| |
സ. വി എസ് അച്യുതാനന്ദനെ പിബിയില്‍ നിന്നും തരംതാഴ്‌ത്തിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ പത്രക്കുറിപ്പ് ചെറുതെങ്കിലും അര്‍ത്ഥഗര്‍ഭമാണ്. അച്ചടക്കനടപടിയെപ്പറ്റി പറയുന്ന ഒന്നാം ഖണ്‌ഡികയില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ രണ്ടാം ഖണ്‌ഡിക അങ്ങനെയല്ല. രണ്ടുദിവസം നീണ്ടുനിന്ന പി ബി /സി സി യോഗങ്ങള്‍ക്കുശേഷം പുറത്തിറക്കിയ ആ കുറിപ്പില്‍ എസ് എന്‍ സി ലാവലിന്‍ കേസിനെപ്പറ്റിയുള്ളതാണ് ആ ഖണ്‌ഡിക. ഇതില്‍ നിന്നും വ്യക്തമാകുന്ന സംഗതി ഇത്ര സമയവും യോഗത്തിന്റെ ചര്‍ച്ചാവിഷയം ലാവലിനായിരുന്നു എന്നതാണ്. ഇതിലെന്താണിത്ര അത്ഭുതം? കേന്ദ്രസമിതികള്‍ എല്ലാവിധ അന്വേഷണങ്ങളും വിശദമായ ചര്‍ച്ചകളും നടത്തി മുമ്പുതന്നെ ഈ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാടിലെത്തിയിരുന്നുവെന്നും ആ നിലപാടിനെതിരായി സംസാരിച്ചതാണ് വി എസിനെതിരായ അച്ചടക്കനടപടിക്കുകാരണമെന്നുമാണ് ഇക്കാലമത്രയും പ്രചരിപ്പിക്കപ്പെട്ടിരുന്നത്. മുമ്പു വ്യക്തമായ തീരുമാനമെടുത്ത ഒരു വിഷയം ഈ മുതിര്‍ന്ന നേതാക്കള്‍ സമയം കളഞ്ഞ് വീണ്ടും ചര്‍ച്ചചെയ്‌തുവെന്നതാണത്ഭുതം. ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് സി പി എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പ്രസ്‌താവന കേട്ട് വിശ്വസിച്ചവരാണ് ഇപ്പോള്‍ അത്ഭുതപ്പെടുന്നത്. അതു ശരിയെങ്കില്‍ ഇപ്പോള്‍ വീണ്ടുമൊരു വിശദമായ ചര്‍ച്ച നടക്കാനുള്ള സാഹചര്യമെന്ത്? പാര്‍ട്ടിയേയും മുന്നണിയേയും സര്‍ക്കാരിനെയും വഞ്ചിച്ചു കൊണ്ട് അഴിമതിയില്‍ മുങ്ങിയ ഒരു സാമ്രാജ്യത്വദാസ്യകരാര്‍ പിണറായി വിജയന്‍ ഒപ്പിട്ടുനടപ്പിലാക്കിയതാണ് ലാവലിന്‍ ഇടപാട്. ഈ അഴിമതിക്ക് തന്ത്രപരമായ നിലപാടുകളിലൂടെ കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും അംഗീകാരം നേടിയെടുത്ത പ്രകാശ് കാരാട്ട് എല്ലാ അര്‍ഥത്തിലും പിണറായിയുടെ നേതാവാകാന്‍ യോഗ്യനാണെന്നു തെളിയിച്ചിരിക്കുകയാണ്. എന്താണ് മുമ്പ് ഈ കമ്മിറ്റികളില്‍ സംഭവിച്ചത്? ഇത്രനാളും ലാവലിന്‍ ഒരു `സംസ്ഥാനവിഷയ'മായിരുന്നു. സംസ്ഥാന സെക്രട്ടറിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ കേന്ദ്രകമ്മിറ്റിഅംഗങ്ങളായിരുന്നു സംസ്ഥാനത്തു നിന്നെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും. മലപ്പുറം സമ്മേളനത്തില്‍ത്തന്നെ മിന്നല്‍ പിണറായി വിജയന്‍ സംഘടനയെ കൈപ്പിടിയിലൊതുക്കിയല്ലോ. തിരുവായ്‌ക്ക് എതിര്‍വായ തുറക്കാത്തവര്‍ കോറസായിനിന്ന് ലാവിലിനില്‍ അഴിമതിയില്ല ഇത് കള്ളക്കേസാണ്, കോണ്‍ഗ്രസ് ഇടപെട്ട് സി ബി ഐ എടുത്തകേസാണ്, ലാവലിന്‍ ഇടപാടിലൂടെ സംസ്ഥാനത്തിന് വന്‍നേട്ടമുണ്ടായി എന്നൊക്കെ മുദ്രാവാക്യം വിളിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ അതങ്ങു സമ്മതിച്ചുകൊടുക്കും. കരാര്‍ സംബന്ധിച്ച രേഖകള്‍ അവതരിപ്പിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനൊന്നും മിനക്കെടാതെ തീരുമാനം എടുക്കുകയായിരുന്നു പതിവ്. ഇതിനെല്ലാം പുറമേ ഈ പ്രശ്‌നം പി ബിയില്‍ ഉന്നയിക്കുന്നത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് എന്നതിനാല്‍തന്നെ, ഇത് കേരളത്തിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഭാഗമാണെന്നു സ്ഥാപിക്കുന്നതും എളുപ്പമായി. ചുരുക്കത്തില്‍ വളെര ഗൗരവതരമായ ഒരു രാഷ്‌ട്രീയ നയവ്യതിയാനത്തെ തന്ത്രപരമായി ഒരു സംഘടനാ പ്രശ്‌നമാക്കി അവതരിപ്പിച്ച് പിണറായിയെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു പ്രകാശിന്റെ തന്ത്രം. എന്നാലിപ്പോള്‍ ചില പുതിയ സാഹചര്യങ്ങളുണ്ടായി. ഹൈക്കോടതി വിധി പ്രകാരം അവരുടെ തന്നെ മേല്‍നോട്ടത്തില്‍ സി ബി ഐ നടത്തിയ ഒരന്വേഷണമാണിതെന്ന സത്യം മറച്ചുപിടിക്കാനാവാത്തവിധം വെളിവായി. കുറ്റപത്രം ഇപ്പോള്‍ കോടതിക്കു മുന്നിലുമാണ്. അതില്‍ പിണറായി പ്രതിയാണ്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേവലതോല്‍വിക്കപ്പുറം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വന്‍തിരിച്ചടിയുണ്ടാതായും അതിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ലാവലിന്‍ ആണെന്നും പ്രഭാത് പട്‌നായിക് അടക്കമുള്ളവര്‍ പരസ്യമായി പറഞ്ഞു. പല ദേശീയ മാധ്യമങ്ങളിലും ഇതു ചര്‍ച്ചയായി. ഇതെല്ലാം കൊണ്ടുതന്നെ ഈ വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും താല്‍പര്യമുണ്ടായത് സ്വാഭാവികം മാത്രം. ഇതിന്റെ പ്രതിഫലനമായിരുന്നു ഇത്തവണത്തെ ചര്‍ച്ചകള്‍, `ലാവലിന്‍ രേഖകളിലൂടെ' എന്ന പുസ്‌തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നല്‍കാന്‍ വേണ്ടി ഒട്ടനവധി പി ബി - സി സി അംഗങ്ങളെ നേരിട്ടു കണ്ടു സംസാരിക്കാന്‍ കഴിഞ്ഞു. ഇതിനുപുറമെ സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, അസി. സെക്രട്ടറി ഡി രാജ, ഫോര്‍വേഡ്‌ബ്ലോക്ക് നേതാവ് ദേവരാജന്‍ മുതലായവരേയും കണ്ടിരുന്നു. ഇവരെല്ലാമായുള്ള കൂടിക്കാഴ്‌ചയില്‍ വ്യക്തമായ ഒരു സംഗതിയുണ്ട്. ലാവലിന്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകമായ പല രേഖകളും വിവരങ്ങളും ഇവരില്‍ പലരും കണ്ടിട്ടില്ല. കാര്യങ്ങള്‍ ഇത്തരത്തിലാണെന്നവര്‍ അറിഞ്ഞിരുന്നില്ല. സംസാരമദ്ധ്യേ ചിലരെങ്കിലും ഇതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ള നിരവധി നേതാക്കള്‍ ലാവലിന്‍ വിഷയം വിശദമായി പഠിച്ചശേഷം നടന്ന ആദ്യ സി സിയും പിബിയും ആയിരുന്നു ഇത്. ഇത്തരമൊരവസ്ഥ മുന്‍കൂട്ടി കണ്ട് തടയാന്‍ കേരളത്തിലെ പാര്‍ട്ടിയുടെ ലാവലിന്‍ വിദഗ്‌ദ്ധനായ ഒരു മന്ത്രി അഖിലേന്ത്യാ പര്യടനം നടത്തിയെന്നു കേള്‍ക്കുന്നു. എന്നിട്ടും ചര്‍ച്ചകള്‍ ഒഴിവാക്കാനായില്ല. ഇതൊക്കെയായിട്ടും ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്തുകൊണ്ട്? ഒരു സമിതിയില്‍ നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ സത്യവിരുദ്ധമായ ഒരു തീരുമാനമെടുത്താലും ആ തീരുമാനം കാലം തിരുത്തുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. കോടതിയില്‍ നിന്നെന്തെങ്കിലും തീരുമാനം വന്നാല്‍ പിണറായിക്കെതിരെ നടപടിക്ക് മുതിരാമെന്ന ഉറപ്പ് നല്‍കിക്കൊണ്ടാണത്രേ ജനറല്‍ സെക്രട്ടറി പലരേയും അനുനയിപ്പിച്ചത്. അതെന്തായാലും സി പി എമ്മിന്റെ ഉന്നതനേതൃത്വത്തിലുള്ളപലര്‍ക്കും ലാവലിന്‍ ഇടപാട് സംബന്ധിച്ച് മൂന്നുനാലുമാസം മുമ്പുള്ള നിലപാടല്ല ഇപ്പോഴുള്ളത് എന്നു തീര്‍ച്ച. ഇതിലെ അഴിമതി നിരവധി പേര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെല്ലാം ബോധ്യപ്പെട്ടതും ഇപ്പോഴും പ്രകാശ് കാരാട്ടിന് ബോധ്യപ്പെടാത്തതും (അങ്ങനെ നടിക്കുന്നതും) ആയ വിഷയങ്ങളെന്താണ്? പിണറായിക്ക് ഈ ഇടപാടിലുള്ള പങ്ക് ബോധ്യപ്പെടുത്തുന്ന എന്തു രേഖകളാണിനി ഇവരുടെ മുന്നില്‍വെക്കേണ്ടത്? വ്യക്തിപരമായി പിണറായിക്ക് പണം കിട്ടിയെന്ന് തെളിയിക്കാന്‍ സി ബി ഐക്ക് കഴിഞ്ഞിട്ടില്ലെന്നാണിവര്‍ പ്രചരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ബോഫോഴ്‌സ്, കാലിത്തീറ്റ തുടങ്ങി ബ്രഹ്മപുരം, ഇടമലയാര്‍, പാമോലിന്‍ തുടങ്ങിയ ഒരഴിമതികേസിലും നേതാക്കള്‍ക്ക് നേരിട്ട് പണം കിട്ടിയെന്ന് തെളിയിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല. എന്നിട്ടും കെ കരുണാകരനും സി വി പത്മരാജനും ബാലകൃഷ്‌ണപിള്ളയും കേസില്‍ പ്രതികളാണ്, അവര്‍ വിചാരണ നേരിടുന്നു. ഇവിടെ സത്യം മറച്ചുപിടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. സംസ്ഥാനത്തിന് വന്‍നഷ്‌ടം