സുബ്ബ. മൂന്നു വട്ടവും തേസ്‌പൂരില്‍ മത്‌സരിച്ചപ്പോള്‍, അയാളുടെ പണക്കൊഴുപ്പിന് മുകളില്‍ ഒരു പരുന്തും പറന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ, തോറ്റു. മറ്റൊരു വിവാദം അപ്പോഴേക്കും കത്തിപ്പടര്‍ന്നു കഴിഞ്ഞിരുന്നു. എതിര്‍ സ്ഥാനാര്‍ഥി ജനസ്വാധീനത്തില്‍ ശക്തനുമായിരുന്നു. വിവാദം അപ്പോഴും ലോട്ടറി ചൂതാട്ടം വഴി സുബ്ബ ഉണ്ടാക്കിയ ശതകോടികളെക്കുറിച്ചായിരുന്നില്ല. പൗരത്വമാണ് പ്രശ്‌നമായത്.

ലോക്‌സഭയിലേക്ക് മൂന്നു വട്ടം തെരഞ്ഞെടുക്കപ്പെട്ട സുബ്ബ ഇന്ത്യന്‍ പൗരനല്ല, നേപ്പാളുകാരനാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പലതായിരുന്നു. ഒരു കൊലക്കേസില്‍ പ്രതിയായി നേപ്പാളില്‍ തടവില്‍ കഴിയുകയായിരുന്ന സുബ്ബ, 1973ല്‍ തടവുചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നതിന് വിശ്വസനീയമായ സാഹചര്യങ്ങള്‍ പലതുണ്ട്. ഇവിടെ എത്തി ലോട്ടറിയുടെ ലോകം കെട്ടിപ്പടുത്തു. സിക്കിം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് പരന്നൊഴുകിയ പലവിധ ലോട്ടറി രൂപങ്ങള്‍ക്ക് പിന്നില്‍ മലയാളികള്‍ അടക്കം വന്‍തുക മുടിച്ചപ്പോള്‍, കുമിഞ്ഞുകൂടിയ കോടികള്‍ക്കു മുന്നിലിരുന്ന് സുബ്ബ പൊട്ടിച്ചിരിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും സമ്പന്നനാണ് സുബ്ബ. തനിക്ക് 19 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് 2004ല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയുടെ സമര്‍പ്പണവേളയില്‍ ഇയാള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍, യഥാര്‍ഥ സമ്പാദ്യം അതിന്റെ എ്രതയോ മടങ്ങ് അധികമാണ്. നാഗാലാന്‍ഡില്‍ ലോട്ടറി വ്യാപാരത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ മുങ്ങിനില്‍ക്കെയാണ് കോണ്‍ഗ്രസ് ഇയാള്‍ക്ക് ടിക്കറ്റ് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ചത്. സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട കോടികളുടെ ലോട്ടറി നികുതിപ്പണം വെട്ടിച്ചു എന്ന കേസില്‍ സുബ്ബക്കെതിരായ നടപടികള്‍ പിന്നീട് എങ്ങുമെത്തിയില്ല. സുബ്ബയുടെ എം.എസ് അസോസിയേറ്റ്‌സ് എന്ന ലോട്ടറി കമ്പനി കോടികളുടെ അഴിമതി നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ 1999 ല്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ കണ്ടെത്തലുകളൊന്നും പക്ഷേ, എവിടെയും എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കളുടെ തണലില്‍ സുബ്ബ ഇന്നും സുരക്ഷിതനായി വിഹരിക്കുന്നു.
സുബ്ബയുടെ കോടികള്‍ക്ക് മുന്നില്‍ അയാളുടെ പൗരത്വ പ്രശ്‌നവും രാഷ്ട്രീയ സദാചാരവുമൊക്കെ ഭക്ത്യാദര പൂര്‍വം മാറിനിന്നു. പൗരത്വ വിഷയത്തില്‍ കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും ഫലമുണ്ടായില്ല. സുബ്ബക്കെതിരെ സി.ബി.ഐക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി വിധിച്ചത് ഇക്കൊല്ലം ആദ്യമാണ്. കോടതി വിധി പക്ഷേ, സി.ബി.ഐ അറിഞ്ഞിട്ടില്ല; അറിയാന്‍ പോകുന്നുമില്ല.

ചൂതാട്ട സാമ്രാജ്യത്തിലേക്ക് ഒഴുകിയെത്തുന്ന കോടികള്‍ക്ക് മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുകയാണ് ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വം. അതുകൊണ്ട് സുബ്ബമാരും മാര്‍ട്ടിന്‍മാരും സാധാരണക്കാരനെ മോഹവലയത്തില്‍ പെടുത്താന്‍ ആവിഷ്‌കരിക്കുന്ന ഒറ്റ നമ്പര്‍ അടക്കം പലവിധ നമ്പറുകള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാനാണ് ഭരണ പാര്‍ട്ടികള്‍ എപ്പോഴും ശ്രമിക്കുന്നത്. കേന്ദ്രത്തിലായാലും കേരളത്തിലായാലും ചൂതാട്ടവീരന്‍മാര്‍ക്ക് രാഷ്്രടീയക്കാരുടെ തണലുണ്ട്.
സുപ്രീംകോടതി വരെ നീളുന്ന ലോട്ടറി കേസുകളില്‍, ലോട്ടറി രാജാക്കന്മാര്‍ക്ക് വേണ്ടി വാദിക്കുന്നത് മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന മുന്തിയ അഭിഭാഷകരാണ്. ചൂതാട്ടക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാമിടയില്‍, ഒരു നിമിഷം കൊണ്ട് ലക്ഷാധിപതിയാകാന്‍ കൊതിക്കുന്ന ഭാഗ്യാന്വേഷികളുടെ ചോരയൂറ്റി ലോട്ടറി രാജാക്കന്മാര്‍ക്ക് തടിച്ചു കൊഴുക്കാതെ വയ്യ!

സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ഐസക്കിന്റെ നിര്‍ദേശം സി.പി.എം തള്ളി

കൊച്ചി: സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിര്‍ദേശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിശിത വിമര്‍ശത്തോടെ തള്ളി. സംസ്ഥാന ലോട്ടറി നിരോധം മുഖ്യ അജണ്ടയായി ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധനമന്ത്രിക്കെതിരെ നിശിത വിമര്‍ശം ഉയര്‍ന്നത്. ഐസക്കിന്റെ വാദങ്ങള്‍ക്ക് എതിരെ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരെടുത്ത് പറഞ്ഞ് ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ വാദങ്ങളോട് സി.പി.എം സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും യോജിക്കുകയായിരുന്നു. തുടര്‍ന്ന് കേരള ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രിയുടെ ആവശ്യം സെക്രട്ടേറിയറ്റ് തള്ളി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞ്, അനധികൃത ലോട്ടറികള്‍െക്കതിരെ നടപടി സ്വീകരിക്കാനായി യോഗം വിളിക്കാന്‍ നിര്‍േദശിച്ച മുഖ്യമന്ത്രിയെ വിലക്കിയ പാര്‍ട്ടി സെക്രട്ടേറിയറ്റ് തന്നെ ഇത്തവണ വി.എസിന്റെ വാദങ്ങളെ അനുകൂലിക്കുകയായിരുന്നു. ലോട്ടറി വിവാദത്തില്‍ ഇതുവരെ പരസ്യഅഭിപ്രായ പ്രകടനം നടത്താതെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. 'ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്ന ആര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉറപ്പിനെതിരെ അനുകൂല ഇടക്കാല വിധിയുണ്ടായിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ നാം എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെ'ന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ വാറണ്ടോടെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ലോട്ടറി വ്യാജന്മാര്‍ക്ക് എതിരെ ക്രിമിനല്‍ തൊണ്ടി മുതലായി ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും വ്യാജന്മാര്‍ക്ക് എതിരെ കര്‍ശനമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പകരം പുതിയ ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കി നിയമവിരുദ്ധ ലോട്ടറികളെ നിര്‍ബാധം അനുവദിക്കുകയാണെന്നും ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി കുറ്റപ്പെടുത്തി .

ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ലോട്ടറി നിയമവും ചട്ടവും പാലിക്കാത്ത ഒരു ലോട്ടറിയില്‍നിന്നും ഇനിമുതല്‍ നികുതി സ്വീകരിക്കരുതെന്ന് വാണിജ്യ നികുതി അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും എഫ്.ഐ.ആര്‍ തയാറാക്കാനും ആവശ്യപ്പെടണമെന്നും ഇതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ അതത് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ ആകെ ലോട്ടറി വില്‍പ്പനയുടെ നാല് ശതമാനത്തോളമേ കേരള ലോട്ടറി വരികയുള്ളൂ'വെന്ന് പറഞ്ഞ വി.എസ്, 'നിയമ വിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് കുറുക്കുവഴിയായി കേരള ലോട്ടറി നിരോധിക്കുന്നത് ആലോചിക്കുന്നത് പോലും രാഷ്ട്രീയമായ ആത്മഹത്യയും ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഈ സാധ്യത നമുക്ക് ആലോചിക്കാന്‍ പോലുമാവില്ലെ'ന്നും ചൂണ്ടിക്കാട്ടി.
'കേന്ദ്ര ലോട്ടറി ചട്ടം അനുസരിച്ച് സര്‍ക്കാര്‍ പ്രസുകളിലോ സെക്യൂരിറ്റി പ്രസുകളിലോ അച്ചടിക്കുന്നതിന് പകരം വ്യാജ ലോട്ടറികളുടെ സ്വകാര്യ നടത്തിപ്പുകാരനായ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി ശിവകാശിയിലെയും ഹൈദരാബാദിലെയും സ്വകാര്യ പ്രസുകളില്‍നിന്നാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 15,000 കോടി രൂപയിലധികം കേരളത്തില്‍നിന്നും ചോരുന്നുവെന്നതിനപ്പുറം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളുടെ അടിമകളായി മാറുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി ഇന്ന് വളര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്. ശ്രീജിത്ത്

Thursday, September 2, 2010

ലോട്ടറി വിവാദം മാധ്യമം ലേഖനങ്ങള്‍

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-2
Tuesday, August 31, 2010
സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള പൊലീസ് കേസുകളും ആദായ നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും എങ്ങുമെത്താതെ പോകുന്നത് അയാളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്.

തമിഴകത്ത് കുറേകാലമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് മാര്‍ട്ടിന്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോടികള്‍ വിലമതിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി മാര്‍ട്ടിന്റെയും ബിനാമികളുടെയും പേരിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു ഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി നല്‍കുന്ന വ്യക്തിയെന്ന പേരിലും ഈ ലോട്ടറി മാഫിയാ തലവന്‍ അറിയപ്പെട്ടിരുന്നു.

കണക്കില്‍പ്പെടാത്ത പണവും ലോട്ടറി ടിക്കറ്റുകളും കടത്തുന്നതിന് മാര്‍ട്ടിന്‍ സ്വന്തമായി കൊറിയര്‍ സ്ഥാപനവും നടത്തുന്നുണ്ടത്രെ. മാര്‍ട്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒട്ടേറെ ദുരൂഹ മരണങ്ങളും ഉണ്ടായിട്ടുണ്ട്. മാര്‍ട്ടിന്റെ ബിസിനസ് രഹസ്യങ്ങള്‍ അറിയാവുന്നവരാണ് കൊല്ലപ്പെട്ട മിക്കവരും. എന്നാല്‍, പണത്തിന്റെ കുത്തൊഴുക്കില്‍ കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളായി പരിണമിച്ചു. ലോട്ടറിനിരോധമുണ്ടെങ്കിലും തമിഴകത്ത് ഇപ്പോഴും ചില വീക്‌ലി ലോട്ടറികള്‍ പ്രചാരത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് അനധികൃതമായി വില്‍പന നടത്തുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനുപിന്നിലും മാര്‍ട്ടിനാണെന്ന് അറിവായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മാര്‍ട്ടിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മാര്‍ട്ടിന്‍ ഒളിവില്‍ പോയി. ഈ കാലയളവിലാണ് രണ്ടു കോടി രൂപയുടെ 'ദേശാഭിമാനി' ബോണ്ട് വിവാദം കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചത്.