വരുത്തിവെച്ച ഇടപാടാണിതെന്നും അതിനായി വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്നതടക്കം നിരവധി വഞ്ചനകളും ക്രമക്കേടുകളും ബോധപൂര്‍വ്വം നടത്തുന്നതിന് നേതൃപരമായ പങ്കുവഹിച്ച വ്യക്തിയാണ് പിണറായി വിജയനെന്നുമാണ് മറ്റ് അഴിമതിക്കേസുകളിലെന്ന പോലെ ഇവിടെയും പറയുന്നത്. ഇതിനായി നടത്തിയ ഗൂഢാലോചനക്കും വഞ്ചനക്കും ക്രമക്കേടിനും വ്യക്തമായ തെളിവുകള്‍ സി ബി ഐ നല്‍കിയിട്ടില്ലേ? ഇതുപോലെ തന്നെ ഈ കരാര്‍ സി പി എമ്മിന്റെ പ്രഖ്യാപിത നയങ്ങളുടെ മുഴുവന്‍ ലംഘനമാണെന്നറിയാന്‍ വേണ്ട രാഷ്‌ട്രീയബോധം പ്രകാശ് കാരാട്ടിനില്ലെന്നു പറയാനാകുമോ? യു ഡി എഫ് സര്‍ക്കാര്‍ ഒപ്പിട്ടകരാറിന് നിയമപ്രാബല്യം നല്‍കിയത് എല്‍ ഡി എഫ് സര്‍ക്കാര്‍ ഒപ്പിട്ട വായ്‌പാകരാറായിരുന്നുവെന്ന സത്യം കരാര്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവില്ലേ? ഇനിയും പാരീസില്‍ പോയി കേസ് നടത്തലിന്റേയും ഭീമമായ നഷ്‌ടപരിഹാരത്തിന്റേയും കഥകള്‍ പ്രചരിപ്പിക്കുന്നത് തെറ്റല്ലേ? പദ്ധതിക്കായി ടെന്റര്‍ നടത്താന്‍ ലാവലിനെ ചുമതലപ്പെടുത്തുന്നതായിരുന്നില്ലേ യു ഡിഎഫ് കരാര്‍? അതുചെയ്യാതെ അവര്‍ക്കുതന്നെ സാമഗ്രികള്‍ നല്‍കാനുള്ള കരാര്‍ നല്‍കിയതുതന്നെ നിയമവിരുദ്ധമല്ലേ? കാനഡയില്‍ ടെന്റര്‍ നടത്താതിരുന്നത് എന്തുകൊണ്ട്? ഇതൊന്നുമില്ലെങ്കിലും സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്നും ഉപകരണങ്ങള്‍ നേരിട്ടുവാങ്ങാതിരുന്നതെന്തുകൊണ്ട്? അന്താരാഷ്‌ട്ര ഇടപാടുകള്‍ ഇടനിലക്കാര്‍ വഴി നടത്തുന്നത് വന്‍ അഴിമതിക്ക് വഴിവയ്‌ക്കുമെന്നതായിരുന്നില്ലേ ബോഫോഴ്‌സ് കേസില്‍ സി പി എം ഉയര്‍ത്തിയ പ്രധാന ആരോപണം? ഇവിടെ അതെങ്ങനെ ന്യായീകരിക്കും. ലാവലിന്‍ ഇടപാടിലൂടെ സംസ്ഥാനത്തിനു വന്‍നഷ്‌ടമുണ്ടായിയെന്ന സി ഏ ജി റിപ്പോര്‍ട്ടും ഒമ്പതു ഉദ്യോഗസ്ഥരെ പ്രതികളാക്കിയുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നപ്പോഴൊന്നും ഇടപാടിനെ ന്യായീകരിക്കാന്‍ സി പി എം നേതൃത്വം രംഗത്തുവരാതിരുന്നതെന്തുകൊണ്ട്? ഇടപാടില്‍ അഴിമതിയുണ്ടെന്ന് അവര്‍ സമ്മതിക്കുന്നുവെന്നല്ലേ ഇതിനര്‍ത്ഥം? എന്നാല്‍ പിണറായി വിജയന്‍ പ്രതിയായതോടെ ലാവലിന്‍ ഇടപാട് സംസ്ഥാനത്തിനു വന്‍നേട്ടമായിരുന്നെന്നു സ്ഥാപിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമത്തിനെന്തര്‍ത്ഥമാണുള്ളത്? മുമ്പ് നിരവധി പ്രശ്‌നങ്ങളില്‍ സി ഏ ജി അഴിമതി കണ്ടെത്തിയ കേസുകള്‍ ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ തന്നെ അഴിമതി അന്വേഷണം ആവശ്യപ്പെട്ട കക്ഷിയാണ് സി പി എം. ഇപ്പോഴെങ്ങനെ സി ഏ ജി വെറുമൊരു ഉദ്യോഗസ്ഥസംഘമായി. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ആരെന്നു കണ്ടെത്താനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലേ? പിണറായി പ്രതിയാകുന്നതിനുമുമ്പും പിമ്പും നിലപാടു മാറ്റുന്നതിന്റെ അര്‍ത്ഥമെന്ത്? സാമഗ്രികള്‍ക്കായി ലാവലിനു നല്‍കിയ വിലവളരെ ഉയര്‍ന്നതാണെന്നു തെളിയിക്കുന്ന നിരവധി രേഖകള്‍ ഇവരുടെ മുന്നിലുണ്ടല്ലോ. ഇതെല്ലാം അവഗണിച്ച് ഈ വില അംഗീകരിച്ച നടപടി തെറ്റായിരുന്നില്ലേ? ഇതിലും വളരെ കുറഞ്ഞ പലിശനിരക്കില്‍ യാതൊരു ചരടുകളുമില്ലാത്ത വായ്‌പ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു ലഭിക്കുമായിരുന്നിട്ടും അതിനു ശ്രമിക്കാതിരുന്നത് തെറ്റല്ലേ? ഈ നവീകരണപദ്ധതികൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും 100 കോടി മുടക്കി ഭെല്ലിനെക്കൊണ്ട് നവീകരണം നടത്തുകയാണു വേണ്ടതെന്നും വ്യക്തമായി നിര്‍ദ്ദേശിച്ചത് സി പി എം പി ബി അംഗം. ഈ വില അംഗീകരിച്ച നടപടി ചോദ്യംചെയ്യപ്പെടേണ്ടതില്ലേ? കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞപലിശ നിരക്കിലും ചരടുകളില്ലാതെയുമുള്ള വായ്‌പ ലഭ്യമാക്കാന്‍ ശ്രമിക്കാതിരുന്നതെന്തുകൊണ്ട്? ഇത്തരത്തിലുള്ള നവീകരണപദ്ധതികൊണ്ട് ഉല്‍പ്പാദനവര്‍ദ്ധനവുണ്ടാകില്ലെന്നും ഇതിനുപകരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭെല്ലിനെക്കൊണ്ട് 100 കോടി രൂപ ചെലവില്‍ നവീകരണം നടത്തുകയാണ് വേണ്ടതെന്നുമുള്ള പി ബിഅംഗം ഇ ബാലാനന്ദന്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ഏതു പാര്‍ട്ടികമ്മിറ്റിയാണ് തീരുമാനമെടുത്തത്? അവരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ പന്നിയാറിലെ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ? ഈ റിപ്പോര്‍ട്ട് വന്ന ഉടനെതന്നെ ലാവലിനുമായുള്ള സപ്ലൈകരാര്‍ ഒപ്പുവയ്‌ക്കാന്‍ തിടുക്കം കൂട്ടിയതെന്തിനാണ്? സംസ്ഥാനത്തെ കടുത്ത വൈദ്യുതക്ഷാമം പരിഹരിക്കാനായിരുന്നു ലക്ഷ്യമെന്ന വാദത്തിനര്‍ഥമില്ല. ഈ കരാര്‍ ഒപ്പിട്ട് 16 മാസത്തിലേറെക്കഴിഞ്ഞാണല്ലോ വായ്‌പാ കരാര്‍ ഒപ്പിടുന്നത്. സപ്ലൈകരാര്‍ ഒപ്പിട്ട ആറുമാസത്തിനുശേഷമല്ലേ അതിലെ വിലകള്‍ പരിശോധിക്കാന്‍ ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന് നല്‍കുന്നത്? അപ്പോള്‍പോലും സാങ്കേതിക