സര്‍ക്കാര്‍ സ്‌പോണ്‍സര്‍
=============================
നാലു മാസക്കാലത്തെ ഒളിവുജീവിതത്തിനുശേഷം ചെന്നൈ ഹൈകോടതിയില്‍നിന്ന് സോപാധിക ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ പിന്നീട് സര്‍ക്കാര്‍-സ്വകാര്യചടങ്ങുകളിലും മേളകളിലും മുഖ്യാതിഥിയായി രംഗപ്രവേശം ചെയ്യുന്നതാണ് കണ്ടത്. തമിഴ്‌നാട്ടില്‍ അരങ്ങേറുന്ന മുഴുവന്‍ അത്‌ലറ്റിക് മീറ്റുകളുടെയും മുഖ്യ സ്‌പോണ്‍സര്‍ ഇപ്പോള്‍ മാര്‍ട്ടിനാണ്. സ്‌പോര്‍ട്‌സ് മീറ്റുകളില്‍ സമ്മാനദാനം നിര്‍വഹിക്കുന്നത് പലപ്പോഴും മാര്‍ട്ടിനും ഭാര്യയും മക്കളുമായിരിക്കും. നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും ഉദ്ഘാടനവും ഇവരാണ് നിര്‍വഹിക്കുന്നത്.

കേരളത്തില്‍നിന്ന് ലോട്ടറി മാഫിയ തട്ടിയെടുക്കുന്ന കോടികളുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റും വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിക്ഷേപിക്കുമ്പോള്‍ കേരളത്തില്‍ ഒരു ചില്ലിക്കാശുപോലും ഇവര്‍ ചെലവഴിക്കുന്നില്ല. നിലവില്‍ തമിഴ്‌നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാര്‍ട്ടിന്‍ ഭരണകക്ഷി നേതാക്കള്‍ക്കുവേണ്ടി വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതായും വിവരമുണ്ട്. മാര്‍ട്ടിനും കുടുംബത്തിനും അമേരിക്കയിലേക്ക് കുടിയേറാനുള്ള പദ്ധതിയുണ്ടെന്നും പറയുന്നു. ലോട്ടറി നറുക്കെടുപ്പുകളിലെ ക്രമക്കേടുകള്‍ വിവാദമാകാറുണ്ടെങ്കിലും അധികൃതതലത്തില്‍ നടപടിയൊന്നും ഉണ്ടാവാറില്ല. നടപടിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ നേതാക്കളും പരസ്‌പരം പഴിചാരുകയും യഥാര്‍ഥ പ്രതി രക്ഷപ്പെടുകയുമാണ് പതിവ്.
സമ്മാനം മകനുതന്നെ
=============================
1997 ജൂണില്‍ നാഗാലാന്‍ഡ് സര്‍ക്കാറിന്റെ ആസാദ് ഹിന്ദ് ബംബര്‍ ലോട്ടറിയുടെ അഞ്ചു മില്യണ്‍ സമ്മാന തുകയുടെ അവകാശവാദവുമായി മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് രംഗത്തു വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2000 ഏപ്രിലില്‍ സിക്കിം യെല്ലോ വീക്‌ലിയുടെയും ഭൂട്ടാന്‍ കല്‍പദാരുവിന്റെയും നാലാം സമ്മാനമായ പത്ത് നമ്പറുകള്‍ ഒരേ പോലെയായതും വിവാദമുയര്‍ത്തിയിരുന്നു. രണ്ട് ലോട്ടറികളുടെയും വിതരണാവകാശം മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി(എം.എല്‍.എ)ക്കായിരുന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സര്‍ക്കാര്‍ ലോട്ടറികളുടെ വിതരണാവകാശം തങ്ങള്‍ക്കുണ്ടെന്ന് മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് അധികൃതര്‍ അവകാശപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പലവിധ പേരുകളിലാണ് മാര്‍ട്ടിന്റെ ലോട്ടറി ഏജന്‍സികള്‍ അറിയപ്പെടുന്നത്.

ഓരോ ദിവസവും രണ്ടു കോടി ലോട്ടറി ടിക്കറ്റുകളാണ് ഇവര്‍ വിറ്റഴിക്കുന്നത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ അതത് സംസ്ഥാന സര്‍ക്കാറുകളെ തിരിച്ചേല്‍പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതുവഴിയും കോടികളുടെ നേട്ടമാണ് കൊയ്യുന്നത്. വിവിധ സംസ്ഥാന ലോട്ടറി വകുപ്പുദ്യോഗസ്ഥരെ സ്വാധീനിച്ച് വിറ്റഴിക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം ഉറപ്പുവരുത്തുന്നതാണ് ലോട്ടറി മാഫിയ നടത്തുന്ന തട്ടിപ്പുകളില്‍ ഏറ്റവും പ്രധാനം. വര്‍ഷന്തോറും ഇതിലൂടെ മാത്രം കോടികളാണ് കൊയ്യുന്നത്.

ഓണ്‍ലൈനിലും ചൂതാട്ടം
=============================
പേപ്പര്‍ ലോട്ടറിയുടെ ഇരട്ടി വരുമാനമാണ് ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ് ലോട്ടറികളിലൂടെ മാര്‍ട്ടിന് ലഭിക്കുന്നത്. ഇന്‍ ലോട്ട് ഇ-ഗെയിമിങ് സര്‍വീസ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് ലോട്ടറിയും സ്മാര്‍ട്ട് വിന്‍ ആന്‍ഡ് മെഗാ വിന്‍ എന്ന ഓണ്‍ലൈന്‍ ലോട്ടറിയും മാര്‍ട്ടിന്‍ നടത്തുന്നു. എസ്.എസ് മ്യൂസിക്, സര്‍ സംഗീത്, എസ് മാര്‍ഗ് എന്നീ ഡിജിറ്റല്‍ സാറ്റലൈറ്റ് ടി.വി ചാനലുകളുടെ ഉടമകൂടിയായ മാര്‍ട്ടിന്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ ഭാരവാഹിയാണ്.

സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ സുരക്ഷാസംവിധാനമുള്ള സര്‍ക്കാര്‍ പ്രിന്റിങ് യൂനിറ്റുകളില്‍ അച്ചടിക്കണമെന്ന് കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം അനുശാസിക്കുന്നു. എന്നാല്‍, മാര്‍ട്ടിനുമായി ബന്ധമുള്ള ബിയാനി ട്രേഡേഴ്‌സ് എന്ന കമ്പനിക്കാണ് ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുള്ള ലൈസന്‍സും നല്‍കിയിരിക്കുന്നത്.
ഹൈദരാബാദിലെ ശ്രീനിധി സെക്യൂരിറ്റി പ്രിന്‍േറഴ്‌സ്, കെ.എല്‍ ഹൈടെക് സെക്യൂര്‍ പ്രിന്‍േറഴ്‌സ്, ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സ്, ചെന്നൈയിലെ വൈരം പ്രിന്‍േറഴ്‌സ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നു. ഇവിടങ്ങളില്‍ എത്ര കോടി രൂപയുടെ ടിക്കറ്റുകള്‍ അച്ചടിക്കുന്നുവെന്നതിന് ശരിയായ കണക്കില്ല.