വിശദാംശങ്ങള്‍ കെ എസ് ഇ ബിയുടെ കൈവശം ഉണ്ടായിരുന്നില്ലല്ലോ? പത്തിലധികം നിര്‍ണായ രേഖകള്‍ മന്ത്രിസഭയുടെ മുന്നില്‍ നിന്നും മറച്ചുവെച്ചുവെന്ന് സി ബി ഐ സംശയരഹിതമായി തെളിയിച്ചിരിക്കുന്നത് ഇവര്‍ കണ്ടില്ലെന്നുണ്ടോ? ഇതിന് രേഖകളും സാക്ഷിമൊഴികളും തെളിവുകളാണ്. എന്നിട്ടും അത്തരത്തില്‍ ഗൂഢാലോചനയും വഞ്ചനയും നടത്തിയ വ്യക്തിയെ പാര്‍ട്ടി നേതൃത്വം ന്യായീകരിക്കുന്നതെന്തുകൊണ്ട്? വായ്‌പാ കരാര്‍ ഒരു വിദേശരാജ്യത്തിലെ നിയമങ്ങള്‍ക്കനുസരിച്ചാണെന്നുള്ള വ്യവസ്ഥയെ ധനകാര്യവകുപ്പും അന്നത്തെ ധനമന്ത്രിയും എതിര്‍ത്തിരുന്നില്ലേ? അന്താരാഷ്‌ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ - നിയമവകുപ്പുകളുടെ അംഗീകാരം തേടണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ ചര്‍ച്ച ചെയ്യാതിരുന്നതെന്തുകൊണ്ട്? സര്‍ക്കാര്‍ നിയമിച്ച ഇ ബാലാനന്ദന്‍കമ്മിറ്റി ഈ കരാറിനെതിരായി നല്‍കിയ ശുപാര്‍ശകള്‍ മന്ത്രിസഭ ചര്‍ച്ചചെയ്യാതിരുന്നതെന്തുകൊണ്ട്? മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റിനു നവീകരണപദ്ധതിയുമായി ബന്ധമില്ലെന്ന വാദം തെറ്റാണെന്നു തെളിയിക്കുന്ന മുപ്പതു രേഖകകളെങ്കിലുമുണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ട് പഴയവാദം വീണ്ടും ആവര്‍ത്തിക്കുന്ന തോമസ് ഐസക്കിനെപ്പോലുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ടതില്ലേ? ഗ്രാന്റിനുള്ള ധാരണാപത്രം മൂന്നുവര്‍ഷക്കാലവും കരാറാക്കി മാറ്റാതെയിരുന്ന എല്‍ ഡി എഫ് സര്‍ക്കാരിനല്ലേ ആ പണം കിട്ടാതിരുന്നതിന്റെ ഉത്തരവാദിതം? ഈ കരാര്‍ ഉണ്ടാക്കണമെന്നും അത് വായ്‌പാകരാറിന്റെ ഭാഗമാക്കണമെന്നുമുള്ള വൈദ്യുതിബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനക്കു പോലും വരാതെ പൂഴ്‌ത്തിവച്ചത് ആരാണെന്ന് സി ബി ഐ പറയുന്നത് എങ്ങനെ നിഷേധിക്കും? ധാരണാപത്രം കരാറാക്കാത്തതിനുകാരണം പൊക്രാന്‍ സ്‌ഫോടനവും മറ്റു ഉപരോധവുമാണെന്ന വാദം പൊള്ളയല്ലേ? അതേ കാലത്തുതന്നെയല്ലേ വായ്‌പാകരാര്‍ ഒപ്പിട്ടതും? ലാവലിനില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ തുക എത്രയാണ്? 