ഓരോ നറുക്കെടുപ്പിലും വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകള്‍ എത്രയാണെന്ന് ആരും അന്വേഷിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ചിറക്കുന്നത് നിയന്ത്രിക്കാന്‍ സിക്കിം പോലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ മനപ്പൂര്‍വമായ വീഴ്ചയാണ് കാണിക്കുന്നത്. അണ്‍സോള്‍ഡ് ലോട്ടറി ടിക്കറ്റുകളുടെ കണക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍ പറത്തുകയാണ്. ഇന്ത്യന്‍ പേപ്പര്‍ ലോട്ടറി നിയമപ്രകാരം വില്‍ക്കപ്പെടാത്തതായി കാണിച്ച ടിക്കറ്റുകള്‍ക്ക് സമ്മാനത്തുകക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
ഓരോ നറുക്കെടുപ്പിനു മുമ്പും അണ്‍സോള്‍ഡ് ടിക്കറ്റുകള്‍ ഏജന്‍സികള്‍ സര്‍ക്കാറിനെ തിരിച്ചേല്‍പിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം അയ്യായിരത്തോളം കോടി രൂപയുടെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകളാണ് വിറ്റഴിച്ചത്.


മലയാളിയെ മാര്‍ട്ടിന്‍ പിഴിയുന്ന വിധം
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്. ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു.
Thursday, September 2, 2010

അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലുമായി. ഓണ്‍ലൈന്‍ ലോട്ടറികളുെട രൂപത്തില്‍ ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മഹാമാരി നമ്മുടെ നാട്ടിലെത്തിയത്. സൂപ്പര്‍ലോട്ടോ, പ്ലേ വിന്‍ ലോട്ടറികളായിരുന്നു അന്ന് ജനത്തിന് ഹരം. നടത്തിപ്പ് ആരെന്നോ നറുക്കെടുപ്പ് എവിടെന്നോ അറിയില്ലെങ്കിലും ജനം ലോട്ടറി കൗണ്ടറുകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടി. ടെലിവിഷനില്‍ കാണിക്കുന്ന ഫലം കണ്ണടച്ചു വിശ്വസിച്ച അവര്‍ സമ്മാനം കിട്ടാത്തത് ദൗര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്നു കരുതി സമാധാനിച്ചു. പൊതുജനത്തെ കറക്കി നിലത്തിടാനുള്ള അടവുകള്‍ പ~ിച്ചവരായിരുന്നു ഓണ്‍ലൈന്‍ ലോട്ടറി മാഫിയ.

ഒരു തവണ ആര്‍ക്കും സമ്മാനം കിട്ടിയില്ലെങ്കില്‍ അടുത്ത നറുക്കിലെ സമ്മാനങ്ങള്‍ ഇരട്ടിയാകുമെന്ന പ്രഖ്യാപനമായിരുന്നു ഇക്കൂട്ടത്തിലെ ബ്രഹ്മാസ്ത്രം. അതുകൊണ്ടുതന്നെ പല നറുക്കുകളും ആര്‍ക്കും സമ്മാനമില്ലാതെ കഴിഞ്ഞുപോയി. പക്ഷേ, അടുത്ത തവണ കിട്ടാനിരിക്കുന്ന ഭീമമായ സമ്മാനത്തുകയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഇരിക്കപ്പൊറുതി കിട്ടാത്തവര്‍ പിന്നെയും കൃത്യമായി കൗണ്ടറുകളില്‍ എത്തിക്കൊണ്ടിരുന്നു. കോടികളാണ് സമ്മാനത്തുകയെങ്കിലും അവ കിട്ടിയത് ഏതാനും പേര്‍ക്കുമാത്രം. എറണാകുളം സ്വദേശിക്ക് കിട്ടിയ നാല് കോടിയെ കണ്ട് മോഹിച്ചാണ് ബാക്കി മലയാളികള്‍ ഈ തട്ടിപ്പ് കണ്ണടച്ച് വിശ്വസിച്ചത്.

സത്യത്തില്‍ അതൊരു ബിസിനസ് തന്ത്രം മാത്രമായിരുന്നു. വിശ്വാസ്യത പിടിച്ചുപറ്റാന്‍ നല്‍കിയ ഒരു പരസ്യം മാത്രമായി ഈ സമ്മാനത്തെ കണ്ടാല്‍ മതി. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അദ്ദേഹം അവസരോചിതമായി ഇടപെട്ടു. ഈ നീക്കം ഓണ്‍ലൈന്‍ ലോട്ടറികള്‍ ഉള്‍പ്പെടെ എല്ലാവിധ ലോട്ടറികളും നിരോധിക്കുന്നതിലാണെത്തിയത്. ഈ കാലത്താണ് എസ്. മാര്‍ട്ടിന്‍ അഥവാ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്ന പേര് മലയാളികള്‍ കേട്ടുതുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ഏജന്റുമാര്‍ പട്ടിണിയിലാവുകയും വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും പേപ്പര്‍ ലോട്ടറികളുടെ കച്ചവടം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അവന്‍ വീണ്ടും വന്നു!

ഇതിന്റെ മറപിടിച്ചാണ് ഭൂട്ടാന്‍, സിക്കിം പേപ്പര്‍ ലോട്ടറികള്‍ ഇവിടെ വ്യാപകമായത്. ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ലോട്ടറി മാഫിയ ഉപയോഗിച്ചത് ഭൂട്ടാന്‍, സിക്കിം ലോട്ടറികളെയാണ്. കേരള ലോട്ടറികളുടെ നടത്തിപ്പിന് വിഭിന്നമായി തങ്ങളുടെ പ്രമോട്ടര്‍മാര്‍ വഴിയാണ് ഭൂട്ടാന്‍, സിക്കിം സര്‍ക്കാറുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ലോട്ടറി വില്‍പന നടത്തിയിരുന്നത്. പ്രമോട്ടര്‍മാര്‍ എന്തുചെയ്യുന്നുവെന്നോ, എങ്ങനെ വില്‍ക്കുന്നുവെന്നോ പരിശോധിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും ഫലപ്രദമായിരുന്നില്ല. പ്രമോട്ടര്‍മാര്‍ സ്വന്തം നിലക്ക് ലോട്ടറിയടിച്ച് വിതരണം ചെയ്യുന്ന സ്ഥിതി വളരെക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ഇതിന് രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നു എന്ന ആരോപണവും വളരെക്കാലമായി ഉയര്‍ന്നു കേട്ടിരുന്നു.

ദേശാഭിമാനിക്ക് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ രണ്ടുകോടി രൂപ നല്‍കിയതിന് ഇത്തരം ക്രമക്കേടുകളുമായി ബന്ധമുണ്ടെന്ന ആരോപണം വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ദേശാഭിമാനി രണ്ടു കോടി രൂപ തിരികെ നല്‍കിയതോടെ കെട്ടടങ്ങിയ വിവാദങ്ങള്‍ക്ക് വീണ്ടും ജീവന്‍വെക്കുന്നത് ജൂലൈ 27ന് പറവൂര്‍ എം.എല്‍.എ വി.ഡി. സതീശന്‍ നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ്. സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള രണ്ടു പുതിയ ലോട്ടറികള്‍ കേരളത്തില്‍ നടത്താന്‍ അനുമതി നല്‍കിയതില്‍ 25 കോടിയുടെ അഴിമതി നടന്നതായും ഈ ഇടപാടുവഴി സി.പി.എമ്മിന് 100^150 കോടി കിട്ടുന്നു എന്നുമാണ് സതീശന്‍ ആരോപിച്ചത്. ജൂലൈ മൂന്നിനാണ് രണ്ടു പുതിയ ലോട്ടറികള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നിയമപ്രകാരം ഒരു മാസം മുമ്പ് നികുതി അടച്ചെങ്കില്‍ മാത്രമേ ലോട്ടറി അനുവദിക്കാനാവൂ. എന്നാല്‍, പണമടച്ച് മൂന്നാം ദിവസമാണ് പാലക്കാട് അസിസ്റ്റന്റ് കമീഷണര്‍ ഈ ലോട്ടറികള്‍ക്ക് അനുമതി നല്‍കിയത്. ഈ രണ്ടു ലോട്ടറിയുംകൂടി 22.5 കോടി രൂപ പ്രതിദിനം കേരളത്തില്‍നിന്ന് കടത്തും. ഇതു തടയാന്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ല. നിലവില്‍ 40 കോടി രൂപയാണ് ഓരോ ദിവസവും കേരളത്തില്‍നിന്ന് അന്യ സംസ്ഥാന ലോട്ടറികള്‍ കൊണ്ടുപോകുന്നത്. ഒരു വര്‍ഷം 14,600 കോടി രൂപ ഈ വിധത്തില്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്.