2005 ല്‍ കാനഡയുടെ ഹൈക്കമ്മീഷണര്‍ അന്നത്തെ വൈദ്യുതി മന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത് 12 കോടി രൂപക്കു മാത്രമാണ് അവര്‍ക്ക് ഉത്തരവാദിത്തമുള്ളതെന്നാണ്. ഇത് നിഷേധിക്കാന്‍ പാര്‍ട്ടിക്കു കഴിയുമോ? അല്ലാത്തപക്ഷം ഇക്കാലമത്രയും പറഞ്ഞിരുന്ന 98 കോടിയെന്ന കണക്ക് അസത്യമായിരുന്നില്ലേ? അവര്‍ നല്‍കിയെന്നു പറയുന്ന 12 കോടി എങ്ങനെ ആരുവഴിക്കാണ് നല്‍കിയത്? ടെക്‌നിക്കാലിയ എന്ന സ്വകാര്യസ്ഥാപനത്തിന് ലാവലിന്‍ നല്‍കിയെന്നാണിപ്പോള്‍ പറയുന്നത്. വൈദ്യുതിബോര്‍ഡിന് ലാവലിന്‍ നല്‍കേണ്ട പണം സ്വീകരിക്കാനും സര്‍ക്കാര്‍ ഭൂമിയില്‍ അതുപയോഗിച്ചു നിര്‍മാണപ്രവര്‍ത്തനം നടത്താനും ആരാണ് ടെക്‌നിക്കാലിയെ ചുമതലപ്പെടുത്തിയത്? സര്‍ക്കാരാണോ? ബോര്‍ഡാണോ? കാന്‍സര്‍ സെന്റര്‍ തന്നെയാണോ? ഈ സ്ഥാപനത്തിന് ലാവലിന്‍ തുക നല്‍കിയതിന് എന്തുതെളിവുണ്ട്? ടെക്‌നിക്കാലിയയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച സി ബി ഐ കണ്ടത് ഇവര്‍ക്കു ലഭിച്ചത് കേവലം ഒരുകോടിയില്‍ താഴെ മാത്രമാണെന്നാണ്. ബാക്കി പണമിടപാട് എങ്ങനെ നടന്നുവെന്ന് പാര്‍ട്ടി അന്വേഷിച്ചുവോ? പാര്‍ട്ടിയുടെ എല്ലാ പ്രഖ്യാപിതനയങ്ങളും ലംഘിച്ചുകൊണ്ട് നടത്തിയ ഇടാപാടാണിതെന്നു വ്യക്തമല്ലേ? സി ഡ പോലൊരു സ്ഥാപനത്തില്‍നിന്നും ഗ്രാന്റ് വാങ്ങി അവര്‍ പറയുന്ന ഉദാരവല്‍ക്കരണവ്യവസ്ഥകളെല്ലാം അംഗീകരിച്ചത് പാര്‍ട്ടിനയത്തിന്റെ ലംഘനമായിരുന്നില്ലേ? ബോര്‍ഡിന്റെ പുനഃസംഘാടനം, സ്വകാര്യവല്‍ക്കരണം മുതലായവക്കും ഭാവി പദ്ധതികള്‍ ലാവലിനു തന്നെ നല്‍കുന്നതിനും സമ്മതംമൂളിയ നടപടികള്‍ ശരിയായിരുന്നോ? നേരത്തെ സൂചിപ്പിച്ച നിരവധി നയലംഘനങ്ങളും അഴിമതിയും നടത്തിയെന്ന് രേഖാമൂലം തെളിഞ്ഞ ഒരു പാര്‍ട്ടിനേതാവിനെ രക്ഷിക്കാന്‍ എന്തിനാണ് പാര്‍ട്ടി സെക്രട്ടറി വെപ്രാളപ്പെടുന്നത്? സത്യം ബോധ്യപ്പെട്ട ഒട്ടനവധി സമിതി അംഗങ്ങളെ മറികടന്ന് പിണറായിക്കെതിരെ നടപടി തടഞ്ഞതെന്തിന്? ഇതുവഴി കേരളീയ സമൂഹത്തില്‍ സി പി എമ്മിനുള്ള വിശ്വാസ്യത തകര്‍ന്ന വസ്‌തുത ഡോ. പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവര്‍ പറയുമ്പോഴെങ്കിലും വിശ്വസിക്കേണ്ടതല്ലേ? ഇതിനുപകരം ഈ അഴിമതിക്കെതിരെ ധീരമായി നിലപാടെടുക്കുന്ന അതിലൂടെ കേരളസമൂഹത്തിന്റെ പിന്തുണനേടിയ വി എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കുക വഴി പാര്‍ട്ടി അപഹാസ്യമായില്ലേ? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കു വരും നാളുകളില്‍ മറുപടി പറയാന്‍ പ്രകാശ് കാരാട്ടിന് ബാധ്യതയുണ്ട്. |
Wednesday, July 29, 2009
പ്രകാശ് കാരാട്ട് ഇനി എന്ത് രേഖകളാണ് താങ്കള്‍ക്ക് വേണ്ടത്?
Labels:
ജനശക്തി,
ലാവ്‌ലിന്‍,
സി.ആര്‍. നീലകണ്ഠന്‍
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)