കേരളീയരെ വിഴുങ്ങുന്ന ഭൂതം

അന്യ സംസ്ഥാന ലോട്ടറികളെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി സിബി മാത്യൂസ് ഇവരില്‍നിന്ന് നികുതി ഈടാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. നികുതി നല്‍കാതെ പ്രവര്‍ത്തിക്കാനാവില്ലെന്നതിനാല്‍ അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, മൂന്നര വര്‍ഷമായി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഈ റിപ്പോര്‍ട്ട് കോടതിയില്‍പോലും എത്തിയില്ല.

സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം ഏതെങ്കിലുമൊരു നറുക്കെടുപ്പ് നടത്താന്‍ ഏഴു ലക്ഷം രൂപ മുന്‍കൂര്‍ നികുതി നല്‍കണം. ഇതിനുള്ള ടിക്കറ്റുകള്‍ പല സീരീസുകളിലായിരിക്കും അച്ചടിച്ചു വില്‍ക്കുക. പക്ഷേ, എല്ലാംകൂടി ഒറ്റനറുക്കില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ഓരോ സീരീസും പ്രത്യേകം നറുക്കിട്ടാണ് മാഫിയ പണം കൊയ്യുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും ഇത്തരത്തില്‍ ഇതുതന്നെ തുടരുന്നു. സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പില്‍ മാത്രം ദിവസംതോറും 49 ലക്ഷം രൂപ കിട്ടേണ്ട സ്ഥാനത്ത് ഏഴു ലക്ഷം രൂപ മാത്രമാണ് മാഫിയ അടക്കുന്നത്. സിക്കിം ലോട്ടറിയുടെ രാജ്യത്തെ പ്രമോട്ടറായി സിക്കിം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് െസാല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. സിക്കിമിലെ ഗാങ്‌ടോക് ആസ്ഥാനമാക്കിയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മാര്‍ട്ടിന്റെ ബന്ധുവായ എ. ജോണ്‍ കെന്നഡി കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സ്ഥാപിച്ച മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനമാണ് കേരളത്തില്‍ സിക്കിം ലോട്ടറി വില്‍ക്കുന്നത്. ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ ഇന്ത്യയിലെയും ഭൂട്ടാനിലെയും പ്രമോട്ടറായി നിയമിച്ചിരിക്കുന്നത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ ലോട്ടറീസിനെയാണ്. എന്നാല്‍, ഇതും കേരളത്തില്‍ വില്‍ക്കുന്നത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്.

സര്‍ക്കാറിന്റെ വലിയ തോല്‍വികള്‍

കേരള സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന നിയമപ്രകാരം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകള്‍ പ്രമോട്ടറായി നിശ്ചയിച്ച സ്ഥാപനത്തില്‍നിന്നു മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍, വര്‍ഷങ്ങളായി സംസ്ഥാന നികുതി വകുപ്പ് മേഘയില്‍നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കിയാണ് ലോട്ടറിക്കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്യസംസ്ഥാന ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ലോട്ടറിയുടെ വിതരണക്കാരനായ ജോണ്‍ റോസ് കോടതിയെ സമീപിച്ചു. രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു കോടതി വിധി. പിന്നീട് ജോണ്‍ റോസിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ബാലാജി ഏജന്‍സീസില്‍ നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതെ മറ്റുള്ളവരില്‍നിന്നു നികുതി ഈടാക്കുകയും ചെയ്തു.

ഇതിനെതിരെ ജോണ്‍ റോസ് വീണ്ടും കോടതിയിലെത്തി. ഒരാളില്‍നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ ആവില്ലെന്നായിരുന്നു ഇക്കുറി കോടതി വിധിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്.

ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇവയുടെ എണ്ണം മുപ്പതിലേറെ വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെ സമ്മതിക്കുന്നു.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)